REAL INDIA Vision Kerala

  • Home
  • REAL INDIA Vision Kerala

REAL INDIA Vision Kerala ALWAYS REAL INSIDE

05/08/2024

വൈറ്റ് ഗാർഡ് കിച്ചൺ സേവനം നിർത്തിപ്പിച്ചതിന് പിന്നിലെ കാരണം ഇതായിരിക്കുമൊ? | Wayanad landslides | White Guard Volunteers

ജില്ല പനിച്ച് വിറക്കുമ്പോൾ സർക്കാർ ഉറക്കം തൂങ്ങുന്നു എ അബ്ദുൽ റഹ്മാൻ
13/07/2024

ജില്ല പനിച്ച് വിറക്കുമ്പോൾ സർക്കാർ ഉറക്കം തൂങ്ങുന്നു
എ അബ്ദുൽ റഹ്മാൻ

കാസർകോട്: ജില്ലയിലെ ജനങ്ങൾ പനിച്ച് വിറക്കുമ്പോൾ മതിയായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കാനാവാതെ സർക്കാർ ഉറക്കം തൂങ്...

പ്രൗഢോജ്വല തുടക്കം മലബാർസ് 100 മോസ്റ്റ് ഇൻസ്പിരേഷണൽ എന്റർപ്രുനേഴ്സിന്റെ കവർ പ്രകാശനം നിർവഹിച്ച് സംസ്ഥാന വ്യവസായ മന്ത്രി ...
28/06/2024

പ്രൗഢോജ്വല തുടക്കം

മലബാർസ് 100 മോസ്റ്റ് ഇൻസ്പിരേഷണൽ എന്റർപ്രുനേഴ്സിന്റെ കവർ പ്രകാശനം നിർവഹിച്ച്

സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ്

ആധുനിക മലബാറിന്റെ 100 വ്യവസായ പ്രമുഖരുടെ കഥ പറയുന്ന 'മലബാർസ് 100 മോസ്റ്റ് ഇൻസ്പിരേഷണൽ എന്റർപ്രുനേഴ്സി'ന്റെ കവർ പ്രകാശനം നിർവഹിച്ച് സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി രാജീവ്. ഇന്ന് നടന്ന ചടങ്ങിൽ കേരളാ ഹൈക്കോടതി അഭിഭാഷകനും റിയൽ ഇന്ത്യ വിഷൻ ലീഗൽ അഡ്വൈസറുമായ നിസാം ഫലാഹ്, റിയൽ ഇന്ത്യ വിഷൻ മാനേജിങ് ഡയറ്കടർ ശരീഫ് സലാല, ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്മന്റ് നാഗ്പൂരിലെ ഡോക്ടർ ശ്രീഹരി കൃഷ്ണൻ, ഇർഫാൻ വള്ളിക്കടവ് എന്നിവർ പങ്കെടുത്തു.

കേരളത്തിന്റെ വ്യവസായിക ചരിത്രത്തിൽ 'മലബാർ' നൽകിയ സംഭവനകളെ ആസ്പദമാക്കി ആധുനിക മലബാറിന്റെ വ്യവസായിക മേഖലയ്ക്ക് പൂർണത നൽകിയ 100 മുഖങ്ങളെ പരിയപ്പെത്തുക എന്ന ലക്ഷ്യത്തോടെയാണ് മലബാർസ് 100 മോസ്റ്റ് ഇൻസ്പിരേഷണൽ എന്റർപ്രുനേഴ്സ് എന്ന പുസ്തകം പുറത്തിറങ്ങുന്നത്. നവമാധ്യമ രംഗത്തെ വേറിട്ട ശബ്ദമായ റിയൽ ഇന്ത്യ വിഷനാണ് പുസ്തകം പുറത്തെത്തിക്കുന്നത്. വിദ്യഭ്യാസ - ആരോഗ്യ മേഖലയെ കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന കേരളാ കരിയർ ഡെവലപ്പമെന്റും പുസ്‌തകത്തിന്റെ ഭാഗമാവുന്നുണ്ട്. ബിസിനസ് രംഗത്തെ പുതുമുഖക്കാർക്ക് പ്രചോദനമാ കുക, കേരളത്തിൽ വ്യവസായ സംരഭങ്ങൾക്ക് ശക്തി പകരുക, കേരളത്തിലെ വ്യവസായ സാദ്ധ്യതകൾ തുടങ്ങിയവയ്ക്ക് ഊന്നൽ നൽകിയാണ് പുസ്തകം തയ്യാറാക്കുന്നത്.

സ്നേഹത്തിന്റെ കടകൾ തുറന്ന് തുടങ്ങി; ഇന്ത്യയിൽ ' ഇന്ത്യ' യുടെ തരംഗം
04/06/2024

സ്നേഹത്തിന്റെ കടകൾ തുറന്ന് തുടങ്ങി; ഇന്ത്യയിൽ ' ഇന്ത്യ' യുടെ തരംഗം

എക്സിറ്റ് പോൾ ഫലങ്ങളെയും വർഗീയ വിദ്വേഷ പ്രചാരണങ്ങളുടെയും കണക്ക് കൂട്ടലുകൾ തെറ്റിച്ച് രാഹുലും ഇന്ത്യയും പുതി....

സുരേഷ് ഗോപിക്ക് നല്ലത് സിനിമ അഭിനയം തന്നെ, തൃശൂരിൽ ജയിക്കില്ല'; ബിജെപി കേരളത്തിൽ ഒരു സീറ്റും നേടില്ലെന്ന് ഇപി
03/06/2024

സുരേഷ് ഗോപിക്ക് നല്ലത് സിനിമ അഭിനയം തന്നെ, തൃശൂരിൽ ജയിക്കില്ല'; ബിജെപി കേരളത്തിൽ ഒരു സീറ്റും നേടില്ലെന്ന് ഇപി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എൽഡിഎഫിന് മികച്ച നേട്ടം ഉണ്ടാക്കുമെന്ന് എൽഡിഎഫ് കൺവീനർ ....

രാജ്യം കാത്തിരിക്കുന്ന വിധി നാളെ; രാവിലെ എട്ട് മുതൽ വോട്ടെണ്ണി തുടങ്ങും, പ്രതീക്ഷയോടെ ഇന്ത്യ സഖ്യവും എൻഡിഎയും
03/06/2024

രാജ്യം കാത്തിരിക്കുന്ന വിധി നാളെ; രാവിലെ എട്ട് മുതൽ വോട്ടെണ്ണി തുടങ്ങും, പ്രതീക്ഷയോടെ ഇന്ത്യ സഖ്യവും എൻഡിഎയും

ദില്ലി: രാജ്യം ആര് ഭരിക്കുമെന്ന് നാളെയറിയാം. ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ നാളെ നടക്കും. രാവിലെ എട്ട് മണ...

