InQlab

InQlab InQlab is a media initiative based in kerala. Welcome to InQlab.

പ്രതിഷേധ ചൂടിൽ വാഷിംഗ്‌ടൺ ഡി.സി യുഎസ് കോൺഗ്രസ് സന്ദർശനത്തിനെത്തിയ നെതന്യാഹുവിനെതിരെ ആയിരങ്ങളുടെ പ്രതിഷേധം.പ്രതിഷേധക്കാർ ...
24/07/2024

പ്രതിഷേധ ചൂടിൽ വാഷിംഗ്‌ടൺ ഡി.സി

യുഎസ് കോൺഗ്രസ് സന്ദർശനത്തിനെത്തിയ നെതന്യാഹുവിനെതിരെ ആയിരങ്ങളുടെ പ്രതിഷേധം.

പ്രതിഷേധക്കാർ മുൻകൂട്ടി പ്രഖ്യാപിച്ചത് പ്രകാരം യു.എസ് ക്യാപിറ്റോളിലേക്കുള്ള 6 പ്രധാന സ്ക്വയറുകൾ വളഞ്ഞു.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കോൺഗ്രസ് അംഗങ്ങളെ അഭിസംബോധന ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് യുഎസ് ക്യാപിറ്റോൾ കെട്ടിടത്തിന് മുന്നിൽ ആയിരക്കണക്കിന് പ്രതിഷേധക്കാർ ബുധനാഴ്ച ഒത്തുകൂടി.

"നെതന്യാഹുവിനെ അറസ്റ്റുചെയ്യുക", "ഇസ്രായേലിനുള്ള എല്ലാ യുഎസ് സഹായങ്ങളും അവസാനിപ്പിക്കുക" എന്നെഴുതിയ ബോർഡുകളുമായി പ്രതിഷേധക്കാർ അക്ഷരാർത്ഥത്തിൽ വാഷിംഗ്‌ടൺ നഗരത്തെ പിടിച്ചുകുലുക്കി .

'കേരളത്തിലെ മുസ്ലിങ്ങൾ സർക്കാരിൽ നിന്ന് അന്യായമായി ഒന്നും നേടിയിട്ടില്ല'; വെള്ളാപ്പള്ളിയോട് മുസ്‌ലിം ജമാഅത്ത്വെള്ളാപ്പള്...
24/07/2024

'കേരളത്തിലെ മുസ്ലിങ്ങൾ സർക്കാരിൽ നിന്ന് അന്യായമായി ഒന്നും നേടിയിട്ടില്ല'; വെള്ളാപ്പള്ളിയോട് മുസ്‌ലിം ജമാഅത്ത്

വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസ്‌താവനകൾ തെറ്റിദ്ധാരണാജനകവും, സാമുദായിക ധ്രുവീകരണത്തിന് കാരണമാവുന്നതാണെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കാബിനറ്റ് പ്രസ്താവനയിൽ പറഞ്ഞു

വമ്പൻ ട്വിസ്റ്റ്...; മൊറോക്കോയോട് അര്‍ജന്റീന തോറ്റു, വാര്‍ പരിശോധനയില്‍ ഗോളും സമനിലയും നിഷേധിച്ചുമത്സരത്തില്‍ 116-ാം മിന...
24/07/2024

വമ്പൻ ട്വിസ്റ്റ്...; മൊറോക്കോയോട് അര്‍ജന്റീന തോറ്റു, വാര്‍ പരിശോധനയില്‍ ഗോളും സമനിലയും നിഷേധിച്ചു

മത്സരത്തില്‍ 116-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ മെഡിനയാണ് അര്‍ജന്റീനയുടെ 'സമനില ഗോള്‍' നേടിയത്. പിന്നാലെ കാണികള്‍ ഗ്രൗണ്ട് കൈയ്യേറിയതിനെ തുടര്‍ന്ന് മത്സരം നിര്‍ത്തി വെച്ചിരുന്നു. എന്നാല്‍ ഒരു മണിക്കൂറിനുശേഷം മത്സരം പുനഃരാരംഭിക്കുകയും തുടര്‍ന്ന് വാര്‍പരിശോധനയില്‍ അര്‍ജന്റീന നേടിയത് ഓഫ്‌സൈഡാണെന്ന് തെളിയുകയുമായിരുന്നു. ഇതോടെ 2-1 എന്ന സ്‌കോറില്‍ മൊറോക്കോ വിജയം സ്വന്തമാക്കി. ഗോള്‍ വീണ് ഒന്നര മണിക്കൂറിന് ശേഷമാണ് വാര്‍ വിധി വന്നത്.

