Huddle Institute

  • Home
  • Huddle Institute

Huddle Institute However, no one helps us to understand ourselves and those around us. We are never guided to reflect on whatever is going on in our heads. Or jealousy? Or hatred?

Multimedia platform to provide psychological literacy which is an intentional application of psychological science to meet personal, professional, and societal goals. നമ്മൾ വളരെ ചെറിയ പ്രായം മുതൽ തന്നെ വായിക്കാനും, എഴുതാനും, എണ്ണാനുമൊക്കെ പഠിക്കുന്നു. ആ പഠനം ഇന്ന് കോഡിംഗിൽ വരെ എത്തി നിൽക്കുന്നു. എന്നാൽ എങ്ങനെ നമ്മൾ സ്വയം അറിയണമെന്നും ചുറ്റുമുള്ളവരെ എങ്ങനെ മനസിലാക്കണമെന്നും ആരും നമ്മളെ പഠിപ്പിക്കുന

്നില്ല. നമ്മുടെ വികാരവിചാരങ്ങളെയും ചിന്തകളെയുമൊക്കെ എങ്ങനെയാണ് മനസിലാക്കേണ്ടതെന്ന് നിർദ്ദേശങ്ങൾ ആരും തരാറില്ല. നമുക്കുണ്ടാവുന്ന ദേഷ്യം, അസൂയ, വൈരാഗ്യം ഇതൊക്കെ എങ്ങനെയാണ് നിയന്ത്രിക്കേണ്ടതെന്ന കാര്യത്തിൽ ഇന്നും നമ്മൾ അജ്ഞരാണ്. നമ്മുടെ സഹജീവികളോട് എങ്ങനെ പെരുമാറണമെന്നോ അവരെ എങ്ങനെ മനസിലാക്കണമെന്നോ ഒന്നും ആരും പറഞ്ഞു തരുന്നില്ല. വിദ്യഭ്യാസം നേടി എന്നതു കൊണ്ട് പിന്നെ നമ്മൾ എന്താണ് അർത്ഥമാക്കുന്നത്? നമ്മളെ ഓരോരുത്തരേയും നല്ലൊരു മനുഷ്യനാക്കി തീർക്കുന്നതിൽ ഇന്നത്തെ വിദ്യാഭ്യാസ രീതികൾ പൂർണമായി പരാജയപ്പെട്ടിരിക്കുന്നു.

ആധുനിക ലോകത്ത് വ്യക്തിപരമായും സാമൂഹികപരമായും ഉന്നതിയിലേക്കെത്തുന്നതിന് മനശാസ്ത്രപരമായ അവബോധം അത്യന്താപേഷിതമാണ്. ഇന്ന് മനുഷ്യർ ചെറുതും വലുതുമായ ഒരുപാട് പ്രശ്നങ്ങളിലൂടെയാണ് ഓരോ ദിവസവും കടന്നു പോവുന്നത്. നമ്മൾ ആദ്യം നമ്മുടെ മനസിനെ അറിയുക എന്നുള്ളതാണ് ഇതിനെല്ലാം പരിഹാരം കണ്ടു പിടിക്കുന്നതിനുള്ള ആദ്യ പടി.

ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നമുക്ക് ഏറ്റവും പ്രധാനമായി ഉണ്ടാവേണ്ടത് മനശാസ്ത്രപരമായ വിഷയങ്ങളിലുള്ള സാക്ഷരതയാണ്. ഇന്ത്യയിൽ മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വളരെ വലിയ ഒരു പ്രശ്നമാണ്. ഒരു മാനസികാരോഗ്യ പകർച്ചവ്യാധിയാണ് വരാനിരിക്കുന്നത് എന്ന് ഇന്ത്യൻ പ്രസിഡൻ്റ് രാംനാഥ് കോവിന്ദ് 2017ൽ മുന്നറിയിപ്പ് നൽകിയത് വിരൽ ചൂണ്ടുന്നത് ഇതിലേക്കാണ്.

