Flash News MKD

  • Home
  • Flash News MKD

Flash News MKD Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Flash News MKD, Media/News Company, .

03/09/2022

3.9.2022
മണ്ണാർക്കാട് കോടതിപ്പടി യിൽ എത്ര വലിയ ബ്ലോക്കിലും ആംബുലൻസുകൾക്ക് വഴി ഒരുക്കി കൊടുത്തുo,എമർജൻസി വാഹനങ്ങളെ കടത്തി വിട്ടും,ഏതൊരു അപകടം നടന്നാലും അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്തു കൊടുത്തും നിൽക്കുന്ന നന്മമരങ്ങൾ ആയ മണ്ണാർക്കാട് കോടതിപ്പടി യിലെ വ്യാപാരിയും, വട്ടമ്പലം ഫയർ ആൻഡ് റെസ്ക്യൂ സിവിൽ ഡിഫൻസ് ടീം അംഗവുമായ ശിഹാസിനെയും, കോടതിപ്പടി യിലെ CITU തൊഴിലാളികളെയും HDEPF(Human Development) പ്രവർത്തകരോടൊപ്പം മാവേലി ആദരിച്ചു

07/08/2022

മണ്ണാർക്കാട് നായാടികുന്നിൽ , പ്ലാസ്റ്റിക്ക് കുടം തലയിൽ കുടുങ്ങി അവശനിലയിലായ നായയെ മണ്ണാർക്കാട് അഗ്നിശമന സേന രക്ഷപെടുത്തി.

20/07/2022

സംസ്ഥാന പൊതു വിദ്യാഭ്യാസ മേഖലയുടെ അഭിമാനമാണ് തീർത്ഥ സുഭാഷെന്ന് വിദ്യാഭ്യാസ മന്ത്രി

മണ്ണാർക്കാട്:കൊച്ചു ഗായിക തീർത്ഥ സുഭാഷ് പൊതു വിദ്യാഭ്യാസ മേഖലയുടെ അഭിമാനമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.തീർത്ഥ സുഭാഷ് പാടുന്ന വീഡിയോ സഹിതം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് മന്ത്രിയുടെ കമന്റ്. വേദികളിലും ടെലിവിഷൻ ഷോകളിലും മികച്ച പ്രകടനം കാഴ്ചവക്കുന്ന തീർത്ഥ എന്ന കൊച്ചു മിടുക്കി പൊതു വിദ്യാലയത്തിലാണ് പഠിക്കുന്നത് എന്നും ഇത്തരത്തിലുള്ള മിടുക്കരായ വിദ്യാർത്ഥികൾ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളുടെ അഭിമാനമാണ് എന്നുമാണ് വിദ്യാഭ്യാസ മന്ത്രിയുടെ കുറിപ്പ്.അഭിനന്ദനത്തിന് നന്ദി അറിയിച്ച് കമന്റിട്ട തീർത്ഥക്ക് മന്ത്രി മറുപടിയും നൽകിയിട്ടുണ്ട്.ആറാം ക്ലാസുകാരിയായ തീർത്ഥ കുണ്ടൂർക്കുന്ന് വിപിഎയുപി സ്കൂളിലെ വിദ്യാർത്ഥിനിയാണ്.
മ്യൂസിക്കൽ റിയാലിറ്റി ഷോകളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ച തീർത്ഥ മണ്ണാർക്കാട് കുലുക്കിലിയാട് പുത്തില്ലത്ത് വീട്ടിൽ സുഭാഷ് - ഷൈലജ ദമ്പതികളുടെ മകളാണ്.

മാനസിക അസ്വസ്ഥതയുള്ള ആദിവാസി യുവതിയെ ബന്ധുക്കളെ ഏൽപ്പിച്ചു*മണ്ണാർക്കാട് : മാനസിക നില തെറ്റി അലഞ്ഞ് തിരിയുകയായിരുന്ന പാലൂ...
18/07/2022

മാനസിക അസ്വസ്ഥതയുള്ള ആദിവാസി യുവതിയെ ബന്ധുക്കളെ ഏൽപ്പിച്ചു*

മണ്ണാർക്കാട് : മാനസിക നില തെറ്റി അലഞ്ഞ് തിരിയുകയായിരുന്ന പാലൂർ സ്വദേശിനിയായ ആദിവാസി യുവതിയെ ബന്ധുക്കളെ കണ്ടെത്തി ഏൽപ്പിച്ചു. മണ്ണാർക്കാട് സിവിൽ ഡിഫൻസ്, ആശാവർക്കേർസ്, കോട്ടോപ്പാടം ജനകീയ ആംബുലൻസ്, കാരുണ്യ പ്രവർത്തകൻ അനീസ് ആര്യമ്പാവ് തുടങ്ങിയവരാണ് ആദിവാസി യുവതിക്ക് രക്ഷകരായത്.

ഒരാഴ്ചയോളമായി അലനല്ലൂർ, കോട്ടേപ്പാടം, ചുങ്കം, ഭീമനാട് തിരുവിഴാംകുന്ന് തുടങ്ങിയ പ്രദേശങ്ങളിൽ അലഞ്ഞുതിരിഞ്ഞ് നടക്കുകയായിരുന്നു. അഗളി പോലീസ് സ്റ്റേഷനിൽ യുവതിയുടെ മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നു. തുടർന്ന് യുവതിയെ അഗളി പോലീസ് സ്റ്റേഷനിൽ എത്തിച്ച് ബന്ധുക്കൾക്ക് കൈമാറി.

13/07/2022

*അതി ശക്തമായ കാറ്റ്* കോതമംഗലത്ത് മുപ്പതോളം വീടുകൾ തകർന്നു.വ്യാപക കൃഷിനാശം കോടികൾ നഷ്ടം കണക്കാക്കുന്നു. കവളങ്ങാട് പഞ്ചായത്തിലെ നെല്ലിമറ്റം, കാട്ടാട്ടുകുളം പ്രദേശങ്ങളിലും തൃക്കാരിയൂർ ,മുനിസിപ്പാലിറ്റിയിലെ മലയൻകീഴ് ഗോമേന്തപ്പടി, വലിയപാറ തുടങ്ങിയ പ്രദേശങ്ങളിലാണ് ഇന്ന് പകൽ പതിനൊന്നര മണിയോടെ ശക്തമായ മഴക്കൊപ്പം ഏകദേശം പത്ത് മിനിറ്റോളം കൊടുങ്കാറ്റ് വീശിയത്.ജനം ഭയന്ന് വിറച്ച് വീട് വിട്ട് ഇറങ്ങിയോടി. പലയിടത്തും കൂറ്റൻ മരങ്ങൾ വീണ് ഗതാഗത തടസ്സമുണ്ട്: നിരവധി ഇലക്ട്രിക് പോസ്റ്റുകൾ തകർന്നിട്ടുണ്ട് കോതമംഗലം തഹസീൽദാർ റെയ്ച്ചൽ കെ.ബേബി, ഫയർഫോഴ്സ് ടീം ,ഫോറസ്റ്റ് അധികൃതൽ, പോലീസ് ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്തുണ്ട്.[ എൽസി പീച്ചാട്ട്, ടിനു തോമസ് അമ്പയത്തിനാൽ, റോയി പുളിയേലിൽ, മത്തായി പാറപ്പാട്ട്,
ഏലിയാമ്മ ചൂരക്കുഴി കവളങ്ങാട്, വളയം തൊട്ടി റോജി, കുടിയിരിക്കൽ ബേസിൽ എന്നിവരുടെ വീടുകളിലേക്ക് മരം മറിഞ്ഞ് അപകടം ഉണ്ടായിട്ടുള്ളത്.കവളങ്ങാട് പഞ്ചായത്ത് ആഫീസിനു പുറകിലായി ബെറ്റ് ബേക്കറി സാജു കൃഷി ചെയ്തിരുന്ന ഒരേക്കറോളം പാകമാകാറായ ഏത്തവാഴകളാണ് കാറ്റിൽ പൂർണ്ണമായി നശിച്ചത്. പൗലോസ് എടയ്ക്കാട്ടിൻ്റെ വാഴകൃഷികളും പൂർണ്ണമായി നശിച്ചു.കുട്ടമംഗലം, കവളങ്ങാട്, തക്കാരിയൂർ ,കോതമംഗലം വില്ലേജ് ആഫീസർമാർ നഷ്ടം കണക്കാക്കി വരുന്നു. പകൽ സമയത്ത് കാറ്റ് വീശിയതിനാൽ ആളപായം ഒഴിവായി.

