MSM_Inbox

MSM_Inbox Dialy messages
Quotes
Islamic Messages

മനുഷ്യത്വമാണ് മഹത്വം!പ്രപഞ്ച നാഥൻ്റെ ആദരവ് ലഭിച്ചവനാണ് മനുഷ്യൻ.മനുഷ്യർ പരസ്പരം ആദരവും അംഗീകാരവും സംരക്ഷണവും സാധ്യമാക്കണം...
10/12/2023

മനുഷ്യത്വമാണ് മഹത്വം!

പ്രപഞ്ച നാഥൻ്റെ ആദരവ് ലഭിച്ചവനാണ് മനുഷ്യൻ.

മനുഷ്യർ പരസ്പരം ആദരവും അംഗീകാരവും സംരക്ഷണവും സാധ്യമാക്കണം എന്നാണ് ദൈവിക വചനം.

#മനുഷ്യാവകാശ_ദിനം


പെണ്ണും ആണും വിവാഹത്തോടെ ഇണയും തുണയുമാകുന്നു.പരസ്പരം തിരിച്ചറിഞ്ഞാൽഇമ്പമുള്ള ജീവിതമുണ്ടാകുന്നു.*...അവര്‍ നിങ്ങള്‍ക്കൊരു ...
09/12/2023

പെണ്ണും ആണും വിവാഹത്തോടെ
ഇണയും തുണയുമാകുന്നു.
പരസ്പരം തിരിച്ചറിഞ്ഞാൽ
ഇമ്പമുള്ള ജീവിതമുണ്ടാകുന്നു.

*...അവര്‍ നിങ്ങള്‍ക്കൊരു വസ്ത്രമാകുന്നു. നിങ്ങള്‍ അവര്‍ക്കും ഒരു വസ്ത്രമാകുന്നു...*
(വിശുദ്ധ ഖുർആൻ 2:187)

പണമല്ല എല്ലാം!എണ്ണവും അളവും കണക്കാക്കുന്ന സമ്പത്തിനേക്കാൾ മഹത്തരമാണ് സംശുദ്ധമായ വിവാഹ ജീവിതം.ബന്ധങ്ങൾക്ക് വിലയിട്ട് സ്വസ...
08/12/2023

പണമല്ല എല്ലാം!

എണ്ണവും അളവും കണക്കാക്കുന്ന സമ്പത്തിനേക്കാൾ മഹത്തരമാണ് സംശുദ്ധമായ വിവാഹ ജീവിതം.

ബന്ധങ്ങൾക്ക് വിലയിട്ട് സ്വസ്ഥതയും ജീവിതവും നശിപ്പിക്കാതെ ദൈവിക സന്ദേശത്തെ പ്രാവർത്തികമാക്കുക.


പറന്നുയരാനുള്ള മനുഷ്യന്റെ സ്വപ്നങ്ങൾക്ക് ചിറക് ലഭിച്ചത്പക്ഷികളെ പഠിച്ചപ്പോഴാണ്.സ്രഷ്ടാവ് പക്ഷികൾക്ക് നൽകിയതാണ് ആ ഘടന.അത്...
07/12/2023

പറന്നുയരാനുള്ള മനുഷ്യന്റെ സ്വപ്നങ്ങൾക്ക് ചിറക് ലഭിച്ചത്
പക്ഷികളെ പഠിച്ചപ്പോഴാണ്.

സ്രഷ്ടാവ് പക്ഷികൾക്ക് നൽകിയതാണ് ആ ഘടന.
അത്ഭുതമാണ് അവന്റെ സൃഷ്ടിപ്പ്.

വഴി വെളിച്ചമാണ് ഖുർആൻ,അതിലെ നിയമങ്ങളെല്ലാം കൃത്യവും വ്യക്തവുമാണ്.ഭൂമിയും ഉന്നതമായ ആകാശങ്ങളും സൃഷ്ടിച്ചവന്‍റെ പക്കല്‍ നിന...
06/12/2023

വഴി വെളിച്ചമാണ് ഖുർആൻ,
അതിലെ നിയമങ്ങളെല്ലാം
കൃത്യവും വ്യക്തവുമാണ്.

