New Observer

New Observer Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from New Observer, Media/News Company, .

Archbishop Cyril Vasal complete failure before starting his mission. Clearly demonstrate as a puppet of AB. Andrews Thaz...
05/08/2023

Archbishop Cyril Vasal complete failure before starting his mission. Clearly demonstrate as a puppet of AB. Andrews Thazhath.

13/01/2023
എറണാകുളം ബസലിക്കയിൽ അക്രമം നടത്തിയ സ്ത്രീയുടെ മകൻ കവർച്ചക്കേസിൽ പ്രധാന പ്രതികളമശ്ശേരി : ഇവന്റ് മാനേജ്‌മന്റ്‌ സ്ഥാപന ഉടമയ...
28/12/2022

എറണാകുളം ബസലിക്കയിൽ അക്രമം നടത്തിയ സ്ത്രീയുടെ മകൻ കവർച്ചക്കേസിൽ പ്രധാന പ്രതി

കളമശ്ശേരി : ഇവന്റ് മാനേജ്‌മന്റ്‌ സ്ഥാപന ഉടമയെ കവർച്ച ചെയ്‌ത കേസിൽ പ്രധാന പ്രതി എറണാകുളം ബസലിക്കയിൽ അക്രമം നടത്തിയ സ്ത്രീയുടെ മകൻ.ആൻഡ്രുസ് താഴത്തിനു പിന്തുണയുമായി ബസലിക്കയിൽ നടത്തിയ അക്രമത്തിന് നേതൃത്വം നൽകിയവരിൽ പ്രമുഖർ തൃശൂർ സ്വദേശിയും എറണാകുളം സെമിത്തേരിമുക്കിൽ താമസക്കാരനായ ആന്റണി പൊറത്തൂരും ആന്റണിയുടെ ഭാര്യ സീലിയ ആന്റണിയുമായിരുന്നു.ബലി വസ്തുക്കളോട് അനാദരവോടെ പെരുമാറി അവഹേളിക്കുകയും ദേവാലയത്തിൽ അസഭ്യവർഷം നടത്തുകയും ചെയ്‌ത സ്ത്രീയാണ് സീലിയ ആന്റണി .അവരുടെ മകനായ 35 വയസുള്ള പൊറത്തൂർ ജോസഫ് ആന്റണി .ഈ യുവാവ് സ്ഥിരം കുറ്റവാളിയാണെന്നും പോലീസ്.

സംഭവമിങ്ങനെ - ഡിസംബർ 26 തിങ്കളാഴ്ച്ച രാത്രി ഇടപ്പള്ളി കൂനംതയ്യിൽ പ്രവർത്തിക്കുന്ന ഇവന്റ് മാനേജ് മെന്റ് സ്ഥാപനത്തിൽ അതിക്രമിച്ചു കയറിയായിരുന്നു അക്രമം. ഇവന്റ് മാനേജ്‌മന്റ്‌ സ്ഥാപന ഉടമയായ ഷബീറിനെയും സുഹൃത്ത് ഷിഹാബിനെയും ആക്രമിച്ചു അവരുടെ കാറും ലാപ് ടോപ്പും 68000 രൂപയും അഞ്ചു മുന്തിയ ഇനം മൊബൈൽ ഫോണുകളുമാണ് പൊറത്തൂർ ജോസഫ് ആന്റണിയും സംഘവും മോഷ്ടിച്ചതെന്ന് പോലീസ്. ജോസഫ് ആന്റണിയെയും സംഘത്തിലെ മറ്റ് ആറു കൂട്ടുപ്രതികളെയും കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്‌തു റിമാൻഡ് ചെയ്‌തു.

പൊറത്തൂർ ജോസഫ് ആന്റണിയുടെ കൂട്ടുപ്രതികൾ ഇവരാണ് -മലപ്പുറം കാട്ടിപ്പരുത്തി പള്ളിയാലിൽ രഞ്ജിത്ത് ( 30 ), കോതമംഗലം പാലമറ്റം കുന്നെപ്പള്ളിൽ എൽദോസ് ( 35,. കോട്ടയം കറുകച്ചാൽ മേപ്രത്ത് ക്രിസ്റ്റി (23 ),കോട്ടയം മേലുകാവ് എഴുകിരണിക്കൽ ജിബിൻ മാത്യു (27 ),കോട്ടയം ചെറുവള്ളിൽ വിമല ഭവനിൽ ബഞ്ചമിൻ (23 ),പാലക്കാട് ഇലപ്പള്ളി കൃഷ്ണലക്ഷ്മിയിൽ അർജുൻ (23 ).

24/12/2022

അവളുടെ നെറ്റിത്തടത്തില്‍ ഒരു നിഗൂഢനാമം എഴുതപ്പെട്ടിരുന്നു: മഹാബാബിലോണ്‍- വേശ്യകളുടെയും ഭൂമിയിലെ മ്ലേച്ഛതകളുടെയും മാതാവ്‌.
ആ സ്‌ത്രീ വിശുദ്‌ധരുടെയും യേശുവിന്റെ സാക്‌ഷികളുടെയും രക്‌തം കുടിച്ച്‌ ഉന്‍മത്തയായി ലഹരി പിടിച്ചിരിക്കുന്നതും ഞാന്‍ കണ്ടു.
വെളിപാട്‌ 17 : 5-6

16 ഫോറോനകളും ബസലിക്കയിൽ ജനാഭിമുഖ കുർബാന അർപ്പിക്കുന്നു.
21/12/2022

16 ഫോറോനകളും ബസലിക്കയിൽ ജനാഭിമുഖ കുർബാന അർപ്പിക്കുന്നു.

മാർ താഴത്തിന്റെ ദുരൂഹ സന്ദർശനത്തിനു ശേഷം കരിയിൽ പിതാവിന് Stroke. പിതാവിനെ അമല മെടിക്കൽ കോളേജിൽ നിന്നും രാജഗിരി ആശുപത്രിയ...
30/08/2022

മാർ താഴത്തിന്റെ ദുരൂഹ സന്ദർശനത്തിനു ശേഷം കരിയിൽ പിതാവിന് Stroke. പിതാവിനെ അമല മെടിക്കൽ കോളേജിൽ നിന്നും രാജഗിരി ആശുപത്രിയിലേക്ക് മാറ്റുന്നു.
പിതാവിനു വേണ്ടി പ്രത്യേകം പ്രാർത്ഥക്കണമെ.

