രുചികൂട്ട് - Ruchi

  • Home
  • രുചികൂട്ട് - Ruchi

രുചികൂട്ട്  - Ruchi Food Creator

ചിക്കൻ ലോലിപോപ്ചപ്പാത്തിക്കും നൈസ് പത്തിരിക്കുമൊപ്പം നല്ല കോമ്പിനേഷനാണ് ചിക്കന്‍ ലോലിപോപ്പ്.●കോഴിക്കാല്‍ 4 എണ്ണം●എണ്ണ 15...
30/06/2022

ചിക്കൻ ലോലിപോപ്

ചപ്പാത്തിക്കും നൈസ് പത്തിരിക്കുമൊപ്പം നല്ല കോമ്പിനേഷനാണ് ചിക്കന്‍ ലോലിപോപ്പ്.

●കോഴിക്കാല്‍ 4 എണ്ണം●എണ്ണ 150 എണ്ണം
●തൈര് 3 ടേബിള്‍ സ്പൂണ്‍●ഇഞ്ചി 5 എണ്ണം
●വെളുത്തുള്ളി 5 എണ്ണം●കുരുമുളകുപൊടി അര സ്പൂണ്‍●ചില്ലി സോസ് അര സ്പൂണ്‍●സോയാസോസ് അര സ്പൂണ്‍●അജിനോമോട്ടോ 1 നുള്ള്●ഓറഞ്ച് കളര്‍ 1 നുള്ള്●ഉപ്പ് 2 നുള്ള്●മുട്ട 1 എണ്ണം●റൊട്ടിപ്പൊടി 1 കപ്പ്

തയ്യാറാക്കുന്ന വിധം: ചേരുവകളെല്ലാം ഒന്നിച്ചിളക്കി കുഴമ്പു പരുവത്തിലാക്കുക. ഇത് വൃത്തിയാക്കിയ കോഴിക്കാലില്‍ പുരട്ടി രണ്ടു മണിക്കൂര്‍ വയ്ക്കുക.

ചുവടുകട്ടിയുള്ള പാത്രത്തില്‍ തയ്യാറാക്കി വച്ചിരിക്കുന്ന കോഴിക്കാല്‍ വേവിക്കുക. വേവിച്ച കഷണങ്ങള്‍ ഓരോന്നും മുട്ടയിലും റൊട്ടിപ്പൊടിയിലും മുക്കി എണ്ണയില്‍ വറുത്തു കോരുക.

അമ്മിണി കൊഴുക്കട്ടഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ_അരിപ്പൊടി - ഒരു കപ്പ്__നാളികേരം - കാൽ കപ്പ്__കടുക് - അര സ്‌പൂൺ__ഉഴുന്ന് -...
28/06/2022

അമ്മിണി കൊഴുക്കട്ട

ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ

_അരിപ്പൊടി - ഒരു കപ്പ്_

_നാളികേരം - കാൽ കപ്പ്_

_കടുക് - അര സ്‌പൂൺ_

_ഉഴുന്ന് - അര സ്‌പൂൺ_

_വറ്റൽമുളക്, വേപ്പില, പച്ചമുളക് - ആവശ്യത്തിന്‌_

_ഒരു നുള്ളു മഞ്ഞപൊടി(optional)_

ഉണ്ടാക്കുന്ന വിധം

▪ ഒന്നേകാൽ കപ്പ് ( പൊടി അനുസരിച്ചു) വെള്ളം തിളപ്പിച്ച്, അതിൽ ഉപ്പു, ഒരു സ്‌പൂൺ നെയ്യ് ചേർത്ത് പൊടി കൂടെ ഇട്ടു കൈവിടാതെ ഇളക്കുക. ഇറക്കുക.

▪ ഒരു വിധം ചൂടാറിയാൽ മാവു നല്ലപോലെ കുഴച്ചു, കുഞ്ഞു മണികൾ ആക്കി ഉരുട്ടി എടുക്കുക.

▪ ഈ മണികൾ 10 മിനിറ്റ് ആവി കേറ്റി എടുക്കാം.

▪ ചട്ടി വെച്ച് എണ്ണ ഒഴിച്ച് കടുക്, ഉഴുന്ന് പൊട്ടിച്ചു, വേപ്പില, പച്ചമുളക്, വറ്റൽ മുളകു മൂപ്പിച്ചു ഒരു നുള്ളു മഞ്ഞപൊടി ചേർക്കുക. ശേഷം കുഞ്ഞു മണികൾ ചേർക്കുക._

▪ നാളികേരം കൂടെ ഇട്ടു നല്ലപോലെ ഇളക്കി കൂട്ടി തീ ഓഫ് ചെയ്യാം.

നല്ല മയമുള്ള അപ്പം എങ്ങനെ ഉണ്ടാക്കാം ..PC : Instagram.com/my.wandering_mindപച്ചരി – 1 ഗ്ലാസ്palappamറവ – 2 ടേബിള്‍സ്പൂണ്...
27/06/2022

നല്ല മയമുള്ള അപ്പം എങ്ങനെ ഉണ്ടാക്കാം ..

PC : Instagram.com/my.wandering_mind

പച്ചരി – 1 ഗ്ലാസ്palappam

റവ – 2 ടേബിള്‍സ്പൂണ്‍

തേങ്ങ തിരുമ്മിയത്‌ – അര മുറി തേങ്ങയുടെ

തേങ്ങ വെള്ളം – കാല്‍ ഗ്ലാസ്‌

പഞ്ചസാര – 1 ടി സ്പൂണ്‍

ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം

1)പച്ചരി വെള്ളത്തില്‍ ഇട്ട് 6 – 8 മണിക്കൂര്‍ കുതുര്‍ക്കാന്‍ വെക്കുക .

2) അരി അരക്കുന്നതിനു മുന്‍പ് റവ വെള്ളം ചേര്‍ത്ത് കുറുക്കി എടുക്കുക .തണുക്കാന്‍ അനുവദിക്കുക .

3)അരി കഴുകി തേങ്ങയും റവ കുറുക്കിയതും തേങ്ങ വെള്ളവും പഞ്ചസാരയും ചേര്‍ത്ത് നന്നായി അരച്ച് എടുക്കുക .

4)വെള്ളം അധികം ആകരുത് .

5)ഇതു ഒരു രാത്രി മുഴുവന്‍ പുളിക്കാന്‍ വെക്കണം

6) പിറ്റേന്ന് ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് അപ്പച്ചട്ടിയില്‍ പലപ്പമായി ഉണ്ടാക്കി എടുക്കുക .അപ്പച്ചട്ടി ചൂടാകുമ്പോള്‍ ഒരു തവി മാവു ഒഴിച്ച് അപ്പച്ചട്ടി ഒരു വട്ടം ചുറ്റിച്ചു അടച്ചു വേവാന്‍ വെക്കുക .നടുക്ക് ഭാഗം നന്നായി വെന്തു കഴിയുമ്പോള്‍ ചട്ടിയില്‍ നിന്നും മാറ്റുക .പാലപ്പം തയ്യാര്‍ .

നാടൻ ചക്ക പുഴുക്ക്ചേരുവകൾ.ചക്ക കുരു കളഞ്ഞത് 2 കപ്പ്തേങ്ങാ 1 കപ്പ്പച്ചമുളക് 1 എണ്ണംചുവന്നുള്ളി 5 എണ്ണംജീരകം ഒരു നുള്ള്ഉപ്...
26/06/2022

നാടൻ ചക്ക പുഴുക്ക്

ചേരുവകൾ.

ചക്ക കുരു കളഞ്ഞത് 2 കപ്പ്
തേങ്ങാ 1 കപ്പ്
പച്ചമുളക് 1 എണ്ണം
ചുവന്നുള്ളി 5 എണ്ണം
ജീരകം ഒരു നുള്ള്
ഉപ്പ് ആവശ്യത്തിന്
വെളുത്തുള്ളി രണ്ടു അല്ലി

താളിക്കാൻ:

വെളിച്ചെണ്ണ
കടുക്
വറ്റൽ മുളക്
കറിവേപ്പില

തയ്യാറാക്കുന്ന വിധം...

തേങ്ങ, പച്ചമുള‌ക്, ചുവന്നുള്ളി, ജീരകം, വെളുത്തുള്ളി, എന്നിവ മിക്സിയിൽ ഒന്ന് ചതച്ചെടുക്കണം.

ചക്ക അല്പം ഉപ്പിട്ട് വെള്ളം ഒഴിച്ച് വേവിക്കണം. ഉടഞ്ഞു പോകരുത്. ശേഷം വെള്ളം ഊറ്റി മാറ്റാം. ചക്ക ചെറിയ കഷ്ണങ്ങൾ ആയി മുറിച്ച ശേഷം വേണം ചെയ്യാൻ.

ഇനി ഒരു ചട്ടിയിൽ മുളക് താളിക്കാം. ഇനി അരച്ച് ‌വച്ചിരിക്കുന്ന തേങ്ങാ ചേർക്കാം. പച്ച മണം മാറിയ ശേഷം ചക്ക ചേർത്ത് കൊടുക്കാം. എല്ലാം കൂടി ഇളക്കി യോജിപ്പിച്ചെടുക്കണം .

പഴം നിറച്ചത്ചേരുവകള്‍നേന്ത്രപ്പഴംതേങ്ങ ചിരകിയത്പഞ്ചസ്സാരഏലക്കഅണ്ടിപ്പരിപ്പ് & കിസ്മിസ്മൈദ / ഗോതമ്പ്മഞ്ഞൾപ്പൊടിഎള്ള്വെള്ള...
24/06/2022

പഴം നിറച്ചത്

ചേരുവകള്‍

നേന്ത്രപ്പഴം
തേങ്ങ ചിരകിയത്
പഞ്ചസ്സാര
ഏലക്ക
അണ്ടിപ്പരിപ്പ് & കിസ്മിസ്
മൈദ / ഗോതമ്പ്
മഞ്ഞൾപ്പൊടി
എള്ള്
വെള്ളം

തയ്യാറാക്കുന്ന വിധം

നേന്ത്രപ്പഴം നടുവേ നീളത്തിൽ കീറി അതിനുള്ളിലെ അരി എടുത്തു മാറ്റുക. കീറുമ്പോൾ മറുഭാഗം കീറിപ്പോകാതെ ശ്രദ്ധിക്കുക.

തേങ്ങയും പന്ജസ്സാരയും ഏലക്കയും അണ്ടിപ്പരിപ്പും കിസ്മിസും ഒന്നിച്ചാക്കി ഇളക്കുക.

ഈ കൂട്ട് പഴത്തിന്റെ ഉൾഭാഗത്ത്‌ നിറയ്ക്കുക.

മൈദ/ഗോതമ്പും പന്ജസ്സാരയും എള്ളും മഞ്ഞൾപ്പൊടിയും കൂടി വെള്ളമൊഴിച്ച് കട്ടിയിൽ കലക്കുക.

ഒരു പരന്ന പാനിൽ എണ്ണ ചൂടാക്കുക. നേന്ത്രപ്പഴം ഈ മാവിൽ മുക്കി കീറിയ വശം മുകളിൽ വരത്തക്ക വിധം എണ്ണയിൽ വയ്ക്കുക .

ഒരു സ്പൂണ്‍ കൊണ്ട് എണ്ണ പഴത്തിനു മുകളിൽ ഒഴിച്ച് കൊടുക്കുക.

