Onairmedia.live

  • Home
  • Onairmedia.live

Onairmedia.live Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Onairmedia.live, Media/News Company, .
(4)

24/08/2020

മലബാർ സമരകാലങ്ങളെ പുനർ വായിക്കുമ്പോൾ | തുറന്ന് പറച്ചിൽ | ഹാരിസ് നെന്മാറ | onairmedia.live

വീഡിയോ ഫുൾ കാണാൻ താഴെ കാണുന്ന ലിങ്കിൽ പോവുക

https://youtu.be/wjzpJ5hCXYY

Subscribe, bell, like, comment and share

coming soon....പ്രൊമോ വീഡിയോമലബാർ സമരകാലങ്ങളെ പുനർ വായിക്കുമ്പോൾ | തുറന്ന് പറച്ചിൽ | ഹാരിസ് നെന്മാറ | onairmedia.livehtt...
23/08/2020

coming soon....

പ്രൊമോ വീഡിയോ

മലബാർ സമരകാലങ്ങളെ പുനർ വായിക്കുമ്പോൾ | തുറന്ന് പറച്ചിൽ | ഹാരിസ് നെന്മാറ | onairmedia.live

https://youtu.be/_ZCnaR72Fdg

*Subscribe, bell, like, comment and share*

COMING SOON ... മലബാർ സമരകാലങ്ങളെ പുനർ വായിക്കുമ്പോൾ | തുറന്ന് പറച്ചിൽ | ഹാരിസ് നെന്മാറ #1921 # pookkottur ...

09/08/2020

ബാബരി മാത്രമാണ് നീതി | തുറന്ന് പറച്ചിൽ | ഹാരിസ് നെന്മാറ | onairmedia.live

വീഡിയോ ഫുൾ കാണാൻ താഴെ കാണുന്ന ലിങ്കിൽ പോവുക

https://youtu.be/VnQhMuohPf8

Subscribe, bell, like, comment and share

28/07/2020

ചെകുത്താനും കടലിനും മധ്യേ ചെല്ലാനം | തുറന്ന് പറച്ചിൽ | ഹാരിസ് നെന്മാറ | onairmedia.live

വീഡിയോ ഫുൾ കാണാൻ താഴെ കാണുന്ന ലിങ്കിൽ പോവുക

https://youtu.be/IK71CC19TIw

Subscribe, bell, like, comment and share

25/07/2020

വീഡിയോ ഫുൾ കാണാൻ താഴെ കാണുന്ന ലിങ്കിൽ പോവുക

പാലത്തായി ഹാഷ്ടാഗ് മാത്രമാവാതിരിക്കട്ടെ | തുറന്ന് പറച്ചിൽ | ഹാരിസ് നെന്മാറ | onairmedia.live

https://youtu.be/GBp8ke4ADIU

Subscribe, bell, like, comment and share

പാലത്തായി ഹാഷ്ടാഗ് മാത്രമാവാതിരിക്കട്ടെ | തുറന്ന് പറച്ചിൽ | ഹാരിസ് നെന്മാറ | onairmedia.livehttps://youtu.be/GBp8ke4ADIU...
23/07/2020

പാലത്തായി ഹാഷ്ടാഗ് മാത്രമാവാതിരിക്കട്ടെ | തുറന്ന് പറച്ചിൽ | ഹാരിസ് നെന്മാറ | onairmedia.live

https://youtu.be/GBp8ke4ADIU

Subscribe, bell, like, comment and share

മരണമഴയായി കൊറോണ | തുറന്ന് പറച്ചിൽ | HARIS NENMARAhttps://youtu.be/XRjFs-JFWmE(4 മിനിറ്റ് ദൈർഘ്യം)ചാനൽ subscribe ചെയ്യുക....
22/03/2020

മരണമഴയായി കൊറോണ | തുറന്ന് പറച്ചിൽ | HARIS NENMARA

https://youtu.be/XRjFs-JFWmE
(4 മിനിറ്റ് ദൈർഘ്യം)

ചാനൽ subscribe ചെയ്യുക... ശേഷം ബെൽ ഐക്കൺ അമർത്തുക...

.live .live

മരണമഴയായി കൊറോണ | HARIS NENMARA | MARANAMAZHAYAYI CORONO ...

22/03/2020

മരണമഴയായി കൊറോണ | തുറന്ന് പറച്ചിൽ | HARIS NENMARA
മുഴുവൻ കാണാനായി താഴെ കാണുന്ന ലിങ്കിൽ പോവുക കാണുക

https://youtu.be/XRjFs-JFWmE
(4 മിനിറ്റ് ദൈർഘ്യം)
ചാനൽ subscribe ചെയ്യുക... ശേഷം ബെൽ ഐക്കൺ അമർത്തുക...

.live .live

10/03/2020

അധികാരികൾ വായമൂടിക്കെട്ടാൻ തീരുമാനിച്ച കാലത്ത് തുറന്ന് പറയാതെയെങ്ങനെയാണ്..

https://youtu.be/UD5dlynvXMk

തുറന്ന് പറച്ചിൽ | HARIS NENMARA, .live

09/03/2020

തുറന്ന് പറച്ചിൽ

THURANNU PARACHIL PROMO HARIS NENMARA, .live # fourthestate

കെ. എസ്. ആർ. ടി. സി: വിദ്യാർത്ഥികൾക്കുള്ള കൺസഷൻ ടിക്കറ്റ് നിർത്തിവെച്ചുhttps://onairmedia.live/kerala/870/സ്കൂളിലും കോളജ...
23/10/2019

കെ. എസ്. ആർ. ടി. സി: വിദ്യാർത്ഥികൾക്കുള്ള കൺസഷൻ ടിക്കറ്റ് നിർത്തിവെച്ചു

https://onairmedia.live/kerala/870/

സ്കൂളിലും കോളജിലും പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യർത്ഥികൾ സാധാരണയായി ആശ്രയിക്കുന്നത് കെ.എസ്.ആർ.ടി.സി നൽകുന്ന കൺസഷൻ ടിക്കറ്റിനെയാണ്. ടിക്കറ്റ് തുകയുടെ മൂന്നിലൊന്നിന് താഴെയാണ് കൺസഷൻ തുകയായി ഈടാക്കുന്നത്. എന്നാൽ മൂന്നു മാസത്തോളമായി വിദ്യാർത്ഥികളുടെ കൺസഷൻ ടിക്കറ്റ് കെ. എസ. ആർ. ടി. സി നൽകുന്നില്ല. വിവിധ ഡിപ്പോകളിലായി ആറായിരത്തോളം അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. കൺസഷൻ കാർഡ് നൽകാത്തതിനാൽ വിദ്യാർത്ഥികൾക്ക് മുഴുവൻ തുകയും നൽകി യാത്ര ചെയ്യേണ്ട അവസ്ഥയാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളാണ് ഏറെ ദുരിതമനുഭവിക്കുന്നത്.

കെ. എസ്. ആർ. ടി. സിക്ക് താങ്ങാവുന്നതിലും അധികം അപേക്ഷകൾ വരുന്നതിനാലാണ് കൺസഷൻ കൊടുക്കാത്തതെന്ന് കെ. എസ്. ആർ. ടി. സി നൽകുന്ന വിശദീകരണത്തിൽ പറയുന്നു. സുശീൽ ഖന്ന റിപ്പോർട്ട് പ്രകാരം വിവിധ ഡിപ്പോകളിൽ കൺസഷൻ അനുവദിക്കുന്നത് മൂലം കെ. എസ്. ആർ. ടി. സിക്ക് പ്രതിവർഷം 211 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഈ സാമൂഹ്യ ബാധ്യത കെ. എസ്. ആർ. ടി. സി നിർവഹിക്കുന്നതിന് പരിഹാരമായി സർക്കാരിൽ നിന്ന് തങ്ങൾക്കൊന്നും ലഭിക്കുന്നില്ലെന്ന് കെ. എസ്. ആർ. ടി. സി കുറ്റപ്പെടുത്തുന്നു. പ്രസ്തുത വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടു കൊണ്ട് വിദ്യാർത്ഥി സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്.

എ.പി അബ്ദുള്ളക്കുട്ടി ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍https://onairmedia.live/kerala/867/തിരുവനന്തപുരം: എ.പി അബ്ദുള്ളക്കുട്...
23/10/2019

എ.പി അബ്ദുള്ളക്കുട്ടി ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍

https://onairmedia.live/kerala/867/

തിരുവനന്തപുരം: എ.പി അബ്ദുള്ളക്കുട്ടിയെ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനാക്കി പ്രഖ്യാപിച്ച് ബി.ജെ.പി. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയാണ് പ്രഖ്യാപനം നടത്തിയത്.

