Short Film KKVS

  • Home
  • Short Film KKVS

Short Film KKVS Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Short Film KKVS, News & Media Website, .

13/08/2020
13/08/2020

Watch:ചിരിയുടെ മാലപ്പടക്കവുമായി തരികിടക്കൂട്ടം | Direction: Manoj Mopri

13/08/2020

Shout out to young people around the 🌎🌍🌏

Don’t risk your life, play it safe and help end the COVID-19 pandemic!

coming soon !short film ?. mavelikienthuttucorona@gmail.com.
13/08/2020

coming soon !short film ?. [email protected].

Shout out to young people around the 🌎🌍🌏

Don’t risk your life, play it safe and help end the COVID-19 pandemic!

12/08/2020

ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 88 ലക്ഷത്തോളം വരുന്ന റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് 11 ഇനം പലവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടുന്ന ഓണക്കിറ്റ് വ്യാഴാഴ്ച വിതരണം ചെയ്തു തുടങ്ങും. രണ്ടായിരത്തോളം പാക്കിങ് കേന്ദ്രങ്ങളില്‍ ഗുണനിലവാരവും തൂക്കവുമെല്ലാം പരിശോധിച്ച് സന്നദ്ധപ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരുടെ സഹായത്തോടെയാണ് കിറ്റുകള്‍ തയ്യാറാക്കുന്നത്. പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ സാധനങ്ങള്‍ എത്തിച്ചേരുന്നതിന് ഉണ്ടയ ബുദ്ധിമുട്ടുകള്‍ തരണംചെയ്താണ് കിറ്റുകള്‍ തയ്യാറാക്കുന്ന ജോലികള്‍ നടന്നുവരുന്നത്.

ഉദ്ദേശം 500 രൂപ വിലയുള്ള ഉല്‍പന്നങ്ങളാണ് കിറ്റില്‍ ഉണ്ടാകുക. സപ്ലൈകോ വിവിധ കേന്ദ്രങ്ങളിൽ പാക്ക് ചെയ്യുന്ന കിറ്റുകള്‍ റേഷന്‍ കടകളില്‍ എത്തിച്ചാണ് വിതരണം നടത്തുന്നത്.

ആദ്യഘട്ടത്തില്‍ വിതരണം നടത്തുന്നത് അന്ത്യോദയ വിഭാഗത്തില്‍പെട്ട 5.95 ലക്ഷം കുടുംബങ്ങള്‍ക്കാണ്. പിന്നീട് 31 ലക്ഷം മുന്‍ഗണനാ കാര്‍ഡുകള്‍ക്ക്. ആഗസ്റ്റ് 13, 14, 16 തീയതികളില്‍ അന്ത്യോദയ വിഭാഗത്തിനുള്ള (മഞ്ഞ കാര്‍ഡുകള്‍ക്ക്) വിതരണം ചെയ്യും. തുടര്‍ന്ന് 19, 20, 21, 22 തീയതികളിലായി മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുള്ള (പിങ്ക് കാര്‍ഡുകള്‍ക്ക്) കിറ്റുകള്‍ വിതരണം ചെയ്യും. ഓണത്തിന് മുമ്പായി ശേഷിച്ച 51 ലക്ഷത്തോളമുള്ള കുടുംബങ്ങള്‍ക്കുള്ള (നീല, വെള്ള കാര്‍ഡുകള്‍ക്ക്) കിറ്റുകളുടെ വിതരണവും നടക്കും. ഇതുകൂടാതെ ഓണം ചന്തകള്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ആഗസ്റ്റ് 21 മുതല്‍ 10 ദിവസത്തേയ്ക്ക് നടത്തും.

റേഷന്‍ കാര്‍ഡുടമകള്‍ ജൂലൈ മാസത്തില്‍ ഏത് കടയില്‍ നിന്നാണോ റേഷന്‍ വാങ്ങിയത് പ്രസ്തുത കടയില്‍ നിന്നും ഓണക്കിറ്റുകള്‍ വിതരണം ചെയ്യുന്നതായിരിക്കും.

ഇതുകൂടാതെ റേഷന്‍ കടകളില്‍ നിന്നും കുറഞ്ഞ അളവില്‍ ധാന്യം ലഭിച്ചുവന്നിരുന്ന മുന്‍ഗണനേതര കാര്‍ഡുകള്‍ക്ക് 15 രൂപ നിരക്കില്‍ കാര്‍ഡ് ഒന്നിന് 10 കിലോഗ്രാം സ്പെഷ്യല്‍ അരിയുടെ വിതരണവും ആഗസ്ത് 13-ാം തീയതി മുതല്‍ ആരംഭിക്കും.

12/08/2020
12/08/2020
12/08/2020
12/08/2020
12/08/2020
09/08/2020

ഈ ഓണത്തിന് നിങ്ങളുടെ വീട്ടിലേക്ക് തികച്ചും സൗജന്യമായി ഒരു LED TV എത്തിക്കാൻ R J Enterprises ഒരുക്കുന്ന ഒരു സുവർണ്ണ അവസരം. വിജയിക്ക് ലഭിക്കുന്നത് 15000 രൂപ വിലമതിക്കുന്ന LEDTV.
🎁 🎁🎁🎁🎁🎁🎁🎁🎁

നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം :

1. ഈ പേജ് ലൈക്ക് ചെയ്യുക. 👍🏼
2. ഈ പോസ്റ്റ് ലൈക്ക് ചെയ്യുക, ഷെയർ ചെയ്യുക(Public).
3.നിങ്ങളുടെ ജില്ല അല്ലെങ്കിൽ നമ്പർ കമന്റ് ചെയ്യുക.

16/09/2020ന് നറുക്കെടുപ്പിലൂടെ വിജയിയെ തിരഞ്ഞെടുക്കുന്നതും വിജയിയുടെ പെര് വിവരങ്ങളും ഫോട്ടോയും ഈ പേജിലൂടെ അറിയിക്കുന്നതുമാണ്.

Don't miss the chance to win the exciting prize.....

