ADC INFO

ADC INFO Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ADC INFO, Media/News Company, .

KEAM 2021: പ്രൊഫൈൽ പേജ്   17/ 07/2021 വരെ പരിശോധിക്കാം2021-22 വർഷത്തെ കേരള എൻജിനീയറിങ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ, ...
14/07/2021

KEAM 2021: പ്രൊഫൈൽ പേജ് 17/ 07/2021 വരെ പരിശോധിക്കാം

2021-22 വർഷത്തെ കേരള എൻജിനീയറിങ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് അപേക്ഷയോടൊപ്പം നൽകിയ ഫോട്ടോ, ഒപ്പ്, പേര് തുടങ്ങിയവ പരിശോധിക്കുന്നതിനും ന്യൂനതകളുണ്ടെങ്കിൽ പരിഹരിക്കുന്നതിനും അപേക്ഷാ ഫീസ് കുടിശ്ശിക ഉണ്ടെങ്കിൽ അത് ഒടുക്കുന്നതിനുമുള്ള അവസരം 13/ 07/2021 ഉച്ചയ്ക്ക് 2 മണി മുതൽ 17/ 07/2021 ഉച്ചക്ക് 2 മണി വരെ വെബ്സൈറ്റിൽ ലഭ്യമാകുന്നതാണ്

പ്രവേശന പരീക്ഷാ കമ്മീഷണറുടെ സൂക്ഷ്മ പരിശോധനയിൽ ഫോട്ടോ, ഒപ്പ് ,പേര് എന്നിവയിൽ കണ്ടെത്തിയ ന്യൂനതകൾ പ്രൊഫൈൽ പേജിൽ മെമ്മോ ഡീറ്റെയിൽസ് എന്ന മെനു വഴി അപേക്ഷകർക്ക് അറിയാവുന്നതാണ്.

🖱️ ഫോട്ടോ ,പേര്, ഒപ്പ്
ഫോട്ടോ ,പേര്, ഒപ്പ് എന്നിവയിൽ ന്യൂനതകൾ ഉണ്ടെങ്കിൽ പരിഹരിക്കുന്നതിനായി അവസാന തീയതിക്ക് മുമ്പായി ഓൺലൈനായി ശരിയായ രേഖകൾ അപ് ലോഡ് ചെയ്യേണ്ടതാണ്.

⭕ അപേക്ഷാ ഫീസ് കുടിശ്ശിക
കുടിശ്ശിക ഉണ്ടെങ്കിലും ഈ മെനു ക്ലിക്ക് ചെയ്തു ഓൺലൈനായി ഫീസ് അടക്കാവുന്നതാണ്.

✅ മേൽപ്പറഞ്ഞ ന്യൂനതകൾ ഇല്ലാത്ത അപേക്ഷാർത്ഥികൾക്ക് മെമ്മോ ഡീറ്റെയിൽസ് എന്ന മെനു ഐറ്റം പ്രൊഫൈൽ പേജിൽ ലഭ്യമാകുന്നതല്ല.

പ്രൊഫൈലിൽ കാണിച്ചിരിക്കുന്ന പേരിൽ വ്യത്യാസം ഉണ്ടായിരിക്കുകയും എന്നാൽ തിരുത്തുന്നതിനായി പ്രൊഫൈൽ പേജിൽ മെമ്മോ ലഭ്യമല്ലാതിരിക്കുകയും ആണെങ്കിൽ അത്തരം അപേക്ഷകൾ പേര് തിരുത്തുന്നതിനായി Name Correction എന്ന സബ്ജക്ട് നൽകി [email protected] എന്ന ഇ-മെയിലിൽ അവസാന തീയതിക്കുള്ളിൽ പ്രവേശന പരീക്ഷാ കമീഷണറെ അറിയിക്കേണ്ടതാണ്.

✅ സംവരണ ആനുകൂല്യം ഉൾപ്പെടെയുള്ള അപേക്ഷയിലെ മറ്റ് ന്യൂനതകൾ പരിഹരിക്കുന്നതിനായി പിന്നീട് അവസരം നൽകുന്നതാണ്.

✅ എല്ലാ അപേക്ഷകരും പ്രൊഫൈൽ പേജിൽ വിവരങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് ന്യൂനതകൾ ഇല്ലെന്ന് ഉറപ്പു വരുത്തണം

KEAM 2021: പ്രൊഫൈൽ പേജ് 17/ 07/2021 വരെ പരിശോധിക്കാം

2021-22 വർഷത്തെ കേരള എൻജിനീയറിങ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് അപേക്ഷയോടൊപ്പം നൽകിയ ഫോട്ടോ, ഒപ്പ്, പേര് തുടങ്ങിയവ പരിശോധിക്കുന്നതിനും ന്യൂനതകളുണ്ടെങ്കിൽ പരിഹരിക്കുന്നതിനും അപേക്ഷാ ഫീസ് കുടിശ്ശിക ഉണ്ടെങ്കിൽ അത് ഒടുക്കുന്നതിനുമുള്ള അവസരം 13/ 07/2021 ഉച്ചയ്ക്ക് 2 മണി മുതൽ 17/ 07/2021 ഉച്ചക്ക് 2 മണി വരെ വെബ്സൈറ്റിൽ ലഭ്യമാകുന്നതാണ്

പ്രവേശന പരീക്ഷാ കമ്മീഷണറുടെ സൂക്ഷ്മ പരിശോധനയിൽ ഫോട്ടോ, ഒപ്പ് ,പേര് എന്നിവയിൽ കണ്ടെത്തിയ ന്യൂനതകൾ പ്രൊഫൈൽ പേജിൽ മെമ്മോ ഡീറ്റെയിൽസ് എന്ന മെനു വഴി അപേക്ഷകർക്ക് അറിയാവുന്നതാണ്.

🖱️ ഫോട്ടോ ,പേര്, ഒപ്പ്
ഫോട്ടോ ,പേര്, ഒപ്പ് എന്നിവയിൽ ന്യൂനതകൾ ഉണ്ടെങ്കിൽ പരിഹരിക്കുന്നതിനായി അവസാന തീയതിക്ക് മുമ്പായി ഓൺലൈനായി ശരിയായ രേഖകൾ അപ് ലോഡ് ചെയ്യേണ്ടതാണ്.

⭕ അപേക്ഷാ ഫീസ് കുടിശ്ശിക
കുടിശ്ശിക ഉണ്ടെങ്കിലും ഈ മെനു ക്ലിക്ക് ചെയ്തു ഓൺലൈനായി ഫീസ് അടക്കാവുന്നതാണ്.

✅ മേൽപ്പറഞ്ഞ ന്യൂനതകൾ ഇല്ലാത്ത അപേക്ഷാർത്ഥികൾക്ക് മെമ്മോ ഡീറ്റെയിൽസ് എന്ന മെനു ഐറ്റം പ്രൊഫൈൽ പേജിൽ ലഭ്യമാകുന്നതല്ല.

പ്രൊഫൈലിൽ കാണിച്ചിരിക്കുന്ന പേരിൽ വ്യത്യാസം ഉണ്ടായിരിക്കുകയും എന്നാൽ തിരുത്തുന്നതിനായി പ്രൊഫൈൽ പേജിൽ മെമ്മോ ലഭ്യമല്ലാതിരിക്കുകയും ആണെങ്കിൽ അത്തരം അപേക്ഷകൾ പേര് തിരുത്തുന്നതിനായി Name Correction എന്ന സബ്ജക്ട് നൽകി [email protected] എന്ന ഇ-മെയിലിൽ അവസാന തീയതിക്കുള്ളിൽ പ്രവേശന പരീക്ഷാ കമീഷണറെ അറിയിക്കേണ്ടതാണ്.