ഇടതുപാര്‍ട്ടിയില്‍ല നിന്ന് 257 പേര്‍ ബി.ജെ.പിയില്‍ ചേരുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടിയുണ്ടായിട്ടില്ല. അഞ്ച് മണ്ഡലങ്ങളിലും പ്രതീക്ഷയുണ്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

എല്ലായിടത്തും പ്രതീക്ഷിച്ച പോലെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. സി.പി.ഐ.എമ്മില്‍ നിന്നും സി.പി.ഐയില്‍ നിന്നും കൂടുതല്‍ പേര്‍ ബി.ജെ.പിയില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർ സർക്കാർ ജോലിയിൽ നിന്ന് ”കടക്ക് പുറത്ത് “- പുതിയ പ്രഖ്യാപനവുമായി അസം മന്ത്രിസഭhttps://onairm...
23/10/2019

രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർ സർക്കാർ ജോലിയിൽ നിന്ന് ”കടക്ക് പുറത്ത് “- പുതിയ പ്രഖ്യാപനവുമായി അസം മന്ത്രിസഭ

https://onairmedia.live/national/864/

അസം: രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ 2021 ജനുവരി ഒന്നിന് ശേഷം സര്‍ക്കാര്‍ ജോലികള്‍ക്ക് അര്‍ഹരല്ലെന്ന് സംസ്ഥാന മന്ത്രിസഭ തിങ്കളാഴ്ച പ്രഖ്യാപിച്ചു. തിങ്കളാഴ്ച വൈകിട്ട് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം. അസം മന്ത്രിസഭയിലാണ് ഇത്തരമൊരു പ്രഖ്യാപനം. ഈ മാനദണ്ഡം കര്‍ശനമായി പാലിക്കുകയും നടപ്പിലാക്കുകയും ചെയ്യും.

അസം നിയമസഭ 2017 സെപ്തംബറില്‍ അസമിലെ ജനസംഖ്യ, വനിതാ ശാക്തീകരണ നയം പാസിക്കിയിരുന്നു.

രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിക്ക് അര്‍ഹതയില്ലെന്നും നിലവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായവര്‍ ഈ മാനദണ്ഡം പാലിക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഒപ്പം സംസ്ഥാനത്തെ ബസ് ചാര്‍ജ് നിരക്ക് 25 ശതമാനം വര്‍ധിപ്പിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

ഇതിന് പുറമേ പുതിയ ഭൂനയത്തെക്കുറിച്ചും മന്ത്രിസഭ തീരുമാനമെടുത്തു. ഇത് പ്രകാരം ഭൂമിയില്ലാത്ത തദ്ദേശവാസികള്‍ക്ക് കാര്‍ഷിക ആവശ്യത്തിനും വീട് നിര്‍മ്മിക്കുന്നതിനും ഭൂമി നല്‍കും.

കെ-ഫോണ്https://onairmedia.live/kerala/861/സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ കെ ഫോണ്‍ പദ്ധതിയുടെ അടിസ്ഥാന പ്രവര്‍ത്തികള്‍ ...
22/10/2019

കെ-ഫോണ്

https://onairmedia.live/kerala/861/

സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ കെ ഫോണ്‍ പദ്ധതിയുടെ അടിസ്ഥാന പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകുന്നു. ഈ ഘട്ടത്തില്‍ എന്താണ് കെ ഫോണ്‍ പദ്ധതി എന്ന ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ്കെ ഫോണ്‍ പദ്ധതിയെ കുറിച്ചുള്ള കുറിപ്പ് .

എന്താണ് കെ-ഫോണ്‍ പദ്ധതി?

എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് അവകാശമാക്കി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. അത് പ്രഖ്യാപനം മാത്രമല്ല. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്നത് യാഥാര്‍ത്ഥ്യമാക്കും. അതിനായാണ് കെ ഫോണ്‍ പദ്ധതി നടപ്പാക്കുന്നത്. പിന്നോക്കമേഖലയിലെ ഇരുപത് ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഹൈസ്പീ‍ഡ് ഇന്റര്‍നെറ്റ് കണക്ഷന്‍നല്‍കാനാണ് കെ-ഫോണ്‍ പദ്ധതി വഴി ലക്ഷ്യമിടുന്നത്. ബാക്കി ഉള്ളവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ്ലഭ്യമാക്കും.

എങ്ങനെയാണ് പദ്ധതി നടപ്പാക്കുന്നത്?

സംസ്ഥാനത്ത് സുശക്തമായ ഒരു ഒപ്റ്റിക്കല് ഫൈബര്‍ ശൃംഖല സ്ഥാപിച്ചു, അത് വഴി വീടുകളിലുംഓഫിസുകളിലും അതിവേഗ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ നല്‍കുന്നതാണ് പദ്ധതി. കെ എസ് ഇ ബി യും കേരളാ സ്റ്റേറ്റ് ഐ ടി ഇന്‍ഫ്രാസ്ട്രെക്ടര്‍ ലിമിറ്റ‍ഡും ചേര്‍ന്നുള്ള സംയുക്ത സംരംഭം വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഭാരത്ഇലക്ട്രോണിക്സ് ലിമിറ്റഡിനാണ് പദ്ധതിയുടെ ടെന്‍ഡര്‍. 2020 ഡിസംബറോടെ പദ്ധതി പൂര്‍ത്തീകരിക്കുകയാണ്ലക്ഷ്യം. ഇന്റര്‍നെറ്റ്‌ സര്‍വീസ് പ്രൊവൈഡര്‍ ലൈസെന്‍സ് ഉള്ളവര്‍ക്ക് ഈ പദ്ധതിയിലൂടെ അവരുടെസേവനങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനും കഴിയും. കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ക്കും അവരുടെ സേവനങ്ങള്‍മികച്ച രീതിയില്‍ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ കെ-ഫോണുമായി സഹകരിക്കാനുള്ള അവസരവും ഉണ്ട്.

എന്താണ് കെ-ഫോണ്‍ പദ്ധതി ഉണ്ടാക്കാന്‍ പോകുന്ന ചലനം ?

ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനത്ത് കെ-ഫോണ്‍ വഴി സംസ്ഥാനത്ത് എല്ലാവര്‍ക്കും അറിവിന്‍റെവാതായനങ്ങള്‍ തുറന്നിടും. ഈ മേഖലയിലെ കുത്തകവല്‍ക്കരണം ചെറുത്തു കൊണ്ട് സംസ്ഥാന സര്‍ക്കാരിന്‍റെനിയന്ത്രണത്തില്‍ എല്ലാ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും തുല്യമായ അവസരം നല്‍കുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍നെറ്റ്വര്‍ക്ക് നിലവില്‍ വരും. സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗം വിപ്ലവകരമായ മാറ്റങ്ങളുടെ അടുത്ത ഘട്ടത്തിലേക്ക്കടക്കും.

സംസ്ഥാനത്തെ ഐ ടി മേഖലയില്‍ വന്‍ കുതിപ്പ് സാധ്യമാകും

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബ്ലോക്ക് ചെയിന്‍, ഇന്റര്‍നെറ്റ് ഓഫ് തിങ്ക്സ്, സ്റ്റാര്‍ട്ട് അപ്പ് മേഖലകളില്‍ കുതിച്ചുചാട്ടം പ്രതീക്ഷിക്കാം .

30000 ല്‍ അധികം സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 mbps തൊട്ട് 1 gbps വേഗതയില്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കും.

സര്‍ക്കാര്‍ സേവനങ്ങളെ കൂടുതല്‍ ഡിജിറ്റലാക്കാം.

ഇ – ഹെല്‍ത്ത് പോലുള്ള പദ്ധതി നടപ്പിലാക്കാനാകും.

കേബിള്‍ ടി വി ക്കാര്‍ക്ക് ഉപയോഗിക്കാം.

ഐ ടി പാര്‍ക്കുകള്‍, എയര്‍ പോര്‍ട്ട്, തുറമുഖം തുടങ്ങിയവിടങ്ങളിലേക്ക് ഹെസ്പീഡ് കണക്റ്റിവിറ്റി ലഭ്യമാക്കും.

ട്രാഫിക് മാനേജ് മെന്റിനുള്ള സൗകര്യം ലഭ്യമാകും.

ഗ്രാമങ്ങളില്‍ ചെറുകിട സംരംഭങ്ങള്‍ക്ക് ഇ കോമേഴ്സ് വഴി വില്‍പ്പന നടത്താം.

പദ്ധതി എവിടെ എത്തി?

28000 കിലോ മീറ്റര്‍ നീളത്തില്‍ കോര്‍ നെറ്റ് വര്‍ക്ക് സര്‍വ്വെ പൂര്‍ത്തീകരിച്ചു.

പദ്ധതി ലഭ്യമാക്കേണ്ട ഓഫീസുകളെ സംബന്ധിച്ച ഓഫീസുകളിലെ സര്‍വ്വെ നടക്കുന്നു.

2020 അവസാനത്തോടെ പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.

