Ex-Ed Media

Ex-Ed Media Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ex-Ed Media, Media/News Company, .

13/12/2021
ലോഹിയേട്ടനില്ലാതെ മലയാള സിനിമ ഒരു വ്യാഴവട്ടം പിന്നിടുമ്പോൾ.               🌹†***†***†**†***†***†🌹 'തനിയാവ‍ർത്തനം' മുതൽ  '...
28/06/2021

ലോഹിയേട്ടനില്ലാതെ മലയാള സിനിമ ഒരു വ്യാഴവട്ടം പിന്നിടുമ്പോൾ.
🌹†***†***†**†***†***†🌹

'തനിയാവ‍ർത്തനം' മുതൽ 'നിവേദ്യം' വരെ. രണ്ടു ദശാബ്ദത്തോളം മലയാള സിനിമയിൽ നിറഞ്ഞു നിന്ന ലോഹിയേട്ടൻ്റേതായി 44 തിരക്കഥകള്‍ , സംവിധായകനായി 12 ചിത്രങ്ങള്‍. തനിയാവര്‍ത്തനത്തിലെ ബാലന്‍ മാഷ്, അമരത്തിലെ അച്ചൂട്ടി, ഭരതത്തിലെ ഗോപിനാഥ്, കിരീടത്തിലെ സേതു മാധവന്‍, തുടങ്ങി ലാലേട്ടനും മമ്മൂക്കയും പകർന്നാടിയ എത്രയെത്ര കഥാപാത്രങ്ങൾ നമ്മൾക്ക് സമ്മാനിച്ച ലോഹിതദാസ് വിടപറഞ്ഞിട്ട് പന്ത്രണ്ട് വര്‍ഷമാകുന്നു.

1986-ൽ മലയാള നാടകവേദിയില്‍ എത്തിയ അദ്ദേഹത്തിന് ആദ്യ നാടകമായ'സിന്ധു ശാന്തമായൊഴുകുന്നു' വിലൂടെത്തന്നെ
സംസ്ഥാനസര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു. 'അവസാനം വന്ന അതിഥി', 'സ്വപ്നം വിതച്ചവർ' തുടങ്ങിയ നാടകങ്ങളും എഴുതി.
നാടകരംഗത്ത് ശ്രദ്ധേയനായ അദ്ദേഹം
പെട്ടെന്ന് തന്നെ സിനിമാമേഖലയിലേക്ക് കടന്നു വന്നു. 1987-ൽ സിബി മലയിൻ്റെ 'തനിയാവര്‍ത്തന' മാണ് അദ്ദേഹം തിരക്കഥ എഴുതിയ ആദ്യ ചിത്രം.

മനുഷ്യൻ്റെ ആത്മസംഘര്‍ഷങ്ങള്‍ അതേ വൈകാരിക തീക്ഷണതയില്‍ ലോഹിയുടെ തൂലികത്തുമ്പിൽ വിരിഞ്ഞത് അഭ്രപാളികളിൽ തെളിഞ്ഞപ്പോൾ അവ മലയാളികളുടെ മനസ്സിൻ്റെ ആഴങ്ങളിലേക്കിറങ്ങിച്ചെന്നു.എന്നും ഓർമ്മിക്കാൻ ഒരുപിടി സിനിമകൾ മലയാളത്തിന് സമ്മാനിച്ച അദ്ദേഹത്തിനെ കാലമെത്ര കഴിഞ്ഞാലും മലയാളിയുടെ മനസ്സിൽ നിന്ന് മായില്ല......

