Ente Startup

Ente Startup Ente Startup is a brand dedicated to providing valuable information about business and startup entrepreneurship.
(1)

എക്സിന്റെ ഇന്ത്യൻ ബദൽ 'കൂ' സേവനം അവസാനിപ്പിക്കുന്നു സോഷ്യൽ മീഡിയ സ്റ്റാർട്ടപ്പ് കൂ, ഏറ്റെടുക്കലിനായുള്ള നീണ്ട ചർച്ചകൾ പര...
04/07/2024

എക്സിന്റെ ഇന്ത്യൻ ബദൽ 'കൂ' സേവനം അവസാനിപ്പിക്കുന്നു

സോഷ്യൽ മീഡിയ സ്റ്റാർട്ടപ്പ് കൂ, ഏറ്റെടുക്കലിനായുള്ള നീണ്ട ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന്, അതിന്റെ സേവനം അവസാനിപ്പിക്കുന്നു.
എക്സിന്റെ (മുമ്പ് ട്വിറ്റർ) സ്വദേശീയ ബദലായി പ്രഖ്യാപിച്ചുകൊണ്ട് രംഗത്തുവന്ന കമ്പനിയാണ് കൂ. കൂ സഹസ്ഥാപകരായ അപ്രമേയ രാധാകൃഷ്ണയും മായങ്ക് ബിദാവത്കയും ഒരു ലിങ്ക്ഡ്ഇൻ പോസ്റ്റിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

'ഒരു സോഷ്യൽ മീഡിയ ആപ്പ് പ്രവർത്തിപ്പിക്കുന്നതിനുള്ള സാങ്കേതിക സേവനങ്ങളുടെ ചിലവ് കൂടുതലാണ്, അതിനാൽ ഞങ്ങൾക്ക് ഈ കടുത്ത തീരുമാനം എടുക്കേണ്ടി വന്നു' അപ്രമേയ രാധാകൃഷ്ണൻ പറയുന്നു.

2022 സെപ്റ്റംബറിൽ 40 ഓളം ജീവനക്കാരെ പിരിച്ചുവിട്ടതോടെയാണ് കൂവിലെ പ്രതിസന്ധി പുറംലോകം അറിയുന്നത്. തൊട്ടുപിന്നാലെ, 2023 വർഷം ഏപ്രിലിൽ, കമ്പനി 30 ശതമാനം തൊഴിലാളികളെ വെട്ടിക്കുറച്ചു. ഏപ്രിലിൽ തന്നെ പ്രതിമാസ സജീവ ഉപയോക്താക്കളുടെ എണ്ണവും 3.1 ദശലക്ഷമായി കുറഞ്ഞു. 2022 ജൂലൈയിലായിരുന്നു ഏറ്റവുമധികം ഉപയോക്താക്കൾ ഉണ്ടായിരുന്നത്. അന്ന് അത് 9.4 ദശലക്ഷമായിരുന്നു. പ്ലാറ്റ്ഫോമിൽ വരുന്ന ഉപയോക്താക്കളുടെ എണ്ണം കാലക്രമേണ കുറഞ്ഞുവെങ്കിലും, കൂവിന് സ്ഥാപനം പൂട്ടേണ്ടി വന്നതിന്റെ മറ്റൊരു കാരണം അതിന്റെ പ്രതിമാസ പണമിടപാട് നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതാണ്.

04/07/2024

Discuss or Decide. You cannot do both. Delayed decisions too damage

സോഹോ എന്ന ഇന്ത്യൻ ആൾട്ടർനേറ്റീവ് ഇന്ത്യയിലെ ഒരു സാദാരണ ഗ്രാമത്തിൽ താമസിക്കുന്ന ലുങ്കി ഉടുത്തു നടക്കുന്ന ഒരാളാണ് ഇന്ത്യയി...
03/07/2024

