PLR TV

PLR TV Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from PLR TV, Broadcasting & media production company, .

24/02/2024

പൂഞ്ഞാറിൽ ഇടവക വികാരിയെ ആക്രമിച്ച ലഹരി മാഫിയയെ കൽത്തുറങ്കിലടക്കണം. PLR TV

പാലക്കാട്‌ : പൂഞ്ഞാറിൽ സെന്റ് മേരിസ് ഇടവകയിലെ സഹ വികാരിയെ ആക്രമിച്ചു ഗുരുതരമായി പരിക്കേൽപ്പിച്ച ലഹരി മാഫിയ സംഘത്തിനെതിരെ ശക്തമായ നടപടി എടുക്കണം എന്ന ആവശ്യവുമായി PLR രംഗത്ത്. ഇന്നലെയാണ് പൂഞ്ഞാർ ഇടവക സഹ വികാരി ഫാ.ജോസഫ് ആറ്റുച്ചാലിൽ ലഹരി മാഫിയയുടെ ആക്രമണത്തിനി രയായത്.
പൂഞ്ഞാറിലെ സെന്റ് മേരിസ് ഇടവകപള്ളിയിലെ മുറ്റത്ത്‌ ലഹരി മാഫിയ ഗുണ്ടകൾ അപകടകരമാംവിധം ബൈക്ക് റേസിംഗ് നടത്തിയതിനെ ചോദ്യം ചെയ്തതിനാണ് സഹ വികാരിയായ
ഫാ. ജോസഫ് ആറ്റുചാലിലിനെ മോട്ടോർ ബൈക്ക് കൊണ്ട് ഇടിയ്ക്കുകയും ആക്രമിച്ചു ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തത്. ഗുരുതരമായി പരിക്കേറ്റ വൈദീകൻ ആശുപത്രിയിൽ ചികിത്സയിലാണ്.
വെള്ളിയാഴ്ച ആരാധന നടക്കുന്ന സമയത്താണ് ലഹരി മാഫിയയിൽ പെട്ടവർ പള്ളിമുറ്റത്തു ബൈക്ക് റേസിംഗ് നടത്തുകയും വൈദീകനെ ആക്രമിക്കുകയും ചെയ്തത് എന്നത് സർക്കാർ ഗൗരവമായി കാണുകയും ശക്തമായ നടപടി എടുക്കുകയും വേണം.
റെജി അറയ്‌ക്കൽ
PLR നാഷണൽ
കോ-ഓർഡിനേറ്റർ

ജെറിൻ തോബിയാസ് (23) നിര്യാതനായി.
28/09/2023

ജെറിൻ തോബിയാസ് (23) നിര്യാതനായി.

ബാംഗ്ലൂർ AFCM യൂത്ത് മിനിസ്ട്രിയുടെ സജീവ ശുശ്രൂഷകനായിരുന്ന ജെറിൻ തോബിയാസ് (23) ഹൃദയാഘാതത്തെത്തുടർന്ന്‌ 26.09.2023ന് ബാം....

ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ യു കെ യിൽയു കെ യിലെ AFCM ലീഡേഴ്സിന്റെ ഗ്രാൻഡ് കോൺഫറൻസിനായി ബഹുമാനപ്പെട്ട സേവ്യർ ഖാ...
18/09/2023

ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ യു കെ യിൽ

യു കെ യിലെ AFCM ലീഡേഴ്സിന്റെ ഗ്രാൻഡ് കോൺഫറൻസിനായി ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ യു കെ യിൽ എത്തിച്ചേർന്നു. ബഹുമാനപ്പെട്ട ഷൈജു നടുവത്താനിയിൽ അച്ചൻ, AFCM ലീഡർമാരായ ബ്രദർ ജോസ് കുര്യാക്കോസ്, ബ്രദർ സാജു യു കെ, ബ്രദർ സണ്ണി മറ്റ് AFCM അംഗങ്ങളെല്ലാം ചേർന്ന് വട്ടായിലച്ചന് ഹാർദ്ദവമായ സ്വീകരണം നൽകി. യു കെ AFCM അംഗങ്ങൾക്കായി ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിൽ ഈ ആഴ്ചയിൽ നടത്തപ്പെടും. AFCM അംഗങ്ങൾക്കായി AFCM UK ഫാമിലി ഗ്രാൻഡ് കോൺഫറൻസ് 2023 സെപ്റ്റംബർ 23 ശനിയാഴ്ച UK ബെഥേൽ സെന്ററിൽ സേവ്യർ ഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിൽ നടത്തപ്പെടും.

