Idukki News

Idukki News SOUL OF IDUKKI

30/08/2022
കട്ടപ്പന വെള്ളിലാംകണ്ടത്ഓട്ടോ റിവേഴ്‌സ് എടുത്തപ്പോൾഉണ്ടായ അപകടത്തിൽമരണപെട്ടഹൃത്തികമോൾക്ക്‌ ആദരാഞ്ജലികൾ
30/08/2022

കട്ടപ്പന വെള്ളിലാംകണ്ടത്
ഓട്ടോ റിവേഴ്‌സ് എടുത്തപ്പോൾ
ഉണ്ടായ അപകടത്തിൽ
മരണപെട്ട
ഹൃത്തികമോൾക്ക്‌ ആദരാഞ്ജലികൾ

കഴിഞ്ഞ ദിവസം വെണ്ണിക്കുളം പൂമറ്റം കല്ലുപാലം പെട്രോൾ പമ്പിന് സമീപം കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടത്തിൽപെട്ട് മരിച്ച കുമളി ...
03/08/2022

കഴിഞ്ഞ ദിവസം വെണ്ണിക്കുളം പൂമറ്റം കല്ലുപാലം പെട്രോൾ പമ്പിന് സമീപം കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടത്തിൽപെട്ട് മരിച്ച കുമളി ചക്കുപള്ളം വരയന്നൂർ വീട്ടിൽ പാസ്റ്റർ ചാണ്ടിയുടെയും മക്കളുടെയും
സംസ്കാരം ഇന്ന്.11 am നു
കേരളവിഷൻ കട്ടപ്പന മേഖല ഓപ്പറേറ്റർ
ജോയിയുടെ ജേഷ്ഠന്റെ മകനാണ് പാസ്റ്റർ ചാണ്ടി
💐കേരളവിഷൻ ഇടുക്കി
യുടെ ആദരാഞ്ജലികൾ 💐

19/05/2022

ATM തട്ടിപ്പ്

തിരുവനന്തപുരം:നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. പി.രമ അന്തരിച്ചു. 61 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വി...
01/04/2022

തിരുവനന്തപുരം:നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. പി.രമ അന്തരിച്ചു. 61 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മുന്‍ മേധാവിയാണ്. അസുഖ ബാധിതയായി ചികിത്സയിലായിരുന്നു. രമ്യ, സൗമ്യ എന്നിവരാണ് മക്കള്‍.സംസ്‌കാരം വൈകിട്ട് നാലിന് ശാന്തികവാടത്തില്‍ നടക്കും.

കോട്ടയം : ഗാര്‍ഹിക ഉപയോഗത്തിന് അല്ലാത്ത പാചക വാതകത്തിന്‍റെ വില വര്‍ദ്ധിപ്പിച്ചു. വാണിജ്യ സിലണ്ടറിന് 256 രൂപയാണ് കൂട്ടിയത...
01/04/2022

കോട്ടയം : ഗാര്‍ഹിക ഉപയോഗത്തിന് അല്ലാത്ത പാചക വാതകത്തിന്‍റെ വില വര്‍ദ്ധിപ്പിച്ചു. വാണിജ്യ സിലണ്ടറിന് 256 രൂപയാണ് കൂട്ടിയത്. വീടുകളിൽ ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല
വാണിജ്യ സിലിണ്ടറുകളുടെ കൊച്ചിയിലെ വില 2256 രൂപ. സിഎന്‍ജിയുടെ വിലയും കൂട്ടി. കിലോയ്ക്ക് 75 രൂപയുണ്ടായിരുന്ന സിഎന്‍ജിക്ക് ഇന്നുമുതല്‍ 80 രൂപയാണ് നല്‍കേണ്ടത്.
തീപിടിച്ച മരുന്ന് വില; പാരസെറ്റമോൾ അടക്കം ജീവൻ രക്ഷാ മരുന്നുകളുടെ വില 10ശതമാനത്തിലേറെ കൂടി
തിരുവനന്തപുരം: ജീവൻ രക്ഷാ മരുന്നുകളുടെ (life saving drugs)വില കൂടിയ പാരസെറ്റമോൾ(paracetamol) ഉൾപ്പെടെ എണ്ണൂറിലധികം മരുന്നുകൾക്ക് ആണ് വലില കൂടിയത്. അവശ്യമരുന്നുകളുടെ പട്ടികയിലുള്ള പാരസെറ്റമോൾ, ആന്റിബയോട്ടിക്കുകൾ, വൈറ്റമിൻ – മിനറൽ ഗുളികകൾ, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള മരുന്നുകൾക്കാണ് വില കൂടുക. കഴിഞ്ഞവർഷം 0.5 ശതമാനവും 2020ൽ 2 ശതമാനവും ആയിരുന്നു വർധന
വർഷ വർഷമുള്ള വർധനയുടെ ഭാ​ഗമായാണ് ഇത്തവണയുടെ 10 ശതമാനത്തിലേറെ വർധനയെന്ന് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ്ങ് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഭൂരിഭാഗം സാധാരണ രോഗങ്ങൾക്കും ചികിത്സിക്കാൻ ഉപയോഗിക്കുന്ന അവശ്യ മരുന്നുകളുടെ ദേശീയ പട്ടികയിലെ ഏകദേശം 800 ഷെഡ്യൂൾ ചെയ്ത മരുന്നുകളുടെ വില ഏപ്രിൽ 1 മുതൽ 10.7 ശതമാനം വർദ്ധിക്കും.
പനി, അലർജി, ഹൃദ്രോഗം, ത്വക് രോഗം, വിളർച്ച എന്നിവയ്ക്ക് നൽകി വരുന്ന അസിത്രോമൈസിൻ, സിപ്രോഫ്ലോക്സാസിൻ ഹൈഡ്രോക്ലോറൈഡ്, മെട്രോനിഡാസോൾ തുടങ്ങി 800 ലേറെ മരുന്നുകളുടെ വിലയാണ് വർധിക്കുന്നത്. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവിന്റെ ഓഫീസ് നൽകിയ ഡബ്ല്യുപിഐ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് പുതിയ മാറ്റം.
അധികഭാരം ഇന്ന് മുതൽ ; നികുതി ഭാരം കൂടി; വെള്ളക്കരം കൂടി; വാഹന, ഭൂമി രജിസ്ട്രേഷൻ നിരക്കും വർധിച്ചു

തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന ബജറ്റുകൾ പ്രകാരമുള്ള നികുതി ഫീസ്വർധിച്ചു. പുതിയ സാന്പത്തിക വർഷമായ ഇന്ന് മുതൽ നികുതി ഭാരം (tax increase)കൂടി. അടിസ്ഥാന ഭൂനികുതിയിൽലവരുന്നത് ഇരട്ടിയിലേറെ വർധനയാണ് .എല്ലാ സ്ലാബുകളിലെയും അടിസ്ഥാന ഭൂനികുതി(land tax) നിരക്കുകള്‍ കൃത്യതയും സൂക്ഷ്മതയും ഉറപ്പുവരുത്തി വര്‍ധിപ്പിച്ചു. ഇതിലൂടെ ഏകദേശം 80 കോടി രൂപയുടെ അധികവരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഭൂമിയുടെ ന്യായവിലയില്‍ 10 ശതമാനം വര്‍ധന നടപ്പാക്കും. 200കോടിയുടെ അധികവരുമാനമാണ് പ്രതീക്ഷിക്കുന്നത്.
ഭൂരേഖകള്‍ കൈകാര്യം ചെയ്യുന്നതിലെ കേന്ദ്ര ഘടകമായ അടിസ്ഥാന ഭൂനികുതി പരിഷ്കരിക്കും. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും 40.47 ആറിന് മുകളില്‍ പുതിയ സ്ലാബ് ഏര്‍പ്പെടുത്തി അടിസ്ഥാന ഭൂനികുതി പരിഷ്കരിക്കും. എല്ലാ സ്ലാബുകളിലെയും അടിസ്ഥാന ഭൂനികുതി നിരക്കകള്‍ കൃതതയും സൂക്ഷ്മതയും ഉറപ്പുവരുത്തി വര്‍ദ്ധിപ്പിക്കും. ഇത് ഏകദേശം 80 കോടി രൂപയുടെ അധിക വരുമാനം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 339 കോടി രൂപ ചിലവില്‍ ഡിജിറ്റല്‍ ഭൂസര്‍വ്വേ പദ്ധതി ഉള്‍പ്പടെ അത്യാധുനിക സാങ്കേതിക മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനുള്ള പദ്ധതികളും ഒന്നാംഘട്ടമായി സര്‍ക്കാര്‍ നടപ്പിലാക്കി വരികയാണ്.
ഭൂമിയുടെ ന്യായവില പല പ്രദേശങ്ങളിലും നിലവിലുള്ള വിപണിമൂല്യവുമായി പൊരുത്തപ്പെടുന്നില്ല. ദേശീയപാത വികസനം, മെട്രോ റെയില്‍ പദ്ധതി, കോര്‍ റോഡ് ശൃംഖല വിപുലീകരണം തുടങ്ങിയ ബഹുത്തായ അടിസ്ഥാന സൗകര്യ പദ്ധതികള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. ഇതിന്‍റെ ഫലമായി സമീപപ്രദേശങ്ങളില്‍ വിപണിമൂല്യം പലമടങ്ങ് വര്‍ധിച്ചു. എല്ലാ വിഭാഗങ്ങളിലും നിലവിലുള്ള ന്യായവിലയില്‍ 10% ഒറ്റത്തവണ വര്‍ധന നടപ്പിലാക്കും. 200 കോടിയിലേറെ രൂപയുടെ അധിക വരുമാനം ഇതുവഴി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

24/03/2022
〽️ചന്ദനമരം നട്ടു വളർത്തി, മുറിക്കാം; മുറിക്കാന്‍ ഫീസ് നിശ്ചയിച്ചു*പാലക്കാട്: സർക്കാരിനു മാത്രം മുറിച്ചു വിൽക്കാനാവുമായിര...
24/03/2022

