Malayoram News Online

  • Home
  • Malayoram News Online

Malayoram News Online Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Malayoram News Online, Media/News Company, .

മണ്ണ് മാന്ത്രി യന്ത്രം ദേഹത്തേക്ക് മറിഞ്ഞ് വീണ് മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ മരിച്ചുബന്തടുക്ക: ഹിറ്റാച്ചി ദേഹത്തേക്...
25/06/2024

മണ്ണ് മാന്ത്രി യന്ത്രം ദേഹത്തേക്ക് മറിഞ്ഞ് വീണ് മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ മരിച്ചു

ബന്തടുക്ക: ഹിറ്റാച്ചി ദേഹത്തേക്ക് മറിഞ്ഞുവീണ് യുവാവ് മരിച്ചു. മഹിളാ കോണ്‍ഗ്രസ് കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ട് ബന്തടുക്ക പടുപ്പിലെ മിനി ചന്ദ്രന്റെ മകന്‍ പ്രീതംലാല്‍ ചന്ദാണ് (22) മരിച്ചത്. ചൊവ്വാഴ്ച്ച രാവിലെ 10 മണിയോടെയാണ് ദാരുണമായ സംഭവം. വീടിന് സമീപം വെച്ച് മണ്ണ് മാന്തി യന്ത്രം കഴുകിക്കൊണ്ടിരിക്കെ അപ്രതീക്ഷിതമായി ദേഹത്തേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതനായ ബണ്ടങ്കൈ ചന്ദ്രനാണ് പിതാവ്. ഗൗതം ലാൽ ചന്ദ് ഏക സഹോദരനാണ്.

ആലക്കോട് സ്വദേശിനി അതിരപ്പിള്ളിയിലെ റിസോര്‍ട്ടില്‍ തൂങ്ങിമരിച്ചുഅതിരപ്പിള്ളി: ആലക്കോട് സ്വദേശിനി അതിരപ്പിള്ളിയിലെ റിസോര്...
24/06/2024

ആലക്കോട് സ്വദേശിനി അതിരപ്പിള്ളിയിലെ റിസോര്‍ട്ടില്‍ തൂങ്ങിമരിച്ചു

അതിരപ്പിള്ളി: ആലക്കോട് സ്വദേശിനി അതിരപ്പിള്ളിയിലെ റിസോര്‍ട്ടില്‍ തൂങ്ങിമരിച്ചു. ഉദയഗിരി പൂവഞ്ചാല്‍ വാര്‍ഡിലെ മല്ലിയോടന്‍ വീട്ടില്‍ രവീന്ദ്രന്റെയും വിജയമ്മയുടെയും മകൾ ഐശ്വര്യ (19) യെയാണ് ജോലി ചെയ്തുവരുന്ന തൃശൂര്‍ ചാലക്കുടി അതിരപ്പിള്ളിയിലെ കണ്ണന്‍കുഴിയിലുള്ള കാസാ റിയോ റിസോര്‍ട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. താമസിക്കുന്ന മുറിയിലെ ഹുക്കില്‍ ബെഡ്ഷീറ്റ് ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ കണ്ടത്.
ഉടന്‍ ചാലക്കുടിയിലെ ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. കഴിഞ്ഞ ജൂണ്‍ 19 നാണ്‌ ഐശ്വര്യ ഇവിടെ ജോലിക്ക് ചേര്‍ന്നത്. മൂക്കില്‍ നിന്ന് രക്തം വരുന്ന അസുഖമുള്ള ഐശ്വര്യ അതിന്റെ മനോവിഷമം കാരണം മരിച്ചതാണെന്ന കൂട്ടുകാരി കീര്‍ത്തിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അതിരപ്പിള്ളി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ചെറുപുഴ: ലോക്‌സഭ തിരഞ്ഞെടുപ്പിൽ കാസർഗോഡ് മണ്ഡലത്തിൽ നിന്നും വിജയിച്ച രാജ്മോഹൻ ഉണ്ണിത്താൻ എംപി നാളെ പയ്യന്നൂർ നിയോജക മണ്ഡ...
20/06/2024