ഞായറാഴ്ചയെക്കുറിച്ച് പുതിയ നിയമത്തിൽ ആഴ്ചയുടെ ആദ്യദിനം അഥവാ Yom Rishon എന്നറിയപ്പെടുന്ന ദിനത്തെ റോമക്കാർ വിളിച്ചിരുന്നത്...
21/08/2022

ഞായറാഴ്ചയെക്കുറിച്ച്

പുതിയ നിയമത്തിൽ ആഴ്ചയുടെ ആദ്യദിനം അഥവാ Yom Rishon എന്നറിയപ്പെടുന്ന ദിനത്തെ റോമക്കാർ വിളിച്ചിരുന്നത് Dies Solis അഥവാ സൂര്യന്റെ ദിനം എന്നായിരുന്നു. അതായത്, ഞായറാഴ്ച എന്ന ദിവസത്തെ യഹൂദർ വിളിച്ചിരുന്നത് "ആദ്യദിനം" എന്നും റോമാക്കാർ വിളിച്ചിരുന്നത് "സൂര്യന്റെ ദിനം" എന്നുമായിരുന്നു. കോൺസ്റ്റന്റൈൻ ചക്രവർത്തിയാണ് റോമാക്കാരുടെ സൂര്യദിനത്തിനെ "കർത്താവിന്റെ ദിനം" എന്ന അർത്ഥം വരുന്ന Dies Domini എന്നാക്കിയത്. ഈ വാക്കിൽ നിന്നാണ് ഇറ്റാലിയനിൽ Domenica എന്ന പദം വന്നത്. അതിന്റെ അർത്ഥം ഞായറാഴ്ച എന്നാണ്. പല ഭാഷകളിലും ആഴ്ചയിലെ ആദ്യ ദിനം സൂര്യനുമായി ബന്ധപ്പെട്ടതാണ്. ഇംഗ്ലീഷിലെ Sunday-യിലും ജർമ്മനിലെ Sonntag-ലും സൂര്യനുണ്ട്. യഹൂദ സംസ്കാരം ഒഴിച്ച് ഒട്ടുമിക്ക എല്ലാ സംസ്കാരങ്ങളിലെ ആഴ്ചയിലെ ആദ്യദിനം സൂര്യദേവനുമായി ബന്ധപ്പെട്ടുള്ളതാണ്. മലയാളത്തിലെ ഞായറിനും ഹിന്ദിയിലെ रविवार-നും ആദിത്യൻ അഥവാ സൂര്യൻ എന്ന അർത്ഥമുണ്ടെന്ന് നമുക്കറിയാം.

ഞായറാഴ്ചയക്ക് കർത്താവിന്റെ ദിനം എന്ന പേരും നൽകികൊണ്ട് ആ ദിനത്തിനെ അവധി ദിവസമാക്കിയത് കോൺസ്റ്റന്റൈൻ ചക്രവർത്തിയാണ്. സൂര്യദേവനുമായി ക്രിസ്തുവിനെ താദാത്മ്യം ചെയ്യുന്നതിന് വേണ്ടിയല്ല, സൂര്യദേവന് പകരമായിട്ടാണ് ചക്രവർത്തി ആഴ്ചയുടെ ആദ്യ ദിനത്തിന്റെ പേര് മാറ്റിയത്. എങ്കിലും ലോകത്തിന്റെ പ്രകാശമായ യേശുവിനെ സൂര്യനുമായി ആദ്യ കാലഘട്ടങ്ങളിൽ താരതമ്യം ചെയ്തിരുന്നു എന്നത് നിഷേധിക്കാൻ പറ്റാത്ത ചരിത്ര യാഥാർത്ഥ്യമാണ്. അങ്ങനെയാണ് യേശുവിന് നീതി സൂര്യൻ എന്ന വിശേഷണം ലഭിക്കുന്നത്. മാത്രമല്ല, യേശുവിന്റെ "രണ്ടാം വരവ്" അഥവാ Parousia ഉദിച്ചുയരുന്ന പ്രഭാത സൂര്യനെ പോലെയായിരിക്കും എന്ന വിശ്വാസം അന്നും ഇന്നും ഉണ്ട് എന്ന കാര്യം മറക്കരുത്. ഉദയസൂര്യനെ പോലെ അവൻ വരും എന്ന വിശ്വാസമാണ് ആദിമ ക്രൈസ്തവരുടെ ഇടയിൽ പ്രാർത്ഥനകൾ പലതും കിഴക്ക് ദർശനമായി നടത്തിയിരുന്നതും ദേവാലയങ്ങൾ കിഴക്ക് ദർശനമായി പണിതതും.

പിൻകുറിപ്പ്:- ഞായറാഴ്ചയെക്കുറിച്ച് ഒരു തർക്കം FBയിൽ കണ്ടതുകൊണ്ട് മാത്രമാണ് ഈയൊരു കുറിപ്പെഴുതിയത്.

/// മാർട്ടിൻ N ആന്റണി ///

എറണാകുളം തൃശൂർ ഇരിഞ്ഞാലക്കുടെ രൂപതകളിലെ വൈദീകരും അൽമായരുമടങ്ങുന്ന ദൈവജനം ജനാഭിമുഖ കുർബാനയ്ക്കായി ഒന്നിക്കുന്നു.
16/08/2022

എറണാകുളം തൃശൂർ ഇരിഞ്ഞാലക്കുടെ രൂപതകളിലെ വൈദീകരും അൽമായരുമടങ്ങുന്ന ദൈവജനം ജനാഭിമുഖ കുർബാനയ്ക്കായി ഒന്നിക്കുന്നു.

https://youtu.be/YcHOF4KIeDM*ഇന്ന് 3.00PM LIVE from SUBODHANA ACADEMY* ANGAMALY*സ്വാതന്ത്ര്യദിന സംവാദം**ജനാധിപത്യത്തിലെ ...
15/08/2022

https://youtu.be/YcHOF4KIeDM
*ഇന്ന് 3.00PM LIVE from SUBODHANA ACADEMY* ANGAMALY

*സ്വാതന്ത്ര്യദിന സംവാദം*

*ജനാധിപത്യത്തിലെ സംവിധാനങ്ങൾ ഉപയോഗിച്ച് കൊണ്ടുതന്നെ ജനാധിപത്യത്തെ കൊലചെയ്യുന്ന സമകാലീക പ്രതിഭാസങ്ങളെ കർശനമായി വിചാരണ ചെയ്യുന്നു.*

Subodhana Academy യുടെ പ്രോഗ്രാകളിൽ താത്പര്യമുള്ളവർചാനലിന്റെ BELL BUTTON ഓൺ ആക്കി വയ്ക്കുക.

