RYFI Kerala

RYFI Kerala Revolutionary youth federation of India

18/10/2023
ന്യൂസ് ക്ലിക്കടക്കമുള്ള മാധ്യമ സ്ഥാപനങ്ങളിലും മാധ്യമ പ്രവർത്തകരുടെ വീടുകളിലും മോദി പോലീസ് നടത്തിയ റെയ്ഡുകളിൽ പ്രതിഷേധിക്...
09/10/2023

ന്യൂസ് ക്ലിക്കടക്കമുള്ള മാധ്യമ സ്ഥാപനങ്ങളിലും മാധ്യമ പ്രവർത്തകരുടെ വീടുകളിലും മോദി പോലീസ് നടത്തിയ റെയ്ഡുകളിൽ പ്രതിഷേധിക്കുക.

മാധ്യമ പ്രവർത്തകർക്കെതിരെയുള്ള UAPA കള്ളക്കേസുകൾ പിൻവലിക്കുക

ഇന്ന് തൃശൂർ BSNL ഒഫീസിനു മുന്നിൽ നടന്ന പ്രതിഷേധത്തിൽ നിന്ന്

04/01/2023

കേരളത്തിൽ നഴ്സിംഗ് സമൂഹം വീണ്ടും തെരുവിലേക്ക്.

രാജ്യത്തെ ഏറ്റവും വലിയ ഫ്ലോട്ടിങ് പോപുലേഷൻ ആയി നഴ്സുമാർ മാറിയിരിക്കുന്നു . ലോകം മുഴുവൻ കേരളനഴ്സിങ് ജീവനക്കാർക്ക് വേണ്ടി വാതിലുകൾ തുറന്നിടുന്നു . അവര് കുടുംബ സമേതം പോകുന്നു . ഓരോ രാജ്യങ്ങളിലേക്ക് പോയി വീടും വാങ്ങി കുട്ടികളുടെ വിദ്യാഭ്യാസവും നോക്കി കുടുംബത്തിനുൾപ്പടെ വിദേശ രാജ്യത്തു പൗരത്വം നേടി അവിടെ ജീവിക്കുന്നു .

ഒരു കുടുംബം മുന്നോട്ട് പോകാൻ സാധാരണ നിലയിൽ ഒരുമാസം എത്ര രൂപ ചിലവിനായി കരുതണം . 2000 രൂപ അടിസ്ഥാന വേതനം അതായത് 667 രൂപ ദിവസവേതനം കിട്ടുന്ന ഒരു registered general nursu അവരുടെ പ്രൊഫെഷൻസ്ൽ tax മുതൽ gst വരെയും tax കൊടുത്തു bankil മിനിമം ബാലൻസും വെച്ച് എഡ്യൂക്കേഷൻ ലോൺ മുതൽ house ലോൺ വരേ അടച്ചു കുട്ടികളുടെ വിദ്യാഭ്യാസം നോക്കി , കുടുംബത്ത ഒരു രോഗി കൂടി ഉണ്ട്‌ എങ്കില് തീർന്നു . ഇങ്ങനെ ഉള്ള സാഹചര്യത്തിൽ മാന്യമായ ശമ്പളം കുട്ടികൾക്ക് വിദ്യാഭ്യാസം ഫ്രീ കുടുംബത്തിന് വേണ്ട ആരോഗ്യസുരക്ഷാ കൂടാതെ പൗരത്വവും പോരെ നിലനില്പിന് വേണ്ടി ജന്മനാടിനെ മറക്കാൻ .

കേരളം വിട്ടു പ്രവാസ ലോകത്തേക്ക് പോകുന്ന ഒരാളും , നേഴ്സ് ആണേലും അല്ലേലും ഒരിക്കൽ പോലും ജന്മനാട് വിട്ടുപോകുന്നത് കേരളത്തിൽ നിന്നും മനസ്സിനെ പിടിച്ചു പറിച്ചു കൊണ്ട് പോയി നടുകയാണ് . സന്തോഷത്തോടെ പ്രവാസം സ്വീകരിച്ചവരേ കണ്ടെത്താൻ പാടാണ്.നിവൃത്തി കേടു തന്നെ . ഇന്ന് കേരളത്തിൽ ജോലി ചെയ്യുന്ന ഒരു നഴ്സിനോട് ചോദിച്ചാൽ 80% മറുപടി എങ്ങനെയും 3 വര്ഷം എക്സ്പീരിയൻസ് ആക്കണം എവിടേലും പോയി രക്ഷപ്പെടണം . ഇതുവരെ ഗവൺമെന്റ ജോലി ഉള്ളവർ എങ്കിലും നാട്ടിൽ തുടർന്നു ജോലി ചെയ്തിരുന്നു . എന്നാൽ ഇന്ന് അവരും ഫ്ലോട്ടിങ് ആയി മാറുന്നു .

ത്രിശ്ശൂർ ജില്ലയിൽ ജനുവരി 5 ന് സൂചനാ പണിമുടക്ക് ആരംഭിക്കുന്നു . അധികാരികൾ ഇടപെട്ടു പരിഹാരമാകാത്ത പക്ഷം സംസ്‌ഥാന വ്യാപകമായി സമരത്തിലേക്ക് പോകാൻ തന്നെയാണ് UNA കേരള സംസ്‌ഥാന കമ്മിറ്റി തീരുമാനം .

ലേബർ ഡിപ്പാർട്ട് മെന്റ് ഇന്നലെ വിളിച്ച ചർച്ചയ്ക്ക് പോലും വരാതിരുന്ന ത്രിശൂർ ജില്ലയിലെ മേനേജ്ജുമെന്റുകൾ സമരത്തിലേയ്ക്ക് നഴ്സുമാരെ തള്ളിവിട്ടിരിക്കുകയാണ് ...
ഇടക്കാല ആശ്വാസമായി ദിവസ വേതനമായി 1500 രൂപ എന്നുള്ള ന്യായമായ അവകാശം വരെ ലഭിക്കാത്തതിൽ പ്രധിക്ഷേധിച്ചാണ് സൂചനാ പണിമുടക്ക്.

നിലനിൽപിന് വേണ്ടി പൊതു നിറത്തിൽ ഇറങ്ങുന്ന നഴ്സിംഗ് സമൂഹത്തിനു പൊതു സമൂഹം പൂർണ പിന്തുണ നൽകണം .