വിഖ്യാതമായ മെഡിക്കൽ ജേർണലായ ലാൻസെറ്റ് 2019 ൽ പുറത്തിറക്കിയ പഠനമനുസരിച്ച് 2017ൽ ആകെ ഇന്ത്യൻ ജനസംഖ്യയുടെ 15 ശതമാനത്തിലധികം പേരും മാനസികപരമായ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. അവർ പുറത്തു വിട്ട കണക്കുകൾ അനുസരിച്ച് 45 മില്യൺ ജനങ്ങൾ വിഷാദ രോഗം അനുഭവിക്കുന്നു. കൊവിഡ് 19 ൻ്റെ വ്യാപനം കാര്യങ്ങൾ കൂടുതൽ മോശമായ അവസ്ഥയിലെത്തിച്ചിരിക്കുന്നു. യുവാക്കളുൾപ്പെടുന്ന ജനതയുടെ മാനസികാരോഗ്യത്തെ തുടർച്ചയായ ലോക്ക്ഡൗണുകൾ വിപരീതമായി ബാധിച്ചിട്ടുണ്ട്. WHOയുടെ കണക്കനുസരിച്ച് 2012 - 2030 കാലയളവിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ മൂലം ഇന്ത്യയ്ക്ക് ഉണ്ടാവുന്ന സാമ്പത്തിക നഷ്ടം ഏകദേശം 1.03 ട്രില്യൺ യുഎസ് ഡോളറാണ്.

മനശാസ്ത്രപരമായ പ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ പ്രശ്നങ്ങളെയെല്ലാം നേരിടാനുള്ള ആദ്യ പടിയെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇത്തരം അവസ്ഥകൾ അനുഭവിക്കുന്ന ഒരാൾക്കും ഒറ്റപ്പെട്ടു പോവുന്ന അവസ്ഥയോ സഹായം കിട്ടാതെ പോവുന്ന അവസ്ഥയോ ഉണ്ടാവരുത്. സന്തോഷകരവും അർത്ഥപൂർണവുമായ ഒരു ജീവിതം നയിക്കാനാവശ്യമായ അറിവുകൾ നേടുന്നതിനുള്ള ഒരു വേദിയായി ഹഡിലിനെ രൂപപ്പെടുത്താനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

മുതിർന്നവരെപ്പോലെ ഏകാന്തതയും, ഒറ്റപ്പെടലും കുട്ടികളും അനുഭവിക്കുന്നുണ്ട്. എന്നാൽ രക്ഷകർത്താക്കൾ പലപ്പോഴും ഇത്തരം ഘട്ടങ്ങളിൽ നിസ്സഹായരുമാണ്. മാതാപിതാക്കൾക്ക് ഒരു വഴികാട്ടിയായി, മോഡേൺ പേരൻ്റിംഗിനുവേണ്ടി ഈ രംഗത്തെ വിദഗ്ധർ തയ്യാറാക്കുന്ന ലേഖനങ്ങളും ഹഡിൽ നിങ്ങൾക്കായി ഒരുക്കുന്നു.

മലയാളത്തിലെ ഏറ്റവും വലിയ പോഡ്കാസ്റ്റ് നിർമ്മാതാക്കളായ സ്റ്റോറിയോയുടെ സംരംഭമാണ് ഹഡിൽ. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിദ്ഗ്ധോപദേശങ്ങൾ അടങ്ങിയ ആർട്ടിക്കിളുകൾ ഹഡിലിലൂടെ ഞങ്ങൾ അവതരിപ്പിക്കുന്നു. പ്രമുഖ എഴുത്തുകാർ, ചിന്തകർ, മാധ്യമപ്രവർത്തകർ, മനശാസ്ത്ര വിദഗ്ധർ, സാമൂഹിക പ്രവർത്തകർ എന്നിവരുമായി സ്റ്റോറിയോ കൈകോർത്ത് ദിവസേന ഓരോ ആർട്ടിക്കിളുകൾ നിങ്ങളിലേക്കെത്തിക്കുന്നു.

ലോകോത്തര നിലവാരമുള്ളതും ആധികാരികവുമായ കണ്ടൻ്റുകൾ തയ്യാറാക്കുന്നതിനായി ചാരിറ്റികൾ, എൻ.ജി.ഒകൾ, ജനങ്ങളുടെ മാനസികാരോഗ്യത്തിനും ക്ഷേമത്തിനുമായി പ്രവർത്തിക്കുന്ന സംഘടനകൾ, സാമൂഹിക പ്രവർത്തകർ എന്നിവരുമായി ചേർന്ന് പ്രവർത്തിക്കുവാനും ഞങ്ങൾ പദ്ധതിയിടുന്നു. അവരുടെ ധീരവും നിസ്വാർത്ഥവുമായ സാമൂഹിക പ്രവർത്തനങ്ങളെ ഇതിലൂടെ പിന്തുണയ്ക്കാൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇതിനായി നിങ്ങളുടെ പിന്തുണ ഞങ്ങൾക്കാവശ്യമാണ്.