〽️ചന്ദനമരം നട്ടു വളർത്തി, മുറിക്കാം; മുറിക്കാന്‍ ഫീസ് നിശ്ചയിച്ചു*
പാലക്കാട്: സർക്കാരിനു മാത്രം മുറിച്ചു വിൽക്കാനാവുമായിരുന്ന ചന്ദനമരങ്ങൾ സ്വകാര്യവ്യക്തികൾക്ക് നട്ടുവളർത്തി വിൽക്കാനുള്ള നടപടിക്രമങ്ങൾക്ക് വനംവകുപ്പ് രൂപം നൽകുന്നു. തടി മുറിച്ചു മാറ്റുന്നതിന് ഫീസ് (സീനിയറേജ്) നിശ്ചയിച്ചു. ബ്ലാക്ക് വാറ്റിൽ, കാട്ടുമരം, മാഞ്ചിയം, നീർക്കടമ്പ്, പൂച്ചക്കടമ്പ്, വെള്ളീട്ടി തുടങ്ങിയ മരങ്ങൾ മുറിക്കുന്നതിന് ഫീസ് ഈടാക്കാനും തീരുമാനമായി.
ഒന്നാം തരത്തിൽപ്പെട്ട ‘വിലായത് ബുദ്ധ’ വിഭാഗം മുതൽ ചന്ദനച്ചീളു വരെ നീളുന്ന 15 വിഭാഗങ്ങളായി തിരിച്ചാണ് ചന്ദനം മുറിക്കുന്നതിന് സീനിയറേജ് കണക്കാക്കിയിട്ടുള്ളതെന്ന് വനം പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫീസ് അധികൃതർ പറഞ്ഞു. ഒന്നാം തരം, രണ്ടാം തരം നിലവാരത്തിലുള്ളവയ്ക്ക് കിലോഗ്രാമിന് 14,700 രൂപയാണ് ഫീസ്. ‘പഞ്ചം’ വിഭാഗത്തിൽപ്പെട്ട മൂന്നാം തരത്തിന് 14,000വും ‘ഗോദ്ല’ വിഭാഗത്തിൽപ്പെട്ട നാലാം തരത്തിന് 13,600 രൂപയും നിശ്ചയിച്ചിട്ടുണ്ട്. ഗാഡ് ബഡ്‌ല വിഭാഗത്തിൽപ്പെട്ട അഞ്ചാം തരത്തിന് 13,800 രൂപയും മരംമുറി ഫീസായി അടയ്ക്കണം. ചന്ദനപ്പൊടി കിലോഗ്രാമിന് 3,000 രൂപയും ചന്ദനച്ചീളിന് 150 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്.
മുന്തിയ ഇനം ചന്ദനം കിലോഗ്രാമിന് 35,000 മുതൽ 40,000 രൂപവരെ പൊതുവിപണിയിൽ വിലയുണ്ട്. തൈലമായി വിദേശ വിപണിയിലെത്തുമ്പോൾ ലിറ്ററിന് 2.28 ലക്ഷം രൂപ വില വരും.
കൃഷി വ്യാപകമാക്കുന്നതിനായി സ്വകാര്യ വ്യക്തികൾക്ക് സ്വന്തമായി കൃഷി ചെയ്യാനും മുറിച്ചു വിൽക്കാനും കേന്ദ്രസർക്കാർ ഈ വർഷം നിയമങ്ങളിൽ ഇളവ് വരുത്തിയിരുന്നു.
തൈകൾ ഇടുക്കിയിലെ മറയൂരിൽ നിന്നടക്കം വിതരണം ചെയ്യും. കൃഷിക്ക് 30 ശതമാനം സബ്സിഡി ആനുകൂല്യങ്ങളുമുണ്ട്. കൃഷി ചെയ്യുന്നതിനോ തൈകൾ നടുന്നതിനോ ലൈസൻസ് വേണ്ട. അടുത്തുള്ള വനംവകുപ്പ് ഓഫീസിൽ രജിസ്റ്റർ ചെയ്യണം. ചെറുകിട കച്ചവടങ്ങൾ ഉടമകൾക്ക് നേരിട്ട് നടത്താം.
കയറ്റുമതി ഇപ്പോഴും സർക്കാർ സംവിധാനങ്ങളിലൂടെ മാത്രമേ സാധ്യമാവൂ. തടി പാകമായിക്കഴിഞ്ഞാൽ വനംവകുപ്പ് ഓഫീസറുടെ സാന്നിധ്യത്തിൽ മുറിക്കണം. പാസുകളോടു കൂടി മരം അതത് സർക്കാർ സംവിധാനങ്ങളിലേക്ക് അയക്കാം. ഏകീകരിച്ച വിലയ്ക്കാണ് സർക്കാർ തടി എടുക്കുന്നത്.

✅ വ്യാജ ഓണ്‍ ലൈന്‍ കേന്ദ്രങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.*കോട്ടയം: അക്ഷയ കേന്ദ്രങ്ങൾക്ക് സമാനമായ പേരുകളും കളര്‍ കോ...
05/03/2022