Page link. https://www.facebook.com/RJ-Enterprises-111560267262817/

09/08/2020

Sunset at vattamkulam town.we need must prayer work for best of all get goodmorning !

Coming soon ?.short film ?.maveliki enthuttu corona ?.extra ordinary reality ?.
09/08/2020

Coming soon ?.short film ?.maveliki enthuttu corona ?.extra ordinary reality ?.

ഈ ഓണത്തിന് നിങ്ങളുടെ വീട്ടിലേക്ക് തികച്ചും സൗജന്യമായി ഒരു LED TV എത്തിക്കാൻ R J Enterprises ഒരുക്കുന്ന ഒരു സുവർണ്ണ അവസരം. വിജയിക്ക് ലഭിക്കുന്നത് 15000 രൂപ വിലമതിക്കുന്ന LEDTV.
🎁 🎁🎁🎁🎁🎁🎁🎁🎁

നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം :

1. ഈ പേജ് ലൈക്ക് ചെയ്യുക. 👍🏼
2. ഈ പോസ്റ്റ് ലൈക്ക് ചെയ്യുക, ഷെയർ ചെയ്യുക(Public).
3.നിങ്ങളുടെ ജില്ല അല്ലെങ്കിൽ നമ്പർ കമന്റ് ചെയ്യുക.

16/09/2020ന് നറുക്കെടുപ്പിലൂടെ വിജയിയെ തിരഞ്ഞെടുക്കുന്നതും വിജയിയുടെ പെര് വിവരങ്ങളും ഫോട്ടോയും ഈ പേജിലൂടെ അറിയിക്കുന്നതുമാണ്.

Don't miss the chance to win the exciting prize.....

Page link. https://www.facebook.com/RJ-Enterprises-111560267262817/

09/08/2020

മുകളിൽ വലതുവശത്ത് Like അടിച്ച ശേഷം "K" എന്നു ടൈപ്പ് ചെയ്യൂ...എന്നിട്ട് ഷെയർ ചെയ്തു നോക്കു😳😳
Nb:- 18 വയസിൽ താഴെയുള്ളവരും, ഹൃദ്രോഗികളും, ഗർഭിണികളും ട്രൈ ചെയ്യരുത്...ഇനിയും കാണാത്തവർ റിഫ്രഷ് ചെയ്തു നോക്കുക....

09/08/2020
09/08/2020

ആകേസമയം പതിനഞ്ചു മിനുട്ടിൽ താഴെ
--------------------------------------------------------------------
യു.എ.ഇ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽസാബി തൻ്റെ ഫോണിൽ നിന്ന് ഭക്ഷണക്കിറ്റുമായി ബന്ധപ്പെട്ട് സ്വമേധയാ വാട്സ്അപ്പ് സന്ദേശത്തിലൂടെ നിർദ്ദേശിച്ച പ്രകാരം അവരുടെ സെക്രട്ടറിയെ ഞാനങ്ങോട്ടും അവരെനിക്കിങ്ങോട്ടും വിളിച്ച ഫോൺ കോളുകളുടെ സമയവും ദൈർഘ്യവും ഇന്നെല്ലാ പത്രങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാതൃഭൂമി വാർത്തയാണ് ഇമേജായി കൊടുത്തിരിക്കുന്നത്. എല്ലാംകൂടി പതിനഞ്ചു മിനുട്ടിൽ താഴയേ ഉള്ളൂ ഞാൻ വിളിച്ച സമയം. ശരാശരി ഒരു കോൾ ദൈർഘ്യം ഒന്നര മിനുട്ടാണെന്നർത്ഥം. ഒരു വിദേശ രാജ്യത്തിൻ്റെ കേരളത്തിലെ പ്രതിനിധി പറഞ്ഞതനുസരിച്ച് തികച്ചും ഔദ്യോഗിക കാര്യങ്ങൾ മാത്രമാണ് അവരുടെ സെക്രട്ടറിയോട് സംസാരിച്ചതെന്നതിന് ഇതിലധികം മറ്റെന്തു തെളിവു വേണം? എല്ലാവരും UDF നേതാക്കളെപ്പോലെയും മന്ത്രിമാരെപ്പോലെയുമാണെന്ന് വിചാരിക്കരുത്. എൻ്റെ സ്റ്റാഫ് വിളിച്ചതും ഇതേ ആവശ്യവുമായി ബന്ധപ്പെട്ടാണ്. കോൺസുലേറ്റിൽ PRO ആയി പ്രവർത്തിക്കുന്ന വ്യക്തിയുമായാണ് അവർ ടെലഫോണിൽ സംസാരിച്ചത്. ഇരുവരും കൂടി അഞ്ചോ ആറോ കോളുകൾക്കായി എടുത്തത് എട്ടോ പത്തോ മിനുട്ടുകൾ മാത്രം. അതിൽ ഗൺമാൻ ചെയ്ത മൂന്ന് കോളുകളുടെ ശബ്ദരേഖ ഉണ്ട്താനും. സാധാരണ ഞാൻ മാസത്തിലൊരിക്കൽ വാട്സ്അപ്പ് സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാറുണ്ട്. എന്നാൽ കഴിഞ്ഞ നാലഞ്ചുമാസമായി വാട്സ്അപ്പ് ചാറ്റിംഗ് ക്ലിയർ ചെയ്യാൻ എന്തോ മറന്നുപോയി. ദൈവ സഹായം മറവിയായും വരുമെന്ന് ബോദ്ധ്യമായ സന്ദർഭം കൂടിയാണിത്. തല ഉയർത്തിപ്പറയുന്നു; ഏതന്വേഷണ ഏജൻസിക്കും എപ്പോൾ വേണമെങ്കിലും പരിശോധിക്കാൻ വരാം. എല്ലാ രേഖകളും എൻ്റെ കയ്യിൽ ഭദ്രമായുണ്ട്.

