തളിക്കുളത്ത് ദേശീയ പാതയിൽ വീണ്ടും അപകടം; സ്കൂൾ വിദ്യാർത്ഥികളുടെ ഇടയിലേക്ക് പിക്കപ്പ് വാൻ പാഞ്ഞുകയറി 4 പേർക്ക് പരിക്ക്.
സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പ് കേസ്: പ്രവീൺ റാണ രാജ്യം വിടാതിരിക്കാൻ വിമാനത്താവളങ്ങളിൽ പൊലീസിന്റെ അറിയിപ്പ്; ഓഫീസുകളിൽ പരിശോധന
കൈക്കൂലി വാങ്ങുന്നതിനിടെ വെങ്കിടങ് വില്ലേജ് അസിസ്റ്റന്റിനെ വിജിലൻസ് പിടികൂടി.........
പാവറട്ടി : കൈക്കൂലി വാങ്ങുന്നതിനിടെ വെങ്കിടങ്ങു് വില്ലേജ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ. അജികുമാർ ആണ് പിടിയിലായത്. രേഖകളുടെ പകർപ്പിനായി ഓഫീസിലെത്തിയാളിൽ നിന്നും മുവ്വായിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതിൽ രണ്ടായിരം നേരത്തെ വാങ്ങിയിരുന്നു. ആയിരം രൂപ വാങ്ങുമ്പോഴാണ് തൃശൂർ വിജിലൻസ് ഡിവൈഎസ്പി ജീൻ പോളിന്റെ നേതൃത്വത്തിൽ ഇയാളെ പിടികൂടിയത്.
കല്യാണ വേദിയിൽ നവ വധുവിന്റെ ശിങ്കാരി മേളം : താളത്തിൽ ചുവട് വച്ച് വരനും ബന്ധുക്കളും
ഗുരുവായൂർ : വിവാഹ ചടങ്ങിനിടെ ക്ഷണിക്കപ്പെട്ട അതിഥികൾക്കു മുന്നിൽ ചെണ്ട തോളിലേന്തി വധു നിന്നപ്പോൾ എല്ലാവരും ഒന്നമ്പരന്നു. പിന്നെ നടന്നത് ഒന്നൊന്നര ശിങ്കാരി മേളമായിരുന്നു. കൂടെ മത്സരിച്ച് കൊട്ടാൻ പൊന്നൻസ് ശിങ്കാരി മേളത്തിലെ ചുണക്കുട്ടികളും കൂടിയായപ്പോൾ സംഗതി ഉഷാർ. കണ്ടാണശേരി ചൊവ്വല്ലൂർ സ്വദേശി പാലിയത്ത് ശ്രീകുമാറിൻ്റെയും, രശ്മിയുടെയും മകളായ ശില്പയുടെയും കണ്ണൂർ സ്വദേശി ദേവാനന്ദിന്റെയും വിവാഹ വേദിയിലായിരുന്നു ഈ '' ശിങ്കാരിപ്പൂരം ''.
ചാഴൂരിൽ ക്ഷേത്രത്തിൽ മോഷണം. പണം നഷ്ടപ്പെട്ടു, ഭണ്ഡാരം ഇളക്കി കൊണ്ട് പോകാൻ ശ്രമം
ചാഴൂർ: പുറത്തൂർ കൊടപ്പുള്ളി അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ മോഷണം. വ്യാഴാച പുലർച്ചെയാണ് സംഭവം. മേശയിൽ സൂക്ഷിച്ചിരുന്ന 5000 രൂപ നഷ്ടപ്പെട്ടു. ക്ഷേത്രത്തിൽ നിന്ന് ഭണ്ഡാരം ഇളക്കി മാറ്റി കൊണ്ട് പോകുവാൻ മോഷ്ടാവ് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇതോടെ ശ്രമം ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഒരു മാസം മുൻപ് അന്തിക്കാട് കപ്പേളയുടെ ഭണ്ഡാരം പൊളിച്ചു കൊണ്ട് പോയിരുന്നു. ഈ കേസിൽ ആരേയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. അതിനിടെയാണ് സമാന രീതിയിൽ അന്തിക്കാട് സ്റ്റേഷൻ പരിധിയിൽ വീണ്ടും ഭണ്ഡാരം കവർച്ച ശ്രമം നടന്നത്. രണ്ട് സംഭവങ്ങളിലും സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട് .