✅ വ്യാജ ഓണ്‍ ലൈന്‍ കേന്ദ്രങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.*
കോട്ടയം: അക്ഷയ കേന്ദ്രങ്ങൾക്ക് സമാനമായ പേരുകളും കളര്‍ കോഡും ലോഗോയും ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന വ്യാജ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ: പി. കെ. ജയശ്രീ അറിയിച്ചു. സേവനങ്ങൾക്കായി പൊതുജനങ്ങൾ നൽകുന്ന വ്യക്തിഗത വിവരങ്ങളും രേഖകളും ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന ഇൻ്റലിജൻസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
ഡിറ്റിപി ജോലികള്‍, ഫോട്ടോസ്റ്റാറ്റ് എന്നീ സേവനങ്ങള്‍ നൽകാന്‍ ലൈസന്‍സ് വാങ്ങിയതിനു ശേഷം ചില ഓണ്‍ ലൈന്‍ കേന്ദ്രങ്ങൾ സ്വകാര്യ ഐഡി ഉപയോഗിച്ച് പൊതുജനങ്ങള്‍ക്ക് വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ നൽകുന്നത് വ്യാപകമാകുന്നതായി അക്ഷയ സംരംഭകരുടെ പരാതികളും ലഭിച്ചിട്ടുണ്ട്.
ഇത്തരം കേന്ദ്രങ്ങൾക്കെതിരെ നടപടിയെടുക്കാൻ എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും തഹസീൽദാർമാർക്കും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
പുതിയ ഓണ്‍ ലൈന്‍ കേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കുമ്പോള്‍ ലൈസന്‍സില്‍ പരാമര്‍ശിച്ച സേവനങ്ങള്‍ മാത്രമാണോ നല്‍കുന്നതെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പരിശോധിക്കണം.അക്ഷയയ്ക്ക് സമാന്തരമായ പേര്, കളര്‍ കോഡ് എന്നിവ ഉപയോഗിക്കുന്നില്ലയെന്നും ഉറപ്പു വരുത്തണം.
സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കാന്‍ അംഗീകാരം ഉണ്ടെന്ന വ്യാജേന പ്രവര്‍ത്തിക്കുന്ന ഓണ്‍ ലൈന്‍ കേന്ദ്രങ്ങളില്‍ ഇ-ഡിസ്ട്രിക്ട് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ ചെയ്യുന്നില്ലെന്ന് തഹസില്‍ദാര്‍മാര്‍ ഉറപ്പു വരുത്തണം. വ്യക്തിഗത വിവരങ്ങളുമായി അപേക്ഷിക്കാന്‍ പോകുന്ന കേന്ദ്രങ്ങള്‍ യഥാര്‍ത്ഥ അക്ഷയ കേന്ദ്രങ്ങളാണോയെന്ന് പൊതുജനങ്ങള്‍
ഉറപ്പു വരുത്തണം.
സേവനങ്ങള്‍ക്ക് പഞ്ചായത്തിലെ നിലവിലെ കേന്ദ്രങ്ങള്‍ അപര്യാപ്തമാണെങ്കില്‍ പുതിയ അക്ഷയ കേന്ദ്രങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ട് ജില്ലാ ഇ-ഗവേണന്‍സ് സൊസൈറ്റിക്ക് കത്ത് നല്‍കിയാല്‍ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി പുതിയ അക്ഷയ കേന്ദ്രങ്ങള്‍ അനുവദിക്കുന്നതാണ്.
അക്ഷയ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിൽ അറിയിക്കാവുന്നതാണ് .ഫോൺ 0481-2574477

WhatsApp Group Invite

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരിൽ 1999 ഒക്ടോബർ മുതൽ 2021 ജൂൺ വരെയുള്ള കാലയളവിൽ രജിസ്‌ട്രേഷൻ പുത...
23/02/2022

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരിൽ 1999 ഒക്ടോബർ മുതൽ 2021 ജൂൺ വരെയുള്ള കാലയളവിൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ പോയവർക്ക് സീനിയോറിറ്റി നഷ്ടപ്പെടാതെ പുതുക്കാനും എംപ്ലോയ്‌മെന്റ് മുഖേന ജോലി ലഭിച്ചവർക്ക് വിടുതൽ സർട്ടിഫിക്കറ്റ് ചേർക്കാനും , സീനിയോറിറ്റി പുനഃസ്ഥാപിക്കാനും അവസരം. ഇതിനായുള്ള അപേക്ഷ ഏപ്രിൽ 30 വരെ എംപ്ലോയ്‌മെന്റ് ഓഫീസിൽ സ്വീകരിക്കും. www.eemployment.kerala.gov.in എന്ന പോർട്ടൽ മുഖേന ഉദ്യോഗാർഥികൾക്ക് നേരിട്ട് രജിസ്‌ട്രേഷൻ പുതുക്കുന്നതിനും ഏപ്രിൽ 30 വരെ സമയം അനുവദിച്ചിട്ടുണ്ട്.

എംപ്ലോയ്മെന്റ് വകുപ്പിന്റെ വിവിധ സേവനങ്ങളെ കുറിച്ച് അറിയുന്നതിനായി www.employment.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

