Sivam Magazine

  • Home
  • Sivam Magazine

Sivam Magazine Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sivam Magazine, Magazine, .
(1)

Sivam is an online Magazine (Webzine) discusses Saiva and Sāktha Tantras . 18 agamic texts and their commentaries and interpretations are discussed in this platform.

08/03/2024

Rajanaka Puraskar

രാജാനക പുരസ്കാരംഭാരതത്തിന്റെ ബഹുമാനപ്പെട്ട ഉപരാഷ്ട്രപതി ശ്രീ ജഗദീപ് ധൻകർ ജി ഈ മഹാശിവരാത്രിയ്ക് ത്രിക ശൈവ തന്ത്രത്തിൽ വർഷ...
01/03/2024

രാജാനക പുരസ്കാരം

ഭാരതത്തിന്റെ ബഹുമാനപ്പെട്ട ഉപരാഷ്ട്രപതി ശ്രീ ജഗദീപ് ധൻകർ ജി ഈ മഹാശിവരാത്രിയ്ക് ത്രിക ശൈവ തന്ത്രത്തിൽ വർഷങ്ങളുടെ ഗവേഷണ പാരമ്പര്യമുള്ള മാർക്ക് ഡിച്ക്കോവസ്കി , പ്രൊഫ നവജീവൻ റസ്തോഗി എന്നിവർക്ക് പ്രഥമ രാജാനക പുരസ്കാരം സമ്മാനിക്കുകയാണ്.

ഒരുപാട് പേർ എന്താണീ പുരസ്കാരം എന്നും ഇത് ലഭിക്കുവാനുള്ള മാനദണ്ഡം എന്ത് എന്നും ചോദിക്കുകയുണ്ടായി.

എന്താണ് രാജാനക പുരസ്കാരം ?

രാജാനക എന്നത് ബഹുമാന സൂചകമായി കാശ്മീരിൽ നൽകിവന്ന ഒരു നാമധേയമാണ്. തത്വചിന്ത, കാവ്യം , സംഗീതം തുടങ്ങി പല മേഖലകളിലും അനിതര സാധാരണമായ സംഭാവനകൾ നൽകിയ വ്യക്തികൾക്ക് കാശ്മീരിലെ രാജാക്കന്മാർ നൽകിയിരുന്ന ആദരസൂചകമായ നാമമാണ് രാജാനക എന്നപേർ.

ഇംഗ്ലണ്ടിലെ സർ പദവിക്ക് തുല്യമായ ഒന്ന്. രാജാനക രുയ്യകൻ, രാജാനക ജയരഥൻ , രാജാനക ക്ഷേമരാജൻ , മഹാമഹേശ്വര രാജാനക അഭിനവഗുപ്തൻ തുടങ്ങിയ മഹാ വ്യക്തിത്വങ്ങൾ സ്വീകരിച്ച പുരസ്കാരമാണിത്.

കാശ്മീരിന്റെ രാഷ്ട്രീയ സാഹചര്യത്തിൽ കാര്യങ്ങൾ മാറിയപ്പോൾ ഈ പുരസ്കാരം നിർത്തലാവുകയാണ് ഉണ്ടായത്. അഭിനവഗുപ്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഈ പുരസ്കാരം ഈ അമൃതകാലത്തിൽ ഈ പുരസ്കാരം പുനരാരംഭിക്കുകയാണ്.

പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത് എങ്ങനെ ?

ത്രിക ശൈവ പാരമ്പര്യത്തിൽ വർഷങ്ങളുടെ ഗവേഷണ പൈതൃകമുള്ള മഹത് വ്യക്തിത്വങ്ങൾക്ക് മാത്രം അവകാശപ്പെടാവുന്ന ഒന്നാണ് രാജാനക പുരസ്കാരം. ഈ വർഷം മാർക്ക് ഡിച്ക്കോവസ്കി , പ്രൊഫ നവജീവൻ റസ്തോഗി എന്നിവർക്കാണ് പുരസ്കാരം.