ഭൂമിയും ഉന്നതമായ ആകാശങ്ങളും സൃഷ്ടിച്ചവന്‍റെ പക്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ അത്.
(വിശുദ്ധ ഖുർആൻ 20:4)

സ്വർഗമോ? നരകമോ?പ്രവർത്തനങ്ങളാണ് പര്യവസാനം  നിർണ്ണയിക്കുന്നത് ഓരോരുത്തര്‍ക്കും അവരവര്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലമായി പല പദ...
05/12/2023

സ്വർഗമോ? നരകമോ?

പ്രവർത്തനങ്ങളാണ് പര്യവസാനം നിർണ്ണയിക്കുന്നത്

ഓരോരുത്തര്‍ക്കും അവരവര്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലമായി പല പദവികളുണ്ട്. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി നിന്‍റെ രക്ഷിതാവ് ഒട്ടും അശ്രദ്ധനല്ല.
(വിശുദ്ധ ഖുർആൻ 6:132)

മനസ്സിൽ ഇടം പിടിക്കുന്ന ചിലരില്ലേ!ആകർഷണീയമായ പെരുമാറ്റവും സ്വഭാവ ഗുണങ്ങളുമാണതിന് കാരണം.ഖുർആൻ ആയിരുന്നു തിരുനബി(സ്വ)യുടെ ...
04/12/2023

മനസ്സിൽ ഇടം പിടിക്കുന്ന ചിലരില്ലേ!

ആകർഷണീയമായ പെരുമാറ്റവും സ്വഭാവ ഗുണങ്ങളുമാണതിന് കാരണം.

ഖുർആൻ ആയിരുന്നു തിരുനബി(സ്വ)യുടെ സ്വഭാവത്തിൻ്റെ അടിസ്ഥാനം!

കണ്ണുണ്ടായാൽ പോര,കാണണംചുറ്റുമുള്ളവരും കൂടെയുളളവരും  അവരുടെ എല്ലാ പ്രയാസങ്ങളുംപരസ്യപ്പെടുത്താൻ ആഗ്രഹിക്കില്ല.നാം അവ കണ്ടറ...
03/12/2023

കണ്ണുണ്ടായാൽ പോര,കാണണം

ചുറ്റുമുള്ളവരും കൂടെയുളളവരും അവരുടെ എല്ലാ പ്രയാസങ്ങളും
പരസ്യപ്പെടുത്താൻ ആഗ്രഹിക്കില്ല.

നാം അവ കണ്ടറിയണം, പരിഹരിക്കാൻ പരിശ്രമിക്കണം

പാരവെപ്പ് ഒരു പ്രതിപ്രവർത്തനമാണ്!മറ്റൊരാളെ ഉപദ്രവിക്കുന്നവന് അല്ലാഹുവിൽ നിന്നുള്ള ഉപദ്രവമുണ്ടാകും,മറ്റൊരാൾക്ക് പ്രയാസമുണ...
02/12/2023

പാരവെപ്പ് ഒരു പ്രതിപ്രവർത്തനമാണ്!

മറ്റൊരാളെ ഉപദ്രവിക്കുന്നവന് അല്ലാഹുവിൽ നിന്നുള്ള ഉപദ്രവമുണ്ടാകും,മറ്റൊരാൾക്ക് പ്രയാസമുണ്ടാക്കുന്നവന് അല്ലാഹുവിൽ നിന്നുള്ള പ്രയാസമുണ്ടാകും.

മുഹമ്മദ് നബി (സ്വ)

സമാധാന ജീവിതത്തിന് ദൈവിക നിയമങ്ങൾ അനിവാര്യം നിങ്ങള്‍ വ്യഭിചാരത്തെ സമീപിക്കുകയും ചെയ്യരുത്. നിശ്ചയമായും അത് ഒരു നീചവൃത്തി...
01/12/2023

സമാധാന ജീവിതത്തിന് ദൈവിക നിയമങ്ങൾ അനിവാര്യം

നിങ്ങള്‍ വ്യഭിചാരത്തെ സമീപിക്കുകയും ചെയ്യരുത്. നിശ്ചയമായും അത് ഒരു നീചവൃത്തിയാകുന്നു; വളരെ ദുഷിച്ച മാര്‍ഗ്ഗവുമാണ്.