അബൂദാബി മേൽപറമ്പ് ജമാഅത്ത് ൻ്റെ മീറ്റ് വിത്ത് "അബ്ദുൽ അസീസ് കെ പി " ജൂൺ 2 ഞായറാഴ്ച്ച അബൂദാബിയിൽഅബൂദാബി: പ്രവാസകാലത്ത് അബ...
27/05/2024

അബൂദാബി മേൽപറമ്പ് ജമാഅത്ത് ൻ്റെ മീറ്റ് വിത്ത് "അബ്ദുൽ അസീസ് കെ പി " ജൂൺ 2 ഞായറാഴ്ച്ച അബൂദാബിയിൽ

അബൂദാബി: പ്രവാസകാലത്ത് അബൂദാബി മേൽപറമ്പ് ജമാഅത്തിൻ്റെ അദ്ധ്യക്ഷ സ്ഥാനത്തിരുന്ന് ജമാഅത്തിനായി സ്തുത്യർഹമായ സേവനം ചെയ്ത അബ്ദുൽ അസീസ് കെ പി യുമായി പ്രവാസകാലത്തെ പ്രവർത്തനങ്ങൾ മെമ്പർമാരുമായി പങ്ക് വെക്കുന്ന " മീറ്റ് വിത്ത് അബ്ദുൽ അസീസ് കെ പി " ജൂൺ 2 ഞായറാഴ്ച വൈകുന്നേരം 4 മണി മുതൽ അബൂദബിയിൽ വെച്ച് നടക്കുന്നു,

അബൂദാബി ജമാഅത്ത് മെമ്പർമാർക്കൊപ്പം ദുബായ് ഷാർജാ ഭാരവാഹികളും സംബന്ധിക്കും.

ദുബൈ - കിഴൂർ മഹല്ല് ജമാഹത്തിന് ഇനി പുതിയ സാരഥികൾ ദുബൈ കിഴൂർ മഹല്ല് ജമാഹത്തിന് ഇനി പുതിയ സാരഥികൾ. കഴിഞ്ഞ ദിവസം ദുബൈ ദേരയി...
27/05/2024

ദുബൈ - കിഴൂർ മഹല്ല് ജമാഹത്തിന് ഇനി പുതിയ സാരഥികൾ

ദുബൈ കിഴൂർ മഹല്ല് ജമാഹത്തിന് ഇനി പുതിയ സാരഥികൾ. കഴിഞ്ഞ ദിവസം ദുബൈ ദേരയിലെ കാസർഗോഡ് ഡൈൻ ഹോട്ടലിൽ വെച്ച് നടന്ന വാർഷിക യോഗത്തിലാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. എഎം യുസഫ് യോഗം ഉദ്ഘാടനം ചെയ്തു. നിലവിലെ സെക്രട്ടറി റസാഖ് റോജേർസ് കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട്, വരവ്, ചിലവ് കണക്കുകൾ അവതരിപ്പിച്ചു. മുഹമ്മദ് കുഞ്ഞി പടിഞ്ഞാർ, ഇഖ്ബാൽ സി.എ എന്നിവർ ആശംസാ പ്രസംഗം നടത്തി. തുടർന്ന് 2024-25 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. യോഗത്തിൽ സമീർ ജി കോം നന്ദി പറഞ്ഞു.

നിലവിൽ വന്ന പുതിയ കമ്മിറ്റി

പ്രസിഡണ്ട്: എഎം യുസഫ്

ജനറൽ സെക്രട്ടറി: റസാഖ് റോജേർസ്

ട്രഷറർ : സെമീർ ജി. കോം

വൈസ് - പ്രസിഡണ്ട്: 1, ആസിഫ് മടത്തിൽ
2, നുറുദ്ധീൻ A H

സെക്രട്ടറിമാർ: 1, ഷെമീം CA
2. ഇഖ്ബാൽ CA

മെമ്പർമാർ.
1. മുഹമ്മദ് കുഞ്ഞി പടിഞ്ഞാർ
2. ഷാലി എഐകെ
3. മുഹമ്മദ് കുഞ്ഞി ലോൺട്രി
4. ആമീർ കോയ
5. അഷറഫ് അലി
6. ഷാഹിർ ഷാലി
7. കബീർ
8. അമീൻ. CA

ബുർദ ആലാപനത്തിലെ സ്വരമാധുര്യം അദ്നാൻ ബാദുഷയ്ക്ക് കാസ്മിച്ചാ ഫാമിലിയുടെ സ്നേഹാദരവ്കാസറഗോഡ്‌: മുംബൈയിലെ ഭീവണ്ടിയിൽ നടന്ന ...
08/05/2024

ബുർദ ആലാപനത്തിലെ സ്വരമാധുര്യം അദ്നാൻ ബാദുഷയ്ക്ക് കാസ്മിച്ചാ ഫാമിലിയുടെ സ്നേഹാദരവ്

കാസറഗോഡ്‌: മുംബൈയിലെ ഭീവണ്ടിയിൽ നടന്ന ദേശീയ ജനറൽ ബുർദാലപനത്തിൽ ഒന്നാം സ്ഥാനം നേടിയ ഒന്നാം സ്ഥാനം നേടിയ ഹിദായത്തുൽ മദ്രസ കിഴൂരിന്റെ ടീമംഗം അദ്നാൻ ബാദ്ഷായ്ക്ക് കാസ്മിച്ചാ ഫാമിലിയുടെ സ്നേഹാദരവ്. കിഴൂരിലെ ഉസ്‍മാൻറെ മകനായ അദ്നാൻ ബാദുഷ നേരത്തെ തന്നെ ബുർദ ആലാപനത്തിലൂടെ പ്രേക്ഷരുടെ ഹൃദയം നേടിയിരുന്നു. ദേശീയ തലത്തിലും അദ്നാന്റെ മികവിന് അംഗീകാരം ലഭിച്ചതോടെയാണ് കാസ്മിച്ചാ ഫാമിലി അദ്നാന് സ്നേഹാദരവും ക്യാഷ് അവാർഡും നൽകിയത്.

പോസ്റ്റ്മാൻ ശ്രീ പി ഗംഗാധരന് സ്നേഹാദരവ്....മേപ്പറമ്പ്: കളനാട് പോസ്റ്റോഫീസിൽ പോസ്റ്റ്മാനായി നീണ്ട നാൽപ്പത്തി ഒന്ന് വർഷത്ത...
06/05/2024

പോസ്റ്റ്മാൻ ശ്രീ പി ഗംഗാധരന് സ്നേഹാദരവ്....