14/08/2023
01/08/2023

കേരളത്തിലെ എല്ലാ ജില്ലകളിലും ആയുധപരിശീലനം പൂർത്തിയാക്കിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ. ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

കടപ്പാട്: ഷെക്കെയ്ന ന്യൂസ്

കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ നിന്നും M.Pharm പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ പാലക്കാട് യാക്കര ഐറിൻ വടക്കന് PLR ന...
01/08/2023

കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ നിന്നും M.Pharm പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ പാലക്കാട് യാക്കര ഐറിൻ വടക്കന് PLR ന്റെ ആശംസകൾ.

പാലക്കാട് യാക്കര വടക്കൻ വീട്ടിൽ
സൈമൺ വടക്ക ന്റെയും ബെയ്സി സൈമണിന്റെയും മകളാണ് ഐറിൻ.

https://youtu.be/B0EyOQ1dBUQ
25/05/2023

https://youtu.be/B0EyOQ1dBUQ

Fr.Xavier Khan Vattayil (Malayalam: സേവ്യർ ഖാൻ വട്ടായിൽ) popularly known as Vattayil Achan is an Indian Catholic priest from the Syro-Malabar Catholic Dioces...

നൈജീരിയയിൽ 30 ക്രൈസ്തവരെ ഇസ്ലാമിക തീവ്രവാദികൾ കൂട്ടക്കൊല ചെയ്തു.പ്ലേറ്റോ- നൈജീരിയ : ഇസ്ലാമിക തീവ്രവാദിയായ മുഹമ്മദ് ബുഹാര...
20/05/2023

നൈജീരിയയിൽ 30 ക്രൈസ്തവരെ ഇസ്ലാമിക തീവ്രവാദികൾ കൂട്ടക്കൊല ചെയ്തു.

പ്ലേറ്റോ- നൈജീരിയ : ഇസ്ലാമിക തീവ്രവാദിയായ മുഹമ്മദ് ബുഹാരി ഭരിക്കുന്ന നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്ത് 30 ക്രൈസ്തവർ അതിക്രൂരമായി കൊല്ലപ്പെട്ടതായി നൈജീരിയയിൽ നിന്നുള്ള വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

ക്രൈസ്തവർ തിങ്ങിപ്പാർക്കുന്ന ഗ്രാമത്തിലേക്ക് ഇരച്ചുകയറിയ ഇസ്ലാമിക തീവ്രവാദികൾ കണ്ണിൽ കണ്ടവരെയെല്ലാം വെടിവെച്ച് വീഴ്ത്തുകയായിരുന്നു. 30 പേർ തൽക്ഷണം കൊല്ലപ്പെട്ടു, അനേകം പേരേ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഞ്ചു തീവ്രവാദികളെ അറസ്റ്റ് ചെയ്തതായി പ്ലേറ്റ് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

റെജി അറയ്‌ക്കൽ

ലോകകപ്പിലെ ആദ്യ ഗോൾ നേടിയ ശേഷം ദൈവത്തിന് നന്ദി അർപ്പിക്കുന്ന ഇക്വഡോർതാരങ്ങൾ.ദോഹ -ഖത്തർ :ഖത്തർ ലോകകപ്പിലെ ഉദ്ഘാടന മത്സരത്...
21/11/2022

ലോകകപ്പിലെ ആദ്യ ഗോൾ നേടിയ ശേഷം ദൈവത്തിന് നന്ദി അർപ്പിക്കുന്ന ഇക്വഡോർ
താരങ്ങൾ.

ദോഹ -ഖത്തർ :
ഖത്തർ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ഖത്തറിനെതിരെ ഗോൾ നേടിയ ശേഷം മുട്ടുകുത്തി
ദൈവത്തിന് നന്ദി അർപ്പിക്കുന്ന ഇക്വഡോർ താരങ്ങളുടെ ചിത്രം
സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറി കഴിഞ്ഞിരിക്കുന്നു.

ഇന്നലെ നടന്ന ആദ്യമത്സരത്തിൽ ആദ്യഗോൾ നേടിയ ശേഷം ടീമംഗങ്ങൾ മുട്ടുകുത്തി ആകാശത്തേക്ക് കൈകളുയർത്തി
ദൈവത്തിന് നന്ദി അർപ്പിക്കുകയായിരുന്നു.