ഒളിമ്പിക്‌സ് ഫുട്‌ബോള്‍; കളിയവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കേ സമനില പിടിച്ച് അര്‍ജന്റീനരണ്ടുഗോളിന് പിന്നിൽ നി...
24/07/2024

ഒളിമ്പിക്‌സ് ഫുട്‌ബോള്‍; കളിയവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കേ സമനില പിടിച്ച് അര്‍ജന്റീന

രണ്ടുഗോളിന് പിന്നിൽ നിന്ന ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയാണ് അർജന്റീന സംഘം സമനിലയുമായി മടങ്ങിയത്. അണ്ടർ 23 ടീമുകളാണ് ഒളിമ്പിക്സിൽ മത്സരിക്കുന്നത്.

എനിക്ക് ഇഷ്ടമുള്ളത് ധരിച്ചു , അതിൽ പ്രശ്നമുണ്ടെന്ന് കരുതുന്നില്ല ; കാസക്ക്‌ മറുപടിയുമായി അമലാ പോൾ
24/07/2024

എനിക്ക് ഇഷ്ടമുള്ളത് ധരിച്ചു , അതിൽ പ്രശ്നമുണ്ടെന്ന് കരുതുന്നില്ല ; കാസക്ക്‌ മറുപടിയുമായി അമലാ പോൾ

'എസ്എൻഡിപിയെ കാവി മൂടാനും ചുവപ്പ് മൂടാനും ആരെയും സമ്മതിക്കില്ല': ​ഗോവിന്ദൻമാഷിന് മറുപടിയുമായി വെള്ളാപ്പള്ളിഎവിടെയും മുസ്...
24/07/2024

'എസ്എൻഡിപിയെ കാവി മൂടാനും ചുവപ്പ് മൂടാനും ആരെയും സമ്മതിക്കില്ല': ​ഗോവിന്ദൻമാഷിന് മറുപടിയുമായി വെള്ളാപ്പള്ളി

എവിടെയും മുസ്ലിങ്ങളെ പേടിച്ചാണ് ജനങ്ങൾ ജീവിക്കുന്നത്. മസിൽ പവറും മണിപവറും മുസ്ലിം സമുദായത്തിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നു. അതാണ് ക്രിസ്റ്റ്യാനികൾ ബിജെപിക്ക് വോട്ട് ചെയ്തത്. ഇടതുപക്ഷ മനോഭാവമാണ് എന്നും. ബിജെപി ഒരു ഘട്ടത്തിലും വേണ്ട അംഗീകാരം നൽകുന്നൊന്നുമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അർജുന്റെ ലോറി പുറത്തെടുക്കാൻ നാവികസേനയിറങ്ങി; കനത്ത മഴയും കാറ്റും, തെരച്ചിൽ നടത്താനാകാതെ മടങ്ങിഅതിശക്തമായ മഴയെ അവഗണിച്ചാ...
24/07/2024

അർജുന്റെ ലോറി പുറത്തെടുക്കാൻ നാവികസേനയിറങ്ങി; കനത്ത മഴയും കാറ്റും, തെരച്ചിൽ നടത്താനാകാതെ മടങ്ങി

അതിശക്തമായ മഴയെ അവഗണിച്ചാണ് സംഘം നദിയിൽ തിരച്ചിലിന് പോയതെങ്കിലും തുടരാൻ കഴിയാക്ക സാഹചര്യത്തിൽ മടങ്ങേണ്ടി വരികയായിരുന്നു.

3 ബോട്ടുകളിലായി 18 പേരാണ് നാവിക സേനയുടെ സ്പെഷ്യൽ സംഘത്തിലുളളത്. കരയിൽ നിന്നും 40 മീറ്റർ അകലെയാണ് 15 മീറ്റർ താഴ്ചയിലാണ് ട്രക്ക് കണ്ടെത്തിയത്. ഈ ഭാഗത്തുളള മണ്ണ് മാറ്റൽ മറ്റൊരു സംഘം നടത്തുന്നുണ്ടായിരുന്നു. എന്നാൽ മഴ ശക്തമായതിനാൽ വീണ്ടും മണ്ണിടിച്ചിലുണ്ടായേക്കുമോ എന്ന ഭീതിയിൽ ഇന്നത്തെ തെരച്ചിൽ നിർത്തിവെച്ചു.

കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസ് കുറയ്ക്കും; പെർമിറ്റിന് സംബന്ധിച്ച് അറിയേണ്ടതെല്ലാം…
24/07/2024

കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസ് കുറയ്ക്കും; പെർമിറ്റിന് സംബന്ധിച്ച് അറിയേണ്ടതെല്ലാം…

'ബജറ്റ് പ്രസംഗത്തിൽ തമിഴ് എന്നോ തമിഴ്നാട് എന്നോ ഒരിക്കൽ പോലും പരാമർശിച്ചില്ല'; കടുപ്പിച്ച് എം കെ സ്റ്റാലിൻതെരഞ്ഞെടുപ്പിന...
24/07/2024

'ബജറ്റ് പ്രസംഗത്തിൽ തമിഴ് എന്നോ തമിഴ്നാട് എന്നോ ഒരിക്കൽ പോലും പരാമർശിച്ചില്ല';
കടുപ്പിച്ച് എം കെ സ്റ്റാലിൻ

തെരഞ്ഞെടുപ്പിന് മുൻപുള്ള ബജറ്റ് പ്രസംഗം തുടങ്ങിയത് തിരുക്കുറൽ ഉദ്ധരിച്ചായിരുന്നു. ബിജെപി സഖ്യകക്ഷികളുടെ സംസ്ഥാനങ്ങൾക്ക് പണം പ്രഖ്യാപിച്ചങ്കിലും അനുവദിക്കുമെന്ന് ഉറപ്പില്ലെന്നും സ്റ്റാലിൻ പറഞ്ഞു.

ബജറ്റിനെതിരെ ഇന്ത്യ സഖ്യം ഇന്ന് പാര്‍ലമെന്‍റില്‍ പ്രതിഷേധിക്കും. പ്രധാന കവാടത്തിലും ഇരുസഭകളിലും പ്രതിഷേധമറിയിക്കും. ബജറ്റിന്മേല്‍ ലോക്സഭയിലും രാജ്യസഭയിലും നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാനാണ് തീരുമാനം.

പശുക്ഷേമത്തിനായി ഫണ്ട് വകമാറ്റി മധ്യപ്രദേശ് ബി.ജെ.പി സർക്കാർ.വകമാറ്റിയത് എസ്.ടി/എസ്.സി വിഭാഗങ്ങളുടെ ക്ഷേമത്തിനായി നീക്കി...
24/07/2024

പശുക്ഷേമത്തിനായി ഫണ്ട് വകമാറ്റി മധ്യപ്രദേശ് ബി.ജെ.പി സർക്കാർ.

വകമാറ്റിയത് എസ്.ടി/എസ്.സി വിഭാഗങ്ങളുടെ ക്ഷേമത്തിനായി നീക്കിവെച്ച ഫണ്ട്

മധ്യപ്രദേശിലെ ബി.ജെ.പി സർക്കാർ എസ്.ടി/എസ്.സി വിഭാഗങ്ങളുടെ ക്ഷേമത്തിനായി നീക്കിവെച്ച ഫണ്ടിന്റെ ഒരു ഭാ​ഗം പശു ക്ഷേമത്തിനും മതപരമായ ആവശ്യങ്ങൾക്കും ചിലവഴിക്കുന്നതായി റിപ്പോർട്ട്. പശു ക്ഷേമത്തിനായി സർക്കാർ മാറ്റിവെച്ചത് 252 കോടി രൂപയാണ്. ഇതിൽ 95.76 കോടി രൂപ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വികസന പദ്ധതികൾക്കായുള സബ്-പ്ലാൻ വഴി കേന്ദ്രം അനുവദിച്ച തുകയാണ്. അതുപോലെ, ആറ് ആരാധനാലയങ്ങളുടെ വികസനത്തിനായി നീക്കിവച്ച 109 കോടിയുടെ പകുതിയും ഇതേ രീതിയിൽ അനുവദിച്ചതാണ്.