*ഒടുവിൽ ‘വല’യിലായത് കൊമ്പൊടിഞ്ഞ് വീണ്; മരത്തിന് മുകളിലേക്ക് നേരെ ഓടിക്കയറിയത് പൊലീസുകാരെ വെട്ടിച്ചും; പൊലീസുകാരെ ഒരു മണി...
12/07/2022

*ഒടുവിൽ ‘വല’യിലായത് കൊമ്പൊടിഞ്ഞ് വീണ്; മരത്തിന് മുകളിലേക്ക് നേരെ ഓടിക്കയറിയത് പൊലീസുകാരെ വെട്ടിച്ചും; പൊലീസുകാരെ ഒരു മണിക്കൂറോളം മുൻമുനയിൽ നിർത്തിയ കോട്ടയം സ്വദേശി പിടിയിലായത് ഇങ്ങനെ..*

തിരുവനന്തപുരം: ഒരു മണിക്കൂറോളം പൊലീസുകാരെ മുൾമുനയിൽ നിർത്തിയത് കോട്ടയം സ്വദേശി. ജീവപര്യന്തം തടവുകാരനായ സുഭാഷാണ് ജയിൽ വളപ്പിലെ ചുറ്റുമതിൽ ചാടി തൊട്ടടുത്തുള്ള വളപ്പിലെ മരത്തിനു മുകളിൽ കയറിയത്. പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു.

ഒരു മണിക്കൂറോളം നേരം സുഭാഷ് എല്ലാവരെയും മുൾമുനയിൽ നിർത്തുകയായിരുന്നു. പ്രതി ഒടുവിൽ മരത്തിന്റെ കൊമ്പൊടിഞ്ഞ് താഴെ പൊലീസ് വിരിച്ച വലയിൽ തന്നെ കൃത്യം വീണു. പിന്നാലെ ഇയാളെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.


ജയിൽ വളപ്പിലെ ചുറ്റുമതിൽ ചാടിയാണ് പ്രതി തൊട്ടടുത്തുള്ള വളപ്പിലെ മരത്തിനു മുകളിൽ കയറിയത്. ജയിൽ ഓഫീസിൽ ഹാജരാക്കിയ ശേഷം പുറത്തിറങ്ങിയപ്പോഴാണ് ഉദ്യോഗസ്ഥരെ വെട്ടിച്ച് ഇയാൾ ഓടിയത്. മതിൽ ചാടി തൊട്ടടുത്തുള്ള സാമൂഹിക സുരക്ഷാ മിഷന്റെ ഷെൽട്ടർഹോം വളപ്പിലെ മരത്തിൽ കയറുകയായിരുന്നു.

ഉദ്യോഗസ്ഥർ അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കുടുംബത്തെ കാണണമെന്നായിരുന്നു ആവശ്യം. അപകടം ഉണ്ടാകാതിരിക്കാൻ ഫയർഫോഴ്‌സ് മരത്തിനു ചുറ്റും വലവിരിച്ചു. നെട്ടുകാൽത്തേരി ജയിലിലായിരുന്ന ഇയാളെ കുറച്ചു നാൾ മുൻപാണ് സെൻട്രൽ ജയിലിലേക്കെത്തിച്ചത്.


ജയിൽ മോചിതനാകണമെന്നതാണ് പ്രധാന ആവശ്യമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ജഡ്ജിയെ നേരിൽ കാണണമെന്നും ഇയാൾ ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. ചെറിയ മരമാണെങ്കിലും ഉയരമുള്ളതിനാൽ ഉദ്യോഗസ്ഥർ ഏറെ നേരം അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചു. മഴ പെയ്തത് രക്ഷാപ്രവർത്തനത്തിനു തടസമായി.

ഇയാൾക്ക് പിന്നാലെ രണ്ട് ഉദ്യോഗസ്ഥരും മരത്തിന് മുകളിൽ കയറിയിരുന്നു. അതിനിടെ മരത്തിന്റെ ഏറ്റവും മുകളിലായിരുന്നു ഇയാൾ. പിന്നീട് കൊമ്പൊടിഞ്ഞ് താഴെ വീഴുകയായിരുന്നു

30/06/2022

*മധു നീതി സമരസമിതിയുടെ നേതൃത്വത്തിൽ മധു ഐക്യദാർഢ്യ സദസ്സും വിശദീകരണ പൊതുയോഗവും സംഘടിപ്പിച്ചു*

മണ്ണാർക്കാട് : മധു നീതി സമരസമിതിയുടെ നേതൃത്വത്തിൽ മണ്ണാർക്കാട് ടൗണിൽ നടന്ന അട്ടപ്പാടി മധു ഐക്യദാർഢ്യ സദസ്സും വിശദീകരണ പൊതുയോഗവും സി ആർ നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു.

മധു കൊല്ലപ്പെട്ട് 4 വർഷമായിട്ടും നീതി ലഭിച്ചിട്ടില്ല. അതിനുകാരണം കേരളത്തിലെ നീതിന്യായ വ്യവസ്ഥ, രാഷട്രിയ സംവിധാനം, പോലീസ് സംവിധാനം, ഒരു പരിധി വരെ മാധ്യമ സംവിധാനം എന്നിവ വേണ്ടത്ര പ്രയോജനപെടുത്തിയിട്ടില്ല എന്നതാണ്. കേരളത്തിലെ നവോത്ഥാനത്തെക്കുറിച്ചും വികസനത്തെക്കുറിച്ചും നമ്പർ വൺ എന്ന് പറയുമ്പോഴും അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിന്റെ ആരോഗ്യരംഗം വളരെ പിന്നിലേക്കാണ്.

ഇന്ത്യയിൽ തന്നെ ആരോഗ്യ രംഗത്ത് മോശമാണ് അട്ടപ്പാടിയെന്നും സി ആർ നീലകണ്ഠൻ പറഞ്ഞു. മധു വധക്കേസ്സിൽ നാല് പ്രോസിക്യൂട്ടർമാരെയാണ് നിയമിച്ചത്. എന്നാൽ അവർക്ക് ശബളം പോലും നൽകുന്നില്ലെന്ന്
കുടുംബം പറയുന്നു. മുഖ്യമന്ത്രിയുടെ പശുത്തൊഴുത്തിന് ചില വാക്കിയ കാശുണ്ടായിരുന്നു വെങ്കിൽ മധുവധക്കേസ്സിന് എത്രയോ വലിയ പ്രോസിക്യൂട്ടർമാരെ നിയമിക്കാമായി രുന്നെന്ന് അദ്ദേഹം പറഞ്ഞു.

അരി മോഷ്ടിച്ചു എന്നാരോപിച്ച് ഒരു ആദിവാസി കൊല്ലപ്പെട്ടുവെങ്കിൽ അത് കേരളത്തിന് അപമാനമാണെന്നും സി.ആർ.നീലകണ്ഠൻ കൂട്ടി ചേർത്തു.