ബീറ്റ്‌റൂട്ട് . അച്ചാർബീറ്റ്റൂട്ട് - 3 തൊലി കളഞ്ഞു ഗ്രേറ്റ്‌ ചെയ്തു ഉപ്പ്, മുളക് പൊടി എന്നിവ ചേർത്ത് ഒരു മണിക്കൂർ ഉപ്പ് ...
23/06/2022

ബീറ്റ്‌റൂട്ട് . അച്ചാർ

ബീറ്റ്റൂട്ട് - 3 തൊലി കളഞ്ഞു ഗ്രേറ്റ്‌ ചെയ്തു ഉപ്പ്, മുളക് പൊടി എന്നിവ ചേർത്ത് ഒരു മണിക്കൂർ ഉപ്പ് പിടിക്കാനായി വെക്കുക..

പാൻ ചൂടാകുമ്പോൾ എണ്ണയൊഴിച്ചു കടുക്.. 1spn
ഉലുവ-ഒരു tspn.. കറിവേപ്പില... 3 തണ്ട്
പച്ചമുളക് 4...
വെളുത്തുള്ളി ഒരു ഉണ്ട.. ഇഞ്ചി ഒരു കഷ്ണം.. അരിഞ്ഞത് ക്രമമായി ചേർത്ത് വഴറ്റുക.. തീ കുറച്ചു മുളക് പൊടി 5 tblspn..മഞ്ഞൾ പൊടി 1 tspn.. കായപ്പൊടി 1tbl spn..
പഞ്ചസാര 2tbl spn ചേർത്ത് മിക്സ്‌ ചെയ്ത ശേഷം ബീറ്റ്റൂട്ട് .. . ചേർത്ത് മിക്സ്‌ ചെയ്തു.. തിളച്ച വെള്ളം ഒരു കപ്പ്‌ ഒഴിച്ച് തിളവരുമ്പോൾ തീ അണയ്ക്കുക.. വിനാഗിരി 1 കപ്പ്‌ ചേർത്ത് ഉപ്പ് പാകം നോക്കി ചേർക്കുക. അല്പം എണ്ണ മുകളിൽ ഒഴിച്ച് കൊടുക്കുക.

ഇടിയപ്പംചേരുവകള്‍നേര്‍മയുള്ള അരിപൊടി - 1 കപ്പ്വെള്ളം -1 ½ കപ്പ്എണ്ണ, ഉപ്പ് - ആവശ്യത്തിന്തേങ്ങ ചിരകിയത് - ½ കപ്പ്തയ്യാറാക...
22/06/2022

ഇടിയപ്പം

ചേരുവകള്‍
നേര്‍മയുള്ള അരിപൊടി - 1 കപ്പ്
വെള്ളം -1 ½ കപ്പ്
എണ്ണ, ഉപ്പ് - ആവശ്യത്തിന്
തേങ്ങ ചിരകിയത് - ½ കപ്പ്

തയ്യാറാക്കുന്ന വിധം
ചീനച്ചട്ടിയില്‍ ഒട്ടും തരിയില്ലാത്ത അരിപൊടി നല്ലതുപോലെ വറുത്തെടുക്കുക. ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് 2 സ്പൂണ്‍ എണ്ണയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇതിലേക്ക് വറുത്തുവച്ചിരിക്കുന്ന മാവിട്ട് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. കട്ടയില്ലാതെ വളരെ മയത്തില്‍ മാവ് ഉരുട്ടിയെടുക്കണം. ഇഡ്ഡലി തട്ടില്‍ തേങ്ങ ചിരകിയത് ഇട്ട് ഇടിയപ്പം ഉണ്ടാക്കുന്ന സേവാനാഴിയില്‍ മാവ് നിറച്ച് ചില്ലില്‍ കൂടി നൂല്‍ പരുവത്തില്‍ മാവ് പിഴിഞ്ഞെടുക്കുക. അങ്ങനെ എല്ലാ മാവും ഉണ്ടാക്കിയ ശേഷം അടുപ്പത്തു വച്ച് ആവി കയറ്റി വേവിച്ചെടുക്കുക. വെജിറ്റബിള്‍ കുറുമ, ഇറച്ചികറി, മുട്ടറോസ്റ്റ് ഇവയോടൊപ്പം കഴിക്കാം.

ഉപ്പുമാവ്ആവശ്യമുള്ള സാധങ്ങൾ:വറുത്ത റവ – രണ്ടു കപ്പ്എണ്ണ – രണ്ടു ടേബിള് സ്പൂണ്കടുക് – അര ടീസ്പൂണ്ഉഴുന്നു പരിപ്പ് – ഒരു ടീ...
20/06/2022

ഉപ്പുമാവ്

ആവശ്യമുള്ള സാധങ്ങൾ:

വറുത്ത റവ – രണ്ടു കപ്പ്
എണ്ണ – രണ്ടു ടേബിള് സ്പൂണ്
കടുക് – അര ടീസ്പൂണ്
ഉഴുന്നു പരിപ്പ് – ഒരു ടീസ്പൂണ്
പച്ചമുളക് – അഞ്ചെണ്ണം
ഇഞ്ചി, വെളുത്തുള്ളി – ഒരു ടേബിള്സ്പൂണ്
ഉള്ളി – രണ്ടെണ്ണം
തേങ്ങ ചെരവിയെടുത്തത് – അരക്കപ്പ്
കറിവേപ്പില – അല്പം
വെള്ളം – നാലു കപ്പ്
ഉപ്പ് – പാകത്തിന്
മല്ലിയില – അല്പം

തയ്യാറാക്കുന്ന വിധം:

പച്ചമുളക്, ഇഞ്ചി, സവാള എന്നിവ അരിഞ്ഞെടുക്കുക. ചീനച്ചട്ടിയില് വെളിച്ചെണ്ണയൊഴിച്ച് ചൂടാക്കിയ ശേഷം ഉഴുന്നുപരിപ്പ് ഇടുക. പരിപ്പ് ചുവക്കുമ്പോള് കടുക് ഇടുക. കടുക് പൊട്ടിയ ശേഷം കറിവേപ്പില, ഇഞ്ചി, പച്ചമുളക്, സവാള എന്നിവ ഇടുക. ഇവ ഒന്നു വഴറ്റിയ ശേഷം ചെരകിയ തേങ്ങയും വെള്ളവും ഉപ്പും ചേര്ത്തിളക്കിയ ശേഷം ചട്ടിയിലേക്ക് ഒഴിക്കുക. തിളച്ചു തുടങ്ങുമ്പോള് റവ ഇടുക. വെള്ളം വറ്റുന്നതു വരെയും ഇളക്കുക. പിന്നീട് തീ കുറച്ചുവെച്ച് അല്പ്പ സമയം വേവിക്കുക.

മട്ടൻ മന്തിമട്ടണ്‍ വലിയ കഷണങ്ങള്‍ ആക്കിയത് - രണ്ടു കിലോബസ്മതി അരി -ഒരു കിലോസവാള അരിഞ്ഞത്-2തക്കാളി-2പച്ചമുളക്-5ഇഞ്ചി ചതച്...
18/06/2022

മട്ടൻ മന്തി

മട്ടണ്‍ വലിയ കഷണങ്ങള്‍ ആക്കിയത് - രണ്ടു കിലോ
ബസ്മതി അരി -ഒരു കിലോ
സവാള അരിഞ്ഞത്-2
തക്കാളി-2
പച്ചമുളക്-5
ഇഞ്ചി ചതച്ചത്-ഒരു വലിയ കഷണം
വെളുത്തുള്ളി ചതച്ചത്-7 അല്ലി
മഞ്ഞള്‍പൊടി-ഒരു ചെറിയ സ്പൂണ്‍
ഗ്രാമ്പു-4
കറുവപ്പട്ട-രണ്ടു കഷണം
ഉണക്ക നാരങ്ങ-ഒന്ന്
നെയ്യ്-ആവശ്യത്തിനു
ചെറുനാരങ്ങ നീര് - ഒരെണ്ണത്തിന്റെ
ഉപ്പ്-പാകത്തിന്

പാകം ചെയ്യേണ്ട വിധം

ഒരു പാത്രം അടുപ്പില്‍ വച്ച് രണ്ടു വലിയ സ്പൂണ്‍ നെയ്യൊഴിച്ച് സവാള,പച്ചമുളക്,തക്കാളി,ഇഞ്ചി,വെളുത്തുള്ളി,മഞ്ഞള്‍പ്പൊടി,ഇവ വഴറ്റി മട്ടനും വെള്ളവും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് വേവിക്കുക
വെന്തു കഴിഞ്ഞാല്‍ ഇറച്ചി മാറ്റിവയ്ക്കുക.
ചുവടു കട്ടിയുള്ള വേറൊരു പാത്രം എടുത്ത് കഴുകി വച്ചിരിക്കുന്ന അരിയിടുക ഇതിലേക്ക് ആവശ്യമുള്ള വെള്ളവും(ഇറച്ചി വെന്ത വെള്ളം ഉപയോഗിച്ചാൽ രുചി കൂടും) ഉണക്ക നാരങ്ങയും,കറുവപ്പട്ടയും..ഗ്രാമ്പൂവും,ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക
തിളച്ചാലുടന്‍ തീ കുറച്ച്,ചെറിയ തീയില്‍ വേവിക്കുക.വെന്തു കഴിഞ്ഞാല്‍ ചെറുനാരങ്ങ നീരും ചേര്‍ത്ത് ഇളക്കി മറിച്ചിടുക ഇതിനു ശേഷം വൃത്താകൃതിയിയിലുള്ള പാത്രത്തിൽ ആദ്യം ചോറ് നിരത്തി അതിനു മുകളിൽ വേവിച്ചു വെച്ചിരിക്കുന്ന മട്ടൻ നിരത്തുക.തക്കാളിയും നാരങ്ങയും സവാളയും കൊണ്ട് അലങ്കരിക്കാം.