ലാറ്റിൻ അമേരിക്കൻ രാജ്യമായ ഇക്വഡോറിന്റെ ജനസംഖ്യയിൽ 80 ശതമാനവും കത്തോലിക്ക വിശ്വാസികളാണ്. അതിനാൽ തന്നെ ടീം അംഗങ്ങളിലെ ഭൂരിപക്ഷവും കത്തോലിക്കരാണ്. എ ഗ്രൂപ്പിലാണ് ഇക്വഡോർ ലോകകപ്പിൽ കളിക്കുന്നത്. ഫുട്ബോള്‍ മത്സരങ്ങളില്‍ താരങ്ങള്‍ ദൈവത്തിനുള്ള കൃതജ്ഞത പ്രകാശനം നടത്തുന്നത് പതിവ് സംഭവമാണ്.

ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മര്‍, തങ്ങളുടെ ടീമിന്റെ വിജയങ്ങളില്‍ '100% ജീസസ്' എന്ന ബാന്‍ഡ് തലയില്‍ക്കെട്ടി ആവേശം പ്രകടിപ്പിക്കാറുള്ളത് മിക്കപ്പോഴുമുള്ള കാഴ്ചയാണ്. ലോകകപ്പിന്റെ വിജയ പരാജയങ്ങള്‍ തീരുമാനിക്കുന്നത് ദൈവമാണെന്നും എല്ലാം ദൈവത്തിനു സമര്‍പ്പിക്കുകയാണെന്നും അര്‍ജന്‍റീനിയന്‍ താരം ലയണല്‍ മെസി കഴിഞ്ഞ ആഴ്ച പറഞ്ഞിരിന്നു.

യുക്രൈനിലെ കത്തോലിക്കാ ദേവാലയത്തിന്റെ ദയനീയസ്ഥിതി വിവരിച്ച് യുക്രൈൻ കന്യാസ്ത്രീ ഫൗസ്റ്റീന കൊവാൾസ്ക.കീവ്-യുക്രൈൻ : റഷ്യയു...
21/11/2022

യുക്രൈനിലെ കത്തോലിക്കാ ദേവാലയത്തിന്റെ
ദയനീയസ്ഥിതി വിവരിച്ച് യുക്രൈൻ കന്യാസ്ത്രീ ഫൗസ്റ്റീന കൊവാൾസ്ക.

കീവ്-യുക്രൈൻ : റഷ്യയുടെ
അധീനതയിൽ നിന്നും
യുക്രൈൻ സൈന്യം മോചിപ്പിച്ച മൈക്രോലൈവ് ജില്ലയിലെ കത്തോലിക്കാ ദേവാലയത്തിന്റെ ദയനീയസ്ഥിതി വിവരിച്ച് യുക്രൈൻ കന്യാസ്ത്രീ സിസ്റ്റർ ഫൗസ്റ്റീന കൊവാൾസ്ക.തന്റെ കണ്ണുകളെ
വിശ്വസിക്കുവാൻ കഴിഞ്ഞില്ലെന്നും ദേവാലയം ഒരു കനൽ കൂമ്പാരമായി മാറിയിരിക്കുന്നുവെന്നും സിസ്റ്റർ വെളിപ്പെടുത്തുന്നു. ദേവാലയത്തില്‍ എന്തെങ്കിലും അവശേഷിച്ചിട്ടുണ്ടാവുമെന്ന പ്രതീക്ഷയില്‍ വന്ന തങ്ങള്‍ അവസാനം റഷ്യന്‍ സൈന്യം ഉപേക്ഷിച്ചിട്ട് പോയ എന്തെങ്കിലും ഉണ്ടോയെന്ന് മാത്രമാണ് തിരഞ്ഞെതെന്നും സിസ്റ്റര്‍ പറയുന്നു. ദേവാലയത്തിന്റെ അവസ്ഥ കണ്ട് തങ്ങള്‍ കരഞ്ഞുപോയി. കുറച്ച് കാലം മുന്‍പ് വരെ ഞായറാഴ്ചകളില്‍ ഒത്തുകൂടി പ്രാര്‍ത്ഥിക്കുവാന്‍ വിശ്വാസികള്‍ എത്തിയിരുന്ന ഒരു ദേവാലയം അവിടെ ഉണ്ടായിരുന്നോയെന്ന് വരെ സംശയിച്ചുപോ
കുന്നഅവസ്ഥയിലായിരുന്നു ദേവാലയമിരുന്ന സ്ഥലമെന്നും സിസ്റ്റർ കൂട്ടിച്ചേര്‍ത്തു. ദേവാലയത്തിന് ചുറ്റും റോക്കറ്റുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടായിരിന്നുവെന്നും ക്ലസ്റ്റര്‍ ഷെല്ലുകളുടെ അവശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നുണ്ടെന്നും സിസ്റ്റര്‍ കൊവാള്‍സ്ക പറയുന്നു.