വിശുദ്ധ ഖുർആൻ 17:32

മറ്റുള്ളവരുടെ ന്യൂനത വിളിച്ച് പറയരുത്.ഇഹലോകത്ത് ഒരാൾ മറ്റൊരാളുടെ കുറ്റങ്ങൾ മറച്ചുവെച്ചാൽ അന്ത്യനാളിൽ അവന്റെ കുറ്റങ്ങൾ അല...
30/11/2023

മറ്റുള്ളവരുടെ ന്യൂനത വിളിച്ച് പറയരുത്.

ഇഹലോകത്ത് ഒരാൾ മറ്റൊരാളുടെ കുറ്റങ്ങൾ മറച്ചുവെച്ചാൽ അന്ത്യനാളിൽ അവന്റെ കുറ്റങ്ങൾ അല്ലാഹു മറച്ചു വെക്കും.

മുഹമ്മദ് നബി(സ്വ)
(മുസ്‌ലിം : 2590)

ഇന്ന് വില കൽപ്പിക്കുന്ന പലതിനും ഒരു വിലയും ലഭിക്കാത്ത ദിനം!സ്വത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത ദിവസം(ഉയിര്‍ത്തെഴുന്നേല്...
29/11/2023

ഇന്ന് വില കൽപ്പിക്കുന്ന പലതിനും ഒരു വിലയും ലഭിക്കാത്ത ദിനം!

സ്വത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത ദിവസം
(ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം).കുറ്റമറ്റ ഹൃദയവുമായി അല്ലാഹുവിങ്കല്‍ ‍ചെന്നവര്‍ക്കൊഴികെ (മറ്റാർക്കും ഉപകരിക്കാത്ത ദിവസം)

(വിശുദ്ധ ഖുർആൻ 26: 88,89)

ഭക്ഷണത്തിനായി "നല്ല സ്ഥലങ്ങൾ" കിട്ടാനായി തിരയുമ്പോൾ മാത്രം വിശപ്പ് സഹിച്ച അനുഭവങ്ങളാണ് നമുക്കുള്ളത്.എപ്പോഴാണ് ഒരല്പം ഭക്...
28/11/2023

ഭക്ഷണത്തിനായി "നല്ല സ്ഥലങ്ങൾ" കിട്ടാനായി തിരയുമ്പോൾ മാത്രം വിശപ്പ് സഹിച്ച അനുഭവങ്ങളാണ് നമുക്കുള്ളത്.

എപ്പോഴാണ് ഒരല്പം ഭക്ഷണം കിട്ടുക?!
എന്തെങ്കിലും കിട്ടിയിരുന്നെങ്കിൽ?!
ഇങ്ങനെ ചിന്തിച്ചു ജീവിക്കുന്നവരെ നമ്മുടെ അഭിവൃദ്ധിക്കിടയിലും ചേർത്തു പിടിക്കണം!

ഈ ജീവിതം  തന്നിഷ്ടത്തോടെ തീർക്കാനുള്ളതല്ല, എങ്ങനെ ചെലവഴിച്ചെന്ന് പടച്ചവൻ നമ്മോട് ചോദിക്കുക തന്നെചെയ്യുംതീര്‍ച്ചയായും നാം...
27/11/2023

ഈ ജീവിതം തന്നിഷ്ടത്തോടെ തീർക്കാനുള്ളതല്ല, എങ്ങനെ ചെലവഴിച്ചെന്ന് പടച്ചവൻ നമ്മോട് ചോദിക്കുക തന്നെചെയ്യും

തീര്‍ച്ചയായും നാം ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ അടുത്തേക്ക് തന്നെയാണ് തിരിച്ചെത്തലും
(വിശുദ്ധ ഖുർആൻ 50:43)

ഉദ്ദേശ്യവും പ്രവർത്തികളും നന്മക്ക് വേണ്ടിയാകട്ടെനമ്മുടെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെട്ടവരാരോ, അവരെ നമ്മുടെ വഴികളിലേക്...
26/11/2023

ഉദ്ദേശ്യവും പ്രവർത്തികളും നന്മക്ക് വേണ്ടിയാകട്ടെ

നമ്മുടെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെട്ടവരാരോ, അവരെ നമ്മുടെ വഴികളിലേക്ക് നാം നയിക്കുക തന്നെ ചെയ്യുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു സദ്‌വൃത്തരോടൊപ്പമാകുന്നു
(വിശുദ്ധ ഖുർആൻ 29:69)

അനുഗ്രഹങ്ങളും പ്രതിസന്ധികളും നാഥന്റെ  പരീക്ഷണങ്ങളാണ്. ഏതവസ്ഥയിലും നന്ദിയോടെ ജീവിക്കാനാകണം.നന്മയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക...
25/11/2023

അനുഗ്രഹങ്ങളും പ്രതിസന്ധികളും നാഥന്റെ പരീക്ഷണങ്ങളാണ്. ഏതവസ്ഥയിലും നന്ദിയോടെ ജീവിക്കാനാകണം.