UAE കോൺസുലേറ്റ് 2019 ൽ തിരുവനന്തപുരത്ത് വിതരണം ചെയ്ത ഭക്ഷണക്കിറ്റുകളുടെ ഉൽഘാടനം ഞാനായിരുന്നു നിർവഹിച്ചത്. അതിൻ്റെ ചിത്രം കോൺസുലേറ്റ് തന്നെ അവരുടെ സൈറ്റിൽ അന്ന് പ്രസിദ്ധപ്പെടുത്തിയിരുന്നു. അതിലൊന്നാണ് ഇന്നലെ ഞാൻ പോസ്റ്റ് ചെയ്ത പല ഫോട്ടോകളിൽ ഒന്ന്. മുൻ വർഷങ്ങളിലും ഭക്ഷണപ്പെട്ടികൾ കോൺസുലേറ്റ് നൽകിയിരുന്നു എന്നതിന് തെളിവായിട്ട്. കോവിഡ് കാലത്ത് തവനൂർ മണ്ഡലത്തിലെ എല്ലാ ഓട്ടോറിക്ഷാ ഡ്രൈവർമാർക്കും ബസ് ജീവനക്കാർക്കും ബാർബർമാർക്കും തീരദേശവാസികൾക്കും കക്ഷിയും രാഷ്ട്രീയവും മതവും ജാതിയും നോക്കാതെ സ്ഥലം MLA എന്ന നിലയിൽ ഉദാരമതികളിൽ നിന്ന് സ്വരൂപിച്ച് നൽകിയത് പതിനായിരം കിറ്റുകളായിരുന്നു.

വില്ലേജ് അസിസ്റ്റൻ്റ് മുതൽ ചീഫ് സെക്രട്ടറി വരെയുള്ളവരെയും മറ്റു സ്വകാര്യ വ്യക്തികളെയും മണ്ഡലത്തിലെ ജനങ്ങൾക്കു വേണ്ടി ഞാൻ തന്നെയാണ് നേരിട്ട് അധികവും വിളിക്കാറ്. ഒന്നും നീട്ടിവെക്കുന്ന ശീലമില്ല. കഴിയുന്ന സഹായം നിയമാനുസൃതമായി, നമ്മുടെ മുന്നിൽ വരുന്നവർക്ക് ചെയ്ത് കൊടുക്കാൻ എപ്പോഴും ജാഗ്രത കാണിച്ചിട്ടുണ്ട്. ദേഹവും ദേഹിയും വേർപിരിയുന്നത് വരെ അത് തുടരും. ഭയപ്പെട്ട് പിന്തിരിയുന്ന പ്രശ്നമേയില്ല.

09/08/2020

നൂറ്റാണ്ട് തികയുമ്പോഴും
വിസ്മൃതമാകാതെ
മലബാർകലാപം
-----------------------------------------------------------------------
1921 ലെ മലബാർ കലാപത്തിൻ്റെ നൂറാം വാർഷികമാണ് അടുത്ത വർഷം.
"ചിന്ത" പ്രസിദ്ധീകരിക്കുകയും ഏഴു പതിപ്പുകൾ ഇതിനകം പുറത്തിറങ്ങുകയും ചെയ്ത ''മലബാർകലാപം ഒരു പുനർവായന" എന്ന എൻ്റെ പുസ്തകത്തിൻ്റെ ഇംഗ്ലീഷ് പതിപ്പായ ''Revisiting Malabar Rebellion 1921" ൻ്റെ സെക്കൻ്റ് എഡിഷൻ ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച പബ്ലിഷിംഗ് കമ്പനികളിലൊന്നായ ഡിസി ബുക്സ് പുറത്തിറക്കുന്ന വിവരം സന്തോഷപൂർവം അറിയിക്കുകയാണ്. പലവിധത്തിൽ വ്യാഖ്യാനിക്കപ്പെട്ട ഇന്ത്യൻ സ്വാതന്ത്ര്യസമരങ്ങളിൽ ഒന്നായിരുന്നു മലബാറിൽ ബ്രിട്ടീഷുകാർക്കെതിരെ സാധാരണക്കാരായ കർഷകർ നടത്തിയ ഐതിഹാസികമായ ചെറുത്തുനിൽപ്പ്. പണ്ഡിതനും എഴുത്തുകാരനുമായിരുന്ന കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രി ഇ.എം.എസ് മലബാർ കലാപം വിശകലനം ചെയ്ത്കൊണ്ട് എഴുതിയ വാക്കുകൾ ഏറെ പ്രസക്തമാണ്:

"1921 ലെ മലബാർകലാപം ഒരു മാപ്പിള കലാപമായിരുന്നുവെന്ന വികലമായ സിദ്ധാന്തം നാം തള്ളിക്കളയേണ്ടതാണ്. ഒരുപക്ഷേ മാപ്പിളമാർ ഈ കലാപത്തിൻ്റെ മുന്നണിപ്പോരാളികൾ ആയിരുന്നത് കൊണ്ടാകാം ഇങ്ങനെയൊരു ധാരണ ഉണ്ടായത്. എന്നാൽ പ്രക്ഷോഭത്തിൻ്റെ ഒരു ഘട്ടത്തിൽ, അതായത് ബ്രിട്ടീഷ്സേന സംഹാരപരമായി പ്രവർത്തിക്കുകയും ബ്രിട്ടീഷ് അധികാരികളും അവരുടെ ഹിന്ദുക്കളായ പിണിയാളുകളും കർഷകരുടെ പോരാട്ടവീര്യത്തിൻ്റെ സ്രോതസ്സ് മുസ്ലിം മതമൗലികവാദമാണെന്ന തരത്തിൽ കെട്ടുകഥകൾ പ്രചരിപ്പിക്കുകയും ചെയ്തപ്പോൾ പ്രസ്ഥാനത്തിന് ഒരു വർഗ്ഗീയ നിറം കൈവന്നുവെന്നത് തർക്കമറ്റ വസ്തുതയാണ്. എങ്കിലും കലാപം ഒരു വർഗ്ഗീയ ലഹളയായിരുന്നെന്നും അതിൻ്റെ ലക്ഷ്യം ഹിന്ദുമതസംഹാരമായിരുന്നുവെന്നും ആറുമാസക്കാലത്തോളം ഹിന്ദുവിരുദ്ധ അക്രമങ്ങളുടെ കാലമായിരുന്നുവെന്നും പറഞ്ഞാൽ അതു സത്യത്തിൽ നിന്ന് എത്രയോ അകലെയായിരിക്കും".('The Great National Upsurge and the Disgraceful Betrayal', Charithram, October - December 1971, pp. 171-73)

