Kaniyapuram News

  • Home
  • Kaniyapuram News

Kaniyapuram News News from Kaniyapuram

കണിയാപുരം: ബ്രൈറ്റ്‌ സ്കൂളിന് സമീപം DH house താമസിക്കുന്ന അനു ശോഭ ദമ്പതികളുടെ മകൻ അനുപ്രസാദ്‌ 17വയസ്സ്. പുതുകുറിച്ചിയിൽ ...
01/07/2022

കണിയാപുരം: ബ്രൈറ്റ്‌ സ്കൂളിന് സമീപം DH house താമസിക്കുന്ന അനു ശോഭ ദമ്പതികളുടെ മകൻ അനുപ്രസാദ്‌ 17വയസ്സ്. പുതുകുറിച്ചിയിൽ വെച്ചുണ്ടാണ്ടായ ബൈക്ക് അപകടത്തിൽ പരിക്ക് പറ്റി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയവേ ഇന്ന് രാവിലെ മരണപ്പെട്ടു. രാധിക, അനുപ്രിയ സഹോദരിമാർ.

കണിയാപുരം: കണിയാപുരം റെയിൽവേ ഗേറ്റിനു സമീപം ബാർബർ ഷോപ് നടത്തുന്ന ഷൈൻ(കുട്ടപ്പായി) അന്തരിച്ചു.
01/04/2022

കണിയാപുരം: കണിയാപുരം റെയിൽവേ ഗേറ്റിനു സമീപം ബാർബർ ഷോപ് നടത്തുന്ന ഷൈൻ(കുട്ടപ്പായി) അന്തരിച്ചു.

31/01/2022

കോട്ടയം കുറിച്ചിയില്‍ മൂ‍ര്‍ഖനെ പിടികൂടുന്നതിനിടയില്‍ വാവ സുരേഷിന് കടിയേറ്റു. ഗുരുതരാവസ്ഥയിലുള്ള സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഡിയോ കാണാം.

*Nowcast - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (weather)**പുറപ്പെടുവിച്ച സമയം:  04.00 PM 25.11...
25/11/2021

*Nowcast - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (weather)*

*പുറപ്പെടുവിച്ച സമയം: 04.00 PM 25.11.2021*

അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ *തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂർ, എറണാകുളം* ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

*Nowcast dated 25.11.2021:*

*Time of issue 1600 hrs IST (Valid for next 3 hours):*

Thunderstorm with moderate rainfall & gusty winds speed reaching 40 Kmph is likely at one or two places in *Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Thrissur, and Ernakulam* districts of Kerala.

*IMD-KSEOC-KSDMA*

12/11/2021

ഗായിക ചിത്രയുടെ പേരിൽ കൊല്ലം കുണ്ടറയിൽ വൻ ചാരിറ്റി തട്ടിപ്പ്.. ക്യാൻസർ രോഗി ഗുരുതരാവസ്ഥയിൽ... കൊല്ലത്ത് ആൺകുട്ടികൾ ഉണ്ടെങ്കിൽ തട്ടിയെടുത്ത ഈ ക്യാൻസർ രോഗിയുടെ പണം തിരികെ വാങ്ങി കൊടുക്കുക...

11/11/2021
17/10/2021

ഒരു മനുഷ്യൻ്റെ ആയുസ് മുഴുവൻ കഷ്ടപെട്ട് കെട്ടിപ്പൊക്കിയതാണ്
ഒറ്റനിമിഷംകൊണ്ട് തകർന്നത്.

13/10/2021

എഡോ മലയാളി നീ എന്താ ഇങ്ങനെ ?
സൂരജിനെ മാത്രം വധശിക്ഷക്ക് വിധിച്ചാൽ മതിയോ ?

13/10/2021

MURDER

07/10/2021

കോവിഡിന് ശേഷം നിമോണിയ വരുന്നത് എന്തുകൊണ്ട് ..?
നിമോണിയ വന്നു മരിക്കാതിരിക്കാനുള്ള പ്രതിവിധി എന്താണ് ?
Dr.വിനീത് അലക്‌സാണ്ടർ വിശദീകരിക്കുന്നു