നെയ്‌ച്ചോറ്ആവശ്യമുള്ള സാധനങ്ങള്‍:ജീരകശാല അരി (കൈമ അരി)- 2 കപ്പ്‌നെയ്യ് - 5 ടീസ്പൂണ്‍അണ്ടിപ്പരിപ്പ്‌ - 15 എണ്ണംഉണക്ക മുന്...
13/06/2022

നെയ്‌ച്ചോറ്

ആവശ്യമുള്ള സാധനങ്ങള്‍:
ജീരകശാല അരി (കൈമ അരി)- 2 കപ്പ്‌
നെയ്യ് - 5 ടീസ്പൂണ്‍
അണ്ടിപ്പരിപ്പ്‌ - 15 എണ്ണം
ഉണക്ക മുന്തിരി- ഒരു പിടി
നീളത്തില്‍ അറിഞ്ഞ സവാള- 4 കപ്പ്‌
ഗ്രാമ്പു- 4 എണ്ണം
കറുവ പട്ട- രണ്ട് ചെറിയ കഷ്ണം
ഏലയ്ക്ക- 4 എണ്ണം
പെരുംജീരകം - അര സ്പൂൺ
ഉപ്പ്‌- ആവശ്യത്തിനു
മല്ലിയില - അര കെട്ട്
വെള്ളം - 4 കപ്പ്‌

പാചകം ചെയുന്ന വിധം:
അരി കഴുകി വെള്ളം വാര്‍ന്നു പോകാന്‍ വെക്കുക. ഒരു പത്രത്തില്‍ നെയ്‌ ഒഴിച്ച് ചൂടാകുമ്പോള്‍ അതിൽ രണ്ടു സാവാള അരിഞ്ഞത് ഇട്ടു മൂപ്പിച്ച്‌ മാറ്റി വെക്കുക (സാവാള മൂപ്പിക്കുമ്പോൾ അൽപ്പം ഉപ്പ് ചേർക്കണം). ആ നെയ്യിൽ അണ്ടിപരിപ്പും മുന്തിരിയും മൂപ്പിച്ച് മാറ്റിവെക്കുക. ശേഷം പെരുംജീരകം, കറുവാപട്ട, ഗ്രാമ്പു. ഏലയ്ക്ക ഇവ ഇട്ടു മൂപ്പിക്കുക. ഇതിലേക്ക് ബാക്കി അരിഞ്ഞ സവാള ഇട്ടു വഴറ്റുക. വഴന്നു വരുമ്പോള്‍ വെള്ളം വാലാന്‍ വെച്ചിരിക്കുന്ന അരിയും കൂടെ ഇട്ടു തുടരെ ഇളക്കുക. (നെയ്യ് അൽപ്പം കൂടി ഒഴിച്ചിട്ട് വേണം അരി ചേർക്കുവാൻ). അരി നല്ലപോലെ മൂത്ത് കഴിയുമ്പോള്‍ വെള്ളവും ഉപ്പും ചേര്‍ത്ത അടച്ചു വെച്ച് ചെറു തീയില്‍ വേവിക്കുക. വെള്ളം വറ്റി തോര്‍ന്നു വരുമ്പോള്‍ ചോറ് ഇളക്കി കുടഞ്ഞു എടുക്കുക. ഇതിന്റെ മുകളിൽ അൽപ്പം നെയ്യും, മല്ലിയില അരിഞ്ഞതും മൂപ്പിച്ച സവാളയും ആണിപ്പരിപ്പും മുന്തിരിയും ഇടുക. എന്നിട്ടു പത്രം അടച്ചു 5 മിനിറ്റ് ചെറു തീയിൽ വെക്കുക. നെയ്ച്ചോര്‍ റെഡി. ഇതു ചിക്കൻ , മട്ടൺ കറിയുടെ കൂടെ കഴിക്കാം.

NB: ഒരു കപ്പ് അരിക്ക് രണ്ട് കപ്പ് വെള്ളം എന്നതാണ്‌ കണക്ക്. കുക്കറിൽ ഒരു വിസിൽ....
ഒരു ചെറിയ കഷ്ണം ഇഞ്ചി കൂടി വേണേൽ ചേർക്കാം.
അരിഞ്ഞ സാവാള വഴറ്റുമ്പോൾ അതിൽ ചേർത്ത് വഴറ്റി എടുക്കാം.

കല്ലുമ്മക്കായ് ഫ്രൈവൃത്തിയാക്കിയ കല്ലുമ്മക്കായ-500 ഗ്രാംമുളക് പൊടി-3 ടീ സ്പൂണ്‍മഞ്ഞള്‍പ്പൊടി-കാല്‍ ടീ സ്പൂണ്‍കുരുമുളക് പ...
12/06/2022

കല്ലുമ്മക്കായ് ഫ്രൈ
വൃത്തിയാക്കിയ കല്ലുമ്മക്കായ-500 ഗ്രാം
മുളക് പൊടി-3 ടീ സ്പൂണ്‍
മഞ്ഞള്‍പ്പൊടി-കാല്‍ ടീ സ്പൂണ്‍
കുരുമുളക് പൊടി-1 ടീ സ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
വെളിച്ചെണ്ണ-ആവശ്യത്തിന്
ഇഞ്ചി-1 കഷണം
പെരുംജീരകം -കാല്‍ ടീ സ്പൂണ്‍
വെളുത്തുള്ളി35 -അല്ലി
കറിവേപ്പില-1ചെറിയ തണ്ട്
ഒരു സ്പൂണ്‍ ചെറുനാരങ്ങ നീര്

തയ്യാറാക്കുന്ന വിധം:

കല്ലുമ്മക്കായ മുളക് പൊടി, മഞ്ഞള്‍പ്പൊടി, കുരുമുളക് പൊടി, ഉപ്പ്, ഇഞ്ചി വെളുത്തുള്ളി, പെരുംജീരകം, ഒരു സ്പൂണ്‍ ചെറുനാരങ്ങ നീര്, ഇവ ചേര്‍ത്ത് അര മണിക്കൂര്‍ നന്നായി കുഴച്ച് വയ്ക്കുക; വെളിച്ചെണ്ണ നന്നായി ചൂടാകുമ്പോള്‍ മുറിച്ചിട്ട കറിവേപ്പില കൂടിയിട്ട് എണ്ണയില്‍ വറുത്തെടുക്കുക. തവിട്ടുനിറം ആകുമ്പോള്‍ കോരി എടുക്കുക. കല്ലുമ്മക്കായ് ഫ്രൈ

ചെമ്മീൻ ഫ്രൈചെമ്മീൻ ഇഷ്ടമില്ലാത്തവർ വളരെ വിരളമായിരിക്കും. ചെമ്മീൻ ഫ്രൈ ആണെങ്കിൽ പറയുകയും വേണ്ട. മസാല ചേരുവകൾ ചേർത്ത് വെള...
11/06/2022

ചെമ്മീൻ ഫ്രൈ

ചെമ്മീൻ ഇഷ്ടമില്ലാത്തവർ വളരെ വിരളമായിരിക്കും. ചെമ്മീൻ ഫ്രൈ ആണെങ്കിൽ പറയുകയും വേണ്ട. മസാല ചേരുവകൾ ചേർത്ത് വെളിച്ചെണ്ണയിൽ ചെമ്മീൻ ഫ്രൈ ചെയ്തെടുത്തലോ...

ചേരുവകൾ

ചെമ്മീൻ - 20 എണ്ണം ( അത്യാവശ്യം വലുത് )
മുളകുപൊടി - 2 ടീസ്പൂൺ
മഞ്ഞൾപൊടി - അര ടീസ്പൂൺ
അരിപ്പൊടി - ഒരു ടീസ്പൂൺ
പുളി - കാൽ ടീസ്പൂൺ
വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
കുരുമുളക് - അര ടീസ്പൂൺ
ജീരകം - ഒരു ടീസ്പൂൺ
പെരുഞ്ചീരകം - അര ടീസ്പൂൺ
മല്ലി - അര ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

കുരുമുളക്, ജീരകം, പെരുഞ്ചീരകം, മല്ലി എന്നിവ വറുത്ത് തണുക്കുമ്പോൾ‍ പുളിയും ചേർത്ത് അരയ്ക്കുക. വെള്ളം ചേർ‍‍‍ക്കാതെ വേണം അരയ്ക്കാൻ‍. ഒരു ബൗളിൽ‍ ഈ പേസ്റ്റ്, മുളകുപൊടി, മഞ്ഞൾ‍പ്പൊടി, ഉപ്പ് എന്നിവ നന്നായി യോജിപ്പിക്കുക. ഇത് ചെമ്മീനിൽ‍ പുരട്ടി 15 മിനിറ്റ് വെയ്ക്കുക. അൽ‍പം അരിപ്പൊടിയും ചെമ്മീന് മുകളിൽ‍ വിതറിക്കൊടുക്കാം. ശേഷം, തവയിൽ വെളിച്ചെണ്ണ ചീടാക്കി, ചെമ്മീൻ‍ ഫ്രൈ ചെയ്യാം. ഡ്രൈ ആവാതിരിക്കാൻ ചെമ്മീന് മുകളിൽ‍ അൽ‍പം വെളിച്ചെണ്ണ തൂവിക്കൊടുക്കണം.

ഉള്ളിവടചേരുവകൾസവാള-അര കിലോകറിവേപ്പില- രണ്ട് കതിർപ്പ്മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺമുളകുപൊടി- ഒരു ടീസ്പൂൺകായപ്പൊടി -കാൽടീസ്പൂൺഉ...
10/06/2022

ഉള്ളിവട

ചേരുവകൾ

സവാള-അര കിലോ
കറിവേപ്പില- രണ്ട് കതിർപ്പ്
മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ
മുളകുപൊടി- ഒരു ടീസ്പൂൺ
കായപ്പൊടി -കാൽടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്
കടലമാവ് -രണ്ട് ടേബിൾസ്പൂൺ
മൈദ -രണ്ട് ടേബിൾസ്പൂൺ
എണ്ണ -വറുക്കാൻ ആവശ്യത്തിന്
സവാള കനം കുറച്ച് നീളത്തിൽ അരിഞ്ഞെടുക്കുക.
ഇതിലേക്ക് കറിവേപ്പില, മഞ്ഞൾപ്പൊടി ,മുളകുപൊടി, കായപ്പൊടി ,ഉപ്പ് ഇവ ചേർത്ത് കൈകൊണ്ട് നല്ല ശക്തിയിൽ കുഴച്ചെടുക്കുക.

സവാള ഉടഞ്ഞ് അതിൽനിന്ന് നീര് ഇറങ്ങി വരണം.ഒരു കല്ല് വെച്ച് ചെറുതായി ചതച്ച് എടുത്താലും മതി.

ഇനി ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ മൈദയും, രണ്ട് ടേബിൾസ്പൂൺ കടലമാവും കൂടി ചേർത്ത് കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക. വെള്ളം കൂടുതലായി തോന്നിയാൽ അല്പം മൈദ യും കടലമാവും കൂടി ചേർക്കാം.

ഉള്ളിയുടെ നീരിൽ തന്നെ വേണം കുഴക്കാൻ. അല്പം പോലും വെള്ളം ചേർക്കരുത്.

ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി, ഉള്ളി കൂട്ട് പരിപ്പ് വടയുടെ ആകൃതിയിൽ പരത്തി ബ്രൗൺ നിറത്തിൽ തിരിച്ചും മറിച്ചും ഇട്ട് വറുത്ത് കോരുക.

ചില്ലി മഷ്‌റൂം.ആവശ്യമായവ1.കൂണ്‍ - 500 ഗ്രാം2.സവാള - 2 എണ്ണം3.ക്യാപ്‌സിക്കം - 1 എണ്ണം4.പച്ചമുളക് - 6 എണ്ണം5.ഇഞ്ചി, വെളുത്...
08/06/2022

ചില്ലി മഷ്‌റൂം.