വൈദ്യുത പോസ്റ്റുൾക്കു താഴെ നിയമ വിരുദ്ധമായി റിലയൻസ് ജിയോ സ്ഥാപിക്കുന്ന ലോഹ തൂണുകൾ  പിഴുതു മാറ്റുക.----------------------...
21/12/2022

വൈദ്യുത പോസ്റ്റുൾക്കു താഴെ നിയമ വിരുദ്ധമായി റിലയൻസ് ജിയോ സ്ഥാപിക്കുന്ന ലോഹ തൂണുകൾ പിഴുതു മാറ്റുക.
-------------------------------------------------------
കെ.സ്.ഇ.ബി യുടെ വൈദ്യുതി പോസ്റ്റുകൾക്കും ലൈനുകൾക്കും കീഴിലായി
റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് സ്വകാര്യ ആവശ്യങ്ങൾക്കായി നിയമവിരുദ്ധമായി ലോഹ തൂണുകൾ സ്ഥാപിച്ചു കൊണ്ടിരിക്കയാണ്.

യാതൊരു സുരക്ഷയുമില്ലാതെ റിലയൻസ് ജിയോ സ്ഥാപിക്കുന്ന
ഈ അനധികൃത ലോഹ തൂണുകൾ മൂലം പൊതുജനങ്ങൾക്കും ജീവനക്കാർക്കും വലിയ അപകടങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. ഇത്തരം നിർമ്മാണങ്ങൾ നടന്ന ഇടങ്ങളിൽ സുരക്ഷാ കാരണങ്ങളാൽ തുടർച്ചയായി വൈദ്യുതി മുടങ്ങുകയും
അറ്റകുറ്റപ്പണികൾക്ക് അടക്കം തടസം നേരിട്ടു കൊണ്ടിരിക്കയും ചെയ്യുന്നു.

ഇലക്ട്രിസിറ്റി നിയമവും സുരക്ഷാ ചട്ടങ്ങളും പറയുന്നത് കെ.എസ്.ഇ.ബി വൈദ്യുതി പോസ്റ്റുകൾക്കും ലൈനുകൾക്കും അടുത്തായി യാതൊരു നിർമ്മാണ പ്രവർത്തനങ്ങളും നടത്തരുതെന്നാണ്.

റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് നടത്തുന്ന നിയമവിരുദ്ധവും അപകടകരവുമായ ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും പെട്ടെന്നു നിർത്തിവെപ്പിക്കണമെന്നും അനധികൃതമായി സ്ഥാപിച്ച ലോഹ തൂണുകൾ നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ബന്ധപ്പെട്ട അധികാരികളാട് RYFI ആവശ്യപ്പെടുന്നു.

RYFI കേരള സംസ്ഥാന കമ്മറ്റി

സെക്രട്ടറി പ്രസിഡൻ്റ്
കെ.എസ് നിഹിൻ. മഹേഷ്.ടി.വി
7510129896. 94972 01508

ആഗസ്റ്റ്  15 സാമ്രാജ്യത്വ വിരുദ്ധ ദിനംRSS ഫാസിസത്തിൽ നിന്നുംകോർപ്പറേറ്റ് അടിമത്തത്തിൽ നിന്നും നാടിനെ മോചിപ്പിക്കുക.തൊഴില...
04/08/2022

ആഗസ്റ്റ് 15 സാമ്രാജ്യത്വ വിരുദ്ധ ദിനം

RSS ഫാസിസത്തിൽ നിന്നും
കോർപ്പറേറ്റ് അടിമത്തത്തിൽ നിന്നും നാടിനെ മോചിപ്പിക്കുക.
തൊഴിലിനും ജനാധിപത്യത്തിനും വേണ്ടി പൊരുതുക.

രാവിലെ 11 ന്
ഫാസിസ്റ്റ് വിരുദ്ധ സദസ്സ്

(തൃശൂർ കോർപ്പറേഷൻ പരിസരം)

കൊല്ലം മാർതോമ കോളേജിൽ നീറ്റ് പരീക്ഷക്കെത്തിയ നൂറുകണക്കിന് വിദ്യാർത്ഥിനികളുടെ അടിവസ്ത്രം പരീക്ഷ നടത്തിപ്പുകാർ അഴിച്ചു വപ്...
18/07/2022

കൊല്ലം മാർതോമ കോളേജിൽ നീറ്റ് പരീക്ഷക്കെത്തിയ നൂറുകണക്കിന് വിദ്യാർത്ഥിനികളുടെ അടിവസ്ത്രം പരീക്ഷ നടത്തിപ്പുകാർ അഴിച്ചു വപ്പിച്ചു.
നാഷണൽ ടെസ്റ്റിങ്ങ് ഏജൻസിക്കായിരുന്നു പരീക്ഷ നടത്തിപ്പിൻ്റെ ചുമതല. പരീക്ഷക്കെത്തിയ വിദ്യർത്ഥിനികളോട് നിർബന്ധമായി അടിവസ്ത്രം അഴിച്ചു വക്കാൻ പറയുകയും അവ കൂട്ടിയിടുകയും ചെയ്തു. പരീക്ഷ കഴിഞ്ഞു പോകുന്നവരോട് അടിവസ്ത്രവും കൈയിലെടുത്ത് കൊണ്ടുപോകാൻ പറയുകയാണ് പരീക്ഷ നടത്തിപ്പ് ഏജൻസിക്കാർ ചെയ്തത്.

ഇതോടെ നിരവധി വിദ്യാർത്ഥിനികൾ കടുത്ത മാനസിക സമ്മർദ്ദത്തിന് വിധേയരാകുകയും പരീക്ഷ ശരിയായി എഴുതാൻ സാധിക്കാതെ വരുകയും ചെയ്തു.
മാനസിക സമ്മർദ്ദം നേരിട്ട വിദ്യാർത്ഥിനിയും പിതാവും പരാതി നൽകാൻ മുന്നോട്ടു വന്നതുകൊണ്ട് മാത്രമാണ് വിദ്യാർത്ഥിനികൾക്ക് നേരിടേണ്ടി വന്ന അപമാനം പൊതു സമൂഹമറിഞ്ഞത്.

വിദ്യാർത്ഥിനികളെ മാത്രമല്ല മുഴുവൻ കേരള ജനതയേയുമാണ് നീറ്റ് പരീക്ഷ നടത്തിപ്പുകാർ
ഈ പ്രവർത്തിയിലൂടെ അപമാനിച്ചിരിക്കുന്നത് .
ഈ കടുത്ത മനുഷ്യാവകാശ ലംഘനത്തിന് ഉത്തരവാദികളായവർക്കെതിരെ ഉടൻ നടപടിയെടുക്കാൻ സർക്കാരും ബന്ധപ്പെട്ട ഏജൻസികളും തയ്യാറാവണമെന്ന് RYFI സംസ്ഥാന കമ്മറ്റി ആവശ്യപ്പെടുന്നു.

RYFI സംസ്ഥാന കമ്മറ്റി
കെ.എസ് നിഹിൻ (സെക്രട്ടറി)
7510120896

11/07/2022

സംഗീതയുടേത് ഭർത്താവും ബന്ധുക്കളും ചേർന്ന് നടത്തിയ ജാതീയ കൊലപാതകം.

എറണാകുളം ഹൈക്കോടതി പരിസരത്ത് താമസിച്ചിരുന്ന ദലിത് വിഭാഗത്തിൽപെട്ട സംഗീതയുടെ വിവാഹം കഴിയുന്നത് 2020 ഏപ്രിൽ 26 നാണ്. ഈഴവ സമുദായത്തിൽ നിന്നുള്ള സുമേഷാണ് സംഗീതയെ വിവാഹം കഴിച്ചത്. വിവാഹ ശേഷം ഭർതൃ വീട്ടിൽ നിന്നും സുമേഷിന്റെ ഭാഗത്തു നിന്നും സ്ത്രീധനത്തെ ചൊല്ലിയും ജാതിയെ ചൊല്ലിയും സംഗീത നിരന്തരം പീഡനങ്ങൾക്ക് ഇരയായിരുന്നു. മാസങ്ങൾ കഴിയുന്തോറും സംഗീതക്ക് എതിരെയുള്ള ഭർത്താവിന്റെയും വീട്ടുകാരുടെ ഭാഗത്തു നിന്നുമുള്ള അക്രമണങ്ങൾ വർദ്ധിച്ചു വരുകയാണ് ചെയ്തത്. സംഗീതക്ക് മാത്രം പ്രത്യേക പാത്രങ്ങളിലാണ് ഭർതൃ വീട്ടിൽ ഭക്ഷണം കൊടുത്തിരുന്നത്. വീട്ടിലെ കസേരയിൽ ഇരിക്കാനോ വീട്ടിലെ പൊതുവായ ചീർപ്പ്, ടവ്വൽ തുടങ്ങിയ ഒന്നും തന്നെ ഉപയോഗിക്കാനോ അനുവാദം ഉണ്ടായിരുന്നില്ല. കൂടാതെ അമിതമായ ജോലിയും സംഗീതയെ കൊണ്ട് ആ വീട്ടിൽ ചെയ്യിച്ചിരുന്നു. ഗർഭിണി ആയിരുന്ന കാലത്ത് പോലും സംഗീതക്ക് ഒരു തരത്തിലുമുള്ള വിശ്രമത്തിനോ ആരോഗ്യ പരിപാലാനതിനോ ഉള്ള അവസരം ആ വീട്ടിൽ ലഭിച്ചിരുന്നില്ല. തുടർന്ന് അഞ്ച് മാസങ്ങൾക്കു ശേഷം ഗർഭം അലസി പോകുകയായിരുന്നു. എന്നാൽ സ്വന്തം കുഞ്ഞിന്റെ മൃത ശരീരം അടക്കം ചെയ്യാൻ പോലും ഭർത്താവോ, ബന്ധുക്കളോ തയ്യാറായിരുന്നില്ല. "ഈഴവന്റെ കൊച്ച് പുലയരുടെ വയറ്റിൽ ജനിക്കരുത്" എന്ന അങ്ങേയറ്റ ജാതീയ അതിക്ഷേപങ്ങൾക്കും സംഗീത ആ വീട്ടിൽ ഇരയായിരുന്നു. കൂടാതെ ഭർത്താവ് സംഗീതയെ വീട്ടിനുള്ളിൽ പൂട്ടി ഇടുകയും ചെയ്തിരുന്നു.

ഒടുവിൽ സ്ത്രീധനം ലഭിച്ചില്ലെങ്കിൽ ബന്ധം വേർപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തുകയും സുമേഷ് സംഗീതയെ വീട്ടിൽനിന്ന് ഇറക്കിവിടുകയുമായിരുന്നു. എന്നാൽ ഇതേത്തുടർന്ന് പോലീസിൽ പരാതി നൽകിയ സംഗീതീയെ സുമേഷിനൊപ്പം തന്നെ അയക്കുയായിരുന്നു പോലീസ് ചെയ്തത്.

അന്ന് വീട്ടിൽ തിരിച്ചെത്തിയ സംഗീത ഉത്തരത്തിൽ തുങ്ങിമരിക്കുകയായിരുന്നു. അതേ സമയം തന്നെ റൂമിന് പുറത്ത് സുമേഷ് സംഗീതയുടെ ആത്മഹത്യ രംഗങ്ങൾ നോക്കി നിൽക്കുകയായിരുന്നു. സംഗീതയെ രക്ഷിക്കാനുള്ള എല്ലാ സാഹചര്യങ്ങളും സുമേഷിന് ഉണ്ടായിരുന്നിട്ടും അയാൾ മനഃപൂർവം സംഗീതയെ മരണത്തിലേക്ക് തള്ളി വിടുകയാണ് ചെയ്തത്.

ദലിതരെ പോലെ തന്നെ കേരളത്തിൽ കൊടിയ സവർണ ജാതി പീഡനങ്ങളിലൂടെ കടന്ന് പോയ സമൂഹമാണ് ഈഴവരുടേത്. പിൽകാലത്ത് മഹാത്മാ അയ്യൻകാളിയേയും ശ്രീ നാരായണ ഗുരുവിനെ പോലെയുള്ള നിരവധി നവോത്ഥാന നായകന്മാരുടെ കടന്ന് വരവും ജാതിക്ക് എതിരെ നടത്തിയ പോരാട്ടങ്ങളുമാണ് പിന്നീട് ഈഴവ, OBC സമൂഹങ്ങൾ കൈവരിച്ച നേട്ടങ്ങൾക്കും ആധാരം. എന്നാൽ ഇന്ന് ശ്രീ നാരായണ ഗുരുവിന്റെ പിൻഗാമികൾ എന്ന് പറയപ്പെടുന്ന ഒരു വിഭാഗം സവർണ മനോഭാവം വച്ച് പുലർത്തുന്ന ഹിന്ദു ജാതി വ്യവസ്ഥയിലേക്ക് എത്തപെട്ടു.