✅ സംവരണ ആനുകൂല്യം ഉൾപ്പെടെയുള്ള അപേക്ഷയിലെ മറ്റ് ന്യൂനതകൾ പരിഹരിക്കുന്നതിനായി പിന്നീട് അവസരം നൽകുന്നതാണ്.

✅ എല്ലാ അപേക്ഷകരും പ്രൊഫൈൽ പേജിൽ വിവരങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് ന്യൂനതകൾ ഇല്ലെന്ന് ഉറപ്പു വരുത്തണം

©ADC INFO

09/07/2021

ഡ്രൈവിംഗ് ലൈസൻസിലെ തെറ്റുകൾ തിരുത്താൻ:
⭕പേരിലെ അക്ഷരതെറ്റുകൾ
⭕അച്ഛൻ്റെയോ / ഭർത്താവിൻ്റെയോ പേരിലെ അക്ഷരതെറ്റുകൾ
⭕ജനന തീയ്യതിയിലെ തെറ്റുകൾ
⭕മേൽവിലാസത്തിലെ പിശകുകൾ
എന്നിവ തിരുത്തുന്നതിനായി
https://sarathi.parivahan.gov.in എന്ന വെബ് വിലാസത്തിൽ പ്രവേശിക്കുക.
▪️DL Services (Replace of DL/Others) എന്ന മെനുവിൽ കയറുക.
▪️പുതിയ ഫോർമാറ്റിൽ ലൈസൻസ് നമ്പർ ടൈപ്പ് ചെയ്ത് കൊടുക്കുക. (ഉദാ: KL13 2006000###X)
▪️ജനന തീയ്യതി രേഖപ്പെടുത്തി "cofirm" ബട്ടൺ അമർത്തുക.
▪️സ്ക്രീനിൽ കാണുന്നത് താങ്കളുടെ ലൈസൻസ് ഡീറ്റയിൽസ് ആണെങ്കിൽ "yes" എന്ന് സെലക്ട് ചെയ്യുക
▪️ നമ്മുടെ കൈയ്യിലുള്ള ലൈസൻസിലെ "State" ഉം "RTO" ഉം സെലക്ട് ചെയ്ത് "Proceed" അമർത്തുക.
▪️മൊബൈൽ നമ്പർ, email id, Gender, Qualification എന്നിവ രേഖപ്പെടുത്തുക.
▪️ അതിന് ശേഷം സ്ഥിര മേൽവാസവും ഇപ്പോഴത്തെ മേൽവിലാസവും രേഖപ്പെടുത്തണം.

❗ഇവിടെ ശ്രദ്ധിക്കേണ്ടത് ❗
നിങ്ങളുടെ കൈയ്യിലുള്ള ഡ്രൈവിംഗ് ലൈസൻസിലെ സ്ഥിര /താൽക്കാലിക മേൽവിലാസങ്ങളിലെ താലൂക്ക്, വില്ലേജ് , പിൻകോഡ് തുടങ്ങിയ വിവരങ്ങളാണ് രേഖപ്പെടുത്തേണ്ടത്. അല്ലാതെ നിലവിലുള്ളവയല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കണം.
▪️ അതിന് ശേഷം "confirm" അമർത്തുക.
▪️ താഴെ പറയുന്നവയിൽ ആവശ്യമുള്ളവയ്ക്ക് ✔️ ഇട്ട് "procead" ചെയ്യുക.

🔲 CHANGE OF DATE OF BIRTH IN DL
🔲CHANGE OF NAME IN DL
🔲CHANGE OF ADDRESS IN DL

ഇതിനാവശ്യമായ ഓൺലൈനായി അടക്കേണ്ടതായ Fees:
➖ ഒരു സർവ്വീസിന് ₹ 505/- രൂപയാണ്
➖പിന്നീടുള്ള സർവീസുകൾക്ക് ₹260/- അടക്കണം
ആവശ്യമായ താഴെ പറയുന്ന അനുയോജ്യമായ രേഖകൾ സ്കാൻ ചെയ്ത് Upload ചെയ്യണം
◻️ പാസ്പോർട്ട്
◻️ ജനന സർട്ടിഫിക്കറ്റ്
◻️ സ്കൂൾ സർട്ടിഫിക്കറ്റ്
◻️ ആധാർ കാർഡ്

പേരിലെയോ ജനന തീയ്യതിയിലേയോ തെറ്റുകൾ തിരുത്തുന്നതിന് ചില കേസുകളിൽ ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടി വന്നേക്കാം. ആയതിന് "Slot" കൂടി ഓൺലൈൻ ആയി ബുക്ക് ചെയ്യണം.

06/07/2021

Network speed വർധിപ്പിക്കാനുള്ള ട്രിക്കുകൾ
═════════════════════════════

നെറ്റ് ഒപ്ടിമൈസേർ ആൻഡ് ബൂസ്റ്റർ എന്ന ആപ്ലികേഷൻ തന്നെ നോക്കാം .ഇത് ഒരു DNS സെർവർ മാത്രമാണ് .ഇതിന്റെ സഹായത്തോടെ ഒരുപരിധിവരെ ഇന്റർനെറ്റ് സ്പീഡ് വർധിപ്പിക്കുവാൻ സാധിക്കുന്നു .രണ്ടാമത്തെ വഴി എന്ന് പറയുന്നത് നമ്മളുടെ ഫോണുകളിലെ സെറ്റിങ്സിൽ പോയി ഓട്ടോ സ്റ്റാർട്ട് എന്ന ഓപ്‌ഷൻ കണ്ടെത്തുക .അതിൽ ആവശ്യമില്ലാത്ത ഒരുപാടു ആപ്ലികേഷനുകൾക്ക് പെർമിഷനുകൾ നൽകിയിരിക്കുന്നു .അത് എല്ലാം തന്നെ ഓഫ് ചെയ്യുക .ഇന്റർനെറ്റ് സ്ലോ ആകുന്നതിനു ഒരു പ്രധാന കാരണം ഇതുംകൂടിയാണ് .അവസാനമായി നിങ്ങളുടെ ഫോണിൽ നിന്നും * #* #4636 #* #* എന്നാണ് ടൈപ്പ് ചെയ്യുമ്പോൾ ഒരു വിൻഡോ ഓപ്പൺ ആയിവരും .അതിൽ ഫോൺ ഇൻഫർമേഷൻ കൂടാതെ വൈഫൈ ഇൻഫർമേഷൻ എന്ന രണ്ടു ഓപ്‌ഷനുകൾ ലഭിക്കുന്നു .

അതിൽ നിങ്ങളുടെ സിം നൽകിയിരിക്കുന്നു ഫോൺ ഇൻഫർമേഷൻ സെലെക്റ്റ് ചെയ്യുക .സെലെക്റ്റ് ചെയ്തുകഴിഞ്ഞാൽ മറ്റൊരു വിൻഡോ ഓപ്പൺ ആയി വരുന്നതാണ് .അതിൽ റൺ പിൻ ടെസ്റ്റ് എന്ന സ്ഥലത്തു നിങ്ങൾ ടാബ് ചെയ്യുക .അതിനു ശേഷം താഴെ റിഫ്രഷ് എന്ന് ഓപ്‌ഷനിലും ക്ലിക്ക് ചെയ്യുക .ഇത്തരത്തിലും നിങ്ങളുടെ ഇന്റെർനെറ്റ്‍ സ്പീഡ് ഒരു പരിധിവരെ കണ്ട്രോൾ ചെയ്യുവാൻ സാധിക്കുന്നു .