ആവശ്യമായവ
1.കൂണ്‍ - 500 ഗ്രാം
2.സവാള - 2 എണ്ണം
3.ക്യാപ്‌സിക്കം - 1 എണ്ണം
4.പച്ചമുളക് - 6 എണ്ണം
5.ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - 2 സ്പൂണ്‍
6.മുളകുപൊടി - 1 സ്പൂണ്‍
7.കോണ്‍ഫ്‌ളോര്‍ - 1 സ്പൂണ്‍
8.വിനെഗര്‍ - 1 സ്പൂണ്‍
9.സോയാസോസ് - 3 സ്പൂണ്‍
10.ഉപ്പ്, എണ്ണ, മല്ലിയില - ആവശ്യത്തിന്

തയ്യാറാക്കുന്ന രീതി
സെലറി കൂണ്‍ നല്ലപോലെ കഴുകി വൃത്തിയാക്കുക. ഇത് നീളത്തില്‍ രണ്ടു മൂന്നു കഷ്ണങ്ങളായി മുറിയ്ക്കണം. സവാള നല്ലപോലെ അരയ്ക്കുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് സവാള, ഇഞ്ചി, വെളുത്തുള്ളി മിശ്രിതം ചേര്‍ക്കുക. അല്‍പം കഴിയുമ്പോള്‍ ഇതിലേക്ക് കഷ്ണങ്ങളാക്കിയ ക്യാപ്‌സിക്കം, ഉപ്പ്, മുളകുപൊടി എന്നിവ ചേര്‍ക്കണം. ക്യാപ്‌സിക്കം നല്ല മൃദുവാകുന്നതു വരെ ഇളക്കുക. ക്യാപ്‌സിക്കം പാകമായാല്‍ ഇതിലേക്ക് വിനെഗര്‍ ചേര്‍ക്കണം. പിന്നീട് സോയാ സോസും ചേര്‍ക്കുക. കോണ്‍ഫ്‌ളോര്‍ അല്‍പം വെള്ളത്തില്‍ കലക്കി പാത്രത്തിലേക്ക് ഒഴിയ്ക്കുക. അല്‍പനേരം നല്ലപോലെ ഇളക്കിയ ശേഷം കൂണ്‍ കഷ്ണങ്ങള്‍ ചേര്‍ക്കണം. കൂണ്‍ വേവുന്നതു വരെ ഇളക്കിക്കൊടുക്കുക. ഗ്രേവി നല്ലപോലെ കുറുകിക്കഴിഞ്ഞ് ഉപയോഗിക്കാം. മല്ലിയില, സെലറി എന്നിവ ചേര്‍ത്ത് ഉപയോഗിക്കാം.

ബട്ടർ നാൻചേരുവകള്‍:മൈദ -3 കപ്പ്ഗോതമ്പ് പൊടി -1 കപ്പ്ബേക്കിങ് പൗഡർ -അര ടീസ്പൂൺമുട്ട -ഒന്ന്പഞ്ചസാര -കാൽ കപ്പ്പാൽ -ഒരു കപ്പ...
07/06/2022

ബട്ടർ നാൻ

ചേരുവകള്‍:

മൈദ -3 കപ്പ്
ഗോതമ്പ് പൊടി -1 കപ്പ്
ബേക്കിങ് പൗഡർ -അര ടീസ്പൂൺ
മുട്ട -ഒന്ന്
പഞ്ചസാര -കാൽ കപ്പ്
പാൽ -ഒരു കപ്പ്
ബട്ടർ -100 ഗ്രാം
ഉപ്പ് -ആവശ്യത്തിന്
പുളിപ്പിക്കാൻ:

യീസ്റ്റ് -ഒന്നര ടീസ്പൂൺ
ചൂടുപാൽ -രണ്ടു ടീസ്പൂൺ
പഞ്ചസാര -അര ടീസ്പൂൺ
തൈര് -ഒരു ടീസ്പൂൺ
പാകം ചെയ്യുന്ന വിധം:

പുളിപ്പിക്കാനുള്ള യീസ്റ്റ്, പഞ്ചസാര, ചൂടുപാൽ, തൈര് എന്നിവ യോജിപ്പിച്ചു പൊങ്ങാൻ മാറ്റിവെക്കുക.
മൈദ, ഗോതമ്പുപൊടി, ബേക്കിങ് പൗഡർ, മുട്ട, പാൽ, ബട്ടർ, ഉപ്പ് എന്നിവയും നേരത്തേ തയാറാക്കിയ യീസ്റ്റ് മിശ്രിതവുമായി യോജിപ്പിച്ചു ചപ്പാത്തി പരുവത്തിൽ കുഴച്ചെടുക്കുക. ഈ മിശ്രിതം പൊങ്ങാനായി രണ്ട് മണിക്കൂർ മാറ്റിവെക്കണം. ഒരു നനഞ്ഞ തുണി കൊണ്ട് മൂടി വെക്കുന്നത് നല്ലതാണ്.
രണ്ട് മണിക്കൂറിന് ശേഷം ചെറുതായി പൊങ്ങിയ മിശ്രിതം ചപ്പാത്തിക്ക് എടുക്കുന്നതിനേക്കാൾ അൽപം വലിയ ഉരുളകളാക്കുക. കട്ടികൂട്ടി പരത്തി തവയിലോ നോൺസ്റ്റിക് പാനിലോ ചുട്ടെടുക്കാം. പാനിലിട്ട് ചെറുതായി ചൂടാക്കിയ ശേഷം തീയിൽ പൊള്ളിച്ചും ചുട്ടെടുക്കാവുന്നതാണ്. ഇരുവശവും ബട്ടർ പുരട്ടി ചൂടോടെ ഉപയോഗിക്കാം.
ബട്ടര്‍ ചൂടാക്കി ഇതില്‍ തീരെ ചെറുതായി ഗ്രേറ്റ് ചെയ്ത വെളുത്തുള്ളി മൂപ്പിച്ചെടുത്ത് മാവിനോടൊപ്പം കുഴച്ചാൽ ഗാർലിക് നാൻ ഉണ്ടാക്കിയെടുക്കാം. അരിഞ്ഞ മല്ലിയില നാനിന് മുകളിലിട്ട് അലങ്കരിക്കാവുന്നതാണ്.
ബട്ടർ ചിക്കൻ, ഗാർലിക് ചിക്കൻ, പനീർ മസാല എന്നീ കറികളാണ് ബട്ടർ നാനിനൊപ്പം കഴിക്കേണ്ടത്.
തയാറാക്കിയത്: അനുപമ

Dhokhla | ധോക്ല1. പച്ചരി -1 കപ്പ്2. പായസപരിപ്പ് -അരക്കപ്പ്3. വെളുത്ത അവിൽ - 1 handful4. ബേക്കിങ്ങ് പൗഡർ - 1 സ്പൂൺ5. ഉപ്പ...
05/06/2022

Dhokhla | ധോക്ല

1. പച്ചരി -1 കപ്പ്
2. പായസപരിപ്പ് -അരക്കപ്പ്
3. വെളുത്ത അവിൽ - 1 handful
4. ബേക്കിങ്ങ് പൗഡർ - 1 സ്പൂൺ
5. ഉപ്പ് - ആവശ്യത്തിന്
6. മഞ്ഞൾപ്പൊടി -1 സ്പൂൺ
7. തൈര് - കാൽകപ്പ്
8. കടുക്-1 സ്പൂൺ
9. പച്ചമുളക് -5,6

അരിയും പരിപ്പും 6-7 മണിക്കൂർ കുതിര്‍ത്ത് അരയ്ക്കുക .അരയ്ക്കുന്നതിന് 5 മിനിറ്റ് മുമ്പ് അവിൽ കഴുകി കുതിര്‍ത്ത്, അതും ചേർത്ത് അരയ്ക്കണം. 4-5 മണിക്കൂർ ഈ മാവ് അടച്ച് വെയ്ക്കണം.

ആവിയിൽ വേവിക്കുന്നതിനു തൊട്ടു മുമ്പ് ഉപ്പ്, തൈര് , ബേക്കിങ്ങ് പൗഡർ എന്നിവ ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്യുക. Air holes വരുന്നതു വരെ. ശേഷം എണ്ണ പുരട്ടിയ പാത്രത്തിൽ ഒഴിച്ച് 20 മിനിറ്റ് ആവിയിൽ വേവിക്കുക. ഇതിനു മുകളിൽ കടുക് , പച്ചമുളക് വറുത്തിടുക.
പാത്രത്തിൽ പകുതി ഭാഗം മാവ് ഒഴിക്കാവൂ. കാരണം ഇത് നന്നായി പൊങ്ങി വരും വേവുമ്പോ. ധോക്ക്ല റെഡി. ചട്ണി കൂട്ടി കഴീക്കാം.

ഗ്രീൻ പീസ് കറിചേരുവകൾ :1. ഗ്രീൻ പീസ് - 1കപ്പ്‌2. കാരറ്റ് - 1 കപ്പ്‌3. ഉരുളക്കിഴങ്ങ് - 1 കപ്പ്‌4. പച്ചമുളക് - 3 എണ്ണം5. സ...
04/06/2022

ഗ്രീൻ പീസ് കറി

ചേരുവകൾ :
1. ഗ്രീൻ പീസ് - 1കപ്പ്‌
2. കാരറ്റ് - 1 കപ്പ്‌
3. ഉരുളക്കിഴങ്ങ് - 1 കപ്പ്‌
4. പച്ചമുളക് - 3 എണ്ണം
5. സവാള - 1 എണ്ണം
6. ഇഞ്ചി പൊടിയായി അരിഞ്ഞത് - 1 ടീസ്പൂൺ
7. പട്ട - ചെറിയ കഷ്ണം
8. ഗ്രാമ്പൂ - 3 എണ്ണം
9. ഏലയ്ക്ക - 3 എണ്ണം
10. മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
11. കുരുമുളക് പൊടി - 1/2 ടീസ്പൂൺ
12. ഗരം മസാല - 1/2 ടീസ്പൂൺ
13. പെരുംജീരകപ്പൊടി - 1/4 ടീസ്പൂൺ
14. കറിവേപ്പില
15. വെളിച്ചെണ്ണ - 4 ടീസ്പൂൺ
16. ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം

ഗ്രീൻ പീസ് ഒരു 8 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. അതിനുശേഷം നന്നായി കഴുകി ഒരു പ്രഷർ കുക്കറിൽ പീസ്, കാരറ്റ്, ഉരുളക്കിഴങ്ങ്, കറിവേപ്പില, ഒരു ടീസ്പൂൺ വെളിച്ചെണ്ണ എന്നിവ ഇട്ട് കഷ്ണത്തിന് ഒപ്പം വെള്ളവും ഒഴിച്ച് മൂന്നോ നാലോ വിസിൽ വരുന്നത് വരെ വേവിക്കുക.

ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കറുവാപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക എന്നിവ വഴറ്റുക. അതിലേക്ക് അരിഞ്ഞ ഇഞ്ചി ഇട്ട് ഒന്ന് വഴറ്റുക. അതിനുശേഷം സവാള, പച്ചമുളക് എന്നിവ കുറച്ച് ഉപ്പും ചേർത്ത് ഗോൾഡൻ കളർ ആകുന്നതു വരെ വഴറ്റുക. അതിലേക്ക് മഞ്ഞൾപ്പൊടി, കുരുമുളകുപൊടി എന്നിവ ഇട്ട് ഇളക്കിയ ശേഷം വേവിച്ച പീസ് ഇട്ട് കൊടുക്കുക. അതിലേക്ക് ഗരം മസാല, പെരുംജീരകം പൊടിച്ചത് ആവശ്യത്തിന് ഉപ്പ് എന്നിവ ഇട്ട് നന്നായി തിളപ്പിക്കുക. ഒന്ന് കുറുകി വന്നാൽ കറിവേപ്പിലയും ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ഒഴിച്ച് ഇളക്കുക.

