Road Roller

Road Roller A page of my life

ചുറ്റുവട്ടത്ത് കാണുന്ന രസകരവും വിജ്ഞാനപ്രദവുമായ കാഴ്ച്ചകള്‍ നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുക എന്നതാണ് ലക്‌ഷ്യം. ചെറിയ തോതില്‍ ഫുഡ് ആന്‍ഡ്‌ ട്രാവല്‍ ഉണ്ടാവും. ഇല്ലാതെ ജീവിക്കാന്‍ ബുദ്ധിമുട്ടായതുകൊണ്ടാണ്. ഇടയ്ക്ക് വല്ലപ്പോഴും ചരിത്രം, ശാസ്ത്രം തത്വചിന്ത തുടങ്ങിയ ഐറ്റംസ് കടന്നുവരും. ഇന്‍റലച്ചല്‍ ആണെന്ന് നിങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി മാത്രം..

ഇതൊക്കെ ആരേലും വായിക്കുമോ എന്തോ.. എന്തായാലും ഇനി ഇതിന്‍റെ ഒരു കുറവുവേണ്ട.

Almond bread ham & cheese sandwichഒരു മുട്ട, 20 ഗ്രാം ബദാം പൊടി, ഒരു സ്പൂൺ ഒലിവെണ്ണ/ബട്ടർ/ വെളിച്ചെണ്ണ, ഒരു ടീസ്പൂൺ ഫ്ലാ...
22/08/2023

Almond bread ham & cheese sandwich

ഒരു മുട്ട, 20 ഗ്രാം ബദാം പൊടി, ഒരു സ്പൂൺ ഒലിവെണ്ണ/ബട്ടർ/ വെളിച്ചെണ്ണ, ഒരു ടീസ്പൂൺ ഫ്ലാക്സ് സീഡ് പൊടി, അര ടീസ്പൂൺ ബേക്കിങ്ങ് പൗഡർ, ഒപ്ഷണൽ ആയി ഗാർളിക് പൗഡർ/ഒണിയൻ പൗഡർ/ ഇറ്റാലിയൻ ഹെർബ്സ് എന്നിവയിൽ ഒന്ന് 1 ടീസ്പൂൺ ഫ്ലേവറിനായി ചേർക്കാം.

എല്ലാം കൂടി മിക്സ് ചെയ്ത് അടിവശം പരന്ന ബൗളിൽ എണ്ണ പുരട്ടി അതിൽ വച്ച് മൈക്രോവേവിൽ ഒന്നര മിനിറ്റ് കൊണ്ട് ബേക്ക് ചെയ്യാം. ശേഷം കത്തി ഉപയോഗിച്ച് ബ്രഡ് രണ്ട് സ്ലൈസ് ആക്കി എടുത്ത് പാൻ ചൂടാക്കിയോ ടോസ്റ്ററിലോ വച്ച് ഹാം & ചീസ് സാൻഡ്വിച്ച് ടോസ്റ്റ് ആക്കി എടുക്കാം.

ആകെ മൊത്തം പത്ത് മിനിറ്റിൽ സംഭവം ഉണ്ടാക്കി കഴിച്ചു തീർക്കാം.

കീറ്റോ നെയ്റോസ്റ്റ്
01/05/2021

കീറ്റോ നെയ്റോസ്റ്റ്

ഓസ്ലോ കാഴ്ചകൾ #ക്വാറൻ്റൈൻ
13/04/2021

ഓസ്ലോ കാഴ്ചകൾ
#ക്വാറൻ്റൈൻ

My Keto & Intermittent Fasting journey. 18 months & enjoying it.
12/03/2021

My Keto & Intermittent Fasting journey. 18 months & enjoying it.