സോഹോ എന്ന ഇന്ത്യൻ ആൾട്ടർനേറ്റീവ്

ഇന്ത്യയിലെ ഒരു സാദാരണ ഗ്രാമത്തിൽ താമസിക്കുന്ന ലുങ്കി ഉടുത്തു നടക്കുന്ന ഒരാളാണ് ഇന്ത്യയിലെ ഏറ്റവും ലാഭകരമായ സ്റ്റാർട്ടപ്പ് നടത്തുന്നതെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടോ. എന്നാൽ അതാണ് സത്യം. ഇന്ത്യയിൽ 114 യൂണികോണുകളാണ് ഉള്ളത് ഇതിൽ ഇതിൽ 77 എണ്ണവും നഷ്ടത്തിലാണ്. അത്തരമൊരു സമയത്ത്, ഈ സാദാരണകാരൻ ഗ്രാമത്തിൽ ഇരുന്ന് ബിസിനസ്സ് ചെയ്യുന്നു, ഇത്രയും പണം സമ്പാദിക്കുന്നു.180-ലധികം രാജ്യങ്ങളിൽ അദ്ദേഹത്തിന് ബിസിനസ്സ് ഉണ്ട്. 6 കോടിയിലധികം ഉപഭോക്താക്കളുണ്ട്. അദ്ദേഹത്തിന് 11000-ലധികം ജോലിക്കാരുണ്ട്. ആപ്പിൾ, നെറ്റ്ഫ്ലിക്സ്, ആമസോൺ, മഹീന്ദ്ര തുടങ്ങിയ കമ്പനികളെല്ലാം അവരുടെ ക്ലയൻ്റാണ്. 7000 കോടിയാണ് ഇവരുടെ വരുമാനം. അവരുടെ ലാഭം 2700 കോടിയാണ്. 40000 കോടി രൂപയാണ് കമ്പനിയുടെ മൂല്യം. ഇതെല്ലാം കെട്ടിപ്പടുത്തത് വായ്പയോ നിക്ഷേപകരോ ഇല്ലാതെയാണ് എന്ന് കൂടി അറിയുമ്പോളാണ് ഈ സ്റ്റാർട്ടപ്പിന്റെ കഥ അവിശ്വസിനീയമാകുന്നത്. സോഹോയുടെയും സ്ഥാപകൻ ശ്രീധർ വെമ്പുവിന്റെയും കഥ ഏറെ അവിശ്വസനീയം തന്നെയാണ് കൂടുതൽ വായിക്കാൻ പ്രൊഫൈലിലെ ലിങ്ക് ട്രീയിലെ സ്റ്റോറി വായിക്കു

03/07/2024

Livspace

02/07/2024

കേരളത്തിൽ തുടങ്ങിയ സ്റ്റാർട്ടപ്പുകൾ ഏതെല്ലാമെന്ന് കമന്റ്‌ ചെയ്യാമോ?

3 വർഷത്തിനുള്ളിൽ 100 ​​കോടി രൂപയുടെ റൺ റേറ്റിലെത്താൻ ജസ്റ്റ് ഹെർബ്സിന് സാധിച്ചതെങ്ങനെ2014-ൽ, ഡയറക്ട്-ടു-കൺസ്യൂമർ (D2C) സ...
02/07/2024

3 വർഷത്തിനുള്ളിൽ 100 ​​കോടി രൂപയുടെ റൺ റേറ്റിലെത്താൻ ജസ്റ്റ് ഹെർബ്സിന് സാധിച്ചതെങ്ങനെ

2014-ൽ, ഡയറക്ട്-ടു-കൺസ്യൂമർ (D2C) സാധാരണമല്ലാതിരുന്ന ഒരു കാലത്ത്, ഫ്ലിപ്കാർട്ടും ആമസോണും പോലുള്ള ഇ-കൊമേഴ്‌സ് ഭീമന്മാർ ഓൺലൈൻ റീട്ടെയിൽ രംഗം ഭരിച്ചിരുന്നപ്പോൾ, മൊഹാലി ആസ്ഥാനമായുള്ള ആയുർവേദ ബ്യൂട്ടി ആൻഡ് പേഴ്‌സണൽ കെയർ സ്റ്റാർട്ടപ്പായ ജസ്റ്റ് ഹെർബ്‌സ് ഇതിനകം തന്നെ അതിൻ്റെ മുന്നേറ്റം അടയാളപ്പെടുത്തിയിരുന്നു. മാറിക്കോ ഏറ്റെടുക്കലിന് ശേഷം 3 വർഷം കൊണ്ട് 100 കോടി രൂപയുടെ റൺ റേറ്റിലെത്തിയതെങ്ങനെ എന്ന് അറിയാൻ പ്രൊഫൈലിലെ ലിങ്ക് ട്രീയിലെ സ്റ്റോറി വായിക്കു

അംബാനിയും അദാനിയും ഡിജിറ്റൽ പേയ്മെന്റ് വിപണിയിലേക്ക് ചുവടുവെക്കുന്നുവിദേശ കമ്പനികളായ ഗൂഗിൾ പേയുംഫോൺ പേയും ഭരിക്കുന്ന ഡിജ...
01/07/2024