നന്മയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതില്‍ മനുഷ്യന് മടുപ്പ് തോന്നുന്നില്ല. തിന്മ അവനെ ബാധിച്ചാലോ അവന്‍ മനം മടുത്തവനും നിരാശനുമായിത്തീരുന്നു.
(വിശുദ്ധ ഖുർആൻ 41:49)

ഭാര്യ ജോലിക്കാരിയോ വേലക്കാരിയോ അല്ല.അവൾ ഭർത്താവിൻ്റെ വീട്ടിലെ അതിഥിയാകുന്നു!ആവശ്യമായ പരിഗണനയും, പിന്തുണയും, ആശ്വാസവും നൽ...
24/11/2023

ഭാര്യ ജോലിക്കാരിയോ വേലക്കാരിയോ അല്ല.

അവൾ ഭർത്താവിൻ്റെ വീട്ടിലെ അതിഥിയാകുന്നു!

ആവശ്യമായ പരിഗണനയും, പിന്തുണയും, ആശ്വാസവും നൽകാനാണ് തിരുനബിയുടെ ഉപദേശം!

സ്വന്തത്തെയും സ്വന്തമെന്ന് കരുതുന്നവരെയും നന്മ ശീലിപ്പിക്കുക."നന്മ ശീലിപ്പിക്കുക, ശീലങ്ങളിലൂടെയാണ് നന്മ സ്ഥാപിക്കപ്പെടുക...
23/11/2023

സ്വന്തത്തെയും സ്വന്തമെന്ന് കരുതുന്നവരെയും നന്മ ശീലിപ്പിക്കുക.

"നന്മ ശീലിപ്പിക്കുക, ശീലങ്ങളിലൂടെയാണ് നന്മ സ്ഥാപിക്കപ്പെടുക..."

അബ്ദുള്ളാഹിബ്നു മസ്ഊദ് (റ)

സകല പാപങ്ങളെയും സൂക്ഷിക്കുകപാപത്തില്‍ നിന്ന് പ്രത്യക്ഷമായതും പരോക്ഷമായതും നിങ്ങള്‍ വെടിയുക. പാപം സമ്പാദിച്ച് വെക്കുന്നവര...
22/11/2023

സകല പാപങ്ങളെയും സൂക്ഷിക്കുക

പാപത്തില്‍ നിന്ന് പ്രത്യക്ഷമായതും പരോക്ഷമായതും നിങ്ങള്‍ വെടിയുക. പാപം സമ്പാദിച്ച് വെക്കുന്നവരാരോ അവര്‍ ചെയ്ത് കൂട്ടുന്നതിന് തക്ക പ്രതിഫലം തീര്‍ച്ചയായും അവര്‍ക്ക് നല്‍കപ്പെടുന്നതാണ്‌.
(വിശുദ്ധ ഖുർആൻ 6:120)

മറ്റുള്ളവരുടെ ഉയർച്ചയിൽ നീ അസ്വസ്ഥനാണോ..?!എങ്കിൽ,നീ നിൻ്റെ മനസ്സിനെ ചികിത്സിക്കുക.മറ്റുള്ളവരുടെ സന്തോഷത്തിലും ദുഃഖത്തിലു...
21/11/2023

മറ്റുള്ളവരുടെ ഉയർച്ചയിൽ നീ അസ്വസ്ഥനാണോ..?!

എങ്കിൽ,
നീ നിൻ്റെ മനസ്സിനെ ചികിത്സിക്കുക.

മറ്റുള്ളവരുടെ സന്തോഷത്തിലും ദുഃഖത്തിലും പങ്ക് ചേരുന്നതാണ് നേരും നന്മയും!