ഇതുവരെയുള്ള ജനപ്രിയ റെസിപ്പീവീഡിയോകൾ എളുപ്പത്തിൽ കാണാൻ ഇതിനോടൊപ്പം കൊടുത്തിട്ടുള്ള പിഡിഎഫ് സേവ് ചെയ്തു ഫോണിൽ സൂക്ഷിക്കാവ...
11/03/2021

ഇതുവരെയുള്ള ജനപ്രിയ റെസിപ്പീവീഡിയോകൾ എളുപ്പത്തിൽ കാണാൻ ഇതിനോടൊപ്പം കൊടുത്തിട്ടുള്ള പിഡിഎഫ് സേവ് ചെയ്തു ഫോണിൽ സൂക്ഷിക്കാവുന്നതാണ്. ദയവായി ഇത് താല്പര്യമുള്ള സുഹൃത്തുക്കളുമായി ഷെയർ ചെയ്യുമല്ലോ.

പുതിയ റെസിപ്പിയുമായി റോഡ് റോളർ ഉടൻ തിരിച്ചുവരും.

http://bit.ly/36BLveN

വൈരുദ്ധ്യാത്മക ഭൗതികവാദം ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ.ഇത് രണ്ട് തത്വശാസ്ത്രവീക്ഷണങ്ങളുടെ സങ്കലനമാണ്. ഒന്നാമതായി വൈരുദ്ധ്...
07/02/2021

വൈരുദ്ധ്യാത്മക ഭൗതികവാദം ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ.

ഇത് രണ്ട് തത്വശാസ്ത്രവീക്ഷണങ്ങളുടെ സങ്കലനമാണ്. ഒന്നാമതായി വൈരുദ്ധ്യാത്മകത എന്താണെന്ന് നോക്കാം.

ഹെഗൽ എന്ന ചരിത്ര-തത്വശാസ്ത്രകാരൻ്റെ വീക്ഷണമാണിത്. പരസ്പരം ഏറ്റുമുട്ടുന്ന വിരുദ്ധ ആശയങ്ങളുടെ ഫലമായി ഉണ്ടാവുന്ന നൂതന ആശയങ്ങളുടേയും, തുടർന്ന് ആവർത്തിക്കുന്ന ഏറ്റുമുട്ടലുകളും അതിലൂടെ വീണ്ടും വരുന്ന പുതിയ ആശയങ്ങളുടേയും തുടർച്ചയാണ് ചരിത്രം.
പ്രധാന ആശയം തീസിസ് എന്നും വിരുദ്ധ ആശയം ആൻ്റിതീസിസ് എന്നും ഫലം സിന്തസിസ് എന്നും അറിയപ്പെടും. പുതിയ സിന്തസിസ് പിന്നീട് തീസിസ് ആവുന്നു. പുതിയ ആൻറിതീസിസ് വരുന്നു. വീണ്ടും പുതിയൊരു സിന്തസിസ് ഉണ്ടാവുന്നു.
ഹെഗലിൻ്റെ അഭിപ്രായത്തിൽ ഇത് അനന്തമായി തുടരും. പെർഫെക്റ്റ് ആയ സിന്തസിസ് ഒരിക്കലും ഉണ്ടാവുന്നില്ല.

ഒരു ഉദാഹരണം നോക്കാം.

ചരിത്രത്തിൽ രാജ്യങ്ങളും നിയമങ്ങളും ഉണ്ടാവുന്നതിനുമുമ്പുള്ള അവസ്ഥ. ഒരുവൻ അധ്വാനിച്ച് കുറേ വിളവുണ്ടാക്കുന്നു. കുറേപ്പേർ പണിയെടുക്കാതെ വെറുതെ സമയം കളയുന്നു. പണിയെടുത്ത് പത്തായപ്പുര നിറച്ചിരിക്കുന്നവൻ്റെ അടുക്കൽ പണിയെടുക്കാത്തവർ ആയുധങ്ങളുമായി വന്ന് എല്ലാം കവർച്ച ചെയ്യുന്നു. അധ്വാനിച്ച് ഫലമുണ്ടാക്കിയിട്ടും ഗുണമില്ല എന്നുകണ്ട് ഇയാൾ പിന്നീട് കവർച്ചക്കാരുടെ വഴിയിലേക്ക് തിരിയുന്നു.