സുരേഷ് ഗോപിക്ക് പിറന്നാള്‍ സമ്മാനം:251–ാം സിനിമയുടെ ക്യാരക്ടർ ലുക്ക് പുറത്ത് ❤️
26/06/2021

സുരേഷ് ഗോപിക്ക് പിറന്നാള്‍ സമ്മാനം:251–ാം സിനിമയുടെ ക്യാരക്ടർ ലുക്ക് പുറത്ത് ❤️

21/06/2021

is

Actor Vijay Anirudh Ravichander PoojaHegde

മിതാലി   രാജിന്‍റെ  ജീവിതത്തെ   അസ്പദമാക്കി   "സബാഷ്    മിത്തു"                --------------------ബയോപിക്കായ 'സബാഷ്    ...
09/04/2021

മിതാലി രാജിന്‍റെ ജീവിതത്തെ അസ്പദമാക്കി "സബാഷ് മിത്തു"
--------------------
ബയോപിക്കായ 'സബാഷ് മിത്തു' വിൻ്റെ ഷൂട്ടിംഗിന് തുടക്കമായി. വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലിയെ സ്ക്രീനില്‍ അവതരിപ്പിക്കുന്നത് താപ്സി പന്നുവാണ്. രാഹുല്‍ ധൊലാക്കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2019 ല്‍ മിതാലിയുടെ ജന്മദിനത്തിലായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. ചിത്രത്തിനായി
താപ്സി നടത്തിയ ട്രാന്‍സ്ഫര്‍മേഷന്‍ ശ്രദ്ധേയമായിരുന്നു.

ഓർമ്മകളിലെ......വിജയശ്രീ...🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹   എഴുപതുകളിലെ യുവതലമുറയുടെ ഹൃദയം കവർന്ന വശ്യമായ പുഞ്ചിരിയുടേയും ജ്വലിക്കുന്ന സൗന...
17/03/2021

ഓർമ്മകളിലെ......വിജയശ്രീ...
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

എഴുപതുകളിലെ യുവതലമുറയുടെ ഹൃദയം കവർന്ന വശ്യമായ പുഞ്ചിരിയുടേയും ജ്വലിക്കുന്ന സൗന്ദര്യത്തിന്റേയും ഉടമ. അഭിനയശേഷിയിലും ഒട്ടും പിന്നിലല്ലാതിരുന്ന അവരെ കരിയറിൻ്റെ ഔന്ന്യത്തിത്തിൽ നിൽക്കുമ്പോൾ മരണം കൂട്ടിക്കൊണ്ടുപോകുന്നു.ആ മരണത്തിൻ്റെ ദുരൂഹത അന്നും ഇന്നും ഉത്തരം കിട്ടാതെ........."വിജയശ്രീ"

'പൂജാപുഷ്പം' എന്ന ചിത്രത്തോടെയാണ് മലയാള മനസ്സിലേക്കവർ ചേക്കേറിയത്.
ഇരുപത്തിയൊന്ന് വയസ്സിനുള്ളില്‍ എഴുപതോളം ചിത്രങ്ങളില്‍ അഭിനയിച്ച വിജശ്രീയെ അക്കാലത്ത് മലയാളത്തിലെ 'മർലിൻ മൺറോ' എന്നറിയപ്പെട്ടു. 'രക്തപുഷ്പം' എന്ന ചിത്രത്തോടെ തിരക്കേറെയുള്ള നടിയായിമാറിയ അവർദക്ഷിണേന്ത്യയിലെ നാലുഭാഷകളിലും നിറഞ്ഞു നിന്നു.

അവരുടെ കരിയറിൽ നസീറിനോടൊപ്പമാണ്
കൂടുതല്‍ സിനിമയില്‍ നായികയായത്.
തമിഴില്‍ ശിവാജിയുടെ നായികയായും വേഷമിട്ട വിജയശ്രീ പ്രേക്ഷക ലക്ഷങ്ങളേയാണ് ഞെട്ടിച്ചുകൊണ്ട് 1974 മാര്‍ച്ച് മാസത്തിലെ പതിനേഴാം തീയതിയാണ് ജീവിതത്തിൽ നിന്നും നടന്നു മറഞ്ഞത്.

അങ്കത്തട്ട്, ആരോമലുണ്ണി, പൊന്നാപുരംകോട്ട ,സ്വര്‍ണ്ണപുത്രി, ജീവിക്കാന്‍ മറന്നു പോയ സ്ത്രീ, യൗവനം, ആദ്യത്തെ കഥ.. തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ താൻ വെറുമൊരു ഗ്ളാമർ ഗേളല്ലെന്നും സൗന്ദര്യത്തോടൊപ്പം അഭിനയശേഷിയുമുണ്ടെന്നും അവർ
തെളിയിച്ചു...