മൃദുലമായ ഇഡലിചേരുവകള്‍:-പുഴുക്കലരി - 3 കപ്പ്പച്ചരി - 1 കപ്പ്ഉഴുന്ന് - 1 കപ്പ്ഉലുവ - ¼ ടീസ്പൂണ്‍ഉപ്പ്, കറിവേപ്പില, വെള്ളം...
03/06/2022

മൃദുലമായ ഇഡലി

ചേരുവകള്‍:-

പുഴുക്കലരി - 3 കപ്പ്
പച്ചരി - 1 കപ്പ്
ഉഴുന്ന് - 1 കപ്പ്
ഉലുവ - ¼ ടീസ്പൂണ്‍
ഉപ്പ്, കറിവേപ്പില, വെള്ളം

തയ്യാറാക്കുന്ന വിധം:-

അരിയും ഉഴുന്നും വെവ്വേറെയായി 4 മണിക്കൂര്‍ കുതിര്‍ത്തു വയ്ക്കണം അരിയ്ക്കൊപ്പം ഉലുവയും ചേര്‍ക്കണം. കുതിര്‍ത്ത ഉഴുന്ന് നല്ലപോലെ പതപ്പിച്ച അരയ്ക്കണം. അരി അത്രയ്ക്ക് അരയ്ക്കണ്ട. ദോശയ്ക്കാണെങ്കില്‍ അരിയും ഉഴുന്നുപോലെ നല്ലപോലെ അരയ്ക്കണം. ഇതില്‍ കറിവേപ്പിലയും ഉപ്പും ചേര്‍ത്ത് കുറഞ്ഞത് 8 മണിക്കൂറെങ്കിലും പൊങ്ങാന്‍ വയ്ക്കണം. പൊങ്ങിയ മാവ് ഇഡ്ഡലി തട്ടില്‍ എണ്ണപുരട്ടി മാവ് ഓരോ തവിവീതം ഒഴിച്ച് ആവി കയറ്റിയെടുക്കാവുന്നതാണ്.

തേൻ മിട്ടായി--------------------ആവശ്യമായ ചേരുവകകൾ: (25 മുതൽ 30 എണ്ണം ഉണ്ടാക്കുന്നതിനു)1) ഇഡലി അരി - 1/3 കപ്പ്2) ഉഴുന്നു ...
02/06/2022

തേൻ മിട്ടായി
--------------------
ആവശ്യമായ ചേരുവകകൾ: (25 മുതൽ 30 എണ്ണം ഉണ്ടാക്കുന്നതിനു)
1) ഇഡലി അരി - 1/3 കപ്പ്
2) ഉഴുന്നു - 1 ടേബിൾ സ്പൂൺ (കുമിച്ചു എടുക്കരുത്; ഉഴുന്നിന്റെ അളവ് കൂടിയാൽ രുചി മാറി പോകും. )
3) ഉപ്പു - 1 നുള്ളു
4) ബേക്കിങ് സോഡാ - 2 നുള്ളു
5) വെള്ളം - ആവശ്യത്തിന്
6) ഫുഡ് കളർ - 1 തുള്ളി (ചുവപ്പു)
7) എണ്ണ - വറുക്കാൻ ആവശ്യത്തിന്

പഞ്ചസാര പാനി ഉണ്ടാക്കുന്നതിനു
1) പഞ്ചസാര - 1/2 കപ്പ്
2) വെള്ളം - 1/4 കപ്പ്

പഞ്ചസാര കോട്ടു ചെയ്യുന്നതിന്
1) പഞ്ചസാര വലിയ തരിയുള്ളതു - 1/4 കപ്പ്

തയ്യാറാക്കുന്ന വിധം:
1) ഇഡലി അരിയും ഉഴുന്നും ചേർത്തു വെള്ളത്തിൽ കുറഞ്ഞത് 3 മണിക്കൂറെങ്കിലും കുതിർക്കാണ് വയ്ക്കുക
2) കുതിർത്ത അരിയും ഉഴുന്നും ആവശ്യത്തിന് വെള്ളവും ചേർത്തു തരുതരുപ്പായി മിക്സിയിൽ അരച്ചെടുക്കുക (വെണ്ണ പോലെ അരയേണ്ടതില്ലാ.... ദോശമാവിനേക്കാൾ അല്പം ലൂസ് ആയി വേണം മാവ് അരച്ചെടുക്കാൻ)
3) ഇതിലേക്ക് ഉപ്പും ബേക്കിങ് സോഡയും ഫുഡ് കളറും ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ചു 10 മിനുറ്റ് വയ്ക്കുക
4) ഈ സമയത്തു നമുക്ക് പഞ്ചസാര പാനി റെഡിയാക്കാം - അതിനായി ചുവടു കട്ടിയുള്ള ഒരു പാനിൽ പഞ്ചസാരയും വെള്ളവും ചേർത്തു ചൂടാക്കുക -- പഞ്ചസാര പൂർണമായും അലിഞ്ഞു തിള വരുമ്പോൾ ഓഫ് ചെയ്യാവുന്നതാണ് (ചെറിയ ചൂടിൽ ഈ പാനി സൂക്ഷിക്കണം -- തണുത്തു പോകാൻ പാടില്ല)
5) ഇനി ചുവടു കട്ടിയുള്ള ഒരു പാനിൽ എണ്ണ ഒഴിച്ചു ചൂടാകുമ്പോൾ (തീ കുറച്ചു ചെറിയ തീയിൽ വേണം ഇതു വേവിച്ചെടുക്കാൻ) ഒരു ചെറിയ റ്റീസ്പൂൺ കൊണ്ടു അരച്ചു വച്ച മാവിൽ നിന്നു 3/4 റ്റീസ്പൂൺ എടുത്തു ഈ ചൂടായ എണ്ണയിലേക്ക് ഒഴിക്കുക (ഒരു പോയിന്റിൽ സ്പൂൺ വച്ചു മാവ് ഒഴിക്കുക) അപ്പോൾ കുമിളകൾ പോലെ ഇതു വീർത്തു വരുന്നത് കാണാം.... ഇതുപോലെ കുറച്ചു എണ്ണം ഒഴിക്കുക ; ഇളക്കി കൊടുത്തു തിരിച്ചും മറച്ചും 2 മിനുറ്റ് വേവിച്ചാൽ മതി (അധികം വറുത്തു പോയാൽ ഹാർഡ് ആകും)
6) ഈ ബോൾസ് എണ്ണയിൽ നിന്നു എടുത്തു ചൂടോടു കൂടി തന്നെ പഞ്ചസാര പാനിയിൽ ഇടുക;
7) 5 മിനുറ്റ് ഇട്ടു വയ്ക്കുമ്പോൾ തന്നെ ഈ ബോൾസ് താഴ്ന്നു പോകുന്നഹ്‌റ്‌ കാണാം; താഴ്ന്നു പോയാൽ ഉടനെ പാനിയിൽ നിന്നു എടുത്തു ഒരു പാത്രത്തിൽ വയ്ക്കുക;
😎 മറ്റൊരു പാത്രത്തിൽ തരിയുള്ള പഞ്ചസാര എടുത്തു അതിൽ ഈ ബോൾസ് ഇട്ടു ഉരുട്ടിയെടുക്കുക ; പഞ്ചസാര അപ്പോൾ ഇതിനു മുകളിൽ പറ്റി പിടിക്കും
9) ഇതു പതുക്കെ ഒന്നു അമർത്തിയാൽ അതിൽ നിന്നും തേൻ പോലെ പുറത്തു വരും അതാണ് ശരിയായ പരുവം
10) വളരെ മധുരമുള്ള മുദുലമായ .... കുട്ടിക്കാല ഓർമകൾ വീണ്ടും കൊണ്ടു വരുന്ന തേന്‍ മിഠായി റെഡി .

സോഫ്റ്റ്‌ ഉണ്ണിയപ്പം ഉണ്ടാക്കാംഹായ് കൂട്ടുകാരെ നമുക്ക് ഉണ്ണിയപ്പം ഉണ്ടാക്കാന്‍ പഠിക്കാം….ഓണമൊക്കെ അല്ലെ വരുന്നത് ഓണത്തിന...
01/06/2022

സോഫ്റ്റ്‌ ഉണ്ണിയപ്പം ഉണ്ടാക്കാം

ഹായ് കൂട്ടുകാരെ നമുക്ക് ഉണ്ണിയപ്പം ഉണ്ടാക്കാന്‍ പഠിക്കാം….ഓണമൊക്കെ അല്ലെ വരുന്നത് ഓണത്തിന് പ്രധാനപ്പെട്ട പലഹാരമാണ് ഉണ്ണിയപ്പം….ഉണ്ണിയപ്പം എല്ലാവര്ക്കും ഇഷ്ട്ടമാകുന്ന ഒന്നാണ് …നല്ല സോഫ്റ്റ്‌ ഉണ്ണിയപ്പമാണ് കഴിക്കാന്‍ കൂടുതല്‍ സ്വാദ് …സോഫ്റ്റ്‌ ആയ ഉണ്ണിയപ്പം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ഇതിനാവശ്യമുള്ള സാധനങ്ങള്‍

പച്ചരി – അരക്കിലോ

റവ – അരക്കിലോ ( ഇതില്‍ നിന്നും അഞ്ചു ടിസ്പൂണ്‍ റവ എടുത്തു ചൂടുവെള്ളത്തില്‍ കുറുക്കി എടുത്തു വയ്ക്കണം )

ശര്‍ക്കര – മുക്കാല്‍ക്കിലോ

പാളയങ്കോടന്‍ പഴം – നാലെണ്ണം

എള്ള് – ഒരു ടേബിള്‍ ടിസ്പൂണ്‍

ഏലയ്ക്ക – പത്തെണ്ണം ( അതുന്റെ തൊണ്ട് കീറി അരിയെടുത്തു പൊടിച്ചു എടുക്കണം )

ഉപ്പു – ഒരു നുള്ള്

തേങ്ങക്കൊത്ത് – ഒരു തേങ്ങയുടെ പകുതി

വെളിച്ചെണ്ണ – ആവശ്യത്തിനു

ഇനി ഇത് തയ്യാറാക്കുന്ന വിധം നോക്കാം
പച്ചരി കുതിര്‍ത്തു വാരി തരിയില്ലാതെ പൊടിച്ചു ഈ അരിപ്പൊടി വറുത്തു എടുക്കുക
അതിനു ശേഷം ശര്‍ക്കര പാനിയാക്കി എടുക്കുക ഇതൊന്നു അരിച്ചു എടുക്കാം പാനി തണുത്തു കഴിയുമ്പോള്‍ അരിപ്പൊടിയും റവയും ചേര്‍ത്ത് കുഴയ്ക്കുക നന്നായി കുഴച്ചതിനു ശേഷം പഴവും ഉടച്ചു ചേര്‍ത്ത് നല്ലപോലെ മിക്സ് ചെയ്യുക ഇനി ഇതിലേയ്ക്ക് കുറുക്കിയ റവയും എള്ള് ഏലയ്ക്ക തേങ്ങാ കൊത്തു ചെറിയ കഷണങ്ങള്‍ ആക്കി വറുത്തു എടുത്തതും ചേര്‍ക്കുക ഒരു നുള്ള് ഉപ്പും ചേര്‍ക്കാം ഈ മാവ് ദോശമാവിന്റെ പരുവത്തില്‍ ആക്കുക അധികം വെള്ളം ചേര്‍ക്കരുത് ദോശമാവിന്റെ പരുവം ആണ് കണക്ക്