പിന്നീട് രാജാവും നിയമവുമൊക്കെയുണ്ടാവുന്നു. അധ്വാനിച്ച് സമ്പാദിച്ച് വെയ്ക്കുന്നവന് രാജാവ് പടയാളികളെക്കൊണ്ട് സംരക്ഷണം കൊടുക്കുന്നു. പക്ഷേ ഇതിന് കൃഷിക്കാരിൽ നിന്ന് കനത്ത നികുതി ചുമത്തുന്നു. കൃഷിക്കാരൻ വലയുന്നു.

കൃഷിക്കാരൻ കുറേപ്പേരെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുന്നു. കനത്ത ലാഭമുണ്ടാക്കുന്നു. അങ്ങനെ അയാൾ രാജാവിന് നികുതി കൊടുത്താലും സുഖമായി കഴിയാനുള്ള വകയുണ്ടാവുന്നു.

അടിമപ്പണി ചെയ്യുന്നവരുടെ ജീവിതം കൂടുതൽ കൂടുതൽ ദുസ്സഹമാവുന്നു. അവർ സംഘടിച്ച് വിപ്ലവം നടത്തുന്നു. ജന്മിയേയും രാജാവിനേയും ഇല്ലാതാക്കുന്നു.

പുതിയ വ്യവസ്ഥയിൽ ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള അന്തരം വലുതാകുന്നു. അസംതൃപ്തി വളരുന്നു. വീണ്ടും പുതിയ വ്യവസ്ഥ വരുന്നു.

മുകളിലെ അഞ്ചുപാരഗ്രാഫുകളിൽ ഓരോന്നിലും ഓരോ തീസീസും ആൻറി തീസീസുമുണ്ട്. ഓരോന്നിൻ്റേയും സിന്തസിസ് അതിനടുത്ത പാരഗ്രാഫിൻ്റെ സിന്തസിസ് ആയി വരുന്നു.
ഉദാഹരണത്തിന്, അധ്വാനം തീസിസ് കൊള്ള ആൻറി തീസിസ് അതിൻ്റെ സിന്തസിസ് ആയി രാജാവും നിയമവാഴ്ചയും എത്തുന്നു.

ഇതാണ് വൈരുദ്ധ്യാത്മകത അഥവാ ഡയലെറ്റിക്സ്. ഈ ദ്വന്ദത്തിൻ്റെ ഓരോ വശത്തും ഏതൊക്കെ വരാം എന്നതിന് കടുത്ത നിയമങ്ങളൊന്നുമില്ല.

ചരിത്രം ഒരു പുഴപോലെ ഒഴുകും. ഒരിക്കൽ ഇറങ്ങിയ പുഴയിൽ വീണ്ടുമൊരിക്കൽ കൂടി ഇറങ്ങാൻ കഴിയില്ല. കാരണം പുഴ ഓരോ നിമിഷവും മറ്റൊരു പുഴയായി മാറുന്നു.

ഹെഗലിൻ്റെ ഡയലിറ്റിക്സ് ഏതാണ്ടിങ്ങനെയൊക്കെ പറഞ്ഞൊപ്പിക്കാം.

ഹെഗൽ ഒരു പ്രത്യേകതരം ആത്മീയതാവാദിയായിരുന്നു. ആത്മീയവാദികളുടെ നോട്ടത്തിൻ മനസാണ് എല്ലാറ്റിൻ്റേയും അടിസ്ഥാനം.

ഒരു കുതിരയെ കാണുന്നവൻ്റെ മനസിലുള്ള എന്തോ അതാണ് കുതിരയുടെ അസ്തിത്വം. ആ അസ്തിത്വമില്ലെങ്കിൽ കുതിര അവിടെ ഇല്ല.
മനസിൽ ഉള്ളതെന്തോ, അതാണ് സത്യം. അതാണ് ലോകം. ഇതാണ് ആത്മീയവാദികളുടെ ഒരു ലൈൻ.
ഈ ആത്മീയവാദത്തെ നിരാകരിച്ച് എന്നാൽ വൈരുദ്ധ്യാത്മകതയെ വർഗ്ഗസമരത്തിലൂടെ മുന്നോട്ടുകൊണ്ടു പോയിക്കൊണ്ട് മാർക്സ് മുന്നോട്ടുവച്ച പുതിയ തത്വശാസ്ത്ര വീക്ഷണമാണ് വൈരുദ്ധ്യാത്മക ഭൗതികവാദം.