ഞാന്‍ കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. എന്റെ മനസ്സില്‍ സമാധാനം ഉണ്ടായി. ഇടവക വിശ്വാസികളില്‍ ഭൂരിഭാഗവും ഇപ്പോള്‍ 34 മൈല്‍ അകലെയുള്ള നികോളായേവിലെ ദേവാലയത്തിലാണ് വിശുദ്ധ കുര്‍ബാനക്കായി പോകുന്നത്. അധികം താമസിയാതെ തന്നെ ദേവാലയം പുനര്‍നിര്‍മ്മിക്കുവാന്‍ കഴിയുമെന്ന പ്രതീക്ഷയും സിസ്റ്റർ പങ്കുവെച്ചു.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ് കിസെലിവ്കായിലെ ദേവാലയം നിര്‍മ്മിക്കപ്പെട്ടത്. രണ്ടു ലോകമ ഹായുദ്ധങ്ങ ളേയും, കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തേയും അതിജീവിച്ച ദേവാലയമാണ് ഇപ്പോള്‍ തകര്‍ന്നടിഞ്ഞിരിക്കുന്നത്. റഷ്യന്‍ അധികാരികള്‍ ഈ ദേവാലയത്തെആദ്യം സംഭരണശാലയായും പിന്നീട് ട്രാക്ടര്‍ നന്നാക്കല്‍ കേന്ദ്രമായും ഉപയോഗിച്ച് വരികയായിരുന്നു. 1990-ല്‍ സൊസൈറ്റി ഓഫ് ക്രൈസ്റ്റ് സമൂഹത്തിന്റെ കൈവശം ലഭിച്ച ദേവാലയം 2013-ല്‍ അന്നത്തെ ഒഡേസ്സ-സിംഫെറോപോള്‍ മെത്രാന്‍ ബ്രോണിസ്ലോ ബെര്‍ണാക്കിയാണ് വെഞ്ചരിപ്പ് കര്‍മ്മം നിര്‍വഹിച്ചത്.സിസ്റ്റർ കൊവാൾസ്ക വെളിപ്പെടുത്തുന്നു.

റെജി അറയ്‌ക്കൽ
PLR General Co- ordinator

നൈജീരിയയെ ഇസ്ലാമിക തീവ്രവാദികൾ കീഴടക്കുന്നതിന് മുൻപ് ഇടപെടണം, അഭ്യർത്ഥനയുമായി നൈജീരിയൻ മെത്രാൻ യുകെ പാർലമെന്റിൽ.യു.കെ: ന...
21/11/2022

നൈജീരിയയെ ഇസ്ലാമിക തീവ്രവാദികൾ കീഴടക്കുന്നതിന് മുൻപ് ഇടപെടണം, അഭ്യർത്ഥനയുമായി നൈജീരിയൻ മെത്രാൻ യുകെ പാർലമെന്റിൽ.

യു.കെ: നൈജീരിയയെ ഇസ്ലാമിക തീവ്രവാദികൾ കീഴടക്കി ഇസ്ലാമിക രാജ്യമാക്കി മാറ്റുന്നതിനു മുൻപ് നൈജീരിയയിൽ ഇടപെടണമെന്ന് അഭ്യർത്ഥിച്ചു നൈജീരിയയിലെ "ഒണ്ടോ" രൂപതയുടെ മെത്രാൻ "ജൂഡ് അരിഗുണ്ടടെ.
ഇക്കഴിഞ്ഞ പതിനാറാം തീയതി യു.കെ. പാർലമെൻറിൽ പ്രസംഗിക്കുമ്പോളാണ് ബിഷപ്പ് പ്രസ്തുത അഭ്യർത്ഥന നടത്തിയത്.