പുരസ്കാരനിർണയത്തിനായി ഒരു അഞ്ചംഗ കമ്മിറ്റി ഉണ്ടാക്കിയിരുന്നു.

പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവും പണ്ഡിതനും അധ്യാപകനുമായ പ്രൊഫ സുഭാഷ് കാക്, ഗുജറാത്ത് യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസിലർ ആയ പ്രൊഫ നീർജ ഗുപ്ത, ഈശ്വർ ആശ്രമം ട്രസ്റ്റ് പ്രതിനിധിയായ ജ്ഞാനീന്ദ്ര ധാർ , ജമ്മു സെൻട്രൽ യൂണിവേഴ്സിറ്റി സി സി ആർ സി തലവനായ ഡോ അജയ് കുമാർ സിംഗ് , അഭിനവഗുപ്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഡയറക്ടർ ആയ ഡോ ആർ രാമാനന്ദ് എന്നിവരാണ് പുരസ്കാര നിർണയ സമിതിയിൽ ഉണ്ടായിരുന്നത്.

രാജാനക പുരസ്കാരം

ഏകഭൂമി എല്ലിക്ക് എന്ന വിശ്വപ്രസിദ്ധനായ ചിത്രകാരൻ വരച്ച പ്ലാറ്റിനത്തിൽ തീർത്ത കേരളത്തിന്റെ കാളിയും കാശ്മീരിന്റെ ഭൈരവനും , ഒരു ലക്ഷത്തിന്നുരൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

എവിടെ എപ്പോൾ ?

കെ ടി ഡി സി സമുദ്ര ഹോട്ടൽ കോവളം തിരുവനന്തപുരം വെച്ച് മഹാശിവരാത്രി ദിവസം മാർച്ച് എട്ടാം തീയതി നാലുമണി മുതൽ ആണ് പുരസ്കാരദാന ചടങ്ങ് നടക്കുന്നത്. കേരളത്തിൻ്റെ ബഹുമാനപ്പെട്ട ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ ചടങ്ങിൽ സന്നിഹിതനായിരിക്കും.

ഡോ ആർ രാമാനന്ദ്
ഡയറക്ടർ
അഭിനവഗുപ്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്
ഐ കെ എസ് റിസർച്ച് സെൻറർ
മിനിസ്ട്രി ഓഫ് എജുക്കേഷൻ
ഗവൺമെൻറ് ഓഫ് ഇന്ത്യ

24/10/2023
സൗന്ദര്യലഹരി ഉപാസന മണ്ഡലിയുടെ നേതൃത്വത്തിൽ ഭാരതത്തിലെ നിരവധി സാംസ്‌കാരിക സംഘടനകള്‍ ചേര്‍ന്ന് ജഗദ്ഗുരു ശങ്കരാചാര്യസ്വാമിക...
24/09/2023

സൗന്ദര്യലഹരി ഉപാസന മണ്ഡലിയുടെ നേതൃത്വത്തിൽ
ഭാരതത്തിലെ നിരവധി സാംസ്‌കാരിക സംഘടനകള്‍ ചേര്‍ന്ന് ജഗദ്ഗുരു ശങ്കരാചാര്യസ്വാമികളുടെ വിശിഷ്ട കൃതിയായ ‘സൗന്ദര്യലഹരി’ യെ അധികരിച്ചുള്ള ഉപാസനായജ്ഞം കുറച്ചുകാലങ്ങളായി നടന്നുവരികയാണല്ലോ. ഈ മഹാ യജ്ഞത്തിന്റെ ഭാഗമാണ് ഋതംഭരയും. സൗന്ദര്യലഹരി എന്ന വിസ്മയകരമായ കൃതിയുടെ പ്രായോഗിക വശങ്ങളെ പഠിപ്പിക്കുക എന്ന ദൗത്യമാണ് നമ്മൾ ഏറ്റെടുത്തത്. ഒരു വർഷം കൊണ്ട് ആയിരം പേർക്ക് സൗന്ദര്യലഹരി സാധന പറഞ്ഞുകൊടുക്കുക എന്നതാണ് ഉദ്ദേശ്യം. ഐശ്വര്യം/ സമ്പത്ത് എന്നിവ വർദ്ധിക്കുവാനായി സൗന്ദര്യലഹരി നിർദ്ദേശിച്ചിരിക്കുന്ന സാധനാക്രമമാണ് നമ്മൾ സാധനക്കായി തെരഞ്ഞെടുത്തിരിക്കുന്നത്.