മധു സമരസമിതി ചെയർമാൻ പി.എം.മാർസൻ, കൺവീനർ കെ.കാർത്തികേയൽ, വൈ ചെയർമാൻ മാരിയപ്പൻ നീലിപ്പാറ, മധുവിൻ്റെ അമ്മ മല്ലി, സഹോദരി സരസു തുടങ്ങിയവർ പങ്കെടുത്തു.

ഗ്രീൻഫീൽഡ് ഹൈവേ: രൂപരേഖ ജനപ്രതിനിധികൾക്ക് നൽകും പാലക്കാട്: ഭാരത്‌മാല പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന കോഴിക്കോട്-പാലക...
28/06/2022

ഗ്രീൻഫീൽഡ് ഹൈവേ: രൂപരേഖ ജനപ്രതിനിധികൾക്ക് നൽകും


പാലക്കാട്: ഭാരത്‌മാല പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന കോഴിക്കോട്-പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേയിൽ ജില്ലയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളുടെ രൂപരേഖ (അലൈൻമെന്റ്) എം.എൽ.എ. മാർക്ക് നൽകും. ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ പാത കടന്നുപോകുന്ന പ്രദേശത്തെ എം.എൽ.എ.മാരുടെയും പഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗം വിളിക്കാനും തീരുമാനം.

വി.കെ. ശ്രീകണ്ഠൻ എം.പി.യുടെ ആവശ്യപ്രകാരം കളക്ടർ മൃൺമയി ജോഷി വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനങ്ങൾ വിശദമാക്കിയത്. സ്ഥലമേറ്റെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുത്തത്. പദ്ധതിയുടെ രൂപരേഖയെക്കുറിച്ച് വിവരമറിയാനാവാത്ത ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നതായിരുന്നു പ്രധാന ചർച്ചാവിഷയം.

മലമ്പുഴ, കോങ്ങാട്, മണ്ണാർക്കാട് നിയോജകമണ്ഡലങ്ങളിൽ പാത കടന്നുപോകുന്ന പ്രദേശങ്ങളിലെ എം.എൽ.എ. മാർക്ക് പദ്ധതിയുടെ രൂപരേഖ നൽകും. ശേഷം ഇതേ മേഖലയിൽ ഉൾപ്പെടുന്ന പഞ്ചായത്ത് പ്രസിഡന്റുമാരെയും എം.എൽ.എ.മാരെയും ഉൾപ്പെടുത്തി യോഗം വിളിച്ച് വിശദമായി ചർച്ചനടത്തും. സ്ഥലമേറ്റെടുക്കുന്ന അതോറിറ്റിയുടെ നേതൃത്വത്തിൽ മുന്നറിയിപ്പില്ലാതെ യോഗം വിളിക്കുകയോ മറ്റേതെങ്കിലും വിധത്തിൽ ജനങ്ങളെ ആശങ്കപ്പെടുത്തുകയോ ചെയ്യരുതെന്നും കളക്ടർ നിർദേശം നൽകി. ജനവാസമേഖല ഉൾപ്പെടുന്നുണ്ടോ, രൂപരേഖ മാറ്റേണ്ടതുണ്ടോ തുടങ്ങിയ വിഷയങ്ങൾ പിന്നീട് ചർച്ചയാവും. ഗ്രീൻഫീൽഡ് ഹൈവേയുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുക്കുന്നതിന്‌ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർക്ക് ഇതുവരെ നാലായിരത്തോളം പരാതികളാണ് ലഭിച്ചത്.

27/06/2022

പുലിയും മൂന്ന് പന്നികളും കിണറിൽ വീണു: പുലി രക്ഷാപ്രവർത്തിനിടയിൽ ഓടി രക്ഷപ്പെട്ടു

പുതുപ്പരിയാരം: ഉൾക്കാട്ടിൽ നിന്ന് ഇറങ്ങിയ പുലിയും മൂന്ന് പന്നികളും വനമധ്യത്തിലെ കിണറിൽ വീണു. രക്ഷാപ്രവർത്തനത്തിനിടയിൽ കരപറ്റിയ പുലി ഓടി രക്ഷപ്പെട്ടു. മുണ്ടൂർ വനം സെക്ഷനു കീഴിലെ പുതുപ്പരിയാരം ഗ്രാമപഞ്ചായത്തിലെ പുളിയംപുള്ളി മേപ്പാടം ആദിവാസി കോളനിക്കടുത്ത് അരുമണിക്കാട്ട് സർക്കാർ വനഭൂമിയിലാണ് സംഭവം.

വനഭൂമിയിലെ പഴക്കം ചെന്ന വാരിക്കുഴി മണ്ണിടിഞ്ഞ് ഏകദേശം പത്തടി താഴ്ചയുള്ള കിണറായി രൂപപ്പെട്ടിരുന്നു. ഇതിനകത്താണ് ഉൾക്കാട്ടിൽ നിന്നിറങ്ങിവന്ന പുലിയും പന്നികളും വീണത്. പൊതുവെ വന്യമൃഗശല്യബാധിത പ്രദേശമാണിവിടം. പതിവ് പരിശോധനക്ക് വന്ന വനപാലകരും ദ്രുത പ്രതികരണ സംഘവുമാണ് കിണറിനകത്ത് പുലിയും പന്നികളും വീണു കുടുങ്ങിക്കിടക്കുന്നത് കണ്ടത്. തിങ്കളാഴ്ച രാവിലെ 10.30 ന് സംഭവം ശ്രദ്ധയിൽപ്പെട്ട വനപാലകർ ഉടൻതന്നെ കോണി എത്തിച്ച് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

കിണറിലിറക്കിയ കോണിയിൽ അള്ളിപ്പിടിച്ച് കയറിയ പുലി കാട്ടിലേക്ക് ഓടിമറഞ്ഞു. കിണറിൽ രണ്ടടി താഴ്ചയിലാണ് വെള്ളമുണ്ടായിരുന്നത്. കൂടാതെ പുലിക്ക് കൂടുതൽ ക്ഷീണം സംഭവിച്ചിരുന്നില്ല. പന്നികളിലൊന്നിനെ വനപാലകർ കിണറ്റിന് പുറത്തെടുത്ത് കാട്ടിലേക്ക് തുറന്നുവിട്ടു. രണ്ട് പന്നികൾ ചത്തു. ഒലവക്കോട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ വിവേക്, ഡപ്യൂട്ടി ഫോറസ്റ്റ്ഓഫീസർ രജിത് ബാബു, മുണ്ടൂർ വനം സെക്ഷൻ ഓഫീസർ സന്തോഷ്, ദ്രുത പ്രതികരണ സംഘം എന്നിവരടക്കം ഇരുപത് പേരാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്.

വനപാലകരുടെ ഇടപെടലും പതിവ് സന്ദർശനവും വഴി രണ്ട് വന്യമൃഗങ്ങളുടെ ജീവൻ രക്ഷിക്കാനായി. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ വലകളും കൂടും ഒരുക്കിയാണ് വനപാലകർ ദൗത്യം തുടങ്ങിയത്. പുലി കാട് കയറിയതിനാൽ മറ്റ് തുടർ പ്രവർത്തനങ്ങൾ ഒഴിവായി കിട്ടിയത് വനപാലകർക്ക് ആശ്വാസമായി,. അതേസമയം മുണ്ടൂർ, പുതുപ്പരിയാരം ഗ്രാമ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശത്തെ പുലിസാന്നിധ്യം അറിഞ്ഞ വനമേഖലയോട് ചേർന്ന ഉൾനാടൻ ഗ്രാമവാസികൾ ഭീതിയിലാണ്.