Our First Production...❤️
24/12/2020

Our First Production...❤️

മലയാളികളുടെ കുടുംബസദസ്സുകളിൽ തരംഗമായി മാറിയ സൂപ്പർഹിറ്റ് പരമ്പര 'കുടുംബവിള'ക്കിലെ  വേദികയുടെ വേഷത്തിലെത്തുന്ന  ശരണ്യ ആനന...
04/11/2020

മലയാളികളുടെ കുടുംബസദസ്സുകളിൽ തരംഗമായി മാറിയ സൂപ്പർഹിറ്റ് പരമ്പര 'കുടുംബവിള'ക്കിലെ വേദികയുടെ വേഷത്തിലെത്തുന്ന ശരണ്യ ആനന്ദിന്റെ വിവാഹം.... 💞🌹💞🌹

നിവേദ തോമസിൻ്റെ പിറന്നാൾ ആഘോഷം..💞💞....
04/11/2020

നിവേദ തോമസിൻ്റെ പിറന്നാൾ ആഘോഷം..💞💞....

നിഷ്കളങ്കമായ നർമ്മം കൊണ്ട് മലയാളികളെ ചിരിപ്പിച്ച സൈനുദ്ദീൻ്റെ ഓർമ്മദിനം...🌹...
04/11/2020

നിഷ്കളങ്കമായ നർമ്മം കൊണ്ട് മലയാളികളെ ചിരിപ്പിച്ച സൈനുദ്ദീൻ്റെ ഓർമ്മദിനം...🌹...

ആ പഴയ ചിത്രങ്ങൾ കളറായപ്പോൾ...💞🌹💞...
04/11/2020

ആ പഴയ ചിത്രങ്ങൾ കളറായപ്പോൾ...💞🌹💞...

ബോളിവുഡ് അഭിനേതാവ് ഫറാസ് ഖാൻ അന്തരിച്ചു...
04/11/2020

ബോളിവുഡ് അഭിനേതാവ് ഫറാസ് ഖാൻ അന്തരിച്ചു...

പത്മപ്രഭാ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്..💞
03/11/2020

പത്മപ്രഭാ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്..💞

മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിക്കുന്ന "THE PRIEST" എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി.
03/11/2020

മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിക്കുന്ന "THE PRIEST" എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി.

ജെ.സി ഡാനിയേൽ പുരസ്കാരം******************************** മലയാള ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനക്കുള്ള  ജെ.സി ഡാനിയേൽ പുരസ്ക...
03/11/2020

ജെ.സി ഡാനിയേൽ പുരസ്കാരം
********************************
മലയാള ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനക്കുള്ള ജെ.സി ഡാനിയേൽ പുരസ്കാരത്തിന് സംവിധായകൻ
ഹരിഹരൻ അർഹനായി....💞💞

സ്മരണാഞ്ജലി...🌹🌹
03/11/2020

സ്മരണാഞ്ജലി...🌹🌹

03/11/2020

ഷാരൂഖ് ഖാൻ്റെ ജന്മദിനത്തിൽ ബുർജ് ഖലീഫ അദ്ദേഹത്തെ ആദരിച്ചപ്പോൾ....

Happy Birthday 💞🌹💞🌹....
02/11/2020

Happy Birthday 💞🌹💞🌹....

Happy Birthday 💞🌹💞🌹..
02/11/2020

Happy Birthday 💞🌹💞🌹..

‘ലക്ഷ്മി 'യുടെ പുതിയ പോസ്റ്റർ!അക്ഷയ്ക്കൊപ്പം കിയാരയുടെ ചിത്രവുമായി പുതിയ പോസ്റ്റർ നിർമ്മാതാക്കൾ പുറത്തിറക്കി.  വിവാദങ്ങള...
02/11/2020

‘ലക്ഷ്മി 'യുടെ പുതിയ പോസ്റ്റർ!