അംബാനിയും അദാനിയും ഡിജിറ്റൽ പേയ്മെന്റ് വിപണിയിലേക്ക് ചുവടുവെക്കുന്നു

വിദേശ കമ്പനികളായ ഗൂഗിൾ പേയുംഫോൺ പേയും ഭരിക്കുന്ന ഡിജിറ്റൽ പേയ്മെന്റ് വിപണിയിലേക്ക് രണ്ട ശക്തരായ ഇന്ത്യൻ സംരംഭകരുടെ പ്രവേശനമാണ് ഡിജിറ്റൽ ഫിനാൻസ് രംഗത്തെ ഏറ്റവും പുതിയ വാർത്ത. പങ്കാളിത്തത്തിലൂടെയും നൂതന സാമ്പത്തിക സാങ്കേതിക വിദ്യകളിലൂടെയും (ഫിൻടെക്) സാമ്പത്തിക സേവന മേഖലയിലേക്ക് പ്രവേശിക്കുന്ന ബാങ്കിംഗ് ഇതര സ്ഥാപനങ്ങൾക്ക് നിയന്ത്രണ അന്തരീക്ഷം കൂടുതൽ അനുയോജ്യമാണ്. കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് വായ്പാ സേവനങ്ങൾ, മ്യൂച്വൽ ഫണ്ടുകൾ, ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ എന്നിവ മൂന്നാം കക്ഷി ബന്ധങ്ങളിലൂടെ വാഗ്ദാനം ചെയ്യാനാകും, ഈ വിഭാഗങ്ങളിൽ ഗണ്യമായ വിപണി വിഹിതം പിടിച്ചെടുക്കുമ്പോൾ തന്നെ ഒരു സാർവത്രിക ബാങ്കിംഗ് ലൈസൻസിൻ്റെ ആവശ്യകതയും വരുന്നില്ല. ഉപഭോക്താക്കളുമായി പല ടച്ച് പോയിന്റുകളുമുള്ള, ഇന്ത്യൻ വിപണിയെ കുറിച്ച് വ്യക്തവും ആഴത്തിലുമുള്ള ധാരണയുള്ള അദാനി അംബാനി ഗ്രൂപ്പുകൾ ഡിജിറ്റൽ പേയ്മെന്റ് രംഗത്തേക് പ്രവേശിക്കുമ്പോൾ ഉപഭോക്താക്കൾക്ക് നേട്ടങ്ങളും കോട്ടങ്ങളുമുണ്ട് കൂടുതൽ വായിക്കാൻ പ്രൊഫൈലിലെ ലിങ്ക് ട്രീയിലെ സ്റ്റോറി വായിക്കു.

01/07/2024

നിങ്ങളുടെ ലക്ഷ്യങ്ങളെ നോക്കി ആളുകൾ ചിരിക്കുന്നില്ലെങ്കിൽ നിങ്ങളുടെ ലക്ഷ്യങ്ങൾ വളരെ ചെറുതാണ്
- അസിം ഹഷിം പ്രേംജി, ചെയർമാൻ വിപ്രോ ലിമിറ്റഡ്

30/06/2024

Jack Ma Yun

ഇന്ത്യയിലെ ആദ്യ സ്മാർട്ട് ഇലക്ട്രിക്ക് സ്കൂട്ടർ ഏഥറിന് പിഴച്ചതെവിടെ?നാവിഗേഷനായി ടച്ച്‌സ്‌ക്രീൻ ഡാഷ്‌ബോർഡും ഗൂഗിൾ മാപ്പും...
30/06/2024

ഇന്ത്യയിലെ ആദ്യ സ്മാർട്ട് ഇലക്ട്രിക്ക് സ്കൂട്ടർ ഏഥറിന് പിഴച്ചതെവിടെ?

