07/09/2024
ദിവ്യാംഗരായ കായി താരങ്ങൾക്കു വേണ്ടി ഒളിമ്പിക്സ് കഴിഞ്ഞാൽ ഒളിമ്പിക്സ് നടന്ന അതേ വേദിയിൽത്തന്നെ പാരലിസ്ക് എന്ന വലിയ കായിക മാമാങ്കം നടത്താറുണ്ട്. ഇത്തവണ പാരിലിമ്പിക്സ് പാരീസിൽ വെച്ചാണ് നടക്കുന്നത്. 170 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. ശരിക്കും ഒളിമ്പിക്സിന് തുല്യമായ ഉത്സവമാണത്.
പാരിലിമ്പിക്സിൽ ഇന്ത്യ സമീപകാലത്ത് വൻ നേട്ടങ്ങളാണ് ഉണ്ടാക്കുന്നത്. 2008 ൽ 0 മെഡൽ, 2012 ൽ 1 മെഡൽ, 2016 ൽ 4 മെഡൽ, 2020 ൽ 5 സ്വർണ്ണമടക്കം 19 മെഡൽ, 2024 ൽ മത്സരങ്ങൾ കഴിഞ്ഞിട്ടില്ല. ഇതുവരെ ഇന്ത്യ 6 സ്വർണ്ണമടക്കം 27 മെഡലുകൾ നേടിക്കഴിഞ്ഞു.