1950 കൾക്ക് ശേഷം കേരള നവോത്ഥാനത്തെ കൃത്യമായ പദ്ധതികളോടെ സവർണ വൽക്കരിക്കുകയും ജാതി ഉന്മൂലനം എന്ന ആശയത്തെ തകർക്കുകയും ചെയ്ത "കേരളത്തിന്റെ പുരോഗമന, ലിബറൽ" ഇടപെടലുകൾ തന്നെയാണ് ഇന്നും "പുരോഗമന കേരളത്തിൽ" ജാതിയെ നിലനിർത്തി പോരുന്നതും അത് അവർണ സമൂഹങ്ങളിലേക്ക് വ്യാപിക്കാൻ ഇടയാക്കിയതും. ജാതിവാല് വെച്ചുകൊണ്ട് പോലും, ജാതീയത ഉള്ളിൽ സൂക്ഷിച്ചുകൊണ്ട് പോലും ഒരു പുരോഗമനവാദി ആയിരിക്കാൻ കഴിയുന്ന നാടാണ് നമ്മുടേത്.

ജൂൺ 1 നാണ് സംഗീത ആത്മഹത്യ ചെയ്യുന്നത്. സംഭവം നടന്ന് 42 ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു. പ്രതി സുമേഷ് എറണാകുളം ബ്രോഡ് വേയിൽ ഒരു സ്ഥാപനം നടത്തുന്ന വ്യക്തിയാണ്. അയാളുടെ സ്ഥാപനം ഇന്നും തുറന്ന് പ്രവർത്തിക്കുന്നുണ്ട്. എന്നാൽ സുമേഷിനെതിരെ അറസ്റ്റ് വാറന്റ് നിലനിന്നിട്ടും ഇന്നീ ദിവസ്സം വരെ അയാളെ അറസ്റ്റ് ചെയ്യാൻ കേരള പോലീസ് തയ്യാറായിട്ടില്ല. പോലീസിന്റെ ഈ നടപടി സുമേഷിനു മുൻ‌കൂർ ജാമ്യം നേടിയെടുക്കാൻ വേണ്ടിയുള്ള സഹായമാണെന്ന് കഴിഞ്ഞ കാലങ്ങളിൽ കേരളത്തിൽ നടന്നിട്ടുള്ള അട്രോസിറ്റി കേസുകൾ പരിശോധിച്ചാൽ ഏതൊരാൾക്കും നിഷ്പ്രയാസം മനസ്സിലാക്കാൻ സാധിക്കും.

സവർണ ജാതിയുടെ, സവർണ മനോഭാവമുള്ളവരുടെ ക്രൂരമായ ഹിംസയും അതിനോടുള്ള ഭരണകൂടത്തിന്റെയും പോലീസിന്റെയും വിദേയത്വവും ഇനിയും നമുക്ക് അനുവദിച്ചു കൊടുക്കാൻ കഴിയില്ല.

സംഗീതയുടെ നീതിക്ക് വേണ്ടി ശബ്ദം ഉയരേണ്ടതുണ്ട്. അല്ലായെങ്കിൽ കേരളത്തിൽ അട്ടിമറിച്ചിട്ടുള്ള, ഫയൽ ക്ലോസ് ചെയ്തിട്ടുള്ള പതിനായിരക്കണക്കിന് അട്രോസിറ്റി കേസുകളിൽ മറ്റൊരു കേസായി സംഗീതയുടെ കേസും തള്ളപ്പെടും.

മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) കസ്റ്റഡിയിലെടുത്തിരിക്കുന്നു....
25/06/2022

മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) കസ്റ്റഡിയിലെടുത്തിരിക്കുന്നു.
വ്യാജരേഖ ചമച്ചെന്ന് കുറ്റപ്പെടുത്തി ഗുജറാത്തിലെ ഐപിഎസ് ഓഫീസറായിരുന്ന ആർ.ബി ശ്രീകുമാറിനെ അറസ്റ്റ് ചെയ്തു.

ഗുജറാത്ത് കലാപത്തിൽ വ്യാജ വിവരം നൽകിയെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആരോപണം നേരിടേണ്ടി വന്നതിന് പിറകെയാണ്‌ ടീസ്റ്റ സെതൽവാദിനെ ഗുജറാത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ടീസ്റ്റയുടെ എൻ.ജി.ഒയുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.

ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദ്, പൊലീസ് ഉദ്യോഗസ്ഥരായിരുന്ന ആർ.ബി ശ്രീകുമാർ, സഞ്ജയ് ഭട്ട് എന്നീവർക്കെതിരെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ വിഭാഗം കുറ്റപത്രം തയ്യാറാക്കിയിരിക്കുകയാണ്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു, ഗൂഢാലോചന നടത്തി, വ്യാജരേഖ ചമച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

പ്രതിഷേധിക്കുക
25/06/2022

പ്രതിഷേധിക്കുക

Activist Teesta Setalvad detained by Gujrat anti-terrorism squad മനുഷ്യാവകാശ പ്രവര്‍ത്തക തീസ്ത സെതല്‍വാദ് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ (എ....

ജാതി ഉൻമൂലനത്തിനും ലിംഗ സമത്വത്തിനുമായിഅയ്യൻകാളിയുടെ പോരാട്ട പാതയിലൂടെ മുന്നേറുക
18/06/2022

ജാതി ഉൻമൂലനത്തിനും
ലിംഗ സമത്വത്തിനുമായി
അയ്യൻകാളിയുടെ പോരാട്ട പാതയിലൂടെ മുന്നേറുക

അഗ്നിപഥ് പദ്ധതി നടപ്പിലാക്കാനുള്ള  നരേന്ദ്ര മോദി സർക്കാരിൻ്റെ ശ്രമത്തെ ചെറുത്തു തോൽപ്പിക്കുക.സമരം ചെയ്യുന്ന യുവാക്കൾക്കെ...
17/06/2022

അഗ്നിപഥ് പദ്ധതി നടപ്പിലാക്കാനുള്ള നരേന്ദ്ര മോദി സർക്കാരിൻ്റെ ശ്രമത്തെ ചെറുത്തു തോൽപ്പിക്കുക.
സമരം ചെയ്യുന്ന യുവാക്കൾക്കെതിരെയുള്ള പോലീസ് ആക്രമണം അവസാനിപ്പിക്കുക.