©ADC INFO

05/07/2021

അപൂര്‍വ രോഗം ഭേദപ്പെടുത്താന്‍ 18 കോടിയുടെ മരുന്ന്; എന്തുകൊണ്ടാണ് ഇതിന് ഇത്രയും വില ?

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന അപൂര്‍വ രോഗം ബാധിച്ച ഒന്നര വയസുകാരന്‍, അവനും അവന്റെ കുടുബവും അനുഭവിക്കുന്ന ദയനീയാവസ്ഥ, ചികിത്സക്കുള്ള ഒരു ഡോസ് മരുന്നിന്റെ വിലയാണെങ്കിലോ 18 കോടി. അതെ, അപൂര്‍വങ്ങളില്‍ അപൂര്‍വമായ രോഗം ബാധിച്ച കണ്ണൂര്‍ മാട്ടൂലിലെ ഒന്നര വയസ്സുകാരന്‍ മുഹമ്മദിനെ രക്ഷപ്പെടുത്താന്‍ ലോകത്തിലെ ഏറ്റവും വിലകൂടിയ സോള്‍ജെന്‍സ്മ എന്ന മരുന്ന് വേണം. രണ്ടു വയസ്സിനുള്ളില്‍ അത് നല്‍കുകയും ചെയ്യണം. ഈ വരുന്ന നവംബറില്‍ മുഹമ്മദിന് രണ്ട് വയസ്സ് പൂര്‍ത്തിയാകും. അതിനു മുമ്പ് മരുന്ന് നല്‍കിയില്ലെങ്കില്‍ ഞരമ്പുകളെയും പേശികളെയും തുടര്‍ന്ന് അസ്ഥികളെയും രോഗം ബാധിക്കും. മുഹമ്മദിന് വേണ്ടിയുള്ള സഹായാഭ്യര്‍ഥനയെ സമൂഹം ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. എത്രയും വേഗം മരുന്ന് ലഭിച്ച് മുഹമ്മദ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനായി നമുക്ക് പ്രാര്‍ഥിക്കാം.

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (SMA) രോഗം, ലക്ഷണങ്ങള്‍, ചികിത്സക്കുള്ള മരുന്ന് തുടങ്ങിയവ സംബന്ധിച്ച് ഡോക്ടര്‍മാരായ മോഹന്‍ദാസ് നായരും കുഞ്ഞാലിക്കുട്ടിയും വിശദീകരിക്കുന്നു.

18 കോടിയുടെ മരുന്ന് ?!!
സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (SMA) എന്ന ഒരു ജനിതക രോഗമുണ്ട്. പേശികളുടെ ശക്തി തിരിച്ചു കിട്ടാത്ത വണ്ണം ക്രമേണ കുറഞ്ഞുവരുന്ന ഒരു രോഗമാണത്. പേശികളെ നിയന്ത്രിക്കുന്ന നാഡികള്‍ ഉത്ഭവിക്കുന്നത് സുഷുമ്‌നാ നാഡിയിലെ Anterior Horn സെല്ലുകളില്‍ നിന്നാണ്. ഈ കോശങ്ങള്‍ ക്രമേണ നശിക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. തലച്ചോറിലെയും സുഷുമ്‌നയിലെയും കോശങ്ങള്‍ നശിച്ചാല്‍ പകരം പുതിയ കോശങ്ങള്‍ ഉണ്ടാകുന്നില്ല എന്നതിനാല്‍ പേശികളുടെ ശക്തി പൂര്‍വസ്ഥിതിയിലേക്ക് വരികയില്ല എന്നു മാത്രമല്ല, Anterior Horn cell നശിക്കുന്നതിനനുസരിച്ച് പേശികളുടെ ശക്തി കുറഞ്ഞു കൊണ്ടേയിരിക്കുകയും ചെയ്യും.

രോഗത്തിന്റെ കാഠിന്യമനുസരിച്ച് ഇതിന് അഞ്ച്
വകഭേദങ്ങളുണ്ട്.
1. SMA-0: ജനിക്കുമ്പോള്‍ തന്നെ രോഗലക്ഷണങ്ങള്‍ ഉണ്ടാകും. ഏതാനും നാളുകള്‍ കൊണ്ട് മരണപ്പെടും.

2. SMA-1: ജനിക്കുമ്പോള്‍ ലക്ഷണങ്ങള്‍ ഉണ്ടാകില്ല. 2-3 മാസം പ്രായമാകുമ്പോള്‍ മുതല്‍ കൈകാലുകളുടെ ചലനം കുറയുന്നതായും, കരയുമ്പോള്‍ ശബ്ദം നേര്‍ത്തതാകുന്നതായും കഴുത്ത് ഉറക്കുന്നില്ല എന്നതും ശ്രദ്ധിക്കപ്പെടുന്നു. ക്രമേണ ശ്വസന പേശികളുടെ ശക്തി കുറയുന്നു. ന്യൂമോണിയ കാരണം ഒരു വയസ്സോടെ മരണപ്പെടും.

3. SMA-2: കഴുത്ത് ഉറക്കുകയും എഴുന്നേറ്റ് ഇരിക്കാന്‍ കഴിവു നേടുകയും ചെയ്യുമെങ്കിലും ഒരിക്കലും നടക്കാന്‍ സാധിക്കില്ല. കൂടെക്കൂടെയുള്ള കഫക്കെട്ട് കാരണം മരണം സംഭവിക്കാന്‍ സാധ്യതയുണ്ട്. SMA-1 ലും 2 വിലും പലപ്പോഴും ജീവന്‍ നിലനിര്‍ത്താന്‍ വെന്റിലേറ്ററിന്റെ സഹായം ആവശ്യമായി വരും.

4. SMA-3: നടക്കാന്‍ സാധിക്കും എങ്കിലും ശക്തി കുറവായിരിക്കും. ഒന്നുരണ്ട് വയസ്സിലാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. ഇരുന്നിടത്തു നിന്ന് എഴുന്നേറ്റ് നില്‍ക്കാനുള്ള പ്രയാസമാണ് പ്രധാന ലക്ഷണം.