ലീഡർ കെ. കരുണാകരന്റെ പന്ത്രണ്ടാം ചരമവാർഷികം ആചരിച്ചു
കാഞ്ഞാണി: മണലൂർ ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസിന്റെ മുതിർന്ന നേതാവ് ലീഡർ കെ കരുണാകരന്റെ പന്ത്രണ്ടാം ചരമ വാർഷികം ആചരിച്ചു. കാഞ്ഞാണി ബസ് സ്റ്റാൻഡിൽ ഛായാ ചിത്രത്തിന് മുന്നിൽ അനുസ്മരണ യോഗം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് വി.ജി. അശോകൻ ഉദ്ഘാടനം ചെയ്തു. മണലൂർ ഈസ്റ്റ് മണ്ഡലം പ്രസിഡണ്ട് എം.വി. അരുൺ അധ്യക്ഷത വഹിച്ചു. ടോണി അത്താണിക്കൽ, സൈമൺ തെക്കത്ത്, ജോഷി തെക്കത്ത്, ജിയോ മണലൂർ എന്നിവർ സംസാരിച്ചു.
വ്യാജ മദ്യം കണ്ടെത്തി: തളിക്കുളത്തെ ബാർ എക്സൈസ് പൂട്ടിച്ചു. 220 ലിറ്റർ വ്യാജ മദ്യം, 20 ലിറ്റർ സ്പിരിറ്റ് , 15 ലിറ്റർ ചാരായം എന്നിവയും പിടിച്ചെടുത്തു
അരിമ്പൂർ പഞ്ചായത്തിലെ രണ്ടാം വാർഡിൽ പ്രധാനപ്പെട്ട ഇടങ്ങളിലായി സ്ഥാപിച്ച സിസിടിവി ക്യാമറകളുടെ സ്വിച്ച് ഓൺ കർമ്മം മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു.
കിസാൻ സഭ 35 ആം അഖിലേന്ത്യ സമ്മേളനം സമാപിച്ചു. വർഗ്ഗീയ നിലപാടുകളോട് വിട്ടുവീഴ്ച്ചയില്ലെന്ന് മുഖ്യമന്ത്രി.
ഗുരുവായൂരപ്പന് മുന്നിൽ ക്ഷേത്ര കലയായ സോപാന സംഗീതം ആലപിച്ച് തീർത്ഥാഞ്ജലി കൃഷ്ണ.
newsonethrissur.com
മനക്കൊടി പുള്ള് റോഡില് ഡോക്ടറുടെ കാർ പാടത്തേക്ക് മറിഞ്ഞു അപകടം..
അന്തിക്കാട് സ്വദേശികളായ കുരുന്നുകളുടെ സത്യസന്ധതയ്ക്ക് ആദരവ്. വിലപ്പെട്ട രേഖകളും പണവും അടങ്ങിയ പേഴ്സാണ് കുട്ടികൾ ഉടമക്ക് കൈമാറിയത്. #newsonethrissur
KSRTC ജീവനക്കാരന്റെ കറന്റ് ബില്ല് അടച്ചു കൊടുത്തത് KSEB ക്കാർ.മാതൃകയായി അരിമ്പൂർ KSEB ഉദ്യോഗസ്ഥർ.#newsonethrissur
അരിമ്പൂരിൽ വെളുത്തൂർ അകംപാടത്ത് വിളവെടുപ്പിന് പാകമായ 9 ഏക്കർ നെൽകൃഷി നശിച്ചു. #newsonethrissur
വിജ്ഞാന ദീപം ആദ്യ മെഗാ സംഗമം തൃശൂരിൽ ഡിസം.11 ന് . കാഴ്ചപരിമിതര്ക്ക് വേണ്ടിയുള്ള കേരളത്തിലെ ഏറ്റവും വലിയ ശബ്ദദാന കൂട്ടായ്മയാണിത്. #newsonethrissur