നൈജീരിയയിൽ ഇസ്ലാമിക നിയമം പ്രാബല്യത്തിൽ കൊണ്ടുവരാനാണ് തീവ്രവാദ സംഘടനയായ ബൊക്കോഹറാം ശ്രമിച്ചുകൊണ്ടിരിക്കുത്. അതിന്റെ ഭാഗമായാണ് ദിവസംതോറും നൈജീരിയയിൽ നടക്കുന്ന ക്രൈസ്തവ കൂട്ടക്കൊലകൾ. ഈ രീതിയിൽ പോവുകയാണെങ്കിൽ അധികം വൈകാതെ നൈജീരിയ മറ്റൊരു അഫ്ഗാനിസ്ഥാൻ ആയി മാറ്റപ്പെടും.

നിയമപരവും രാഷ്ട്രീയവുമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുവാനും കൊലപാതകങ്ങള്‍ തടയുവാനും മുഹമ്മദ്‌ ബുഹാരി ഗവണ്‍മെന്റിനോട് ആവശ്യപ്പെടണം. ആഫ്രിക്കയിലെ ഏറ്റവും ജനസാന്ദ്രത ഏറിയ നൈജീരിയയുടെ വടക്ക്-മധ്യന്‍ മേഖലകളില്‍ പ്രത്യേകിച്ച് ശരിയത്ത് നിയമം പ്രാബല്യത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രിസ്ത്യാനികള്‍ തങ്ങളുടെ വിശ്വാസത്തിന്റെ പേരില്‍ വിവേചനം നേരിടുന്നുണ്ടെന്ന്‍ മെത്രാന്‍ ചൂണ്ടിക്കാട്ടി. മുഹമ്മദ്‌ ബുഹാരി അധികാരത്തിലേറിയ 2015 മുതല്‍ അനേകം ക്രൈസ്തവർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും, വളരെയേറെപ്പേർ തട്ടിക്കൊണ്ടുപോകപ്പെട്ടിട്ടുണ്ടെന്നും 2022-ലെ സ്ഥിതിവിവര കണക്കുകൾ ഉദ്ധരിച്ചു കൊണ്ട് മെത്രാന്‍ പറഞ്ഞു. വര്‍ഷാവസാനത്തെ കണക്കുകള്‍ വരുമ്പോള്‍ ലോകം ഞെട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രൈസ്തവരാണ് ഈ ആക്രമണങ്ങളിലെ ഏറ്റവും വലിയ ഇരകള്‍. പകല്‍ വെളിച്ചത്തില്‍ പോലും തീവ്രവാദികള്‍ നിരപരാധികളെ കൊലപ്പെടുത്തുകയും, തട്ടിക്കൊണ്ടു പോകുകയും ചെയ്യുന്നിടം വരെ കാര്യങ്ങള്‍ എത്തിയെന്നും മെത്രാന്‍ പറഞ്ഞു. പോലീസും നിസ്സഹാരായതിനാല്‍ പോലീസില്‍ പരാതിപ്പെട്ടാല്‍ പോലും യാതൊരു ഫലവുമില്ലെന്നതാണ് ഏറ്റവും ഖേദകരം. അക്രമികള്‍ ആവശ്യപ്പെടുന്ന മോചനദ്രവ്യം നല്‍കുവാനാണ് പോലീസ് നിര്‍ദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം കാര്യങ്ങള്‍ പതിവായി നടക്കുന്നതിനാല്‍ ഇതൊന്നും വാര്‍ത്തയാകാറില്ലെന്നും അക്രമികളെ അറസ്റ്റ് ചെയ്‌താല്‍ തന്നെ കോടതി ശിക്ഷിക്കാറില്ലെന്നും മെത്രാന്‍ പറഞ്ഞു.
ലോകത്ത് ക്രൈസ്തവ വിരുദ്ധ പീഡനം അതിരൂക്ഷമായ രാജ്യങ്ങളില്‍ ഒന്നാണ് നൈജീരിയ.

റെജി അറയ്‌ക്കൽ
PLR General Co. Ordinator.

19/11/2022

വെള്ളമുണ്ടയിൽ ജിഹാദികൾ വൈദികനെക്കൊണ്ട് മാപ്പ് പറയിച്ചത് തെമ്മാടിത്തരം.