5. SMA-4: മുതിര്‍ന്നവരെ ബാധിക്കുന്ന തരം.

ഈ അടുത്ത കാലം വരെ ഈ രോഗത്തിന് ഭേദമാക്കാവുന്ന രീതിയിലുള്ള പ്രത്യേക ചികിത്സയൊന്നും തന്നെ ഇല്ലായിരുന്നു. SMA-0 ഗണത്തില്‍ പെട്ട കുഞ്ഞുങ്ങള്‍ വളരെ വേഗം മരണപ്പെടുന്നു. ഒന്ന്, രണ്ട് വകഭേദങ്ങളാകട്ടെ, ബുദ്ധിമാന്ദ്യം ഒട്ടും തന്നെ ഇല്ലാത്തതിനാല്‍ മാതാപിതാക്കളോടും മറ്റും വളരെ വലിയ വൈകാരിക ബന്ധം ഉണ്ടാക്കിയ ശേഷം യഥാക്രമം ഒരു വയസ്സ്, അഞ്ച് വയസ്സ് തികയുന്നതിനു മുമ്പ് മരണപ്പെടും.
മൂന്നാം ഗണത്തില്‍ പെട്ടവര്‍ ശാരീരിക പരാധീനതകള്‍ക്കിടക്കും, പഠനത്തിലും കലകളിലും വളരെയേറെ മികവു പുലര്‍ത്തുകയും വീട്ടുകാരുടെയും നാട്ടുകാരുടെയും സ്‌നേഹവും പ്രശംസയും പിടിച്ചു പറ്റുകയും ചെയ്യുന്നു. എങ്കിലും പലപ്പോഴും വീല്‍ ചെയറിന്റെയും, ശ്വാസകോശ സംബന്ധമായ അണുബാധയും അനുബന്ധ പ്രശ്‌നങ്ങളും വരുമ്പോള്‍ വെന്റിലേറ്ററിന്റെയും സഹായം ആവശ്യമായി വരുന്നു.

രോഗത്തിന് സാധാരണ ചെയ്യാറുള്ള ചികിത്സ:
1. ഫിസിയോ തെറാപ്പി/മറ്റ് സപ്പോര്‍ട്ടീവ് ചികിത്സകള്‍

2. ജനറ്റിക് കൗണ്‍സലിംഗ്: രോഗത്തിന്റെ സ്വാഭാവികമായ ഗതി എങ്ങനെ ആയിരിക്കും എന്ന് അച്ഛനമ്മമാരെ പറഞ്ഞ് മനസ്സിലാക്കുക, അത് അംഗീകരിക്കാന്‍ അവരെ മാനസികമായി സജ്ജരാക്കുക, എന്തെങ്കിലും തരത്തിലുള്ള കുറ്റബോധം ഉണ്ടെങ്കില്‍ അതിന് ശാസ്ത്രീയമായ അടിത്തറയില്ല എന്ന് ബോധ്യപ്പെടുത്തുക.
ഒരു ദമ്പതികളുടെ ഒരു കുഞ്ഞിന് SMA ഉണ്ടെങ്കില്‍ തുടര്‍ന്നുള്ള ഓരോ ഗര്‍ഭധാരണത്തിലും ഇതേ രോഗം ഉണ്ടാകാന്‍ 25 ശതമാനം സാധ്യതയുണ്ട്. ഇക്കാര്യം പറഞ്ഞ് മനസ്സിലാക്കുകയും, അവര്‍ തയാറാണെങ്കില്‍ ഗര്‍ഭാവസ്ഥയില്‍ തന്നെ ഉള്ളിലുള്ള കുഞ്ഞിന് രോഗമുണ്ടോ ഇല്ലയോ എന്ന് നിര്‍ണയിക്കുകയും ചെയ്യുക. രോഗമുണ്ടെങ്കില്‍ ഗര്‍ഭം അലസിപ്പിക്കല്‍ മാത്രമാണ് ചെയ്യാനുള്ളത് (മാതാപിതാക്കള്‍ തയാറാണെങ്കില്‍).

3. ജനിതക രോഗങ്ങളുടെ രോഗനിര്‍ണയത്തിലും ചികിത്സയിലും അടുത്ത കാലത്തുണ്ടായ കുതിപ്പിന്റെ ഭാഗമായി SMA രോഗത്തിനും അടുത്തകാലത്തായി രോഗത്തിന്റെ മേല്‍പറഞ്ഞ സ്വാഭാവിക ഗതിയെ മാറ്റാന്‍ സാധിക്കുന്ന ചില ചികിത്സകള്‍ നിലവില്‍ വന്നിട്ടുണ്ട്.

Zolgensma: ഒറ്റ തവണ ഞരമ്പില്‍ (vein) കുത്തിവെക്കേണ്ടുന്ന മരുന്നാണ്. നിലവില്‍ വന്നിട്ട് രണ്ടു വര്‍ഷത്തോളമായി. രണ്ട് വയസ്സില്‍ താഴെയുളള കുഞ്ഞുങ്ങള്‍ക്കാണ് ഇത് നല്‍കുന്നത്. ഒരു വയസ്സെത്താത്ത SMA-1 വിഭാഗത്തിലുള്ളവര്‍ ഈ ചികിത്സ എടുത്ത ശേഷം കഴുത്തുറച്ച്, 30 സെക്കന്‍ഡ് നേരം പിടിക്കാതെ ഇരിക്കുന്നു, വെന്റിലേറ്റര്‍ ആവശ്യകത ഇല്ലാതെയായി, ചികിത്സ എടുത്ത് രണ്ടു വര്‍ഷം കഴിഞ്ഞും ജീവിച്ചിരിക്കുന്നു. പൂര്‍ണ ശമനം ഉണ്ടാകുമോ, സാധാരണ ജീവിതം സാധ്യമാകുമോ എന്നതിനെപ്പറ്റി ഇപ്പോള്‍ അറിയാന്‍ സമയമായിട്ടില്ല. ഈ മരുന്നിനാണ്, ഒരു കുഞ്ഞിനെ ചികിത്സിക്കാന്‍ 18 കോടി രൂപ വേണ്ടി വരുന്നത്. അമേരിക്കയിലെ FDA അംഗീകരിച്ച മരുന്നുകളില്‍ ഏറ്റവും വിലയേറിയതാണ് ഇത്.

Spinraza: സിസേറിയന്‍ ശസ്ത്രക്രിയക്ക് മയക്കിക്കിടത്തുന്നത് പോലെ നട്ടെല്ലിലാണ് ഇത് കുത്തിവെക്കേണ്ടത്. (intrathecal). എല്ലാ വിഭാഗം SMA രോഗികളിലും ഇത് ഉപയോഗിക്കാം. ആദ്യ മൂന്ന് ഡോസ് രണ്ടാഴ്ച ഇടവേളയില്‍, അടുത്തത് ഒരു മാസം കഴിഞ്ഞ്, പിന്നീട് നാലുമാസം കൂടുമ്പോള്‍ ഒന്ന് എന്ന കണക്കില്‍ ജീവിതകാലം മുഴുവന്‍. ചികിത്സ ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്നതിനാല്‍ ആകെ ചെലവ് Zolgensma യെക്കാളും വളരെയധികം കൂടുതല്‍ വരും. രോഗം പൂര്‍ണമായും മാറുകയില്ല എങ്കിലും ഇതുപയോഗിക്കുന്ന SMA-2 രോഗികള്‍ പിടിച്ചു നടക്കാന്‍ തുടങ്ങി, വെറ്റിലേറ്റര്‍ ആവശ്യം ഉണ്ടാകുന്നില്ല എന്നൊക്കെയുള്ള റിപ്പോര്‍ട്ടുകളുണ്ട്. അഞ്ച് വര്‍ഷത്തോളമായി ഈ മരുന്ന് ഉപയോഗിച്ചു തുടങ്ങിയിട്ട്. SMA-1 ഗണത്തില്‍ പെടുന്ന രോഗികളില്‍ zolgensma യുടെ അത്ര തന്നെ ഫലപ്രാപ്തി കണ്ടിട്ടില്ല.

Resdiplam: ഇത് കഴിക്കാന്‍ ഉള്ള മരുന്നാണ്. ദിവസേന ജീവിതകാലം മുഴവന്‍ ഉപയോഗിക്കണം. എത്രമാത്രം ഫലവത്താണ് എന്ന റിപ്പോര്‍ട്ടുകള്‍ വന്നു തുടങ്ങുന്നതേയുള്ളൂ.