മുസ്ലിം ഹോട്ടലുകളിൽ ഭക്ഷണത്തിൽ തുപ്പുന്നുന്നു എന്ന വർഗ്ഗീയ പ്രചാരണവുമായി തീവ്ര കൃസ്ത്യൻ പേജുകൾ .പോലീസ് കേസെടുക്കുന്നില്ല...
24/07/2024

മുസ്ലിം ഹോട്ടലുകളിൽ ഭക്ഷണത്തിൽ തുപ്പുന്നുന്നു എന്ന വർഗ്ഗീയ പ്രചാരണവുമായി തീവ്ര കൃസ്ത്യൻ പേജുകൾ .
പോലീസ് കേസെടുക്കുന്നില്ലെന്ന് പരാതി .
ഒട്ടേറെ പേർ സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങളുമായി രംഗത്തുണ്ട് .

എൻ.ഡി.എ ബജറ്റിന് അഭിനന്ദനങ്ങൾ ഉടൻ ഒരു ഇന്ത്യ ബജറ്റിന് കാത്തിരിക്കുന്നുകമൽഹാസൻ
23/07/2024

എൻ.ഡി.എ ബജറ്റിന് അഭിനന്ദനങ്ങൾ
ഉടൻ ഒരു ഇന്ത്യ ബജറ്റിന് കാത്തിരിക്കുന്നു
കമൽഹാസൻ

ഖാൻയൂനുസിൽ വീണ്ടും അധിനിവേശ ഇസ്രായേൽ നരനായാട്ട് .ഒഴിയാൻ ആവശ്യപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ വലിയ തോതിലുള്ള ആക്രമണം അഴിച്ച...
23/07/2024

ഖാൻയൂനുസിൽ വീണ്ടും അധിനിവേശ ഇസ്രായേൽ നരനായാട്ട് .
ഒഴിയാൻ ആവശ്യപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ വലിയ തോതിലുള്ള ആക്രമണം അഴിച്ചുവിട്ട് ഇസ്രായേൽ .
സംഭവത്തിൽ 84 പേർ മരണപെട്ടു , 329 പേർക്ക് പരിക്കേറ്റതായും ഗാസ ആരോഗ്യ മന്ത്രാലയം പറയുന്നു .

സഹായത്തിന് വിളിച്ച കറുത്ത വംശജയെ അമേരിക്കൻ പൊലീസ്‌ ഉദ്യോഗസ്ഥൻ വെടിവച്ചു കൊന്നു. ബോഡിക്യാം വീഡിയോ പുറത്തു വിട്ടു അമേരിക്ക...
23/07/2024

സഹായത്തിന് വിളിച്ച കറുത്ത വംശജയെ അമേരിക്കൻ പൊലീസ്‌ ഉദ്യോഗസ്ഥൻ വെടിവച്ചു കൊന്നു. ബോഡിക്യാം വീഡിയോ പുറത്തു വിട്ടു അമേരിക്കൻ പൊലീസ്‌ .

മൂന്ന് തവണ വെടിവെച്ചതിന് ശേഷം കൊലപ്പെടുത്തിയതിന് ഡെപ്യൂട്ടി സീൻ ഗ്രേസണിനെതിരെ കൊലക്കുറ്റം കുറ്റം ചുമത്തിയിട്ടുണ്ട്.

ഡൽഹി കലാപം: ദേശീയ ഗാനം ആലപിക്കാൻ നിർബന്ധിതനായ മുസ്ലീം യുവാവിനെ പൊലീസ്‌ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണത്തിന്...
23/07/2024

ഡൽഹി കലാപം: ദേശീയ ഗാനം ആലപിക്കാൻ നിർബന്ധിതനായ മുസ്ലീം യുവാവിനെ പൊലീസ്‌ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു.

2020 ഫെബ്രുവരിയിൽ നടന്ന സംഭവം,
23 വയസ്സുള്ള മുസ്ലീം യുവാവിനെയും (ഫൈസാൻ) മറ്റുള്ളവരെയും പോലീസ് ലാത്തികൊണ്ട് മർദിക്കുകയും ദേശീയ ഗാനവും 'വന്ദേമാതരവും' ആലപിക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നതിൻ്റെ വീഡിയോ ക്ലിപ്പ് വൈറലായിരുന്നു.

അഭിനവ് ബിന്ദ്ര; അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റിയുടെ പരമോന്നത ബഹുമതിഓഗസ്റ്റ് പത്തിന് പാരിസില്‍ വെച്ച് നടക്കുന്ന ഐഒസി സ...
23/07/2024

അഭിനവ് ബിന്ദ്ര;
അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റിയുടെ പരമോന്നത ബഹുമതി
ഓഗസ്റ്റ് പത്തിന് പാരിസില്‍ വെച്ച് നടക്കുന്ന ഐഒസി സെഷനില്‍ ബിന്ദ്രയ്ക്ക് പുരസ്കാരം സമ്മാനിക്കും.