ലോകത്തിൽ ഉള്ളതിൻ്റെ ഒരു പ്രതിഫലനം മാത്രമാണ് മനസിൽ നടക്കുന്നത്. അതാണ് ഭൗതികവാദത്തിൻ്റെ അടിസ്ഥാനം. മതവും ദൈവവുമാണ് ലോകത്തെ നിയന്ത്രിക്കുന്നതെന്ന ആത്മീയവാദം ഭൗതികവാദികൾ നിരാകരിക്കുന്നു.

അടിച്ചമർത്തപ്പെടുന്നവൻ്റെ ദുരിതം യാഥാർത്ഥ്യമാണ്. മതവും പ്രാർത്ഥനയും ദുരിതം അകറ്റുകയില്ല. അതാണതിൻ്റെ ഭൗതികവാദതലം.

പലരും ഡയലെറ്റിക്സ് അഥവാ വൈരുദ്ധ്യാത്മകത എന്നാൽ ഒരു വശത്ത് എപ്പോഴും മതം ആണെന്ന് എഴുതിക്കണ്ടു. എങ്ങനെയാണ് അത്തരം ഒരു ധാരണ പടരുന്നത് എന്നറിയില്ല.

Dialectical Materialism എന്താണ് വൈരുദ്ധ്യാത്മക ഭൗതികവാദം? വൈരുദ്ധ്യാത്മക ഭൗതികവാദം ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ.ഇത് രണ്ട് ത....

LCHF is science, not any religious beliefhttps://youtu.be/dQjaNYK_9is
06/02/2021

LCHF is science, not any religious belief

https://youtu.be/dQjaNYK_9is

LCHF is Science കീറ്റോ വിശ്വാസമല്ല, ശാസ്ത്രമാണ് രണ്ടായിരത്തിയേഴിലാണ് സംഭവം. യുകെയിലെ ആദ്യത്തെ അസൈൻമെൻ്റ് കഴിഞ്ഞ ഗ്യാപ്...

കീറ്റോ ഡയറ്റ് ചെയ്യുന്ന സുഹൃത്തുക്കൾക്കായി ഇവിടത്തെ പ്രധാന റെസിപ്പികളുടെ ഒരു PDF പ്രസിദ്ധീകരിക്കുന്നു. അമ്പതിലധികം റെസിപ...
03/02/2021

കീറ്റോ ഡയറ്റ് ചെയ്യുന്ന സുഹൃത്തുക്കൾക്കായി ഇവിടത്തെ പ്രധാന റെസിപ്പികളുടെ ഒരു PDF പ്രസിദ്ധീകരിക്കുന്നു. അമ്പതിലധികം റെസിപ്പികളിൽ നിന്നും തെരഞ്ഞെടുത്ത റെസിപ്പികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിലെ ഓരോ ചിത്രങ്ങളിൽ നിന്നും നേരിട്ട് അതാത് വീഡിയോകൾ കാണാവുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. മറ്റ് സുഹൃത്തുക്കളുമായി വാട്ട്സാപ്പ് പോലെയുള്ള സംവിധാനങ്ങളിലൂടെ പങ്കുവെയ്ക്കാൻ ഇത് സൗകര്യപ്രദമാണ്. ഇതിലെ ഒരു പേജിന്റെ ചിത്രം സാമ്പിളിനുവേണ്ടി ഇവിടെ കൊടുത്തിട്ടുണ്ട്.

http://bit.ly/36BLveN

Address


Alerts

Be the first to know and let us send you an email when Road Roller posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share