©️CMO Kerala

മഹാരാഷ്ട്രയിലും ഹരിയാനയിലും ബി.ജെ.പിക്ക് രണ്ടാമൂഴം: എക്സിറ്റ് പോൾhttps://onairmedia.live/national/850/ഹരിയാന, മഹാരാഷ്ട്ര...
21/10/2019

മഹാരാഷ്ട്രയിലും ഹരിയാനയിലും ബി.ജെ.പിക്ക് രണ്ടാമൂഴം: എക്സിറ്റ് പോൾ

https://onairmedia.live/national/850/

ഹരിയാന, മഹാരാഷ്ട്ര നിയമസഭ തെരെഞ്ഞെടുപ്പുകളിൽ ബി.ജെ.പി സഖ്യം സുഖകരമായി വീണ്ടും അധികാരത്തിലേറുമെന്ന് എക്സിറ്റ് പോൾ പ്രവചനം.

നിലവിൽ രണ്ട് സംസ്ഥാനങ്ങളിലും ബി.ജെ.പിയാണ് അധികാരത്തിൽ. ദേവേന്ദ്ര ഫട്നാവിസും മനോഹർലാൽ ഖട്ടറും രണ്ടാമതും അധികാരത്തിലേറുമെന്നാണ് ഇന്ന് പുറത്തു വന്ന മിക്ക എക്സിറ്റ് പോൾ ഫലങ്ങളും വ്യക്തമാക്കുന്നത്.

മഹാരാഷ്ട്രയിലെ 288 നിയമസഭാ മണ്ഡലങ്ങളിലും ഹരിയാനയിലെ 90 നിയമസഭാ സീറ്റുകളിലേക്കും രണ്ട് ലോക്സഭ മണ്ഡലങ്ങളിലേക്കും 17 സംസ്ഥാനങ്ങളിലായി 51 നിയമസഭാ സീറ്റുകളിലേക്കുമുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ 7 മുതൽ വൈകീട്ട് 6 വരെ നടന്നു. ഒക്ടോബർ 24 നാണ് ഫലം പ്രഖ്യാപിക്കുക.

വൈകുന്നേരം 6 വരെ 61 ശതമാനം ഹരിയാനയിലും 55 ശതമാനം മഹാരാഷ്ട്രയിലും പോളിങ് രേഖപ്പെടുത്തി.

അയോദ്ധ്യ രാമക്ഷേത്രം, കേന്ദ്ര സുരക്ഷ, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ എന്നിവയായിരുന്നു ഇവിടങ്ങളിലെ പ്രധാന പ്രചാരണ വിഷയം. മറിച്ച് തൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യവുമായിരുന്നു കോൺഗ്രസ് ഉയർത്തിപ്പിടിച്ചത്.

മഹാരാഷ്ട്രയിലെ എക്സിറ്റ് പോൾ പ്രവചനം ഇങ്ങനെ:

ഇന്ത്യ ടുഡേ – ബി.ജെ.പി-ശിവസേന സഖ്യം 166 മുതൽ 194 വരെ.
കോൺഗ്രസ് സഖ്യം – 72 മുതൽ 90 വരെ.
മറ്റുള്ളവർ – 22 മുതൽ 34 വരെ

ജൻ കി ബാത്ത് – ബി.ജെ.പി 135 മുതൽ 142 വരെ ,ശിവസേന 81 മുതൽ 88 വരെ
കോൺഗ്രസ് – 20 മുതൽ 35 വരെ

ടൈംസ് നൗ : ബി.ജെ.പി- 230 കോൺഗ്രസ് – 48

സി.എൻ.എൻ ന്യൂസ് 18 IPSOS: ബി.ജെപി – 243
കോൺഗ്രസ് NCP സഖ്യം – 41

എ.ബി.പി ന്യൂസ്- സി വോട്ടർ സർവേ: ബി.ജെ.പി-ശിവസേന സഖ്യം – 204 കോൺഗ്രസ്, എൻ.സി.പി സഖ്യം 69. മറ്റുള്ളവർ – 15

2014 നു ശേഷം കാളിദാസ് കൊളംബ്കർ , ഉദയൻരാജെ ബോസ്ലെ, നിതേഷ് റാണെ തുടങ്ങി ഒട്ടേറെ പ്രമുഖർ കോൺഗ്രസ് വിട്ട് ബി.ജെ.പി യിൽ ചേർന്നിരുന്നു.

അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന രോഹിംഗ്യകളെ മാറ്റാനൊരുങ്ങി ബംഗ്ലാദേശ്; മാറ്റുന്നത് സുരക്ഷിതമല്ലാത്ത ഭാഷാന്‍ ചാര്‍ ദ്വീ...
21/10/2019

അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന രോഹിംഗ്യകളെ മാറ്റാനൊരുങ്ങി ബംഗ്ലാദേശ്; മാറ്റുന്നത് സുരക്ഷിതമല്ലാത്ത ഭാഷാന്‍ ചാര്‍ ദ്വീപിലേക്ക്

https://onairmedia.live/international/847/

ധാക്ക: ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന ലക്ഷക്കണക്കിന് മുസ്‌ലീംകളെ ബംഗാള്‍ ഉള്‍ക്കടലിലെ ഭാഷാന്‍ ദ്വീപിലേക്ക് മാറ്റാനൊരുങ്ങുന്നു. ബംഗ്ലാദേശിലെ അഭയാര്‍ഥി കമ്മീഷണര്‍ ആണ് ആയിരക്കണക്കിന് വരുന്ന അഭയാര്‍ഥികളെ മാറ്റാനൊരുങ്ങുന്നതായി പറഞ്ഞത്.

ബംഗ്ലാദേശിലെ അഭയാര്‍ഥികള്‍ മാറാന്‍ സമ്മതിച്ചതായും അഭയാര്‍ഥി കമ്മീഷണര്‍ മഹ്ബൂബ് ആലം പറഞ്ഞു. എന്നാല്‍ ദ്വീപില്‍ വെള്ളപ്പൊക്ക മുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് മനുഷ്യാവകാശ സംഘടനകള്‍ നേരത്തെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

ചതുപ്പു നിറഞ്ഞ പ്രദേശമായ ഭാഷാനിലേക്ക് ഒരുലക്ഷത്തോളം വരുന്ന റോഹിംഗ്യകളെ മാറ്റാന്‍ കഴിഞ്ഞ വര്‍ഷം തൊട്ടേ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടായിരുന്നു.നിലവില്‍ പത്തു ലക്ഷത്തോളം പേരാണ് അതിര്‍ത്തിയിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നത്. അതിര്‍ത്തിയിലെ ഞെരുക്കം കുറയ്ക്കാന്‍ ഇതുമൂലം കഴിയും എന്നാണ് സര്‍ക്കാരിന്റെ വാദം.

2017 ആഗസ്റ്റില്‍ മ്യാന്‍മാറിലുണ്ടായ സൈനിക അടിച്ചമര്‍ത്തലിനെ തുടര്‍ന്ന് ഏഴര ലക്ഷത്തോളം പേര്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യുകയായരുന്നു. രാജ്യത്തെ കോക്‌സ് ബസാറിലെ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന രണ്ടുലക്ഷത്തോളം വരുന്ന അഭയാര്‍ഥികള്‍ക്കു പുറമെയായിരുന്നു ഇത്.

ഭാഷാന്‍ ചാര്‍ ദ്വീപിലേക്ക് പുനരധിവാസത്തിനായി സൗകര്യമൊരുക്കുന്നതു സംബന്ധിച്ച് പഠിക്കാന്‍ അടുത്തു തന്നെ ഔദ്യോഗിക സംഘമെത്തു മെന്ന് അഭയാര്‍ഥി കമ്മീഷണര്‍ പറഞ്ഞു.

‘ആറായിരം മുതല്‍ ഏഴായിരം വരെയുള്ള അഭയാര്‍ഥികള്‍ ഇതിനകം ഭാഷാന്‍ ചാറിലേക്ക് മാറാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ സന്നദ്ധത അറിയിച്ച് മുന്നോട്ടു വരുന്നുമുണ്ട്. ദ്വീപിലെ സാഹചര്യങ്ങള്‍ മനസിലാക്കുന്നതിനായി ഒരു സംഘത്തേയും ദ്വീപിലേക്ക് അയക്കും’. മഹ്ബൂബ് ആലം എ.എഫ്.പിയോട് പറഞ്ഞു.

എന്നാല്‍ ഇവരെ മാറ്റുന്നതു സംബന്ധിച്ച വിവരങ്ങളൊന്നു തന്നെ നല്‍കിയിട്ടില്ല. ദ്വീപില്‍ കെട്ടിടങ്ങളുടെ നിര്‍മാണചുമതലയുള്ള നേവി ഓഫീസര്‍ പറഞ്ഞതു പ്രകാരം ഡിസംബറോടെ ഇവരെ മാറ്റിതുടങ്ങും. ദിവസവും 500 പേരെ വീതമാവും മാറ്റുക.