ചെറുപുഴ: ലോക്‌സഭ തിരഞ്ഞെടുപ്പിൽ കാസർഗോഡ് മണ്ഡലത്തിൽ നിന്നും വിജയിച്ച രാജ്മോഹൻ ഉണ്ണിത്താൻ എംപി നാളെ പയ്യന്നൂർ നിയോജക മണ്ഡലത്തിലെ പുളിങ്ങോം മുതൽ കോയിപ്ര വരെയുള്ള പ്രദേശങ്ങളിൽ പര്യടനം നടത്തുന്നു.

യുവാവ് കുഴഞ്ഞുവീണ് മരിച്ചുവെള്ളരിക്കുണ്ട്: പരപ്പ പന്നിയെറിഞ്ഞകൊല്ലി ആലടിത്തട്ടിലെ ആര്യശേരിയിൽ  പ്രിൻസ് (38)   ആണ് പരപ്പ ...
20/06/2024

യുവാവ് കുഴഞ്ഞുവീണ് മരിച്ചു

വെള്ളരിക്കുണ്ട്: പരപ്പ പന്നിയെറിഞ്ഞകൊല്ലി ആലടിത്തട്ടിലെ ആര്യശേരിയിൽ പ്രിൻസ് (38) ആണ് പരപ്പ ടൗണിൽ ഇന്ന് വൈകുന്നേരം കുഴഞ്ഞുവീണ് മരിച്ചത്. ടൗണിലെ ഒരു കടയിൽ നിന്നും സാധനങ്ങൾ വാങ്ങാൻ വേണ്ടി വരുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ പരപ്പയിലെ സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഡിഷ് ടിവി ഓപ്പറേറ്റർ ആണ്.
അച്ഛൻ: ആര്യാശേരിയിൽ തോമസ് (ബാബു ), അമ്മ: മേരിക്കുട്ടി, ഭാര്യ: റാണി ( കോളിച്ചാൽ), സഹോദരി: റിൻസി. മൃതസംസ്കാരം പിന്നീട്.

ആലക്കോട്: എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികളെ ആലക്കോട് നവരത്ന ഗോൾഡ് & ഡയമണ്ട്സിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. Kvves ആലക്കോ...
20/06/2024

ആലക്കോട്: എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികളെ ആലക്കോട് നവരത്ന ഗോൾഡ് & ഡയമണ്ട്സിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. Kvves ആലക്കോട് യൂണിറ്റ് പ്രസിഡണ്ട് കെ.എം. ഹരിദാസ് ഉദ്ഘാടനം ചെയ്തു.

ആലക്കോട്: തേർത്തല്ലിയിലെ കായിത്തറ ഹോസ്പിറ്റൽ ഉടമ  ഡോ. കെ. ജെ. തോമസ്(75) നിര്യാതനായി. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു....
18/06/2024

ആലക്കോട്: തേർത്തല്ലിയിലെ കായിത്തറ ഹോസ്പിറ്റൽ ഉടമ ഡോ. കെ. ജെ. തോമസ്(75) നിര്യാതനായി. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. മലയോര മേഖലയിലെ ആദ്യകാല ജനകീയ ഡോക്ടറായിരുന്നു.
സംസ്കാരം നാളെ (19/06/24) വൈകുന്നേരം നാല് മണിക്ക് മേരിഗിരി ചെറുപുഷ്പം ദേവാലയത്തിൽ നടക്കും.

#ആദരാജ്ഞലികൾ 🌹🌹🌹🌹🌹

കണ്ണൂർ ആലക്കോട് കാർത്തികപുരത്ത് ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. 6 പേർക്ക് ഗുരുതര പരിക്ക്.
18/06/2024

കണ്ണൂർ ആലക്കോട് കാർത്തികപുരത്ത് ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. 6 പേർക്ക് ഗുരുതര പരിക്ക്.