ആദ്യമായാണ് ഇന്ത്യന്‍ താരം പുരസ്‌കാരത്തിന് അര്‍ഹനാവുന്നത്. ഒളിംപിക്‌സ് ചരിത്രത്തില്‍ ഇന്ത്യയുടെ ആദ്യത്തെ വ്യക്തിഗത സ്വര്‍ണമെഡല്‍ നേട്ടത്തിന് ഉടമയാണ് അഭിനവ് ബിന്ദ്ര. 2008ലെ ബെയ്ജിങ് ഒളിംപിക്‌സില്‍ ഷൂട്ടിങ് ഇനത്തിലെ സ്വര്‍ണ മെഡല്‍ നേടിയാണ് ബിന്ദ്ര ചരിത്രം കുറിച്ചത്.

'വ്യാപക ക്രമക്കേട് നടന്നിട്ടില്ല'; നീറ്റിൽ പുനഃപരീക്ഷ വേണ്ടെന്ന് സുപ്രിംകോടതിപരീക്ഷയുടെ പവിത്രത നശിപ്പിച്ചതായി തെളിവില്ല...
23/07/2024

'വ്യാപക ക്രമക്കേട് നടന്നിട്ടില്ല'; നീറ്റിൽ പുനഃപരീക്ഷ വേണ്ടെന്ന് സുപ്രിംകോടതി

പരീക്ഷയുടെ പവിത്രത നശിപ്പിച്ചതായി തെളിവില്ലെന്നും കോടതി

സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനപരമായ സമീപനം കൈക്കൊള്ളുന്ന ബജറ്റാണെന്ന് മുഖ്യമന്ത്രി.ഏതെങ്കിലും സംസ്ഥാനത്തിന് ആവശ്യമായ വിക...
23/07/2024

സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനപരമായ സമീപനം കൈക്കൊള്ളുന്ന ബജറ്റാണെന്ന് മുഖ്യമന്ത്രി.

ഏതെങ്കിലും സംസ്ഥാനത്തിന് ആവശ്യമായ വികസന പദ്ധതി പ്രഖ്യാപിക്കുന്നതിലുള്ള എതിര്‍പ്പ് പ്രകടിപ്പിക്കുന്നില്ലെങ്കിലും, ഏതെങ്കിലും സംസ്ഥാനത്തെ അവഗണിക്കുന്നത് അംഗീകരിക്കാനാവില്ല.

കേരളം പോലുള്ള സംസ്ഥാനങ്ങളുടെ മുന്നോട്ടുള്ള പ്രയാണം തടയുന്ന സമീപനമാണിത്. കേരളം നിരന്തരം ഉയർത്തിയ സുപ്രധാന ആവശ്യങ്ങൾ പരിഗണിക്കാൻ തയാറാകാത്തത് ഇന്നാട്ടിലെ ജനങ്ങളോടാകെയുള്ള വെല്ലുവിളിയാണ്.

കസേര സംരക്ഷിക്കാനുള്ള ബജറ്റ്; ​കേന്ദ്ര ബജറ്റിനെ തള്ളി രാഹുൽ ഗാന്ധി.​''കസേര സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ബജറ്റാണിത്. പൊള്...
23/07/2024

കസേര സംരക്ഷിക്കാനുള്ള ബജറ്റ്; ​
കേന്ദ്ര ബജറ്റിനെ തള്ളി രാഹുൽ ഗാന്ധി.

​''കസേര സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ബജറ്റാണിത്. പൊള്ളയായ വാഗ്ദാനങ്ങൾ മാത്രമാണ് ബജറ്റിലുള്ളത്. സഖ്യകക്ഷിക​ളെയും ചങ്ങാതിമാരെയും ചേർത്തു നിർത്തുമ്പോൾ, അതിന്റെ ദോഷം അനുഭവിക്കുന്നത് മറ്റ് സംസ്ഥാനങ്ങളാണ്. സാധാരണക്കാരന് ഒരു ​നേട്ടവും ബജറ്റ് കൊണ്ട് ഇല്ല. കോൺഗ്രസ് മാനിഫെസ്റ്റോയും മുമ്പത്തെ ബജറ്റുകളും അടിമുടി കോപ്പിയടിച്ച ബജറ്റ്.''-എന്നാണ് രാഹുൽ ഗാന്ധി ബജറ്റിനെ കുറിച്ച് പറഞ്ഞത്.