എന്തു കൊണ്ടാണ് അപൂര്‍വ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ഇത്രയേറെ വിലയേറിയതാകുന്നത്?
വളരെ ചെലവേറിയ ഗവേഷണങ്ങള്‍ക്കൊടുവിലാണ് ഇത്തരം മരുന്നുകള്‍ കണ്ടുപിടിക്കപ്പെടുന്നത്. കൂടുതല്‍ ഗവേഷണങ്ങളും പരാജയപ്പെടുകയാണ് ചെയ്യുന്നത്. ഈ മരുന്നുകളുടെ ആവശ്യക്കാരാകട്ടെ എണ്ണത്തില്‍ വളരെ കുറവും. അതുകൊണ്ട് തന്നെ മുടക്കു മുതല്‍ തിരികെ ലഭിക്കാന്‍ മരുന്നു കമ്പനികള്‍ക്ക് വളരെ വലിയ വിലയിടേണ്ടി വരുന്നു. മാത്രമല്ല, കണ്ടുപിടിക്കപ്പെട്ട് നിശ്ചിത വര്‍ഷങ്ങളിലേക്ക് ഈ മരുന്ന് നിര്‍മിക്കാന്‍ മറ്റു കമ്പനികളെ പേറ്റന്റ് നിയമങ്ങള്‍ അനുവദിക്കാത്തതിനാല്‍ മരുന്നു വിപണിയില്‍ മത്സരങ്ങളും ഉണ്ടാകുന്നില്ല. ഇതൊരു സാധാരണ മരുന്നല്ല, ഒരു ജീന്‍ തെറാപ്പിയാണ്. അത് കണ്ടുപിടിക്കാനും ഉണ്ടാക്കിയെടുക്കാനും നിരവധി വര്‍ഷങ്ങളുടെ അധ്വാനം ഉണ്ടായിട്ടുണ്ട്. പക്ഷെ ഇതിന്റെ മാര്‍ക്കറ്റ് തുലോം കുറവാണ്. അമേരിക്കയില്‍ ആകെയുള്ളത് ഏകദേശം 20,000 SMA രോഗികളാണ്. ഇതില്‍ തന്നെ രണ്ടു വയസില്‍ താഴെയുള്ളവര്‍ ഏകദേശം 700 മാത്രം. ഒരു മാസം ജനിക്കുന്നത് ഏകദേശം 30 കുഞ്ഞുങ്ങള്‍. ഗവേഷണത്തിനും മരുന്നുണ്ടാക്കാനും ഉള്ള ചെലവ് തിരിച്ചുപിടിക്കാന്‍ വില കൂട്ടുക എന്ന വഴിയാണ് മരുന്ന് കമ്പനി കാണുക.

Zolgensma എന്ന മരുന്നില്ലാത്ത അവസ്ഥയില്‍ SMA 1, 2 രോഗികളില്‍ രണ്ടു വയസ്സിന് മുന്‍പ് മരണം സുനിശ്ചിതം. ഈ മരുന്ന് കൊടുത്താല്‍ മരണം ഒഴിവാക്കാന്‍ സാധിച്ചേക്കും. SMA 3, 4 രോഗികളില്‍ ഇവര്‍ ജീവിച്ചിരിക്കുന്ന കാലത്ത് വേണ്ടി വരുന്ന ആരോഗ്യ ശുശ്രൂഷാ ചെലവ് ഇതിന്റെ പല മടങ്ങായിരിക്കും എന്നത് കൊണ്ട് ഒറ്റത്തവണ ചികിത്സയായ Zolgensma ക്ക് കമ്പനി ഉയര്‍ന്ന വിലയിടുന്നതും ആവാം.

Zolgensma യുടെ പ്രധാന പ്രതിയോഗിയായ Spinraza ഉപയോഗിച്ചാല്‍ ചെലവ് zolgensma യുടെ പല മടങ്ങു വരുമെന്നതാണ് ഒറ്റത്തവണ ചികിത്സയായ Zolgensma ക്ക് വില കൂട്ടാനുള്ള മറ്റൊരു ന്യായീകരണം.
ചുരുക്കത്തില്‍ മരുന്നുണ്ടാക്കാനുള്ള ചെലവും മരുന്നിന്റെ വിലയും തമ്മില്‍ വലിയ ബന്ധമൊന്നും ഉണ്ടാവണം എന്ന് നിര്‍ബന്ധമില്ല. മറ്റു പല ഘടകങ്ങളും ചേര്‍ന്നാണ് വില നിശ്ചയിക്കുക.

പോംവഴി എന്താണ് ?
വളരെ വ്യാപകമായി ആവശ്യം വരുന്ന മരുന്നുത്പാദിപ്പിക്കുന്ന (ഉദാ: രക്താതിസമ്മര്‍ദം, പ്രമേഹം പോലുള്ള), വലിയ വരുമാനം ലഭിക്കുന്ന കമ്പനികളെ അവരുടെ ലാഭത്തിന്റെ ഒരു നിശ്ചിത ശതമാനം അപൂര്‍വ രോഗങ്ങള്‍ക്കുള്ള മരുന്ന് കണ്ടു പിടിക്കാനുള്ള ഗവേഷണങ്ങള്‍ക്ക് ചെലവഴിക്കണമെന്ന് നിയമം മൂലം അനുശാസിക്കുക. അങ്ങനെ കണ്ടുപിടിക്കപ്പെടുന്ന മരുന്നുകള്‍ക്ക് പേറ്റന്റ് നിയമങ്ങള്‍ ബാധകമല്ലാതാക്കുക. Crowd funding വഴി ഇത്തരം മരുന്നുകള്‍ ലഭ്യമാക്കുക. സര്‍ക്കാറുകള്‍ ഇത്തരം രോഗികളുടെ ചികിത്സ സൗജന്യമായി പ്രഖ്യാപിക്കുക

ഈയൊരാവശ്യം അപൂര്‍വ രോഗങ്ങളുള്ള കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടന സര്‍ക്കാറിനു മുമ്പാകെ വച്ചതാണ്. എന്നാല്‍ ഇത്രയും ചെലവേറിയ ചികിത്സ ഏറ്റെടുക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തയാറായിട്ടില്ല. ആരോഗ്യ മേഖലയില്‍ പരിഹരിക്കപ്പെടാതെ കിടക്കുന്ന ധാരാളം പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ സര്‍ക്കാറുകളെ സംബന്ധിച്ചിടത്തോളം ഒരു നിശ്ചിത തുക ചെലവിടുമ്പോള്‍ കൂടുതല്‍ പേരില്‍ അതിന്റെ ഗുണം എത്തുന്ന പദ്ധതിക്കള്‍ക്കായിരിക്കും മുന്‍ഗണന എന്നതാണ് കാരണം.