മുനയംകുന്ന് സ്വദേശിയായ യുവാവ് കുവൈറ്റിൽ ഹൃദയാഘാതം കാരണം മരണപ്പെട്ടു
20/11/2023

മുനയംകുന്ന് സ്വദേശിയായ യുവാവ് കുവൈറ്റിൽ ഹൃദയാഘാതം കാരണം മരണപ്പെട്ടു

20/11/2023
ചെറുപുഴയിൽ റവന്യൂ റിക്കവറി അദാലത്ത് 21ന്
19/11/2023

ചെറുപുഴയിൽ റവന്യൂ റിക്കവറി അദാലത്ത് 21ന്

🏵️ ചെറുപുഴ ചുണ്ടയിൽ നാളെ സൗഹൃദ വോളിബോൾ മത്സരം🏵️ പുളിങ്ങോം:വോളിബോളിന്റെ നിരവധി ഉജ്വല പോരാട്ടങ്ങൾക്ക് വേദിയായിട്ടുള്ള പുളി...
15/11/2023

🏵️ ചെറുപുഴ ചുണ്ടയിൽ നാളെ സൗഹൃദ വോളിബോൾ മത്സരം

🏵️ പുളിങ്ങോം:
വോളിബോളിന്റെ നിരവധി ഉജ്വല പോരാട്ടങ്ങൾക്ക് വേദിയായിട്ടുള്ള പുളിങ്ങോം ചുണ്ട ഷൈനിംഗ് സ്റ്റാർ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ നാളെ തീപാറുന്ന പോരാട്ടം നടക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാർത്ഥം നടക്കുന്ന സൗഹൃദ വോളിബോൾ മത്സരത്തിന് നാളെ വൈകിട്ട് 6 ന് ചുണ്ട ഷൈനിംഗ് സ്റ്റാർ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വിസിൽ മുഴങ്ങുമ്പോൾ വൻ താരനിരയുമായി പ്രമുഖ ടീമുകൾ മാറ്റുരയ്ക്കും. ഫയർഫോഴ്സ്, കേരള പോലീസ്, എക്സൈസ്, സഹകരണ ജീവനക്കാർ, സിവിൽ സർവീസ് എന്നീ ടീമുകളോട് പോരാടാൻ ചെറുപുഴയിലെ പത്രപ്രവർത്തകർക്കായി ടൗൺ പ്രസ് ഫോറം ടീം കളത്തിലിറങ്ങും. ജെയിംസ് ഇടപ്പള്ളിൽ, അനീഷ് പറപ്പള്ളി, അഭിനന്ദ്, ശ്രീനി ആലക്കോട്, ധനേഷ് പെരളം, എ.കെ.ശിതിൻ, രജീഷ് കരിവെള്ളൂർ, എ.കെ. ശരത്, മഹേഷ് ഉമ്മറപ്പൊയിൽ എന്നിവർ ടൗൺ പ്രസ് ഫോറത്തിന്റെ ജഴ്സിയണിഞ്ഞ് കളത്തിലിറങ്ങുമ്പോൾ പ്രസിഡന്റ് എ.ജി.ഭാസ്കരൻ , മനോജ് ചെറുപുഴ, ജയേഷ് ജോസ് , ഓസ്റ്റിൻ കുര്യൻ, സണ്ണി പതിയിൽ എന്നിവർ ടീമിനെ നയിക്കും. ടി.ഐ. മധുസൂദനൻ എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ മത്സരത്തിന് സാക്ഷികളാകും.