കേന്ദ്ര സർക്കാരിൻ്റെ അഗ്നിപഥ്
17.5മുതൽ 21 വയസു വരെയുള്ള യുവാക്കളെ 4 വർഷത്തേക്ക് സൈന്യത്തിൽ നിയമിക്കുന്ന പദ്ധതിയാണ്.4 വർഷത്തിനു ശേഷം നിയമിക്കപ്പെട്ടവരിൽ 25% പേർക്ക് മാത്രം നോൺ ഓഫീസർ റാങ്കുകളിൽ സ്ഥിര നിയമനം നൽകുകയും മറ്റുള്ളവരെ പിരിച്ചു വിടുകയും ചെയ്യുന്നു.
ആദ്യ ഘട്ടത്തിൽ മാസശമ്പളം 30000 രൂപയാണ് ഇതിൽ രൂപ 21000 മാത്രമാണ് ഉദ്യോഗാർത്ഥിക്ക് നേരിട്ട് ലഭിക്കുക.
ശേഷിച്ച തുക പ്രത്യേക സ്കീമിലേക്ക് ഡെപ്പോസിറ്റ് ചെയ്യപ്പെടുന്നു.
4 വർഷമാകുമ്പോൾ ശമ്പളം 40000രൂപയായി ഉയരുകയും 28000 രൂപ നേരിട്ട് ലഭിക്കുകയും ശേഷിച്ച തുക പ്രത്യേക സ്കീമിലേക്ക് ഡിപോസിറ്റ് ചെയ്യപ്പെടുകയും ചെയ്യും.
ശമ്പളത്തിൽ നിന്ന് മാസവും ഇത്തരത്തിൽ പ്രത്യേക സ്കീമിലേക്ക് ഡിപ്പോസിറ്റ് ചെയ്യപ്പെടുന്ന പണം പലിശ സഹിതം11-12 ലക്ഷം രൂപ പിരിഞ്ഞു പോകുന്ന സെനികന് ലഭിക്കും.

സർവീസ് അവസാനിച്ച സൈനികർക്ക് പെൻഷനോ മറ്റു സർക്കാർ ആനുകൂല്യങ്ങൾക്കോ അർഹത ഇല്ല.
ഇതിലൂടെ സൈന്യത്തിൽ സ്ഥിര നിയമന രീതി ഇല്ലാതാക്കുകയും കരാർ നിയമന രീതി നടപ്പിലാക്കുകയുമാണ്.
സൈനിക മേഘലയെ സ്വകാര്യവൽക്കരിക്കുന്നതിൻ്റെ തുടക്കമിടലാണിത്.
17 മുതൽ 21 വരെയുള്ള വിദ്യഭ്യാസ കാലഘട്ടത്തിൽ ഈ പദ്ധതിയിലൂടെ ജോലി നേടിയവർക്ക് ബിരുദ പഠന സാധ്യത നഷ്ടപ്പെടുന്നു.സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷം
വിദ്യഭ്യാസ യോഗ്യതയില്ലാത്ത ഇവർക്ക് തൊഴിൽ നൽകാൻ ആരു തയ്യാറവും?.
തൊഴിലാനായുള്ള മത്സരത്തിൽ ബിരുദധാരികൾ അല്ലാത്ത ഇവർ പിൻതള്ളപ്പെടുകയും ചെയ്യും.

ഈ പദ്ധതിയിലൂടെ
സൈന്യത്തെ പൂർണ്ണമായും കാവി വൽക്കരിക്കുക എന്ന ലക്ഷ്യം കൂടി സംഘപരിവാറിനുണ്ട്.
ഇപ്പോൾ തന്നെ സൈന്യത്തിലെ പ്രധാനപ്പെട്ട പോസ്റ്റുകൾ നിയന്ത്രിക്കുനത് സംഘപരിവാർ അനുഭാവികൾ ആണ് .
കേരളത്തിലടക്കം സംഘപരിവാറിൻ്റെ നേതൃത്വത്തിൽ സൈനിക പശിശീലന സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. അഗ്നിപഥ് പദ്ധതിയിലൂടെ സംഘപരിവാർ അനുഭാവികൾ ധാരാളമായി സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെടും.ഉദ്യോഗാർത്ഥികൾ
ഹിന്ദുത്വ ഫാസിസ്റ്റ് ചിന്താക്രമത്തിനനുസരിച്ച് പരുവപ്പെടുത്തി എടുക്കപ്പടും.
അഗ്നിപഥ് പദ്ധതിയിൽ നിന്നും വിരമിച്ച
സൈനികർ പൊതു സമൂഹത്തെ സൈനികവൽക്കരിക്കാനുള്ള
സംഘപരിവാറിൻ്റെ ഒരു ഉപകരണമായി മാറിത്തീരും.
തീവ്ര ഹിന്ദുത്വ ദേശീയതയും
സൈനിക സേവനത്തിന് നൽകപ്പെടുന്ന വീരപരിവേഷവും പൊതു സമൂഹത്തെ സ്വാധീനിക്കാൻ കഴിയുന്ന സവിശേഷ അധികാരമുള്ള വിഭാഗമായി ഇവരെ മാറ്റി തീർക്കും.അഗ്നിപഥ് ഫാസിസത്തിലേക്കുള്ള പാത കൂടുതൽ സുഗമമാക്കുകയാണ്.

അഗ്നിപഥ് പദ്ധതിക്കെതിരായി വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധങ്ങൾ നടക്കുകയാണ്.
തെലുങ്കാനയിൽ അഗ്നിപഥ് പദ്ധതിക്കെതിരെ നടന്ന പ്രതിഷേധത്തിന് നേരെ പൊലീസ് വെടിവെപ്പില്‍ യുവാവ് രക്തസാക്ഷിയായിരിക്കുന്നു.സമരം ചെയ്യുന്ന യുവാക്കൾക്ക് നേരെയുള്ള പോലീസ് അതിക്രമത്തിൽ RYFI പ്രതിഷേധിക്കുന്നു.തൊഴിലന്വേഷകരായ യുവാക്കളെ വിഢികളാക്കുന്ന അഗ്നി പഥ് പദ്ധതിയിൽ നിന്ന് മോദി സർക്കാർ പിൻവാങ്ങണമെന്ന് ആവശ്യപ്പെടുന്നു..