ഇത് ഒന്നര വയ്ക്കണം മാവ് ഒന്ന് പൊങ്ങിക്കിട്ടാന്‍ ആണ് ഇങ്ങിനെ വയ്ക്കുന്നത് …ഒരു മണിക്കൂറിനു ശേഷം ഉണ്ണിയപ്പത്തിന്റെ കല്ല്‌ അടുപ്പത്തില്‍ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഓരോ ടിസ്പൂണ്‍ മാവ് കോരി ഇതിലേയ്ക്ക് ഒഴിക്കുക അച്ച് നിറയെ ഒഴിക്കെണ്ടതില്ല കാരണം ഇത് വേകുമ്പോള്‍ പൊങ്ങി വരും ഇത് ചുവപ്പ് നിറം ആകുന്നതുവരെ രണ്ടു വശവും മറിചിട്ട് വേവിച്ചു എടുക്കുക ഒരുപാട് മൂത്ത് പോകരുത് കേട്ടോ ഇനി ഇത് പപ്പടകോല്‍ കൊണ്ടോ ഈര്‍ക്കില്‍ കൊണ്ട് കുത്തിയെടുക്കാം
ഉണ്ണിയപ്പം റെഡി

ബേസന്‍ ലഡുഉത്തരേന്ത്യയിലെ മിക്ക ആഘോഷങ്ങളിലേയും സ്ഥിര സാനിധ്യമാണ് ബേസന്‍ ലഡു. കടലപ്പൊടി നെയ്യില്‍ വറുത്തെടുത്ത് പഞ്ചസാരയു...
25/05/2022

ബേസന്‍ ലഡു
ഉത്തരേന്ത്യയിലെ മിക്ക ആഘോഷങ്ങളിലേയും സ്ഥിര സാനിധ്യമാണ് ബേസന്‍ ലഡു. കടലപ്പൊടി നെയ്യില്‍ വറുത്തെടുത്ത് പഞ്ചസാരയും ഏലയ്ക്കാ പൊടിയും ഡ്രൈഫ്രൂട്ടും ചേര്‍ത്താണ് ബേസന്‍ ലഡു തയ്യാറാക്കുന്നത്. ബേസന്‍ ലഡുവിനെ 'കടലമാവ് ഉരുണ്ടൈ' എന്നാണ് തമിഴ്‌നാട്ടുകാര്‍ പറയുന്നത്.

INGREDIENTS
പൊടിച്ച പഞ്ചസാര - 1 കപ്പ് കടലമാവ് - 2 കപ്പ് നെയ്യ് - 3/4 കപ്പ് വെള്ളം - 3 ടീസ്പൂണ്‍ ഏലയ്ക്കാ പൊടി - ഒരു നുള്ള് നുറുക്കിയ ബദാം - 1 ടീസ്പൂണ്‍, ഒപ്പം അലങ്കരിക്കാന്‍ കുറച്ചും. നുറുക്കിയ അണ്ടിപരിപ്പ് - 1ടീസ്പൂണ്‍, ഒപ്പം അലങ്കരിക്കാന്‍ കുറച്ചും.

HOW TO PREPARE
1.പാന്‍ ചൂടാക്കിയ ശേഷം അല്‍പം നെയ്യ് ഒഴിക്കുക. 2.അതിലേയ്ക്ക് കടലപൊടി ഇട്ടതിന് ശേഷം നന്നായി ഇളക്കി കൊടുക്കുക. ചെറു തീയിലായിരിക്കണം ഇത് ചെയ്യേണ്ടത്. 3.കടലപൊടിയുടെ പച്ച മണം മാറുന്നത് വരെ ഏകദേശം 10 മിനിറ്റ് ഇത് ചൂടാക്കണം. കടലപ്പൊടി അല്‍പം നിറം മാറുന്നത് വരെ അങ്ങനെ ഇളക്കി കൊടുക്കണം. 4.അല്‍പം വെള്ളം കുടഞ്ഞ് കൊടുക്കണം. വെള്ളം കുടയുമ്പോള്‍ വെള്ളം പതഞ്ഞ് പൊങ്ങും. 5.അത് ഇല്ലാതാകുന്നത് വരെ ഇളക്കി കൊടുക്കണം. 6.ഈ മിശ്രിതം ഒരു ബൗളിലേക്ക് മാറ്റി വെയ്ക്കാം. 10 മിനിറ്റ് ഇത് തണുക്കാന്‍ വെയക്കണം. 7. അതിലേയ്ക്ക് പൊടിച്ച പഞ്ചസാര ചേര്‍ക്കണം. എന്നിട്ട് നന്നായി ഇളക്കണം. 8.ഇതിലേക്ക് അല്‍പം ഏലയ്ക്കാ പൊടി ചേര്‍ത്ത് വീണ്ടും നന്നായി മിക്‌സ് ചെയ്യണം. 9. ഇതിലേയ്ക്ക് നുറുക്കി വെച്ച ബദാമും അണ്ടി പരിപ്പും ചേര്‍ത്ത് കൊടുത്ത് അവ നന്നായി മിക്‌സ് ചെയ്യണം. 10. ഈ മിശ്രിതം ഒരു 10 മിനിറ്റ് തണുപ്പിക്കാന്‍ ഫ്രിഡ്ജില്‍ വെയ്ക്കണം. 11.അത് കഴിഞ്ഞ് അവ നല്ല റൗണ്ടില്‍ ഉരുട്ടി എടുക്കാം. 12.അതിന് ശേഷം ബദാമും അണ്ടി പരിപ്പും ചേര്‍ത്ത് അലങ്കരിക്കാം

INSTRUCTIONS
1. നെയ്യിന് കണക്കായ അളവില്‍ തന്നെ വേണം കടലപ്പൊടിയും ഉപയോഗിക്കാന്‍. 2. ഏലയ്ക്കാ പൊടി ചേര്‍ത്ത് കഴിഞ്ഞതിന് ശേഷം തയ്യാറാക്കിയ മിക്‌സ് കൈയ്യില്‍ എടുത്ത് നോക്കണം. നെയ്യ് ഫീല്‍ ചെയ്യാന്‍ കഴിയുന്നുണ്ടെങ്കില്‍ അത് ശരിയായി തയ്യാറായെന്നാണ് അര്‍ത്ഥം.

ആവോലി ഫ്രൈചേരുവകൾ1. ആവോലി – മൂന്ന്2. മല്ലിയില പൊടിയായി അരിഞ്ഞത് – ഒരു കപ്പ്വെളുത്തുള്ളി – അഞ്ച്–ആറ് അല്ലിപച്ചമുളക് – രണ്...
24/05/2022

ആവോലി ഫ്രൈ

ചേരുവകൾ

1. ആവോലി – മൂന്ന്

2. മല്ലിയില പൊടിയായി അരിഞ്ഞത് – ഒരു കപ്പ്

വെളുത്തുള്ളി – അഞ്ച്–ആറ് അല്ലി

പച്ചമുളക് – രണ്ട്–മൂന്ന്, പിളർന്നത്

നാരങ്ങാനീര് – അരക്കപ്പ്

ഉപ്പ് – പാകത്തിന്

3. എണ്ണ – വറുക്കാൻ ആവശ്യത്തിന്

4. നാരങ്ങാക്കഷണങ്ങൾ, സവാള വളയങ്ങൾ, പച്ചമുളക് പിളർന്നത് – അലങ്കരിക്കാൻ

പാകം െചയ്യുന്ന വിധം

∙ മീൻ വെട്ടിക്കഴുകി വാൽ കളഞ്ഞ് മൂന്നോ നാലോ തവണ വരഞ്ഞു വയ്ക്കുക.

∙ രണ്ടാമത്തെ ചേരുവ അരച്ചു മീനിന്റെ ഇരുവശത്തും പുരട്ടി അരമണിക്കൂർ വയ്ക്കണം.

∙ പാനിൽ അൽപം എണ്ണ ചൂടാക്കി മീൻ തിരിച്ചും മറിച്ചുമിട്ട് ബ്രൗൺനിറത്തിൽ വറുത്ത് കിച്ചൺ ടവ്വലിൽ നിരത്തുക.

നെത്തോലി ഫ്രൈആവശ്യമായ സാധനങ്ങൾ:നെത്തോലി – 7 എണ്ണം (150g)മുളക് പൊടി – 2 tspകുരുമുളക് പൊടി – ½ tspമഞ്ഞൾ പൊടി – ¼ tspGinger...
23/05/2022

നെത്തോലി ഫ്രൈ

ആവശ്യമായ സാധനങ്ങൾ:

നെത്തോലി – 7 എണ്ണം (150g)
മുളക് പൊടി – 2 tsp
കുരുമുളക് പൊടി – ½ tsp
മഞ്ഞൾ പൊടി – ¼ tsp
Ginger Garlic Paste – ½ tsp
ഉപ്പ് – ആവശ്യത്തിന്
എണ്ണ – for frying

ഉണ്ടാക്കുന്ന രീതി:

നെത്തോലി നന്നായി ക്ലീൻ ചെയ്തെടുക്കുക

ഒരു പാത്രത്തിൽ മുളക് പൊടി,കുരുമുളക് പൊടി, മഞ്ഞൾ പൊടി,Ginger Garlic Paste,ഉപ്പ് എന്നിവ കുറച്ചു വെള്ളം ചേർത്ത് paste രൂപത്തിൽ mix ചെയ്തെടുക്കുക.
ഇത് മീനിലേക് നന്നായി തേച്ചു പിടിപ്പിക്കുക.

കുറഞ്ഞത് 30 മിനുട്ടിന് ശേഷം ഒരു പാനിൽ എണ്ണയൊഴിച്ചു മീൻ പൊരിച്ചെടുക്കുക.
കുറച്ചു കറിവേപ്പില കൂടി ഇട്ടു മീൻ പൊരിച്ചെടുത്താൽ ടേസ്റ്റ് കൂടുതൽ കിട്ടും.