20/02/2022

കുമളി വേണ്ടന്മേട്ടിൽ ഭർത്താവിനെ തല്ലിക്കൊന്നു;
ഭാര്യ അറസ്റ്റിൽ
കട്ടപ്പന : വണ്ടൻമേട് പോലീസ് സ്റ്റേഷൻ പരിധിയിൽ വണ്ടൻമേട് പുതുവലിൽ രഞ്ജിത്ത്, 38 വയസ്സ്, s/o പമ്പയ്യ തേവർ ഇക്കഴിഞ്ഞ ഫെബ്രുവരി മാസം ആറാം തീയതി തൻറെ വീടിൻറെ മുറ്റത്തു മരണപ്പെട്ടു കിടന്നതുമായി ബന്ധപ്പെട്ട് വണ്ടൻമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി വരവേ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.
6/02/2022 തീയതി വൈകിട്ട് 10 മണിയോടെയാണ് രഞ്ജിത്ത് വീടിൻറെ മുൻവശം മുറ്റത്ത് മരണപ്പെട്ട നിലയിൽ കാണപ്പെട്ടത്. തുടർന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്തു പോലീസ് അന്വേഷണം നടത്തിവരവെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് പരിസരവാസികളെയും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്തു വരവേ ഇന്ന് മരണപ്പെട്ട രഞ്ജിത്തിൻറെ ഭാര്യഅന്നൈ ലക്ഷ്മിയെ 28 വയസ്സ് ചോദ്യം ചെയ്തതിൽ ഭർത്താവിനെ താൻ കൊന്നതാണെന്ന് സമ്മതിക്കുകയായിരുന്നു.
പ്രാഥമിക ഘട്ടത്തിൽ തന്നെ മരണത്തിൽ സംശയം തോന്നിയതിനാൽ ഇടുക്കി ജില്ലാ പോലീസ് മേധാവി ആർ കറുപ്പസ്വാമി ഐപിഎസിൻറെ നിർദ്ദേശാനുസരണം കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോൻറെ നേതൃത്വത്തിൽവണ്ടൻമേട് പോലീസ് ഇൻസ്പെക്ടർ വിഎസ് നവാസ് എസ്ഐമാരായ എബി, സജിമോൻ ജോസഫ് ASI മഹേഷ് സിപിഒമാരായടോണി ജോൺ, അനീഷ് വി.കെ WCPO രേവതിഎന്നിവരടങ്ങിയ സംഘമാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതും പ്രതിയെ അറസ്റ്റ് ചെയ്തതും. പ്രതി കൃത്യം നടത്തുവാൻ കാരണം പ്രതി കൊലപ്പെടുത്തിയ ഭർത്താവ് രഞ്ജിത് പ്രതിയെയും മരണപ്പെ രഞ്ജിത്തിന്റെ അമ്മയേയും മദ്യപിച്ച് എത്തി അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്യുന്നത് പതിവായിരുന്നു കൃത്യം നടന്ന ദിവസം അമിതമായി മദ്യപിച്ച് വന്ന രഞ്ജിത് ഭാര്യയോട് വഴക്കുണ്ടാക്കിയപ്പോൾ തടസ്സം പിടിച്ച സ്വന്തം അമ്മയെ കൈയ്യിൽ പിടിച്ച് വലിച്ച് ഇവൾ ഇല്ലെങ്കിൽ നീ എന്റെ കൂടെ വന്ന് കിടക്കെടി എന്ന് പറഞ്ഞപ്പോൾ പെട്ടെന്നുണ്ടായ ദേഷ്യത്തിൽ പ്രതി അന്നെ ലക്ഷ്മി ഭർത്താവ് രഞ്ജിത്തിനെ ശക്തിയായി പിടിച്ച് പുറകോട്ട് തള്ളിയപ്പോൾ മദ്യലഹരിയിലായിരുന്ന രഞ്ജിത് പിന്നിലെ കൽഭിത്തിയിൽ തലയിടിച്ച് വിഴുകയും ശേഷം എഴുന്നേറ്റിരുന്ന രഞ്ജിത്തിന്റെ തലയിൽ കാപ്പി വടിക്ക് പലപ്രാവശ്യം അടിക്കുകയും നിലത്ത് കമിഴ്ന്ന് വീണ രഞ്ജിത്തിന്റെ കഴുത്തിൽ പ്ലാസ്റ്റിക് വള്ളി കൊണ്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രതി പറഞ്ഞിട്ടുള്ളത്

പാലക്കാട്:രാജ്യം മുഴുവൻ ഉറ്റുനോക്കിയ സാഹസിക രക്ഷാദൗത്യം വിജയം കണ്ടു. ബാബുവിനെ നെഞ്ചോട് ചേർത്ത് സൈനികർ മലമുകളിലെത്തിച്ചു....
09/02/2022