കെ. എസ്.നിഹിൻ (സെക്രട്ടറി)
RYFI സംസ്ഥാന കമ്മറ്റി
7510 120 896

30 വർഷക്കാലം പീഡന വീരനെ സംരക്ഷിച്ചു നിർത്തിയ പാർട്ടിയും സ്കൂൾ അധികാരികളും ഈ കുറ്റകൃത്യങ്ങളിൽ കൂട്ടുപ്രതികളാണ്.50 ലേറെ പൂ...
13/05/2022

30 വർഷക്കാലം പീഡന വീരനെ സംരക്ഷിച്ചു നിർത്തിയ പാർട്ടിയും സ്കൂൾ അധികാരികളും ഈ കുറ്റകൃത്യങ്ങളിൽ കൂട്ടുപ്രതികളാണ്.

50 ലേറെ പൂർവ്വ വിദ്യാർത്ഥിനികളാണ്
ശശികുമാറിനെതിരെ പരാതി നൽകിയിരിക്കുന്നത്. മലപ്പുറം
സെൻ്റ് ജമ്മാസ് സ്കൂൾ അധ്യാപകനും മലപ്പുറം നഗരസഭയിലെ CPI(M) കൗൺസിലറുമാണ് കെ.വി ശശികുമാർ.

"കഴിഞ്ഞ 30 വര്‍ഷത്തോളമായി സ്‌കൂളിലെ 9 മുതല്‍ 16 വയസ്സ് വരെ പ്രായമുള്ള പെണ്‍കുട്ടികളോട് ലൈംഗിക ചുവയോട് കൂടി സംസാരിക്കുകയും വിദ്യാര്‍ത്ഥിനികളുടെ ലൈംഗിക അവയവങ്ങളില്‍ സ്പര്‍ശിക്കുകയും കടന്നുപിടിക്കുകയും ചെയ്തിട്ടുണ്ട്. ഞങ്ങളില്‍ പലരും ഇതില്‍ ഇരകളായി തീരുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പലതവണ സ്‌കൂളിലെ ബന്ധപ്പെട്ടവരോട് മാതാപിതാക്കള്‍ പലരും പരാതി പറഞ്ഞെങ്കിലും കെ വി ശശികുമാറിനു എതിരെ ഒരു നടപടിയും സ്‌കൂള്‍ അധികൃതര്‍ എടുത്തിട്ടില്ല. അതില്‍ 2019 ല്‍ പോലും കൊടുത്ത പരാതിയും എത്തിക്‌സ് കമ്മിറ്റി വരെയെത്തിയ പരാതികളും ഉണ്ടെന്നുള്ളത് യാഥാര്‍ഥ്യമാണ്. വിദ്യാര്‍ത്ഥിനികളില്‍ പലര്‍ക്കും ആ പ്രായത്തില്‍ പ്രതികരിക്കാന്‍ ആവാതെ പലപ്പോഴും അതിക്രമങ്ങള്‍ നിശബ്ദമായി സഹിക്കേണ്ടിവന്നിട്ടുണ്ട്. അതിക്രമത്തില്‍ മനംനൊന്തു കാലങ്ങളോളം കടുത്തമാനസിക പ്രയാസത്തില്‍ കുട്ടികള്‍ അകപ്പെട്ടിരുന്നു. പുറത്തു പറഞ്ഞാല്‍ സമൂഹത്തില്‍ ഒറ്റപ്പെട്ടു പോകുമെന്ന കാരണത്താല്‍ മാത്രം സഹിച്ചവരുമുണ്ട്"
എന്ന് ശശികുമാറിനെതിരെ വിദ്യാർത്ഥിനികൾ നൽകിയ പരാതിയിൽ പറയുന്നു.

കാവിഭീകരതക്കെതിരെAlRSO ,R Y F I ക്യാമ്പയിൻ കോഴിക്കോട്
27/04/2022

കാവിഭീകരതക്കെതിരെAlRSO ,R Y F I ക്യാമ്പയിൻ കോഴിക്കോട്

18/04/2022

സർക്കാർ സർവ്വീസിലും സർക്കാർ നിയന്ത്രണത്തിലുമുള്ള 483 സ്ഥാപനങ്ങളിൽ സംവരണം കാര്യക്ഷമമായി നടപ്പിലാക്കാത്തത് മൂല...

15/04/2022
ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ വിദ്യാർത്ഥികൾക്കെതിരെ ABVP നടത്തിയ അക്രമണത്തിൽ പ്രതിഷേധിക്കുക.ഹോസ്റ്റലിൽ മാംസ ഭക്ഷണ...
10/04/2022

ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ വിദ്യാർത്ഥികൾക്കെതിരെ ABVP നടത്തിയ അക്രമണത്തിൽ പ്രതിഷേധിക്കുക.

ഹോസ്റ്റലിൽ മാംസ ഭക്ഷണം വിളമ്പരുത് എന്നാവശ്യപ്പെട്ടു കൊണ്ടായിരുന്നു വിദ്യാർത്ഥികളേയും ഹോസ്റ്റൽ ജീവനക്കാരേയും ABVP ക്രിമിനലുകൾ ആക്രമിച്ചത്.പെൺകുട്ടികളടക്കം നിരവവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരിക്കുന്നു .

ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യത്തിനു മേൽ പോലും കടന്നു കയറുന്ന ബ്രാഹ്മണ ഫാസിസ്റ്റുകളുടെ വെറുപ്പിൻ്റെ രാഷ്ട്രീയത്തിനെതിരെ മുഴുവൻ ജനാധിപത്യ ശക്തികളും ഒന്നിക്കുക. ABVP ക്രിമിനലുകളാൽ ആക്രമിക്കപ്പെട്ട JNU വി ലെ വിദ്യാർത്ഥികളോട് ഐക്യപ്പെടുക.