179 പേർക്ക് ഇതുവരെ ഈ മഹത്തായ വിദ്യ പകർന്നുകൊടുക്കാൻ സാധിച്ചു. വാഗമണ്ണിലെ ഋതംഭര എക്കോസ്പിരിച്ച്വൽ കമ്യൂണിൽ മൂന്നുദിവസം നീണ്ടുനിൽക്കുന്ന ശില്പശാലയായാണ് എല്ലാ മാസവും ഇത് സംഘടിപ്പിക്കുന്നത്. പൂർണ്ണമായും സൗജന്യമായാണ് ഋതംഭര ഇത് നടത്തുന്നത്. മൂന്നു ദിവസത്തെ ഭക്ഷണം താമസം പഠനം ഇവ സൗജന്യമാണ്.
ഒരു ബാച്ചിൽ പരമാവധി 30 പേരെയാണ് ഉൾക്കൊള്ളിക്കാൻ സാധിക്കുന്നത്. ഋതംഭരയുടെ വെബ്സൈറ്റിൽ കയറി ഫോം ഫിൽ ചെയ്താൽ ആർക്കും ഇതിൽ പങ്കെടുക്കാം.

ഇക്കഴിഞ്ഞ ബാച്ച് വ്യത്യസ്തമായ ഒരു ബാച്ച് ആയിരുന്നു കണ്ണൂരിലെ ശക്തി മാതൃസമിതി അംഗങ്ങൾ ആയിരുന്നു ഈ ബാച്ചിൽ. 43 പേരുള്ള ഈ ബാച്ച് ഞങ്ങളെ അത്ഭുതപ്പെടുത്തുന്ന ഒന്നായിരുന്നു. പ്രതികൂലമായ ഒട്ടനവധി സാഹചര്യങ്ങൾ അതിജീവിച്ച് ഇവിടെ എത്തിച്ചേർന്ന ഈ അമ്മമാർ ഞങ്ങളെ തീർത്തും വിസ്മയിപ്പിക്കുന്നു.

ഡോ ആർ രാമാനന്ദ്
സെക്രട്ടറി
ഋതംഭര

ശ്രീ രാമകൃഷ്ണ പരമഹംസന്റെ താന്ത്രിക പാരമ്പര്യം
20/09/2023

ശ്രീ രാമകൃഷ്ണ പരമഹംസന്റെ താന്ത്രിക പാരമ്പര്യം

ഇന്ന് നടന്ന രസേശ്വരഭൈരവ തന്ത്രം പരിപാടിയിൽ നിന്ന്....
20/07/2023

ഇന്ന് നടന്ന രസേശ്വരഭൈരവ തന്ത്രം പരിപാടിയിൽ നിന്ന്....

കോഴിക്കോട് ടൗൺഹാളിൽ രസേശ്വരഭൈരവതന്ത്രം ഇന്ന് രാവിലെ 11 മണി മുതൽ . കോഴിക്കോടുള്ളവർ എത്തുമല്ലോ?
20/07/2023

കോഴിക്കോട് ടൗൺഹാളിൽ രസേശ്വരഭൈരവതന്ത്രം ഇന്ന് രാവിലെ 11 മണി മുതൽ . കോഴിക്കോടുള്ളവർ എത്തുമല്ലോ?