🏵️ *Malayoram News Online ഫേസ്ബുക്കിൽ ലഭിക്കാൻ പേജ് ലൈക്ക് ചെയ്യുക*
https://www.facebook.com/MalayoramNewsOnline
🏵️ *വാട്സാപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ...* https://chat.whatsapp.com/Eaa9gnmilW5HYsRUHKPVcd
🏵️ *ഇൻസ്റ്റഗ്രാം*:
https://instagram.com/malayoramnewsonline

🏵️ എളേരിത്തട്ട് സ്വദേശിനിക്ക് സംസ്ഥാന ഹോക്കി ടീമിലേക്ക് സെലക്ഷൻ🏵️ നർക്കിലക്കാട്: എളേരിത്തട്ട് സ്വദേശിനിക്ക് സംസ്ഥാന ഹോക്...
10/11/2023

🏵️ എളേരിത്തട്ട് സ്വദേശിനിക്ക് സംസ്ഥാന ഹോക്കി ടീമിലേക്ക് സെലക്ഷൻ

🏵️ നർക്കിലക്കാട്: എളേരിത്തട്ട് സ്വദേശിനിക്ക് സംസ്ഥാന ഹോക്കി ടീമിലേക്ക് സെലക്ഷൻ. വരക്കാട് വള്ളിയോടൻ കേളു നായർ സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി എളേരിത്തട്ടിലെ സുബ്രഹ്മണ്യ കോവിൽ പൂജാരി രാധാകൃഷ്ണന്റെയും വിശാലയുടെയും മകൾ കീർത്തന ആണ് സംസ്ഥാന ഹോക്കി ടീമിലേക്ക് പ്രവേശനം നേടിയത്.

🏵️ *Malayoram News Online ഫേസ്ബുക്കിൽ ലഭിക്കാൻ പേജ് ലൈക്ക് ചെയ്യുക*
https://www.facebook.com/MalayoramNewsOnline
🏵️ *വാട്സാപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ...* https://chat.whatsapp.com/Eaa9gnmilW5HYsRUHKPVcd
🏵️ *ഇൻസ്റ്റഗ്രാം*:
https://instagram.com/malayoramnewsonline

🏵️ ചിറ്റാരിക്കാൽ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു🏵️ കമ്പല്ലൂർ: ചിറ്റാരിക്കാൽ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തിരിത...
08/11/2023

🏵️ ചിറ്റാരിക്കാൽ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു

🏵️ കമ്പല്ലൂർ: ചിറ്റാരിക്കാൽ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു. കലോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി അധ്യക്ഷനായി. വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ മോഹൻ , ജില്ലാ പഞ്ചായത്തംഗം ജോമോൻ ജോസ് , ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ഫിലോമിന ആക്കാട്ട്, പി.സി. ഇസ്മായിൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അന്നമ്മ മാത്യു, ജോസ് കുത്തിയതോട്ടിൽ, പഞ്ചായത്തംഗങ്ങളായ പി.വി. സതീദേവി, ജിജീ പുതിയപറമ്പിൽ , എം.വി. ലിജിന , എ.ഇ.ഒ എം.ടി. ഉഷാകുമാരി , കെ.പി. ബൈജു , കെ.വി.രവി , ടി.വി.ഗിരീഷ്, ജമീലാ കോളിയാത്ത് തുടങ്ങിയവർ സംസാരിച്ചു.

🏵️ *Malayoram News Online ഫേസ്ബുക്കിൽ ലഭിക്കാൻ പേജ് ലൈക്ക് ചെയ്യുക*
https://www.facebook.com/MalayoramNewsOnline
🏵️ *വാട്സാപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ...* https://chat.whatsapp.com/Eaa9gnmilW5HYsRUHKPVcd
🏵️ *ഇൻസ്റ്റഗ്രാം*:
https://instagram.com/malayoramnewsonline

🏵️ ചെറുപുഴ ജെഎം യുപി സ്കൂളിൽ നവീകരിച്ച കിഡ്സ് പാർക്ക് ഉദ്ഘാടനം ചെയ്തു🏵️ ചെറുപുഴ: ചെറുപുഴ ജെഎം യുപി  സ്കൂളിൽ നവീകരിച്ച കി...
03/11/2023