DC ബുക്സ് പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് പതിപ്പിൻ്റെ കവർ ഡിസൈൻ ചെയ്തിരിക്കുന്നത് സൈനുൽ ആബിദാണ്. മയ്യഴിക്കടുത്ത ഒളവിലം സ്വദേശിയായ ആബിദ് "Dzain" എന്ന പേരിൽ കൊച്ചി ആസ്ഥാനമായി ഒരു ഡിസൈനിങ്ങ് & ബ്രാന്റിങ് സ്ഥാപനം നടത്തി വരുന്നു. രണ്ടായിരത്തോളം പുസ്തകങ്ങൾക്ക് മുഖച്ചട്ട രൂപകൽപന ചെയ്ത സൈനുൽ ആബിദ് മലയാളത്തിലെ പ്രമുഖ പത്രങ്ങളടക്കം ഇന്ത്യയിലെയും വിദേശത്തെയും പത്രങ്ങൾ റീഡിസൈൻ ചെയ്ത് ശ്രദ്ധേയനായ വ്യക്തികൂടിയാണ്. മലബാർ കലാപത്തിൻ്റെ നൂറാം വാർഷികത്തിന് അരങ്ങൊരുങ്ങുമ്പോൾ "Revisiting Malabar Rebellion 1921" പ്രസിദ്ധീകരിക്കാൻ സന്നദ്ധമായ ഡിസി ബുക്സിനോട് വിശിഷ്യാ അതിൻ്റെ നെടുംതൂണായ രവി ഡിസിയോടുള്ള കൃതജ്ഞത പ്രത്യേകം രേഖപ്പെടുത്തുന്നു. ഫെയ്സ് ബുക്കിൽ എഴുതിയ പ്രസക്തമായ രാഷ്ട്രീയേതര കുറിപ്പുകൾ സമാഹരിച്ച് പുറത്തിറക്കുന്ന ''മുഖപുസ്തക ചിന്തകൾ - ആസ്യാത്ത മുതൽ ആസ്യാത്ത വരെ'' എന്ന പുസ്തകത്തിൻ്റെ പരിഷ്കരിച്ച പതിപ്പും പ്രസിദ്ധീകരിക്കാനുള്ള കരാർ ഡിസിയുമായി ഒപ്പു വെച്ച വിവരവും എല്ലാ സുഹൃത്തുക്കളെയും ആഹ്ലാദത്തോടെ അറിയിക്കുന്നു. മതത്തെയും മതഭ്രാന്തിനെയും മതേതരത്വത്തെയും, ചരിത്രത്തിൻ്റെയും ജീവിതാനുഭവങ്ങളുടെയും വെളിച്ചത്തിൽ അപഗ്രഥിക്കുന്ന ലേഖനങ്ങളും പ്രസംഗങ്ങളും സമാഹരിച്ച് ''മതം മതഭ്രാന്ത് മതേതരത്വം'' എന്ന പേരിൽ തയ്യാറാക്കിയ പുസ്തകവും അധികം വൈകാതെ വെളിച്ചം കാണും. ചിന്താ പബ്ലിക്കേഷൻസ് അതിനുള്ള സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

09/08/2020

ബെന്നിബെഹനന് ഒരു
തുറന്ന കത്ത്

പ്രിയപ്പെട്ട ശ്രീ ബെന്നി ബെഹനൻ MP അവർകൾക്ക്,

താങ്കൾ ബഹുമാനപ്പെട്ട ഇൻഡ്യൻ പ്രധാനമന്ത്രിക്ക് ഞാൻ വിദേശ ഫണ്ട് സ്വീകരിച്ചു എന്ന ആക്ഷേപവും ആരോപണവും ഉന്നയിച്ച് കത്തയച്ച വിവരം വാർത്താ മാധ്യമങ്ങളിലൂടെ അറിയാൻ സാധിച്ചു. അതിൻ്റെ പശ്ചാത്തലത്തിൽ താഴേ പറയുന്ന വസ്തുതകളിലേക്ക് അങ്ങയുടെ ശ്രദ്ധ ക്ഷണിക്കാൻ വേണ്ടിയാണ് ഈ തുറന്ന കത്ത്.

ഒരു ജനപ്രതിനിധി എന്ന നിലയിലും ബഹുജന ബന്ധമുള്ള പൊതു പ്രവർത്തകൻ എന്ന നിലയിലും സർവോപരി UDF കൺവീനർ എന്ന നിലയിലും 'സക്കാത്ത്' എന്ന സൽകർമ്മത്തിൻ്റെ പുണ്യവും പ്രാധാന്യവും താങ്കൾക്ക് തീർച്ചയായും അറിയുമെന്നാണ് ഞാൻ കരുതുന്നത്. 'സക്കാത്ത് ' എന്നത് സംഭാവനയോ സമ്മാനമോ അല്ല. മറിച്ച് സഹജീവികളോടുള്ള സ്നേഹത്തിൻ്റേയും ആദരവിൻ്റേയും ആഴം വെളിവാക്കുന്ന ഒരു പുണ്യ കർമ്മമാണ്. ഇക്കഴിഞ്ഞ വിശുദ്ധ റമളാൻ മാസത്തിൽ മുൻവർഷങ്ങളിലേതെന്ന പോലെ UAE കോൺസുലേറ്റ് 'സഹായം' നൽകുന്നതിൻ്റെ ഭാഗമായി അർഹരായ കുറേ പാവപ്പെട്ട കുടുംബങ്ങൾക്ക് കക്ഷിയോ രാഷ്ട്രീയമോ മതമോ ജാതിയോ നോക്കാതെ നൽകിയ പുണ്യത്തിൻ്റെ അംശത്തെയാണ് താങ്കൾ വിദേശ ഫണ്ടിൻ്റെ വിനിമയമെന്നും സംഭാവന സ്വീകരിക്കലെന്നും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ വിശേഷിപ്പിച്ചത്.

വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ എംബസികളും ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിദേശ എംബസികളും കോൺസുലേറ്ററുകളും ദീപാവലിക്കും പുതുവർഷാരംഭങ്ങളിലും ക്രിസ്തുമസിനും റംസാനോടനുബന്ധിച്ചും അതാത് രാജ്യങ്ങളിലെ പ്രധാനികൾക്കും പാവപ്പെട്ടവർക്കും ദേശാഭാഷ വിശ്വാസ വ്യത്യാസമില്ലാതെ മധുരപലഹാര പാക്കറ്റുകളും കേക്ക്ബോക്സുളും കാലാകാലങ്ങളായി നൽകി വരുന്നത് അങ്ങേക്കും അറിവുള്ളതാണല്ലോ? ഇതൊന്നും ഇതുവരെ വിവിധ രാജ്യങ്ങളിൽ നിലനിൽക്കുന്ന വിദേശനാണ്യ വിനിമയ നിയമങ്ങളുടെ ലംഘനമാണെന്ന് ആക്ഷേപിക്കപ്പെട്ടത് ആരും കേട്ടിട്ടുണ്ടാവില്ല. ലോക രാജ്യങ്ങളും ജനസമൂഹങ്ങളും പുലർത്തുന്ന സൗഹാർദ്ദത്തിൻ്റെയും ആത്മാർത്ഥമായ അടുപ്പത്തിൻ്റെയും പ്രതിഫലനമായിട്ടല്ലേ ഇത്തരം സ്നേഹ പ്രകടനങ്ങളെ ഇന്നോളം എല്ലാവരും കണ്ടിട്ടുള്ളൂ.

അങ്ങ് ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കയച്ച കത്തിൽ സൂചിപ്പിച്ചത് പോലെ ഇൻഡ്യൻ കറൻസിയോ വിദേശ കറൻസിയോ ഒരു രൂപാ നോട്ടിൻ്റെ രൂപത്തിൽ പോലും ഞാനോ ഇതുവഴി മറ്റാരെങ്കിലുമോ സ്വീകരിച്ചിട്ടില്ല. താങ്കൾ കത്തിൽ പരാമർശിക്കുന്ന പ്രകാരം ഞാൻ ആവശ്യപ്പെട്ടിട്ടല്ല UAE കോൺസുലേറ്റ് റംസാൻ ഭക്ഷണക്കിറ്റുകൾ നൽകിയത്. 2020 മെയ് 27 ന് കോൺസൽ ജനറൽ ഇതു സംബന്ധമായി എനിക്ക് വാട്സ്അപ് സന്ദേശം അയക്കുകയാണ് ഉണ്ടായത്. അതിപ്പോഴും ഡിലീറ്റ് ചെയ്യപ്പെടാതെ എൻ്റെ ഫോണിൽ കിടപ്പുണ്ട്. എപ്പോഴെങ്കിലും നേരിൽ കാണാൻ ഇടവന്നാൽ അങ്ങേക്കത് കാണിച്ചുതരാം. ഇക്കാര്യം പരസ്യമായി ഞാൻ പറഞ്ഞിട്ടുള്ളതുമാണ്.

താങ്കളുടെ കത്തിൽ പറയുന്ന നിയമത്തിൽ അനുശാസിക്കും പ്രകാരമുള്ള ഏതെങ്കിലും സംഭാവനയോ (Contribution ), 25000/- രൂപക്ക് മേൽ മതിപ്പുള്ള സമ്മാനമോ (Gift) പോലുമല്ല 'സക്കാത്ത്' എന്ന് അങ്ങയെ ഓർമ്മിപ്പിക്കേണ്ടി വരുന്നതിൽ എനിക്ക് ദു:ഖമുണ്ട്. സംഭാവനക്കോ സമ്മാനത്തിനോ ഒരു പാട് മുകളിൽ നിൽക്കുന്ന 'സക്കാത്ത്' എന്ന സൽകർമ്മത്തിൻ്റെ പുണ്യം എന്ത് രാഷ്ട്രീയ കാരണങ്ങളാലാണെങ്കിലും അങ്ങയെപ്പോലെ ഒരാൾ ദുർവ്യാഖ്യാനം ചെയ്യരുതായിരുന്നു. ഒരു മഹാമാരി ലോകമെങ്ങും സൃഷ്ടിച്ച സാമ്പത്തിക പ്രയാസത്തിൻ്റെ കാലത്ത് UAE കോൺസുലേറ്റിൻ്റെ സക്കാത്ത് സഹായം സ്വീകരിച്ച നിർധനരായ ആയിരത്തിലധികം കുടുംബങ്ങൾക്കും 'സക്കാത്തി'ൻ്റെ മഹത്വമറിയുന്ന മുഴുവൻ മനുഷ്യർക്കും അങ്ങയുടെ ആക്ഷേപം ഉണ്ടാക്കിയ മനോവേദനയും വിഷമവും എത്രയായിരിക്കുമെന്ന് സമയം കിട്ടുമ്പോൾ താങ്കൾ ആലോചിക്കുന്നത് നന്നാകും.