ജിലേബിഉഴുന്ന് - 1 ഗ്ലാസ്‌പഞ്ചസാര - 2 ഗ്ലാസ്‌കോണ്‍ഫ്ലോര്‍- 3 ടേബിൾ സ്പൂണ്‍വെള്ളം - 1/2 - 3/4 ഗ്ലാസ്‌ചെറുനാരങ്ങ - 1കളര്‍ ഒ...
21/05/2022

ജിലേബി

ഉഴുന്ന് - 1 ഗ്ലാസ്‌
പഞ്ചസാര - 2 ഗ്ലാസ്‌
കോണ്‍ഫ്ലോര്‍- 3 ടേബിൾ സ്പൂണ്‍
വെള്ളം - 1/2 - 3/4 ഗ്ലാസ്‌
ചെറുനാരങ്ങ - 1
കളര്‍ ഒരു നുള്ള്
ഡാൽഡ - വറുക്കാൻ ആവശ്യമുള്ളത്
ഒരു പ്ലാസ്റ്റിക്‌ കവർ
ഉഴുന്ന് 2 മണിക്കൂർ കുതിർത്ത് മിക്സിയിൽ അല്പം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക . അരച്ചെടുത്ത മാവിൽ കോണ്‍ഫ്ലോറും ഒരുനുള്ളു കളർ അല്പം വെള്ളത്തിൽ കലർത്തിയതും ചേർത്ത് നന്നായി ഇളക്കി വെക്കുക . ഒരു അടി കട്ടിയുള്ള ചീനച്ചട്ടിയിൽ പഞ്ചസാരയും വെള്ളവും എടുത്തു തിളപ്പിച്ച്‌ ചെറുതായി ഒട്ടുന്ന പരുവത്തിൽ പാനി ഉണ്ടാക്കുക. അതിലേക്കു 1 നാരങ്ങ പിഴിഞ്ഞ് ഒഴിച്ച് തീ കെടുത്തുക ( പാനി കട്ടയായി പോകാതിരിക്കാനാണ്‌ നാരങ്ങ നീര് ചേര്ക്കുന്നത് ). അടിപരന്ന ഒരു പാനിൽ ഡാൽഡ ചൂടാക്കുക . ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക , തീ sim ൽ ആയിരിക്കണം . മുഴുവൻ ജിലേബിയും ഉണ്ടാക്കി തീരുന്ന വരെ തീ കൂട്ടാനേ പാടില്ല . ഇനി പ്ലാസ്റ്റിക്‌ കവറിന്റെ ഒരു മൂല കത്രികകൊണ്ട് മുറിച്ചു ചെറിയ ദ്വാരം ഉണ്ടാക്കി മാവ് കവറിൽ ഒഴിച്ച് ചൂടായ ഡാൽഡയിലേക്ക് ഇഷ്ടമുള്ള ആകൃതിയിൽ പിഴിയുക. നന്നായി വറുത്തെടുത്ത ജിലേബി നേരെ പാനിയിൽ മുക്കി ഒരു തവി കൊണ്ട് കുറച്ചു സമയം മുക്കിപ്പിടിക്കുക. ഇനി പ്ലേറ്റിലേക്ക് മാറ്റാം . കുറെ മണിക്കൂറുകൾ ഇരുന്നാലെ ജിലെബിക്ക് മാർദവം വരൂ. അതുകൊണ്ട് ജിലേബി ഉണ്ടാക്കിയിട്ട് പിറ്റേദിവസം കഴിക്കാം

മത്തി പൊരിച്ചത്ചേരുവകള്‍:-മത്തി: 10 എണ്ണംകാശ്മീര്‍ മുളക് പൊടി : ആവശ്യത്തിനുപച്ച മുളക് : 5 അല്ലെങ്കില്‍ 6 എണ്ണംതൈര് : 2 ട...
20/05/2022

മത്തി പൊരിച്ചത്

ചേരുവകള്‍:-

മത്തി: 10 എണ്ണം
കാശ്മീര്‍ മുളക് പൊടി : ആവശ്യത്തിനു
പച്ച മുളക് : 5 അല്ലെങ്കില്‍ 6 എണ്ണം
തൈര് : 2 ടീ സ്പൂണ്‍
ചെറിയ ഉള്ളി : 10 എണ്ണം
വലിയ ഉള്ളി ; ഒന്നിന്‍റെ പകുതി.
ഇഞ്ചി : തള്ള വിരലിന്റെ് പകുതിയോളം ഉള്ള ഒരു കഷ്ണം.
ഉപ്പ്: ഖത്തറില്‍ കിട്ടുന്ന മത്തിയില്‍ ഉപ്പ് ഇടേണ്ട. വേറെ ഏതെങ്കിലും ആണെങ്കില്‍ ഉപ്പിടാന്‍ മറക്കേണ്ട
വെളുത്തുള്ളി: 6 എണ്ണം.
കറിവേപ്പില: കുറച്ച്
ചെറുനാരങ്ങ : 1 എണ്ണം
വെളിച്ചെണ്ണ: ആവശ്യത്തിനു.

മസാല കൂട്ടുന്ന വിധം:

1. മത്തി നന്നായി കഴുകി എടുത്തതിനു ശേഷം വരയിടുക (മസാല പിടിക്കാന്‍ കത്തി കൊണ്ടു മുറിക്കുക എന്നര്ത്ഥം .

2. ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ വളരെ ചെറുതായി അരിഞ്ഞെടുത്ത് നല്ലപോലെ ചതക്കുക.

3. വലിയ ഉള്ളി, പച്ച മുളക് എന്നിവ ചെറുതായി കട്ട് ചെയ്തു വേറെ ഒരു പാത്രത്തില്‍ മാറ്റി വെക്കുക.

4. നല്ല പോലെ അരച്ചെടുത്ത 2 ആമത്തെ ചേരുവ ആവശ്യത്തിനു കശ്മീര്‍ മുളക് പൊടിയും തൈരും അല്പം വെളിച്ചെണ്ണയും കൂട്ടി കുഴക്കുക. ശേഷം മുറിച്ചു വെച്ച മത്തിയില്‍ പുരട്ടി ഒരു മണിക്കൂര്‍ വെക്കുക.

5. ഫ്രൈ പാന്‍ അല്ലെങ്കില്‍ ചീനചട്ടി എടുത്തു സ്റ്റൌവില്‍ വെച്ച് തിരികൊളുത്തി ചൂടാക്കിയത്തിനു ശേഷം വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടായി വന്നാല്‍ മസാല പുരട്ടിയ മീന്‍ അതിലേക്കു ഇടുക.

സ്‌പൈസി ചിക്കൻ കറിചേരുവകൾ :-ചിക്കൻ -1kgകാശ്മീരി മുളക് പൊടി -3-4സ്പൂൺമഞ്ഞൾപൊടി -1tspമസാലപ്പൊടി -2tspകുരുമുളക്പൊടി -2tspസവ...
19/05/2022

സ്‌പൈസി ചിക്കൻ കറി

ചേരുവകൾ :-
ചിക്കൻ -1kg
കാശ്മീരി മുളക് പൊടി -3-4സ്പൂൺ
മഞ്ഞൾപൊടി -1tsp
മസാലപ്പൊടി -2tsp
കുരുമുളക്പൊടി -2tsp
സവാള -2എണ്ണം
പച്ചമുളക് -5എണ്ണം
തക്കാളി -2എണ്ണം
ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ് -2tsp
പെരുംജീരകം -1tsp
നാരങ്ങാനീര് -1സ്പൂൺ
കറിവേപ്പില
മല്ലിയില ,വെളിച്ചെണ്ണ ,ഉപ്പ്

ഉണ്ടാക്കുന്ന വിധം :-
ഒരു മൺചട്ടിയിൽ ചിക്കൻ എല്ലാ പൊടികളും ഉപ്പും നാരങ്ങാനീരും ചേർത്തു് ചെറിയ തീയിൽ അടുപ്പിൽ വെക്കുക ..വളരെ കുറച്ചു മാത്രം വെള്ളം ചേർത്താൽ മതി ..ആ സമയം ഒരു സവാളയുംഒരു തക്കാളിയും ,2പച്ചമുളകും പേസ്റ്റ് ആക്കി വെക്കുക ..ഒരു പാൻ അടുപ്പിൽ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് പെരുംജീരകം ഇടുക അത് പൊട്ടിവരുമ്പോൾ സവാള അരിഞ്ഞതും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർക്കാം ..കുറച്ചു കറിവേപ്പിലയും ചേർത്ത് നന്നായി ഗോൾഡൻ നിറത്തിൽ വഴറ്റുക ..അതിലേക്കു സവാള തക്കാളി പേസ്റ്റും ചേർത്ത് വഴറ്റാം ..ഒരു തക്കാളി ചെറുതായി അരിഞ്ഞതും പച്ചമുളകും ചേർത്ത് വീണ്ടും നന്നായി വഴറ്റുക ..ഈ കൂട്ടു തിളച്ചു കൊണ്ടിരിക്കുന്ന ചിക്കനിലേക്ക് ചേർക്കാം ..എന്നിട്ട് നന്നായി ഇളക്കി അടച്ചു വെച്ച് ചെറുതീയിൽ തന്നെ കുക്ക് ചെയ് തു എടുക്കാം ..

വെള്ള പോളപുഴുക്കലരി - ഒരു കപ്പ്‌പച്ചരി - മുക്കാല്‍ കപ്പ്‌ഉഴുന്ന് പരിപ്പ് - ഒരു ടേബിള്‍ സ്പൂണ്‍പഞ്ചസാര - 3 ടീസ്പൂണ്‍യീസ്റ...
18/05/2022

വെള്ള പോള

പുഴുക്കലരി - ഒരു കപ്പ്‌
പച്ചരി - മുക്കാല്‍ കപ്പ്‌
ഉഴുന്ന് പരിപ്പ് - ഒരു ടേബിള്‍ സ്പൂണ്‍
പഞ്ചസാര - 3 ടീസ്പൂണ്‍
യീസ്റ്റ് - ഒരു നുള്ള്
ഉപ്പ്
തേങ്ങാ വെള്ളം - ഒരു കപ്പ്‌

അരിയും ഉഴുന്നും ഒന്നിച്ചാക്കി 5 മണിക്കൂര്‍ കുതിര്‍ത്ത് വെക്കുക.
ഇത് കഴുകി ഊറ്റിയെടുത്ത് പഞ്ചസാരയും തേങ്ങാ വെള്ളവും ചേര്‍ത്ത് നല്ല മയത്തില്‍ അരച്ചെടുക്കുക.
യീസ്റ്റും ആവശ്യത്തിനു ഉപ്പും ആവശ്യമെങ്കില്‍ കുറച്ചു വെള്ളവും ചേര്‍ത്ത് ഇഡ്ഡലി മാവിന്റ്റെ അയവില്‍ കലക്കി വെക്കുക.
ഒരു മൂടി കൊണ്ട് നന്നായി അടച്ച് പൊങ്ങാനായി മാറ്റിവെക്കുക.( 7-8 മണിക്കൂര്‍ ).
വട്ടത്തില്‍ ഉള്ള ചെറിയ സ്റ്റീല്‍ പാത്രങ്ങളിലോ ഇഡ്ഡലി തട്ടിലോ അല്പം നെയ്യ് തടവി,
മുക്കാല്‍ ഇഞ്ച്‌ കനത്തില്‍ മാവ് കോരിയൊഴിച്ച് ആവി വരുന്ന അപ്പചെമ്പില്‍ വെച്ച് വേവിച്ചെടുക്കുക.
മധുര കൂട്ട് (ചെറുപഴം - തേങ്ങാപാല്‍ )ഒഴിച്ച് കഴിക്കാം.

റെസിപി - 2

ബസ്മതി അരി - ഒരു കപ്പ്‌
ചോറ് - 2 തവി നിറയെ
പഞ്ചസാര - ഒരു ടീസ്പൂണ്‍
പപ്പടം - 1 , ചെറുതായി മുറിച്ചത്
യീസ്റ്റ് - അര ടീസ്പൂണ്‍ ( കുറച്ചു ഇളം ചൂട പാലില്‍ കലക്കി വെക്കുക ).
ഉപ്പ്

ബസ്മതി അരി 5 മണിക്കൂര്‍ കുതിര്‍ത്ത് വെക്കുക.
അരി കഴുകി ഊറ്റിയെടുക്കുക .ഇതിലേക്ക് ചോറും പപ്പടവും യീസ്റ്റ് മിശ്രിതവും പഞ്ചസാരയും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് 2-4 മണിക്കൂര്‍ മാറ്റി വെക്കുക.
ആവശ്യത്തിനു വെള്ളം ചേര്‍ത്ത് നല്ല മയത്തില്‍ അരച്ചെടുക്കുക.
ഇഡ്ഡലി മാവിന്റെ അയവില്‍ കലക്കി വെക്കുക.
ഒരു മൂടി കൊണ്ട് നന്നായി അടച്ച് ഒരു രാത്രി മുഴുവന്‍ പൊങ്ങാനായി മാറ്റി വെക്കുക.
നെയ്യ് തടവിയ ചെറിയ സ്റ്റീല്‍ പാത്രത്തില്‍ മുക്കാല്‍ ഇഞ്ച്‌ കനത്തില്‍ ഒഴിച്ച് ആവി വരുന്ന അപ്പ ചെമ്പില്‍ വേവിച്ചെടുക്കുക.