25/09/2021

ഇന്നലെയും രണ്ട് മയ്യത്തുകളായിരുന്നു അതിൽ ഒന്ന് ഒരു ചെറുപ്പക്കാരൻ്റെതായിരുന്നു.തിരുവനന്തപുരം സ്വദേശി 34 വയസ്സുളള അഫ്സലായിരുന്നു ആ ചെറുപ്പക്കാരൻ.എൻ്റെ പ്രിയസുഹൃത്ത്,അനൂപിൻ്റെ സഹോദരി,പുത്രനായിരുന്നു.കഴിഞ്ഞ മാസം 26 തീയതി ഷാർജയിലെ ഒരു ഫുട്ബാത്തിൽ റോഡ് ക്രോസ് ചെയ്യുവാൻ നിൽക്കുമ്പോഴാണ് നിയന്ത്രണം വിട്ട്‌ വന്ന വാഹനം ഇടിച്ച് തെറിപ്പി്ക്കുകായിരുന്നു.ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഫ്സൽ ഇന്നലെ ഉച്ചയോടെ മരണപ്പെട്ടു.തിരുവനന്തപുരം പളളിപ്പുറം മുഴുത്തിരിയാവട്ടം ഫെെസൽ മൻസിലിൽ അബ്ദുൽ ഗനിയുടെയും,ഷംലാ ബീവിയുടെയും മകനാണ് അഫ്സൽ.ഭാരൃ തൻസി ഒരു മകനുമുണ്ട്.ഭാരൃ ഒൻപത് മാസം ഗർഭിണിയുമാണ്.രണ്ടാമത്തെ കുഞ്ഞിൻ്റെ മുഖം പോലും കാണാതെ,അഫ്സൽ പടച്ചവൻ്റെ വിളിക്ക് ഉത്തരം നൽകി.എൻ്റെ സ്നേഹിതൻ അനൂപ് എന്നെ ഫോൺ വിളിക്കുമ്പോഴാണ് ഞാൻ അഫ്സൽ മരിച്ചവിവരം അറിയുന്നത്.

ഈ ചെറുപ്പക്കാരൻ്റെ വേർപ്പാട് മൂലം വേദനിക്കുന്ന കുടൂംബത്തിന് റബ്ബിൽ ആലമീനായ തമ്പുരാൻ സമാധാനം നൽകട്ടെ,അതോടപ്പം പരേതൻ്റെ കബറിനെ വിശാലമാക്കി കൊടുക്കുകയും,പാപങ്ങൾ മാപ്പാക്കി കൊടുക്കുകയും ചെയ്യട്ടെ,നാളെ പടച്ചതമ്പുരാൻ, ഈ മരിച്ച മയ്യത്തിനെയും എന്നെയും നിങ്ങളെയും ജന്നാത്ത് ഫിർദൗസിൽ ഒരുമ്മിച്ച് കൂട്ടി അനുഗ്രഹിക്കണമെ. ആമീൻ

അല്ലാഹുവിന്‍റെ ഉത്തരവനുസരിച്ചല്ലാതെ ഒരാള്‍ക്കും മരിക്കാനൊക്കുകയില്ല. അവധി കുറിക്കപ്പെട്ട ഒരു വിധിയാണ് മരണം. അത് സംഭവിച്ചേ തീരു.

മരണം ജീവിതത്തിന്‍റെ അന്ത്യമല്ല. യഥാര്‍ത്ഥത്തില്‍ മനുഷ്യ ജീവിതത്തിന് അന്ത്യവുമില്ല. പരലോകത്തിലേക്കുള്ള യാത്രാമധ്യേ ഒരു ഇടത്താവള ജീവിതം അവസാനിക്കുന്നുഎന്ന് കരുതിയാൽ മതി.സ്ഥായിയായ ജീവിതം പരലോകത്താണ്. അവിടുത്തെ സ്വര്‍ഗ്ഗജീവിതത്തിനു വേണ്ടിയാകണം ഓരോ മനുഷൃൻ്റെയും ചിന്തകളും പ്രവർത്തികളും.

അഷ്റഫ് താമരശ്ശേരി

അസുഖം ബാധിച്ച മകനെ ഡോക്ടറെ കാണിക്കാൻ പണമില്ല കയ്യിലുണ്ടായിരുന്ന വിവാഹ മോതിരം പണയം വെക്കാൻ അവൾ ചാവക്കാട് ടൌണിലേക്ക് പുറപ്...
18/09/2021

അസുഖം ബാധിച്ച മകനെ ഡോക്ടറെ കാണിക്കാൻ പണമില്ല കയ്യിലുണ്ടായിരുന്ന വിവാഹ മോതിരം പണയം വെക്കാൻ അവൾ ചാവക്കാട് ടൌണിലേക്ക് പുറപ്പെട്ടു.
ചാവക്കാട് ടൌണിലൂടെ അവൾ വേഗത്തിൽ നടന്നു. നടത്തത്തിനിടയിൽ എന്തൊക്കെയോ ആലോചിച്ച് വിരലിൽ കിടന്നിരുന്ന സ്വർണമോതിരത്തിൽ ഒന്നു പിടിച്ചതാണ്. പെട്ടെന്ന് അത് വിരലിൽ നിന്നും ഊരി താഴെ വീണു. റോഡിലെ നടപ്പാതയിൽ ഇട്ടിരുന്ന കോൺക്രീറ്റ് സ്ലാബിന്റെ ഇടയിൽ മോതിരം കുരുങ്ങി. കൈകൾ ഉപയോഗിച്ച് അവൾ ധൃതിയിൽ അത് എടുക്കാൻ നോക്കി. അപ്പോഴേക്കും ആ സ്വർണമോതിരം കോൺക്രീറ്റ് സ്ലാബിന്റെ വിടവിലൂടെ ഊർന്ന് താഴെ അഴുക്കുചാലിലേക്ക് വീണു.