'ബീജിങ് പ്രഖ്യാപന'ത്തിൽ ഒപ്പ് വെച്ച് ഹമാസും ഫത്ഹും; പലസ്തീൻ ഐക്യം ലക്ഷ്യം.യുദ്ധാനന്തരം ഗാസയിൽ ഒരു ഇടക്കാല ദേശീയ അനുരഞ്ജന...
23/07/2024

'ബീജിങ് പ്രഖ്യാപന'ത്തിൽ ഒപ്പ് വെച്ച് ഹമാസും ഫത്ഹും; പലസ്തീൻ ഐക്യം ലക്ഷ്യം.

യുദ്ധാനന്തരം ഗാസയിൽ ഒരു ഇടക്കാല ദേശീയ അനുരഞ്ജന സർക്കാർ രൂപീകരിക്കുകയാണ് പ്രഖ്യാപനത്തിലെ പ്രധാന വിഷയമെന്ന് അദ്ദേഹം വ്യക്തമാക്കി. സമഗ്രവും സുസ്ഥിരവുമായ വെടിനിർത്തലിനായി ചൈനയുടെ പിന്തുണയുണ്ടാകും. കൂടാതെ ദ്വിരാഷ്ട്ര പരിഹാരത്തിനായി അന്താരാഷ്ട്ര സമാധാന കോൺഫറൻസ് സംഘടിപ്പിക്കുമെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.14 പലസ്തീൻ സംഘടനകളാണ് ബീജിങ് പ്രഖ്യാപനത്തിൽ ഒപ്പുവെച്ചത്.

റഷ്യയും ഇറാനും 'ചരിത്രപരമായ' സമഗ്ര പങ്കാളിത്ത കരാറിൽ ഒപ്പുവെക്കുന്നുസമീപഭാവിയിൽ ഉന്നതതല ഉഭയകക്ഷി ഇടപെടലിൻ്റെ ചട്ടക്കൂടിന...
23/07/2024

റഷ്യയും ഇറാനും 'ചരിത്രപരമായ' സമഗ്ര പങ്കാളിത്ത കരാറിൽ ഒപ്പുവെക്കുന്നു

സമീപഭാവിയിൽ ഉന്നതതല ഉഭയകക്ഷി ഇടപെടലിൻ്റെ ചട്ടക്കൂടിനുള്ളിൽ ഒപ്പിടുന്നതിനുള്ള കരാർ തയ്യാറാക്കുന്നതിന് ആവശ്യമായ ആഭ്യന്തര നടപടിക്രമങ്ങൾ ആരംഭിക്കാൻ സമ്മതിച്ചതായി റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ആൻഡ്രി റുഡെൻകോ പറഞ്ഞു.

ബജറ്റ് പ്രതീക്ഷകൾക്ക് വിരുദ്ധം ഇ.ടി മുഹമ്മദ് ബഷീർ എം.പി
23/07/2024

ബജറ്റ് പ്രതീക്ഷകൾക്ക് വിരുദ്ധം
ഇ.ടി മുഹമ്മദ് ബഷീർ എം.പി

ബി.ജെ.പി ഇതര സംസ്ഥാനങ്ങളോട് ചിറ്റമ്മ നയം ;കേരളത്തിന്റെ പേര് പോലും ബജറ്റിൽ പരാമർശിച്ചില്ല എൻ.കെ പ്രേമചന്ദ്രൻ എം.പി
23/07/2024

ബി.ജെ.പി ഇതര സംസ്ഥാനങ്ങളോട് ചിറ്റമ്മ നയം ;
കേരളത്തിന്റെ പേര് പോലും ബജറ്റിൽ പരാമർശിച്ചില്ല
എൻ.കെ പ്രേമചന്ദ്രൻ എം.പി

കേരളത്തോട് തികഞ്ഞ അവഗണ കെ. രാധാകൃഷ്ണൻ എം.പി UNION BUDGET 2024കേന്ദ്ര ബജറ്റ്: രണ്ട് കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിട്ടും കേരള...
23/07/2024

കേരളത്തോട് തികഞ്ഞ അവഗണ
കെ. രാധാകൃഷ്ണൻ എം.പി

UNION BUDGET 2024
കേന്ദ്ര ബജറ്റ്: രണ്ട് കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിട്ടും കേരളത്തോട് ക്രൂരമായ അവഗണന.