ജീവിതത്തിലിന്നുവരെ ഏതെങ്കിലും തരത്തിലുള്ള വിദേശ സംഭാവനയോ നയതന്ത്രപ്രതിനിധികളിൽ നിന്നുള്ള സമ്മാനമോ ഞാൻ സ്വീകരിച്ചിട്ടില്ല. എൻ്റെ ബാങ്ക് അക്കൗണ്ടും എൻ്റെയും കുടുംബത്തിൻ്റെയും സമ്പാദ്യവും ഞങ്ങളുടെ വീടും അവിടെയുള്ള വീട്ടുപകരണങ്ങളുടെ മൂല്യവും എൻ്റെ നാട്ടുകാരായ UDF പ്രവർത്തകരോട് അന്വേഷിക്കാൻ പറഞ്ഞാൽ അങ്ങേക്കും അത് ബോദ്ധ്യമാകും. അനർഹമായതൊന്നും ജീവിതത്തിലിതുവരെ ഒരാളിൽ നിന്നും കൈ പറ്റിയിട്ടില്ല. അങ്ങിനെ കൈപ്പറ്റിയതായി എന്നെക്കുറിച്ച് പറയുന്ന ഏതെങ്കിലും ഒരാളെ കാണിച്ചു തരാൻ അങ്ങേക്കോ അങ്ങയുടെ അനുയായികളിൽ ആർക്കെങ്കിലുമോ സാധിച്ചാൽ ആ നിമിഷം മുതൽ അങ്ങ് പറയുന്നത് ഞാൻ കേൾക്കും. ഇതൊരു വെറും വാക്കല്ല. മനസ്സറിഞ്ഞുള്ള പറച്ചിലാണ്. 2019 ൽ UAE കോൺസുലേറ്റ് സംഘടിപ്പിച്ച റംസാൻ കിറ്റ് വിതരണ ചടങ്ങിൽ ഈയുള്ളവൻ ക്ഷണിക്കപ്പട്ടിരുന്നു. അതിൻ്റെ ഫോട്ടോ കോൺസുലേറ്റ് തന്നെ അവരുടെ സൈറ്റിൽ അന്ന് പ്രസിദ്ധപ്പെടുത്തിയത് അങ്ങയുടെ ഓർമ്മയിലേക്കായി ഇവിടെ ഇമേജായി ചേർക്കുന്നു.

നൻമകൾ നേർന്ന്കൊണ്ട്

സ്നേഹപൂർവ്വം

കെ.ടി. ജലീൽ

09/08/2020

തൂക്കുമരത്തിലേറാനും
തയ്യാർ
----------------------------------------
റംസാൻ കാലത്ത് ഭക്ഷണക്കിറ്റുകളും മസ്ജിദുകളിലേക്ക് വിശുദ്ധ ഖുർആൻ്റെ കോപ്പികളും നൽകുക എന്നത് നൂറ്റാണ്ടുകളായി അറബ് സമൂഹം പുലർത്തിപ്പോരുന്ന പരമ്പരാഗത രീതികളാണ്. ഈ പ്രാവശ്യം നോമ്പ് കാലത്ത് രാജ്യമാകെ ലോക്ഡൗൺ ആയിരുന്നതിനാൽ സാധാരണ കൊടുക്കുന്നത് പോലെ തിരുവനന്തപുരത്തെ UAE കോൺസുലേറ്റിന് പാവപ്പെട്ടവർക്ക് സകാത്ത് വകയിലുള്ള ഭക്ഷണക്കിറ്റുകളും മുസ്ലിം പള്ളികളിലേക്കുള്ള വിശുദ്ധ ഖുർആൻ്റെ കോപ്പികളും നൽകാൻ സാധിച്ചിരുന്നില്ല. അവ രണ്ടും വിതരണം ചെയ്യാൻ സ്ഥലങ്ങളുണ്ടോ എന്നായിരുന്നു കൗൺസൽ ജനറൽ 2020 മെയ് 27ന് എനിക്ക് സന്ദേശമയച്ച് ചോദിച്ചത്. കേരളത്തിലെ മുസ്ലിം പള്ളികളുടെ ചുമതലയുള്ള വഖഫ് കൈകാര്യം ചെയ്യുന്ന മന്ത്രി എന്ന നിലയിലാണ് അവിടങ്ങളിൽ കൊടുക്കാനുള്ള ഖുർആൻ കോപ്പികളുടെ കാര്യവും എന്നോട് തന്നെ ആരാഞ്ഞത്.

കോൺസുലേറ്റ് തന്നെ നേരിട്ടാണ് ഭക്ഷണക്കിറ്റ് ഒരുക്കുന്നതിനും ബന്ധപ്പെട്ട ഏജൻസിക്ക് അതിൻ്റെ വില (സംഭാവനയല്ല) നൽകുന്നതിനും തയ്യാറായത്. ഒരു രൂപ പോലും ഞാൻ ചോദിക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ല.
വിശുദ്ധ ഖുർആൻ്റെ കോപ്പികൾ രണ്ടു മത സ്ഥാപനങ്ങളെ കോവിഡ് കാലം കഴിഞ്ഞ് പള്ളികൾ പൂർണ്ണാർത്ഥത്തിൽ പ്രവർത്തന ക്ഷമമാകുമ്പോൾ അവിടങ്ങളിലേക്ക് നൽകാൻ വേണ്ടി ഏൽപിക്കുകയും ചെയ്തു. (എടപ്പാൾ പന്താവൂർ അൽ ഇർഷാദ്, ആലത്തിയൂർ ദാറുൽ ഖുർആൻ അക്കാദമി). ആർക്കു വേണമെങ്കിലും ഇക്കാര്യങ്ങൾ ബന്ധപ്പെട്ടവരെ ഫോണിൽ വിളിച്ചോ നേരിട്ടോ അന്വേഷിച്ച് സംശയനിവാരണം വരുത്താവുന്നതാണ്.

കോവിഡ് കാലത്ത് UAE കോൺസുലേറ്റിൻ്റെ ആയിരം കിറ്റുകൾക്ക് പുറമെ ഉദാരമതികളായ എൻ്റെ സുഹൃത്തുക്കളിൽ നിന്ന് സ്വരൂപിച്ച ഒൻപതിനായിരം ഭക്ഷ്യക്കിറ്റുകളുമടക്കം പതിനായിരം ഭക്ഷണക്കിറ്റുകളാണ് തവനൂർ മണ്ഡലത്തിൽ വിതരണം ചെയ്തത്. മത ജാതി പാർട്ടി വ്യത്യാസമില്ലാതെയാണ് ഇവയെല്ലാം നൽകിയത്. മണ്ഡലത്തിലെ പാവപ്പെട്ട മുഴുവൻ മൽസ്യതൊഴിലാളികളും ഓട്ടോറിക്ഷാ തൊഴിലാളികളും ബാർബർമാരും സ്വകാര്യബസ് തൊഴിലാളികളും ഇതിൽ ഉൾപ്പെടും. അക്കൂട്ടത്തിൽ ബി.ജെ.പിക്കാരും കോൺഗ്രസ്സുകാരും ലീഗുകാരും ഇടതുപാർട്ടിക്കാരും ഒരു പാർട്ടിയിലുമില്ലാത്തവരും എല്ലാമുണ്ട്.