നാവിഗേഷനായി ടച്ച്‌സ്‌ക്രീൻ ഡാഷ്‌ബോർഡും ഗൂഗിൾ മാപ്പും ഉള്ള ആദ്യത്തെ സ്‌കൂട്ടറാണ് ഏഥർ 450. മറ്റ് പെട്രോൾ സ്‌കൂട്ടറുകളേക്കാൾ വേഗതയുള്ള, അക്കാലത്ത് ഇന്ത്യയിൽ നിർമ്മിച്ച ഏറ്റവും വേഗതയേറിയ സ്‌കൂട്ടർ കൂടിയായിരുന്നു ഇത്. ഇപ്പോളും ഇലക്ട്രിക്ക് സ്കൂട്ടറുകളിൽ ഗുണനിലവാരത്തിൽ മുന്നിൽ നിൽക്കുന്നത് ഏഥർ തന്നെയാണ്. തുടക്കക്കാലത്ത് അവർക് മറ്റ് മത്സരങ്ങൾ ഇല്ലായിരുന്നു. ഹീറോ പോലൊരു വിപണി ഭീമന്റെ സഹായവും ഉണ്ടായിരുന്നു, വിജയിക്കാൻ വേണ്ടുന്ന എല്ലാം ഉണ്ടായിട്ടും ഏഥർ പ്രതീക്ഷിച്ച വിജയൻ കൈവരിച്ചില്ല അവർ ഇന്നും ഒരു പ്രീമിയം ബ്രാൻഡ് ആയി തുടരുന്നു. എവിടെയാണ് ബഹുജനവിപണി കയ്യടക്കുന്നതിൽ ഏഥറിന് പിഴച്ചത് എന്നറിയാൻ പ്രൊഫൈലിൻറെ ലിങ്ക് ട്രീയിലെ സ്റ്റോറി വായിക്കു

ബിസിനസ്സ് ആശയം പിച്ച് ചെയ്യുന്നതിനുള്ള 5 ടിപ്‌സുകൾ 2024-ലെ എക്കാലത്തെയും വികസിച്ചുകൊണ്ടിരിക്കുന്ന വിപണിയിൽ, ഒരു ബിസിനസ് ...
29/06/2024

ബിസിനസ്സ് ആശയം പിച്ച് ചെയ്യുന്നതിനുള്ള 5 ടിപ്‌സുകൾ

2024-ലെ എക്കാലത്തെയും വികസിച്ചുകൊണ്ടിരിക്കുന്ന വിപണിയിൽ, ഒരു ബിസിനസ് ആശയം രൂപപ്പെടുത്തുന്നത് ആവേശകരവും വെല്ലുവിളി നിറഞ്ഞതുമാണ്. സംരംഭക രംഗം കൂടുതൽ മത്സരാധിഷ്ഠിതമാകുമ്പോൾ, വേറിട്ടുനിൽക്കുന്ന ഒരു പിച്ച് ഡെലിവർ ചെയ്യുക എന്നത് വിജയത്തിലേക്കുള്ള ആദ്യ ചവിട്ടുപടിയാണ്‌. ലളിതമായ അവതരണങ്ങളുടെ കാലം കഴിഞ്ഞു; ഇന്നത്തെ പിച്ചുകൾക്ക് ആകർഷകമായ കഥപറച്ചിൽ, ആഴത്തിലുള്ള വിപണി ധാരണ, വൈകാരിക ആകർഷണം എന്നിവ ആവശ്യമാണ്. നിങ്ങൾ നിക്ഷേപം, പങ്കാളിത്തം, അല്ലെങ്കിൽ ഉപഭോക്താക്കൾ എന്നിവ തേടുകയാണെങ്കിൽ, നിങ്ങളുടെ കാഴ്ചപ്പാട് ഫലപ്രദമായി അറിയിക്കാനുള്ള നിങ്ങളുടെ കഴിവ് നിങ്ങളുടെ വിജയത്തെ സ്വാധീനിക്കും. അതിനാൽ, നിങ്ങളുടെ പിച്ച് പ്രതിധ്വനിക്കുന്നതും ശാശ്വതമായ ഒരു മതിപ്പ് അവശേഷിപ്പിക്കുന്നതുമാണെന്ന് എങ്ങനെ ഉറപ്പാക്കാനാകും? ഇതിന് സഹായിക്കുന്ന അഞ്ചു ടിപ്‌സുകളെ കുറിച്ച് വായിക്കാൻ പ്രൊഫൈലിലെ ലിങ്ക് ട്രീയിലെ സ്റ്റോറി വായിക്കു

29/06/2024

Nesto

100-150 മില്യൺ ഡോളർ നഷ്ട്ടതോടെ പേടിഎമ്മിൽ നിന്ന് പൂർണമായി പുറത്തുകടക്കാൻ തയ്യാറെടുത്ത് സോഫ്റ്റ്ബാങ്ക്ഇന്ത്യയിലെ ഏറ്റവും ...
28/06/2024

100-150 മില്യൺ ഡോളർ നഷ്ട്ടതോടെ പേടിഎമ്മിൽ നിന്ന് പൂർണമായി പുറത്തുകടക്കാൻ തയ്യാറെടുത്ത് സോഫ്റ്റ്ബാങ്ക്

ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് നിക്ഷേപകരിൽ ഒന്നായ ജപ്പാനിലെ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ്, ഈ പാദത്തിൻ്റെ അവസാനത്തോടെ ഫിൻടെക് സ്ഥാപനമായ പേടിഎമ്മിൽ നിന്ന് പൂർണമായി പുറത്തായേക്കും, സൊമാറ്റോയ്ക്കും പോളിസിബസാറിൻ്റെയും മാതൃസ്ഥാപനമായ പിബി ഫിൻടെക്കിന് ശേഷം രാജ്യത്ത് നിന്നുള്ള മൂന്നാമത്തെ പൂർണ്ണമായ എക്സിറ്റ് ആയിരിക്കുമിത്. പിൻവാങ്ങലിനെ കുറിച്ച കൂടുതറിയാൻ പ്രൊഫൈലിലെ ലിങ്ക് ട്രീയിലെ സ്റ്റോറി വായിക്കു

28/06/2024

പരാജയമായാലും വിജയമായാലും നിങ്ങളുടെ കൂടെ നിൽക്കുന്ന പാർട്ണറെ മെൻഷൻ ചെയ്യൂ

27/06/2024

ഞങ്ങൾ കാറുകളല്ല, സ്വപ്നങ്ങളാണ് വിൽക്കുന്നത്

- സ്റ്റീഫൻ വിങ്കൽമാൻ, സിഇഒ ലംബോർഗിനി

റൈറ്റ്‌ബ്രൈൻ ; കുട്ടികളുടെ പുതിയ ഇഷ്ട്ടപ്ലാറ്റഫോംലോകം ഏറെ മാറി മറഞ്ഞിരിക്കുന്നു. ഔട്ട് ഓഫ് ദി ബോക്സ് ചിന്തിക്കുന്നവർക്കേ...
27/06/2024

റൈറ്റ്‌ബ്രൈൻ ; കുട്ടികളുടെ പുതിയ ഇഷ്ട്ടപ്ലാറ്റഫോം

ലോകം ഏറെ മാറി മറഞ്ഞിരിക്കുന്നു. ഔട്ട് ഓഫ് ദി ബോക്സ് ചിന്തിക്കുന്നവർക്കേ ഈ പുതിയ ലോകത്ത് നിലനിൽപ്പുള്ളൂ. സാങ്കേതികവിദ്യാധിഷ്ഠിത ഭാവിക്കായി നമ്മുടെ കുട്ടികളെ തയ്യാറാക്കുന്നതിന്, അവർക്ക് അഭിവൃദ്ധി പ്രാപിക്കാൻ ആവശ്യമായ ശരിയായ കഴിവുകൾ കൊണ്ട് അവരെ സജ്ജരാക്കേണ്ടത് പ്രധാനമാണ്. തിരുവനന്തപുരം ആസ്ഥാനമായുള്ള ടൂൺസ് മീഡിയ ഗ്രൂപ്പിൻ്റെ ആനിമേഷൻ, വിഷ്വൽ ആർട്‌സ് പരിശീലന വിഭാഗമായ ടൂൺസ് അക്കാദമി 2021 മെയ് മാസത്തിൽ ക്രിയേറ്റീവ് ആർട്ട്‌സിൽ പരിശീലിപ്പിക്കാൻ മാത്രമുള്ള ഒരു എഡ്‌ടെക് പ്ലാറ്റ്‌ഫോമായ Ri8brain സമാരംഭിച്ചു. വെറും രണ്ട് മാസത്തിനുള്ളിൽ, പ്രായത്തിലും നൈപുണ്യ തലത്തിലും 1,000 ഉപയോക്താക്കൾ രജിസ്റ്റർ ചെയ്തതായി പ്ലാറ്റ്‌ഫോം അവകാശപ്പെടുന്നു. പ്ലാറ്റഫോമിന്റെ വിജയത്തിന്റെ പിന്നിലെ രഹസ്യങ്ങളെ കുറിച്ച ടൂൺസ് മീഡിയ ഗ്രൂപ്പ് സിഇഒ പി ജയകുമാർ പറയുന്ന കാര്യങ്ങളെ കുറിച്ചറിയാൻ പ്രൊഫൈലിലെ ലിങ്ക് ട്രീയിലെ സ്റ്റോറി വായിക്കു