നമ്മിൽ നിന്ന് വന്നുപോയ വീഴ്ചകൾക്ക് മാപ്പ് ചോദിക്കാൻ പോലും അവസരം നൽകാതെ എത്ര പേരാണ് നമ്മോട് വിട പറഞ്ഞത്?!.ആരെയും വേദനിപ്പ...
20/11/2023

നമ്മിൽ നിന്ന് വന്നുപോയ വീഴ്ചകൾക്ക് മാപ്പ് ചോദിക്കാൻ പോലും അവസരം നൽകാതെ എത്ര പേരാണ് നമ്മോട് വിട പറഞ്ഞത്?!.

ആരെയും വേദനിപ്പിക്കാതെ ജീവിക്കുക!

നേരിയ അവഗണനപോലും അരുത്പ്രതാപികൾ ഇരിക്കുന്ന സദസ്സിലേക്ക്പ്രവേശിച്ച സാധാരണക്കാരനെ പരിഗണിക്കാതിരുന്നതിനെ തിരുത്തിക്കൊണ്ട് ദ...
19/11/2023

നേരിയ അവഗണനപോലും അരുത്

പ്രതാപികൾ ഇരിക്കുന്ന സദസ്സിലേക്ക്
പ്രവേശിച്ച സാധാരണക്കാരനെ പരിഗണിക്കാതിരുന്നതിനെ തിരുത്തിക്കൊണ്ട് ദൈവിക വചനം അവതരിച്ചിട്ടുണ്ട്.

അദ്ദേഹം മുഖം ചുളിച്ചു തിരിഞ്ഞുകളഞ്ഞു.
(വിശുദ്ധ ഖുർആൻ 80:1)

മരണം അവസാനമല്ലെന്നത് തീർച്ച.മരണാനന്തരമുണ്ടൊരു കൂടിക്കാഴ്ച്ച. ഓര്‍ക്കുക, തീര്‍ച്ചയായും അവര്‍ തങ്ങളുടെ രക്ഷിതാവിനെ കണ്ടുമു...
18/11/2023

മരണം അവസാനമല്ലെന്നത് തീർച്ച.
മരണാനന്തരമുണ്ടൊരു കൂടിക്കാഴ്ച്ച.

ഓര്‍ക്കുക, തീര്‍ച്ചയായും അവര്‍ തങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടുന്ന കാര്യത്തെപ്പറ്റി സംശയത്തിലാകുന്നു. ഓര്‍ക്കുക, തീര്‍ച്ചയായും അവന്‍ ഏതൊരു വസ്തുവിനെയും വലയം ചെയ്തിട്ടുള്ളവനാകുന്നു.
(വിശുദ്ധ ഖുർആൻ 41:54)

പ്രയാസങ്ങൾ പരിഗണിക്കാതെ ധർമ പാതയിൽ മുന്നേറുക. നന്മകൾക്കുള്ള പ്രതിഫലം നഷ്ടപ്പെടില്ല.നിന്‍റെ രക്ഷിതാവിങ്കലേക്കാണ് എല്ലാം ച...
17/11/2023

പ്രയാസങ്ങൾ പരിഗണിക്കാതെ ധർമ പാതയിൽ മുന്നേറുക. നന്മകൾക്കുള്ള പ്രതിഫലം നഷ്ടപ്പെടില്ല.

നിന്‍റെ രക്ഷിതാവിങ്കലേക്കാണ് എല്ലാം ചെന്ന് അവസാനിക്കുന്നത്
(വിശുദ്ധ ഖുർആൻ 53:42)

കുടുംബത്തിൽ നീതി പുലരട്ടെമക്കളെന്നോ മരുമക്കളെന്നോ വിവേചനം അരുത്. എല്ലാവരെയും തുല്ല്യമായി  പരിഗണിക്കുക. ..തീർച്ചയായും അനീ...
16/11/2023

കുടുംബത്തിൽ നീതി പുലരട്ടെ

മക്കളെന്നോ മരുമക്കളെന്നോ വിവേചനം അരുത്. എല്ലാവരെയും തുല്ല്യമായി പരിഗണിക്കുക.
..തീർച്ചയായും അനീതി പ്രവർത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.

വിശുദ്ധ ഖുർആൻ 3:57

ജീവിത വഴിയിൽ നമുക്ക് ബന്ധങ്ങൾ സമ്മാനിച്ചത് അല്ലാഹുവാകുന്നു. നമ്മുടെ അനുവാദം കൂടാതെ ഓരോ ബന്ധുവിനെയും തിരിച്ച് വിളിക്കാനുള...
15/11/2023

ജീവിത വഴിയിൽ നമുക്ക് ബന്ധങ്ങൾ സമ്മാനിച്ചത് അല്ലാഹുവാകുന്നു.