SUBODHANA ACADEMY, ANGAMALY

ഈ ചരിത്രത്തിന് ഒരു അനുബന്ധം കൂടിയുണ്ട്. വേദനിപ്പിക്കുന്ന ഒരു അനുബന്ധം.കാട്ടുമന പിതാവിന്റെ ശ്രമഫലമായി 1990കളിൽ സിറോ മലബാർ...
09/08/2022

ഈ ചരിത്രത്തിന് ഒരു അനുബന്ധം കൂടിയുണ്ട്. വേദനിപ്പിക്കുന്ന ഒരു അനുബന്ധം.

കാട്ടുമന പിതാവിന്റെ ശ്രമഫലമായി 1990കളിൽ സിറോ മലബാർ സഭയിലെ പ്രശ്നങ്ങൾ ഓരോന്നായി തീരുകയായിരുന്നു. അദ്ദേഹം അടുത്ത മേജർ അർച്ബിഷപ്പ് ആകുമെന്ന് ഏതാണ്ട് ഉറപ്പുമായിരുന്നു. അദ്ദേഹം സഭയിൽ ഉന്നതസ്ഥാനത്തു എത്തിയാൽ അത് തങ്ങളുടെ അവസാനമാണെന്ന് കൽദായവാദികൾക്കു നന്നായി അറിയാമായിരുന്നു. അദ്ദേഹത്തിനെതിരെ പല വിധത്തിലുള്ള ആക്രമണം അഴിച്ചുവിട്ടു. ഇതുപോലെ അപമാനിക്കാൻ ശ്രമിച്ചു. പക്ഷെ അദ്ദേഹം ഉറച്ചു നിന്നു. കൽദായ തീവ്രവാദം ഇല്ലാതാക്കി സിറോ മലബാർ സഭയെ പാറെക്കാട്ടിൽ പിതാവ് വിഭവനം ചെയ്ത പുതിയ വസന്തത്തിലേയക്ക് അദ്ദേഹം കൊണ്ട് പോകുമായിരുന്നു.

സിറോ മലബാർ സഭയെ/സഭയിലെ പ്രശനങ്ങളെ സംബന്ധിച്ചു വത്തിക്കാൻ ആവശ്യപ്പെട്ട വളരെ പ്രധാനപെട്ട റിപ്പോർട്ട്‌ സമർപ്പിക്കാൻ Pontifical Delegate ആയിരുന്ന അദ്ദേഹം റോമിൽ എത്തുകയും അവിടെ ആയിരുന്നപ്പോൾ അപ്രതീക്ഷിതമായി ദുരൂഹത നിറഞ്ഞ സാഹചര്യത്തിൽ ഹൃദയയാഘാതo മൂലം മരണപെടുകയുമായിരുന്നു. അദ്ദേഹത്തിന്റെ മുറിയിൽ നിന്നു പ്രസ്തുത റിപ്പോർട്ട്‌ അപ്രത്യക്ഷമാകുകയായിരുന്നു. ഒരു Autopsy പോലും നടത്താതെ അദ്ദേഹത്തിന്റെ ശരീരം എറണാകുളം അരമനയിലേക്ക് റോമിൽ നിന്നു വിമാനമാർഗം കൊണ്ട് വരുകയും പിന്നീട് സംസ്കരിക്കുകയും ചെയ്തു.

മാർ കാട്ടുമന ഇല്ലാതായതോടെ എറണാകുളം അതിരൂപതയുടെ മേൽകൈ പതുക്കെ നഷ്ടപെടാൻ തുടങ്ങി. കഴിഞ്ഞ 30 വർഷങ്ങൾക്കിടയിൽ കൽദായവാദികൾ (യഥാർത്ഥ വിമതർ ) സഭ മുഴുവൻ തങ്ങളുടെ ആശയസംഹിതകൾ പ്രചരിപ്പിക്കുകയും എറണാകുളം അതിരൂപതയുടെ സാമന്ത രൂപതകളെ പോലും തങ്ങളുടെ വരുതിയിൽ കൊണ്ട് വരുകയും ചെയ്തു. പല പള്ളികളിൽ നിന്നും ക്രൂശിത രൂപം മാറ്റുകയും, മനീക്കെയൻ കുരിശു സ്ഥാപിക്കുകയും, വിരി നിർബന്ധിച്ചു വെക്കുകയും, സ്വന്തം ആളുകളെ മാത്രം മെത്രാൻമാർ അക്കുകയും, കിഴക്കേ ദിശ അഭിമുഖമായി കുർബാന അർപ്പിക്കുവാൻ ജനങ്ങളെ നിർബന്ധിക്കുകയും ചെയ്തു. ഓരോന്ന് ഓരോന്ന് ആയി സിറോ മലബാർ സഭയെ കൽദായവത്കരിച്ചു അതിന്റെ സ്വത്വം/തനിമ ചോർത്തി കളഞ്ഞു.

പാർക്കിന്സൺസ് രോഗബാധിതനായി തളർന്ന മാർ പടിയറയ്ക്കോ, പിന്നീട് ഒരു compromise candidate എന്ന നിലയിൽ കടന്നു വന്ന നല്ലവനായ redemptorist വൈദികൻ വർക്കി വിതയത്തിൽ പിതാവിനോ ഇവരെ തടയുവാനോ എറണാകുളം അതിരൂപതയുടെ മേൽകൈ സഭയിൽ പുന്സ്ഥാപിക്കുവാനോ കഴിഞ്ഞില്ല. ഇതിനിടയ്ക്കു സിറോ മലബാർ സഭ അതിന്റെ ചരിത്രത്തിലേ ഏറ്റവും വലിയ വെല്ലുവിളിയിലേയ്ക്കു, ഇന്ന് കാണുന്ന സ്വത്വപ്രതിസന്ധിയിലേയ്ക്കു എത്തിപെടുകയും ചെയ്തു. നമ്മൾ വിമതരായി മുദ്ര കുത്തപെടുകയും ചെയ്തു.