വെള്ളമുണ്ട- വയനാട്: ഇക്കഴിഞ്ഞ പതിനാലാം തീയതി വയനാട് ജില്ലയിലെ വെള്ളമുണ്ട സെൻറ് ആൻസ്
സ്കൂളിലെ പ്രിൻസിപ്പലിനെക്കൊണ്ട് ജിഹാദികൾ മാപ്പു പറയിച്ചത് പോക്രിത്തരവും തെമ്മാടിത്തവും ആണ്. എന്തിനാണ് വൈദീകനെ ക്കൊണ്ട് പരസ്യമായി മാപ്പ് പറയിപ്പിച്ചത്?

ശിശുദിനത്തോടനുബന്ധിച്ച് സ്കൂളിലെ കുട്ടികൾ വെള്ളമുണ്ട ടൗണിലേക്ക് റാലി പ്ലാൻ ചെയ്യുന്നു, റാലിയിൽ ഒരു ഫ്ലാഷ് മോബ്, ഒരു ഗ്രൂപ്പ് സോങ്, ഒരു മൈo എന്നീ പ്രോഗ്രാമുകൾ പ്ലാൻ ചെയ്യുന്നു. മൈമിന്റെ തീം ആയി കുട്ടികൾ തെരഞ്ഞെടുത്തത് കറുത്ത വസ്ത്രം ധരിച്ച് ലഹരി വിരുദ്ധ സന്ദേശം നൽകുക എന്നതായിരുന്നു. അതിന്റെ ഭാഗമായി കറുത്ത വസ്ത്രവും ധരിച്ചു കുട്ടികൾ റാലിയിൽ പങ്കെടുക്കുന്നു ക്കുന്നു. എന്നാൽ ഏതാനും ചില ആൾക്കാർ ചില സംശയങ്ങൾ പറഞ്ഞതിന്റെ പേരിൽ സ്കൂൾ അധികൃതർ ഇടപെട്ട് ആ പ്രോഗ്രാം തന്നെ ക്യാൻസൽ ചെയ്യിപ്പിക്കുകയും ചെയ്യുന്നു.

എന്നിട്ടും എന്തിനുവേണ്ടിയാണ് വൈദികനെക്കൊണ്ട് പരസ്യമായി മാപ്പ് പറയിപ്പിച്ചത്.

അവിടെ ഇസ്ലാമിനെയും ഇസ്ലാമിക ആചാരങ്ങളെയും അവഹേളിക്കുന്ന യാതൊന്നും നടന്നിട്ടില്ല. പിന്നെന്തിന് വൈദികനെ കൊണ്ട് മാപ്പ് പറയിപ്പിച്ചു.

വൈദികനെക്കൊണ്ട് മാപ്പ് പറയിപ്പിക്കാൻ മുന്നിട്ടിറങ്ങിയ ഉസ്താദുമാർ ഈ ചോദ്യത്തിന് കേരള സമൂഹത്തോട് ഉത്തരം നൽകിയെ മതിയാകു

1)പർദ്ദ എന്ന വസ്ത്രം ഇസ്ലാമിക ആചാരത്തിന്റെയോ വിശ്വസത്തിന്റെയോ ഭാഗമല്ല എന്ന് ഇസ്ലാമിക പണ്ഡിതർ തന്നെ പല സ്ഥലങ്ങളിലും പറഞ്ഞിട്ടുള്ളതാണ്.
അത് ആചാരത്തിന്റെയോ വിശ്വാസത്തി ന്റെയോ ഭാഗമല്ല മറിച്ച് ഒരു വസ്ത്രധാരണ രീതി മാത്രമാണ് എന്നാണ് ഇസ്ലാമികപണ്ഡിതർ പറഞ്ഞിരിക്കുന്നത്.

അങ്ങനെയെങ്കിൽ പർദ്ദ ധരിച്ച് കുട്ടികൾ മൈം അവതരിപ്പിച്ചതിൽ എന്താണ് തെറ്റ്?

2)കുട്ടികൾ അവരുടെ വീടുകളിൽ നിന്നാണ് പർദ്ദ കൊണ്ടുവന്നത്. അപ്പോൾ വീട്ടുകാർ അനുവദിച്ച തന്നെയാണല്ലോ കുട്ടികൾ പർദ്ദ കൊണ്ടുവന്നത്.

3)ഇസ്ലാമിക വിഭാഗത്തിൽ നിന്നുള്ള കുട്ടികളാണ് മൈം അവതരിപ്പിച്ചതിൽ കൂടുതൽ പേരും. അവർ കൂടെ ഉൾപ്പെട്ട ഒരു പ്രോഗ്രാം എങ്ങനെ ഇസ്ലാമിനെ അവഹേളിക്കുന്നതാകും.