നമ്മുടെ അനുവാദം കൂടാതെ ഓരോ ബന്ധുവിനെയും തിരിച്ച് വിളിക്കാനുള്ള അവകാശവും അവനുണ്ട്!

ക്ഷമ പ്രായോഗികമാക്കി നാഥനിലേക്ക് കൈകളുയർത്തുക.

കുഞ്ഞുങ്ങളിൽ ആശയങ്ങളുണ്ട്,ചിത്രങ്ങളും ചിന്തകളുമുണ്ട്.പറയാൻ നിരവധിയുണ്ട്,പറന്നുയരാൻ സ്വപ്നങ്ങളുണ്ട്.കേൾക്കാനും, പറയാനും, ...
14/11/2023

കുഞ്ഞുങ്ങളിൽ ആശയങ്ങളുണ്ട്,
ചിത്രങ്ങളും ചിന്തകളുമുണ്ട്.

പറയാൻ നിരവധിയുണ്ട്,
പറന്നുയരാൻ സ്വപ്നങ്ങളുണ്ട്.

കേൾക്കാനും, പറയാനും, പരിശ്രമിക്കുക,
നാം കുട്ടികളിലേക്ക് വളരുക!


തന്റെ നാവ് കൊണ്ട് ഒരാളെയും വേദനിപ്പിക്കാതെയാണ് ഒരാൾ ഈ ലോകത്തോട് വിട പറയുന്നതെങ്കിൽ അവൻ എത്ര ഭാഗ്യവാൻ!മറ്റു മുസ്ലിംകൾ ഏതൊ...
13/11/2023

തന്റെ നാവ് കൊണ്ട് ഒരാളെയും വേദനിപ്പിക്കാതെയാണ് ഒരാൾ ഈ ലോകത്തോട് വിട പറയുന്നതെങ്കിൽ അവൻ എത്ര ഭാഗ്യവാൻ!

മറ്റു മുസ്ലിംകൾ ഏതൊരാളുടെ നാവിൽ നിന്നും കൈയ്യിൽ നിന്നും സുരക്ഷിതരാകുന്നുവോ അവനാകുന്നു മുസ്‌ലിം

മുഹമ്മദ് നബി (സ്വ)

(ബുഖാരി : 10)

അവിചാരിതമായ പ്രതിസന്ധികൾ വിശ്വാസികൾക്ക് പരീക്ഷണമാണ്!ആയുസിൻ്റെ  മൂല്യമോർക്കണം,അനുഗ്രഹങ്ങൾക്ക് നന്ദിയുണ്ടാവണം.പ്രതീക്ഷയോടെ...
12/11/2023

അവിചാരിതമായ പ്രതിസന്ധികൾ വിശ്വാസികൾക്ക് പരീക്ഷണമാണ്!

ആയുസിൻ്റെ മൂല്യമോർക്കണം,
അനുഗ്രഹങ്ങൾക്ക് നന്ദിയുണ്ടാവണം.

പ്രതീക്ഷയോടെ ക്ഷമിക്കുന്നവർക്ക് നാഥൻ്റെ ശുഭവാർത്തയുണ്ട്.

അജ്ഞത ബലഹീനതയാണ്അറിവാണ് ശക്തി"ഉന്നതിയിലേക്കെത്താൻ കരുത്ത് ആവശ്യമുണ്ട്. അത് എവറസ്റ്റ് കൊടുമുടിയുടെ മുകളിലേക്കായാലുംനിങ്ങള...
11/11/2023

അജ്ഞത ബലഹീനതയാണ്
അറിവാണ് ശക്തി

"ഉന്നതിയിലേക്കെത്താൻ കരുത്ത് ആവശ്യമുണ്ട്. അത് എവറസ്റ്റ് കൊടുമുടിയുടെ മുകളിലേക്കായാലും
നിങ്ങളുടെ കരിയറിലെ ഉന്നതിയിലേക്കായാലും."