മാർ കാട്ടുമനയുടെ ഓർമകൾ ജ്വാലിക്കട്ടെ നമ്മുടെ മനസ്സിൽ. മറക്കരുത് നമ്മളോട് ചെയ്തതൊന്നും.

ഒരിക്കലും 🙏

Courtesy:

07/08/2022
കരിയിൽ പിതാവ് തന്റെ ആത്മാവിൽ തൊട്ടുകൊണ്ട് എഴുതിയ ഈ വരികൾക്ക് അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്റർ ആൻട്രൂസ് താഴത്ത് മറുപടി പറ...
03/08/2022

കരിയിൽ പിതാവ് തന്റെ ആത്മാവിൽ തൊട്ടുകൊണ്ട് എഴുതിയ ഈ വരികൾക്ക് അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്റർ ആൻട്രൂസ് താഴത്ത് മറുപടി പറയണം.

അദ്ധേഹത്തിന്റെ നൊമ്പരങ്ങൾ നാളത്തെ പ്രിസ്ബിത്തേരിയത്തിൽ മുഴങ്ങി കേൾക്കട്ടേ.

ആഗസ്റ്റ് 4 വൈദീകരുടെ മദ്ധ്യസ്ഥനായ വിശുദ്ധ ജോൺ മരിയ വിയാനിയുടെ തിരുനാൾ ദിവസം കൂടിയാണ്. എല്ലാ വൈദീകർക്കും വിശുദ്ധന്റെ തിരുനാളിന്റെ ആശംസകളും പ്രാർത്ഥനയും.

31/07/2022

ഞാന്‍ നല്ല ഇടയനാണ്‌. നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നു.

സിനഡൽ മാടമ്പിമാരുടെ അടിച്ചമർത്തലുകൾക്കെതിരെയും കൽദായ അധിനിവേശത്തിനെ ചെറുക്കുന്നതിനും ജനാഭിമുഖ കുർബാനയ്ക്കുമായി നമുക്ക് ഒ...
27/07/2022

സിനഡൽ മാടമ്പിമാരുടെ അടിച്ചമർത്തലുകൾക്കെതിരെയും കൽദായ അധിനിവേശത്തിനെ ചെറുക്കുന്നതിനും ജനാഭിമുഖ കുർബാനയ്ക്കുമായി നമുക്ക് ഒന്നിച്ചു ചേരാം.
August 7 Sunday 3 PM കർഡിനാൾ പാറേക്കാട്ടിൽ നഗർ എറണാകുളം.

Press Release 25/07/2022കരിയിൽ പിതാവ് രാജി വെക്കണമോ ?https://youtu.be/bvseEFaKg9U
25/07/2022

Press Release 25/07/2022
കരിയിൽ പിതാവ് രാജി വെക്കണമോ ?
https://youtu.be/bvseEFaKg9U

Contact Ekam Media Fr Sajo Padayattil : 7510755502Fr Petson Thekinedath : 9539869100► ...

എറണാകുളം - അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി സ്ഥാനമൊഴിയണമെന്ന വാർത്ത തികച്ചും അപലപനീയം - കെ.സി.വൈ.എം എറണാകുളം - അ...
25/07/2022

എറണാകുളം - അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി സ്ഥാനമൊഴിയണമെന്ന വാർത്ത തികച്ചും അപലപനീയം - കെ.സി.വൈ.എം എറണാകുളം - അങ്കമാലി മേജർ അതിരൂപത

എറണാകുളം - അങ്കമാലി മേജർ അതിരൂപതയുടെ മെത്രാപ്പോലീത്തൻ വികാരി മാർ ആൻറണി കരിയിൽ സ്ഥാനമൊഴിയണമെന്ന് നോട്ടീസ് നൽകിയെന്ന മാധ്യമ വാർത്ത തികച്ചും അപലപനീയമാണെന്ന് കെ.സി.വൈ.എം. എറണാകുളം - അങ്കമാലി മേജർ അതിരൂപത അഭിപ്രായപ്പെട്ടു.
യാതൊരുവിധ ഔദ്യോഗിക സ്ഥിരീകരണവും ഇല്ലാതെ ഇത്തരം വാർത്തകൾ കൊടുക്കുന്നത് അധികാരത്തിൻ്റെ അഹങ്കാരത്തിൽ സഭാനേതൃത്വം കാണിക്കുന്ന മൂഢസ്വപ്നങ്ങളുടെ ബാക്കി പത്രമാണ്.
ഇത്തരത്തിൽ വരുന്ന വ്യാജ വാർത്തകൾ നമ്മുടെ സമൂഹത്തിൽ ഉണ്ടാക്കുന്ന ഭവിഷത്തുകളെ പറ്റി ഉത്തരവാദിത്വബോധത്തോടെ മാധ്യമ പ്രവർത്തനം നടത്തുന്നവർ ശ്രദ്ധിക്കേണ്ടതാണെന്നും പൊന്തിഫിക്കൽ സീക്രസി കാത്തു സൂക്ഷിക്കേണ്ട ഇത്തരം വാർത്തകൾ ചോർത്തിക്കൊടുത്ത് ആനുകൂല്യം കൈപ്പറ്റുന്ന സഭാനേത്യത്വത്തിലെ യൂദാസുമാരെ തിരിച്ചറിയണമെന്നും കെ.സി.വൈ.എം. ആവശ്യപ്പെട്ടു.
എറണാകുളം-അങ്കമാലി മേജർ അതിരൂപതയിലെ 98 ശതമാനം വരുന്ന വിശ്വാസികളുടെയും ആഗ്രഹപ്രകാരം ജനാഭിമുഖ കുർബാന നിലനിർത്തണമെന്ന് നിലപാടെടുത്ത മാർ ആൻറണി കരിയിൽ പിതാവിനെതിരെ പ്രതികാര നടപടിയെന്നോണം, സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ ഉള്ളവർ, എല്ലാത്തരത്തിലുമുള്ള സ്വാധീനവും സമ്മർദ്ദവും ഉപയോഗിച്ച്, ആൻറണി കരിയിൽ പിതാവിനെ രാജി വെപ്പിക്കാൻ ശ്രമിക്കുന്നു എന്നുള്ളത് ആദ്യം മുതലേ തന്നെ വ്യക്തമായ കാര്യമാണ്. പലതരത്തിലുള്ള ചരടുവലികൾ നടത്തിയതിന് ഫലമായി, ഇത്തരത്തിലൊരു നടപടി ഉണ്ടാക്കുകയാണെങ്കിൽ എറണാകുളം-അങ്കമാലി മേജർ അതിരൂപതയിലെ നീതിബോധവും സത്യസന്ധതയും ഉറച്ച നിലപാടുകളും ഉള്ള യുവജനങ്ങൾ, അതിരൂപതയിലെ വിശ്വാസികളുടെ ആഗ്രഹപ്രകാരം നിലകൊണ്ട കരിയിൽ പിതാവിനെതിരെ എടുക്കുന്ന എന്തു നടപടിയെയും അതിശക്തമായി പ്രതിരോധിക്കുമെന്നും കെ.സി.വൈ.എം എറണാകുളം-അങ്കമാലി മേജർ അതിരൂപത സമിതി അറിയിച്ചു.