04/07/2021
03/07/2021

ഇന്ധന വില കുതിക്കുമ്പോൾ ....
ഇന്ധന വില 100 രൂപയിലേക്ക് എത്തിനിൽക്കുന്നു .... സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്ന ഒന്നാണ് ഇത് പ്രത്യേകിച്ച് കോവിഡ് മൂലം ജീവിതം ദുരിതത്തിലായിരിക്കുന്ന ഡ്രൈവർമാരെ സംബന്ധിച്ചിടത്തോളം .
എന്നാൽ അൽപ്പമൊന്നു ശ്രദ്ധിച്ചാൽ നമുക്ക് പെട്രോൾ ചിലവിൽ ഏകദേശം 30 % തുക ലാഭിക്കാം.
പത്ത് വർഷം കൊണ്ട് ഒരു പുതിയ വാഹനം വാങ്ങുന്നതിനുള്ള തുക ഈ തരത്തിൽ ലാഭിക്കാൻ കഴിയും. മാത്രവുമല്ല അന്തരീക്ഷ മലിനീകരണം കുറക്കുന്നതിനും ഫോസിൽ ഇന്ധനങ്ങൾ സംരക്ഷിക്കുവാനും വാഹനത്തിന്റെ തേയ്മാനം കുറക്കുന്നതിനും റോഡ് സുരക്ഷ ഉറപ്പ് വരുത്തുന്നതിനും ഈ രീതികൾ ഗുണപ്രദമാണ്.
പ്രധാനമായും ഡ്രൈവിംഗുമായി ബന്ധപ്പെട്ടവ, വാഹനവുമായി ബന്ധപ്പെട്ടവ, മറ്റ് കാര്യങ്ങൾ എന്നിങ്ങനെ ഇവയെ മൂന്നായിട്ട് തരം തിരിക്കാം.
1.ഡ്രൈവിംഗുമായി ബന്ധപ്പെട്ടവ :
2.വാഹനവുമായി ബന്ധപ്പെട്ടവ :
3. മറ്റ് കാര്യങ്ങൾ:

‌1.ഡ്രൈവിംഗുമായി ബന്ധപ്പെട്ടവ :

വേഗത

എക്കോണമി റേഞ്ചിൽ വാഹനമോടിക്കുന്നത് ശീലമാക്കുക പ്രത്യേകിച്ച് വീതി കുറഞ്ഞതും വളവ് തിരിവുകൾ ഉള്ള റോഡുകളിൽ . നിരന്തരമായ പരിശീലനം ഇതിന് ആവശ്യമാണ്, മോട്ടോർ സൈക്കിൾ ഏകദേശം 40 കിലോമീറ്റർ വേഗതയിലും മറ്റ് വാഹനങ്ങൾ 50 കിലോമീറ്റർ ആവറേജ് സ്പീഡ് വരുന്ന രീതിയിൽ ആവണം വാഹനം ഓടിക്കേണ്ടത്. എൻജിൻ RPM മീറ്റർ (Tachometer)ഉള്ള വാഹനങ്ങളിൽ എൻജിൻ സ്പീഡ് എക്കോണമി റേഞ്ചിൽ നില നിർത്തുന്ന രീതിയാണ് കൂടുതൽ ഉചിതം. ( ഗിയർ മാറ്റുന്ന സമയത്ത് ക്ലച്ചിൽ നിന്ന് കാലെടുക്കുമ്പോൾ speedomeeter Needle കാണിക്കുന്ന Position). വാഹനത്തിന്റെ വേഗത 60 കി മീറ്ററിൽ 7.5% ഉം 70 കി മീറ്ററിൽ 22% ഉം 80 കി.മീറ്ററിൽ 40% ഉം 90 കി മീറ്ററിൽ 63% ഉം അധിക ഇന്ധനം നഷ്ടപ്പെടുമെന്ന് അറിയുക.

മുൻകൂട്ടി കാണുക (Anticipation)
മനോഹരമായ മെലഡി പോലെ ശാന്തമായിരിക്കണം നമ്മുടെ ഡ്രൈവിംഗ് ,
ഓരോതവണയും ബ്രേക്ക് ചവിട്ടുമ്പോൾ ടയറിനും ബ്രേക്ക് ലൈനറിനും തേയ്മാനം സംഭവിക്കുന്നതിനോടൊപ്പം അത്രയും വേഗതയിലേക്ക് വാഹനത്തിനെ എത്തിക്കാൻ ചിലവായ ഇന്ധനം കൂടിയാണ് നമ്മൾ കത്തിച്ചു കളയുന്നത്.
ദൂരെ ട്രാഫിക് സിഗ്നലുകളൊ വാഹനങ്ങളുടെ ബ്ലോക്കുകളൊ വളവുകളൊ കണ്ടിട്ടും ആക്സിലറേറ്റർ കൊടുത്ത് വേഗതയിൽ ഓടിച്ചു വന്ന് തൊട്ടടുത്തുമ്പോൾ മാത്രം ബ്രേക്ക് ചവിട്ടുന്നത് എത്ര മണ്ടത്തരം ആണെന്ന് ഓർത്തു നോക്കൂ. മുൻകൂട്ടി കാണുകയും ആക്സിലറേറ്ററിൽ നിന്ന് കാലെടുക്കുകയും ചെയ്താൽ ബ്രേക്ക് ചെയ്യാതെ തന്നെ വാഹനത്തിന്റെ വേഗത കുറയും ഈ തരത്തിൽ ഡ്രൈവിംഗ് രീതികളെ വാഹനം ശാന്തമായി ഒഴുകുന്ന രീതിയിൽ ട്യൂൺ ചെയ്യുന്ന രീതികൾ നിരന്തരം പരിശീലിക്കുക വഴി വാഹനത്തിൻറെ തേയ്മാനവും ഇന്ധന നഷ്ടവും ഏകദേശം 40 ശതമാനംവരെ കുറക്കാവുന്നതാണ് മാത്രവുമല്ല അതിനകത്തിരിക്കുന്ന യാത്രക്കാരെ കുലുക്കി മറിക്കുന്നതും ഒഴിവാക്കാം. വാഹനം നിർത്തുമ്പോഴും സ്റ്റാർട്ട് ചെയ്യുമ്പോഴും ന്യൂട്രൽ പൊസിഷൻ ആയിരിക്കണം.

ഒരു ഹെവി വാഹനം നിശ്ചലാവസ്ഥയിൽ നിന്നും 80 കിലോമീറ്റർ വരെ വേഗത ആർജ്ജിക്കുന്നതിന് 100 ml ഡീസൽ കത്തിക്കുന്നുണ്ടെന്നാണ് കണക്ക് അപ്പോൾ ഓരോ തവണയും എരപ്പിച്ച് ചവിട്ടി ചവിട്ടി പോകുമ്പോൾ ഉണ്ടാകുന്ന ഇന്ധന നഷ്ടം ഞെട്ടിപ്പിക്കുന്നതാണ്. മാത്രമല്ല 2 കി മീ ദൂരം ഓടുമ്പോൾ ടയറിന് സംഭവിക്കാവുന്ന തേയ്മാനം ഒരു സഡൻ ബ്രേക്കിൽ സംഭവിക്കും, ചില ബസുകളിലെ ഡ്രൈവർമാർക്ക് 50000 കിലോമീറ്റർ ടയറിനു മൈലേജ് കിട്ടുമ്പോൾ മറ്റുചിലർക്ക് 25,000 മാത്രം കിട്ടുന്നതിന് കാരണവും മറ്റൊന്നല്ല, 90000 രൂപയോളം വില വരാവുന്ന 6 ടയറുകളിൽ നിന്ന് മാത്രം 6 മാസം കൊണ്ട് 45000 രൂപയുടെ നഷ്ടം ഒഴിവാക്കാം .