മൗലാനാ അബുൽ കലാം ആസാദ്


കടം;  അത്യാവശ്യമുണ്ടെങ്കിൽ മാത്രം വാങ്ങുക.സമയ പരിധിക്കുള്ളിൽ കൊടുത്ത് വീട്ടുക.കടം ചോദിച്ച് വരുന്നവനെ കഴിയുന്ന രീതിയിൽ സഹ...
10/11/2023

കടം; അത്യാവശ്യമുണ്ടെങ്കിൽ മാത്രം വാങ്ങുക.
സമയ പരിധിക്കുള്ളിൽ കൊടുത്ത് വീട്ടുക.

കടം ചോദിച്ച് വരുന്നവനെ കഴിയുന്ന രീതിയിൽ സഹായിക്കുക.

പ്രവാചക മാതൃക അങ്ങനെയാണ്.

ആരോഗ്യം പടച്ചവന്റെ അനുഗ്രഹമാണ്. അത് നഷ്ടപ്പെടാതിരിക്കാൻ പ്രാർത്ഥിക്കാം. രോഗം വന്നാൽ അയ്യൂബ് നബി(അ)യെ മാതൃകയാക്കാം.....(ന...
09/11/2023

ആരോഗ്യം പടച്ചവന്റെ അനുഗ്രഹമാണ്. അത് നഷ്ടപ്പെടാതിരിക്കാൻ പ്രാർത്ഥിക്കാം. രോഗം വന്നാൽ അയ്യൂബ് നബി(അ)യെ മാതൃകയാക്കാം...
..(നാഥാ) നീ കരുണ ചെയ്യുന്നവരിൽ വെച്ച് ഏറ്റവും കരുണയുള്ളവനാണല്ലോ.
(വിശുദ്ധ ഖുർആൻ 21:83)

അതിക്രമകാരികൾ ഇവിടെ നിത്യവാസികളല്ല.അവരുടെ പതനം വിദൂരമല്ല...അതിനാല്‍ അവരുടെ കാര്യത്തില്‍ നീ തിടുക്കം കാണിക്കേണ്ട. അവര്‍ക്...
08/11/2023

അതിക്രമകാരികൾ ഇവിടെ നിത്യവാസികളല്ല.
അവരുടെ പതനം വിദൂരമല്ല.
..അതിനാല്‍ അവരുടെ കാര്യത്തില്‍ നീ തിടുക്കം കാണിക്കേണ്ട. അവര്‍ക്കായി നാം (നാളുകള്‍) എണ്ണി എണ്ണിക്കൊണ്ടിരിക്കുക മാത്രമാകുന്നു.
(വിശുദ്ധ ഖുർആൻ 19: 84)

അസത്യത്തിന് അൽപായുസ്സ് മാത്രം!. പറയുക: "യഥാര്‍ത്ഥം വെളിവായിരിക്കുന്നു. അസത്യം നശിച്ചു നാമാവശേഷമാകുകയും ചെയ്തു. നിശ്ചയമായ...
07/11/2023

അസത്യത്തിന് അൽപായുസ്സ് മാത്രം!.

പറയുക: "യഥാര്‍ത്ഥം വെളിവായിരിക്കുന്നു. അസത്യം നശിച്ചു നാമാവശേഷമാകുകയും ചെയ്തു. നിശ്ചയമായും അസത്യം നാമാവശേഷമാകുന്നതാകുന്നു.

വിശുദ്ധ ഖുർആൻ 17:81

ധർമ പാതയെ അവഗണിച്ചാലാണ് ശിക്ഷ ലഭിക്കുക എന്നതാണ് ദൈവ ദൂതന്മരുടെ പ്രബോധ സന്ദേശം.നിഷേധിച്ച് തള്ളുകയും പിന്‍മാറിക്കളയുകയും ച...
06/11/2023

ധർമ പാതയെ അവഗണിച്ചാലാണ് ശിക്ഷ ലഭിക്കുക എന്നതാണ് ദൈവ ദൂതന്മരുടെ പ്രബോധ സന്ദേശം.

നിഷേധിച്ച് തള്ളുകയും പിന്‍മാറിക്കളയുകയും ചെയ്തവര്‍ക്കാണ് ശിക്ഷയുള്ളതെന്ന് തീര്‍ച്ചയായും ഞങ്ങള്‍ക്ക് ബോധനം നല്‍കപ്പെട്ടിരിക്കുന്നു.
(വിശുദ്ധ ഖുർആൻ 20:48)

ഉൽബോധനത്തെ ശ്രദ്ധിക്കാം...ഉദ്ബുദ്ധരായി മാറാം... ഇത് (ഖുര്‍ആന്‍) നാം അവതരിപ്പിച്ച അനുഗ്രഹപൂര്‍ണ്ണമായ ഒരു ഉല്‍ബോധനമാകുന്നു...
05/11/2023

ഉൽബോധനത്തെ ശ്രദ്ധിക്കാം...
ഉദ്ബുദ്ധരായി മാറാം...