പാലക്കാട്:രാജ്യം മുഴുവൻ ഉറ്റുനോക്കിയ സാഹസിക രക്ഷാദൗത്യം വിജയം കണ്ടു. ബാബുവിനെ നെഞ്ചോട് ചേർത്ത് സൈനികർ മലമുകളിലെത്തിച്ചു. കേണൽ ശേഖർ അത്രിയാണ് രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയത്. സൈനികൻ ബാലയാണ് ബാബുവിനെ നെഞ്ചോട് ചേർത്ത് മലമുകളിൽ എത്തിച്ചത്.സൈനിക കമാണ്ടോയായ ബാലായാണ് ബാബുവിന് അടുത്ത് എത്തിയത്. റോപ്പ് കെട്ടി ഒന്നിലേറെ സൈനികർ താഴേക്ക് കുതിക്കുകയായിരുന്നു. ഇതിൽ ബാലാ എന്ന സൈനികനാണ് ബാബുവിന് അടുത്തെത്തിയത്. ബാബുവിന് വെള്ളവും ഭക്ഷണവും നൽകി മുകളിൽ എത്തിച്ച ബാലാ എന്ന സൈനീകൻ പൂർണ്ണമായും ബാബുവിന്റെ രക്ഷകനായി മാറിയത്.
ബാബു വെള്ളവും ഭക്ഷണവുമില്ലാതെ ഉറക്കം വെടിഞ്ഞ് കുടുങ്ങി കിടന്നത് 45 മണിക്കൂറാണ്. ബാബുവിന് സമീപം ആദ്യം എത്തിയപ്പോൾ സൈന്യം ഭക്ഷണവും വെള്ളവും നൽകി. സുരക്ഷാ ബെൽറ്റും കയറും ഉപയോഗിച്ചാണ് ബാബുവിനെ രക്ഷിച്ചത്.അപൂർവങ്ങളിൽ അപൂർവമായ രക്ഷാദൗത്യമാണ് കഴിഞ്ഞ രണ്ട് ദിവസമായി കേരളം കണ്ടുകൊണ്ടിരിക്കുന്നത്. ചെങ്കുത്തായ മലനിരകളിലേക്ക് കടക്കുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തിനായി ഇന്ത്യൻ ആർമിയും സംസ്ഥാന പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ഒരിമിക്കുകയായിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവരുത്താന്‍ തീരുമാനം. ഞായറാഴ്‌ച നിയന്ത്രണങ്ങളുടെ കാര്യത്തിലും സ്‌...
08/02/2022

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവരുത്താന്‍ തീരുമാനം. ഞായറാഴ്‌ച നിയന്ത്രണങ്ങളുടെ കാര്യത്തിലും സ്‌കൂളുകളുടെ കാര്യത്തിലും സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടു.

ഞായറാഴ്‌ചകളില്‍ പതിവുള‌ള നിയന്ത്രണം ഇനിയുണ്ടാകില്ല. ഫെബ്രുവരി 28ഓടെ ഒന്നു മുതല്‍ ഒന്‍പത് വരെയുള‌ള ക്ളാസുകള്‍ക്ക് വൈകുന്നേരങ്ങളില്‍ വരെ ക്ളാസ് പൂര്‍ണമായും തുടങ്ങാനാണ് തീരുമാനം.

കോവിഡ് അവലോകനയോഗത്തിലാണ് ഈ തീരുമാനങ്ങളെടുത്തത്. ഇതിനൊപ്പം ആറ്റുകാല്‍ പൊങ്കാലയ്‌ക്കും മാരാമണ്‍ കണ്‍വെന്‍ഷനും ആലുവ ശിവരാത്രിയിലും പ്രത്യേക മാനദണ്ഡം നടപ്പാക്കാന്‍ തീരുമാനിച്ചു. ഉത്സവങ്ങളില്‍ കൂടുതല്‍ ആളുകളെ പങ്കെടുക്കാന്‍ അനുവദിക്കും.

08/02/2022

*ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകൾ തുടങ്ങുന്നതിന് അധിക മാർ​ഗരേഖ ഇറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.*

ഈ ക്ലാസുകളിലെ അധ്യയനം രാവിലെ മുതൽ വൈകിട്ട് വരെ ആക്കാനാണ് ആലോചിക്കുന്നത്.

പ്രീ പ്രൈമറി മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾക്കായി സമഗ്ര മാനദണ്ഡം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു

പരീക്ഷക്ക് മുൻപ് പാഠഭാഗങ്ങൾ തീർക്കുന്നതിനാണ് ഊന്നൽ കൊടുക്കുന്നത്. അതിനായാണ് അധ്യയന സമയം നീട്ടു‌ന്നത്.
പരീക്ഷകൾ സമയത്ത് തന്നെ നടത്തുമെന്നും മന്ത്രി പറഞ്ഞു .

സ്വകാര്യ സ്‌കൂളുകൾ ക്ലാസുകൾ നടത്താത്തതിനേയും വിദ്യാഭ്യാസ മന്ത്രി വിമർശിച്ചു.
സർക്കാർ തീരുമാനം എല്ലാവർക്കും ബാധകമാണ്.
നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ ഗുരുതര പിശകായി കാണുമെന്നും മന്ത്രി വ്യക്ത‌മാക്കി.

കട്ടപ്പന : കാലിൽ വല കുടുങ്ങിയ നിലയിൽ ഇടുക്കി ജലാശയത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച്ച വൈകിട്...
08/02/2022

കട്ടപ്പന : കാലിൽ വല കുടുങ്ങിയ നിലയിൽ ഇടുക്കി ജലാശയത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച്ച വൈകിട്ട് അഞ്ചോടെ സ്വരാജ് ചന്ദ്രൻസിറ്റിക്ക് സമീപത്താണ് പ്രദേശവാസികൾ മൃതദേഹം കണ്ടത്.