12/07/2023

പ്രിയപ്പെട്ടവരെ,

20 ജൂലായ് 11 മണി മുതൽ ഇന്ത്യൻ ആൽക്കമിയുടെ രഹസ്യങ്ങൾ അനാവരണം ചെയ്യുന്ന പ്രഭാഷണം കോഴിക്കോട് ടൗൺ ഹാളിൽ വെച്ച് സംഘടിപ്പിക്കുകയാണ്. താതപര്യമുള്ള എല്ലാവർക്കും പങ്കെടുക്കാം മുൻഗണന ആയുർവേദ, സിദ്ധ ഡോക്ടർമാർക്കും വിദ്യാർത്ഥികൾക്കും കൊടുത്തിട്ടുണ്ട്. പ്രവേശനം സൗജന്യമാണെങ്കിലും, രജിസ്റ്റർ ചെയ്യാൻ മറന്നു പോകരുത്.

ഡോ ആർ രാമാനന്ദ്
എഡിറ്റർ ഇൻ ചീഫ്
ശിവം

Share maximum

03/07/2023

Rhythmbhara - Gurupurnima Celebration

''Gururupayamakshara"  Sri guru is the imperishable means.
03/07/2023

''Gururupayamakshara"
Sri guru is the imperishable means.

❤
18/06/2023

17/06/2023
🙏
15/06/2023

🙏

Self-reflection❤
08/06/2023

Self-reflection❤

Embrace❤
06/06/2023

Embrace❤

ആദിയിൽ, അങ്ങനെയൊന്നുണ്ടോ എന്ന ചോദ്യത്തിനു യാതൊരു പ്രസക്തിയും ഇല്ല കാരണം ആദ്യന്തരഹിതമായ ഉണ്മയ്ക്ക് തുടക്കവും ഒടുക്കവും ഇല...
31/05/2023

ആദിയിൽ, അങ്ങനെയൊന്നുണ്ടോ എന്ന ചോദ്യത്തിനു യാതൊരു പ്രസക്തിയും ഇല്ല കാരണം ആദ്യന്തരഹിതമായ ഉണ്മയ്ക്ക് തുടക്കവും ഒടുക്കവും ഇല്ല . എങ്കിലും മനുഷ്യർക്ക് പറഞ്ഞു തുടങ്ങുവാൻ ഒരു ആദി കൂടിയേ സാധിക്കുകയുള്ളൂ.. അങ്ങനെ ഒരു ആദിയിൽ പരമശിവൻ അതീവ കരുണാഭാവത്തോടു കൂടെ ലോകത്തിനായി കൊണ്ട് തന്ത്രശാസ്ത്രം എന്ന മഹാവിദ്യയെ സ്വച്ഛന്ദ ഭൈരവനാഥന്റെ സ്വരൂപം സ്വീകരിച്ചുകൊണ്ട് പ്രകാശിപ്പിച്ചു. തന്ത്രധാരയുടെ അനസ്യൂതമായ ആ ഒഴുക്ക് നവ കോടി വിസ്താരമായും, അവിടെ നിന്ന് ചുരുങ്ങി ചുരുങ്ങി ചുരുങ്ങി അതിന്റെ ഒരു മാത്ര മാത്രം മനുഷ്യർക്ക് ലഭ്യമാവുന്ന വിധത്തിൽ ലഭിച്ചു തുടങ്ങി..

യുഗ കൽപ്പനയുടെ ചാക്രികത ഇപ്പോൾ ചെന്നു മുട്ടുന്നത് കലിയുഗത്തിലാണ്. സത്യയുഗത്തിലെ സ്വച്ഛന്ദനാഥനിൽ നിന്ന് കലിയുഗം എത്തുമ്പോഴേക്കും അനവധി നിരവധി ഗുരുക്കന്മാർ തന്ത്രപാതയിൽ ഉണ്ടായി, അവയിൽ വാസുകിയും ഗരുഡനും രാവണനും വിഭീഷണനും രാമനും ലക്ഷ്മണനും കൃഷ്ണനും അങ്ങനെ പേരറിയുന്നവർ ഒരുപാട് പേരുണ്ട്.. കലിയുഗം കാളിയുടെയും കലിയുടെയും യുഗമാണ് കന്മഷത്തിന്റെ യുഗമാണ് സ്വാഭാവികമായ ഇരുട്ട് തന്ത്രശാസ്ത്രത്തെയും മറച്ചു. പക്ഷേ നിത്യപ്രഭാവിതമായ തന്ത്രധാരയെ എന്തിനെങ്കിലും മൂടി വെക്കാൻ സാധിക്കുമോ?