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മുത്ത് ഇനി അബൂദബിക്ക് സ്വന്തംhttps://onairmedia.live/international/844/അബൂദബി: ലോകത്തിലെ ...
21/10/2019

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മുത്ത് ഇനി അബൂദബിക്ക് സ്വന്തം

https://onairmedia.live/international/844/

അബൂദബി: ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മുത്ത് ഗവേഷകർ കണ്ടെത്തി. യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ തലസ്ഥാനമായ മറാവ ദ്വീപിൽ നടത്തിയ ഖനനത്തിനിടെ കണ്ടെത്തിയ മുറിയുടെ അവശിഷ്ടങ്ങൾക്കിടയിൽ, തറയിൽ നിന്നാണ് 8000 വർഷം പഴക്കം കണക്കാക്കുന്ന പവിഴം കണ്ടെത്തിയത്.

നിയോലിത്തിക്ക് കാലം മുതൽ വസ്തുക്കളുടെ വാണിജ്യ വ്യാപാര ഇടപാടുകൾ നടന്നു എന്നതിന്റെ തെളിവാണിതെന്ന് ഗവേഷകർ പറയുന്നു.

ഖനനത്തിനിടെ സെറാമിക്സ്, ഷെല്ലിൽ നിന്നും കല്ലിൽ നിന്നും നിർമ്മിച്ച മുത്തുകൾ, ഫ്ലിന്റ് അമ്പടയാളങ്ങൾ എന്നിവയും ലഭിച്ചിട്ടുണ്ട്. പാരീസ് മ്യൂസിയത്തിന്റെ ഔട്ട്സ്പോട്ടായ ലോറെ അബൂദബിയിൽ വെച്ച് ഒക്ടോബർ 30 ന് നടത്തുന്ന എക്സിബിഷനിൽ മുത്ത് പ്രദർഷിപ്പിക്കും.

അബൂദാബി തീരത്തുള്ള ദ്വീപുകൾ 16-ാം നൂറ്റാണ്ടിലെ മുത്തുകളുടെ ഉറവിടമായി കണക്കാക്കാം എന്ന് അതുവഴി സഞ്ചാരം നടത്തിയ വെനീഷ്യൻ ആഭരണ വ്യാപാരി ഗാസ്പാരോ ബാൽബി പറയുന്നു.

വരവറിയിച്ച് കൊമ്പന്മാർ https://onairmedia.live/national/835/കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്...
20/10/2019

വരവറിയിച്ച് കൊമ്പന്മാർ

https://onairmedia.live/national/835/

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം.കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം വീണ്ടും മഞ്ഞ പുതച്ചപ്പോൾ അത്‌ലറ്റികോ ഡി കൊൽക്കത്തക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ വിജയം.ആവേശകരമായ മത്സരത്തിൽ ആദ്യ പകുതിയിൽ ആണ് മൂന്ന് ഗോളുകളും പിറന്നത്. ആറാം മിനിറ്റിൽ തന്നെ എ.ടി.ക്കെ യുടെ ഐറിഷ് താരം കാള്‍ മക്ഹ്യൂ തകർപ്പൻ വോളിയിലൂടെ ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ചു കൊണ്ട് ലീഡ് നേടി. സ്കോർ 0 - 1

പിന്നീട് ബ്ലാസ്റ്റേഴ്‌സ് താരം ജെയ്‌റോ റോഡ്രിഗ്രസിനെ ബോക്സിൽ ഫൗൾ ചെയ്തതിനെ തുടർന്ന് ലഭിച്ച പെനാൽറ്റി ക്യാപ്റ്റൻ ബർത്തലോമിയോ ഓഗ്‌ബച്ചെയ്ക്ക് പിഴച്ചില്ല. പന്തു വലയിൽ. സ്കോർ 1–1.

നാല്പത്തി അഞ്ചാം മിനിറ്റിൽ ആയിരുന്നു ഓഗ്‌ബച്ചേവിന്റെ വെടിയുണ്ട കണക്കെ ഉള്ള ഗോൾപിറക്കുന്നതും ബ്ലാസ്റ്റേഴ്‌സ് ലീഡ് നേടുന്നതും. വലതു പാർശ്വത്തിൽ നിന്ന് പ്രശാന്താണ് ബോക്സിന്റെ മധ്യഭാഗത്തേയ്ക്ക് ഒരു താഴുന്നുപറന്ന ക്രോസ് കൊടുത്തത്. പ്രണോയ് ഹാൽദാർ പന്ത് ക്ലിയർ ചെയ്യാൻ ശ്രമിച്ചെങ്കിലും കിട്ടാതിരുന്ന പന്തു ചെന്നെത്തിയത് ഒഗബെച്ചെയുടെ കാലിൽ. ഒരു വെടിയുണ്ട ഹാഫ് വോളിയിലൂടെ അദ്ദേഹം എ.ടി.കെ വലകുലുക്കി. സ്കോര്‍ 2-1. പിന്നീട് കളിയിലുടനീളം ആധിപത്യം കാണിച്ച ബ്ലാസ്റ്റേഴ്‌സ് ആറാം സീസണിലെ ആദ്യ വിജയം സ്വന്തം പേരിൽ കുറിക്കുകയായിരുന്നു

തളർന്ന ഉമ്മയെ കാണാന്‍ സക്കരിയ എത്തിhttps://onairmedia.live/national/827/പരപ്പനങ്ങാടി: നീതിപീഠം കണ്ണടച്ചപ്പോള്‍ നിസ്സാഹയത...
20/10/2019

തളർന്ന ഉമ്മയെ കാണാന്‍ സക്കരിയ എത്തി

https://onairmedia.live/national/827/

പരപ്പനങ്ങാടി: നീതിപീഠം കണ്ണടച്ചപ്പോള്‍ നിസ്സാഹയതയോടെ തളര്‍ന്ന് വീണ ഉമ്മയെ കാണാന്‍ സക്കരിയ വീട്ടിലെത്തി. ഇന്ന് രാവിലെ 8 മണിക്കാണ് പരപ്പനങ്ങാടി പുത്തന്‍പീടികയിലെ വീട്ടില്‍ ഒരു ഭാഗം തളര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിയുന്ന മാതാവ് ബിയ്യുമ്മയെ കാണാന്‍ സക്കരിയ 7 അംഗ കര്‍ണാടക പോലിസിന്റെയും പരപ്പനങ്ങാടി പോലിസിന്റെയും അകമ്പടിയോടെ എത്തിയത്. ബംഗളൂരു സ്‌ഫോടന കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന കോണിയത്ത് സക്കരിയക്ക് ഉമ്മയെ കാണാന്‍ ഇന്ന് ഒരു ദിവസത്തെ ജാമ്യം വിചാരണ കോടതി അനുവദിക്കുകയായിരുന്നു.

നാട്ടിലെത്തി കാണാനടക്കമുള്ള ചെലവുകള്‍ കുടുംബം വഹിക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം. മകന്റെ വരവ് പ്രതീക്ഷിച്ച് ഉമ്മ കിടക്കയില്‍ തളര്‍ന്ന് കിടക്കുകയായിരുന്നെങ്കിലും മകനെ കണ്ടപ്പോള്‍ ആ കണ്ണുകള്‍ തിളങ്ങി. കഴിഞ്ഞ 2 പ്രാവശ്യവും പരോളില്‍ വന്നപ്പോഴും നിറകണ്ണുകളോടെ കെട്ടിപ്പിടിച്ച് സ്വീകരിക്കാന്‍ ഓടിയെത്തിയ ബിയ്യുമ്മ ഇന്ന് ഒരു ഭാഗം തളര്‍ന്ന് കിടപ്പിലാണ്. മൂന്നാം തവണയാണ് വിചാരണ തടവുകാരനായതിന് ശേഷം സക്കരിയ നാട്ടിലെത്തുന്നത്. കൂടപ്പിറപ്പിന്റെ വിവാഹത്തിനും പിന്നെ അവന്റെ മരണസമയത്തും ഇപ്പോള്‍ രോഗശയ്യയിലായ ഉമ്മയെ കാണാനും.