🏵️ ചെറുപുഴ ജെഎം യുപി സ്കൂളിൽ നവീകരിച്ച കിഡ്സ് പാർക്ക് ഉദ്ഘാടനം ചെയ്തു

🏵️ ചെറുപുഴ: ചെറുപുഴ ജെഎം യുപി സ്കൂളിൽ നവീകരിച്ച കിഡ്സ് പാർക്ക് ഉദ്ഘാടനം ചെയ്തു. എം. വിജിൻ എംഎൽഎ ഉദ്ഘാടനം നിർവ്വഹിച്ചു. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. കിഡ്സ് പാർക്കിന്റെ ചുമരുകൾ കുട്ടികളുടെ ഇഷ്ട കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ വരച്ച് മനോഹരമാക്കിയ സ്കൂളിലെ രക്ഷിതാക്കളെ ചടങ്ങിൽ ആദരിച്ചു. ചടങ്ങിൽ എൽഎസ്എസ്, യുഎസ്എസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

🏵️ *Malayoram News Online ഫേസ്ബുക്കിൽ ലഭിക്കാൻ പേജ് ലൈക്ക് ചെയ്യുക*
https://www.facebook.com/MalayoramNewsOnline
🏵️ *വാട്സാപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ...* https://chat.whatsapp.com/Eaa9gnmilW5HYsRUHKPVcd
🏵️ *ഇൻസ്റ്റഗ്രാം*:
https://instagram.com/malayoramnewsonline

കൊന്നക്കാട്: ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് കൊന്നക്കാട് സ്വദേശിയായ യുവാവ് മരിച്ചു. കാസർഗോഡ് ബോവിക്കാനത്താണ് ഇന്ന് പുലർച...
03/11/2023

കൊന്നക്കാട്: ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് കൊന്നക്കാട് സ്വദേശിയായ യുവാവ് മരിച്ചു. കാസർഗോഡ് ബോവിക്കാനത്താണ് ഇന്ന് പുലർച്ചെ അപകടം നടന്നത്. കൊന്നക്കാട് സ്വദേശിയായ ശരത് ദാമോദരൻ ആണ് മരിച്ചത്.

🏵️ വിദ്യാർഥിയുടെ മുടിമുറിച്ച സംഭവത്തിൽ പ്രതിഷേധ മാർച്ച് നടത്തി🏵️ *വെള്ളരിക്കുണ്ട്*: മുഖ്യാധ്യാപിക ആദിവാസി വിദ്യാർത്ഥിയുട...
30/10/2023

🏵️ വിദ്യാർഥിയുടെ മുടിമുറിച്ച സംഭവത്തിൽ പ്രതിഷേധ മാർച്ച് നടത്തി

🏵️ *വെള്ളരിക്കുണ്ട്*: മുഖ്യാധ്യാപിക ആദിവാസി വിദ്യാർത്ഥിയുടെ മുടിമുറിച്ച സംഭവത്തിൽ കോട്ടമല എംജിഎം യുപി സ്കൂളിലേക്ക് കേരളാ സ്റ്റേറ്റ് പട്ടിക ജനസമാജം മാർച്ച്‌ നടത്തി.

🏵️ *Malayoram News Online ഫേസ്ബുക്കിൽ ലഭിക്കാൻ പേജ് ലൈക്ക് ചെയ്യുക*
https://www.facebook.com/MalayoramNewsOnline
🏵️ *വാട്സാപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ...* https://chat.whatsapp.com/Eaa9gnmilW5HYsRUHKPVcd
🏵️ *ഇൻസ്റ്റഗ്രാം*:
https://instagram.com/malayoramnewsonline