തുടർന്ന് പൊലീസിനെയും ഫയർഫോഴ്‌സിനെയും വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്‌സ് എത്തി മൃതദേഹം പുറത്തെടുത്തതോടെയാണ് മരിച്ചത് വെള്ളയാംകുടി മൂങ്ങാമാക്കല്‍ ബിനോയ് തോമസാ (45)ണെന്ന് കണ്ടെത്തിയത്. ഇയാൾ ഓട്ടോറിക്ഷാ ഡ്രൈവറാണ്.
പുറത്തെടുക്കുമ്പോൾ മൃതദേഹത്തിന്‍റെ കാലുകളിൽ മീൻ പിടിക്കാൻ ഉപയോഗിക്കുന്ന വല കുരുങ്ങിയ നിലയിൽ കണ്ടെത്തിയിരുന്നു. സമീപത്തായി ഇയാളുടെ ഓട്ടോറിക്ഷ നിർത്തിയിട്ടിരിക്കുന്നതും കണ്ടെത്തി. ഓട്ടോറിക്ഷക്കുള്ളിൽ വസ്ത്രങ്ങൾ അഴിച്ചു വച്ചിട്ടുണ്ടായിരുന്നു.

കുളിക്കാനിറങ്ങിയപ്പോൾ വല കുടുങ്ങി ജലാശയത്തിൽ വീണതാണോയെന്നാണ് സംശയിക്കുന്നത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ഇടുക്കി മെഡിക്കൽ കോളെജിലേക്ക് മാറ്റി

കോഴിക്കോട്∙ വിവാഹദിവസം രാവിലെ വധു ജീവനൊടുക്കി. കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകൾ മേഘയാണ് (30) മരിച്ചത്. സ്...
07/02/2022

കോഴിക്കോട്∙ വിവാഹദിവസം രാവിലെ വധു ജീവനൊടുക്കി. കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകൾ മേഘയാണ് (30) മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ നഴ്സിങ് വിദ്യാർഥിനിയായ മേഘയുടെ വിവാഹം അതേ ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമായി ഇന്നലെ നടത്താൻ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായിരുന്നു.

വധൂഗൃഹത്തിലാണു വിവാഹം നടത്താനിരുന്നത്. അതിനായി മണ്ഡപം ഉൾപ്പെടെ ഒരുക്കി. രാവിലെ ബ്യൂട്ടീഷ്യനെത്തിയപ്പോൾ, കുളിച്ചു വരാമെന്നു പറഞ്ഞ് മേഘ കിടപ്പുമുറിയിൽ കയറി വാതിൽ അടയ്ക്കുകയായിരുന്നു. കുറേ നേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനാൽ ശുചിമുറിയിലെ ചില്ല് പൊട്ടിച്ചു നോക്കിയെങ്കിലും കാണാൻ കഴിഞ്ഞില്ല. തുടർന്നു കിടപ്പുമുറിയിലെ ജനൽചില്ല് തകർത്തു നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിക്കിടക്കുന്ന നിലയിൽ കണ്ടത്. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. അസ്വാഭാവിക മരണത്തിനു ചേവായൂർ പോലീസ് കേസെടുത്തു. അമ്മ: സുനില. സഹോദരൻ: ആകാശ്.

കോട്ടയം: പാമ്പിന്‍റെ കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷ് പൂർണമായി സുഖം പ്രാപിക്കുന്നു. ശരീരത്തിൽ നിന്നും വിഷം പൂർണമാ...
05/02/2022

കോട്ടയം: പാമ്പിന്‍റെ കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷ് പൂർണമായി സുഖം പ്രാപിക്കുന്നു. ശരീരത്തിൽ നിന്നും വിഷം പൂർണമായി ഇറങ്ങിയെന്നും വെന്‍റിലേറ്ററിൽ കിടന്നതിന്‍റെ ക്ഷീണം മാത്രമാണ് ഇപ്പോൾ ഉള്ളതെന്നും ഡോക്‌ടർമാർ അറിയിച്ചു.

പാമ്പിന്‍റെ കടിയിലുണ്ടായ മുറിവുണങ്ങാൻ മാത്രമാണ് സുരേഷിന് മരുന്ന് നൽകുന്നത്. ഇന്നലെയും ഇന്ന് പുലർച്ചെയുമായി ഇദ്ദേഹം നടന്നു. സാധാരണ ഗതിയിൽ ഭക്ഷണം കഴിക്കുന്നുണ്ട്.

ഡോക്റ്റർമാരുടെ ചോദ്യത്തിന് സുരേഷ് കൃത്യമായി മറുപടി നൽകിയത് തലച്ചോറിലേക്കുള്ള രക്തയോട്ടം സാധാരണ നിലയിലായതിന്‍റെ സൂചനയായാണ് കണക്കാക്കുന്നത്.





ഓർമ്മശക്തിയും സംസാരശേഷിയും പൂർണമായും വീണ്ടെടുത്തു. ഡോക്റ്റർമാർ പേര് ചോദിച്ചപ്പോൾ ഞാൻ സുരേഷ്, വാവ സുരേഷ് എന്ന് മറുപടി നൽകിയിരുന്നു. ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടർന്ന് സുരേഷിനെ ഇന്നലെ എഐസിയുവിൽ നിന്നും തൊട്ടടുത്ത മുറിയിലേക്ക് മാറ്റിയിരുന്നു.

കോട്ടയം കുറിച്ചിയിൽ വച്ചാണ് മൂർഖന്‍റെ കടിയേറ്റത്. തിങ്കളാഴ്ച്ചയാണ് സുരേഷിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിടികൂടിയ പാമ്പിനെ ചാക്കിൽ കയറ്റുന്നതിനിടെ തുടയിൽ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും പിന്നീട് കോട്ടയം മെഡിക്കൽ കോളെജിലേക്ക് മാറ്റുകയായിരുന്നു.