26/06/2024

Sundar Pichai

സോളിനാസ് ഇൻ്റഗ്രിറ്റി; മാലിന്യ സംസ്കരണ മേഖലയിലെ റോബോട്ടിക് വിപ്ലവം പഠനകാലത്ത് പ്രോജെക്ടിനായി വികസിപ്പിച്ചെടുത്ത സാങ്കേതി...
26/06/2024

സോളിനാസ് ഇൻ്റഗ്രിറ്റി; മാലിന്യ സംസ്കരണ മേഖലയിലെ റോബോട്ടിക് വിപ്ലവം

പഠനകാലത്ത് പ്രോജെക്ടിനായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ കൊണ്ട് ഒരു സ്റ്റാർട്ടപ്പ് കെട്ടിപ്പടുത്ത കഥയാണ് ദിവാൻഷു കുമാറിന്റേത്. റോബോട്ടിക് സൊല്യൂഷനുകൾ മാൻഹോളുകൾ, സെപ്റ്റിക് ടാങ്കുകൾ, പൈപ്പ് ലൈനുകൾ എന്നിവ വൃത്തിയാക്കാനും ഇതിലെല്ലാം ഉണ്ടാകുന്ന പ്രശനങ്ങൾ പരിഹരിക്കാനുമുള്ള റോബോട്ടിനെ വികസിപ്പിച്ചെടുക്കുകയാണ് ഈ ചെറുപ്പക്കാരൻ ചെയ്തത്. മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിടെക്കും പ്രൊഡക്‌ട് ഡിസൈനിങ്ങിൽ ബിരുദാനന്തര ബിരുദവും നേടി ഐഐടി-മദ്രാസിലെ അഞ്ചുവർഷത്തെ പഠനം അദ്ദേഹത്തെ ഒരു സംരംഭകനാകാനും കോളേജിൽ പഠിക്കുമ്പോൾ തന്നെ രണ്ട് സ്റ്റാർട്ടപ്പുകൾ ആരംഭിക്കാനും കാരണമായി. കോളേജിലെ അവസാന വർഷത്തിലാണ്, മാൻഹോളുകളും സെപ്റ്റിക് ടാങ്കുകളും വൃത്തിയാക്കുന്നതിനുള്ള ഒരു റോബോട്ടിനെ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയിൽ ദിവാൻഷു പ്രവർത്തനം ആരംഭിക്കുന്നത്. മാനുവൽ സ്‌കാവെഞ്ചർമാർക്ക് ഉണ്ടാകുന്ന പല പ്രശ്നങ്ങളും പരിഹരിക്കാനും ഈ മേഖലയെ മാറ്റി മരിക്കാനും ദിവാൻഷു കുമാറിനായത് എങ്ങനെ എന്ന് കൂടുതലറിയാൻ പ്രൊഫൈലിലെ ലിങ്ക് ട്രീയിലെ സ്റ്റോറി വായിക്കു

വളർച്ചയുടെ കൊടുമുടിയിൽ നിന്ന ബൈജൂസിന് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്?ഒരു ഘട്ടത്തിൽ ഇന്ത്യയിലെ ഏറ്റവും പ്രശസ്തവും മൂല്യവ...
25/06/2024

വളർച്ചയുടെ കൊടുമുടിയിൽ നിന്ന ബൈജൂസിന് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്?

ഒരു ഘട്ടത്തിൽ ഇന്ത്യയിലെ ഏറ്റവും പ്രശസ്തവും മൂല്യവത്തായതുമായ ഇ-ടെക് കമ്പനി എന്ന നിലയിൽ നിന്ന് ഇപ്പോൾ ബാങ്കറപ്‌സി നേരിടുന്നത് വരെ ബൈജസ് ആപ്പിൻ്റെ കഥ എല്ലാവരും അറിയേണ്ടതാണ്. 22 ബില്യൺ ഡോളർ മൂല്യമുണ്ടായിരുന്ന കമ്പനി പാപ്പരത്വത്തിലേക്ക് കൂപ്പുകുത്തി എന്നു വരെ വാർത്തകൾ വന്നിരുന്നു. യഥാർത്ഥത്തിൽ ബൈജൂസിന് സംഭവിച്ചത് എന്താണ്? ഈ സ്റ്റോറി വായിക്കാൻ പ്രൊഫൈലിലെ ലിങ്ക് ട്രീയിലെ സ്റ്റോറി വായിക്കു

24/06/2024

നിങ്ങൾക്ക് എല്ലാവരെയും സന്തോഷിപ്പിക്കണമെങ്കിൽ ഒരു നേതാവാകാൻ നിൽക്കരുത്, ഐസ് ക്രീം വിൽക്കാൻ പോകു