കിളിമാനൂരിലെ തോപ്പില്‍ കോളനിയില്‍ അനധികൃതമായ് പ്രവര്‍ത്തിക്കുന്ന AKR കോറിക്കെതിരെ സേതുവിന്റെ നേതൃത്വത്തില്‍ വര്‍ഷങ്ങളായ്...
02/04/2022

കിളിമാനൂരിലെ തോപ്പില്‍ കോളനിയില്‍ അനധികൃതമായ് പ്രവര്‍ത്തിക്കുന്ന AKR കോറിക്കെതിരെ സേതുവിന്റെ നേതൃത്വത്തില്‍ വര്‍ഷങ്ങളായ് നിരന്തര സമരത്തിലായിരുന്നു. ഒടുവില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക് മുന്‍പേ കോറിയുടെ പ്രവര്‍ത്തനം നിര്‍ത്തിച്ചിരുന്നു. അന്നു മുതല്‍ സേതു കോറി മാഫിയാ ഗുണ്ടകളില്‍ നിന്നും ഭീഷണി നേരിടുന്നുണ്ടായിരുന്നു.
തോപ്പില്‍ കോളനിയില്‍ ദലിതുകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്കൂം ഭരണകൂട അടിച്ചമര്‍ത്തലുകള്‍ക്കെതിരേയും സേതുവും ജനകീയ മുന്നേറ്റ സമിതിയും നിരന്തരം ചെറുത്തുനില്‍പ്പിലും സമരത്തിലുമായിരുന്നു.. ഇതും കോറിമാഫിയയും അതിനെ സേവിക്കുന്ന മറ്റു കക്ഷി രാഷ്ട്രീയ സംഘടനകള്‍ക്കും സേതുവിനോടുള്ള വിദ്വേഷത്തിന് കാരണമായിട്ടുണ്ട്..നിരന്തരം ജനകീയ സാമൂഹ്യ ഇടപെടലുകളില്‍ സജീവമായിരിക്കുന്ന സഖാവ് സേതുവിന്റെയും സഹപ്രവര്‍ത്തകരുടേയും ജീവന്‍ വിലപ്പെട്ടതാണ്..
ജനകീയ മുന്നണിയുടെ പ്രവർത്തകർക്കെതിരെയും, വീടുകളിലും ഗുണ്ടകള്‍ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നു
എണ്‍പത് വയസ്സോളമുള്ള ഗോപാലനെയും
മര്‍ദ്ദിച്ചിരിക്കുന്നതായറിയുന്നു..

കോളനിയിലെ ഒരു ദലിത് കുടുംബത്തിലെ സ്ത്രീകളെ വീട്ടില്‍ കയറി ആക്രമിച്ചവരെ കേസില്‍നിന്നൊഴിവാക്കിയതിനെയും പോലീസ് ആക്രമണകാരികളുടെ പക്ഷം ചേര്‍ന്ന് കേസ് പിന്‍വലിപ്പിക്കാന്‍ ശ്രമിച്ചതും സേതു ഇന്ന് പോലീസ് സ്റ്റേഷനില്‍ എതിര്‍ത്തിരുന്നു.തുടര്‍ന്ന് കോളനിയിലും പരിസരത്തും പോസ്റ്റര്‍ പതിക്കുന്നതിനിടെയാണ്
ഗുണ്ടകള്‍ മര്‍ദ്ദിച്ചത്. കോറിമാഫിയക്കും ഗുണ്ടകളേയും സംരക്ഷിക്കുന്ന കിളിമാനൂര്‍ പോലീസിനെതിരേയും ജനകീയ പ്രതിഷേധമുയരണം.

പോസ്റ്റ് കടപ്പാട് - സ്വപ്നേഷ് ബാബു

ഇത് ജനങ്ങളെ കൊള്ള ചെയ്യലാണ്‌.പ്രതിഷേധിക്കുക.
26/03/2022

ഇത് ജനങ്ങളെ കൊള്ള ചെയ്യലാണ്‌.പ്രതിഷേധിക്കുക.

അവർ വഞ്ചനയുടെ പുതിയ രൂപങ്ങൾആവിഷ്കരിക്കാനുള്ള നിത്യാകാംക്ഷയിലാണ്അവർ അടിച്ചമർത്തലിൻ്റെ ഏതതിർത്തി വരെ പോകുമെന്നു കാണാനുള്ള ...
22/03/2022

അവർ വഞ്ചനയുടെ പുതിയ രൂപങ്ങൾ
ആവിഷ്കരിക്കാനുള്ള നിത്യാകാംക്ഷയിലാണ്

അവർ അടിച്ചമർത്തലിൻ്റെ ഏതതിർത്തി വരെ പോകുമെന്നു കാണാനുള്ള ആകാംഷയിലാണു നമ്മൾ

നാമെന്തിനു കോപിക്കണം, പരിഭവിക്കണം

നമ്മുടേത് ഒരാദർശ ലോകമല്ലേ, നമുക്കതിനുവേണ്ടി പട പൊരുതാം.

____________________________________________

എൻ്റെ കൂട്ടുകാരെ,ഏതാനും നിമിഷങ്ങളിലെ അതിഥി മാത്രമാണു ഞാൻ

പ്രഭാതത്തിനു മുമ്പ് പെട്ടന്നണയാൻ ആഗ്രഹിക്കുന്ന വിളക്കാണു ഞാൻ

കാറ്റു വന്നെൻ്റെ ചിന്തകളുടെ സത്ത പ്രചരിപ്പിക്കും

ഈ ശരീരം ഒരു പിടി മണ്ണല്ലേ, ജീവിച്ചാലും നശിച്ചാലും
ശരി വിട പറയുന്നു

എൻ്റെ നാട്ടുകാരെ, എന്നിക്കു യാത്രക്കു സമയമായി

ധീരമായി ജീവിക്കു.
ധീരമായി ജീവിക്കൂ.

[ഭഗത് സിംഗ് വീട്ടിലേക്കയച്ച അവസാന കത്തിൽ നിന്നും]
[കവി ഇക്ബാലിൻ്റെ വരികൾ]

എല്ലായ്പ്പോഴും സായുധ സംഘർഷം നടത്തിക്കൊണ്ടേയിരിക്കണം,യാതൊരു വ്യവസ്ഥിതിയും നില നിർത്താൻ പാടില്ല, അരാജകത്വം പടരണം എന്നൊന്നു...
22/03/2022

എല്ലായ്പ്പോഴും സായുധ സംഘർഷം നടത്തിക്കൊണ്ടേയിരിക്കണം,യാതൊരു വ്യവസ്ഥിതിയും നില നിർത്താൻ പാടില്ല, അരാജകത്വം പടരണം എന്നൊന്നുമല്ല വിപ്ലവത്തിൻ്റെയർത്ഥം..........................