കേരളത്തിന് വകയിരുത്തുകയല്ല, കേരളത്തെ വക വരുത്തുകയാണ് കേന്ദ്ര സർക്കാരിൻ്റെ ബജറ്റ്മന്ത്രി പി.എ മുഹമ്മദ് റിയാസ്
23/07/2024

കേരളത്തിന് വകയിരുത്തുകയല്ല,
കേരളത്തെ
വക വരുത്തുകയാണ്
കേന്ദ്ര സർക്കാരിൻ്റെ ബജറ്റ്
മന്ത്രി പി.എ മുഹമ്മദ് റിയാസ്

കേരളത്തിന് നിരാശ ; ഇത്തവണയും എയിംസില്ല, പ്രളയ ദുരിതാശ്വാസ പദ്ധതിയിലുമില്ല.സംസ്ഥാനത്തിന്‍റെ ദീര്‍ഘകാല സ്വപ്നമായ എയിംസ് ഇത...
23/07/2024

കേരളത്തിന് നിരാശ ; ഇത്തവണയും എയിംസില്ല, പ്രളയ ദുരിതാശ്വാസ പദ്ധതിയിലുമില്ല.

സംസ്ഥാനത്തിന്‍റെ ദീര്‍ഘകാല സ്വപ്നമായ എയിംസ് ഇത്തവണ പ്രഖ്യാപിക്കുമെന്നായിരുന്നു ഉറ്റുനോക്കിയിരുന്നത്.

കഴിഞ്ഞ പത്ത് വര്‍ഷമായിട്ട് സംസ്ഥാനത്ത് കാര്യമായ പദ്ധതികളൊന്നും ലഭിച്ചിരുന്നില്ല.ലൈറ്റ് മെട്രോ, ടൂറിസം മേഖലകളിലെ പദ്ധതികള്‍, വിഴിഞ്ഞം തുറമുഖത്തിന്റെ അനുബന്ധ വികസനം, റെയില്‍വേ വികസനം, സില്‍വര്‍ലൈന്‍ തുടങ്ങിയ പ്രതീക്ഷകളും കേരളത്തിനുണ്ടായിരുന്നു. ഈ പ്രതീക്ഷകളെയെല്ലാം കാറ്റില്‍ പറത്തുന്നതായിരുന്നു ധനമന്ത്രിയുടെ ബജറ്റ് അവതരണം.

അതിവേഗ ട്രെയിൻ ഉൾപ്പെടെ പദ്ധതികളും കേരളത്തിനില്ല.

ബജറ്റിൽ ബീഹാറിനും ആന്ധ്രയ്ക്കും വമ്പന്‍ പാക്കേജ്.സഭയിൽ പ്രതിപക്ഷ ബഹളം .
23/07/2024

ബജറ്റിൽ ബീഹാറിനും ആന്ധ്രയ്ക്കും വമ്പന്‍ പാക്കേജ്.
സഭയിൽ പ്രതിപക്ഷ ബഹളം .

കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി; പ്രധാന പ്രഖ്യാപനങ്ങൾ.ആന്ധ്രയ്ക്കും ബിഹാറിനും കൈനിറയെ..
23/07/2024

കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി; പ്രധാന പ്രഖ്യാപനങ്ങൾ.

ആന്ധ്രയ്ക്കും ബിഹാറിനും കൈനിറയെ..

ഫലസ്തീന്റെ വിമോചനത്തിനായി ഹൂത്തികൾ പോരാട്ടം കടുപ്പിക്കണം: നെൽസൺ മണ്ടേലയുടെ കൊച്ചുമകൻഈ വർഷം നടക്കാനിരിക്കുന്ന പാരീസ് ഒളിമ...
23/07/2024

ഫലസ്തീന്റെ വിമോചനത്തിനായി ഹൂത്തികൾ പോരാട്ടം കടുപ്പിക്കണം: നെൽസൺ മണ്ടേലയുടെ കൊച്ചുമകൻ

ഈ വർഷം നടക്കാനിരിക്കുന്ന പാരീസ് ഒളിമ്പിക്‌സിൽ നിന്നും ഇസ്രഈലിനെ വിലക്കണമെന്നും അദ്ദേഹം പറഞ്ഞു. പാരീസിൽ ആർ.ടി ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Address


Website

Alerts

Be the first to know and let us send you an email when InQlab posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to InQlab:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share