മേപ്പറമ്പ്: കളനാട് പോസ്റ്റോഫീസിൽ പോസ്റ്റ്മാനായി നീണ്ട നാൽപ്പത്തി ഒന്ന് വർഷത്തെ (03/08/1983 മുതൽ 04/05/2024 വരേ) സ്തുത്യർഹമായ സേവനം കാഴ്ച്ച വെച്ചു സർവ്വരുടേയും മുക്തകണ്ഠമായ പ്രശംസ നേടിയ ശ്രീ പി ഗംഗാധരന് എഫ് ആർ മേൽപ്പറമ്പ് മാനേജ്മെന്റും സ്റ്റാഫും ചേർന്ന് ഊശ്മളമായ യാത്രയയപ്പ് നൽകി....

മേൽപ്പറമ്പ് Ci ശ്രീ എം ആർ അരുൺ കുമാർ സർ എഫ് ആർ ന്റെ മൊമെന്റോ ശ്രീ ഗംഗാധരന് നൽകി ആദരിച്ചു..
എഫ് ആർ മാനേജിംഗ് ഡയരക്ടർ ഫസൽറഹിമാൻ പൊന്നാട അണിയിച്ചു....

തദവസരത്തിൽ Si ശ്രീ അരുൺ മോഹൻ, CPO രാജേഷ്, അസീസ്, സിദ്ധീക്ക് കുലാബ, ഫൈസൽ തുരുത്തി എന്നിവരും സന്നിഹിതരായിരുന്നു.....

എഫ് ആർ മേൽപ്പറമ്പ് മാനേജ്മെന്റ് നൽകിയ സ്നേഹാദരവിന് ശ്രീ ഗംഗാധരൻ നന്ദി പറഞ്ഞു...!

05/05/2024

സർക്കാർ ഈ നയം തുടർന്നാൽ ഈ മേഖല തന്നെ ഇല്ലാതാവും... തുറന്ന് പറഞ്ഞ് ജലീൽ കോയ| Jaleel Koya

യുഎഇ മഠത്തിൽ കെഎംസിസി റംസാൻ സ്നേഹസമ്മാനം വിതരണം ചെയ്തു.പള്ളിക്കര : യുഎഇ മഠത്തിൽ കെഎംസിസി  മുന്നൂറ്റി പതിമൂന് വീടുകളിലേക്...
06/04/2024

യുഎഇ മഠത്തിൽ കെഎംസിസി റംസാൻ സ്നേഹസമ്മാനം വിതരണം ചെയ്തു.

പള്ളിക്കര : യുഎഇ മഠത്തിൽ കെഎംസിസി മുന്നൂറ്റി പതിമൂന് വീടുകളിലേക്കും മഠത്തിൽ ബദർ ജമാഅത്തിലെ ഉസ്താദുമാർക്കും റമദാൻ സ്നേഹസമ്മാനം വിതരണം ചെയ്തു .
മഠത്തിൽ ബദർ ജമാഅത്ത് ഖത്തീബ് ഇസ്മായിൽ ബിൻ അബ്ദുൽ റഹ്‌മാൻ അൽ ഖാസിമി അവർകളുടെ പ്രാത്ഥനയോടെ സ്നേഹ സമ്മാന വിതരണോൽ‌ഘാടനം ജില്ലാ മുസ്ലിം ലീഗ് ഉപാദ്യക്ഷൻ കെഇഎ ബക്കർ സാഹിബ് ശാഖാ പ്രസിഡന്റ് ശറഫുദ്ധീൻ മഠത്തിലിന് നൽകി നിർവഹിച്ചു.

ചടങ്ങിൽ അബ്ബാസ് മഠത്തിൽ ,സിറാജ് മഠത്തിൽ, സലീം, സുബൈർ ആലി, നൗഷാദ് ബികെ, കെസി ഷാഫി,അഷ്‌റഫ്, മുഹമ്മദ്, സാബിർ കെഎംസിസി നേതാക്കളായ ബഷീർ മൊയ്‌ദു, ആബിദ്,റിനാസ്, സുബൈർ,മുനീർ തുടങ്ങിയവർ പങ്കെടുത്തു.
മുസ്ലിം ലീഗ് ശാഖാ ജനറൽ സെക്രട്ടറി ഷമീർ സ്വാഗതവും യുഎഇ മഠത്തിൽ കെഎംസിസി സെക്രട്ടറി മുഹ്‌സിൻ നന്ദിയും പറഞ്ഞു .

പോലീസിനെ കണ്ടപ്പോൾ പരുങ്ങി; അന്വേഷിച്ചപ്പോൾ പാന്റിന്റെ രഹസ്യ കീശയിൽ നിന്നും കണ്ടെത്തിയത് മാരക  മയക്ക് മരുന്നായ എംഡിഎംഎ; ...
04/04/2024

പോലീസിനെ കണ്ടപ്പോൾ പരുങ്ങി; അന്വേഷിച്ചപ്പോൾ പാന്റിന്റെ രഹസ്യ കീശയിൽ നിന്നും കണ്ടെത്തിയത് മാരക മയക്ക് മരുന്നായ എംഡിഎംഎ; യുവാവ് പിടിയിൽ

പോലീസിനെ കണ്ടപ്പോൾ പരുങ്ങുകയും സംശയം ജനിപ്പിക്കുന്ന സാഹചര്യത്തിലും പെരുമാറിയ യുവാവിന്റെ പോക്കറ്റ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് മാരക മയക്ക് മരുന്നായ എംഡിഎംഎ. സംഭവത്തിൽ വിദ്യാനഗർ ചാലയിലെ റഫീഖ് മനസിലിലെ റാസിക്കിനെയാണ് കാസർകോട് സ്റ്റേഷൻ എസ്ഐ അഖിലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇന്ന് ഉച്ചയോടെ കാസർകോട് ടൗണിലാണ് സംഭവം. പെട്രോളിംഗ് ഡ്യുട്ടിയ്ക്കിറങ്ങിയ കാസർകോട് പോലീസ് സ്റ്റേഷൻ എസ്ഐ അഖിൽ, എസ്സിപിഒ വിനോദ് കുമാർ, സിപിഒ സനീഷ് ജോസഫ് എന്നിവരാണ് കാസർകോട് നായക്‌സ് എന്റർപ്രൈസസ് എന്ന കടയുടെ മുന്നിലെ മരത്തിന് സമീപം റാസിക്കിനെ കാണുകയായിരുന്നു. റാസിക്കിന്റെ പെരുമാറ്റത്തിൽ പന്തിക്കേട് തോന്നിയ പൊലീസ് നടത്തിയ പരിശോധനയിലാണ് പാന്റിന്റെ രഹസ്യ സിപ്പുള്ള ഭാഗത്ത് നിന്നും പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ നിലയിൽ എംഡിഎംഎ കണ്ടെത്തിയത്. പ്ലാസ്റ്റിക്ക് കവർ അടക്കം എട്ട് ഗ്രാം തൂക്കമുള്ള എംഡിഎംഎയാണ് യുവാവിൽ നിന്നും പോലീസ് കണ്ടെടുത്തത്.