അക്ഷയ്ക്കൊപ്പം കിയാരയുടെ ചിത്രവുമായി പുതിയ പോസ്റ്റർ നിർമ്മാതാക്കൾ പുറത്തിറക്കി.
വിവാദങ്ങളെ തുടർന്ന് ലക്ഷ്മി ബോംബ് എന്ന സിനിമയുടെ പേര് മാറ്റിയിരുന്നു. രാഘവ ലോറൻസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന സിനിമ നവംബര്‍ 9ന് ആണ് ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്യുന്നത്. അക്ഷയ് കുമാറിന്‍റെ കേപ് ഓഫ് ഗുഡ് ഫിലിംസ്, ഷബീന ഖാന്‍, തുഷാര്‍ കപൂര്‍, ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

പൃഥ്വിരാജിന് നായികയായി അതിഥി ബാലൻ*********************************************പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രമാണ് കോള...
31/10/2020

പൃഥ്വിരാജിന് നായികയായി അതിഥി ബാലൻ
*********************************************
പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രമാണ് കോള്‍ഡ് കേസ്.നവാഗതനായ തനു ബാലക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.തമിഴ് നടി അതിഥി ബാലന്‍ ആണ് നായിക. പ്ലാന്‍ ജെ സിനിമയുടെ ബാനറില്‍ ജോമോന്‍ ടി ജോണ്‍ ഷമീര്‍ മുഹമ്മദ്, ആന്റോ ജോസഫ് ഫിലിം കമ്പനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്...

തെന്നിന്ത്യൻ താരം കാജൽ അഗർവാളും ഗൗതം കിച്ച്ലുവും  വിവാഹിതയായി.💞🌹🌹💞
30/10/2020

തെന്നിന്ത്യൻ താരം കാജൽ അഗർവാളും ഗൗതം കിച്ച്ലുവും വിവാഹിതയായി.💞🌹🌹💞

ഹോളിവുഡ് നടി  സ്കാർലറ്റ് ജൊഹാൻസണും കോളീൻ ജോസ്റ്റും വിവാഹിതരായി. 💞🌹💞🌹
30/10/2020

ഹോളിവുഡ് നടി സ്കാർലറ്റ് ജൊഹാൻസണും കോളീൻ ജോസ്റ്റും വിവാഹിതരായി. 💞🌹💞🌹

കാജൽ അഗർവാളിൻ്റെ ഹാൽഡി ആഘോഷം.💞💞..💞..💞
29/10/2020

കാജൽ അഗർവാളിൻ്റെ ഹാൽഡി ആഘോഷം.💞💞..💞..💞

ടോവിനോ പുതിയ മിനി കൂപ്പർ സ്വന്തമാക്കി ...💞💞...💞....
29/10/2020

ടോവിനോ പുതിയ മിനി കൂപ്പർ സ്വന്തമാക്കി ...💞💞...💞....

സിഐഡി മൂസയുടെ അനിമേഷൻ പതിപ്പുമായി ദിലീപ് വീണ്ടും.....
29/10/2020

സിഐഡി മൂസയുടെ അനിമേഷൻ പതിപ്പുമായി ദിലീപ് വീണ്ടും.....

കെപി ഉമ്മറിന് സ്മരണാഞ്ജലി. 💐💐💐💐💐💐💐💐💐💐കച്ചിനാംതൊടുക പുരയില്‍ ഉമ്മര്‍ എന്ന കെ പി ഉമ്മര്‍ കോഴിക്കോട് തെക്കേപ്പുറം എന്ന സ്ഥല...
29/10/2020