ബാല്യം വിട്ടുമാറാത്ത സമയത്താണ് ആരുടെക്കെയൊ തിരക്കഥയില്‍ സക്കരിയയെന്ന ഈ ചെറുപ്പക്കാരന്‍ കേസില്‍ അകപ്പെട്ട് ജയിലിലാവുന്നത്. വര്‍ഷങ്ങള്‍ കടന്ന് പോയിരിക്കുന്നു. നിരപരാധിയായ ഈ ചെറുപ്പക്കാരനെ കുടുക്കിയവരും ഇന്ന് വിചാരണയെന്ന പ്രഹസനത്തില്‍ കേസിനെ അനന്തമായി വലിച്ചിഴക്കുന്നവരും ഈ കുടുംബത്തിനോട് ചെയ്യുന്ന ക്രൂരതകള്‍ താങ്ങാന്‍ ഇവര്‍ പ്രാപ്തരായിരിക്കുന്നു. അത്രയേറെ പരീക്ഷണങ്ങളാണ് ബിയ്യുമ്മയും സക്കരിയയും അടങ്ങുന്ന കുടുംബത്തിന് നേരിടേണ്ടി വന്നത്. ചെറുപ്പത്തില്‍ തന്നെ പിതാവ് നഷ്ടപെട്ട മക്കളെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച ബിയ്യുമ്മയുടെ പോരാട്ടം യഥാര്‍ത്ഥത്തില്‍ ജീവിതത്തിനോട് മാത്രമല്ല അനീതികള്‍ക്ക് പരവതാനി വിരിക്കുന്ന ഭരണകൂടത്തിനോടും കൂടിയാണ്. ഇന്ന് എല്ലാ ദുഃഖങ്ങളും വീട്ടിലെ കിടക്കയില്‍ ഒതുക്കി തളര്‍ന്നിരിപ്പുണ്ട് ബിയ്യുമ്മ. മകന്റെ നിരപരാധിത്വം തെളിയിക്കപ്പെട്ട് അവന്‍ പുറത്ത് വരുന്നത് കാണാന്‍ കഴിയുമെന്ന ആഗ്രഹത്തിന് ആയുസ്സുണ്ടാകണമെന്നാണ് ഇവരുടെ പ്രാര്‍ത്ഥന.

ഇന്ന് സക്കരിയ 2 തവണ കണ്ടതിനേക്കാള്‍ വളരെയേറെ മാറിയിരിക്കുന്നു. നീണ്ട താടിയും പക്വതയാര്‍ന്ന മുഖഭാവവും. പക്ഷെ എത്ര കല്‍തുറുങ്കുകളില്‍ അടച്ചിട്ടാലും പടച്ച തമ്പുരാന്റെ അനുഗ്രഹം തന്നെ നിരപരാധിയായി പുറത്ത് എത്തിക്കുമെന്ന് തന്നെയാണ് സക്കരിയയുടെ പ്രതീക്ഷ. സുപ്രിം കോടതിയടക്കം വേഗത്തില്‍ തീര്‍പ്പാക്കണമെന്ന ഉത്തരവ് നല്‍കിയിട്ടും കേസ് ഇഴഞ്ഞുനീങ്ങുകയാണ്. മണിക്കൂറുകള്‍ മാത്രം നീളുന്ന ഉമ്മയുമായുള്ള ഒത്തുചേരലിനു ശേഷം സക്കരിയ ഇന്ന് രാത്രി വീണ്ടും തിരിച്ച് കര്‍ണാടകയിലെ ജയിലിലേക്കു മടങ്ങും. നാളെ രാവിലെ 9 മണിക്ക് ഹാജരാകണം. മരിച്ച ജ്യേഷ്ഠന്റെ മകനേയും ഉമ്മയേയും കെട്ടിപ്പിടിച്ച് ഉമ്മ വെച്ച് കൊതിതീരും മുമ്പ് വീണ്ടുമൊരു മടക്കയാത്ര.

സ്വന്തത്തെ ഹീറോയാക്കി മറ്റൊരുപേരിൽ ‘ജീവചരിത്രം’ എഴുതിയ സവര്‍ക്കര്‍: വെളിപ്പെടുത്തല്‍ വീണ്ടും ചര്‍ച്ചhttps://onairmedia.l...
20/10/2019

സ്വന്തത്തെ ഹീറോയാക്കി മറ്റൊരുപേരിൽ ‘ജീവചരിത്രം’ എഴുതിയ സവര്‍ക്കര്‍: വെളിപ്പെടുത്തല്‍ വീണ്ടും ചര്‍ച്ച

https://onairmedia.live/national/824/

ഹിന്ദു മഹാസഭ നേതാവും അതിതീവ്ര ഹിന്ദുവാദങ്ങളുടെ പ്രചാരകനുമായ സവര്‍ക്കറിനെ മഹത്വവത്കരിക്കുന്ന “ലൈഫ് ഓഫ് ബാരിസ്റ്റര്‍ സവര്‍ക്കര്‍” എന്ന ജീവചരിത്രം എഴുതിയത് മറ്റൊരു തൂലികാനാമത്തിൽ സവര്‍ക്കര്‍ തന്നെയെന്ന വെളിപ്പെടുത്തല്‍ ചര്‍ച്ചയാവുന്നു. സവർക്കർ ഭാരത രത്നയ്ക്ക് അർഹനാണെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്‌താവനയും തുടർന്നുണ്ടായ വിവാദങ്ങളുമാണ് സവർക്കറുടെ ‘സ്വയം പൊക്കിപ്പറയുന്ന’ പ്രവൃത്തിയെ വീണ്ടും സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാക്കിയത്.

1926-ലാണ് ലൈഫ് ഓഫ് ബാരിസ്റ്റര്‍ സവര്‍ക്കര്‍ എന്ന പേരില്‍ ചിത്രഗുപ്ത എന്ന എഴുത്തുകാരന്‍ സവർക്കറുടെ ജീവചരിത്രം പ്രസിദ്ധീകരിച്ചത്. ആ പുസ്തകത്തില്‍ ഒരു വീരനായകനായി സവര്‍ക്കറെ ചിത്രീകരിച്ചിരിക്കുന്നു. എന്നാല്‍ സവര്‍ക്കറിന്റെ മരണശേഷം രണ്ടു പതിറ്റാണ്ടുകള്‍ കഴിഞ്ഞു 1987-ല്‍ ഇതിന്റെ രണ്ടാം പതിപ്പ് പുറത്തിറക്കി. അതിലെ പ്രസാധകന്‍ ശ്രീ രവീന്ദ്ര രാംദാസ് ആമുഖത്തിലെഴുതിയിരിക്കുന്നത് ‘ചിത്ര ഗുപ്ത’ മറ്റാരുമല്ല അത് സവര്‍ക്കര്‍ തന്നെയെന്നാണ്.

സ്വയം തൂലികാനാമത്തില്‍ എഴുതിയിരിക്കുന്ന പുസ്തകത്തില്‍ സവര്‍ക്കര്‍ ജന്മസിദ്ധമായ കഴിവുള്ളവന്‍, സര്‍വ്വരാലും ആരാധ്യന്‍, രണവീരന്‍, അതി സ്വഭാവ വൈശിഷ്ട്യമുള്ള ആദരണീയന്‍, ദൃഢമായ മനസിന്റെ ഉടമ, ആര്‍ക്കും കീഴടക്കാന്‍ സാധിക്കാത്ത അജയ്യന്‍, ചങ്കുറപ്പോടെ വലിയ കാര്യങ്ങള്‍ നേടിയെടുക്കുന്ന അതുല്യ വ്യക്തി എന്നിങ്ങനെ സ്വയം വിശേഷണങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

സവർക്കറുടെ ഈ പ്രവൃത്തിയെക്കുറിച്ചുള്ള പി. സായ്‌നാഥിന്റെ പ്രസംഗം സാമൂഹ്യമാധ്യമങ്ങളിൽ ആയിരക്കണക്കിന് പേരാണ് കഴിഞ്ഞ ദിവസം ഷെയർ ചെയ്‌തത്‌.

രാജ്യത്തിനുവേണ്ടി നിരവധി ത്യാഗങ്ങൾ സഹിച്ചവരാണ് സവർക്കറുടെ കുടുംബമെന്നുള്ള അമിത് ഷായുടെ വാദങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ഏറെ വിമർശിക്കപ്പെടുകയും പരിഹസിക്കപ്പെടുകയുമാണ്. ജയിലില്‍ കിടന്ന് സവര്‍ക്കര്‍ മോചനം ലഭിക്കാന്‍ ഇന്ത്യന്‍ സ്വാത്രന്ത്ര്യത്തിനെതിരെ പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും കൊളോണിയല്‍ ഭരണത്തിനെതിരെയുള്ള ജനങ്ങളുടെ സമരത്തെ സവർക്കർ ചതിക്കുകയായിരുന്നുവെന്നും ചരിത്രരേഖകൾ ഉദ്ധരിച്ച് വിമർശകർ ഉന്നയിക്കുന്നു.

റിയാദിൽ ഉംറ തീർത്ഥാടകരുമായി സഞ്ചരിച്ച ബസ് മണ്ണുമാന്തി വാഹനവുമായി കൂട്ടിയിടിച്ചു; 30 ലേറെ മരണംhttps://onairmedia.live/int...
17/10/2019

റിയാദിൽ ഉംറ തീർത്ഥാടകരുമായി സഞ്ചരിച്ച ബസ് മണ്ണുമാന്തി വാഹനവുമായി കൂട്ടിയിടിച്ചു; 30 ലേറെ മരണം

https://onairmedia.live/international/819/

മദീനക്ക് സമീപം ഹിജ്റ റോഡിലെ കിലോ 170 ൽ ഇന്നലെ രാത്രി ഉണ്ടായ ബസ് അപകടത്തിൽ മുപ്പത് പേർ മരണപ്പെട്ടു. ഉംറ തീർത്ഥാടനത്തിന് പോയ വിവിധ രാജ്യക്കാരായ തീർത്ഥാടകരാണ് മരണപ്പെട്ടത്. ബംഗ്ലദേശ് പൗരന്മാർ നടത്തുന്ന ദാറുൽ മീഖാത്ത് സിയാറ സംഘത്തിന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. നാലു ദിവസത്തെ മദീന, മക്ക സന്ദർശനത്തിനെത്തിയ തീർത്ഥാടകരടങ്ങിയ ബസ് മണ്ണുമാന്തി വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.കൂട്ടിയിടിച്ച ബസ് കത്തിയമരുകയായിരുന്നു.ബസ് പൂർണ്ണമായും കത്തിനശിച്ചു.