അവൾ ആകെ പരിഭ്രമിച്ചു.അവൾക്ക് ഉറക്കെ കരയുവാൻ പോലും സാധിക്കുന്നില്ല.
ആരോടാണ് ഇത് പറയുക? ആരാണ് തന്നെ സഹായിക്കുക ? എന്നൊന്നും അറിയാതെ അവൾ വ്യസനിച്ചു.അവിടെ നിന്നും വേഗത്തിൽ ഓടി, ചാവക്കാട് പോലീസ് സ്റ്റേഷനിലേക്ക് എത്തി.പോലീസ് സ്റ്റേഷനിലെത്തിയതും അവൾ പൊട്ടിക്കരഞ്ഞു. അവൾക്ക് ഒന്നും സംസാരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.പോലീസ് സ്റ്റേഷനിൽ തത്സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ജനമൈത്രി സീനിയർ സിവിൽ പോലീസ് ഓഫീസർ സൌദാമിനി അവളെ ആശ്വസിപ്പിച്ചു. അവളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഉടൻ തന്നെ പോലീസ് ഓഫീസർ സൌദാമിനി അവളേയും കൂട്ടി മോതിരം നഷ്ടപ്പെട്ട സ്ഥലത്തേക്ക് പോയി.അഴുക്കുചാലിനുമീതെ, കോൺക്രീറ്റ് സ്ലാബുകൾ ഇട്ട വിടവിലൂടെ സ്വർണമോതിരം നഷ്ടപ്പെട്ട സ്ഥലം അവൾ പോലീസുദ്യോഗസ്ഥയ്ക് കാണിച്ചു കൊടുത്തു.ചാവക്കാട് നഗരത്തിലൂടെ പോകുന്ന ഒരു അഴുക്കുചാലായിരുന്നു അത്. അതിനുമീതെ കാൽനടക്കാർക്ക് പോകുന്നതിനുവേണ്ടി വളരെ കനത്തിലാണ് കോൺക്രീറ്റ് സ്ലാബുകൾ ഇട്ടിരിക്കുന്നത്. ഒറ്റയ്ക് അത് നീക്കി, നഷ്ടപ്പെട്ട മോതിരം വീണ്ടെടുക്കുക സാധ്യമല്ല.എന്തുചെയ്യുമെന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് അതുവഴി റോഡിലൂടെ ഒരു ജെസിബി ഓടിച്ചു പോകുന്നത് സൌദാമിനി ശ്രദ്ധിച്ചത്.ഉടൻ തന്നെ സൌദാമിനി ആ ജെസിബി ഡ്രൈവറോട് കൈകാണിച്ച് അത് നിർത്തിച്ചു.

https://www.facebook.com/126661298041865/posts/830490080992313/?d=n

അയാളോട് കാര്യങ്ങൾ അവതരിപ്പിച്ചു. നല്ല മനസ്സാലെ അയാൾ ജെസിബി കൊണ്ട് സ്ലാബ് ഉയർത്തിത്തരാമെന്ന് സമ്മതിച്ചു.ജെസിബി കൊണ്ട് സ്ലാബ് ഉയർത്തി നോക്കിയപ്പോൾ ആകെ അഴുക്കു നിറഞ്ഞ വെള്ളം. വല്ലാത്ത ദുർഗന്ധവും.
ഒറ്റനോട്ടത്തിൽ മോതിരം അവിടെ കാണുന്നുണ്ടായിരുന്നില്ല. മോതിരം നഷ്ടപ്പെട്ട യുവതി ആകെ വിഷമിച്ചു.നമുക്ക് വഴിയുണ്ടാക്കാം സൌദാമിനി അവളെ ആശ്വസിപ്പിച്ചു.അവിടെ കൂടിയ ഒരാളോട് സഹായമഭ്യർത്ഥിച്ചു. അഴുക്കുചാലിന് ഒഴുക്കുണ്ടായിരുന്നില്ല. അതിൽ മോതിരം വീണ ഭാഗത്ത് കെട്ടിക്കിടന്നിരുന്ന വെള്ളവും ചെളിയും ഒരു ബക്കറ്റിൽ കോരി പുറത്തെടുത്തു.എന്നിട്ട് അതിൽ സസൂക്ഷ്മം പരിശോധിച്ചു.അപ്പോഴതാ, തന്റെ സ്വർണ മോതിരം.

യുവതി ആശ്വസിച്ചു സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു.
തിരുവത്ര സ്വദേശിനി ഹസീനയുടെ നഷ്ടപ്പെട്ടു എന്നു കരുതിയ അരപ്പവൻ തൂക്കം വരുന്ന സ്വർണമോതിരമാണ് തിരിച്ചു ലഭിച്ചത്.പോലീസുദ്യോഗസ്ഥയെ കെട്ടിപ്പിടിച്ച് അവൾ കരഞ്ഞു.വിഷമിക്കേണ്ട. വീട്ടിലേക്ക് പോയ്കോളൂ, കുട്ടിയുടെ അസുഖം വേഗം ഭേദമാകട്ടെ.സൌദാമിനിയുടെ വാക്കുകളിലൂടെ അവൾക്ക് പുതു ഊർജ്ജം ലഭിച്ചു.സന്ദർഭോചിതമായ ഇടപെടലിലൂടെ അനുയോജ്യമായ സേവനം ഏറ്റവും വേഗത്തിൽ നൽകാൻ അവസരമൊരുക്കിയ ചാവക്കാട് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ സൌദാമിനിക്ക് തൃശൂർ സിറ്റി പോലീസിന്റെ അഭിനന്ദനങ്ങൾ.

