Aagneya College Magazine 2018-19

  • Home
  • Aagneya College Magazine 2018-19

Aagneya College Magazine 2018-19 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Aagneya College Magazine 2018-19, Magazine, .

 #കുടുസ്സിന്റെ_മാനിഫെസ്റ്റോ📖ഇരുട്ടുമുറിയിൽ പേറ്റുനോവിനൊടുവിൽ അലസിപ്പോയ ഗർഭം പിറന്നുവീണു ! ചുവരുകൾക്കപ്പുറം ഒരു നഗരം കത്ത...
02/06/2020

#കുടുസ്സിന്റെ_മാനിഫെസ്റ്റോ📖

ഇരുട്ടുമുറിയിൽ പേറ്റുനോവിനൊടുവിൽ അലസിപ്പോയ ഗർഭം പിറന്നുവീണു ! ചുവരുകൾക്കപ്പുറം ഒരു നഗരം കത്തിയമർന്ന് മുറിവുകളുടെ മേൽ വന്നു വീണു! വെളിച്ചത്തിനു നേർക്ക് കൊട്ടിയടച്ച് പിന്നിൽ നിന്നു കുത്തേറ്റു വീണ 'ഇസ'ങ്ങൾ വീണ്ടും ഒരു കഥ പറഞ്ഞുതുടങ്ങി. ഇരുട്ടിൽ നിന്നും നീളുന്ന കൈകളിൽ പിടിച്ചു പിന്നോട്ടു കയറിയ വള്ളികളിൽ ചരിത്രത്തിന്റെ ഒതളങ്ങകൾ പിറന്നു.
കതകടച്ചു കുറ്റിയിട്ട് കാലത്തോട് പിൻതിരിഞ്ഞുനിന്ന് നമുക്കും വള്ളികളോട് കൈ കോർക്കാം.

*ഗവണ്മെന്റ് മെഡിക്കൽ കോളേജ് മഞ്ചേരി ആഗ്നേയ സ്റ്റുഡന്റസ് യൂണിയൻ 2018-19 മാഗസിൻ ✒️*

https://bit.ly/2U0DlX5

മഞ്ചേരി മെഡിക്കൽ കോളേജ് മാഗസിൻ '19

 #കുടുസ്സിന്റെ_മാനിഫെസ്റ്റോ
18/02/2020

#കുടുസ്സിന്റെ_മാനിഫെസ്റ്റോ

06/01/2020
9/12/19
15/12/2019

9/12/19

 #കുടുസ്സിന്റെ_മാനിഫെസ്റ്റോ
14/12/2019

#കുടുസ്സിന്റെ_മാനിഫെസ്റ്റോ

 #കുടുസ്സിന്റെ_മാനിഫെസ്റ്റോ 📖
10/12/2019

#കുടുസ്സിന്റെ_മാനിഫെസ്റ്റോ 📖

മഞ്ചേരി മെഡിക്കൽ കോളേജിന്റെ എഴുത്താദ്ധ്യായത്തിലെ അഞ്ചാമത്തെ മാഗസിൻ  #കുടുസ്സിന്റെ_മാനിഫെസ്റ്റോ കവിയത്രി വിജയരാജ മല്ലിക പ...
10/12/2019

മഞ്ചേരി മെഡിക്കൽ കോളേജിന്റെ എഴുത്താദ്ധ്യായത്തിലെ അഞ്ചാമത്തെ മാഗസിൻ #കുടുസ്സിന്റെ_മാനിഫെസ്റ്റോ കവിയത്രി വിജയരാജ മല്ലിക പ്രകാശനം നിർവഹിച്ചു.