ശിവ പെരുമാൾ ശ്രീകണ്ഠനാഥന്റെ രൂപം സ്വീകരിച്ചു.. തന്ത്രവിദ്യ കലിയുഗത്തിൽ വീണ്ടും പ്രകാശിതമായി, സനത് കുമാരനും, ദുർവാസാവിനും ആ വിദ്യ തെളിഞ്ഞു കിട്ടി. ഋഷി ദുർവാസാവ് ആ വിദ്യ മാനവരിലേക്ക് പ്രവഹിപ്പിച്ചു. ശ്രീനാഥൻ അമർദ്ദകനാഥൻ , ത്രയംബകനാഥൻ, അർദ്ധത്രയംബക എന്നീ മക്കളിലൂടെ, തന്ത്ര ശാസ്ത്രത്തിന്റെ ഭേദം, ഭേദാഭേദം, അഭേദം എന്നീ ശാഖകൾ പ്രചരിച്ചു.. ത്രയംബകനാഥന്റെ പരമ്പര മക്കളായും, ശിഷ്യരായും അണ മുറിയാതെ സഞ്ചരിച്ചു, അതിൽ തിളക്കമുള്ള ഒരുപാട് മുത്തുകളെ നമുക്ക് കാണുവാൻ സാധിക്കും. ആനന്ദൻ സോമാനന്ദൻ , ഉത്പല ദേവൻ , ശിവനിൽ നിന്ന് ശക്തിപാതം നേരിട്ട് സ്വീകരിച്ച വസുഗുപ്തൻ.. ശൈവ പരമ്പര എത്ര തെളിമയും മഹിമയും ഉള്ളതാണ്.. എന്നാൽ അതിൽ ഒരു തിളക്കമേറിയ മുത്തുണ്ട് ഭൈരവ സ്വരൂപ അഭിനവഗുപ്തൻ... യോഗിനിഭൂവായി ജനിച്ച സാക്ഷാൽ ഭൈരവൻ തന്നെ മണ്ണിൽ ഉടൽ സ്വീകരിച്ച മഹായോഗി. തന്ത്രം, കല, സൗന്ദര്യശാസ്ത്രം എന്നിങ്ങനെ ആ ശിവയോഗി കൈ വെക്കാത്ത ഒന്നുമില്ല.. ഭാരതം വേണ്ട വിധത്തിൽ അദ്ദേഹത്തെ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിഞ്ഞുകൂടാ പക്ഷേ വിദേശ സർവകലാശാലകളിൽ അഭിനയം പഠിക്കാൻ , കാവ്യം പഠിക്കാൻ , തന്ത്രം പഠിക്കാൻ ഏതാണ് അവസാന വാക്ക് എന്ന് ചോദിച്ചാൽ അവർ പറയും അഭിനവഗുപ്തൻ എന്ന്.

ഇന്ന് അഭിനവഗുപ്തചാര്യന്റെ ജന്മദിനമാണ്...