പിഡിപി നേതാവും തിരുവനന്തപുരം കോർപ്പറേഷൻ മുൻ കൗൻസിലറും ആയിരുന്ന പൂന്തുറ സിറാജ് അന്തരിച്ചു ....
16/09/2021

പിഡിപി നേതാവും തിരുവനന്തപുരം കോർപ്പറേഷൻ മുൻ കൗൻസിലറും ആയിരുന്ന പൂന്തുറ സിറാജ് അന്തരിച്ചു ....

12/09/2021

കേരളത്തിലെ ചാരിറ്റി മേഖലയിലെ തട്ടിപ്പുകളെയും,ഹവാല ഇടപാടുകളെയും ,പച്ചയായ് തുറന്നു കാണിക്കുന്ന ഷോട്ട് സിനിമ..ഈ സിനിമയിലെ നായകൻ ഒരു വെക്തി അല്ല ഒരു കൂട്ടം ചാരിറ്റി തട്ടിപ്പുകാരുടെ പ്രതിനിധിയാണ് ..ഈ സിനിമയുടെ അവസാനമുള്ള രണ്ടാമത്തെ ക്ലൈമാക്സ് കൂടി കണ്ടു വിലയിരുത്തുക .. ,മാക്സിമം ഷെയർ ചെയ്തു ഇമ്പാക്ട് ഉണ്ടാക്കുക..അത് ഈ സിനിമ കാണുന്നവരുടെ കടമയാണ് ...

തിരുവനന്തപുരം: അട്ടക്കുളങ്ങര ജയില്‍ ബോംബേറ് കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന കരാട്ടെ ഫാറൂഖ് മരിച്ചു.ഹൃദ്ര...
10/09/2021

തിരുവനന്തപുരം: അട്ടക്കുളങ്ങര ജയില്‍ ബോംബേറ് കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന കരാട്ടെ ഫാറൂഖ് മരിച്ചു.ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. ചികിത്സക്കായി പരോളിലായിരുന്നു. ഗുണ്ടാ കുടിപ്പകയെ തുടര്‍ന്ന് അട്ടക്കുളങ്ങര ജയിലിന് മുന്നില്‍ കബീറിനെ ബോംബെറിഞ്ഞ് കൊന്ന കേസിലെ ഒന്നാം പ്രതിയായിരുന്നു ഫാറൂഖ്. സംഭവം കേരളത്തില്‍ വന്‍വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. തൂക്കി കൊല്ലാ വധിച്ച ഫാറൂഖിന്റെ ശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്തിരുന്നു.1999 ജൂലായ് 17നാണ് എല്‍ടിടിഇ കബീര്‍ എന്നറിയപ്പെടുന്ന കബീര്‍ ബോംബേറില്‍ കൊല്ലപ്പെട്ടത്.

ORCHID MOBILES ന്റെ നവീകരിച്ച പുതിയ ഷോറൂം കണിയാപുരം റയിൽവേ ഗേറ്റ് നു സമീപം സെപ്റ്റംബർ 10 വെള്ളിയാഴ്ച ആരംഭിക്കുന്നതാണ്......
10/09/2021

ORCHID MOBILES ന്റെ നവീകരിച്ച പുതിയ ഷോറൂം കണിയാപുരം റയിൽവേ ഗേറ്റ് നു സമീപം സെപ്റ്റംബർ 10 വെള്ളിയാഴ്ച ആരംഭിക്കുന്നതാണ്...
ഏവർക്കും സ്വാഗതം

ഞങ്ങളുടെ നവീകരിച്ച പുതിയ ഷോറൂം കണിയാപുരം റയിൽവേ ഗേറ്റ് നു സമീപം സെപ്റ്റംബർ 10 വെള്ളിയാഴ്ച ആരംഭിക്കുന്നതാണ്...
ഏവർക്കും സ്വാഗതം ❤️

10/09/2021

ആത്മഹത്യ ചെയ്യാൻ ആഗ്രഹം ഉള്ളവർ ഇതൊന്നു കണ്ടിട്ട് ചെയ്യാൻ ശ്രമിക്കുക...

09/09/2021

ഒരു നാട്ടിലെ യുവാക്കളെ സാമൂഹ്യ വിരുദ്ധരാക്കി ചിത്രീകരിച്ചു ഭൂമാഫിയയുടെ പണത്താൽ വ്യാജ വാർത്ത
കഴക്കൂട്ടത്തെ വ്യാജ വാർത്ത സംഘത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ

08/09/2021

മച്ചാൻ വർഗീസിൻ്റെ കുടുംബത്തിലെ ഇപ്പോഴത്തെ അവസ്ഥ...