- സ്റ്റീവ് ജോബ്സ്, ആപ്പിൾ സഹസ്ഥാപകൻ

ഏറ്റവും കൂടുതൽ അംഗീകൃത സ്റ്റാർട്ടപ്പുകൾ ഉള്ള സംസ്ഥാനങ്ങൾമഹാരാഷ്ട്ര - 21372കർണാടക - 12916ഡൽഹി - 12749ഉത്തർപ്രദേശ്- 11037ഗ...
24/06/2024

ഏറ്റവും കൂടുതൽ അംഗീകൃത സ്റ്റാർട്ടപ്പുകൾ ഉള്ള സംസ്ഥാനങ്ങൾ

മഹാരാഷ്ട്ര - 21372
കർണാടക - 12916
ഡൽഹി - 12749
ഉത്തർപ്രദേശ്- 11037
ഗുജറാത്ത് - 9187
തമിഴ്നാട് - 7557
ഹരിയാന - 6220
തെലങ്കാന - 6148
കേരളം - 5031
രാജസ്ഥാൻ - 4113

23/06/2024

രാജ്യം കണ്ടത്തിൽവച്ച് ഏറ്റവും വലിയ ലെൻസ് ബ്രാൻഡ് ഉണ്ടാക്കിയെടുത്ത കഥ

2024 സാമ്പത്തിക വർഷത്തിൽ ഇൻക്രെഡ് ഫിനാൻസ് ലാഭം 316.3 കോടി രൂപയായി ഇരട്ടിച്ചു കെകെആർ പിന്തുണയുള്ള യൂണികോൺ ലെൻഡറായ ഇൻക്രെഡ...
23/06/2024

2024 സാമ്പത്തിക വർഷത്തിൽ ഇൻക്രെഡ് ഫിനാൻസ് ലാഭം 316.3 കോടി രൂപയായി ഇരട്ടിച്ചു

കെകെആർ പിന്തുണയുള്ള യൂണികോൺ ലെൻഡറായ ഇൻക്രെഡ് ഫിനാൻസ്, 2023 സാമ്പത്തിക വർഷത്തിലെ 120.92 കോടി രൂപയിൽ നിന്ന് 2024 സാമ്പത്തിക വർഷത്തിൽ നികുതിക്ക് ശേഷമുള്ള ലാഭം 316.35 കോടി രൂപയായി വർധിപ്പിച്ചു, ഇത് പലിശ വരുമാനത്തിൽ ശക്തമായ 45% വർധനവാണ് ഉണ്ടാക്കിയിരിക്കുന്നത്.

കമ്പനിയുടെ പലിശ വരുമാനം മുൻ സാമ്പത്തിക വർഷത്തെ 822.82 കോടി രൂപയിൽ നിന്ന് 2024 സാമ്പത്തിക വർഷത്തിൽ 1,193.14 കോടി രൂപയിലെത്തി. അതനുസരിച്ച്, പ്രവർത്തന വരുമാനം 2024 സാമ്പത്തിക വർഷത്തിൽ 46.8% വർധിച്ച് 1,269.96 കോടി രൂപയായി.

23/06/2024

മന്ത്‌ലി ബജറ്റ് കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള തൻ്റെ കാഴ്ചപ്പാടുകൾ Emaar CEO പങ്കിടുന്നു

22/06/2024

അവസ്ഥ

രാജ്യത്തെ ലാഭകരമായ ഏക ഹൊറിസോണ്ടൽ ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോം : മീഷോ ഇന്ത്യയുടെ ഇ കോമേഴ്‌സ് ഇൻഡസ്ടറി 84 ബില്യൺ ഡോളർ മൂല്യമുള...
22/06/2024

രാജ്യത്തെ ലാഭകരമായ ഏക ഹൊറിസോണ്ടൽ ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോം : മീഷോ