4) ഉസ്താദുമാർ പ്രിൻസിപ്പലിന്റെ ഓഫീസിൽ വന്ന് ഭീഷണി മുഴക്കിയപ്പോൾ ഒരു തർക്കത്തിനും നിൽക്കാതെ അറിഞ്ഞുകൊണ്ട് ചെയ്തതല്ല,മനപ്പൂർവ്വം അവഹേളിക്കാൻ ഉദ്ദേശിച്ചിട്ടില്ല എന്ന് സ്കൂൾ പ്രിൻസിപ്പൽ താഴ്മയോടെ ഉസ്താദുമാരോട് പറയുന്ന വീഡിയോ ഉസ്താദുമാരുടെ കൂട്ടത്തിൽ വന്നവർ തന്നെ പുറത്തുവിട്ടിട്ടുണ്ട് പിന്നെന്തിന് വീണ്ടും വൈദീകനെക്കൊണ്ട് കൊണ്ട് മാപ്പ് പറയിപ്പിക്കുകയും അത് വീഡിയോയിൽ പകർത്തി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു.

5 ഇന്ന് ഏറ്റവും കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉള്ളത് മുസ്ലിം സമുദായത്തിന് ആണല്ലോ.പിന്നെന്തിന് നിങ്ങൾ ക്രൈസ്തവ മാനേജ്മെൻറ്കൾ നടത്തുന്ന സ്കൂളുകളിൽ തന്നെ നിങ്ങളുടെ മക്കളെ പഠിപ്പിക്കാൻ വിടുന്നു.
നല്ല വിദ്യാഭ്യാസം കിട്ടണമെങ്കിൽ ക്രിസ്ത്യൻ മാനേജ്മെൻറ് നടത്തുന്ന സ്കൂളുകളിൽ മക്കളെ പഠിപ്പിക്കണമെന്ന് നല്ല
ബോദ്ധ്യം ഉള്ളതുകൊണ്ടല്ലേ.എന്നിട്ട് അതേ മാനേജ്മെന്റിന് നേരെ തിരിയുന്നത് തീവ്രവാദത്തിനന്റെ ഭാഗമല്ലേ

ഇതുപോലെ നൂറുകണക്കിന് സംഭവങ്ങൾ നമ്മുടെ ചുറ്റിലും നടന്നാലും ക്രിസ്തീയ സമുദായ നേതൃത്വം ഇതൊന്നും മനസ്സിലാക്കുന്നില്ല എന്നതാണ് ഏറ്റവും വേദനാജനകമായ കാര്യം. അവർ ഇപ്പോഴും മതേതരത്വം പറഞ്ഞു കൊണ്ട് നടക്കുന്നു. ക്രൈസ്തവ സമുദായത്തിന് മേലുള്ള ജിഹാദികളുടെ കടന്നുകയറ്റത്തിതിനെതിരെ യാതൊന്നും ചെയ്യാതെ നിഷ്ക്രിയരായി നിൽക്കുന്നു. ആയിരക്കണക്കിന് ക്രൈസ്തവ പെൺകുട്ടികളെ ഇസ്ലാമിക തീവ്രവാദികൾ തട്ടിക്കൊണ്ടു പോയിട്ടും അതിനെതിരെ ശക്തവും ഫലപ്രദവുമായ നടപടി എടുക്കാതെ ഇരുട്ടിൽ തപ്പി കൊണ്ടിരിക്കുന്നു. അപ്പോൾ പിന്നെ ഇതുപോലുള്ള സംഭവങ്ങൾ നിരന്തരം അരങ്ങേറുക തന്നെ ചെയ്യും.

റെജി അറയ്‌ക്കൽ
PLR General
Co-Ordinator.

18/11/2022

വയനാട് ജില്ലയിലെ വെള്ളമുണ്ടയിൽ ജിഹാദികൾ സ്കൂൾ പ്രിൻസിപ്പലായ വൈദികനെ ഭീഷണിപ്പെടുത്തി മാപ്പ് പറയിക്കുന്നു.

വെള്ളമുണ്ട -വയനാട് : വയനാട് ജില്ലയിലെ വെള്ളമുണ്ടയിൽ ഉള്ള സെൻറ് ആൻസ്
സ്കൂളിലെ പ്രിൻസിപ്പലായ വൈദികനെ
ക്കൊണ്ട് ജിഹാദികൾ മാപ്പ് പറയിച്ചു.