04/09/2021

കഴക്കൂട്ടം എ.ജെ ആശുപത്രിയുടെ ഗുരുതര ചികിത്സ പിഴവിൽ പൊലിഞ്ഞത് 52കാരിയുടെ ജീവൻ...ഗുരുതര അനാസ്ഥ

01/09/2021

ആഷിക്ക് തോന്നക്കലിൻ്റെ കുമ്പസാരം ...ചാരിറ്റി സിംഹങ്ങൾ ഇനി വലയിൽ ആകും...

01/09/2021

കാട്ടിനുള്ളിലെ ആ അദ്‌ഭുത മനുഷ്യന് നമ്മൾ നൽകിയ ഒരു കിടു സർപ്രൈസ്...ശെരിക്കും അവരെ ഞെട്ടിച്ചു നമ്മൾ...സത്യത്തിൽ ആ അച്ഛന്റെ കണ്ണ് നിറഞ്ഞപ്പോൾ ശെരിക്കും നമ്മുടെ മനസ്സു നിറയും..ഉറപ്പ് 🙏🏾🙏🏾🙏🏾

RTPCR ടെസറ്റ് ഫലത്തിലും പിഴവെന്ന് പരാതി; വിദേശ യാത്ര മുടങ്ങേണ്ട ആളുടെ അനുഭവം.
01/09/2021

RTPCR ടെസറ്റ് ഫലത്തിലും പിഴവെന്ന് പരാതി;
വിദേശ യാത്ര മുടങ്ങേണ്ട ആളുടെ അനുഭവം.

RTPCR ടെസറ്റ് ഫലത്തിലും പിഴവെന്ന് പരാതി; വിദേശ യാത്ര മുടങ്ങേണ്ട ആളുടെ അനുഭവം കേൾക്കൂ to the ...

മാട്ടൂൽ മുഹമ്മദിന് ലഭിച്ച ധന സഹായംഇന്ന് മാട്ടൂലിൽ വച്ച് വിജിൻ എംഎൽഎ പ്രഖ്യാപിച്ചു. 46,78,72,125.48 (46 കോടി).
25/07/2021

മാട്ടൂൽ മുഹമ്മദിന് ലഭിച്ച ധന സഹായം
ഇന്ന് മാട്ടൂലിൽ വച്ച് വിജിൻ എംഎൽഎ പ്രഖ്യാപിച്ചു. 46,78,72,125.48 (46 കോടി).

ഇന്ത്യക്ക് വേണ്ടി ആദ്യ മെഡൽ ഉയർത്തി മീരഭായ്‌ ചാനു ഒളിമ്പിക് വേദിയിൽ ഇൻഡ്യൻ ദേശീയ പതാകയും ഗാനവും ഇനിയും ഒരുപാട് ഉയരട്ടെ. ...
24/07/2021

ഇന്ത്യക്ക് വേണ്ടി ആദ്യ മെഡൽ ഉയർത്തി മീരഭായ്‌ ചാനു

ഒളിമ്പിക് വേദിയിൽ ഇൻഡ്യൻ ദേശീയ പതാകയും ഗാനവും ഇനിയും ഒരുപാട് ഉയരട്ടെ.

കൂടുതൽ വാർത്തകൾക്കു പേജ് ലൈക് ചെയ്യുക.

👇👇👇

https://www.facebook.com/Kaniyapuram-News-108495931417974/

കണിയാപുരം:  ആലുമ്മൂട് ലക്ഷം വീട്ടിൽ പരേതനായ ഉണ്ണി ചെട്ടിയാരുടെ മകൻ സന്തോഷ്കുമാർ (42) നിര്യാതനായി 'അമ്മ ഗോമതി,സഹോദരങ്ങൾ മ...
18/07/2021

കണിയാപുരം: ആലുമ്മൂട് ലക്ഷം വീട്ടിൽ പരേതനായ ഉണ്ണി ചെട്ടിയാരുടെ മകൻ സന്തോഷ്കുമാർ (42) നിര്യാതനായി
'അമ്മ ഗോമതി,സഹോദരങ്ങൾ മുരളീധരൻ, വിജയൻ, അനിത, മഞ്ചു, സംസ്കാരം കണിയാപുരം ശാന്തി കവാടത്തിൽ നടന്നു.

തിരുവനന്തപുരത്ത് നിന്ന് കാസർകോഡ് എത്താൻ വെറും മൂന്നര മണിക്കൂർ, എയിംസ് വന്നാൽ ലോകോത്തര ചികിത്സയ്‌ക്ക് മലയാളിക്ക് മറ്റൊരി...
17/07/2021

തിരുവനന്തപുരത്ത് നിന്ന് കാസർകോഡ് എത്താൻ വെറും മൂന്നര മണിക്കൂർ, എയിംസ് വന്നാൽ ലോകോത്തര ചികിത്സയ്‌ക്ക് മലയാളിക്ക് മറ്റൊരിടം തേടേണ്ട: കേന്ദ്രം കനിഞ്ഞാൽ കേരളം കുതിക്കും.