🏵️ മാലോത്ത് സർവീസ് സഹകരണ ബാങ്ക് പൊതുയോഗം നടത്തി🏵️ *വെള്ളരിക്കുണ്ട്*: മാലോത്ത് സർവീസ് സഹകരണ ബേങ്ക് പൊതുയോഗവും പുതിയ നിക്ഷ...
29/10/2023

🏵️ മാലോത്ത് സർവീസ് സഹകരണ ബാങ്ക് പൊതുയോഗം നടത്തി

🏵️ *വെള്ളരിക്കുണ്ട്*: മാലോത്ത് സർവീസ് സഹകരണ ബേങ്ക് പൊതുയോഗവും പുതിയ നിക്ഷേപ വായ്പ പദ്ധതികളുടെ ഉദ്ഘാടനവും കാസറഗോഡ് എം.പി രാജ്മോഹൻ ഉണ്ണിത്താൻ നിർവ്വഹിച്ചു. ആദ്യകാല മെമ്പർമാർക്കുള്ള ആദരവും എംപി നിർവ്വഹിച്ചു, യോഗത്തിൽ മാലോത്ത് സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡൻറ് ഹരിഷ് പി നായർ അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വായ്പ പദ്ധതികളുടെ ഉദ്ഘാടനം വെള്ളരിക്കുണ്ട് അസിസ്റ്റന്റ് രജിസ്റ്റർ ലോഹിദാക്ഷൻ നിർവ്വഹിച്ചു.

🏵️ *Malayoram News Online ഫേസ്ബുക്കിൽ ലഭിക്കാൻ പേജ് ലൈക്ക് ചെയ്യുക*
https://www.facebook.com/MalayoramNewsOnline
🏵️ *വാട്സാപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ...* https://chat.whatsapp.com/Eaa9gnmilW5HYsRUHKPVcd
🏵️ *ഇൻസ്റ്റഗ്രാം*:
https://instagram.com/malayoramnewsonline

🏵️ ഇവൻ പുലിക്കുട്ടിയല്ല; കാട്ടുപൂച്ചയുടെ കുഞ്ഞ്🏵️ *രാജപുരം*: രാജപുരം കള്ളാറിൽ ഒറ്റപ്പെട്ട നിലയിൽ മാർജാര വർഗത്തിൽപ്പെട്ട ...
29/10/2023

🏵️ ഇവൻ പുലിക്കുട്ടിയല്ല; കാട്ടുപൂച്ചയുടെ കുഞ്ഞ്

🏵️ *രാജപുരം*: രാജപുരം കള്ളാറിൽ ഒറ്റപ്പെട്ട നിലയിൽ മാർജാര വർഗത്തിൽപ്പെട്ട ജീവിയുടെ കുഞ്ഞിനെ കണ്ടെത്തിയത് പുലിയുടെ കുഞ്ഞാണെന്ന് ഭീതി പടർത്തിയിരുന്നു. എന്നാൽ ഇത് ലെപ്പേർഡ് ക്യാറ്റ് ഇനത്തിൽപ്പെട്ട കാട്ടുപൂച്ചയുടെ കുഞ്ഞാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സ്ഥിരീകരണം. പുലിക്കുഞ്ഞാണെന്നും ഇതിനെ തേടി തള്ളപ്പുലി എത്തിയേക്കുമെന്നും പരിഭ്രാന്തിയിലായിരുന്ന നാട്ടുകാർക്ക് വാർത്ത ആശ്വാസമായി. പൂച്ചകുഞ്ഞിനെ പിന്നീട് കാട്ടിൽ വിട്ടു.