ഇത് (ഖുര്‍ആന്‍) നാം അവതരിപ്പിച്ച അനുഗ്രഹപൂര്‍ണ്ണമായ ഒരു ഉല്‍ബോധനമാകുന്നു. എന്നിരിക്കെ നിങ്ങള്‍ അതിനെ നിഷേധിക്കുകയാണോ?
(വിശുദ്ധ ഖുർആൻ 21:50)

എണ്ണിയാൽ തീരാത്തതാണ് ദൈവാനുഗ്രങ്ങൾ,നന്ദി ചെയ്യലാണ് നമ്മുടെ ധർമ്മം.നിങ്ങള്‍ക്കു നാം ഭൂമിയില്‍ സ്വാധീനം നല്‍കുകയും, നിങ്ങള...
04/11/2023

എണ്ണിയാൽ തീരാത്തതാണ് ദൈവാനുഗ്രങ്ങൾ,
നന്ദി ചെയ്യലാണ് നമ്മുടെ ധർമ്മം.

നിങ്ങള്‍ക്കു നാം ഭൂമിയില്‍ സ്വാധീനം നല്‍കുകയും, നിങ്ങള്‍ക്കവിടെ നാം ജീവിതമാര്‍ഗങ്ങള്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു. കുറച്ച് മാത്രമേ നിങ്ങള്‍ നന്ദികാണിക്കുന്നുള്ളൂ.
(വിശുദ്ധ ഖുർആൻ 7:10)

കരുത്താണ് കുടുംബ ബന്ധങ്ങൾ.കോർത്തിണക്കാം...കാത്തു സൂക്ഷിക്കാം... കുടുംബ ബന്ധം മുറിക്കുന്നവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കില്ല.മ...
03/11/2023

കരുത്താണ് കുടുംബ ബന്ധങ്ങൾ.
കോർത്തിണക്കാം...
കാത്തു സൂക്ഷിക്കാം...

കുടുംബ ബന്ധം മുറിക്കുന്നവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കില്ല.

മുഹമ്മദ് നബി (സ്വ)
(ബുഖാരി : 5984)

സ്ഫോടന വാർത്ത കേട്ടപ്പോൾ അപലപിക്കാൻ പോലും തുനിയാതെ മുസ്ലിം സമുദായത്തിലേക്ക് വിരൽ ചൂണ്ടാനായിരുന്നു പലരുടെയും വ്യഗ്രത.!തീവ...
02/11/2023

സ്ഫോടന വാർത്ത കേട്ടപ്പോൾ അപലപിക്കാൻ പോലും തുനിയാതെ മുസ്ലിം സമുദായത്തിലേക്ക് വിരൽ ചൂണ്ടാനായിരുന്നു പലരുടെയും വ്യഗ്രത.!

തീവ്രവാദത്തെയെല്ലാം ഒരുപോലെ എതിർക്കണം. ഇസ്‌ലാമോഫോബിയ ബാധിക്കാത്തതിനുള്ള തെളിവാണത്.


വൈവിധ്യങ്ങളിൽ മഹത്വവും, മാതൃകയും ഉയർത്തി പിടിക്കുന്ന സുന്ദര നാട്! എരിതീയിൽ എണ്ണയൊഴിച്ചും, അകൽച്ചയുടെ വിത്ത് വിതച്ചും മാന...
01/11/2023

വൈവിധ്യങ്ങളിൽ മഹത്വവും, മാതൃകയും ഉയർത്തി പിടിക്കുന്ന സുന്ദര നാട്!

എരിതീയിൽ എണ്ണയൊഴിച്ചും, അകൽച്ചയുടെ വിത്ത് വിതച്ചും മാനവികതയുടെ വെളിച്ചം നശിക്കാതിരിക്കട്ടെ!

,

Address


Website

Alerts

Be the first to know and let us send you an email when MSM_Inbox posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share