പാവപ്പെട്ടവർക്ക് സകാത്തിൻ്റെ ഭാഗമായി റംസാൻ കിറ്റ് നൽകാനും മുസ്ലിം പള്ളികളിൽ വിശുദ്ധ ഖുർആൻ കോപ്പികൾ വിതരണം ചെയ്യാനും UAE കോൺസുലേറ്റ് ഇങ്ങോട്ടാവശ്യപ്പെട്ടതനുസരിച്ചാണ് സാഹചര്യമൊരുക്കിക്കൊടുത്തത്. ഇതിൻ്റെ പേരിൽ UDF കൺവീനർ ബെന്നിബഹനാൻ എഴുതിയ കത്ത് പരിഗണിച്ച്, പ്രധാനമന്ത്രി നരേന്ദ്രമോദി എനിക്ക് തൂക്കുമരമാണ് വിധിക്കുന്നതെങ്കിൽ അതേറ്റുവാങ്ങാൻ ആയിരംവട്ടം ഞാനൊരുക്കമാണ്. ഒരിടത്തും അപ്പീലിന് പോലും പോകില്ല.

വിശുദ്ധ ഖുർആൻ വിതരണം ചെയ്യാതെ ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ഇരിപ്പുണ്ട്. അവ കോൺസുലേറ്റിന് തന്നെ തിരിച്ച് നൽകാൻ വഖഫ് മന്ത്രിക്ക് നിർദ്ദേശം നൽകണമെന്ന് പറഞ്ഞ്, ബെന്നിബഹനാൻ പ്രധാനമന്ത്രിക്ക് രണ്ടാമതൊരു കത്ത്കൂടി എഴുതിയാൽ നന്നാകും. അതുപ്രകാരം കേന്ദ്ര സർക്കാർ പറയുന്നത് അനുസരിക്കാൻ ഞാൻ സദാസന്നദ്ധനായിരിക്കും. കാരണം, വിശുദ്ധ ഖുർആൻ സമൂഹത്തിൽ ഐക്യമുണ്ടാക്കാൻ അവതീർണ്ണമായ വേദഗ്രന്ഥമാണ്. അല്ലാതെ രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധം തകർക്കാൻ അവതരിച്ചിട്ടുള്ളതല്ല. കോൺഗ്രസ് - ലീഗ് നേതൃത്വങ്ങളെ ഇക്കാര്യം പ്രത്യേകം അറിയിച്ചു കൊള്ളട്ടെ.

'സ്വർണ്ണക്കിറ്റെ'ന്ന് പറഞ്ഞ് പരിഹസിച്ചത് പോലെ 'സ്വർണ്ണഖുർആൻ' എന്ന പ്രയോഗം നടത്തി ദയവു ചെയ്ത് അധിക്ഷേപിക്കരുതെന്ന അഭ്യർത്ഥനയേ എൻ്റെ സുഹൃത്ത്കൂടിയായ കെ. സുരേന്ദ്രരനോട് എനിക്കുള്ളൂ. ഖുർആൻ ഇന്ത്യയിൽ നിരോധിക്കപ്പെട്ട ഗ്രന്ഥമല്ലല്ലോ സുരേന്ദ്രൻ.

09/08/2020

"പോകുന്ന
തോണിക്കൊരുന്ത്"
----------------------------------------
ഇന്ത്യയും യു.എ.ഇയും നയതന്ത്ര തലത്തിൽ പതിറ്റാണ്ടുകളായി
നിലനിൽക്കുന്നത് ഊഷ്മള ബന്ധമാണ്. നാനാജാതി മതസ്ഥരായ ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് UAE ൽ ജോലി ചെയ്യുന്നതും കച്ചവട വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നതും. അതുവഴി ദശകോടികളുടെ വിദേശനാണ്യമാണ് ഓരോ വർഷവും രാജ്യത്തേക്കൊഴുകി എത്തുന്നത്. പൊതുവിൽ ഇന്ത്യക്കാർക്ക്, വിശേഷിച്ച് മലയാളികൾക്ക്, വീടു വിട്ടാൽ മറ്റൊരു വിടു തന്നെയാണ് UAE. ആ ആത്മബന്ധം നില നിൽക്കുന്നത് കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തൻ്റെ UAE സന്ദർശന വേളയിൽ അവിടെ ലോകോത്തരമായ ഒരു ക്ഷേത്രം നിർമ്മിക്കുന്നതിനുള്ള അനുമതിയും അതിനാവശ്യമായ സ്ഥലവും UAE ഭരണാധികാരിയോട് ആവശ്യപ്പെട്ടത്. ചോദിക്കേണ്ട താമസം, നിർമ്മാണാനുമതിയും അതിനാവശ്യമായ ഏക്കർ കണക്കിന് സൗജന്യ ഭൂമിയുമാണ് അവർ നൽകിയത്. ക്ഷേത്രം സ്ഥാപിക്കുന്നതിൻ്റെ മുന്നോടിയായുള്ള പൂജാദി കർമ്മങ്ങൾ ഇതിനകംതന്നെ പൂർത്തിയാക്കി ക്ഷേത്ര നിർമ്മാണം ആരംഭിച്ചതായാണ് അറിവ്. കാശ്മീർ പ്രശ്നത്തിൽ, അന്താരാഷ്ട്ര വേദികളിൽ UAE ഇന്ത്യക്ക് അനുകൂല നിലപാടാണ് എന്നും സ്വീകരിച്ചിട്ടുള്ളത്. ഒരു ഘട്ടത്തിലും അവർ പാക്കിസ്ഥാൻ്റെ പക്ഷം ചേർന്നതായി കേട്ടിട്ടില്ല.