25/03/2024

വയനാട്ടിൽ തമ്മിൽ പോര്; എൻഡിഎ പിളർപ്പിലേക്ക്; സുരേന്ദ്രന് ഗോ ബാക്ക് വിളിച്ച് പ്രവർത്തകർ…
ചരിത്രത്തിൽ ആദ്യമായി എൻഡിഎയ്ക്ക് രണ്ട് സ്ഥാനാർത്ഥികൾ

22/03/2024

തിരുവനന്തപുരം: നർത്തകൻ ആർഎല്‍വി രാമകൃഷ്ണനെതിരെ ജാതിഅധിഷേപം നടത്തിയ കലാമണ്ഡലം സത്യഭാമയെ വിവാദ നായിക എന്ന് തന്...

21/03/2024

ഈ സഹോദരിയെ കണ്ടോ ...?
10 വർഷമായിട്ടും ഇവരുടെ വീട് പണി തീർക്കാൻ ഇവർക്കായില്ല ...
പറ്റുന്ന ആളുകൾ ഒന്നു സഹായിക്കുമല്ലോ ...!
Federal bank
Act no-13700100164730
IFSC:FDRL0001370
Branch:kasaragod
UPI ID
rubeenasaleem666@okaxis.
Contact -8590725051
Gpay no-9947816664

തെരഞ്ഞെടുപ്പു കമ്മിഷണര്‍ നിയമനത്തിനു സ്റ്റേ ഇല്ല, ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിന്യൂഡല്‍ഹി: പുതിയ നിയമം അനുസരിച്ച്‌ തെരഞ...
21/03/2024

തെരഞ്ഞെടുപ്പു കമ്മിഷണര്‍ നിയമനത്തിനു സ്റ്റേ ഇല്ല, ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: പുതിയ നിയമം അനുസരിച്ച്‌ തെരഞ്ഞെടുപ്പു കമ്മിഷണര്‍മാരെ നിയമിച്ചതു സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി.

ഈ ഘട്ടത്തില്‍ നിയമനം സ്‌റ്റേ ചെയ്യുന്നത് കുഴപ്പത്തിലേക്കും അനിശ്ചിതത്വത്തിലേക്കും നയിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സഞ്ജിവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നടപടി.

പുതുതായി നിയമിതരായ കമ്മിഷണര്‍മാരായ ഗ്യാനേഷ് കുമാര്‍, സുഖ്ബിര്‍ സന്ധു എന്നിവര്‍ക്കെതിരെ ആക്ഷേപമൊന്നുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇലക്ഷന്‍ കമ്മിഷന്‍ എക്‌സിക്യൂട്ടിവിന്റെ പരിധിയിലാണെന്നു പറയാനാവില്ലെന്നും കോടതി ഹര്‍ജിക്കാരോട് പറഞ്ഞു.

കേന്ദ്രം കൊണ്ടുവന്ന നിയമം തെറ്റെന്നു പറയാനാവില്ല. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ കാര്യങ്ങളെ സന്തുലനത്തോടെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. നിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാം. എന്നാല്‍ സ്‌റ്റേ ചെയ്യാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

നിയമം ഇല്ലാതിരുന്ന ഘട്ടത്തില്‍ കമ്മിഷണര്‍മാരുടെ നിയമനത്തിനു സംവിധാനമുണ്ടാക്കുകയാണ് നേരത്തെ സുപ്രീം കോടതി ചെയ്തത്. നിയമന സമിതിയില്‍ ജുഡീഷ്യല്‍ അംഗം വേണമെന്നത് നിര്‍ബന്ധമല്ല. അങ്ങനെ കോടതി നിര്‍ദേശിച്ചിട്ടില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

'കറുത്തവര്‍ മത്സരത്തിനു വേണ്ട, പറഞ്ഞതില്‍ ഒരു കുറ്റബോധവുമില്ല'; അധിക്ഷേപം തുടര്‍ന്ന് സത്യഭാമതൃശൂര്‍: വംശീയ അധിക്ഷേപങ്ങളെ...
21/03/2024

'കറുത്തവര്‍ മത്സരത്തിനു വേണ്ട, പറഞ്ഞതില്‍ ഒരു കുറ്റബോധവുമില്ല'; അധിക്ഷേപം തുടര്‍ന്ന് സത്യഭാമ

തൃശൂര്‍: വംശീയ അധിക്ഷേപങ്ങളെ ന്യായീകരിച്ച്‌ നര്‍ത്തകിയും അധ്യാപികയുമായ കലാമണ്ഡലം സത്യഭാമ. പറഞ്ഞതില്‍ ഒരു കുറ്റബോധവുമില്ല.

ഇനിയും പറയും. ആരുടേയും പേരു പറഞ്ഞിട്ടില്ല. മോഹിനിയാട്ടം അവതരിപ്പിക്കുന്നത് മോഹിനിയാകണം, മോഹനന്‍ ആകരുത്. കറുത്ത നിറമുള്ള കുട്ടികള്‍ക്ക് സൗന്ദര്യ മത്സരത്തില്‍ ഫസ്റ്റ് കിട്ടിയിട്ടുണ്ടോയെന്നും സത്യഭാമ ചോദിച്ചു.

മോഹിനിയാട്ടം അവതരിപ്പിക്കുന്ന മാഡം സുന്ദരിയാണെന്ന് കരുതുന്നുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കലാമണ്ഡലം സത്യഭാമയുടെ പ്രതികരണം ഇപ്രകാരമായിരുന്നു. 'ഞാന്‍ ഇപ്പോള്‍ 66 വയസ്സായിട്ടും ഇങ്ങനെ ഇരിക്കുന്നില്ലേ. അതെനിക്ക് മതി. അതില്‍ റിപ്പോര്‍ട്ടറുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട. ഒരു മാധ്യമങ്ങള്‍ക്കും പൊള്ളേണ്ട കാര്യമില്ല'.

കോടതിക്കും പൊലീസിനും തെളിവാണ് വേണ്ടത്. താന്‍ ഒരു വ്യക്തിയുടേയും പേരു പറഞ്ഞിട്ടില്ല. പേരു പറഞ്ഞാലാണ് കുഴപ്പമുള്ളത്. നിങ്ങള്‍ എല്ലാവരും കൂടി ആ വ്യക്തിയുടെ കൂടെ കൂടിക്കോളൂ. ഒരു വിരോധവുമില്ല. 'എന്റെ പേരിനൊപ്പമുള്ള കലാമണ്ഡലം എന്നത് എടുത്തു കളയാനൊന്നും ആര്‍ക്കും പറ്റില്ല. അത് കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്തതാണ്. വ്യക്തിപരമായി ഒരാളെയും അധിക്ഷേപിച്ചിട്ടില്ല. എന്റെ കലയുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഇനിയും അഭിപ്രായം പറയും'.