കൂടുതൽ വാർത്തകൾക്കു പേജ് ലൈക് ചെയ്യുക.

👇👇👇

https://www.facebook.com/Kaniyapuram-News-108495931417974/

കണിയാപുരം: അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്തിൻറെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ "വയമ്പ്" എന്ന പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച്...
12/07/2021

കണിയാപുരം: അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്തിൻറെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ "വയമ്പ്" എന്ന പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പഞ്ചായത്തിലെ സ്മാർട്ട് ഫോൺ ഇല്ലാത്ത വിദ്യാർഥികൾക്ക് സ്മാർട്ട്ഫോണുകളുടെ വിതരണം വിദ്യാഭ്യാസ വകുപ്പ്മന്ത്രി ശ്രീ വി.ശിവൻകുട്ടി നിർവഹിക്കുന്നു.
കൂടുതൽ വാർത്തകൾക്കു പേജ് ലൈക് ചെയ്യുക.

👇👇👇

https://www.facebook.com/Kaniyapuram-News-108495931417974/

കേരളം: മത്സ്യമേഖലയിലെ പരാതികൾക്കും സംശയങ്ങൾക്കും യഥാസമയം മറുപടിയും, പരിഹാര നിർദ്ദേശങ്ങളും നൽകുന്നതിന് ഫിഷറീസ് വകുപ്പിന്റ...
09/07/2021

കേരളം: മത്സ്യമേഖലയിലെ പരാതികൾക്കും സംശയങ്ങൾക്കും യഥാസമയം മറുപടിയും, പരിഹാര നിർദ്ദേശങ്ങളും നൽകുന്നതിന് ഫിഷറീസ് വകുപ്പിന്റെ കോൾ സെൻറർ പ്രവർത്തനം ആരംഭിച്ചു.

24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററിന്റെ സേവനം മത്സ്യത്തൊഴിലാളികൾക്കും മത്സ്യകർഷകർക്കും പൊതുജനങ്ങൾക്കും പ്രയോജനപ്പെടുത്താവുന്നതാണ്.

ഫോർമാലിൻ, അമോണിയ തുടങ്ങിയ രാസപദാർത്ഥങ്ങൾ ഉപയോഗിച്ചുള്ള മത്സ്യവിൽപ്പന ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് കോൾ സെന്ററുമായി ബന്ധപ്പെടാം.

കടൽ സുരക്ഷാ സംബന്ധമായ അറിയിപ്പുകളും പരാതികളും കോൾ സെൻററിൽ സ്വീകരിക്കുന്നതാണ്.
എട്ടു മണിക്കൂർ ലൈവായും പതിനാറ് മണിക്കൂർ റെക്കോർഡിങ് രീതിയിലായിരിക്കും പ്രവർത്തനം.

കോൾ സെന്റർ നമ്പറുകൾ
0471 252 5200
ടോൾ ഫ്രീ നമ്പർ: 1800 425 3183
ഇതിന് 24 മണിക്കൂറിനുള്ളിൽ നടപടി ഉണ്ടാവുന്നതായിരിക്കും.

അതോടൊപ്പം മന്ത്രി ഓഫീസിലെ
0471-232 7796 എന്ന നമ്പറിലും വിവരം അറിയിക്കാം.

04/07/2021

മൂന്നുപേരും വന്നത് ഒരുമിച്ചു .
പിറന്നാൾ സദ്യയും ഒരുമിച്ച്

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി ശ്രീ.അനില്‍കാന്ത് ഐ.പി.എസ് നിയമിതനായി1988 ബാച്ചിലെ ഐ.പി.എസ് ഓഫീസറായ അനില്‍കാന്ത...
30/06/2021

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി ശ്രീ.അനില്‍കാന്ത് ഐ.പി.എസ് നിയമിതനായി