പരിക്കേറ്റവരെ റെഡ്ക്രസന്റും മറ്റ് സുരക്ഷാ വിഭാഗങ്ങളും ചേർന്ന് ഹംനയിലുള്ള ആശുപത്രിയിലെത്തിച്ചു. യാത്രക്കാരിൽ വിവിധ രാജ്യക്കാരുണ്ടെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. മലയാളികളുണ്ടോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹങ്ങൾ അൽ ഹംസ, വാദി അൽ ഫർഅ എന്നിവിടങ്ങളിലെ ആശുപത്രികളിലാണ്.

16/10/2019

2019ലെ മാൻ ബുക്കർ പുരസ്‌കാരം കനേഡിയൻ എഴുത്തുകാരി മാർഗരറ്റ് അറ്റ്‌വുഡും ബ്രീട്ടീഷ് എഴുത്തുകാരി ബർണാഡിയൻ ഇവാരിസ്റ്റോയും പങ്കിട്ടു. മാൻ ബുക്കർ പുരസ്‌കാരം പങ്കിടുന്ന ആദ്യ എഴുത്തുകാരാണ് ഇരുവരും.

കുഴിമന്തി കഴിച്ച് അസ്വസ്ഥത; മൂന്നു വയസുകാരി മരിച്ചു; ഹോട്ടലില്‍ പരിശോധനhttps://onairmedia.live/kerala/813/കൊല്ലം ചടയമംഗല...
15/10/2019

കുഴിമന്തി കഴിച്ച് അസ്വസ്ഥത; മൂന്നു വയസുകാരി മരിച്ചു; ഹോട്ടലില്‍ പരിശോധന

https://onairmedia.live/kerala/813/

കൊല്ലം ചടയമംഗലത്തെ ഹോട്ടലിൽ നിന്നു കുഴിമന്തി കഴിച്ച് അസ്വസ്ഥത അനുഭവപ്പെട്ട മൂന്നു വയസുകാരി മരിച്ചു. ചടയമംഗലം കള്ളിക്കോട് അംബികാ വിലാസം സാഗറിന്റെ മകൾ ഗൗരി നന്ദനയാണു മരിച്ചത്. കുടുംബാംഗങ്ങൾക്കൊപ്പമാണു ഗൗരിയും ഇന്നലെ രാത്രി ഹോട്ടലിൽ നിന്നു കുഴിമന്തി കഴിച്ചത്. എന്നാൽ ഇതു കഴിച്ചയുടൻ തന്നെ അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭക്ഷ്യവിഷബാധയാണു മരണ കാരണമെന്നു പ്രാഥമിക നിഗമനം. ഹോട്ടലിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തുന്നു.

അവർ വേട്ടയാടി, അപ്രത്യക്ഷനാക്കി; നജീബിന്റെ ആരും പറയാത്ത കഥനജീബ് ജീവിച്ചിരിപ്പുണ്ട്, അവന്‍റെ കുടുംബം അത് വിശ്വസിക്കുന്നുണ...
15/10/2019

അവർ വേട്ടയാടി, അപ്രത്യക്ഷനാക്കി; നജീബിന്റെ ആരും പറയാത്ത കഥ

നജീബ് ജീവിച്ചിരിപ്പുണ്ട്, അവന്‍റെ കുടുംബം അത് വിശ്വസിക്കുന്നുണ്ട്. പോലീസ് വിശ്വസിക്കുന്നില്ലെങ്കിലും...1095 ദിവസങ്ങള്‍ക്കിപ്പുറം ഇപ്പോഴുമറിയില്ല നജീബ് എവിടെയാണെന്ന്.

കഴിഞ്ഞ വർഷം നജീബിന്റെ ഉമ്മ ഫാത്തിമ നഫീസ് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നിന്ന്.

https://onairmedia.live/national/799/

2016 ഒക്ടോബര്‍ 15 ന് ഇന്ത്യയിലെ ഒരു ഉന്നതകലാലയത്തിന്‍റെ ഹോസ്റ്റലില്‍ നിന്ന് നജീബ് അഹ്മദിനെ കാണാതാവുന്നു. അപ്രത്യക്ഷമാവുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളെന്ന് അവകാശപ്പെടുന്ന എ.ബി.വി.പിയുടെ ഗുണ്ടകള്‍ നജീബിനെ മര്‍ദ്ദിച്ചതായി ദൃക്സാക്ഷികള്‍ പറയുന്നുണ്ട്. നജീബിന്‍റെ തിരോധാനത്തിന് പിന്നില്‍ ആരാണെന്ന് പകലുപോലെ വ്യക്തമാണെങ്കിലും സി.ബി.ഐ ഇനി നജീബിനെ അന്വേഷിക്കേണ്ടതില്ലെന്ന് പറഞ്ഞുവെച്ചു.

നജീബ് ജീവിച്ചിരിപ്പുണ്ട്, അവന്‍റെ കുടുംബം അത് വിശ്വസിക്കുന്നുണ്ട്. പോലീസ് വിശ്വസിക്കുന്നില്ലെങ്കിലും... 730 ദിവസങ്ങള്‍ക്കിപ്പുറം ഇപ്പോഴുമറിയില്ല നജീബ് എവിടെയാണെന്ന്...

ലഭിച്ച തെളിവുകളുടെയും സാക്ഷിമൊഴികളുടെയും ഫോറന്‍സിക് തെളിവുകളുടെയും അടിസ്ഥാനത്തില്‍ ഇന്ത്യയിലുടനീളം മൂന്ന് അന്വേഷണസംഘത്തിന്‍റെ നേതൃത്വത്തില്‍ വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും ആ 27 കാരനെ കണ്ടെത്താനായില്ല എന്നതാണ് ഇന്ത്യന്‍ പോലീസിന്‍റെ അന്വേഷണ മിടുക്ക്.

ഡോക്ടറാവാന്‍ ആഗ്രഹിച്ച നജീബ്

നാണംകുണുങ്ങിയായ നജീബിനെയാണ് എല്ലാവര്‍ക്കും അറിയാവുന്നത്. മൂന്ന് സഹോദരങ്ങളും, ഒരു സഹോദരിയും, ഉമ്മയും, ഉപ്പയും അടങ്ങിയതാണ് നജീബിന്‍റെ കുടുംബം. നാലു മക്കളില്‍ മൂത്തവനാണ് നജീബ്. ഉത്തര്‍പ്രദേശിലെ ബദൌന്‍ എന്ന ചെറു നഗരത്തിലെ ഇരു മുറികളുള്ള വീട്ടിലായിരുന്നു നജീബും കുടുംബവും താമസിച്ചിരുന്നത്.

ഡോക്ടറാവാന്‍ കൊതിച്ച നജീബിന് പക്ഷെ ജെ. എന്‍. യുവില്‍ എം.എസ്.സിക്ക് സീറ്റ് കിട്ടുകയായിരുന്നു. ആക്സിഡന്‍റിനെ തുടര്‍ന്ന് ജോലി ചെയ്യാന്‍ പറ്റാതായ നജീബിന്‍റെ ഉപ്പക്കും കുടുംബത്തിനും മകന് ഉന്നത സര്‍വകലാശാലയില്‍ അഡ്മിഷന്‍ ലഭിച്ചത് അത്യധികം സന്തോഷം നല്‍കുന്നതായിരുന്നു.