കുന്തിപ്പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തിമണ്ണാർക്കാട്:കുന്തിപ്പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.കണ്ട...
26/06/2022

കുന്തിപ്പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മണ്ണാർക്കാട്:കുന്തിപ്പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.കണ്ടമംഗലം സ്വദേശി സജിന്റെ (28) മൃതദേഹമാണ് കണ്ടെത്തിയത്.ഇയാളെ വെള്ളിയാഴ്ച വൈകുന്നേരം മുതൽ കാണാനില്ലായിരുന്നു.തുടർന്ന് നടന്ന അന്വേഷണത്തിൽ സജിൻ്റെ ബൈക്കും വസ്ത്രങ്ങളും ചെരിപ്പും മൊബൈലും കൂട്ടുകാർ കുന്തിപ്പുഴയുടെ തീരത്ത് നിന്ന് കണ്ടെത്തിയിരുന്നു.
ഇതോടെയാണ് പുഴയിൽ ഇറങ്ങിയതാകാമെന്ന സംശയ ഉയർന്നത്.തുടർന്ന് പോലീസ്, ഫയർഫോഴ്സ്,സിവിൽ ഡിഫൻസ് പ്രവർത്തകർ,IAG പ്രവർത്തകർ,
നാട്ടുകാർ തുടങ്ങിയവർ കുന്തിപ്പുഴയിൽ തിരച്ചിൽ നടത്തി.ഇന്ന് രാവിലെ വീണ്ടും തിരച്ചിൽ തുടരുമ്പോഴാണ് പോത്തോഴിക്കാവ് കടവിന് സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്.

26/06/2022

ഗ്രീൻഫീൽഡ് ഹൈവേ: ആശങ്ക പങ്കുവെച്ച് കോട്ടോപ്പാടത്ത് യോഗം

ഗ്രീൻഫീൽഡ് ഹൈവേയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്ക പങ്കുവെച്ച് കോട്ടോപ്പാടത്ത് യോഗം. സ്ഥലമേറ്റെടുപ്പിനെയും നഷ്ടപരിഹാരം ലഭിക്കുന്നതിനെയും പറ്റിയുള്ള ആശങ്കകൾ ചർച്ചചെയ്തു. പാത കടന്നുപോകുന്ന എടത്തനാട്ടുകര മുതൽ തെങ്കര വരെയുള്ള ഭാഗങ്ങൾ ഗൂഗിൾ മാപ്പിലൂടെ സ്‌ക്രീനിൽ പ്രദർശിപ്പിച്ചു. ഗൂഗിൾ മാപ്പിൽ അടയാളപ്പെടുത്തിയ ഭാഗങ്ങളുടെ രേഖ അതത് തദ്ദേശസ്ഥാപന അധികൃതർക്ക് നൽകുമെന്നും യോഗത്തിൽ പറഞ്ഞു.

മണ്ണാർക്കാട് നിയോജകമണ്ഡലത്തിൽ അലനല്ലൂർ, കോട്ടോപ്പാടം, കുമരംപുത്തൂർ, തെങ്കര തുടങ്ങിയ പഞ്ചായത്തുകളിലായി 22 കിലോമീറ്ററിലാണ് പാത കടന്നുപോകുന്നത്. 45 മീറ്ററാണ് പാതയുടെ വീതി. ഇരുവശങ്ങളിലായി സർവീസ് റോഡുമുണ്ട്. ഡ്രോൺ ഉപയോഗിച്ചുള്ള സർവേയാണ് നടന്നിട്ടുള്ളത്. സ്ഥലമേറ്റെടുത്ത് കല്ലിടൽ നടത്തിയാൽ മാത്രമേ കൃത്യമായ വഴി മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ.

മൂന്നുമാസത്തിനുള്ളിൽ കല്ലിടൽ നടക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആർ.എഫ്.സി. ആക്ട് പ്രകാരമാണ് സ്ഥലം നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നത്. സ്ഥലം നിൽക്കുന്ന പ്രദേശത്തെ വില, സമീപപ്രദേശങ്ങളിൽ സ്ഥലം വിൽപ്പന നടന്നതിന്റെ ശരാശരി വില, വീടുള്ള സ്ഥലത്ത്, കാലപ്പഴക്കം കണക്കാക്കാതെ ഇന്ന് വീട് വെക്കാൻ ചെലവാകുന്ന ശരാശരി തുക എന്നിവയാണ് നഷ്ടപരിഹാരത്തിനായി കണക്കാക്കുന്നത്. യഥാർഥവിലയുടെ ഇരട്ടിയിലധികം തുക നഷ്ടപരിഹാരമായി ലഭിക്കുമെന്നും എം.എൽ.എ. പറഞ്ഞു.

നഷ്ടപരിഹാരം നൽകിയതിനുശേഷം മാത്രമേ പാതയുടെ നിർമാണപ്രവർത്തനങ്ങളാരംഭിക്കൂയെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും പദ്ധതിയുടെ ജില്ലാ ഡയറക്ടർ ബിപിൻ മധു പറഞ്ഞു. കോട്ടോപ്പാടം കല്ലടി അബ്ദുഹാജി സ്കൂൾ ഹാളിൽ ഷംസുദ്ദീൻ എം.എൽ.എ.യുടെ നേതൃത്വത്തിലാണ് യോഗം നടന്നത്. ജനവാസം കുറഞ്ഞ മേഖലയിലൂടെ പാത പണിയാൻ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെടുമെന്ന് എം.എൽ.എ. പറഞ്ഞു.

24/06/2022

മുണ്ടൂരിൽ കാൽനടയാത്രക്കാരിയായ വയോധികയെ ലോറിയിടിച്ച് ഗുരുതര പരിക്ക്
മുണ്ടൂർ സീനായ് ഭാഗത്താണ് ഇന്ന് രാവിലെ അപകടമിണ്ടായത്. റോഡരികിലൂടെ നടന്നു പോവുകയായിരുന്ന വയോധികയെ ലോറി ഇടിക്കുകയായിരുന്നു. ഇവരുടെ ഇരു കാലുകളിലൂടെയും ലോറിയുടെ പിൻ ഭാഗത്തെ ടയർ കയറിയിറങ്ങിയതിനാൽ കാലുകൾക്ക് ഗുരുതര പരിക്കേറ്റു. ലോറി ഡ്രൈവറുടെ ആശ്രദ്ധയാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു. പരിക്കേറ്റ വയോധികയെ നാട്ടുകാർ ചേർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

24/06/2022

*തച്ചമ്പാറ മുള്ളത്ത് പാറയിൽ വാഹനാപകടം*
24-6-2022
തച്ചമ്പാറ : തച്ചമ്പാറ മുള്ളത്ത് പാറയിൽ വാഹനാപകടം ഫോറസ്റ്റ് ഓഫീസിലെ വാഹനവും നാളികേരം കയറ്റി വന്നിരുന്ന ലോറിയും തമ്മിൽ ആണ് അപകടമുണ്ടായത്.പരിക്കേറ്റവരെ തച്ചമ്പാറ ഇസാഫ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.

23/06/2022

നടുറോഡില്‍ മദ്യപിക്കുന്ന യുവാവിന്റെ വീഡിയോ വൈറലായി, അറസ്റ്റ് ചെയ്ത് പൊലീസ്

മലപ്പുറം : നടുറോഡില്‍ നിന്ന് മദ്യപിക്കുന്ന യുവാവിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ പ്രതിയെ പിടികൂടി കരുവാരക്കുണ്ട് പൊലീസ്. കരുവാരക്കുണ്ട് സ്വദേശി സാജു (41)വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് കേസെടുത്തത്. ചൊവ്വാഴ്ച ഉച്ചക്കാണ് സാജു കരുവാരക്കുണ്ട് ചിറക്കലില്‍ നടുറോഡില്‍ വെച്ച് മദ്യപിച്ചത്.