🏵️ *Malayoram News Online ഫേസ്ബുക്കിൽ ലഭിക്കാൻ പേജ് ലൈക്ക് ചെയ്യുക*
https://www.facebook.com/MalayoramNewsOnline
🏵️ *വാട്സാപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ...* https://chat.whatsapp.com/Eaa9gnmilW5HYsRUHKPVcd
🏵️ *ഇൻസ്റ്റഗ്രാം*:
https://instagram.com/malayoramnewsonline

🏵️ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി🏵️ *ചെറുപുഴ*: കരുവൻചാൽ സെയ്ൻ്റ് ജോസഫ്സ് ഹോസ്പിറ്റലിന്റെയും ടിഎസ്എസ് ട്രസ്റ്റ് തിരുമേനി...
29/10/2023

🏵️ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

🏵️ *ചെറുപുഴ*: കരുവൻചാൽ സെയ്ൻ്റ് ജോസഫ്സ് ഹോസ്പിറ്റലിന്റെയും ടിഎസ്എസ് ട്രസ്റ്റ് തിരുമേനി യൂണിറ്റിൻ്റെയും നേതൃത്വത്തിൽ തിരുമേനി പളളി ഹാളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. തിരുമേനി സെയ്ൻ്റ് ആൻ്റണീസ് പള്ളി വികാരി ഫാ. അഗസ്റ്റിൻ ഉറുമ്പുകാട്ടിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് സെബാസ്റ്റ്യൻ അഞ്ചനാട്ട് അധ്യക്ഷത വഹിച്ചു. ഹോസ്പിറ്റൽ ഡയറക്ടർ ഫാ. സാബു പുതുശേരി, അഡ്മിനിസ്ട്രേറ്റർ ഫാ. അനീഷ് മണവത്ത്, പിആർഒ ജിൻ്റോ എം.തോമസ്, ജോർജ് ഇട്ടിയപ്പാറ എന്നിവർ പ്രസംഗിച്ചു.ഡോക്ടർമാരായ പി.ആർ. ഷബില, സന്ദീപ് മോഹനൻ, അർഫാൻ നസീർ എന്നിവർ രോഗികളെ പരിശോധിച്ചു.

🏵️ *Malayoram News Online ഫേസ്ബുക്കിൽ ലഭിക്കാൻ പേജ് ലൈക്ക് ചെയ്യുക*
https://www.facebook.com/MalayoramNewsOnline
🏵️ *വാട്സാപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ...* https://chat.whatsapp.com/Eaa9gnmilW5HYsRUHKPVcd
🏵️ *ഇൻസ്റ്റഗ്രാം*:
https://instagram.com/malayoramnewsonline

🏵️ ചെറുപുഴയിൽ ഡ്രൈവിംഗ് സ്കൂൾ ജീവനക്കാരിയെ കുത്തി പരിക്കേല്പിച്ചു🏵️ ചെറുപുഴ: ചെറുപുഴയിൽ ഡ്രൈവിംഗ് സ്കൂൾ ജീവനക്കാരിയെ കുത...
27/10/2023

🏵️ ചെറുപുഴയിൽ ഡ്രൈവിംഗ് സ്കൂൾ ജീവനക്കാരിയെ കുത്തി പരിക്കേല്പിച്ചു

🏵️ ചെറുപുഴ: ചെറുപുഴയിൽ ഡ്രൈവിംഗ് സ്കൂൾ ജീവനക്കാരിയെ കുത്തി പരിക്കേല്പിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. കന്യാകുമാരി സ്വദേശിയും കർണാടകയിൽ ടാപ്പിംഗ് തൊഴിലാളിയുമായ പ്രതി രാജനെ ചെറുപുഴ പോലീസ് പിടികൂടി. അക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

🏵️ *Malayoram News Online ഫേസ്ബുക്കിൽ ലഭിക്കാൻ പേജ് ലൈക്ക് ചെയ്യുക*
https://www.facebook.com/MalayoramNewsOnline
🏵️ *വാട്സാപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ...* https://chat.whatsapp.com/Eaa9gnmilW5HYsRUHKPVcd
🏵️ *ഇൻസ്റ്റഗ്രാം*:
https://instagram.com/malayoramnewsonline

Address


Alerts

Be the first to know and let us send you an email when Malayoram News Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Malayoram News Online:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share