09/12/2019

നമുക്കീ സന്ധ്യ മനോഹരമാക്കാം...
ഇന്നലെയുടെ സ്വാതന്ത്ര്യത്തെക്കുറിച്ച്, മതിൽ കെട്ടുകളെക്കുറിച്ച് വളച്ചു കെട്ടില്ലാതെ പറയാം...
ആ ചുവരുകളേറ്റം സഹിച്ച വായിൽ നിന്ന് തന്നെ അത് കേൾക്കാം...
അതെ, Govt. Medical College Manjeri യുടെ 2018-19 college magazine ഇന്ന് പ്രകാശിതമാകുകയാണ്....
സ്വന്തം സ്വത്വം അംഗീകരിക്കപെടാതെ പോയ,അവഹേളനയും അപമാനവും സഹിച്ച, പ്രമുഖ കവയിത്രിയും transgender ആക്ടിവിസ്റ്റുമായ വിജയരാജ മല്ലിക യാണ് നമ്മോട് സംസാരിക്കാനെത്തുന്നത്.
ശേഷം മെഹ്ഫിൽ- E- SAMA'A യുടെ രാഗ സദസ്സ്
എല്ലാ അധ്യാപക- അധ്യാപകേതര സുഹൃത്തുക്കൾക്കും വിദ്യാർത്ഥികൾക്കും ഹൃദയം നിറഞ്ഞ സ്വാഗതം

Dr Jasmine K A
Staff editor
Aagneya Students Union 18-19
Govt. Medical College
Manjeri

28/11/2019

ദൂരക്കാഴ്ചകൾക്കു മീതേ പടുത്തുയർത്തിയ ചുവരുകളിൽ അയാൾ വിള്ളലുകൾ കൊണ്ട് ചിത്രം വരച്ചു... ബദാം മരങ്ങളിൽ തൂങ്ങിക്കിടന്ന വവ്വാലുകൾ തലയുയർത്തി വിളിച്ചുപറഞ്ഞു:'ഭ്രാന്ത്'



ഇരുളു പെയ്ത വഴികളിൽ ഒടുവിൽ മഴ കൊണ്ട് വരച്ചുചേർത്ത അക്ഷരങ്ങളിൽ വെയിലു വീണു. ചുവരുകൾക്കുള്ളിൽ എഴുത്തു നിറച്ച ഭ്രാന്തന്റെ ക...
25/11/2019

ഇരുളു പെയ്ത വഴികളിൽ ഒടുവിൽ മഴ കൊണ്ട് വരച്ചുചേർത്ത അക്ഷരങ്ങളിൽ വെയിലു വീണു. ചുവരുകൾക്കുള്ളിൽ എഴുത്തു നിറച്ച ഭ്രാന്തന്റെ കുറിപ്പുകൾ ആരോ വായിച്ചു തുടങ്ങുന്നു.



മാഗസിൻ വർക്ക്‌ തുടങ്ങിയ നാൾ മുതൽ ഏറ്റവും മികച്ച ഒരാളുടെ അഭിമുഖമായിരിക്കണം ഉൾപെടുത്തേണ്ടതെന്ന് നിർബന്ധം ആയിരുന്നു. ഒരുപാട...
09/11/2019

മാഗസിൻ വർക്ക്‌ തുടങ്ങിയ നാൾ മുതൽ ഏറ്റവും മികച്ച ഒരാളുടെ അഭിമുഖമായിരിക്കണം ഉൾപെടുത്തേണ്ടതെന്ന് നിർബന്ധം ആയിരുന്നു. ഒരുപാടു പേരുകൾ പട്ടികയിൽ വന്നുപോയിട്ടൊടുവിൽ ജാസ്മിൻ മാഡം ആണ് റഫീക്ക് അഹമ്മദ് സാറിനെ നിർദ്ദേശിക്കുന്നത്. കൂരിരുട്ടിൽ മിന്നൽ പിണരുപോലെ അപ്പോൾ മുതൽ തലച്ചോറിൽ തറഞ്ഞു കയറിയ പേരാണദ്ദേഹത്തിന്റേത്.
പലവട്ടം മാറ്റിവച്ചിട്ടൊടുവിൽ ഇന്നലെയാണ് കാര്യങ്ങൾക്ക് പുത്തൻ ദിശാബോധം ഉണ്ടാകുന്നത്.