ചെറുപഴം തേങ്ങാ പാല്‍ കൂട്ട്

കട്ടി തേങ്ങാ പാല്‍ - 2 കപ്പ്‌
നന്നായി പഴുത്ത ചെറുപഴം ( മൈസൂര്‍ അല്ലെങ്കില്‍ പൂവന്‍ ) - 6
പഞ്ചസാര - ആവശ്യത്തിന്
ഉപ്പ് - ഒരു നുള്ള്
ഏലക്ക പൊടി - ഒരു നുള്ള്

പഴം കൈ കൊണ്ട് നന്നായി ഉടച്ചെടുക്കുക
ഇതിലേക്ക് തേങ്ങാ പാലും ബാകിയുള്ള ചേരുവകളും ചേര്‍ത്ത് യോജിപ്പിച്ച് പോളയോടൊപ്പം കഴിക്കാം

ബീഫ് റോസ്റ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം…ആവശ്യമുള്ള സാധനങ്ങൾബീഫ് – അര കിലോ (ചെറിയ ചതുരകഷ്ണങ്ങളാക്കിയത്)കുരുമു...
17/05/2022

ബീഫ് റോസ്റ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം…

ആവശ്യമുള്ള സാധനങ്ങൾ

ബീഫ് – അര കിലോ (ചെറിയ ചതുരകഷ്ണങ്ങളാക്കിയത്)
കുരുമുളകു പൊടി – ഒരു ടേബിൾ സ്പൂൺ
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – ഒരു ടേബിൾ സ്പൂൺ
ഇഞ്ചി – ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി – അഞ്ച് അല്ലി (അരച്ചത്)
ഇറച്ചി മസാല – ഒരു ടേബിൾ സ്പൂൺ
സവാള – ഒരെണ്ണം (കൊത്തിയരിഞ്ഞത്)
മുളകുപൊടി – രണ്ട് ടേബിൾ സ്പൂൺ
തക്കാളി – ഒരെണ്ണം നാലാക്കി മുറിച്ചത്
വെള്ളം – ഒരു കപ്പ്

തയ്യാറാക്കുന്ന വിധം

ബീഫ് കഷ്ണങ്ങളിൽ കുരുമുളകു പൊടിയും ഉപ്പും പുരട്ടി വയ്ക്കുക. കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി അരച്ചത്, ഇറച്ചി മസാല, സവാള, മുളകുപൊടി, തക്കാളി ഇവയിട്ട് വഴറ്റുക. ശേഷം ബീഫ് കഷണങ്ങളിട്ട് ഇളക്കി വെള്ളവും ചേർത്ത് മൂന്ന് വിസിൽ വരുന്നതുവരെ വേവിക്കുക. ആവി പോയശേഷം കുക്കർ തുറന്ന് തീകൂട്ടി വച്ച് ചാറ് കുറുകുന്നതുവരെ വേവിക്കാം.

മത്തങ്ങ പുളിങ്കറിമത്തങ്ങ തൊലിയൊക്കെ കളഞ്ഞ് കഷ്ണങ്ങാക്കിയെടുത്ത് ഇതിലേക്ക് ആവശ്യത്തിന് പുളിവെള്ളവും ഉപ്പും മഞ്ഞൾ പൊടിയും ...
16/05/2022

മത്തങ്ങ പുളിങ്കറി

മത്തങ്ങ തൊലിയൊക്കെ കളഞ്ഞ് കഷ്ണങ്ങാക്കിയെടുത്ത് ഇതിലേക്ക് ആവശ്യത്തിന് പുളിവെള്ളവും ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് വേവിക്കുക.
ഒരു പാനിൽ എണ്ണയൊഴിച്ച് ഒരു പത്ത് ചെറിയ ഉള്ളി അരിഞ്ഞതും - കറിവേപ്പില - ഒരു പച്ചമുളകും വഴറ്റിയ ശേഷം അര ടീ - മുളകുപൊടി - 3/4 ടീ മല്ലിപ്പൊടി - ചേർത്ത് വഴറ്റി ഒരു തക്കാളിയുടെ പകുതിയും ചേർത്ത് വഴറ്റിയ ശേഷം മത്തങ്ങ വേവിച്ചത് ചേർത്ത് ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി തിളച്ച് കുറുകിയാൽ തീ ഓഫ് ചെയ്ത് കടുക് - മുളക് -ഉലുവ - കായപ്പൊടി ചേർത്ത് വറു വിടുക.

പുട്ടും പയറുംആവിശ്യമായ സാധനങ്ങള്‍:പുട്ടുപൊടി :ആവിശ്യത്തിന്വെള്ളം :ആവിശ്യത്തിന്ഉപ്പ് :ആവിശ്യത്തിന്തേങ്ങാപ്പീര :ആവിശ്യത്തി...
15/05/2022

പുട്ടും പയറും

ആവിശ്യമായ സാധനങ്ങള്‍:

പുട്ടുപൊടി :ആവിശ്യത്തിന്

വെള്ളം :ആവിശ്യത്തിന്

ഉപ്പ് :ആവിശ്യത്തിന്

തേങ്ങാപ്പീര :ആവിശ്യത്തിനും അനാവിശ്യത്തിനും

പുട്ടുപൊടി ആവിശ്യത്തിന് എടുത്ത് ആവിശ്യത്തിന് ഉപ്പ് ഒഴിച്ച് വെള്ളം ഒഴിച്ച് നനയ്ക്കുക.ഈ നന മെനയായാല്‍പുട്ടു ചിലപ്പോള്‍ പുട്ടുകുറ്റിയില്‍ തന്നെ ഇരുന്നന്ന് വരും.അതുകൊണ്ട് നന ശരിയായ രീതിയിലാവാന്‍ നോക്കണം.പുട്ടുപൊടി നനയ്ക്കുമ്പോള്‍ വെള്ളം കൂറ്റിപ്പോയാല്‍ പുട്ടുപരുപാടി നിര്‍ത്തി ആ പൊടികൊണ്ട് കൊഴുക്കട്ടയോഇലയപ്പമോ ഉണ്ടാക്കാവുന്നതാണ്. പുട്ടുപൊടി വെള്ളത്തിലായിപ്പോയാല്‍ എത്രയും പെട്ടന്ന് കുറച്ച് പാലൊഴിച്ച്ഈസ്റ്റും ഇട്ട് പാലപ്പത്തിനുള്ള മാവാക്കുക.

പുട്ടുപൊടിയുടെ നനവ് എത്രമതിയന്ന് പറഞ്ഞുതരാന്‍ പറ്റാത്തതുകൊണ്ട് ചെയ്ത് ചെയ്ത് പുട്ടുപൊടി നനയ്ക്കാന്‍പഠിക്കുക.നനവ് ശരിയായന്ന് തോന്നിയാല്‍ പുട്ടുപൊടി പുട്ടുകൊടത്തിന്റെ പുട്ടുകുറ്റിയില്‍ നിറയ്ക്കുക.ഇടയ്ക്കിടെതേങ്ങാപ്പീരയും വയ്ക്കുക.പുട്ടുകുറ്റി അടച്ച് ആവികയറ്റുക.ആദ്യമായി പുട്ടു ഉണ്ടാക്കുന്നവര്‍ പുട്ടുകുറ്റിപൊട്ടിത്തെറിക്കാതിരിക്കാന്‍ സൂക്ഷിക്കണം.പുട്ടുപൊടികുത്തിക്കയറ്റി പുട്ടുകുറ്റി നിറച്ചാല്‍ ചിലപ്പോള്‍ ആവികയരുമ്പോള്‍ പുട്ടുകുറ്റി പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ട്.ഇടയ്ക്കിടെ പുട്ടുകുറ്റിയുടെ അടപ്പിന്റ്ടുത്ത്പോയി മൂക്ക് കൊണ്ടുപോയി വച്ച് പുട്ട്‌വെന്തമണം വരുന്നുണ്ടോ എന്ന് നോക്കുക.കുറ്റിക്ക് കൂടുതല്‍ അടുത്തോട്ട് മൂക്ക് കൊണ്ടുവച്ചാല്‍ മൂക്ക് വെന്തമണം വന്നന്നും ഇരിക്കും.

പുട്ട് വെന്തന്ന് ഉറപ്പായാല്‍ തവിക്കണകൊണ്ടോ തുടുപ്പുകൊണ്ടോ പുട്ട് തള്ളുക.ഇങ്ങനെ വെന്ത പുട്ട്തയ്യാറായി.ആദ്യം അഞ്ചാറു പ്രാവിശ്യം ഉണ്ടാക്കുമ്പോള്‍ പുട്ട് പൊട്ടിക്കാന്‍ ചുറ്റികയൊക്കെ വേണ്ടിവന്നന്ന്ഇരിക്കും.അതൊന്നും കാര്യമാക്കാനില്ല.കാരണം നിങ്ങള്‍ ഉണ്ടാക്കുന്നത് പുട്ടാണ്.

ചെറുപയര്‍ കറി

ആവശ്യമുള്ള സാധനങ്ങള്‍

ചെറുപയര്‍ -രണ്ടു കപ്പ്

മഞ്ഞള്‍ പൊടി --കാല്‍ ടീസ്പൂണ്‍

മുളക് പൊടി --ഒരു ടീസ്പൂണ്‍

മാഗി ചിക്കന്‍ കുബ് --ഒന്ന്

വെള്ളം --രണ്ടു കപ്പ്

ഉപ്പ് --പാകത്തിന്

ഓയില്‍ -ഒരു ടേബിള്‍ സ്പൂണ്‍

കടുക്ഒരു ടീസ്പൂണ്‍

കറിവേപ്പില -രണ്ടു തണ്ട്

ചുവന്ന മുളക് --രണ്ടെണ്ണം

പാകം ചെയ്യുന്ന വിധം

ചെറുപയര്‍ കഴുകി പാകത്തിന് വെള്ളവും മസാലകളും ഉപ്പും ചേര്‍ത്ത് കുക്കറില്‍ നാല് വിസില്‍ വരുന്നത് വരെ വേവിക്കുക,(പയര്‍ വെള്ളത്തില്‍ കുതിര്‍ത്തി വെക്കണം രണ്ടു മണിക്കൂറെങ്കിലും)

ഒരു ഫ്രൈ പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകും കറിവേപ്പിലയും കായ്‌ മുലകുമിട്ടു മൂപ്പിചു കരിയിലേക്ക് ഒഴിക്കുക.ചൂടോടു കൂടി പുട്ടിണ്ടേ കൂടെ കഴിക്കാം..

Address


Website

Alerts

Be the first to know and let us send you an email when രുചികൂട്ട് - Ruchi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share