ഈ ദൃശ്യം ആരോ മൊബൈലില്‍ പകര്‍ത്തി ബുധനാഴ്ച ഉച്ചയോടെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ദൃശ്യം കാട്ടുതീ പോലെ പടര്‍ന്നതോടെ ബുധനാഴ്ച ഉച്ചക്ക് തന്നെ പൊലീസെത്തി ഇയാളെ പിടികൂടി. എന്തിനാണ് പൊലീസ് പിടികൂടിയതെന്ന് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സാജു അറിയുന്നത്. പൊതുസ്ഥലത്ത് മദ്യപിച്ചതിന് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

💖🫀*_ഹൃദയം’തൊട്ട് നന്ദി പറയാനും വിഷ്ണുവിന്റെ കുടുംബത്തിന് വിജയമധുരം പങ്കുവയ്ക്കാനും ഫിനുവെത്തി_* *FLASH NEWS MANNARKKAD*_...
23/06/2022

💖🫀
*_ഹൃദയം’തൊട്ട് നന്ദി പറയാനും വിഷ്ണുവിന്റെ കുടുംബത്തിന് വിജയമധുരം പങ്കുവയ്ക്കാനും ഫിനുവെത്തി_*

*FLASH NEWS MANNARKKAD*

_______🌎🌍🌏_______

*_23.06.2022. വ്യാഴം_*

​🔰🟩🟨🔰🟩🟨🔰🟩🟨

_പ്ലസ്ടു പരീക്ഷയില്‍ മികച്ചവിജയം നേടിയപ്പോള്‍ ഫിനു ഷെറിന്‍ ‘ഹൃദയ’ ത്തില്‍ നിന്ന് നന്ദി പറഞ്ഞത് വിഷ്ണുവിന്റെ കുടുംബത്തിനാണ്. കാരണം, ആ കുടുംബം അന്ന് അങ്ങനെയൊരു തീരുമാനമെടുത്തില്ലായിരുന്നെങ്കില്‍ ഫിനുവിന്റെ ജീവന്‍ തന്നെ അപകടത്തിലാകുമായിരുന്നു. മസ്തിഷ്‌കമരണം സംഭവിച്ച വളയനാട് സ്വദേശി വിഷ്ണുവിന്റെ ഹൃദയമാണ് ചക്കാലക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ ഫിനു ഷെറിനില്‍ ജീവിക്കുന്നത്. അഞ്ച് വിഷയങ്ങളില്‍ എ പ്ലസും ഒരു വിഷയത്തില്‍ എ ഗ്രേഡും നേടിയ ഫിനു വിജയമധുരം പങ്കുവെക്കാനായി വിഷ്ണുവിന്റെ വീട്ടിലെത്തുകയായിരുന്നു_.

_ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഫിനുവിന്റെ ഹൃദയത്തിന് തകരാര്‍ കണ്ടെത്തിയത്. ഹൃദയം മാറ്റിവെക്കലല്ലാതെ മറ്റുവഴികളില്ലെന്ന് കണ്ടെത്തിയത് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ ഹൃദ്രോഗവിദഗ്ധനായ ഡോ. രാജേഷ്. തുടര്‍ന്ന് പൊതുപ്രവര്‍ത്തകനായ സലീം മടവൂര്‍ ചെയര്‍മാനും മുസ്തഫ നുസരി വര്‍ക്കിങ് ചെയര്‍മാനും എം.എം. ഹബീബ് കണ്‍വീനറും എന്‍.കെ.സി. ബഷീര്‍ ട്രഷററുമായി ചികിത്സാകമ്മിറ്റി രൂപവത്കരിച്ചു. 56 ലക്ഷം രൂപയാണ് സുമനസ്സുകള്‍ നല്‍കിയത്. ഫിനു പഠിച്ച ചക്കാലക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ 13 ലക്ഷം രൂപ നല്‍കി_.

_14 വയസ്സുകാരിയില്‍ ചേര്‍ത്തുവെക്കാന്‍ പറ്റുന്ന ഹൃദയം കിട്ടുക എന്നതായിരുന്നു പ്രധാന വെല്ലുവിളി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മസ്തിഷ്‌കമരണം സംഭവിച്ച വളയനാട് സ്വദേശി വിഷ്ണുവിന്റെ കുടുംബം ഹൃദയം നല്‍കാന്‍ തയ്യാറായി. 2018 ല്‍-കോഴിക്കോട് മെട്രോ കെയര്‍ ആശുപത്രിയിലെത്തിച്ച ഫിനു ഷെറിന് ഡോ. നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വിഷ്ണുവിന്റെ ഹൃദയം തുന്നിപ്പിടിപ്പിക്കുകയായിരുന്നു_

_രണ്ടുവര്‍ഷത്തിനുശേഷം തിരികെ സ്‌കൂളിലെത്തിയ ഫിനു എസ്.എസ്.എല്‍.സി.ക്ക് ഒമ്പത് എ പ്ലസുകളുമായാണ് വിജയിച്ചത്. ചക്കാലക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തന്നെ പ്ലസ് ടുവിന് ചേരുകയായിരുന്ന. കെമിസ്ട്രിക്ക് ഒരു മാര്‍ക്കിന് എ പ്ലസ് നഷ്ടമായ ദുഃഖത്തിലാണ് ഫിനു. ഒരു വര്‍ഷത്തെ എന്‍ട്രന്‍സ് പരിശീലനത്തിനുശേഷം നീറ്റ് പരീക്ഷ വഴി എം.ബി.ബി.എസിനു ചേരാനാണ് ആഗ്രഹം. പാല ബ്രില്യന്‍സ് സ്റ്റഡി സെന്റര്‍ ഫിനുവിന് ഒരുവര്‍ഷത്തെ കോച്ചിങ് പൂര്‍ണമായും സൗജന്യമായി നല്‍കുമെന്ന് ഡയറക്ടര്‍ ജോര്‍ജ് തോമസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. വിഷ്ണുവിന്റെ വീട്ടിലെത്തിയ ഫിനുഷെറിനെ അച്ഛന്‍ സുനില്‍, അമ്മ ബീന, സഹോദരി ലക്ഷ്മി എന്നിവര്‍ ഹൃദയാലിംഗനം ചെയ്ത് അഭിനന്ദിച്ചു_.