‌2.വാഹനവുമായി ബന്ധപ്പെട്ടവ :

എയറോ ഡൈനാമിക്സ്

വാഹനം ഡിസൈൻ ചെയ്തിരിക്കുന്നത് ഏറ്റവും കുറവ് എയർ റസിസ്റ്റൻസ് വരുന്ന തരത്തിലാണ് , ഇതിലുണ്ടാവുന്ന ഏതു മാറ്റവും ഇന്ധനക്ഷമതയെ സാരമായി ബാധിക്കും പ്രത്യേകിച്ച് ഉയർന്ന വേഗതയിൽ . എയർ റസിസ്റ്റൻസ് കൂട്ടുന്ന തരത്തിലുള്ള ഉള്ള ഫ്രണ്ട് ബംപറുകൾ മറ്റ് എക്സ്ട്രാ ഫിറ്റിംഗ്സുകൾ സ്പോയിലറുകൾ എന്നിവ ഒഴിവാക്കുക റൂഫ് റാക്ക് / കരിയേഴ്സ് /റൂഫ് ലഗേജ് ബോക്സ് എന്നിവയും ഒഴിവാക്കുക.

വാഹനത്തിന്റെ തൂക്കം

ദീർഘയാത്രകളിലൊഴികെ അനാവശ്യ സാധനങ്ങൾ ഡിക്കിയിൽ സൂക്ഷിക്കുന്നത് ഒഴിവാക്കുക ഇന്ധനം കഴിയുന്നതും അര ടാങ്കോ അതിൽ താഴെയോ നിലനിർത്തുന്നതാണ് നല്ലത് പ്രത്യേകിച്ച് ഡീസൽ വാഹനങളിൽ . തൂക്കം കൂടിയ ബംബറുകൾ പോലുള്ള എക്സ്ട്രാ ഫിറ്റിംഗ്സ് കളും ഒഴിവാക്കേണ്ടതാണ്.

ടയർ

ടയറിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ശരിയായ മർദ്ദത്തിൽ എപ്പോഴു എയർ പ്രഷർ നിലനിർത്തുക. 15% ടയർ പ്രഷർ കുറയുമ്പോൾ ഏകദേശം 5 % കൂടുതൽ ഇന്ധനം ചെലവാകും. റോഡ് റെസിസ്റ്റൻസ് കുറവുള്ള ടയറുകൾ തിരഞ്ഞെടുക്കുവാനും ശ്രദ്ധിക്കണം.

ഇന്ധനം നിറക്കൽ:

കഴിയുന്നതും അന്തരീക്ഷ താപം കുറഞ്ഞിരിക്കുന്ന രാത്രിയൊ രാവിലെയൊ ഇന്ധനം നിറക്കുക. കഴിയുന്നതും പ്രീമിയം ഗ്രേഡിലുള്ള ഇന്ധനം ഒഴിവാക്കുക.

ഏ.സി യുടെ ഉപയോഗം

തിരക്കേറിയ സിറ്റി റോഡുകളിൽ എസി ഉപയോഗിക്കുന്നത് കഴിയുന്നതും കുറയ്ക്കുക പകരം ഫാൻ മാത്രം ഉപയോഗിക്കുകയും ജനാലകൾ തുറന്നിടുകയും ചെയ്യുക. വാഹനം പാർക്ക് ചെയ്യുമ്പോൾ കഴിയുന്നതും തണലിൽ ആയിരിക്കാൻ ശ്രദ്ധിക്കുക. വെളുത്തതോ ഇളം കളറിൽ ഉള്ളതോ ആയ വാഹനങ്ങൾ കൂടുതൽ ഇന്ധനക്ഷമത നൽകുന്നതാണ് വാഹനത്തിന് മുകളിൽ കറുത്ത ഫിലിം ഒട്ടിക്കുന്നത് ഒഴിവാക്കുക.

മെയിന്റനൻസ്

വാഹനം കൃത്യമായ ഇടവേളകളിൽ സർവീസ് ചെയ്യുകയും ഓയിൽ ഓയിൽ മാറ്റുകയും ചെയ്യുക. എയർ ഫിൽറ്റർ ക്ലീനിങ് നും element റീപ്ലേസ് മെൻറ് നും പ്രത്യേക ശ്രദ്ധ നൽകുക ഫിൽട്ടർ അടഞ്ഞിരുന്നാൽ ഇന്ധനം പൂർണമായും കത്തുന്നതിന് ആവശ്യമായ ഓക്സിജൻ ലഭ്യമാകാതെ വരികയും തന്മൂലം ഇന്ധനം പൂർണ്ണമായി കത്താതെ പുറത്തേക്കു പോകുന്നതു വഴി ഇന്ധന നഷ്ടത്തിന് കാരണമാവുക മാത്രമല്ല അത് അന്തരീക്ഷത്തിന് ഹാനികരമായ കാർബൺമോണോക്സൈഡ് എമിഷനും കാരണമാകും.കറുത്ത പുക തുപ്പുന്ന ഒരു വാഹനം മറ്റു വാഹനത്തിന് അപേക്ഷിച്ച് 10% അധികം ഇന്ധനം നഷ്ടപ്പെടുത്തുന്നുണ്ട്. എൻജിൻ ഡീ കാർബണൈസ് ചെയ്യുന്നതും ഒറിജിനൽ സൈലൻസർ തന്നെ ഉപയോഗിക്കുന്നതും ബാക്ക് പ്രഷർ കുറയ്ക്കുന്നതിനും തദ്ദ്വാര ഇന്ധനം ലാഭിക്കുന്നതിനും സഹായിക്കും.

ശരിയായ ഗിയറിന്റെ ഉപയോഗം

വേഗതക്ക് അനുസരിച്ചുള്ള ഗിയർ സെലക്ഷനും വളരെ പ്രാധാന്യമർഹിക്കുന്നതാണ് ലോ ഗിയറിൽ കൂടുതൽ ആക്സിലറേറ്റർ കൊടുക്കുന്നതും ഉയർന്ന ഗിയറിൽ കൊടുക്കാതിരിക്കുന്നതും ഇന്ധന നഷ്ടം ഉണ്ടാക്കുന്നു, കയറ്റങളിൽ ലോ ഗിയറിൽ കൂടുതൽ ആക്സിലറേറ്റർ കൊടുക്കുന്നതും സിറ്റികളിലെ തിരക്കുകളിൽ ഉയർന്ന ഗിയറിൽ ആക്സിലറേറ്റർ കൊടുക്കാതെ ഓടിക്കുന്നതും 20% ഇന്ധനം അധിക നഷ്ടമാകുന്നതിന് കാരണമാകും.

ക്രൂയിസ് കൺട്രോൾ ഉപയോഗം :

ഹൈവേകളിൽ ക്രൂയിസിംഗ് അഥവാ പെഡലിൽ നിന്ന് ഇടക്ക് കാലെടുത്ത് acceleration കൊടുക്കാതെ ക്ലച്ചിൽ നിന്ന് കാലെടുത്ത് വണ്ടിയുടെ ഗതി കോർജ്ജം കൊണ്ട് മുന്നോട്ട് പോകുന്ന രീതി (coasting) practice ചെയ്യുക . ഈ അവസരത്തിൽ വീലുകൾ എൻജിനെ കറക്കുന്നതിനാൽ ഇന്ധനം ഒട്ടും തന്നെ ചിലവാകുന്നില്ല എന്ന കാര്യം അറിഞ്ഞിരിക്കുക . ക്രൂയിസ് കൺട്രോൾ സംവിധാനം ഉള്ള വാഹനങ്ങളിൽ അത് ഉപയോഗപ്പെടുത്താം.