വിപ്ലവം അനിവാര്യമായും രക്തരൂക്ഷിത കലാപം ആയിക്കൊള്ളണമെന്നില്ല. ഇക്കാര്യം കാണിക്കുന്ന ഒരു പ്രസ്ഥാവന ഞങ്ങൾ കോടതിയിൽ നടത്തിയിട്ടുണ്ട് .

ബോംബ്ബിൻ്റെയും കൈത്തോക്കിൻ്റെയും ആരാധനയുമല്ല വിപ്ലവം.
ചില സന്ദർഭങ്ങളിൽ അവ ലക്ഷ്യം നേടാനുള്ള ഉപാധികളാണ്.
ചില പ്രസ്ഥാനങ്ങളിൽ ഈ ആയുധങ്ങൾ പ്രധാന പങ്കു വഹിച്ചേക്കാം.
എന്നാൽ അതു കൊണ്ട് മാത്രം വിപ്ലവമാകില്ല.
കലാപം വിപ്ലവമാകില്ല.
കലാപം ആത്യന്തികമായി വിപ്ലവത്തിലേക്ക് നയിച്ചെന്നും വരാം.

മെച്ചപ്പെട്ട ഒരു വ്യവസ്ഥിതിയിലേക്കുള്ള മാറ്റത്തിനു വേണ്ടിയുള്ള അഭിലാഷം, ഇച്ഛാശക്തി എന്ന അർത്ഥത്തിലാണു വിപ്ളവം എന്ന പദം ഉപയോഗിച്ചിട്ടുള്ളത്.
സാധാരണ ജനങ്ങൾ വ്യവസ്ഥാപിതമായ സാമൂഹിക ക്രമവുമായി പൊരുത്തപ്പെട്ടു മുന്നോട്ടു പോകുന്നു.
വ്യവസ്ഥിതിയിൽ മാറ്റം വരുത്തണമെന്ന ആശയം തന്നെ അവരിൽ നടുക്കമുണ്ടാക്കുന്നു.
അവരുടെ നിസംഗമനോഭാവം മാറ്റി വിപ്ലവ വീര്യം വളർത്തുകയാണു വേണ്ടത്......................................................

മനുഷ്യരാശിയുടെ ചേതനയിൽ വിപ്ലവ വീര്യം ഇറങ്ങിച്ചെന്നു പടരണം...................
പഴയ വ്യവസ്ഥിതി എന്നെന്നേക്കുമായി മാറണം.
പുതിയ വ്യവസ്ഥിതിക്കു വഴിമാറികൊടുക്കുകയും വേണം.

(മോഡേൺ റിവ്യൂ പതാധിപർ രാമാനന്ദ ചാറ്റർജിയുടെ ലേഖനത്തിന് ഭഗത് സിംഗ് എഴുതിയ മറുപടിയിൽ നിന്നും)

മാർച്ച് 23 ഭഗത് സിംഗ് ദിനം:-------------------------''എന്താണ് ഈ പ്രശ്നത്തിനു പരിഹാരമെന്നത് വളരെ പ്രധാനപ്പെട്ട ചോദ്യമാണ്?...
20/03/2022

മാർച്ച് 23 ഭഗത് സിംഗ് ദിനം:-------------------------

''എന്താണ് ഈ പ്രശ്നത്തിനു പരിഹാരമെന്നത് വളരെ പ്രധാനപ്പെട്ട ചോദ്യമാണ്?
എല്ലാ മനുഷ്യരും തുല്യരാണെന്ന് അംഗീകരിക്കുന്നിടത്ത് നിന്ന് നമുക്കു തുടങ്ങേണ്ടിയിരിക്കുന്നു. ജനനമോ ,തൊഴിലോ അവരെ വ്യത്യസ്തരാക്കുന്നില്ല......

ആര്യൻ പൂർവ്വീകർ അവരെ അയോഗ്യരായി കണക്കാക്കുകയും താഴ്ന്ന ജോലികൾ മാത്രം ചെയ്യാൻ അവരെ നിർബന്ധിതരാക്കുകയുമായിരുന്നു .
അയിത്തജാതിക്കാർ കലാപം ചെയ്തേക്കുമെന്ന് ഭയന്ന അവർ പുനർജൻമ സിദ്ധാന്തം മുന്നോട്ടു വച്ചു.
"നിങ്ങൾ ഈ ജൻമത്തിൽ അനുഭവിക്കുന്നതെല്ലാം മുൻ ജൻമത്തിലെ കർമ്മങ്ങളുടെ ഫലമാണെന്ന് വിശ്വസിപ്പിക്കപ്പെട്ടു"

എന്താണിപോൾ ചെയ്യാൻ കഴിയുക. ഒന്നും ചെയ്യാതെ നിശബ്ദരായിരുന്നാൽ മതിയോ?
നമ്മുടെ പൂർവികർ അവരെ നൂറ്റാണ്ടുകളോളം ശബ്ദമില്ലാത്തവരാക്കിക്കൊണ്ട് വലിയ തെറ്റ് അവരോട് ചെയ്തു കഴിഞ്ഞു. മനുഷ്യർക്കിടയിലെ മാനവികതയെ അവർ കൊല ചെയ്തിരിക്കുന്നു. ഈ ജനവിഭാഗങ്ങൾ കാലകാലമായി അടിച്ചമർത്തപ്പെട്ടവരും തകർന്നവരുമായി തുടരുന്നു. നമ്മെ എല്ലാവരേയും സംബന്ധിച്ചിടത്തോളം ഇത് പ്രായശ്ചിത്വത്തിന്റെ സമയമാണ്"

(തൊട്ടു കൂടായ്മയേയും വർഗീയതയേയും പറ്റി- ഭഗത് സിംഗ്)

@ Nation Sans Discrimination - Bhagat Singh
(Indian nationalism -The essential writing's edited by Irfan Habib)

16/03/2022

ഈ നിലവിളികൾക്ക് ജനത പകരം ചോദിക്കുക തന്നെ ചെയ്യും.....

ഇന്നത്തെ KRail ചെങ്ങന്നൂർ മുളക്കുഴ പഞ്ചായത്ത് പെരിങ്ങാല എന്ന സ്ഥലത്ത് വീടിൻ്റെ ഉള്ളിൽ കല്ല് ഇടാൻ വന്നപ്പോൾ എല്ലാം നഷ്ട്ടപ്പെടുന്ന ഒരു പാവം മനുഷ്യൻ്റെ നിലവിളിയാണ് ഇത് .

Address


Telephone

7510120896

Website

Alerts

Be the first to know and let us send you an email when RYFI Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share