ഞങ്ങളുടെ ഈ ദൗത്യം മുന്നോട്ടു കൊണ്ടു പോവുന്നതിനുള്ള ഏറ്റവും നേരായ മാർഗം ഞങ്ങളുടെ പ്രിയപ്പെട്ട വായനക്കാരിൽ നിന്ന് ചെറിയ ഒരു തുക സബ്സ്ക്രിപ്ഷനായി ഈടാക്കുകയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. പരസ്യങ്ങളുടെ പിന്തുണ ഞങ്ങൾ ഒരിക്കലും ആഗ്രഹിക്കുന്നില്ല. അതിനാൽ തന്നെ നിങ്ങളുടെ ഡേറ്റ സുരക്ഷിതമാണ്.

മനശാസ്ത്രപരമായി സാക്ഷരരായ ഒരു സമൂഹത്തെ സൃഷ്ടിക്കുവാനുള്ള ഞങ്ങളുടെ ഉദ്യമത്തിൽ എല്ലാവരും പങ്കു ചേരുമെന്ന് പ്രതീക്ഷിക്കുന്നു.
................................................................................................................................................

From a very young age, we humans learn to read, write, count, and now, code. There is no explicit instruction to help us understand our emotions, our feelings and our thoughts. Are we taught how to deal with anger? Do we learn how to relate to other fellow humans? In what way, then, are we actually educated? Mainstream education has spectacularly failed in making us better human beings. It is high time we fix this. Psychological literacy is simply the intentional application of psychological science to meet personal, professional, and societal goals. From climate disaster to relationship breakups, we all have problems, big and small. Regardless of the magnitude of our challenges, understanding our minds is perhaps the starting point to finding lasting solutions. We believe that psychological literacy is the most important literacy we need to thrive in the 21st century because the quality of our lives is equal to the quality of our minds. In India, mental health is an urgent and serious issue. In 2017, the President of India, Ram Nath Kovind warned that India was “facing a possible mental health epidemic”. A 2019 research study published in the well known medical journal, The Lancet, revealed that in 2017, just over 15% of India’s population suffered from mental health ailments, including 45.7 million suffering from depressive disorders and 49 million from anxiety disorders. The Covid-19 pandemic has made matters worse, with reports from across the world suggesting that the pandemic situation and the associated lockdowns were having a significant negative impact on the population, especially the youth. According to the WHO, between 2012-2030, the economic loss, in India, due to mental health conditions is estimated to be around USD 1.03 trillion. More than a trillion dollars! While there are a lot of things we need to correct and do, we here at Huddle believe that one of the first things to do is to raise our collective and individual understanding of psychological issues. No one should have to endure psychological issues alone and in ignorance. We want to build Huddle as a platform to raise our knowledge, wisdom and skills required to lead joyous and meaningful lives by extending the reach of and access to psychological knowledge and expertise. We won’t rest until everyone who is suffering from mental health problems gets support. We envision a nation of psychologically literate citizens. Huddle is an initiative by Storiyoh - the biggest podcast producer in the Malayalam language. We are kicking off Huddle as a newsletter here and are committed to bringing you the best advice in Malayalam and in English, covering a range of psychological, mental health and modern-day relationship issues, including parenting. Huddle partners with leading writers, thinkers, journalists, therapists, psychologists and social workers to bring you five fresh and engaging articles a week (one article per working day). We are always thinking and working to bring you the most innovative experiences and so we plan to bring new and more engaging content formats to you very soon. We also plan to work closely with charities, NGOs, not-for-profit organisations and inspiring and courageous individual social workers in bringing you world-class, authentic content. We believe that our collaboration with them will help us to support their brave and selfless social work. However, in order for us to support them, we request you, the reader, to support us. We are not - and do not wish to be - supported by advertisements and therefore we are not in the business of selling your data to someone else. We believe the most authentic and straightforward way to advance our vision and mission of bringing you the best mental health and psychological well-being content and to spread psychological literacy, is to charge a small subscription from our audience. We believe good content has value and we hope you feel the same way. If you do, please consider subscribing. We hope you decide to join us in this movement towards a psychologically literate nation.

Address


Alerts

Be the first to know and let us send you an email when Huddle Institute posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Huddle Institute:

Shortcuts

  • Address
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share