22/06/2022

*മണ്ണാർക്കാട് വ്യാപാര സ്ഥാപനത്തിൽ ഗുണ്ടാ അക്രമം*

മണ്ണാർക്കാട് സിവിൽ സ്റ്റേഷന് നേരെ മുൻവശം പ്രവർത്തിക്കുന്ന C T Cool Bar ഉടമ മണികണ്ഠനെയാണ് 21-6-22 രാത്രി 10.30 മണിക്കാണ് മദ്യപിച്ച് എത്തിയ ഗുണ്ടകൾ ആക്രമിച്ചത്. കടയിൽ വന്ന് സിഗരറ്റ് വേണമെന്ന് ആവശ്യപ്പെട്ട ഗുണ്ടകൾ സിഗരറ്റ് വിൽക്കാത്ത കടയാണ് എന്ന് പറഞ്ഞപ്പോൾ എന്നാൽ താൻ എവിടെയെങ്കിലും പോയി വാങ്ങി കൊണ്ടുവന്ന് തരണം എന്ന് പറഞ്ഞ് മർദ്ദിക്കുകയായിരുന്നു.' മർദ്ദനത്തിൽ മണികണ്ഠന്റെ താടി പൊട്ടി രക്തം ഒഴുകി. പേടിച്ച മണികണ്ഠൻ ഓട്ടോയെടുത്ത് ഉടൻ പോലീസ് സ്റ്റേഷനിൽ എത്തിയതിനാൽ വലിയ അനിഷ്ഠ സംഭവങ്ങൾ ഉണ്ടായില്ല. പിന്നിട് മണികണ്ഠൻ ഗവ: ഹോസ്പിറ്റലിൽ ചികിൽസാ ക്കായി എത്തിയപ്പോൾ ഗുണ്ടകൾ അവിടെയും എത്തി എന്ന് മണികണ്ഠൻ പറയുന്നു. ഒരു മുൻപരിചയവും ഇല്ലാത്തവരാണ് ഒരു കാരണവും ഇല്ലാതെ മണികണ്ഠനെ മർദ്ദിച്ചത് .
സമീപത്തെ ബാറിന്റെ ഭാഗത്ത് നിന്ന് ഇവർ വരുമ്പോൾ മറ്റൊരു ബൈക്ക് യാത്രക്കാരനുമായി വഴക്കിടുന്ന CCTV ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. അക്രമത്തിൽ മണികണ്ഠന്റെ പോക്കറ്റിലുണ്ടായിരുന്ന പണവും, കടക്ക് ചെറിയ തോതിലുള്ള നാശനഷ്ടവും ഉണ്ടായിട്ടുണ്ട്. സമീപകാലത്ത് മണ്ണാർക്കാട് മേഖലയിൽ ലഹരി മരുന്ന് ഉപയോഗം ക്രമാതീതമായി വർദ്ദിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ടവർ ഈ വിഷയത്തിൽ ക്യത്യമായ അന്വേഷണം നടത്തി നടപടി എടുക്കണമെന്നും അക്രമത്തിനിരയായ സ്ഥാപനം സന്ദർച്ച ഏകോപന ഭാരവാഹികളായ ബാസിത്ത് മുസ് ലിം, രമേഷ് പൂർണ്ണിമ, ഡേവിസൺ എന്നിവർ ആവശ്യപ്പെട്ടു. അക്രമികളെ കണ്ടെത്തണം എന്ന് കാണിച്ച് മണികണ്ഠൻ പോലീസ് സ്റ്റേഷനിൽ പരാതി നല്കിയിട്ടുണ്ട്.

22/06/2022

പാലക്കാട് മാനസികരോഗിയായ യുവാവ് മർദനമേറ്റ് മരിച്ചു

പാലക്കാട്: നഗരത്തിൽ മാനസികരോഗിയായ യുവാവ് മർദനമേറ്റ് മരിച്ചു.പുതുപള്ളി തെരുവ് സ്വദേശിയായ അനസ് എന്നയാളാണ് മരിച്ചത്. കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ അനസിനെ തിരിച്ചറിഞ്ഞിരുന്നില്ല.

സംഭവത്തിൽ നരികുത്തി സ്വദേശി ഫിറോസിനെ നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. അനസിനെ മർദിച്ചതായി കസ്റ്റഡിയിലുള്ള ഫിറോസ് മൊഴി നൽകി. ലേഡീസ് ഹോസ്റ്റൽ പരിസരത്ത് മോശമായി പെരുമാറിയപ്പോഴാണ് ഇടപ്പെട്ടതെന്നാണ് ഫി​റോസിന്റെ മൊഴി.

ബാറ്റ് കൊണ്ട് തലക്ക് അബദ്ധത്തിൽ അടിച്ചതാണെന്നും ഫിറോസ് പറഞ്ഞു. പാലക്കാട് വിക്ടോറിയ കോളേജ് പരിസരത്തായിരുന്നു മൃതദേഹം കിടന്നിരുന്നത്.

പ്ലസ്ടു റിസൾട്ട് വന്നപ്പോൾ കല്ലടിക്ക് മിന്നും ജയം; ആഘോഷിച്ച് വിദ്യാലയംമണ്ണാര്‍ക്കാട്: ഈ വര്‍ഷത്തെ ഹയര്‍ സെക്കണ്ടറി പരീക്...
21/06/2022

പ്ലസ്ടു റിസൾട്ട് വന്നപ്പോൾ കല്ലടിക്ക് മിന്നും ജയം; ആഘോഷിച്ച് വിദ്യാലയം

മണ്ണാര്‍ക്കാട്: ഈ വര്‍ഷത്തെ ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ കല്ലടി ഹയര്‍ സെക്കണ്ടറി സ്‌കൂളിന് തിളക്കമാര്‍ന്ന വിജയം.കൊമേഴ്‌സ്,ബയോളജി ബാച്ചുകളില്‍ നൂറ് ശതമാനം വിജയം നേടി.98.3 ശതമാനമാണ് ആകെ വിജയം. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും ജില്ലയിലെ ഏറ്റവും മികച്ച വിജയം നേടിയ വിദ്യാലയമായി കല്ലടി

കൊമേഴ്‌സ് സിഎ,കൊമേഴ്‌സ് പൊളിറ്റിക്‌സ്, ഹ്യുമാനിറ്റീസ്, ബയോളജി വിഷയങ്ങളില്‍ ആകെ അഞ്ചു ബാച്ചുകളിലായി 348 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. ഇതില്‍ 342 പേരും വിജയിച്ചു. 39 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസും, 41വിദ്യാർത്ഥികൾ 5 എ+ കളും നേടി. സ്‌കൂളില്‍ വിജയാഘോഷവും, മധുര വിതരണവും നടന്നു. ആഘോഷത്തിൽ വിദ്യാർത്ഥികൾക്കൊപ്പം അധ്യാപകര്‍, പിടിഎ അംഗങ്ങള്‍, മാനേജ്‌മെന്റ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

വിദ്യാര്‍ത്ഥികളുടേയും അധ്യാപാകരുടേയും പിടിഎയുടേയും കഠിനപ്രയത്‌നത്തിന്റെ ഫലമാണ് അഭിമാനകരമായ ഈ വിജയമെന്ന് പ്രിന്‍സിപ്പാള്‍ ഷഫീഖ് റഹ്മാന്‍ പറഞ്ഞു.

രഹസ്യ കോഡുമായി കഞ്ചാവ് വില്‍പന; പൾസർ ജംഷീദ് പിടിയില്‍* രഹസ്യ കോഡുമായി ചെറുകിടക്കാർക്ക് പതിവായി കഞ്ചാവ് വിൽപ്പന നടത്തിയിര...
21/06/2022

രഹസ്യ കോഡുമായി കഞ്ചാവ് വില്‍പന; പൾസർ ജംഷീദ് പിടിയില്‍*

രഹസ്യ കോഡുമായി ചെറുകിടക്കാർക്ക് പതിവായി കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന യുവാവ് അറസ്റ്റിൽ. മാപ്പിളക്കാട് സ്വദേശി പൾസർ ജംഷീദിനെയാണ് ഒന്നേകാൽ കിലോ കഞ്ചാവുമായി പാലക്കാട് ടൗൺ സൗത്ത് പൊലീസ് പിടികൂടിയത്.

വിൽപ്പനയ്ക്ക് മുൻപ് സ്വന്തമായി കഞ്ചാവിന്റെ നിവാരം പരിശോധിച്ച് ഉറപ്പാക്കുന്നതും ജംഷീദിന്റെ രീതിയാണ്. ഓൺ ആണെന്ന് പറഞ്ഞാൽ സാധനം റെഡി. ഓഫ് ആണെന്ന് പറഞ്ഞാൽപ്പിന്നെ അവിടെ നിന്നിട്ട് കാര്യമില്ല. സാധനം കിട്ടാൻ യാതൊരു സാധ്യതയുമില്ല. പാലക്കാട് മേഴ്സി കോളജ് ജംങ്ഷനിലെ പതിവ് വാഹന പരിശോധനയിൽ ടൗൺ സൗത്ത് പോലീസ് മാപ്പിളകാട് സ്വദേശി പൾസർ ജംഷീദ് എന്ന കഞ്ചാവ് ചില്ലറ വിൽപനക്കാരനെ പിടികൂടിയപ്പോഴാണ് വിൽപനയുടെ പുതിയ കോഡ് പൊലീസിനു പോലും മനസിലായത്.