1988 ബാച്ചിലെ ഐ.പി.എസ് ഓഫീസറായ അനില്‍കാന്ത് നിലവില്‍ റോഡ് സുരക്ഷാ കമ്മീഷണറാണ്. കേരളാ കേഡറില്‍ എ.എസ്.പി ആയി വയനാട് സര്‍വ്വീസ് ആരംഭിച്ച അദ്ദേഹം തിരുവനന്തപുരം റൂറല്‍, റെയില്‍വേ എന്നിവിടങ്ങളില്‍ എസ്.പി ആയി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ന്യൂഡെല്‍ഹി, ഷില്ലോംങ് എന്നിവിടങ്ങളില്‍ ഇന്‍റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ ആയി. മടങ്ങി എത്തിയ ശേഷം കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്.പി ആയും പ്രവര്‍ത്തിച്ചു. സ്പെഷ്യല്‍ ബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച് എന്നിവിടങ്ങളില്‍ ഡി.ഐ.ജി ആയും സ്പെഷ്യല്‍ ബ്രാഞ്ച്, സ്റ്റേറ്റ് ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ ഐ.ജി ആയും ജോലി നോക്കി. ഇടക്കാലത്ത് അഡിഷണല്‍ എക്സൈസ് കമ്മീഷണര്‍ ആയിരുന്നു. എ.ഡി.ജി.പി ആയി സ്ഥാനക്കയറ്റം ലഭിച്ച ശേഷം കേരള പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആന്‍റ് മാനേജിംഗ് ഡയറക്ടര്‍ ആയിരുന്നു. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ എ.ഡി.ജി.പി ആയും പ്രവര്‍ത്തിച്ചു. ഫയര്‍ഫോഴ്സ് ഡയറക്ടര്‍ ജനറല്‍, ബറ്റാലിയന്‍, പോലീസ് ആസ്ഥാനം, സൗത്ത്സോണ്‍, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എ.ഡി.ജി.പി ആയും ജോലി നോക്കി. ജയില്‍ മേധാവി, വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോ തലവന്‍, ഗതാഗത കമ്മീഷണര്‍ എന്നീ തസ്തികകളും വഹിച്ചിട്ടുണ്ട്.

വിശിഷ്ടസേവനത്തിനും സ്തുത്യര്‍ഹസേവനത്തിനുമുളള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചിട്ടുണ്ട്. 64 ആമത് ആള്‍ ഇന്ത്യ പോലീസ് ഗെയിംസ് വിജയകരമായി സംഘടിപ്പിച്ചതിന് കമന്‍റേഷനും 2018 ല്‍ ബാഡ്ജ് ഓഫ് ഓണറും ലഭിച്ചു.

തിരുവനന്തപുരം: രക്ഷകർത്താക്കൾ ശ്രദ്ധിക്കേണ്ട 21 സ്മാർട്ഫോൺ ആപ്പുകൾ.ഇത്തരം ആപ്പുകൾ ഒരു പക്ഷെ പ്രായപൂർത്തിയായവർക്കോ, വിനോദ...
15/06/2021

തിരുവനന്തപുരം:
രക്ഷകർത്താക്കൾ ശ്രദ്ധിക്കേണ്ട 21 സ്മാർട്ഫോൺ ആപ്പുകൾ.
ഇത്തരം ആപ്പുകൾ ഒരു പക്ഷെ പ്രായപൂർത്തിയായവർക്കോ, വിനോദത്തിനോ വിജ്ഞാനത്തിനോ ആശയവിനിമയത്തിനോ വേണ്ടി ഉണ്ടാക്കിയതാകാം. പക്ഷെ കുട്ടികൾ ഇത്തരം ആപുകൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്. അതിനാൽ രക്ഷകർത്താക്കൾ കുട്ടികൾക്ക് നൽകുന്ന ഫോണുകളിൽ ഇത്തരം ആപുകൾ ഇൻസ്റ്റാൾ ചെയ്ത് ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം .

ദക്ഷണാഫ്രിക്ക: ഒറ്റ പ്രസവത്തില്‍ കുഞ്ഞുങ്ങള്‍ 10; അപൂര്‍വനേട്ടവുമായി ദമ്പതികള്‍ ഒറ്റ പ്രസവത്തില്‍ 10 കുഞ്ഞുങ്ങള്‍ക്ക് ജന...
09/06/2021