ഇന്ത്യയുടെ ഇ കോമേഴ്‌സ് ഇൻഡസ്ടറി 84 ബില്യൺ ഡോളർ മൂല്യമുള്ളതാണ്. നിലവിൽ 19,000 ഇ കോമേഴ്‌സ് കമ്പനികളാണ് ഇന്ത്യയിലുള്ളത്. പക്ഷെ ഇതിൽ മീഷോ മാത്രമാണ് ലാഭകരമായ ഒരു ഹൊറിസോണ്ടൽ ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോം. വസ്ത്രങ്ങൾക്കായുള്ള " സ്വിഗ്ഗി മോഡലിൽ" നിന്നും തുടങ്ങി നിലവിൽ 3000 കോടി രൂപയുടെ വരുമാനമുള്ള കമ്പനിയാണ് മീഷോ. മീഷോയെ കുറിച്ച് അറിയാത്തവർ കുറവായിരിക്കും എന്നാൽ മീഷോ എങ്ങനെയാണ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഇ കോമേഴ്‌സ് കമ്പനിയായി മാറിക്കൊണ്ടിരിക്കുന്നത് എന്നും എങ്ങനെയാണ് ലാഭകരമായ കമ്പനിയായത് എന്നും പലർക്കും അറിയില്ല. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ പ്രൊഫൈലിലെ ലിങ്ക് ട്രീയിലെ സ്റ്റോറി വായിക്കു

കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ Uber സ്റ്റോക്കുകളുടെ ലാഭം 267% ഉയർന്നു. 2023-ൽ Uber ലാഭത്തിലെത്തുകയും, ശ്രദ്ധേയമായ വരുമാന വളർ...
20/06/2024

കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ Uber സ്റ്റോക്കുകളുടെ ലാഭം 267% ഉയർന്നു. 2023-ൽ Uber ലാഭത്തിലെത്തുകയും, ശ്രദ്ധേയമായ വരുമാന വളർച്ച സ്വന്തമാക്കുകയും, സജീവമായ ഉപയോക്തൃ അടിത്തറയും, ശക്തമായ ഒരു മാനേജ്‌മെൻ്റ് ടീമുമാണ് സ്റ്റോക്ക് ലാഭം കുതിച്ചുയരുന്നതിന് പിന്നിൽ.

20/06/2024

നമ്മൾ ഭാവിയെക്കുറിച്ച് ആവേശഭരിതരാകണം.

നമ്മളെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യണം,

എല്ലാ ദിവസവും പ്രശ്നങ്ങളെ കുറിച്ച് മാത്രം ആയിരിക്കരുത് ജീവിതം

എല്ലാ ദിവസവും എഴുന്നേറ്റ് പ്രശ്നങ്ങളെ കുറിച്ച്മാത്രം ചിന്തിച്ച് ജീവിക്കരുത്

എന്താണ് നിങ്ങളെ പ്രചോദിപ്പിക്കുന്നത്, എന്താണ് നിങ്ങളെ ആവേശഭരിതരാക്കുന്നത്.

അങ്ങനെയുള്ള ചില കാര്യങ്ങൾ ഉണ്ടായിരിക്കണം

19/06/2024

സ്ത്രീകൾ ആരംഭിച്ച സ്റ്റാർട്ടപ്പുകൾ

AI നിങ്ങളുടെ വരുമാനം എങ്ങനെ വർദ്ധിപ്പിക്കും: 5 സൈഡ് ബിസിനസ്   ആശയങ്ങൾആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) പെട്ടന്ന് പണം സമ്പാദിക...
19/06/2024

AI നിങ്ങളുടെ വരുമാനം എങ്ങനെ വർദ്ധിപ്പിക്കും: 5 സൈഡ് ബിസിനസ് ആശയങ്ങൾ

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) പെട്ടന്ന് പണം സമ്പാദിക്കാനുള്ള മാർഗ്ഗമല്ല എന്നാൽ അധിക പണം നേടുന്നതിനോ പുതിയ വരുമാന സ്രോതസ്സ് ഉണ്ടാക്കുന്നതിനോ ഉള്ള ഒരു മികച്ച ഉപകരണമാണ്. വിദ്യാർത്ഥികൾ മുതൽ ബിസിനസ്സ് പ്രൊഫഷണലുകൾ വരെ, ആർക്കും നിങ്ങളുടെ വീട്ടിലെ സുഖസൗകര്യങ്ങളിൽ ഇരുന്ന് പോലും AI-യെ പ്രയോജനപ്പെടുത്താം. നിങ്ങൾക്ക് വീട്ടിൽ ഇരുന്ന് തന്നെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ ഉപയോഗിച്ച് പണമുണ്ടാക്കാൻ കഴിയുന്ന 5 അതുല്യമായ വഴികൾ പരിചയപ്പെടാൻ പ്രൊഫൈലിലെ ലിങ്ക് ട്രീയിലെ സ്റ്റോറി വായിക്കു.

Address


Website

Alerts

Be the first to know and let us send you an email when Ente Startup posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share