'ഞാന്‍ സൗന്ദര്യത്തെക്കുറിച്ചാണ് പറഞ്ഞത്. നിങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ചെയ്യുന്ന പോലത്തെ തൊഴിലല്ല ഇത്. ഇതിന് അത്യാവശ്യം സൗന്ദര്യം അടക്കമുള്ള കാര്യങ്ങളുണ്ട്. യുവജനോത്സവത്തില്‍ സൗന്ദര്യം എന്ന കോളം എടുത്തു കളയാന്‍ നിങ്ങളെക്കൊണ്ട് പറ്റുമോ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഒരു കുട്ടിക്ക് മോഹിനിയാട്ടത്തിന് സമ്മാനം കൊടുത്തപ്പോള്‍, ആ കുട്ടിക്ക് എന്തു സൗന്ദര്യമാണുള്ളതെന്ന് എന്നോട് ചോദിച്ചിട്ടുണ്ട്.'

മാഡത്തിന്റെ മക്കള്‍ കറുത്തതാണെങ്കില്‍ അവര്‍ക്ക് സൗന്ദര്യം ഇല്ല എന്നാണോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, 'കറുത്തതല്ല എന്നുള്ളത് ഞാനും എന്റെ ഭര്‍ത്താവും കൂടി തീരുമാനിച്ചോളാം. നിങ്ങള്‍ തീരുമാനിക്കേണ്ടെന്ന്' സത്യഭാമ മറുപടി പറഞ്ഞു. കറുത്ത കുട്ടി വന്നാല്‍ പഠിപ്പിക്കും. പക്ഷെ മത്സരത്തിന് പോകണ്ടാന്ന് പറയും. തൊഴിലു പഠിച്ചാല്‍ അമ്ബലങ്ങളിലും മറ്റും കളിക്കുന്നതിന് കുഴപ്പമില്ല. പക്ഷെ മത്സരത്തിന് പോകുമ്ബോള്‍ സൗന്ദര്യം എന്ന കോളമുണ്ട്. സൗന്ദര്യമില്ലെങ്കില്‍ അവര്‍ മാര്‍ക്ക് ഇടില്ലെന്ന് സത്യഭാമ പറഞ്ഞു.

ഇതില്‍ കലാകാരന്മാര്‍ വിചാരിച്ചാല്‍ ഒന്നും നടക്കില്ല. അത് സര്‍ക്കാര്‍ തന്നെ തീരുമാനിക്കണം. മത്സരത്തിന് സൗന്ദര്യം എന്ന കോളം എടുത്തുകളയണം. ഞങ്ങളൊക്കെ തിയറിയില്‍ ഡിപ്ലോമ ഒക്കെ എടുത്തവരാണ്. തിയറിയില്‍ ഒരു നര്‍ത്തകിക്ക് വേണ്ട ലക്ഷണങ്ങളെക്കുറിച്ചൊക്കെ പറയുന്നുണ്ട്. ആര്‍എല്‍വിയുമായിട്ട് എനിക്ക് ഒരു ബന്ധവുമില്ല. കലാമണ്ഡലത്തിലാണ് പഠിച്ചതെന്നും സത്യഭാമ പറഞ്ഞു.

കേരളത്തില്‍ 9 ജില്ലകളില്‍ വേനല്‍ മഴയ്ക്ക് സാധ്യതസംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി വേനല്‍മഴയെത്തുന്നു. 9 ജില്ലകളില്‍ ഇന...
21/03/2024

കേരളത്തില്‍ 9 ജില്ലകളില്‍ വേനല്‍ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി വേനല്‍മഴയെത്തുന്നു. 9 ജില്ലകളില്‍ ഇന്ന് മുതല്‍ 3 ദിവസത്തേക്ക് വേനല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.

കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്,കോഴിക്കോട് ,കണ്ണൂര്‍, മലപ്പുറം, കാസര്‍കോട്, തൃശ്ശൂര്‍ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത.

അതേസമയം പൊള്ളുന്ന ചൂടിനെ പൂര്‍ണമായി ശമിപ്പിക്കാന്‍ ഈ വേനല്‍ മഴയ്ക്ക് കഴിയില്ല. ഇന്ന് പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ എത്താനിടയുണ്ട്. കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ 38 ഡിഗ്രി വരെയും കോട്ടയം, കോഴിക്കോട്, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ 37 ഡിഗ്രി വരെയും ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ 36 ഡിഗ്രി വരെയും ചൂട് ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

*കോണ്‍ഗ്രസിന്റെ മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍; ഇന്നും കേന്ദ്ര തിരഞ്ഞടുപ്പ് സമിതി യോഗം*കോണ്‍ഗ്രസിന്റെ മൂന്നാം ഘട...
21/03/2024

*കോണ്‍ഗ്രസിന്റെ മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍; ഇന്നും കേന്ദ്ര തിരഞ്ഞടുപ്പ് സമിതി യോഗം*

കോണ്‍ഗ്രസിന്റെ മൂന്നാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് അല്ലെങ്കില്‍ നാളെ പുറത്തുവിടും. ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി മഹാരാഷ്ട്ര, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ നടത്തി.

മഹാരാഷ്ട്രയില്‍ 12 സീറ്റുകള്‍ക്ക് ധാരണയായിട്ടുണ്ട്.

കര്‍ണാടക, പശ്ചിമ ബംഗാള്‍, അരുണാചല്‍ പ്രദേശ്, സിക്കിം, തെലങ്കാന സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് തിരഞ്ഞെടുപ്പ് സമിതി ചൊവ്വാഴ്ച രൂപം നല്‍കിയിരുന്നു. മധ്യപ്രദേശിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചയ്ക്ക് ഇന്നും കേന്ദ്ര തിരഞ്ഞടുപ്പ് സമിതി യോഗം നിശ്ചയിച്ചിട്ടുണ്ട്. രണ്ട് ഘട്ടങ്ങളിലായി 82 സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് ഇതുവരെ പ്രഖ്യാപിച്ചത്. ബിജെപിയുടെ മൂന്നാം ഘട്ട സ്ഥാനാര്‍!ത്ഥി പട്ടികയും ഉടന്‍ പുറത്തുവിടും.