അങ്ങിനെയുള്ള ഒരു രാജ്യത്തിൻ്റെ കോൺസുലേറ്റ് താൽപര്യപ്പെട്ടതനുസരിച്ച്, റംസാൻ ഭക്ഷണക്കിറ്റുകളും, ലോകമെമ്പാടുമുള്ള മസ്ജിദുകളിലേക്ക് UAE അവരുടെ എംബസികളും കോൺസുലേറ്റുകളും മുഖേന വർഷങ്ങളായി നൽകിവരാറുള്ള വിശുദ്ധ ഖുർആൻ കോപ്പികളും, കേരളത്തിൽ വിതരണം ചെയ്യാനുള്ള സൗകര്യം അഭ്യർത്ഥിച്ചതും, അതിന് സാഹചര്യം
ഒരുക്കിക്കൊടുത്തതുമാണ്, 'രാജ്യവിരുദ്ധ' പ്രവർത്തനമായി ചിലരിപ്പോൾ വിശേഷിപ്പിക്കുന്നത്. എങ്ങിനെയാണിത് രണ്ടു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളലുണ്ടാക്കുന്നതാവുകയെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. UAE യുടെ താൽപര്യം നിരാകരിച്ചിരുന്നുവെങ്കിൽ, അതല്ലേ രാജ്യതാൽപര്യത്തിന് വിരുദ്ധമായ പ്രവർത്തിയാകുമായിരുന്നത്?

UAE കോൺസുലേറ്റ് ചെയ്ത തീർത്തും സൗഹാർദ്ദപൂർണ്ണമായ ഒരു പ്രവർത്തിയെ, ഇകഴ്ത്തിക്കാണിക്കുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ മുരളീധരൻ, എൻ്റെ മെക്കട്ട് കയറുകയല്ല ചെയ്യേണ്ടത്. റംസാൻ കിറ്റ് നൽകലും ഖുർആൻ കോപ്പികൾ വിതരണം ചെയ്യലും ഇന്ത്യയിൽ ഇനിമേലിൽ നടക്കില്ലെന്ന് UAE ഭരണാധികാരികളെ രേഖാമൂലം അറിയിക്കുകയാണ് വേണ്ടത്. അതിനുള്ള ആർജ്ജവം കാണിക്കാതെ ജനങ്ങളെ ഭിന്നിപ്പിക്കാനുതകുന്ന പ്രസ്താവനകൾ നടത്തുന്നത് ശരിയാണോ എന്ന് അദ്ദേഹം ശാന്തമായി ആലോചിക്കുന്നത് നന്നാകും.

മലപ്പുറത്തേക്ക് പുസ്തകങ്ങളുമായി പോയ ഒരു സർക്കാർ വാഹനത്തിൽ ഒരു രൂപ പോലും പൊതുഖജനാവിന് അധിക ചെലവില്ലാതെ കുറച്ച് വിശുദ്ധഖുർആൻ പാക്കറ്റുകൾ കയറ്റി വഴിയിലിറക്കിയത് മഹാപരാധമാണെന്നാണ് ഇപ്പോൾ കേന്ദ്രം ഭരിക്കുന്ന പാർട്ടിയും മുമ്പ് കേന്ദ്രം ഭരിച്ചിരുന്ന പാർട്ടിയും പറയുന്നത്. 'പോകുന്ന തോണിക്ക് ഒരുന്തെ'ന്ന് കേട്ടിട്ടില്ലേ? അത് ചെയ്തതിനാണ് ഇവരുടെ ഈ കോലാഹലങ്ങൾ. വിശുദ്ധ ഖുർആൻ ഇന്ത്യയിൽ നിരോധിക്കപ്പെടാത്തിടത്തോളം കാലം ഖുർആൻ കോപ്പികൾ മസ്ജിദുകളിൽ ആര് നൽകിയാലും അതെങ്ങനെയാണ് തെറ്റാവുക? സർക്കാർ വാഹനത്തിൻ്റെ നാലയലത്ത് പോലും അടുപ്പിക്കാൻ പറ്റാത്ത ഗ്രന്ഥമാണ് ഖുർആനെന്നാണോ ഇക്കൂട്ടരുടെ പക്ഷം? അങ്ങിനെയെങ്കിൽ, അവരത് തുറന്ന് പറയണം. എന്നിട്ടെനിക്കുള്ള ശിക്ഷയും വിധിക്കണം.

ക്ഷേത്രങ്ങളിലും പള്ളികളിലും ചർച്ചുകളിലും ഗുരുദ്വാരകളിലും, ദർശനം നടത്താനും ആരാധനകൾ നിർവഹിക്കാനും, പ്രധാനമന്ത്രിയും മന്ത്രിമാരും ഗവർണ്ണർമാരും ന്യായാധിപൻമാരും ഉദ്യോഗസ്ഥരും, സർക്കാർ വാഹനങ്ങളിൽ പോകുന്നതും ഗവ:ൻ്റെ സൗകര്യങ്ങൾ ഉപയോഗിക്കുന്നതും പൊതു മുതലിൻ്റെ ദുർവിനിയോഗമായി ഇതുവരെ ആരും അഭിപ്രായപ്പെട്ടത് കേട്ടിട്ടില്ലാത്ത നാടാണ് നമ്മളുടേത്. രാജ്യം ഉയർത്തിപ്പിടിക്കുന്ന മതേതര പാരമ്പര്യത്തിൻ്റെ നിദർശനമായാണ് അവയെല്ലാം ഇന്നോളം പരിഗണിക്കപ്പെട്ടുപോന്നിട്ടുള്ളത്.

രാജ്യദ്രോഹം, പ്രോട്ടോകോൾ ലംഘനം, കേന്ദ്ര അന്വേഷണം, എന്നൊന്നും പറഞ്ഞ് ആരും വിരട്ടണ്ട. അന്യായം ചെയ്യാത്തിടത്തോളം കാലം ആർക്കും ആരെയും ഭയപ്പെടേണ്ടതില്ല. മടിയിൽ കനമില്ലാത്തവൻ, വഴിയിൽ ആരെപ്പേടിക്കണം?

Address


Website

Alerts

Be the first to know and let us send you an email when Short Film KKVS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share