യുവാവായ ക്രിസ്തു ചാട്ടവാർ എടുത്തു ദേവാലയം ശുചീകരിച്ചത് പോലെ, യാതൊരു ആത്മീയമായ അടിത്തറയില്ലാത്ത കാര്യങ്ങളിൽ വിശ്വാസികളുടെയുടെ താല്പര്യത്തെ അടിച്ചമർത്താൻ ശ്രമിച്ച് അധികാര കസേര നിലനിർത്താൻ ശ്രമിക്കുന്നവർക്കെതിരെ, ചാട്ടവാർ എടുക്കാൻ യുവജനങ്ങൾക്ക് ഒരു മടിയുമില്ലെന്നും സീറോ മലബാർ സഭ വിശുദ്ധീകരിക്കാൻ ഒരു വിമോചന സമരം സഭയിൽ അത്യാവശ്യമാണെന്നും സഭാ നേതൃത്വത്തിലെ പ്രധാനപ്പെട്ടവരെ കൽത്തുറുങ്ക് കാത്തിരിക്കുന്നുണ്ടെന്നും കെ.സി.വൈ.എം. എറണാകുളം - അങ്കമാലി മേജർ അതിരൂപത അറിയിച്ചു.

അതിരൂപതാ സമിതിക്കു വേണ്ടി

ജെറിൻ പാറയിൽ
ജനറൽ സെക്രട്ടറി
[കെ.സി.വൈ.എം
എറണാകുളം - അങ്കമാലി
മേജർ അതിരൂപത]
25.07.2022

പ്രിയരേ , നമ്മുടെ അതിരൂപതയിലെ  വൈദികർ ഇന്ന് (25/07/2022) തിങ്കളാഴ്ച രാവിലെ 10.30 ന് എറണാകുളം ആർച്ച് ബിഷപ്പ് ഹൗസിൽ ഒരുമിച...
25/07/2022

പ്രിയരേ ,
നമ്മുടെ അതിരൂപതയിലെ വൈദികർ ഇന്ന് (25/07/2022) തിങ്കളാഴ്ച രാവിലെ 10.30 ന് എറണാകുളം ആർച്ച് ബിഷപ്പ് ഹൗസിൽ ഒരുമിച്ചു കൂടുന്നു .
ജനാഭിമുഖ കുർബാന നിലനിർത്താൻ നമ്മൾ ശക്തമായി ഇറങ്ങേണ്ട ആവശ്യകത നമ്മുടെ വിശ്വാസ സമൂഹത്തെ ബോധ്യപ്പെടുത്തുകയും അതിനായി നമ്മുടെ വൈദികർക്ക് ശക്തമായ പിന്തുണയും നൽകുകയും വേണം .
ആയതിനാൽ ബഹുമാനപ്പെട്ട വൈദികർക്ക് ഐക്യദാർഢ്യം നൽകുന്നതിന് ഇന്ന് (25/07/2022) രാവിലെ 10 മണിക്ക് ഓരോരുത്തരും പ്രത്യേക താല്പര്യം എടുത്ത് ഇടവക ജനങ്ങളെ പങ്കെടുപ്പിക്കുക , ഇത് നമ്മുടെ കടമയാണ് .
ഒരു നവംബർ 28 കടന്നുപോയി .
ഒരു ജനുവരി സിനഡ് കടന്നുപോയി .
ഒരു ഓശാന ഞായർ കടന്നുപോയി .
ഒരു ഏപ്രിൽ 17 കടന്നുപോയി .
അതുപോലെ ഈ പ്രതിസന്ധിയും പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്താൽ കടന്നുപോകും .

എറണാകുളം - അങ്കമാലി അതിരൂപതയിലെ കാഞ്ഞൂർ ഫൊറോനയിലെ പ്രസന്നപുരം ഇടവകയ്ക്ക് പുതിയ ഇടയൻ, Rev. Fr. സെബാസ്റ്റ്യൻ വാഴപ്പിള്ളി അ...
18/07/2022

എറണാകുളം - അങ്കമാലി അതിരൂപതയിലെ കാഞ്ഞൂർ ഫൊറോനയിലെ പ്രസന്നപുരം ഇടവകയ്ക്ക് പുതിയ ഇടയൻ, Rev. Fr. സെബാസ്റ്റ്യൻ വാഴപ്പിള്ളി അച്ചന് ആശംസകൾ.

കർദ്ദിനാളിന്റെ ഭൂമി വില്പന വിവാദം : ചില പ്രതികരണങ്ങൾ .1.Registration  u/s 12A of Income Tax Act പ്രകാരം നിയമാനുസൃതം രജിസ...
18/07/2022