ഡോ. ഷഹനയുടെ ആത്മഹത്യ; പ്രതി ഡോ. റുവൈസിന് തിരിച്ചടി, പിജി പഠനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞുകൊച്ചി: ഡോക്ടർ ഷഹനയുടെ ആത്...
20/03/2024

ഡോ. ഷഹനയുടെ ആത്മഹത്യ; പ്രതി ഡോ. റുവൈസിന് തിരിച്ചടി, പിജി പഠനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞു

കൊച്ചി: ഡോക്ടർ ഷഹനയുടെ ആത്മഹത്യ കേസില്‍ അറസ്റ്റിലായ പ്രതി ഡോ. റുവൈസിന്റെ പിജി പഠനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞു. പഠനം തുടരാൻ അനുവദിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവാണ് ഡിവിഷൻ ബഞ്ച് തടഞ്ഞത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി. റുവൈസിന്റെ സസ്പെൻഷൻ മൂന്ന് മാസത്തേക്ക് കൂടി നീട്ടാൻ കോളേജ് നേരത്തെ തീരുമാനിച്ചിരുന്നു. ഇക്കാര്യം പരിശോധിക്കാൻ സർക്കാർ കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തിരുന്നു. കമ്മിറ്റി ഒരാഴ്ചയ്ക്കകം അച്ചടക്ക നടപടി പുനഃപരിശോധിച്ച് തീരുമാനമെടുക്കാൻ ഡിവിഷൻ ബെഞ്ച് നിർദേശം നല്‍കി.

ഷഹനയുമായുള്ള വിവാഹത്തില്‍ നിന്ന് അവസാന നിമിഷമാണ് ഡോ. റുവൈസ് പിന്മാറിയത്. ബന്ധത്തിൽ നിന്നും പിന്മാറിയതിനാൽ ആത്മഹത്യ ചെയ്യുകയാണെന്ന് കാണിച്ചാണ് ഡോ. ഷഹന ഡോ. റുവൈസിന് വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു. ഷഹന ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് അറിഞ്ഞിട്ടും റുവൈസ് തടയാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല. സന്ദേശം എത്തിയതിന് പിന്നാലെ റുവൈസ് ഷഹനയുടെ നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇത് ഷഹനയുടെ മനോനില കൂടുതൽ തകർക്കാൻ ഇടയാക്കിയിട്ടുണ്ടെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ.

നീറ്റ് പരീക്ഷ ഒഴിവാക്കും, ​ഗവർണർ പദവി കളയും; വൻ പ്രഖ്യാപനവുമായി തമിഴ്നാട്ടിലെ ഡിഎംകെ പ്രകടനപത്രികചെന്നൈ: വൻ പ്രഖ്യാപനങ്ങ...
20/03/2024

നീറ്റ് പരീക്ഷ ഒഴിവാക്കും, ​ഗവർണർ പദവി കളയും; വൻ പ്രഖ്യാപനവുമായി തമിഴ്നാട്ടിലെ ഡിഎംകെ പ്രകടനപത്രിക

ചെന്നൈ: വൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട്ടിലെ ഡിഎംകെ പ്രകടനപത്രിക. ഗവർണർ പദവി എടുത്തുകളയുമെന്നും, ക്രിമിനൽ നടപടികളിൽ നിന്ന് ഗവർണർക്ക് പരിരക്ഷ നൽകുന്ന ഭരണഘടനാ വകുപ്പ് ഭേദഗതി ചെയ്യുമെന്നും ഡിഎംകെ പ്രകടനപത്രികയിൽ പറയുന്നു. ഇന്ത്യ മുന്നണി വിജയിച്ചാൽ, പെട്രോൾ വില 75 രൂപയും ഡീസൽ വില 65ഉം രൂപയായി കുറയ്ക്കും. നീറ്റ് പരീക്ഷ ഒഴിവാക്കുമെന്നും, യുസിസി, സിഎഎ എന്നിവ നടപ്പാക്കില്ലെന്നും സ്റ്റാലിൻ പറഞ്ഞു.

അതേസമയം, 21 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയും ഡിഎംകെ പ്രഖ്യാപിച്ചു.11 പുതുമുഖങ്ങളാണ് പട്ടികയിലുള്ളത്. കനിമൊഴി, ടി.ആർ.ബാലു, എ.രാജ, ദയാനിധി മാരൻ എന്നിവരാണത്. അതേസമയം മുൻ മന്ത്രി കെ പൊന്മുടിയുടെ മകന് സീറ്റ് നിഷേധിക്കുകയും ചെയ്തു.
നേരത്തേയും പൗരത്വ നിയമ ഭേദഗതിക്കെതിരെ കടുത്ത വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം‌കെ സ്റ്റാലിൻ രംഗത്തെത്തിയിരുന്നു. ഇസ്ലാമോഫോബിയക്ക് നിയമസാധുത നൽകാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്നാണ് സ്റ്റാലിൻ വിമർശിച്ചത്. രാജ്യത്തെ മതേതരഘടനയെ നശിപ്പിക്കാനാണ് ശ്രമമാണ് മോദി സർക്കാർ നടത്തുന്നതെന്നും സിഎഎ ഭരണഘടനാവിരുദ്ധമെന്നും തമിഴ്നാട് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ആര്‍എസ്എസ് പ്രവർത്തകന് കുത്തേറ്റ സംഭവം; മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ആൾ ഉൾപ്പെടെ 3 പേർ കസ്റ്റഡിയിൽതിരുവനന്തപുരം: കാട്ടാ...
20/03/2024

ആര്‍എസ്എസ് പ്രവർത്തകന് കുത്തേറ്റ സംഭവം; മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ആൾ ഉൾപ്പെടെ 3 പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: കാട്ടാക്കടയിൽ ആര്‍എസ്എസ് പ്രവർത്തകൻ വിഷ്ണുവിനെ ആക്രമിച്ച സംഭവത്തിൽ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ആൾ ഉൾപ്പെടെ മൂന്ന് പേർ കസ്റ്റഡിയിൽ. കാട്ടാക്കട പൊലീസാണ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. മറ്റൊരു പ്രതി ജിത്തു ഒളിവില്ലാണെന്ന് പൊലീസ് അറിയിച്ചു. ജിത്തുവിൻ്റെ സുഹൃത്ത് നെവിയും രണ്ട് പേരുമാണ് കസ്റ്റഡിയിലുള്ളത്. ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമല്ലെന്നും വ്യക്തിപരമായ പകയെന്നും പൊലീസ് പറഞ്ഞു.

ഇന്നലെ രാത്രിയാണ് അമ്പലത്തിൻകാലയിലെ കാഞ്ഞിരംവിള ശക്തി വിനായക ക്ഷേത്രത്തിലെ ഉത്സവ പരിപാടിക്കിടെയാണ് തലക്കോണം സ്വദേശിയായ ആര്‍എസ്എസ് പ്രവർത്തകൻ വിഷ്ണുവിന് കുത്തേറ്റത്. വിഷ്ണു ബൈക്കിൽ കയറുന്നതിനിടെ ചവിട്ടി വീഴ്ത്തിയ അഞ്ചംഗ സംഘം വിഷ്ണുവിനെ ആക്രമിക്കുകയായിരുന്നു. ക്ഷേത്രത്തിലേക്കുള്ള ഘോഷയാത്ര കടന്നുപോയ ഉടനായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിലും നെറ്റിയിലും വാരിയെല്ലിന്റെ ഭാഗത്തും ഗുരുതരമായി പരിക്കേറ്റ ഇയാളെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. അമ്പലത്തിൻകാലയിൽ ആര്‍എസ്എസ് പ്ലാവൂര്‍ മണ്ഡലം കാര്യവാഹാണ് വിഷ്ണു. സ്ഥലത്ത് പൊലീസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.