ജെ.എന്‍.യുവിലേക്ക് പോകുന്നതിനു മുമ്പ് നജീബ് ഉമ്മയായ ഫാത്വിമ നഫീസിനെ ചേര്‍ത്ത് പിടിച്ചു കൊണ്ട് പറഞ്ഞു: ‘അമ്മീ, എല്ലാം ശരിയാകും. പെട്ടെന്നുതന്നെ എനിക്കൊരു ജോലികിട്ടും’

അവർ വേട്ടയാടി, അപ്രത്യക്ഷനാക്കി; നജീബിന്റെ ആരും പറയാത്ത കഥ
നജീബ് കിടന്നുറങ്ങിയിരുന്ന വിരിപ്പില്‍ ഇരുന്നുകൊണ്ട് ആ ഉമ്മ തന്‍റെ മകനെകുറിച്ച് പറയാന്‍ തുടങ്ങി. ദിവസവും എട്ട് മണിക്കൂറിലധികം മെഡിക്കല്‍ എന്‍ട്രന്‍സിനായി അത്യദ്ധ്വാനം ചെയ്യാറുള്ള നജീബ്, കുടുംബത്തിലും കൂട്ടുകാര്‍ക്കിടയിലും സ്വീകാര്യനായ നജീബ്, നജീബിന്റെ തിരോധാനത്തിലൂടെ വിഷാദത്തിനകപ്പെട്ട റൂം മേറ്റ് ഖാസിം... അങ്ങനെ പറഞ്ഞു വെച്ച ഒരുപാട് അനുഭവങ്ങള്‍ ആരിലും സങ്കടമുണ്ടാക്കും.

യൂണിവേഴ്സിറ്റിയിലെത്തി വെറും 15 ദിവസം മാത്രമേ നജീബിന് അവിടെ നില്‍ക്കാനായുള്ളു. ശേഷം അവൻ പ്രത്യക്ഷപ്പെടുന്നത് ഇന്ത്യയിലെ എല്ലാ മുഖ്യധാര പത്രങ്ങളുടെയും തലക്കെട്ടിലൂടെയാണ്.

നജീബിനെ കാണാതാവുന്നതിനു തലേന്ന് സംഭവിച്ചത്

ഒക്ടോബര്‍ 14 ന് അര്‍ധരാത്രിയോട് അടുക്കുകയായിരുന്നു. ഖാസിമും നജീബും മാത്രമുള്ള മുറിയിലേക്ക് വിദ്യാര്‍ത്ഥികളെന്ന് അവകാശപ്പെടുന്ന എ.ബി.വി.പിയുടെ ഗുണ്ടകള്‍ കതക് തട്ടുകയും വരാനിരിക്കുന്ന ഹോസ്റ്റല്‍ ഇലക്ഷനില്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ശേഷം ഖാസിം കാണുന്നത് നജീബിനെ ഇവര്‍ ക്രൂരമായി മര്‍ദിക്കുന്നതാണ്. തടുക്കാന്‍ ചെന്ന ഖാസിമിനും കിട്ടി പൊതിരെ തല്ല്. ഇവര്‍ തമ്മില്‍ സംസാരിച്ചതെന്താണെന്നോ പ്രകോപനത്തിനു കാരണമെന്താണെന്നോ ഖാസിമിനറിയില്ല. പിറ്റേന്ന് രാവിലെ നജീബിനെ കാണാതാവുകയായിരുന്നുവെന്നാണ് പറയുന്നത്. മുറിയില്‍ നിന്നിറങ്ങുന്നതിനു മുമ്പ് ഉമ്മയെ വിളിച്ച് സംസാരിച്ചതായും പറയുന്നു.

കൂട്ടുകാര്‍ ഹോസ്റ്റല്‍ അധികാരികള്‍ക്ക് പരാതി കൊടുത്തുവെങ്കിലും ശരിയായ പ്രാഥമികാന്വേഷണം പോലും നടത്തിയില്ല എന്നു മാത്രമല്ല, കേസിനോട് വളരെ നിരുത്തരവാദപരമായാണ് ഹോസ്റ്റൽ അധികാരികൾ സമീപിച്ചത്. കൂടാതെ, മര്‍ദനമേറ്റ നജീബിനില്ലാത്ത പരാതി എന്തിന് മറ്റുള്ളവർക്ക് എന്നാണ് ഹോസ്റ്റല്‍ മേധാവി ചോദിച്ചത്.

അന്വേഷണം ആരംഭിക്കുന്നു

നജീബിന്റെ തിരോധാനത്തെ തുടർന്ന് ജെ.എൻ.യു വിദ്യാർഥി യുണിയൻ സമർപ്പിച്ച പരാതി പ്രകാരം, നജീബിനെ കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഒൻപത് എ.ബി.വി.പി പ്രവർത്തകർക്കെതിരെ പൊലിസ് കേസ് എടുത്തു. എന്നാൽ ഇതോടൊപ്പം തന്നെ, നജീബിനെതിരായി അദ്ദേഹം താമസിക്കുന്ന ഹോസ്റ്റലിലെ ഇരുപത്തി മൂന്ന് വിദ്യാർഥികൾ ചേർന്ന് ഒപ്പിട്ട് നൽകിയ ഒരു പരാതിയും ഇതോടൊപ്പം പൊലീസിൽ എത്തുകയുണ്ടായി. രണ്ടു വർഷമായി ഈ കേസ് എങ്ങും എത്താത്തതിന് ഇതൊരു പ്രധാന കാരണമാവുകയായരുന്നു.

ജെ.എന്‍.യുവിന്റെ ആയിരത്തിലധികം ഏക്കര്‍ വിസ്തൃതിയുള്ള ക്യാമ്പസിനുള്ളില്‍ വെച്ചാണ് പൊലീസിന്റെ ആദ്യ ഘട്ട അന്വേഷണം ആരംഭിക്കുന്നത്. ക്യാമ്പസിനെ 11 മേഖലകളാക്കി തിരിച്ച്, അതില്‍ ഓരോ മേഖലയും അസിസ്റ്റന്റ് കമ്മീഷണറുടെയും, മൂന്ന് ഇന്‍സ്പെക്ടര്‍മാരുടെയും മേല്‍നോട്ടത്തിലുള്ള സംഘം അന്വേഷിക്കാന്‍ തുടങ്ങി. മൊത്തം 560 പൊലീസ് ഉദ്യോഗസ്ഥരും, പ്രത്യേക അന്വഷണ സംഘങ്ങളും, ഡോഗ് സ്ക്വാഡും, ഫോട്ടോഗ്രാഫര്‍മാരും ഉള്‍പ്പെട്ട സംഘമാണ് അന്വേഷണത്തിന് ഉണ്ടായിരുന്നത്. എന്നാല്‍ ക്യാമ്പസിനകത്തു നിന്നും നജീബിനെ കണ്ടെത്താനാവാത്തതിനാല്‍ അന്വേഷണം പുറത്തേക്കും വ്യാപിപ്പിക്കുകയായിരുന്നു.

ഡല്‍ഹിയിലെ വിവിധ ഹോസ്പിറ്റലുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, മസ്ജിദുകള്‍, ക്ഷേത്രങ്ങള്‍ മുതല്‍ ശവപ്പറമ്പുകളില്‍ വരെ അന്വേഷണമെത്തിയെങ്കിലും നിരാശയായിരുന്നു ഫലം. അന്വേഷണം, തുടര്‍ന്ന് ഡല്‍ഹിക്ക് പുറത്തേക്കും വ്യപിപ്പിച്ചു. പക്ഷേ, എവിടെയും നജീബിനെ കണ്ടെത്താന്‍ മാത്രമായില്ല. ഒക്ടോബര്‍ 15 മുതല്‍ കാണാതായ ആളുകള്‍ എത്തിപ്പെടാന്‍ ഇടയുള്ള വിവിധ സ്ഥലങ്ങള്‍, മാനസികാരോഗ്യ കേന്ദ്രങ്ങള്‍, അനാഥ മൃതദേഹങ്ങള്‍, ആശുപത്രികള്‍, അജ്മീര്‍ ദര്‍ഗ, ക്ഷേത്രങ്ങള്‍, ചര്‍ച്ചുകള്‍, കുടുംബക്കാരുടെയും കൂട്ടുകാരുടെയും വീടുകള്‍, സെപ്റ്റിക് ടാങ്കുകളില്‍ വരെ അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല എന്നതാണ് വിരോധാഭാസം.

അവസാനമായി ജാമിഅ നഗറില്‍

25 ദിവസം നീണ്ട ഡല്‍ഹി പോലീസിന്‍റെ അന്വേഷണത്തില്‍ അതൃപ്തി കണ്ട നജീബിന്‍റെ ഉമ്മ കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന ആവശ്യവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗിന് നിവേദനം നല്‍കി.

അവസാനം പ്രതീക്ഷയുടെ ചെറു തിരിയെന്നോണം ജാമിഅയിലെ കാമ്പസിനകത്ത് ഓട്ടോറിക്ഷ കാത്തു നില്‍ക്കുന്ന നജീബിന്‍റെ സി.സി.ടി.വി ദൃഷ്യങ്ങള്‍ ലഭിച്ചുവെന്ന വാര്‍ത്ത വരുന്നത്. ക്രൈംബ്രാഞ്ച് ഓട്ടോ ഡ്രൈവറെ കണ്ടെത്തി അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് ഡല്‍ഹിയുടെ തെക്ക്കിഴക്ക് ഭാഗത്ത് ഇറക്കിവിട്ടെന്നാണ്. അവിടുന്ന് അടുത്താണ് നജീബിന്‍റെ അമ്മാവന്‍ താമസിക്കുന്നയിടം. എന്നാല്‍ അവന്‍ അവിടെ വന്നിട്ടില്ലെന്നാണ് അമ്മാവന്‍ പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നതിങ്ങനെ: ‘നിര്‍ഭാഗ്യവശാല്‍ ആ പ്രദേശത്തുള്ള സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് തങ്ങള്‍ക്ക് ഒന്നും ലഭിച്ചില്ല’.