അഭിനവ ജയന്തി ആശംസകൾ ❤

ഡോ ആർ രാമാനന്ദ്
എഡിറ്റർ ഇൻ ചീഫ് ,
ശിവം

മനുഷ്യവംശത്തിൽ പിറന്ന ഒരപൂർവ്വപുഷ്പമാണ് ബുദ്ധൻ❤  ഇന്ന് വൈശാഖത്തിലെ പൂർണ്ണിമ അഥവാ ബുദ്ധപൂർണ്ണിമ. ബുദ്ധൻ എന്നത് ഒരു വ്യക്ത...
05/05/2023

മനുഷ്യവംശത്തിൽ പിറന്ന ഒരപൂർവ്വപുഷ്പമാണ് ബുദ്ധൻ❤
ഇന്ന് വൈശാഖത്തിലെ പൂർണ്ണിമ അഥവാ ബുദ്ധപൂർണ്ണിമ. ബുദ്ധൻ എന്നത് ഒരു വ്യക്തിയല്ല ബോധോദയം പ്രാപിച്ച വ്യക്തിയുടെ അവസ്ഥയാണ്. ഈ ബുദ്ധ പൂർണിമാ ദിനത്തിൽ ബോധോദയത്തിന്റെ പാതയിലേക്ക് അടിവെച്ച് അടി വെച്ച് നീങ്ങാൻ ആ പൗർണമി നമ്മെ സഹായിക്കട്ടെ....

01/03/2023

പ്രിയപ്പെട്ടവരെ,

ബ്ലിസ് ഓഫ് ശിവ 4- 5 തീയതികളിൽ ജനം ടിവിയിൽ സംപ്രേഷണം ചെയ്യപ്പെടുന്നു..

അറിവിൽ ഉജ്ജ്വലിച്ചുകൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്തിയ നാടാണു ഭാരതം. ലോകം ഭാരതത്തെ അന്വേഷിച്ചു വന്നത് വറ്റാത്ത സമ്പത്ത് തേട...
25/02/2023

അറിവിൽ ഉജ്ജ്വലിച്ചുകൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്തിയ നാടാണു ഭാരതം. ലോകം ഭാരതത്തെ അന്വേഷിച്ചു വന്നത് വറ്റാത്ത സമ്പത്ത് തേടി മാത്രമല്ല, ഈ അറിവ് തേടിയുമായിരുന്നു. മനുഷ്യനെ അവന്റെ എല്ലാ പരിമിതികളേയും ഭേദിച്ച് പൂർണ സ്വതന്ത്രരാക്കുന്ന ആ അറിവിനു പേര് തന്ത്ര എന്നായിരുന്നു. തന്ത്ര എന്നു കേൾക്കുമ്പോൾ അതെന്തോ പൂജകളും മന്ത്രവാദവുമാണ് എന്നു കരുതിയിരുന്ന ജനങ്ങൾക്കിടയിലേയ്ക്ക് തന്ത്രയുടെ കാമ്പ് വെളിപ്പെടുത്തിക്കൊണ്ട് അവതരിച്ച ഒരു മാസികയാണ് ശിവം. 2021 ലെ ശിവരാത്രിക്ക് ശ്രീ മോഹൻലാലാണ് ശിവം മാസിക പ്രകാശനം ചെയ്തത. കഠിനമായ ഭാഷയിൽ പറഞ്ഞിരിക്കുന്ന ഗഹനമായ വിഷയങ്ങളാണു തന്ത്ര എന്നു കരുതിയവർക്കിടയിലേയ്ക്ക് ശിവം മാസിക സരളമായി തന്ത്രവിദ്യയെ ഒഴുക്കി. കാശ്മീര ശൈവ പ്രവേശിക, സ്പന്ദകാരിക, ഭഗവദ്ഗീതയുടെ തന്ത്രസാരം, ശിവസൂത്രം, സൗന്ദര്യലഹരി, തന്ത്രാലോകം, ദശമഹാവിദ്യകൾ, കേരളത്തിലെ ഭദ്രകാളി ഉപാസന, ശിവദൃഷ്ടി, സാംഖ്യം, യോഗസൂത്രം തുടങ്ങി ഒട്ടേറെ വിഷയങ്ങളെ പഠിക്കുവാനും വരുംതലമുറയ്ക്കു കൈമാറുവാനുമുള്ള ഒരു മാർഗമാണ് ശിവം.