പാലക്കാട്ടേക്ക് വണ്ടികയറുമ്പോൾ ചെല്ലുന്നത് അത്ര അപരിചിതമയൊരിടത്തേക്കല്ല,അനുവിന്റെ വീട്ടിലേക്കാണ് . ഒടുവിലത്തെ ദോശയിലും അനുവിന്റെ അമ്മയുടെ സ്നേഹവും കരുതലും രുചിച്ച് മനസ്സു നിറഞ്ഞാണ് തൃശ്ശൂരിലെ റഫീക്ക് അഹമ്മദിന്റെ വീട്ടിലേക്കു തിരിച്ചത്, കൂട്ടിന് അദ്ദേഹത്തിന്റെ കുറെ കവിതകളും പിന്നെ ജിജ്ഞാസ കൊണ്ട് ഭ്രാന്ത് പിടിച്ച നാല് തലച്ചോറുകളും.
അധികം വൈകിയല്ലാതെ സ്റ്റാഫ്‌ എഡിറ്റർ, പ്രിയപ്പെട്ട ജാസ്മിൻ മാഡത്തിന്റെ അതിഥികളായി. കരുതലും സ്നേഹവും കൊണ്ട് പ്ലേറ്റ് നിറഞ്ഞു തൂകി. അല്പം ചിരിക്കും വർത്തമാനതിനും ശേഷം ഞങ്ങൾ മാഡത്തിനോട് യാത്ര പറഞ്ഞിറങ്ങി.

അക്കിക്കാവിലെ വീട്ടിലദ്ദേഹം ഞങ്ങളെയും കാത്തിരിപ്പുണ്ടായിരുന്നു, തെല്ലൊരു ഭയം ഞങ്ങൾക്ക് ഇല്ലാതില്ല. അനവധി പുരസ്കാരങ്ങളുടെയും അതിലുപരി അസംഖ്യം വായനക്കാരുടെയും പ്രിയ കവിയാണ്, കാച്ചിക്കുറുക്കിയ ചോദ്യങ്ങൾക്കും എഴുതി തുരുമ്പിച്ച പേനകൾക്കും ക്ഷാമമാണീപക്ഷത്ത്. തോളിൽ കൈയിട്ടു അകത്തേക്ക് ക്ഷണിച്ച കവിയപ്പോൾ അലിയിച്ചു കളഞ്ഞത് അനുഭവജ്ഞാനമില്ലാത്ത നാലുപിള്ളേരുടെ മുന്നിലെ വലിയൊരു മതിലാണ്.

തലയങ്ങു ആകാശത്തിൽ മുട്ടിനിക്കുമ്പോളും കാല് താഴെ മണ്ണിൽപ്പറ്റി നിൽക്കുന്ന ഒരാൾ. ചിലപ്പോൾ ഉത്തരങ്ങൾ കൊണ്ട് ചിരിപ്പിച്ചു , ചിലപ്പോൾ മറുചോദ്യങ്ങൾ കൊണ്ട് ചിന്തിപ്പിച്ചു. ആകെ കുഴഞ്ഞു മറിഞ്ഞു നിക്കുന്ന ലോകത്തിന്റെ ഒത്ത നടക്കുനിന്നു തന്റെ രാഷ്ട്രീയം പറയുന്ന തന്റെ കവിത ചൊല്ലുന്ന ഒരു വല്ലാത്ത മനുഷ്യൻ.ഓടിനടന്നു പടംപിടിച്ച ബിബിൻ രാജും സംഗതി കളർ ആക്കി. യാത്ര പറഞ്ഞിറങ്ങുമ്പോൾ വല്ലാത്തൊരു സന്തോഷമായിരുന്നു. പെട്ടെന്ന് പൊടിഞ്ഞ മഴയിൽ കാറിനടുത്തേക്കൊടുമ്പോൾ പുറകിൽ നിന്നദ്ദേഹം കൈവീശി കാണിക്കുന്നുണ്ടായിരുന്നു...

നാളുകൾക്ക് ഇപ്പുറം മനോഹരമായൊരു സായാഹ്നം.ചിന്തിച്ചും ചിരിച്ചും കഥകൾ പറഞ്ഞും ഞാനും നീയും നമ്മളായ നിമിഷങ്ങൾ.വിദ്യാർത്ഥികൾക്...
16/09/2019