ഒരു കൂട്ടം ഉദ്യോഗസ്ഥര്‍ പ്രസ്തുത പ്രദേശത്ത് അന്വേഷണം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. മറ്റൊരു സൂചന എന്തായിരുന്നുവെന്നാല്‍, നജീബിന്‍റെ താമസസ്ഥലമായ ബദൌനില്‍ നജീബിന്‍റെ ഫേസ്ബുക്ക്, ഇ-മെയില്‍ അക്കൌണ്ട് തുറക്കപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥര്‍ ഉടന്‍ അങ്ങോട്ട് പുറപ്പെട്ടുവെങ്കിലും നജീബിന്‍റെ ഉമ്മയുടെ അമ്മാവനാണ് ആ യൂസര്‍ എന്ന് കണ്ടെത്തുകയായിരുന്നു. അന്വേഷണത്തില്‍ പുരോഗതി ഇല്ലാതായപ്പോള്‍ ഡല്‍ഹി ഹൈക്കോടതി കേസ് കഴിഞ്ഞ വര്‍ഷം സി.ബി.ഐ ക്ക് കൈമാറുകയായിരുന്നു.

ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളതായി ആരോപിക്കുന്നു

കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് നജീബിന്‍റെ ആസൂത്രിത തിരോധാനവുമായി ബന്ധപ്പെട്ട് ഒരുപാട് സൂചനകളും അഭ്യൂഹങ്ങളും വാദങ്ങളും എതിര്‍ വാദങ്ങളും ഉണ്ടായി. ഇന്ത്യക്കകത്തും പുറത്തും നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം പലയിടങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും നിരാശ തന്നെയാണ് അപ്പോഴും ഫലം.

ഐ.എസില്‍ ചേരാന്‍ പോയതാണെന്ന ഒരു മാധ്യമത്തിന്‍റെ ആരോപണം അന്വേഷണ സംഘം തള്ളി. നജീബിന്‍റെ ലാപ്ടോപ് പരിശോധിച്ചപ്പോള്‍ തീവ്രപുരോഗമനപരമായ പ്രഭാഷണങ്ങളൊന്നും കണ്ടെത്താനുമായില്ല.

ഹോസ്റ്റലില്‍ നിന്ന് സ്വമേധയാ ഇറങ്ങിപോയെന്ന്

ഒക്ടോബര്‍ 14 ന് രാത്രി ഹോസ്റ്റലിലേക്ക് കയറിവന്ന എ.ബി.വി.പി ഗുണ്ടകളുടെ ആക്രമണം ഭയന്നാണ് നജീബ് മുറി വിട്ടതെന്ന് ഉമ്മ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതിനെ ശരിവെക്കുന്നുമുണ്ട്.

അന്വേഷണത്തിന്‍റെ ഭാഗമായി പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് വായിച്ചതിനു ശേഷം ഡോക്ടര്‍മാര്‍ പറയുന്നത്, നജീബ് വിഷാദത്തിന് അടിപ്പെട്ടിരുന്നെന്നും സ്ഥിരമായി ഉറക്കഗുളിക കഴിച്ചിരുന്നതായും പറയുന്നു. ജെ. എന്‍. യു വിന്‍റെ അന്തരീക്ഷം നജീബിനെ മാനസികമായി ഒരുപാട് ബാധിച്ചിരുന്നതായും കൂട്ടിച്ചേര്‍ക്കുന്നു.

നേപ്പാള്‍ അതിര്‍ത്തിയിലേക്ക് അന്വേഷണം വ്യാപിപിക്കുന്നു

അന്വേഷണ ഉദ്യോഗസ്ഥര്‍ മാനസികാരോഗ്യ കേന്ദ്രങ്ങള്‍, ആശുപത്രികള്‍, മദ്രസകള്‍ ചര്‍ച്ചുകള്‍, കുടുംബക്കാരുടെയും കൂട്ടുകാരുടെയും വീടുകള്‍, തുടങ്ങി മിക്കയിടങ്ങളിലും അന്വേഷിച്ചുവെങ്കിലും ഒരു വിവരവും ലഭിച്ചില്ല. മോര്‍ച്ചറികളില്‍ തിരയാന്‍ അവര്‍ ആഗ്രഹിച്ചില്ല. കാരണം നജീബ് ജീവിച്ചിരിക്കുന്നുവെന്നാണ് അവര്‍ വിശ്വസിക്കുന്നത്. റോഡ് മാര്‍ഗം നേപ്പാള്‍ വഴി രാജ്യം വിട്ടിരിക്കാമെന്ന അര്‍ത്ഥത്തില്‍ വഴികളില്‍ നജീബിന്‍റെ ഫോട്ടൊ പതിച്ച പോസ്റ്റര്‍ പതിച്ചുവെങ്കിലും ഒരു ഫലമുണ്ടായില്ല.

ആ ഒമ്പത് എ.ബി.വി.പി പ്രവര്‍ത്തകരുടെ പങ്കെന്ത് ?

അന്വേഷണത്തിന്‍റെ ഭാഗമായി ഒമ്പത് എ.ബി.വി.പി പ്രവര്‍ത്തകരുടെ ഫോണ്‍ ഛണ്ഡിഗഢിലുള്ള ഫോറന്‍സിക് ലബോറട്ടറിയിലേക്ക് പരിശോധനക്ക് വിധേയമാക്കി. 122 ജി.ബി ഡാറ്റ ആറു ഫോണുകളില്‍ നിന്നായി ഉപയോഗിച്ചതായി കണ്ടെത്തി. ആയിരത്തില്‍പരം ഡിസ്റ്റിങ്റ്റ് ഫയല്‍, 7907 ഓഡിയോ ഫയല്‍, 1440 വീഡിയോ ഫയല്‍, 4015 ടെക്സ്റ്റ് മെസേജ്, 3870 വാട്സാപ്പ് സന്ദേശങ്ങള്‍, 114488 ഇമേജ് ഫയല്‍, 29608 എസ്. ഡി കാര്‍ഡ് ഫയല്, 20717 മിസലേനിയസ് ഫയല്‍, 36401 പേജ് എക്സ്ട്രാക്ഷന്‍ ഫയല്‍ എന്നിവ പരിശോധനയില്‍ കണ്ടെത്തി. പക്ഷെ നജീബിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും കിട്ടിയതുമില്ല.

നജീബുമായി അടിപിടി ഉണ്ടായെന്ന് അവര്‍ സമ്മതിക്കുന്നു. പക്ഷെ നജീബിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് പങ്കില്ലെന്നാണ് അവര്‍ പറയുന്നത്. പക്ഷെ എ.ബി.വി.പി യെ അതിന്‍റെ മാതൃസംഘടനകള്‍ സംരക്ഷിക്കുകയാണെന്ന വാദവും ശക്തമാണ്.

നജീബ് വരുമെന്ന ആത്മവിശ്വാസത്തില്‍....

ഭരണപക്ഷ എം.എല്‍.എ മാരുടെ മൌനമാണ് എന്നെ കൂടുതല്‍ ഭീതിപ്പെടുത്തുന്നത്. ഇന്ത്യയുടെ പല ഭാഗങ്ങളിലുള്ളവര്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വരുന്നതും തങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നതും ആവശ്യമായ സഹായങ്ങള്‍ ചെയ്ത് തരുന്നതും വളരെ നല്ല കാര്യമാണ്.

കാണാതാവുന്നതിന് തൊട്ടുമുമ്പത്തെ വര്‍ഷത്തില്‍ ഇന്ത്യാ ഗേറ്റ് സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ഫോട്ടോ മറിച്ചു നോക്കികൊണ്ട് സഹോദരി ഷിഫ നെടുവീര്‍പ്പിട്ടു. ഉമ്മ ഫാത്വിമ നഫീസും ഉറച്ച് വിശ്വസിക്കുന്നു. തന്‍റെ പ്രിയപ്പെട്ട മകന്‍ തിരിച്ചു വരുമെന്ന്. അവന്‍റെ തിരോധാനത്തിനു പിന്നിലുള്ളവരെ എനിക്കൊന്നും ചെയ്യേണ്ട...ഞാന്‍ അവര്‍ക്ക് മാപ്പ് കൊടുക്കുന്നു.എന്‍റെ മകനെ മാത്രം കിട്ടിയാല്‍ മതി...

Address


Alerts

Be the first to know and let us send you an email when Onairmedia.live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share

നിലമ്പൂർ കവളപ്പാറ ദുരന്ത മേഖലയിൽ നിന്ന്.....

https://onairmedia.live/kerala