ദക്ഷണാഫ്രിക്ക:
ഒറ്റ പ്രസവത്തില്‍ കുഞ്ഞുങ്ങള്‍ 10; അപൂര്‍വനേട്ടവുമായി ദമ്പതികള്‍
ഒറ്റ പ്രസവത്തില്‍ 10 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയെന്ന അവകാശവാദവുമായി ദക്ഷിണാഫ്രിക്കന്‍ യുവതി. ഗൊസ്യമെ തമര സിതോള്‍ എന്ന 37കാരിയാണ് അവകാശ വാദം ഉന്നയിച്ചത്. KANIYAPURAM NEWS
8 കുട്ടികളുണ്ടാകുമെന്നാണ് സ്‌കാനിങ് റിപ്പോര്‍ട്ട് പ്രകാരം ദമ്പതികള്‍ കരുതിയിരുന്നത്. എന്നാല്‍ പ്രസവം കഴിഞ്ഞപ്പോള്‍ ലഭിച്ചത് 10 കണ്‍മണികളെ. 'ഏഴ് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളും. ഏഴ് മാസവും ഏഴ് ദിവസുമായപ്പോഴാണ് സിസേറിയന്‍ നടത്തിയത്. ഞാനാകെ സന്തോഷത്തിലാണ്. ഞാനാകെ വികാരാധീനനാണ്'- കുഞ്ഞുങ്ങളുടെ പിതാവ് തെബോഹോ സോതെത്‌സി പറഞ്ഞെന്ന് ഐഒഎല്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഈ ദമ്പതികള്‍ക്ക് ആറ് വയസ്സുള്ള ഇരട്ടക്കുട്ടികളുണ്ട്. ഏതെങ്കിലും തരത്തിലുള്ള ഫെര്‍ട്ടിലിറ്റി ചികിത്സ നടത്തിയിട്ടില്ലെന്നും സ്വാഭാവികമായുണ്ടായ കുഞ്ഞുങ്ങളാണെന്നും അമ്മ പ്രതികരിച്ചു. എട്ട് കുഞ്ഞുങ്ങളുണ്ടാകുമെന്ന് സ്‌കാനിങിന് ശേഷം ഡോക്ടര്‍ പറഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്ന് യുവതി കഴിഞ്ഞ മാസം മാധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി. കൂടിപ്പോയാല്‍ മൂന്ന് പേര്‍ എന്നാണ് കരുതിയത്. ഡോക്ടര്‍ പറഞ്ഞിട്ടും വിശ്വസിക്കാനേറെ സമയമെടുത്തു. അത്രയും കുഞ്ഞുങ്ങളെ എങ്ങനെ വയര്‍ ഉള്‍ക്കൊള്ളും, അവര്‍ അതിജീവിക്കുമോ, പൂര്‍ണ വളര്‍ച്ചയുണ്ടാകുമോ എന്നെല്ലാമായിരുന്നു ആശങ്ക. കുഞ്ഞുങ്ങളെ ഉള്‍ക്കൊള്ളാന്‍ വയര്‍ സ്വയം വികസിക്കുന്നുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു. ഒരു സങ്കീര്‍ണതയുമില്ലാത കുഞ്ഞുങ്ങള്‍ വയറ്റിനുള്ളില്‍ കഴിഞ്ഞു. ദൈവത്തിന്റെ അത്ഭുത പ്രവൃത്തി എന്നാണ് അമ്മയുടെ പ്രതികരണം.

10 കുഞ്ഞുങ്ങളുടെ ജനനം സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ അത് റെക്കോര്‍ഡ് തന്നെയാകുമെന്ന് ഗിന്നസ് ബുക്ക് പ്രതിനിധികള്‍ പറഞ്ഞു. ഇങ്ങനെയൊരു വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കുടുംബത്തെ അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു. അമ്മയുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യത്തിനാണ് മുന്‍ഗണന. അതിനുശേഷം ഔദ്യോഗികമായി സ്ഥിരീകരിച്ച് റെക്കോര്‍ഡായി പ്രഖ്യാപിക്കുമെന്നും ഗിന്നസ് ബുക്ക് പ്രതിനിധികള്‍ അറിയിച്ചു.

08/06/2021

കോവിഡ് പിടിപെട്ടവർ ഇത് ചെയ്തില്ലെങ്കിൽ മരണത്തിനു വരെ കാരണമാകും
ദയവായി നിങ്ങൾ കോവിഡ് ഒരിക്കലെങ്കിലും പിടിപെട്ടവർക് ഇ വാർത്ത എത്തിച്ചു കൊടുക്ക്..ജീവൻ രക്ഷിക്കൂ ....
https://www.facebook.com/newskeralamtodaytv/videos/952655235502010/?sfnsn=wiwspwa

കണിയാപുരം: വീണ്ടും നമുക്ക് ഒരു വലിയ വിഷയം വന്നിരിക്കുന്നു, നമ്മുടെ പ്രിയപ്പെട്ട നാട്ടുകാരൻ ഉപ്പു വീട്ടിൽ ഷഫിൻ ആശുപത്രിയി...
08/06/2021

കണിയാപുരം: വീണ്ടും നമുക്ക് ഒരു വലിയ വിഷയം വന്നിരിക്കുന്നു, നമ്മുടെ പ്രിയപ്പെട്ട നാട്ടുകാരൻ ഉപ്പു വീട്ടിൽ ഷഫിൻ ആശുപത്രിയിലാണ്, അടിയന്തിര സർജറിക്ക് കയറ്റിയിരിക്കുന്നു ലക്ഷത്തോളം തുക ആദ്യം വേണം നാളെ 5 ലക്ഷം രൂപ, കാര്യങ്ങൾ എല്ലാവർക്കും അറിയാം. വിശദീകരണം വേണ്ടല്ലോ? ഈ അനുജനോടപ്പം നമുക്ക് ചേരണം, കണിയാപുരത്തെ ഒരു ജനതയുടെ ചലഞ്ച് ആണ്,, നമുക്ക് ഈ സഹോദരനെ ചേർത്ത് പിടിക്കാം. കഴിയുന്ന രൂപത്തിൽ സഹായിക്കുക.

Google pay +917012712043
Patient name : Shefin L
Father name: Latheef
Mother name : Sulaikha
Address: Sameer manzil chittattumukk po, Kaniyapuram ( Uppuveed )
Sister: Sameera
Gpay number: 8606354551

Bank details:
SBI DETAILS
Name: Sameera. S
A/c No: 67033759575
IFSC code: SBIN0070406
Branch: Pallipuram

Address

Kaniyapuram

695301

Website

Alerts

Be the first to know and let us send you an email when Kaniyapuram News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share