കർദ്ദിനാളിന്റെ ഭൂമി വില്പന വിവാദം : ചില പ്രതികരണങ്ങൾ .
1.Registration u/s 12A of Income Tax Act പ്രകാരം നിയമാനുസൃതം രജിസ്റ്റർ ചെയ്ത Charitable And Religious സ്ഥാപനങ്ങൾ tax exemption സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയിട്ടുണ്ടെങ്കിൽ പൂർണ്ണമായും നികുതി കൊടുക്കുന്നതിൽ നിന്നു ഒഴിവു ലഭിക്കും.
2. മറ്റു സീറോ-മലബാർ രൂപതകളെ പോലെ എറണാകുളം - അങ്കമാലി അതിരൂപതയും Association of the faithful ( വിശ്വാസ ജീവിത കുട്ടായ്മ) എന്നീ വിഭാഗത്തിൽപ്പെടുന്നതും നികുതി വിമുക്തവുമാണ്.
3. നിയമ പ്രകാരം വർഷംതോറും auditing ചെയ്തു tax returns ഫൈൽ ചെയ്തു അംഗീകാരം വാങ്ങിച്ചിരുന്ന സ്ഥാപനമായിരുന്നു ഞങ്ങളുടെ അതിരൂപത . ഇങ്ങനെയുള്ള സ്ഥാപനത്തിന് നികുതിയും capital gain ഉം കൊടുക്കേണ്ടതില്ല. Income tax department 6 കോടി ഫൈൻ ഏർപ്പെടുത്തിയത് 12 A registration നിയമങ്ങൾ ലംഘിച്ചതു കൊണ്ടാണ്. ഇതു capital gain ആയി 30% അടച്ചതാണെന്നു അവകാശപ്പെടുന്നത് real estate വ്യാപാരം നടന്നുവെന്നു സമർത്ഥിക്കുന്നതാണു. 12 A രജിസ്ട്രഷനിൽ റിയൽ എസ്റ്റേറ്റ് വ്യാപാരം അനുവദിച്ചിട്ടില്ല. നിയമ ലംഘനം വ്യക്തം.
4. ഞാനും കൂടി പങ്കെടുത്ത കാനോനിക സമിതിയായ presbyterial council യോഗത്തിൽ അങ്കമാലിയിൽ മെഡിക്കൽ കോളേജ് വേണ്ടെന്നാണ് തീരുമാനിച്ചിരുന്നത്. CMI സഭ രാജഗിരി multi speciality hospital നിർമ്മിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മറ്റൊരു hospital ന്റെ അതിജീവനം അസാധ്യമായിരിക്കുമെന്ന കാരണത്താലാണ് medical College വേണ്ടെന്നു തീരുമാനിച്ചത്. കാനോനിക സമിതിയുടെ തീരുമാനത്തിന് വിരുദ്ധമായി മെഡിക്കൽ കോളേജ് പണിയുവാൻ മറ്റൂരിൽ 23.5 ഏക്കർ ഭൂമി വാങ്ങിയത് മെത്രാപ്പോലീത്ത കാനോനിക സമിതികളെ ആദരിക്കുന്നില്ലായെന്നതിന്റെ തെളിവാണു.
5. മറ്റുരിൽ 23.5 ഏക്കർ ഭൂമി വാങ്ങുന്നതിന് ആലോചന സമിതി - ഫിനാൻസ് കൗൺസിൽ സംയുക്തമായി തീരുമാനമെടുക്കുന്നതിന് മുമ്പായി ഒരു കോടി രൂ അഡ്വാൻസ് കൊടുത്തു എന്നതിനു രേഖ യുണ്ട്. കാനൻ നിയമത്തിന്റെ ലംഘനമാനമാണിത്.
6. റിയൽ എസ്റ്റേറ്റ് വ്യാപാരം: 5 plot കളിലായി സെന്റിന്
905000.00 രൂപയ്ക്ക് ഏകദേശം 300 സെന്റ് വില്ക്കുമ്പോൾ 27 കോടി രൂപ അതിരൂപത ഖജനാവിലേയ്ക്ക് ലഭിക്കേണ്ടതായി രുന്നു. 8.5 കോടി രൂപയാണ് അക്കൗണ്ടിലേയ്ക്ക് വന്നത്. ബാക്കി പണം ദല്ലാൾ നൽകുമെന്നാണ് യോഗത്തിൽ കർദ്ദിനാൾ മറുപടി നല്കിയത്. പണം മുഴുവൻ ലഭിക്കാതെ എന്തിന് registration നടത്തി കൊ ടുത്തു? ബാക്കി പണം ഇടംനിലക്കാർ വാങ്ങിയിട്ടുണ്ടാകുമെന്നു അനുമാനിക്കുന്നതിൽ കുറ്റം പറയാനാകുമോ?
7.കോട്ടപ്പടി ഭൂമി ബാക്കി തുകയ്ക്ക് ഈടായി നല്കിയെന്നു പറയുന്നത് സത്യവിരുദ്ധമാണു. ബാങ്കിൽ നിന്ന് ലോൺ വാങ്ങി 16 കോടി രൂപ കൊടുത്തു ആ ഭൂമി അതിരൂപത വാങ്ങിയതാണ്. അതിരൂപത നിയമാനുസൃതം തീറാധാരം നടത്തിയ ഭൂമിയാണിത്. ഈടായ ഭൂമിയാണെന്നും അതു വിറ്റാൽ ബാലൻസ് തുകയായി എന്ന് പറയുന്നത് സത്യവിരുദ്ധമാണ്.
8. കള്ള പണം: ഈടെന്നും പറഞ്ഞു ദേവികുളത്ത് വാങ്ങിയ ഭൂമിയ്ക്ക് 1.16 കോടി രൂ കൊടുത്തു വെന്നാണ് രേഖ. ഭൂമി വിറ്റ ആൾ തനിക്ക് 3 കോടി ലഭിച്ചുവെന്നു വെളിപ്പെടുത്തിയെന്നു പറയുന്നതും അന്വേഷിക്കേണ്ടതാണ്. അങ്ങനെയാണെങ്കിൽ ബാക്കി തുക കള്ള പണമാണ്. Reserve bank ന്റെ നിയമം ലംഘിച്ചു ചില deal കളിൽ നിയമ വിരുദ്ധമായി കറൻസി വാങ്ങിയിട്ടുണ്ട്. Cheque ആയിരുന്നു വാങ്ങേണ്ടിയിരുന്നത്.