ലോങ്ങ് ഐഡലിംഗ് (idling)

ട്രാഫിക് സിഗ്നൽ ലോ മറ്റോ 30 സെക്കൻഡിൽ കൂടുതൽ സമയം നിർത്തി ഇടേണ്ടി വരികയാണെങ്കിൽ എൻജിൻ ഓഫ് ആക്കുന്നതാണ് നല്ലത് സ്റ്റാർട്ട് ചെയ്യുന്നതിന് ചെലവാകുന്നതിനേക്കാൾ കൂടുതൽ ഇന്ധനം അല്ലെങ്കിൽ നഷ്ടമാകും. വലിയ വാഹനങ്ങളിൽ ഒരുമണിക്കൂർ എൻജിൻ ഓൺ ആയിരുന്നാൽ തന്നെ മണിക്കൂറിൽ രണ്ടു ലിറ്റർ ഇന്ധനം നഷ്ടമാകും.

ക്ളച്ച് റൈഡിംഗ് :

ക്ളച്ചിലും ബ്രേക്കിലും കാൽ വച്ച് കൊണ്ട് വാഹനം ഓടിക്കുന്ന ശീലം ഒഴിവാക്കുക.

‌3. മറ്റ് കാര്യങ്ങൾ:

യാത്രകൾ പ്ലാൻ ചെയ്യുക അനാവശ്യ യാത്രകൾ ഒഴിവാക്കുക സാധനങ്ങളും മറ്റും വാങ്ങുന്നത് മാസത്തിലൊരിക്കലാക്കുക.

വാഹനങ്ങൾ തെരഞ്ഞെടുക്കുമ്പോൾ കൂടുതൽ മൈലേജിന് പ്രാധാന്യം കൊടുക്കൽ.

എൻജിൻ CNG/LPG / Electric എന്നിവയിലുള്ള മാറ്റം.

റോഡിൽ തിരക്ക് കുറവുളള സമയം യാത്രക്കായി തിരഞ്ഞെടുക്കൽ.

ഓട്ടോമാറ്റിക് വാഹനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ മൈലേജും പരിഗണിക്കുക (AMT മുതലായവ )

സൈക്കിൾ യാത്രയും കാൽനടയാത്രയും പൊതു ഗതാഗതവും കൂടുതൽ ഉപയോഗപ്പെടുത്തൽ എന്നിവയും ജീവിതം ദുസ്സഹമാക്കുന്ന കോവിഡ് കാലത്ത് ഇന്ധന വിലവർദ്ധനവിനെ മറികടക്കാൻ നമ്മെ പ്രാപ്തരാക്കും..

24/06/2021

*മാർച്ച് ടു മസൂറി*

സിവിൽ സർവീസ് ഉദ്യോഗം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി വിസ്ഡം എജ്യൂക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (WEFI) മാർച്ച് ടു മസൂറി എന്ന പേരിൽ ശിൽപ്പശാല ഒരുക്കുന്നു.

ജൂലൈ രണ്ട് മുതൽ ആറ് വരെ തിയ്യതികളിൽ ഓൺലൈൻ ആയി നടക്കുന്ന പ്രോഗ്രാമിന് സിവിൽ സർവീസ് രംഗത്തെ പ്രഗൽഭരായ പരിശീലകർ നേതൃത്വം നൽകും. എട്ട് മണിക്കൂർ ലൈവ് സെഷനുകളും വാട്സ്ആപ്പ് ഗ്രൂപ്പ് വഴി ഫോളോ അപ്പും നടക്കും. ഉദ്ഘാടന- സമാപന സെഷനുകളിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥരുമായി സംവദിക്കാനുള്ള അവസരമുണ്ടാകും.

ഹൈസ്കൂൾ, ഹയർ സെക്കൻഡറി, ഡിഗ്രി വിദ്യാർഥികൾക്ക് വെവ്വേറെ ക്യാമ്പുകളാണ് സംവിധാനിച്ചിരിക്കുന്നത്.
താൽപര്യമുള്ളവർക്ക് 100 രൂപ ഫീ അടച്ച് രജിസ്ട്രേഷൻ പൂർത്തീകരിക്കാം..

കൂടുതൽ വിവരങ്ങൾക്കായി
98471 69338, 82811 49326
എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

രജിസ്ട്രേഷൻ നടപടികൾക്കായി
ഗ്രൂപ്പിൽ ചേരാം...

Group-1 https://chat.whatsapp.com/CMuMva0kkk4B8wpZh24ydW

Group-2
https://chat.whatsapp.com/JS1vZwMQGds6Hcoq1W6A96

Group-3
https://chat.whatsapp.com/GRnP3JMOa9s5aTyPRu0t2w

◼️WEFI KERALA

21/06/2021

🌐 *88 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ കൊവിഡ് കേസ്*

═════════════════════

WEBINAR ON *HOW TO CRACK CENTRAL UNIVERSITY ENTRANCE EXAMINATION*രാജ്യത്തിന്റെ തന്നെ ചരിത്രഗതിയെ നിർണ്ണയിക്കുന്നവയാണ് നമ...
19/06/2021

WEBINAR ON
*HOW TO CRACK CENTRAL UNIVERSITY ENTRANCE EXAMINATION*

രാജ്യത്തിന്റെ തന്നെ ചരിത്രഗതിയെ നിർണ്ണയിക്കുന്നവയാണ് നമ്മുടെ കേന്ദ്ര സർവകലാശാലകൾ. മികച്ച പഠനാന്തരീക്ഷം, അടിസ്ഥാനസൗകര്യങ്ങൾ, രാജ്യത്തെ വിവിധ ഭാഗങ്ങളിലെ വിദ്യാർത്ഥി സമൂഹവുമായി ഇടപെടാനും വിത്യസ്ത സംസ്കാരങ്ങളെ അടുത്തറിയാനുമുള്ള അവസരങ്ങളെല്ലാം കേന്ദ്ര സർവകലാശാലകളുടെ പ്രത്യേകതയാണ്.

Delhi University, JNU, Jamia Millia Islamia, Aligarh Muslim University, Hyderabad Central University തുടങ്ങിയ രാജ്യത്തെ മുൻനിര കേന്ദ്ര സർവകലാശാലകളിലെ എൻട്രൻസ് പരീക്ഷകൾക്ക് വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ WEFI യുടെ നേത്യത്വത്തിൽ
*2021 ജൂൺ 20ന് വൈകിട്ട് 7 മണി* മുതൽ webinar സംഘടിപ്പിക്കുന്നു.

രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കുമായി താഴെ കൊടുത്ത WhatsApp ഗ്രൂപ്പിൽ join ചെയ്യുക.

Group 1- https://chat.whatsapp.com/EfZikyrJo6sDG9Lw1gp653

Group 2- https://chat.whatsapp.com/Bi8ZugzPvUMG6l9jvnsoAB

Group 3- https://chat.whatsapp.com/CcomT4qSiakHVbLS1PfR60

*Wisdom Education Foundation of India (WEFI)*

WhatsApp Group Invite

Page for information
15/06/2021

Page for information

Media/news company

Address


Website

Alerts

Be the first to know and let us send you an email when ADC INFO posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ADC INFO:

Shortcuts

  • Address
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share