കഞ്ചാവ് സ്വയം ഉപയോഗിച്ച് അതിന്റെ ഗുണനിലവാരം ഉറപ്പാക്കിയതിന് ശേഷം മാത്രം ഉപഭോക്താക്കൾക്ക് വിൽക്കുന്ന ആളാണ് പൾസർ ജംഷീദ്. കഞ്ചാവ് വാങ്ങുന്ന ആരും കബളിപ്പിക്കപ്പെടരുത് എന്ന് കരുതിയാണ് ജംഷീദ് ഇങ്ങനെ ചെയ്യുന്നതെന്നാണ് പൊലീസിന് നൽകിയ മൊഴി. കഞ്ചാവ് കഴിഞ്ഞാൽ ചായയാണ് ജംഷീദിന് പിന്നെ ലഹരി.

കിട്ടുന്നത് എത്ര ഗ്ലാസ് ആയാലും ചായ മടി കൂടാതെ കുടിക്കും. ജംഷീദിന്റെ കൈയിൽനിന്ന് പൊലീസ് ഒന്നേകാൽ കിലോ കഞ്ചാവാണ് പിടികൂടിയത്.10 ഗ്രാം വീതം പൊതികളിലാക്കിയാണ് വിൽപന. ഒരു കവറിന് 500 രൂപയാണ് നിരക്ക്. ആരും കടം പറയരുത് എന്നതാണ് ജംഷീദിന്റെ രീതി. കടം കൊടുക്കുന്ന ശീലമില്ല. മൊത്ത വ്യാപാരികളിൽ നിന്നും വാങ്ങുന്ന കഞ്ചാവ് സൂക്ഷിക്കുന്നതിനും ജംഷീദിന് വേറിട്ട വഴികളുണ്ട്.

കഞ്ചാവ് പ്ലാസ്റ്റിക് കവറിലാക്കി പാടത്തോ പറമ്പിലോ കുഴിച്ചിടും. ആര് വന്ന് പരിശോധിച്ചാലും ഒന്നും കണ്ടെത്താനാകില്ല. ജംഷീദുമായുള്ള പതിവ് കഞ്ചാവ് ഇടപാടുകാരെയും മൊത്ത വിൽപനയുള്ള ആളുകളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

*കന്നട നടൻ വജ്ര സതീഷ് കുത്തേറ്റ് മരിച്ചു; ഭാര്യാ സഹോദരനും സുഹൃത്തും അറസ്റ്റിൽ*ബെംഗളൂരു: കന്നഡ നടനും യുട്യൂബറുമായ വജ്ര സത...
20/06/2022

*കന്നട നടൻ വജ്ര സതീഷ് കുത്തേറ്റ് മരിച്ചു; ഭാര്യാ സഹോദരനും സുഹൃത്തും അറസ്റ്റിൽ*

ബെംഗളൂരു: കന്നഡ നടനും യുട്യൂബറുമായ വജ്ര സതീഷിനെ (36) ബെംഗളൂരുവിലെ വീട്ടിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. വയറ്റിലും കഴുത്തിലും ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. സംഭവത്തിൽ ഭാര്യാസഹോദരൻ സുദർശൻ ഉൾപ്പെടെ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു.

ആർ.ആർ. നഗർ പട്ടണഗെരെയിലെ വീട്ടിലാണ് സതീഷിനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. മാണ്ഡ്യ മദ്ദൂർ സ്വദേശിയായ സതീഷ് നാലുവർഷം മുമ്പാണ് വിവാഹം കഴിച്ചത്. ഒരു കുട്ടിയുണ്ട്. പോലീസ് പറയുന്നതനുസരിച്ച്, മൂന്നുമാസം മുമ്പ് സതീഷിന്റെ ഭാര്യ ആത്മഹത്യ ചെയ്തിരുന്നു. സതീഷിന്റെ പീഡനം മൂലമാണെന്ന് ഭാര്യ മരിച്ചതെന്ന് ഭാര്യവീട്ടുകാർ ആരോപിച്ചിരുന്നു.

ഭാര്യയുടെ മരണശേഷം കുട്ടി ഭാര്യയുടെ ബന്ധുക്കള്‍ക്കൊപ്പമായിരുന്നു. കുട്ടിയെ തിരികെ വാങ്ങാൻ സതീഷ് ശ്രമിച്ചത് വഴക്കിന് കാരണമായി. ഇതിലുള്ള വൈരാഗ്യം കാരണം സതീഷിന്റെ ഭാര്യയുടെ ഇളയ സഹോദരൻ സുദർശനും നാഗേന്ദ്ര എന്ന മറ്റൊരാളും ചേർന്ന് സതീഷിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തല്‍.

തുടര്‍ന്ന്, ഇരുവരും വീട് പൂട്ടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സതീഷ് താമസിക്കുന്ന വീടിന്റെ ഉടമസ്ഥൻ രണ്ടാം നിലയിലെ വീടിന്റെ പൂട്ടിൽ രക്തക്കറ കണ്ടതിനെത്തുടർന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് സ്പെയർ താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നു നോക്കിയപ്പോൾ കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന സതീഷിനെയാണ് കണ്ടത്.പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. ലഗോരി എന്ന കന്നഡചിത്രത്തിൽ സഹനടൻ ആയാണ് സതീഷിന്റെ തുടക്കം, നിരവധി സീരിയലിലും വേഷമിട്ടിട്ടുണ്ട്.

ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മണ്ണാർക്കാടുകാരിക് സിൽവർ മെഡൽ      🇮🇳ഇന്ത്യ ആതിഥേയത്വം  വഹിച്ചുകൊണ്ട് ജൂൺ 18 മുതൽ തമിഴ്നാട് വെച്ച്...
20/06/2022

ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മണ്ണാർക്കാടുകാരിക് സിൽവർ മെഡൽ

🇮🇳ഇന്ത്യ ആതിഥേയത്വം വഹിച്ചുകൊണ്ട് ജൂൺ 18 മുതൽ തമിഴ്നാട് വെച്ച് 24 രാജ്യങ്ങൾ പങ്കെടുത്ത ഏഷ്യൻ പവർലിഫ്റ്റിംഗ് ചാംപ്യൻഷിപ്പിൽ ജൂനിയർ 47. kg വിഭാഗത്തിൽ ഇന്ത്യക്ക് വേണ്ടി വെള്ളി മെഡൽ നേടി മണ്ണാർക്കാട് വട്ടമ്പലം സ്വദേശിനി അനഘ.....
കഴിഞ്ഞ ജനുവരിയിൽ രാജസ്ഥാനിലെ ഉദയപൂരിൽ വെച്ച നടന്ന .ദേശിയ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 🥈സിൽവർ മെഡൽ നേടിയതോടെയാണ് അനഘക് ഇന്ത്യൻ ടീമിലേക്കുള്ള വഴിതുറന്നത്...
കൂടാതെ കഴിഞ്ഞ ഏപ്രിൽ 10 മുതൽ ആലപ്പുഴയിൽ വെച്ച നടന്ന National classic powerlifting championship squat വിഭാഗത്തിൽ ദേശിയ റെക്കോർടോടുകൂടി സിൽവർ മെഡലും താരം കരസ്തമാക്കിയിരുന്നു

മണ്ണാർക്കാട് കുന്തിപ്പുഴയിലുള്ള spartanz wrestling sports academy യിൽ കോച്ച് മുഹമ്മദ്‌ റിയാസ് മാസ്റ്ററുടെ കീഴിൽ കഴിഞ്ഞ 4 വർഷത്തെ കഠിന പരിശീലനത്തിന് ഒടുവിലാണ് താരത്തിന് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്

മണ്ണാർക്കാട് വട്ടമ്പലം സ്വദേശി ഓട്ടോ ഡ്രൈവർ വാസുദേവന്റെയും സീമയുടെയും മകളാണ് അനഘ.... MES. KALLADI College ൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ്....