കെപി ഉമ്മറിന് സ്മരണാഞ്ജലി.
💐💐💐💐💐💐💐💐💐💐
കച്ചിനാംതൊടുക പുരയില്‍ ഉമ്മര്‍ എന്ന കെ പി ഉമ്മര്‍ കോഴിക്കോട് തെക്കേപ്പുറം എന്ന സ്ഥലത്ത് 1930 ഒക്ടോബർ 11നു ജനിച്ചു.1956 ൽ ഭാസ്‌ക്കരന്‍ മാഷിന്റെ രാരിച്ചന്‍ എന്ന പൗരനിലൂടെ സിനിമയിലെത്തുന്നത്. ഉമ്മര്‍ സ്നേഹജാൻ എന്നപേരിലായിരുന്നു ആദ്യം അഭിനയിച്ചത്. തുടർന്ന് കെ പി ഉമ്മർ തൊണ്ണൂറുകളുടെ അവസാനം വരെ അഞ്ഞൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഫാസിലിന്റെ ഹരികൃഷ്ണൻസ് ആണ് അവസാന ചിത്രം. മൂലധനം എന്ന ചിത്രത്തിലെ കെ പി ഉമ്മറിന്റെ 'ശാരദേ ഞാനൊരു വികാരജീവിയാണ്' എന്ന വാചകം, ഇന്നും, മിമിക്രി വേദികളെ ഹരം കൊള്ളിക്കുന്നു.2001 ഒക്ടോബർ 29 നു അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞു.

ഞെട്ടിപ്പിക്കുന്ന മേക്കോവറുമായി സംയുക്ത മേനോൻ..*******************************************  വികെ പ്രകാശ് സംവിധാനം ചെയ്യു...
28/10/2020

ഞെട്ടിപ്പിക്കുന്ന മേക്കോവറുമായി സംയുക്ത മേനോൻ..
*******************************************
വികെ പ്രകാശ് സംവിധാനം ചെയ്യുന്ന 'എരിടാ' എന്ന ചിത്രത്തിലാണ് സംയുക്ത മേനോൻ്റെ ബോൾഡ് അവതാരം. യവന മിത്തോളജിയുടെ പശ്ചാത്തലത്തിൽ സമകാലീന സംഭവങ്ങൾ പ്രതിപാദിപ്പിക്കുന്ന ചിത്രമാണിത്.അരോമ സിനിമാസ്,ഗുഡ് കമ്പനി എന്നിവയുടെ ബാനറിൽ അജി മേടയിൽ,അരോമ ബാബു എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ നിർമ്മാണം.

സിംഹഗർജ്ജനവുമായി ഒറ്റക്കൊമ്പൻ*********************************സൂപ്പർതാരം സുരേഷ് ഗോപിയുടെ 250 ചിത്രം "ഒറ്റക്കൊമ്പൻ"ഷിബിൻ ...
27/10/2020

സിംഹഗർജ്ജനവുമായി ഒറ്റക്കൊമ്പൻ
*********************************
സൂപ്പർതാരം സുരേഷ് ഗോപിയുടെ 250 ചിത്രം "ഒറ്റക്കൊമ്പൻ"ഷിബിൻ ഫ്രാൻസിസിൻ്റെ രചനയിൽ മാത്യൂസ് തോമസാണ് ചിത്രം സംവിധാനം ചെയ്യുക. മുളകുപാടം ഫിലിംസിൻ്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം ചിത്രം നിർമ്മിക്കും. ഷാജികുമാർ ആണ് ഛായാഗ്രഹണം. ഹർഷവർധൻ രാമേശ്വർ സംഗീത സംവിധാനം......

Happy Birthday Dileep 💞💞💞.....
27/10/2020

Happy Birthday Dileep 💞💞💞.....