പൊതു പ്രവർത്തനം അള്ളാഹു ഏറ്റവും ഇഷ്ട്ടപ്പെടുന്ന കാര്യം സിംസാറുൽ ഹഖ് ഹുദവി                  ദുബായ് : പൊതു പ്രവർത്തനം അള്ള...
20/03/2024

പൊതു പ്രവർത്തനം അള്ളാഹു ഏറ്റവും ഇഷ്ട്ടപ്പെടുന്ന കാര്യം സിംസാറുൽ ഹഖ് ഹുദവി

ദുബായ് : പൊതു പ്രവർത്തനം അള്ളാഹു ഏറ്റവും ഇഷ്ട്ടപ്പെടുന്ന ഒരു കാര്യവും നാളെ സ്വാർകത്തിൽ എളുപ്പം പ്രവേശിക്കാൻ ഉപകാരവും ആകുമെന്ന്
പ്രമുഖ പ്രാസംഗികൻ ബഹു സിംസാറുൽ ഹഖ് ഹുദവി ഉസ്താത് അഭിപ്രായപ്പെട്ടു ദുബായ് കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി ദുബായ് പെർൾ ഗ്രീക്ക് ഹോട്ടെലിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ റംസാൻ സന്ദേശം നൽക്കുകയായിരുന്നു അദ്ദേഹം പ്രസിഡന്റ് റഫീഖ് മാങ്ങാട് അദ്ദ്യക്ഷം വഹിച്ചു പ്രമുഖ വ്യവസായിയും സേഫ് ലൈൻ ഗ്രൂപ്‌ ഓഫ്‌ കമ്പനിയുടെ എം ഡി യുമായ ഡോക്ടർ അബുബക്കർ കുറ്റിക്കോൽ റംസാൻ റിലീഫിന്റെ ബ്രോഷർ പ്രകാശനം ബഹു സിംസാറുൽ ഹഖ് ഹുദവി ഉസ്താദിന് നൽകി കൊണ്ട് നിർവഹിച്ചു സംഗമം സ്റ്റേറ്റ് ഓർഗനൈസിംഗ് സെക്രട്ടറി ഹംസ തോട്ടി ഉൽഘടനം നിർവഹിച്ചു ജനറൽ സെക്രട്ടറി ഹനീഫ്‌ കട്ടക്കാൽ സ്വാഗതം പറഞ്ഞു സംഗമത്തിൽ പുതുതായി റജിരഞ്ചെടുത്ത ജില്ലാ ഭാരവാഹികൾ ആയ പ്രസിണ്ടന്റ് സലാം കന്യാപ്പാടി ജനറൽ സെക്രട്ടറി ഹനീഫ്‌ ടീ ആർ വൈസ് പ്രസിഡന്റ് ഇസ്മായിൽ നാലാംവാതുക്കൽ വൈസ് പ്രസിഡന്റ് അബ്ബാസ് കെ പി സെക്രട്ടറി സി എ ബഷീര് എന്നിവർക്ക് സ്വീകരണം നൽകി പ്രവാസി ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ് ശാഫി ഹാജി കോട്ടക്കുന്ന് അബ്ദുല്ല ആറങ്ങാടി അഫ്സൽ മൊട്ടമ്മൽ ജില്ലാ ഭാരവാഹികൾ ആയ സി എച് നൂറുദ്ദീൻ ഹസൈനാർ ബീജേന്തെടുക്കാ മുനീർ ബെരിക്ക നൂറുദ്ദീൻ ആറാട്ടുകടവ്‌ റഫീഖ് പടന്ന അഷ്‌റഫ് ബായാർ മൊയ്‌ദീൻ അബ്ബ ബാവ സുബൈർ അബ്ദുല്ല സിദ്ധീഖ് ചൗക്കി. റാഫി പള്ളിപുറം,റൗഫ്‌ കെ ജി എൻ, ഹമീദ് ചന്ദ്രിക,മണ്ഡലം നേതാക്കൾ ആയ എ ജീ എ റഹ്‌മാൻ ഇബ്രാഹിം ബേരിക്ക ഖാലിദ് പാലക്കി സൈഫു മൊഗ്രാൽ ഉപ്പി കല്ലന്ഗൈ മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക ഹാഷിം മഠം നിസ്സാർ മാങ്ങാട് മുനീർ പള്ളിപ്പുറം നവാസ് എടനീർ അസ്‌ലം കോട്ടപ്പാറ ഉബൈദ് അബ്ദുൾറഹ്മാൻ അജ്മൽ പൊവ്വൽ ആരിഫ് ചെരുമ്പ റിസ്‌വാൻ കളനാട് അസീബ് മഠം തുടങ്ങിയവർ സമ്പനധിച്ചു റഷീദ് ഹാജി കല്ലിങ്കൽ പ്രാർത്ഥന നടത്തി ട്രഷറർ നംഷാദ് പൊവ്വൽ നന്ദി പറഞ്ഞു

19/03/2024

പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രത്തിലേക്ക് അരമങ്ങാനം തുക്കോച്ചി വളപ്പിൽ നിന്നുള്ള കാഴ്ച്ചയുടെ വിശേഷങ്ങൾ കാണാം

ആർടിഒ ഉദ്യോഗസ്ഥരുടെ ജനവിരുദ്ധ നിലപാടുകൾ തിരുത്തണം.ജില്ലാ ജനകീയ നീതി വേദികാസർകോട്: കാസർകോട് ജില്ലയിൽ ഒരു പഠിതാവ് ലൈസൻസിന്...
18/03/2024