9. വ്യാജ ആധാരം: തൃക്കാക്കരയിൽ വിറ്റ plot കളിൽ ചിലതിന് proper registration ഇല്ലായിരുന്നുവെന്നു തഹസിൽദാറും വില്ലേജ് ഓഫീസറും അന്വേ ഷ്ണത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ചില മൂല ആധാരങ്ങളിൽ എറണാകുളം - അങ്കമാലി അതിരൂപത എന്നു കാണുന്നു. 1976 ൽ എ റണാകുളം അതിരൂപത മാത്രം , അങ്കമാലി എന്ന പേരു് കൂട്ടി ചേർത്തീട്ടില്ല. 1992 ലാണ് എറണാകുളം - അങ്കമാലി അതിരൂപതയെന്നു പേരു മാറ്റം സംഭവിച്ചത്. വ്യാജ ആധാരമെന്നു പറയുന്നതിന്റെ കാരണമിതാണ്.
10. തൃക്കാക്കരയിലെ ചില plot കൾ 36 കഷണങ്ങളായി ദല്ലാൾ വില്ക്കുകയുണ്ടായി. ഇത് റിയൽ എസ്റ്റേറ്റ് കച്ചവടവും ഉടമ്പടിയ്ക്കു വിരുദ്ധവുമാണ്. ഇങ്ങനെ റിയൽ എസ്റ്റേറ്റ് വില്പന നടത്തുവാൻ ഒരു കാനോനിക സമിതിയും തീരുമാനിച്ചിട്ടില്ല.
11. മെത്രാപ്പോലീത്തയുടെ ഭരണകാലത്ത് ക്രമമായി auditing നടത്തി tax returns ഫൈൽ ചെയ്യുന്നതിലും ചിലപ്പോഴെല്ലാം വീഴ്ച സംഭവിച്ചിട്ടുണ്ട്.
12. നിയമ ലംഘനങ്ങൾക്ക് അതിരൂപത മെത്രാപ്പോലീത്തയെ മാത്രം എന്തിന് കുറ്റപ്പെടുത്തുന്നുവെന്നു ചിലർ ചോദിക്കാറുണ്ട്. സഭയിലെ പൌരസ്ത്യ കാനൻ നിയമം അറിയാത്തത് കൊണ്ടാണിത്. CCEO 191 പ്രകാരം Legislative, Executive, Judicial അധികാരം ലഭിച്ചിരിക്കുന്നത് രൂപതാദ്ധ്യക്ഷനുമാത്രമാണ്. ( ഈ കേന്ദ്രീകൃത അധികാര ഘടന മാറ്റുവാൻ സമയമായി). ഇദ്ദേഹം നേരിട്ടോ ഇതര നിയമാനുസൃത വ്യക്തികളിലൂടെയോ അധികാരം വിനിയോഗിക്കുന്നു. പൂച്ചെണ്ടെ നൊപ്പം മുൾമുടിയും ഈ സംവിധാനത്തിന്റെ ഭാഗമായി മെത്രാപ്പോലീത്ത സ്വീകരിക്കുവാൻ നിർബന്ധതിനാ കുന്നു. സഹായ മെത്രാനുൾപ്പെടെയുള്ളവർ നിയമത്തിനു മുമ്പിൽ ആലോചനക്കാർ മാത്രം.
13. കടം വീട്ടുവാൻ നിയമാനുസൃതം ഭൂമി വില്പന നടന്നിരുന്നുവെങ്കിൽ 12A registration act പ്രകാരം capital gain കൊടുക്കേണ്ട ആവശ്യമില്ല.
ഉപസംഹാരം:
ഭൂമി കച്ചവടത്തിൽ രാജ്യത്തിന്റെയും തിരുസ്സഭയുടെയും നിയമങ്ങൾ മെത്രാപ്പോലീത്ത ലംഘിച്ചതായി മെത്രാപ്പോലിത്ത 28.11.2017 ൽ നിയമിച്ച ബെന്നി കമ്മീഷൻ അന്വേഷ്ണത്തിലൂടെ വെളിപ്പെടുത്തുകയുണ്ടായി. തുടർ ചർച്ചകളുണ്ടായി. 04.01.2018 ൽ Presbyterial
Council യോഗം കർദ്ദിനാൾ വിളിച്ചിരുന്നു. ഈ സമ്മേളനത്തിൽ ബെന്നി കമ്മീഷൻ റിപ്പോർട്ടിനെ തുടർന്നുള്ള പ്രതിസന്ധികളും നഷ്ടങ്ങളും പറഞ്ഞു തീർക്കുവാനും കർദ്ദിനാളുമായി രമ്യതയിലാകുവാനും ഞാൻ ഉൾപ്പെടെയുള്ള വൈദിക സമിതി അംഗങ്ങൾ യോഗത്തിനു മുമ്പു തീരുമാനിച്ചിരുന്നു. എന്നാൽ 3 പേർ തന്നെ മുറിയിൽ തടഞ്ഞുവെച്ചിരിക്കുന്നതിനാൽ യോഗം മാറ്റി വെച്ചിരിക്കുന്നതായി രേഖാമൂലം കർദ്ദിനാൾ ഞങ്ങളെ ആ സമയത്ത് അറിയിക്കുകയുണ്ടായി. കർദ്ദിനാളാണ് കാനോനിക സമതിയായ Presbyteral council വിളിച്ചത്. കർദ്ദിനാൾ തന്നെ അതു ബഹിഷ്ക്കരിച്ചത് എന്തു കൊണ്ടാണെന്ന് ഇതുവരെ എനിക്ക് മനസ്സിലായിട്ടില്ല. യോഗം നടന്നില്ല. കർദ്ദിനാളിന്റെ ചില ശൈലികളോടു വിയോജിപ്പുള്ളവർ പോലും അദ്ദേഹത്തെ ഈ സംഭവം അരങ്ങേറുന്നതു വരെ സ്ഹി ക്കുകയും പിന്തുണയ്ക്കുകയും ചെയ്തിരുന്നു. നിർഭാഗ്യകരമായ ഈ സംഭവത്തോടെ കർദ്ദിനാൾ പലർക്കും അപരിചിതനെ പോലെയായി. ശേഷമുള്ള തെല്ലാം തുടർ ചരിത്രം.