ഇക്കഴിഞ്ഞ പതിനാലാം തീയതി ശിശുദിനത്തോടനുബന്ധിച്ച് വെള്ളമുണ്ടയിലെ സെൻറ് ആൻസ് സ്കൂളിലെ കുട്ടികൾ
നഗരവീഥികളിലൂടെ നടത്തിയ ശിശുദിന റാലി യോടനുബന്ധിച്ച് ലഹരി വിരുദ്ധ
ക്യാമ്പയിനിന്റെ ഭാഗമായി ഒരു മൈം നടത്തുവാൻ തീരുമാനിച്ചു.അതിന്റെ ഭാഗമായി അവർ തെരഞ്ഞെടുത്തത് കറുത്ത വസ്ത്രം ധരിച്ച്
മൈം നടത്തുക എന്നതായിരുന്നു. അതിനായി അവ അവതരിപ്പിച്ച കുട്ടികൾ വീടുകളിൽ നിന്നും കറുത്ത വസ്ത്രം കൊണ്ടുവന്ന്‌ മൈം അവതരിപ്പിക്കുവാൻ ശ്രമിച്ചു.മൈമിൽ പങ്കെടുത്ത കുട്ടികൾ മുസ്ലിം ഭവനങ്ങളിൽ നിന്നുള്ളവരായിരുന്നു. അതിനാൽ അവരുടെ വീട്ടുകാർ വീട്ടിൽ ഉപയോഗിക്കുന്ന പർദ്ദയാണ് കുട്ടികളുടെ പ്രോഗ്രാമിനായി കൊടുത്തു വിട്ടത്. കുട്ടികൾ പർദ്ദയും ധരിച്ച് മൈം അവതരിപ്പിച്ച് റാലിയിൽ പങ്കുചേർന്നു. എന്നാൽ റാലിയ്ക്കിടെ തന്നെ പർദ്ദ ഇസ്ലാമിക വസ്ത്രമാണ് എന്ന വാദം ഉണ്ടാവുകയും സ്കൂൾ അധികൃതർ ഉടൻ തന്നെ പ്രസ്തുത പരിപാടി ക്യാൻസൽ ചെയ്തു വസ്ത്രങ്ങൾ അഴിച്ചു മാറ്റിയ്ക്കുകയും ചെയ്തു

എന്നാൽ വെള്ളമുണ്ട യിലെ ഇസ്ലാമിക മൗലികവാദികൾ സംഭവം ഏറ്റെടുക്കുകയും സ്കൂളിൽ സംഘടിച്ച് എത്തുകയും സ്കൂൾ പ്രിൻസിപ്പൽ ആയ വൈദികനെ ഭീഷണിപ്പെടുത്തുകയും വൈദികനെക്കൊണ്ട് പരസ്യമായി മാപ്പു പറയി ക്കുകയും ചെയ്തു.

ഇവിടെ കറുത്ത വസ്ത്രം കുട്ടികളുടെ വീട്ടിൽനിന്നും കൊണ്ടുവന്നതാണ്. വീട്ടുകാരാണ് കുട്ടികൾക്ക് പർദ്ദ കൊടുത്തു വിട്ടത്. വസ്ത്രം കൊടുത്തുവിട്ട വീട്ടുകാർക്കോ മൈം അവതരിപ്പിച്ച കുട്ടികൾക്കോ പരാതിയില്ല.പരാതി
ഉണ്ടായത് ഉസ്താദുമാർക്കാണ്. അവരാണ്
സദുദ്ദേശ്യത്തോടെ ചെയ്ത ഒരു പ്രോഗ്രാമിന്റെ പേരിൽ വലിയ കോലാഹലം ഉണ്ടാക്കിയത്.തീവ്ര ചിന്താഗതിക്കാരും
കടുത്ത ക്രൈസ്തവ വിരുദ്ധരുമായ
ഉസ്താദുമാരും അവരുടെ ശിങ്കിടികളും ആണ് സ്കൂളിനെതിരെ തിരിഞ്ഞതും
വൈദികനെക്കൊണ്ട് മാപ്പ് പറയിച്ചതും.

പ്രസ്തുത വീഡിയോ കാണുക.

Address


Website

Alerts

Be the first to know and let us send you an email when PLR TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share