ആർടിഒ ഉദ്യോഗസ്ഥരുടെ ജനവിരുദ്ധ നിലപാടുകൾ തിരുത്തണം.
ജില്ലാ ജനകീയ നീതി വേദി

കാസർകോട്: കാസർകോട് ജില്ലയിൽ ഒരു പഠിതാവ് ലൈസൻസിന് അപേക്ഷിച്ചാൽ 90 ദിവസം കഴിഞ്ഞാൽ മാത്രമെ ലേണിംഗ് ടെസ്റ്റിന് തിയ്യതി ലഭ്യമാക്കുകയുള്ളുവെന്നും, ലേണിംഗ് പാസായ പഠിതാവിന് 60 ദിവസം കഴിഞ്ഞാൽ മാത്രമെ ടെസ്റ്റിന് തിയ്യതി നൽകുകയുള്ളുവെന്നും, സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ ലേണിംഗിന് അപേക്ഷിച്ചാൽ 30 ദിവസത്തിനകവും, ലേണിംഗ് പാസായാൽ ഒരു മാസത്തിനകവും ടെസ്റ്റിന് അനുമതി നൽകുന്നതായായും, കാസർകോടെ ജനങ്ങളെ എല്ലാ വിഷയത്തിലും എന്ന പോലെ ട്രൈവിംഗ് പഠന വിഷയത്തിലും വലിയ അവണ ഗണനയാണ് നേരിട്ട് കൊണ്ടിരിക്കുന്നതെന്നും, ട്രൈവിംഗ് ടെസ്റ്റ് തിയ്യതി ലഭ്യമായ പഠിതാവിന് പ്രസ്തുത ദിനത്തിൽ വല്ല പി.എസ് സി പരീക്ഷയോ ജോലി സംബന്ധമായ ഇൻ്റർവ്യൂവിനോ പങ്കെടുക്കാൻ ഉണ്ടെങ്കിൽ ഒരാഴ്ക്ക് ശേഷം തിയ്യതി നൽകണമെന്ന് അപേക്ഷിച്ചാൽ അതംഗിക്കാറുമില്ലന്നും, ഡിടിസി ഓഫിസർക്ക് അപേക്ഷ നൽകിയാൽ അദ്ദേഹം ജില്ലാ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് മാറ്റി തരാൻ നിർദേശിക്കയാണ് പതിവെന്നും,
അധികവും തിയ്യതി നൽകാതെ പഠിതാക്കളെ ബുദ്ധിമുട്ടിക്കുകയും 3 മാസത്തിനുള്ള തിയ്യതിയാണ് നൽകാറുള്ളതെന്നും,
അപ്പോഴേക്കും വീണ്ടും ലേണിംഗ് പാസ് പുതുക്കേണ്ടതിലേക്ക് ഭീമമായ സംഖ്യ പഠിതാവ് നൽകേണ്ടിയും വരികയാണെന്നും,
കാസർകോട് ജില്ലയിൽ ഗൾഫിൽ നിന്നും ലൈസൻസ് കരസ്ഥമാക്കി വന്നിട്ട് ഇന്ത്യൻ ട്രൈവിംഗ് ലൈസൻസിന് അപേക്ഷിച്ചാൽ പോലും 2 മാസത്തെ സമയ ദൈർഘ്യമുള്ള ലേണിംഗ് ലൈസൻസ് സമയ പരിതി മൂലം ആർക്കും തന്നെ ലൈസൻസ് ലഭ്യമാകാറില്ലെന്നും, ഈ വിഷയത്തിൽ ട്രാൻഫോർട്ട് മന്ത്രി ഇടപെടൽ നടത്തുകയും ഉന്നതതല വിജ്ഞാപനം വന്നിട്ട് പോലും കാസർകോട് ജില്ലയിലെ ആർടിഒ ഉദ്യോഗസ്ഥന്മാർ ഒരു പരിഗണനയും നൽകാതെ പൊതു സമൂഹത്തെ ദ്രോഹിച്ച് കൊണ്ടിരിക്കയാണെന്നും ജില്ലാ ജനകീയ നീതി വേദി പ്രസിഡണ്ട് സൈഫുദ്ദീൻ കെ. മാക്കോട് സംസ്ഥാന ഗതാഗതാ വകുപ്പ് മന്ത്രി ഗണേഷ് നൽകിയ പരാതിയിൽ പറയുകയുണ്ടായി.

നിലവിൽ കാസർകോട് ജില്ലക്ക് സ്ഥിരമായയ ഒരു ആർടിഒ യെയോ, ജോയൻ്റ് ആർഡിഒ ഇല്ലന്നും പുതിയ വകുപ്പ് തല ഉദ്യോഗസ്ഥന്മാരെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടു.

ഫോൺ :9846-46564

പരിശുദ്ധ റമസാൻ മാസത്തെദാനധർമ്മങ്ങൾക്കൊണ്ട്ധന്യമാക്കുകഅബൂദാബി: പരിശുദ്ധ റമസാൻ മാസത്തെ ദാനധർമ്മങ്ങൾ ക്കൊണ്ട് ധന്യമാക്കണമെന...
18/03/2024

പരിശുദ്ധ റമസാൻ മാസത്തെ
ദാനധർമ്മങ്ങൾക്കൊണ്ട്
ധന്യമാക്കുക

അബൂദാബി: പരിശുദ്ധ റമസാൻ മാസത്തെ ദാനധർമ്മങ്ങൾ ക്കൊണ്ട് ധന്യമാക്കണമെന്ന് അബൂദാബി മേൽപറമ്പ് ഇഫ്താർ സംഗമം യോഗം മെമ്പർമാരോട് ഉണർത്തി.

യോഗത്തിൽ അബൂദാബി മേൽപറമ്പ് ജമാഅത്ത് പ്രസിഡണ്ട് സെയ്യിദ് ശിഹാബ് തങ്ങൾ അൽ ഹാദി അദ്ധ്യക്ഷത വഹിച്ചു
ദുബൈ മേൽപറമ്പ് ജമാഅത്ത് വർക്കിംഗ് പ്രസിഡണ്ട് അഷ്റഫ് ബോസ് ഉദ്ഘാടനം ചെയ്തു. ഷാർജാ മേൽപറമ്പ് ജമാഅത്ത് പ്രസിഡണ്ട് അബ്ദുൽ ഖാദർ നിയാസ് ചേടിക്കമ്പനി, ദുബൈ ജനറൽ സെക്രട്ടറി റാഫി പള്ളിപ്പുറം, ജോയിൻ്റ് സെക്രട്ടറിമാരായ റഉഫ് കെ ജി എൻ ,അസീസ് സി ബി, മുഹമ്മദ് കുഞ്ഞി ചാത്തങ്കൈ, അബൂബക്കർ സി ബി, റാസിക്ക്, അഷ്റഫ് കെ ആർ, നസീർ കെ എ, ജുനൈദ് മരവയൽ, ശബീർ, എന്നിവർ സംസാരിച്ചു.

അബൂബക്കർ ഫൈസി കോക്കൂർ റമസാൻ പ്രഭാഷണം നടത്തി.

നസീർ കട്ടക്കാൽ, ഇല്യാസ് ബി ഡി,ശഹീർ, ശംസീർ, ഇബ്രാഹിം സിബി, ശരീഫ്,
ബാസിം, സുധീർ ,ഇർഷാദ് എന്നിവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.

അബൂദാബി മേൽപറമ്പ് ജമാഅത്ത് ജനറൽ സെക്രട്ടറിമുഹമ്മദ് കുഞ്ഞി ഇ എം
സ്വാഗതവും ട്രഷറർ ഹാരിസ് കല്ലട്ര നന്ദിയും പറഞ്ഞു.

Address

GOLDEN ARCADE, NEAR NEW BUS STAND

671121

Alerts

Be the first to know and let us send you an email when REAL INDIA Vision Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share