ഫാ.ജോസ് വൈലിക്കോടത്ത്.

ബ. സുപ്രീം കോടതിയിൽ സർക്കാരിന്റെ സത്യവാങ്മൂലം: അതിരൂപത impleading petition  ഫയൽ ചെയ്യണം.1. 5ലക്ഷത്തോളം വരുന്ന നമ്മുടെ അത...
17/07/2022

ബ. സുപ്രീം കോടതിയിൽ സർക്കാരിന്റെ സത്യവാങ്മൂലം: അതിരൂപത impleading petition ഫയൽ ചെയ്യണം.
1. 5ലക്ഷത്തോളം വരുന്ന നമ്മുടെ അതിരൂപതയിലെ ദൈവജനത്തിന്റെ നീതിയ്ക്കു വേണ്ടിയുള്ള നിലപാടുകളെ വെല്ലുവിളിക്കുന്നതാണ് ബ. സുപ്രീം കോടതിയൽ സർക്കാർ ഫയൽ ചെയ്ത സത്യവാങ്മൂലം. 28.11.2017 ൽ മാർ ജോർജ് ആലഞ്ചേരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന presbyterial council യോഗത്തിൽ മാർ ആലഞ്ചേരി പിതാവാണ് ബ. ബെന്നി മാരാ പറമ്പിൽ കൺവീനറായി ഭൂമി വില്ലന വിഷയം പഠിച്ചു റിപ്പോർട്ട് സമർപ്പിക്കുവാൻ ഒരു കമ്മീഷനെ നിയമിച്ചത്.18.12.2017 ൽ ചേർന്ന presbyterial council യോഗത്തിൽ ബെന്നി കമ്മീഷൻ ഇടക്കാല റിപ്പോർട്ട് അവതരിപ്പിച്ചു.40 കോടിയലധികം രൂപ ഭൂമി വില്പനയിൽ അതിരൂപതയ്ക്കു നഷ്ടം വന്നുവെന്നു കമ്മീഷൻ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. നിയമ നടപടിക്ക് കൗൺസിൽ യോഗം ശുപാർശ ചെയ്തു. 21.12.2017 ൽ ചേർന്ന സമ്പൂർണ്ണ വൈദിക സമ്മേളനം (PRESBYTERIUM) പ്രിസ്ബറ്ററൽ കൗൺസിലിന്റെ ശുപാർശ അംഗീകരിക്കുകയും പരിശുദ്ധ സിംഹാസനത്തിന് പരാതി കൊടുക്കുവാൻ തീരുമാനിക്കുകയും ചെയ്തു. തുടർന്ന് ഈ വിഷയം കാനോനിക സമിതിയായ പാസ്റ്ററൽ കൗൺസിലിൽ ചർച്ച ചെയ്തു അംഗീകാരം വാങ്ങുകയും ചെയ്തു.
2. ബ. സുപ്രീം കോടതിയിൽ സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം ബ. സുപ്രീം കോടതിയിൽ impleading petition ലൂടെ നാം ചോദ്യം ചെയ്യുന്നില്ലെങ്കിൽ ബെന്നി കമ്മീഷൻ റിപ്പോർട്ടിലെ വസ്തുതകൾ തെറ്റാണെന്ന് നാം അംഗീകരിക്കുകയായിരിക്കും ഫലം. അങ്ങനെ വന്നാൽ ഭാവിയിൽ അതിരൂപതയിലെ കാനോനിക സമിതികൾ എങ്ങനെ പ്രവർത്തിക്കും? ഇത് Constitutional breakdown ലേയ്ക്ക് അതിരൂപതയെ നയിക്കും.
3. 23.06.2018 ൽ മാർ ജേക്കബ്ബ് മനത്തോടത്ത് Apostolic Administrator ആയി ചുമതലയേറ്റു. നയപ്രഖ്യാപനം നടത്തുമ്പോൾ ഭൂമി വില്പനയിലെ പിഴവുകൾ പരിശോധിക്കാൻ അന്താരാഷ്ട്ര തലത്തിൽ തന്നെ അംഗീകാരമുള്ള ഒരു അന്വേഷ്ണ ഏജൻസിയെ നിയമിക്കണമെന്നു വത്തിക്കാൻ ആവശ്യപ്പെട്ടീട്ടുണ്ടെന്നു പിതാവു വെളിപ്പെടുത്തി. തദനുസരണം KPMG യെ അന്വേഷ്ണ കമ്മീഷനായി നിയമിച്ചു. കള്ള പണം, വ്യാജ ആധാരം തുടങ്ങി അനവധി യായ കുറ്റകൃത്യങ്ങൾ അന്വേഷ്ണത്തിൽ അവർ പുറത്തു കൊണ്ടുവന്നു. കാനോനിക നിയമങ്ങളുടെയും സിവിൽ നിയമങ്ങളുടെയും ലംഘനങ്ങൾ ഈ റിപ്പോർട്ടിൽ സവിസ്തരം പ്രതിപാദിക്കുന്നു. ഏകദേശം 40 ലക്ഷം രൂപ ഈ കമ്മീഷന്റെ പ്രവർത്തനത്തിനായി അതിരൂപത ചെലവഴിക്കുകയുണ്ടായി. നാം അപ്പിലുമായി പോകുന്നില്ലെങ്കിൽ ഭാവിയിൽ സഭാ പ്രശ്നങ്ങളിൽ വത്തിക്കാൻ എങ്ങനെ ഇടപ്പെടും?
ധാർമിക - സാമ്പത്തിക നഷ്ടം എറ്റു വാങ്ങിയ Victim ആണ് നാം.
ഉപസംഹാരം.
ബ. സുപ്രീം കോടതി വരുന്ന ദിവസങ്ങളിൽ തന്നെ കേസ് പരിഗണിക്കുമെന്നു അറിയുന്നു. സർക്കാരിന്റെ സത്യവാങ്മൂലത്തിനെതിരെ victim ആയ നാം ആക്ഷേപം ഉന്നയിക്കുന്നില്ലെങ്കിൽ കോടതി സർക്കാരിന്റെ ഭാഷ്യം ശരിയാണെന്നു ധരിച്ചേക്കാം. നമ്മുടെ ശരിക്ക് എല്ക്കുന്നവൻ തിരിച്ചടിയാകും അതു്. ഏതെങ്കിലും കാനോനിക സമിതി അംഗത്തിന് ഹർജി ഫയൽ ചെയ്യാം. നല്ലൊരു അഭിഭാഷകനെ വെച്ചു ബ. സുപ്രീം കോടതിയിൽ അതിരൂപത നേതൃത്വം കേസ് നടത്തണം. ഇക്കാര്യത്തിലെ സാമ്പത്തിക ചെലവ് എന്തുകൊണ്ടും ന്യായീകരിക്കാവുന്നതാണ്.അതിരൂപതയ്ക്ക് നീതി ലഭിക്കുക എല്ലാവരുടെയും ആവശ്യമാണ്.

ഫാ. ജോസ് വൈലിക്കോടത്ത്, പ്രിസ്മ്പറ്ററൽ കൗൺസിലംഗം.

Address


Website

Alerts

Be the first to know and let us send you an email when New Observer posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share