ശിവം മാസികയുടെ 12 ലക്കങ്ങൾ , അതായത് ഒരു വർഷം പ്രസിദ്ധീകരിച്ച മുഴുവൻ ലേഖനങ്ങളും സമാഹരിച്ച് ശിവം കലക്ടബിൾ എഡിഷൻ എന്ന രീതിയിൽ ഒരു പുസ്തകം തയ്യാറാക്കിയിരിക്കുന്നു. 18 ഓളം ആഗമ വിഷയങ്ങളും പ്രൗഢമായ തന്ത്ര വിഷയങ്ങളും ഉൾക്കൊണ്ടിരിക്കുന്ന ലേഖനങ്ങൾ അടങ്ങിയ ഈ ഗ്രന്ഥം വാങ്ങാൻ..

താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക.

9846442552- അനുത്തര ബുക്സ്
വാട്സാപ്പ് ലിങ്ക് ഒന്നാം കമന്റിൽ ഉണ്ട്

🙏🙏🙏
18/02/2023

🙏🙏🙏

The Bliss of Siva proudly presents our Master of Ceremonies... Srila Sri Gayathri Arun...Feb 185 to 10 PMBTH Sarovaram.....
16/02/2023

The Bliss of Siva proudly presents our Master of Ceremonies... Srila Sri Gayathri Arun...

Feb 18
5 to 10 PM
BTH Sarovaram...

To register (free) link in first comment

We are delighted share some snaps of the press meet for our upcoming event, Bliss of Siva! This program will offer a onc...
13/02/2023

We are delighted share some snaps of the press meet for our upcoming event, Bliss of Siva! This program will offer a once-in-a-lifetime opportunity to experience the divine grace of Siva, through enlightening talks and devotional music and performance. Come join us for this special event and get blessed!



Date: 18th February
Time: 5-10 PM
Venue: BTH Sarovaram Convention Hall, Ernakulam

പ്രിയപ്പെട്ടവരെ, ഈ മഹാശിവരാത്രി ദിവസം ഏവരെയും BTH Sarovaram ഹോളിലേക്ക് ക്ഷണിക്കുകയാണ്. ശിവം മാസികയും ഋതംഭര ചാരിറ്റബിൾ ട്...
12/02/2023

പ്രിയപ്പെട്ടവരെ,

ഈ മഹാശിവരാത്രി ദിവസം ഏവരെയും BTH Sarovaram ഹോളിലേക്ക് ക്ഷണിക്കുകയാണ്. ശിവം മാസികയും ഋതംഭര ചാരിറ്റബിൾ ട്രസ്റ്റും ഭാരത സർക്കാരിന്റെ സാംസ്കാരിക മന്ത്രാലയവുമായി സഹകരിച്ച് ആസാദി കാ അമൃത് മഹോത്സവ ആഘോഷത്തിന്റെ ഭാഗമായി 'The Bliss of Siva' എന്ന പരിപാടി സംഘടിപ്പിക്കുകയാണ്. വൈകുന്നേരം 5 മണിക്ക് തുടങ്ങുന്ന പരിപാടി രാത്രി 10 മണി വരെ നീണ്ടുനിൽക്കുന്നതാണ്. വളരെ പ്രശസ്തരും പ്രമുഖരുമായ ഒരുപാട് പേർ പങ്കെടുക്കുന്ന ഈ പരിപാടിയിൽ പങ്കെടുക്കുവാനുള്ള ഔദ്യോഗിക ക്ഷണമായി ഈ മെസ്സേജ് കരുതണമെന്ന് അഭ്യർത്ഥിക്കുന്നു.വളരെ പരിമിതമായ സീറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്. ദയവായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ കയറി നിങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്തുക.

പ്രവേശനം തികച്ചും സൗജന്യമാണ്.

ഡോ.ആർ രാമാനന്ദ്
എഡിറ്റർ ഇൻ ചീഫ്
ശിവം

NB: Link in first Comment

Address


Alerts

Be the first to know and let us send you an email when Sivam Magazine posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sivam Magazine:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share