15/10/2020
#മഞ്ചേരി.... മലപ്പുറം ജില്ലയുടെ ഹൃദയം! മലബാറിൽ നടന്നിട്ടുള്ള ഒട്ടനവധി വീര ഇതിഹാസ ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച പട്ടണം! രാജ ഭരണ കാലത്ത് സാമൂതിരിയുടെ രാജ്യത്തിൻറെ കിഴക്കു ഭാഗത്ത് തന്ത്ര പ്രധാനമായ കേന്ദ്രമായിരുന്നു #മഞ്ചേരി. 18 -ആം നൂറ്റാണ്ടിൽ മൈസൂർ രാജാക്കന്മാരായ ഹൈദരാലിയുടെയും ടിപ്പുവിന്റെയും പടയോട്ട കാലത്ത് അവരുടെ സൈനിക കേന്ദ്രമായിരിക്കാനും #മഞ്ചേരിക്ക് നിയോഗം ഉണ്ടായി. വൈദേശിക ആധിപത്യത്തിനെതിരെ ശക്തമായ താക്കീത് നൽകിയ 1921-ലെ മലബാർ കലാപത്തിന്റെ സിരാ കേന്ദ്രവും #മഞ്ചേരി ആയിരുന്നു. അതിനു നേതൃത്വം നൽകി ഇന്ത്യൻ സ്വാതന്ത്യ ചരിത്രത്തിൻറെ വീര ഇതിഹാസങ്ങളായിരുന്ന ആലി മുസ്ല്യാരും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും #മഞ്ചേരിക്കാരായിരുന്നു എന്നത് തെല്ലഭിമാനത്തോടെ പറയട്ടെ. ഉയർന്ന സാംസ്ക്കാരിക ബോധവും കറകളഞ്ഞ മതസൗഹാർദ്ദവും ഈ നാട്ടുക്കാരുടെ സവിശേഷതയാണ്. ആദിമ കാലം മുതലേ #മഞ്ചേരിയിൽ ജനവാസമുണ്ടായിരുന്നു.ഏഴു നൂറ്റാണ്ടുകൾക്ക് മുൻപ് നിർമിച്ച പയ്യനാട്ടെ പള്ളി , AD 1652- ൽ സാമൂതിരി രാജാവ് നിർമിച്ച #മഞ്ചേരി കോവിലകം വക കുന്നത്ത് അമ്പലം തുടങ്ങി ഒട്ടേറെ ശേഷിപ്പുകൾ ഏറെ അഭിമാനത്തോടെ ഇന്നും തലയുയർത്തി #മഞ്ചേരിക്ക് തിലകക്കുറി ചാർത്തുന്നു.
നൂറ്റാണ്ടുകൾക്ക് മുൻപ് സ്ഥാപിതമായ ആഴ്ച ചന്തയോടയാണ് മലബാറിൻറെ വാണിജ്യ ഭൂപടത്തിൽ #മഞ്ചേരി ഇടം പിടിക്കുന്നത് . ആ കാല പഴക്കവും പാരമ്പര്യവും കൊണ്ട് തന്നെയാണ് മലപ്പുറം ജില്ലയുടെ വാണിജ്യ കേന്ദ്രമായി മഞ്ചേരി ഇന്നും അജയ്യമായി നിലകൊള്ളുന്നത് . ഒട്ടുമിക്ക ഉല്പാദന - നിർമാണ കേന്ദ്രങ്ങളും ഗവർമെന്റ് മെഡിക്കൽ കോളേജ് ഉൾപ്പടെയുള്ള ആരോഗ്യ, മറ്റു സേവന സ്ഥാപങ്ങളും ഒരുപിടി നല്ല വിദ്യാഭ്യാസ സ്ഥാപങ്ങളും, കായിക - വിനോദ സൗകര്യങ്ങളും, കടൽത്തീരത്തെ മണൽത്തിട്ട പോലെ എണ്ണിയാലൊടുങ്ങാത്ത ചെറുതും വലുതുമായ കച്ചവട സ്ഥാപങ്ങളും തുടങ്ങി, ഒട്ടനവധിയുണ്ട് #മഞ്ചേരിയുടെ വാണിജ്യ ലോകത്തെ വിശേഷങ്ങൾ. പറഞ്ഞാലും പറഞ്ഞാലും തീരില്ല! ഭൂശാസ്ത്രപരമായും സാമൂഹികപരമായും സാംസ്കാരികപരമായും ഭൗതികവും സാമ്പത്തികപരമായ ഒട്ടേറെ അനുകൂല ഘടകങ്ങൾ ഈ വളർച്ചക്ക് പിന്നിലുണ്ട്. മഞ്ചേരിയുടെ വാണിജ്യ ലോകത്തേക്ക് ഒരേടുകൂടെ തുന്നി ചേർക്കുകയാണ്. അതെ,16 -10 -2020 വെള്ളിയാഴ്ച രാവിലെ 10 - മണി മുതൽ #മഞ്ചേരിയുടെ_വീടകങ്ങളും_ഓഫീസ്_അകത്തളങ്ങളും_ഇനി_പഴയതുപോലെ_ആവില്ല ! #മഞ്ചേരിയുടെ പ്രധാന കൈവഴിയായ മഞ്ചേരി-ഊട്ടി സംസ്ഥാന പാതയിൽ നഗര തിരക്കിൽ നിന്ന് അൽപ്പം മാറി, മരത്താണിയിൽ ഇൻഡോർ ചെടികൾക്ക് മാത്രമായി എന്ന സ്ഥാപനത്തിന് സമാരംഭം കുറിക്കുകയാണ്. പച്ചപ്പും അതിൻറെ അനുഭൂതിയും ഏറെ ഇഷ്ടപെടുന്ന നമുക്ക് ആ ഒരനുഭൂതി നമ്മുടെ വീടകങ്ങളിലും ഓഫീസ് മുറികളിലും കിട്ടിയാലോ? അതൊരു പോസറ്റീവ് എനർജി ആവും. തീർച്ച !!
കേരള കാർഷിക സർവകശാലയിൽ നിന്ന് കാർഷിക ബിരുദം കരസ്ഥമാക്കിയ ശ്രീമതി. സഫയുടെ നേത്രത്വത്തിലുള്ള ഒരു കൂട്ടം യുവ സംരഭകരാണ് ഈ ആശയത്തിന് പിന്നിൽ. ഒട്ടേറെ സമാന സംരംഭങ്ങൾ ഉണ്ടെങ്കിലും ഓരോ ചെടികളെയും പ്രതേകം ശാസ്ത്രീയമായി പരിപാലിച്ഛ് ഓരോ വീടിനും ഓഫീസുകളുടെയും ഘടനയുടെയും കാലാവസ്ഥക്കും ഭംഗിക്കും അനുസരിച്ഛ് ശരിയായ ചെടികൾ തിരഞ്ഞെടുക്കാൻ സഹായിക്കുകയും ഫലപ്രദമായതും, ശാസ്ത്രീയപരവുമായ തുടർ പരിചരണത്തിന് വിദഗ്ദോപദേശം നല്കുകയും ചെയുന്നു. കൂടാതെ പലവിധ ചട്ടികളും മറ്റു ചെടി പരിപാലന കാര്യങ്ങളും ഇവരുടെ
സവിശേഷതയാണ്. വ്യത്യസ്തത്തരം ഇൻഡോർ ചെടികളുടെ വലിയൊരു ശേഖരം Plnt_hub -ന്റെ പ്രതേകതയാണ്. ദൂരെ സ്ഥലങ്ങളിൽ പോയി ഇത്തരം ചെടികൾ വാങ്ങുന്നവർക്ക് ഏറെ അനുഗ്രഹമാണ് ഇവരുടെ ഈ സംരംഭം.
കൂടുതൽ വിവരങ്ങൾക്ക് :+91 7736873232