നാളുകൾക്ക് ഇപ്പുറം മനോഹരമായൊരു സായാഹ്നം.ചിന്തിച്ചും ചിരിച്ചും കഥകൾ പറഞ്ഞും ഞാനും നീയും നമ്മളായ നിമിഷങ്ങൾ.വിദ്യാർത്ഥികൾക്കൊപ്പം തിരക്കുകൾ മാറ്റി വെച്ച് കൂടെ കൂടിയ സ്റ്റാഫ്‌ എഡിറ്റർ ജാസ്മിൻ മാഡവും, ഒന്നിച്ച് ആശയങ്ങൾ പങ്കുവച്ച പ്രിയപ്പെട്ടവരും,മഞ്ചേരി മെഡിക്കൽ കോളേജ് എന്ന കവിതയിലെ പ്രതീക്ഷയുടെ പുത്തൻ വരികളും ഒപ്പം കൂടിയപ്പോൾ കോളേജ് മാഗസിൻ എന്ന കൂട്ടായ യാത്രയ്ക്ക് കൂടുതൽ ദിശാബോധമിന്ന് കൈവന്നിരിക്കുന്നു.അതെ, ഞാനും നീയും ഈ ലോകവും ചുവരുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു.അവയിൽ തകർക്കപ്പെടേണ്ട ചിലതെങ്കിലും കാലം ഭ്രാന്തനെന്ന് മുദ്രകുത്തിയവന് തകർക്കണം.



ഒരിക്കൽ കിഴക്കിന്റെ ഓളങ്ങളിൽ സൂര്യൻ തെറ്റാതെ ഉദിക്കും. നിലാവ് അപ്പോഴും കുട പോലെ ബാക്കി നിൽക്കും.ജനലഴികൾ പൊട്ടിച്ചെറിഞ്ഞ്...
15/09/2019

ഒരിക്കൽ കിഴക്കിന്റെ ഓളങ്ങളിൽ സൂര്യൻ തെറ്റാതെ ഉദിക്കും. നിലാവ് അപ്പോഴും കുട പോലെ ബാക്കി നിൽക്കും.ജനലഴികൾ പൊട്ടിച്ചെറിഞ്ഞ് ഒരു കൈ കാറ്റുപോലെ പടരും.ഓന്തു പോലെ ഒട്ടിക്കിടന്ന ചുവരുകൾ മഴ വീണ് തകർന്നടിയും.ഞാനും നീയും,നമ്മളാകും.

പകുതിയാക്കിയ കഥകൾ പറയാൻ നമുക്കൊന്ന് കൂടിയാലോ.


അപ്പുറം ഒരു ചുവരുയരുന്നുണ്ടെന്ന് ഇരുട്ട് നിലവിളിക്കുന്നു.മറന്നുവെച്ച പ്രണയലേഖനത്തിന്റെ ആത്മാവ് മരണം കാത്ത് ചുവരോരം തണുത്...
03/09/2019

അപ്പുറം ഒരു ചുവരുയരുന്നുണ്ടെന്ന് ഇരുട്ട് നിലവിളിക്കുന്നു.മറന്നുവെച്ച പ്രണയലേഖനത്തിന്റെ ആത്മാവ് മരണം കാത്ത് ചുവരോരം തണുത്തുറഞ്ഞു. കാലഘട്ടത്തിന്റെ ശേഷിപ്പായി ചുവരുകൾ ശ്മശാനം പോലെ നിറഞ്ഞു. ഏകാന്തതയുടെ,വിധേയത്വത്തിന്റെ, വിപ്ലവത്തിന്റെ,സർഗാത്മകതയുടെ ചുവരുകൾ.

ഈ വീഥിയിലെ ഓരോ മൺതരിയും നാളെ ചുവരുകളാകും.
ഇല്ല,അവയിൽ തകർക്കപ്പെടേണ്ട ചിലതെങ്കിലും കാലം ഭ്രാന്തനെന്ന് മുദ്രകുത്തിയവന് തകർക്കണം.ചിലതിൽ വിപ്ലവം കോറിയിടണം.
കാലത്തിന്റെ തിരുശേഷിപ്പെന്നപോലെ അവയിലൊന്നിൽ സ്‌മൃതിയണയുംമുന്നേ ആർത്തൊന്നട്ടഹസിക്കണം.

*അതെ, ഞാനും നീയും, ചുറ്റും ചുവരുകളും!*

നിറം പകരേണ്ടതും, തകർക്കപ്പെടേണ്ടതുമായ ചുവരുകൾ തേടിയുള്ള ഈ യാത്രയിൽ പങ്കാളികളായിക്കൊണ്ട് രചനകൾ അയക്കുവാൻ ബന്ധപ്പെടുക.

Rijin RD :9846547491

Address


Telephone

+917907690143

Website

Alerts

Be the first to know and let us send you an email when Aagneya College Magazine 2018-19 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Telephone
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share