കൊച്ചി: സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ പീഡനപരാതിയുമായി യുവതി രംഗത്ത്. കണ്ണൂര്‍ സ്വദേശിനിയാണ് കൊച്ചി സിറ്റി പൊലീസ് കമ്...
05/02/2022

കൊച്ചി: സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ പീഡനപരാതിയുമായി യുവതി രംഗത്ത്. കണ്ണൂര്‍ സ്വദേശിനിയാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.ജോലി വാഗ്ദാനം ചെയ്ത് കൊച്ചിയില്‍ വിളിച്ചു വരുത്തി. ഒരു ഗാനരചയിതാവിന്റെ കൊച്ചിയിലെ വീട്ടില്‍ വെച്ച്‌ പീഡിപ്പിച്ചു എന്നാണ് യുവതി പരാതിയില്‍ പറയുന്നത്.

പത്തു വര്‍ഷം മുൻപാണ് സംഭവം നടന്നത്. കണ്ണൂര്‍ സ്വദേശിനിയായ 40 കാരിയാണ് പരാതിയുമായി രംഗത്തു വന്നത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ വെളിപ്പെടുത്തലുകളുമായി രംഗത്തുവന്നയാളാണ് ബാലചന്ദ്രകുമാര്‍.

2011 ല്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ പരിചയപ്പെട്ട സുഹൃത്ത് നല്‍കിയ ഫോൺ നമ്പരിൻ്റെ അടിസ്ഥാനത്തിലാണ് ജോലി തേടി ബാലചന്ദ്രകുമാറിനെ വിളിച്ചത്. ജോലി നല്‍കാമെന്നും സിനിമയില്‍ അവസരം നല്‍കാമെന്നും വാഗ്ദാനം നല്‍കി വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു എന്ന് യുവതി പരാതിയില്‍ പറയുന്നു.

പീഡിപ്പിച്ച വിവരം പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍, പീഡനദൃശ്യങ്ങള്‍ റെക്കോഡ് ചെയ്‌തെന്നും, പരാതി നല്‍കിയാല്‍ വീഡിയോ പുറത്തു വിടുമെന്നും ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു. ഇത്തരത്തിലുള്ള ഒരാള്‍ ചാനലുകളിലെത്തി നടിയുടെ നീതിക്ക് വേണ്ടി സംസാരിക്കുന്നത് കണ്ടപ്പോഴാണ് പരാതി നല്‍കാന്‍ തോന്നിയതെന്നും യുവതി പരാതിയില്‍ പറയുന്നു.

തിരുവനന്തപുരം: ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കുടിക്കാന്‍ വെള്ളം എടുക്കുന്നതിനെചൊല്ലി വഴക്കിട്ടു പിണങ്ങിയ ഇരട്ടസഹോദരങ്ങളില്‍...
02/02/2022

തിരുവനന്തപുരം: ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കുടിക്കാന്‍ വെള്ളം എടുക്കുന്നതിനെചൊല്ലി വഴക്കിട്ടു പിണങ്ങിയ ഇരട്ടസഹോദരങ്ങളില്‍ ഒരാള്‍ ജീവനൊടുക്കി.പത്താം ക്ലാസ് വിദ്യാര്‍ഥിയായ വിലങ്ങാമുറി, പ്ലാങ്കാല കൃഷ്ണകൃപയില്‍ അനില്‍കുമാറിന്റെയും സിന്ധുവിന്റെയും മകന്‍ ഗോകുല്‍കൃഷ്ണയാണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി 9.30-നായിരുന്നു സംഭവം. ഇരട്ടസഹോദരങ്ങളായ ഗോകുല്‍കൃഷ്ണയും ഗൗതംകൃഷ്ണയും നെയ്യാറ്റിന്‍കര വിശ്വഭാരതി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളാണ്. ഇരുവരും രാത്രിയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ ഗൗതംകൃഷ്ണ കൊണ്ടുവെച്ച വെള്ളം ഗോകുല്‍കൃഷ്ണ എടുത്തുകുടിച്ചു.

ഇതിനെചൊല്ലി രണ്ടുപേരും വഴക്കിട്ടു. തുടര്‍ന്ന് മുറിയില്‍ക്കയറി ഗോകുല്‍കൃഷ്ണ ഷാള്‍ ജനലില്‍ കെട്ടിയിട്ട് തൂങ്ങിമരിക്കുകയായിരുന്നെന്ന് നെയ്യാറ്റിന്‍കര പോലീസ് പറഞ്ഞു. ഗോകുല്‍കൃഷ്ണയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അച്ഛന്‍ അനില്‍കുമാര്‍ മംഗലാപുരം എയര്‍പോര്‍ട്ടിലെ ഡ്യൂട്ടിഫ്രീ ഷോപ്പിലെ ജീവനക്കാരനാണ്.

സംഭവസമയത്ത് വീട്ടില്‍ അമ്മ സിന്ധു, സഹോദരി ഗായത്രി, സഹോദരന്‍ ഗൗതംകൃഷ്ണ എന്നിവര്‍ ഉണ്ടായിരുന്നു. നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തു.

Address


Website

Alerts

Be the first to know and let us send you an email when Idukki News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share