V_star_media

V_star_media Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from V_star_media, Media/News Company, .

02/02/2023

Media/news company

02/02/2023
02/02/2023

കഴിഞ്ഞ ദിവസം മരണപ്പെട്ടവരിൽ ഒരു സഹോദരന്റെ മരണം വല്ലാതെ നൊമ്പരപെടുത്തുന്നു. 25 വയസ്സ് മാത്രം പ്രായമുള്ള ചെറുപ്പക്കാരൻ. ഫുഡ്ബോൾ കളിക്കാൻ പോകുന്നതിനിടെ ഈ സഹോദരൻ കുഴഞ്ഞു വീഴുകയായിരുന്നു.ഇഷ്ടപ്പെട്ട കളിക്ക് ഒരുങ്ങവേ അവസാന ശ്വാസം. മരണം വന്ന് മാടി വിളിക്കുമ്പോൾ കളിയും ജീവിതവും ഒഴിവാക്കി മടങ്ങിപ്പോകുന്ന സാഹചര്യം. ജീവിതത്തിന്റെ അവസാനത്തെ വിസിൽ ഊതിക്കഴിഞ്ഞാൽ കളം വിട്ട് പോയേ പറ്റൂ. ഓരോരുത്തരുടെയും ജീവിതത്തിന് ഓരോ അവധിയുണ്ടായിരിക്കും അതിനപ്പുറത്തേക്ക് കടക്കാൻ നമുക്കാർക്കും കഴിയില്ല. എത്ര നല്ല മോഹങ്ങളും പേറിയായിരിക്കും ഈ സഹോദരൻ പ്രവാസത്തിലേക്ക് പടികടന്ന് എത്തിയിട്ടുണ്ടാകുക. എല്ലാ സ്വപ്നങ്ങൾക്കും ചുവപ്പ് കാർഡ് കാണിച്ച് മരണം വന്നെത്തി. ഇത്രയേ ഉള്ളൂ നമ്മളെല്ലാ മനുഷ്യരും. ഒരുപാട് മോഹങ്ങൾ പൂര്‍ത്തീകരിക്കാൻ ആഗ്രഹിച്ചിറങ്ങും പാതി വഴിയിൽ നിനച്ചിരിക്കാതെ പോയ്മറയും. രക്ഷിതാക്കൾ, കുടുംബം എന്നിവരുടെ മെച്ചപ്പെട്ട ജീവിത സാഹചര്യം തേടി സ്വയം മറന്ന് ജീവിക്കുന്നവരാണ് അധിക പ്രവാസികളും. ചുറ്റുമുള്ളവർക്ക് പ്രകാശം നൽകുമ്പോഴും സ്വയം ഉരുകി ഇല്ലാതാകുന്ന മെഴുകുതിരി പോലെ.
ചെറുപ്പക്കാരായ നിരവധി പ്രവാസികൾ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. ജീവിത ശൈലി രോഗങ്ങളായിരിക്കാം ചെറുപ്പക്കാരിൽ ഹൃദയാഘാതത്തിനു കാരണമാകുന്നത്. ഇത്തരം സാഹചര്യങ്ങളെ മുന്നിൽ കണ്ട് ആവശ്യമായ ചെക്കപ്പുകൾ അടക്കമുള്ള നടപടികൾ ഓര്ക്കേണ്ടതുണ്ട്. സാമൂഹിക, സന്നദ്ധ സംഘടനകൾക്ക് ഇതിൽ വലിയ പങ്ക് വഹിക്കാൻ കഴിയും. ഇത് വരും തലമുറക്ക് വലിയ മുതൽക്കൂട്ടാകും എന്ന കാര്യത്തിൽ തർക്കമില്ല.

നമ്മിൽ നിന്നും പിരിഞ്ഞുപോയ പ്രിയ സഹോദരങ്ങൾക്ക് ദൈവം തമ്പുരാൻ അനുഗ്രഹങ്ങൾ ചൊരിയു മാറാകട്ടെ അവരുടെ പ്രിയപ്പെട്ടവർക്ക് ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ

Ashraf thamarassery

02/02/2023
02/02/2023

Address


Website

Alerts

Be the first to know and let us send you an email when V_star_media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share