*ധോണി വെള്ളച്ചാട്ടത്തിൽ കാണാതായ വിദ്യാ‍ര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി**FLASH NEWS MANNARKKAD*_______🌎🌍🌏_______*_20.06.202...
20/06/2022

*ധോണി വെള്ളച്ചാട്ടത്തിൽ കാണാതായ വിദ്യാ‍ര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി*

*FLASH NEWS MANNARKKAD*

_______🌎🌍🌏_______

*_20.06.2022. തിങ്കൾ_*

​🔰🟩🟨🔰🟩🟨🔰🟩🟨

പാലക്കാട് ധോണി വെള്ളച്ചാട്ടത്തിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പെരുങ്ങോട്ടുകുറിശി സ്വദേശി അജിലിൻ്റെ (18) മൃതദേഹമാണ് കണ്ടെത്തിയത്.

ഇന്നലെ ഉച്ചയോടെയാണ് പത്ത് അംഗ സംഘത്തിനൊപ്പം ധോണിയിലെത്തിയ അജിനെ കാണാതായത്.
ട്രക്കിങ്ങിനിടെ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു. ഞായറാഴ്ച ആയതിനാൽ ധാരാളം പേരുണ്ടായിരുന്നെങ്കിലും അജിനും മറ്റൊരു യുവാവും മുകള്‍ ഭാഗത്തുള്ള വെള്ളച്ചാട്ടത്തിനടുത്തേക്ക് കയറിപ്പോവുകയായിരുന്നു. അവിടെനിന്നാണ് അജിന്‍ വെള്ളച്ചാട്ടത്തിലേക്ക് വീണത്.

ഇന്ന് രാവിലെ സിവിൽ ഡിഫൻസ് നാട്ടുകാർ
മുങ്ങൽ വിദഗ്ദരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടത്തെത്തിയത്. കോട്ടായി സ‍ര്‍ക്കാര്‍ ഹയര്‍ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പരീക്ഷ എഴുതി റിസൾട്ടിനായി കാത്തിരിക്കുകയായിരുന്നു അജിൽ

19/06/2022

*പാലക്കാട് : ധോണി വെള്ളച്ചാട്ടത്തില്‍ വീണ് ഒരാളെ കാണാതായി.വിനോദ സഞ്ചാരത്തിനെത്തിയ അജിന്‍ എന്നയാളെയാണ് (18) കാണാതായത്.*

പാലക്കാട്.ധോണി വെള്ളച്ചാട്ടത്തിൽ വിദ്യാർത്ഥിയെ കാണാതായി. പോലീസും വനംവകുപ്പും ഫയര്‍ഫോഴ്‌സും സ്ഥലത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മുങ്ങൽ വിദഗ്ദരുടെ സഹായത്തോടെ നാളെ രാവിലെ 7 ന് തിരച്ചിൽ പുനരാരംഭിക്കും

ഇന്ന് ഉച്ച കഴിഞ്ഞ് 1 മണിക്കാണ് 10 അംഗ സംഘത്തിനൊപ്പമാണ് അജിന്‍ ധോണിയിലെത്തിയത്. ട്രക്കിങ്ങിനിടെ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നത്. ഉച്ചയോടെ സംഘം ധോണി വെള്ളച്ചാട്ടം കാണാന്‍ പോയതായിരുന്നു. ഞായറാഴ്ച ആയതിനാൽ ധാരാളം പേരുണ്ടായിരുന്നെങ്കിലും അജിനും മറ്റൊരു യുവാവും മുകള്‍ ഭാഗത്തുള്ള വെള്ളച്ചാട്ടത്തിനടുത്തേക്ക് കയറിപ്പോവുകയായിരുന്നു. അവിടെനിന്നാണ് അജിന്‍ വെള്ളച്ചാട്ടത്തിലേക്ക് വീണത്. കോട്ടായി ഗവ. HSS ൽ +2 പരീക്ഷ എഴുതി നാളത്തെ റിസൾട്ടിനായി കാത്തിരിക്കുകയായിരുന്നു അജിൽ. ചൂലന്നൂർ മണ്ണാരപ്പറ്റ വീട്ടിൽ ഇലട്രീഷനായ സുരേഷിന്റെ മൂത്ത മകനാണ്. ഫോറസ്റ്റ് വകുപ്പിന്റെ കെടുകാര്യസ്ഥതയിൽ കടുത്ത പ്രതിക്ഷേധത്തിലാണ് ബന്ധുക്കളും നാട്ടുകാരും

*പറക്കുന്നതിനിടെ വിമാനത്തിൽ പക്ഷി ഇടിച്ച് തീപിടിച്ചു, 185 യാത്രക്കാരുമായി സഞ്ചരിച്ച സ്പെെസ് ജെറ്റ് അടിയന്തര ലാൻ‌ഡിംഗ് നട...
19/06/2022

*പറക്കുന്നതിനിടെ വിമാനത്തിൽ പക്ഷി ഇടിച്ച് തീപിടിച്ചു, 185 യാത്രക്കാരുമായി സഞ്ചരിച്ച സ്പെെസ് ജെറ്റ് അടിയന്തര ലാൻ‌ഡിംഗ് നടത്തി*

പട്ന:ബീഹാറിലെ പാറ്റ്‌നയില്‍ പറക്കുന്നതിനിടെ വിമാനത്തില്‍ ചിറകില്‍ തീപ്പിടുത്തം. സ്‌പൈസ് ജെറ്റിന്റെ പട്ന-ഡല്‍ഹി വിമാനത്തിനാണ് തീപിടിച്ചത്. 185 യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി.

പട്ന വിമാനത്താവളത്തില്‍ ഇറക്കിയ സ്‌പൈസ് ജെറ്റിലെ 185 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് വിമാനത്തിന് തീപിടിച്ചതായി പ്രദേശവാസികള്‍ അധികൃതരെ അറിയിച്ചിട്ടുണ്ട്. പട്ന ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്രശേഖര്‍ സിംഗ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വന്‍ ദുരന്തമാണ് ഒഴിവായതെന്നും അദ്ദേഹം പ്രതികരിച്ചു.

‘വിമാനത്തിന്റെ ഇടതു ചിറകിലാണ് തീ പിടിച്ചത്. അത് കണ്ട ഉടൻ നിലത്തിറക്കി. സാങ്കേതിക തകരാറാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. എൻജിനീയറിംഗ് സംഘം കൂടുതൽ അന്വേഷണം നടത്തി വരികയാണ്’- ചന്ദ്രശേഖർ സിംഗ് പറ‌ഞ്ഞു.

12.30ന് പട്‌നയിൽ നിന്ന് പറന്നുയർന്ന സമയം മുതൽക്കേ വിമാനത്തിൽ എന്തോ പന്തികേട് തോന്നിയതായി യാത്രക്കാരിലൊരാൾ പറഞ്ഞു. യാത്രയ്ക്കിടെ വിമാനത്തിനുള്ളിലെ ലൈറ്റുകൾ മിന്നിത്തുടങ്ങിയെന്നും ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്ത സമയം മുതൽ ഞങ്ങൾക്ക് എന്തോ കുഴപ്പമുണ്ടെന്ന് തോന്നിയെന്നും സ്‌പൈസ് ജെറ്റിന്റെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്നും മറ്റൊരു യാത്രക്കാരൻ പറഞ്ഞു.

Address


Website

Alerts

Be the first to know and let us send you an email when Flash News MKD posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share