കങ്കണ റാറണാവത്ത് ഫൈറ്റർ പൈലറ്റ് ആകുന്നു..****************************************ബോളിവുഡ് ലേഡി സൂപ്പർ താരം കങ്കണ റണാവത് ...
27/10/2020

കങ്കണ റാറണാവത്ത് ഫൈറ്റർ പൈലറ്റ് ആകുന്നു..
****************************************
ബോളിവുഡ് ലേഡി സൂപ്പർ താരം കങ്കണ റണാവത് നായികയാകുന്ന പുതിയ ചിത്രമാണ് 'തേജസ്'.സർവേഷ് മേവ്റ സംവിധാനം
ചെയ്യുന്ന ഈ ചിത്രത്തിൽ ഫൈറ്റർ പൈലറ്റായിട്ടാണ് കങ്കണ അഭിനയിക്കുന്നത്. ചിത്രത്തിൻ്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

കാവ്യ ഗന്ധർവ്വൻ മറഞ്ഞിട്ട് 45 വർഷം**************************************സാധാരണ ജനങ്ങളുടെ പോലും മനസ്സിൽ ഇടംനേടി കാലാതീതനാ...
27/10/2020

കാവ്യ ഗന്ധർവ്വൻ മറഞ്ഞിട്ട് 45 വർഷം
**************************************
സാധാരണ ജനങ്ങളുടെ പോലും മനസ്സിൽ ഇടംനേടി കാലാതീതനായി ജീവിക്കുന്ന കവി.ആദ്ദേഹം തീർത്ത ഗാനപ്രപഞ്ചത്തിലെ അമൃതവാഹിനികളായ കവിതാ ശകലങ്ങൾ ശ്രവിക്കാത്ത മലയാളികളുണ്ടാവില്ല.
സർഗ്ഗസംഗീതം, പാദമുദ്രകൾ, ആയിഷ തുടങ്ങി എണ്ണംപറഞ്ഞ കവിതകൾ സമ്മാനിച്ച കവി. 1300 ഓളം ചലച്ചിത്രഗാനങ്ങൾക്ക് ജീവൻ തുളുമ്പുന്ന വരികൾ കുറിച്ച എഴുത്തുകാരൻ.
ചേർത്തല കളവംകോടത്തെ രാഘവപ്പറമ്പിൽ വെള്ളാരപ്പള്ളി കേരള വർമ്മയും അംബിക തമ്പുരാട്ടിയുമായിരുന്നു മാതാപിതാക്കൾ.
1928 മാർച്ച് 25-നായിരുന്നു അദ്ദേഹത്തിന്റെ ജനനം. ആദ്യ കവിത 'സ്വരാട്ട് ' എന്ന വാരികയിൽ പ്രസിദ്ധീകരിച്ചു. 1948 ആഗസ്റ്റിലാണ് ആദ്യ കവിതാസമാഹാരമായ 'പാദമുദ്രകൾ' പ്രസിദ്ധീകരിക്കുന്നത്. 1975ലെ 'വൃക്ഷ'മാണ് അവസാന കവിത. മൂന്നു ദശാബ്ദം മലയാള കാവ്യരംഗത്ത് പ്രവർത്തിച്ച വയലാർ 1975 ഒക്ടോബർ 27ന് തന്റെ നാൽപ്പത്തിയേഴാമത്തെ വയസ്സിൽ അന്തരിച്ചു........

മൂക്കുത്തി അമ്മന്‍ ഓടിടി റിലീസിന്***********************************നടന്‍ ആര്‍.ജെ ബാലാജി സംവിധാനം ചെയ്യുന്ന നയൻതാര നായിക...
26/10/2020

മൂക്കുത്തി അമ്മന്‍ ഓടിടി റിലീസിന്
***********************************
നടന്‍ ആര്‍.ജെ ബാലാജി സംവിധാനം ചെയ്യുന്ന നയൻതാര നായികയായെത്തുന്ന മൂക്കുത്തി അമ്മന്‍ ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ ഓടിടി റിലീസിന്. ബാലാജി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പ്രശ്നങ്ങള്‍ നിറഞ്ഞ ജീവിതത്തിലേക്ക് ദേവി മൂക്കുത്തി അമ്മന്‍ കടന്നു വരുന്നതോടെയുള്ള സംഭവ വികാസങ്ങളാണ് ഭക്തി ചിത്രമായി ഒരുക്കുന്ന മൂത്തുക്കി അമ്മന്‍ പറയുന്നത്.

Address


Website

Alerts

Be the first to know and let us send you an email when Ex-Ed Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share