19/08/2022
പാമ്പ് കടിയേറ്റാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ....
പാമ്പ്കടിയേറ്റാൽ വിഷമുള്ള പാമ്പാണോ അല്ലയോ എന്നറിയാൻ മുറിവുകളുടെ രീതി നോക്കുക. വിഷമുള്ള പാമ്പ് കടിച്ചാൽ സൂചിക്കുത്ത് ഏറ്റതുപോലെ രണ്ട് അടയാളങ്ങൾ കാണാൻ കഴിയും. കടിച്ച പാമ്പിന്റെ വലിപ്പത്തെ ആശ്രയിച്ച് രണ്ട് അടയാളങ്ങൾ തമ്മിലുള്ള അകലം വ്യത്യാസപ്പെട്ടിരിക്കും. പാമ്പിന്റെ മറ്റു പല്ലുകളും പതിഞ്ഞെക്കാമെങ്കിലും വിഷപല്ലുകൾ മാത്രമാണ് സൂചികുത്തുപോലെ കാണപ്പെടുന്നത്. കടിച്ച പാമ്പ് വിഷമുള്ളതാണെങ്കിൽ കടിയേറ്റ ഭാഗത്ത് വിഷം കലർന്നിട്ടുണ്ടെങ്കിൽ കഠിനമായ നീറ്റലും തരിപ്പും അനുഭവപ്പെടും. പാമ്പിന്റെ ഇനം, ഉള്ളിൽ കടന്ന വിഷത്തിന്റെ അളവ് എന്നിവക്കനുസരിച്ച് നീറ്റലിനും തരിപ്പിനും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. കടിച്ച പാമ്പിനെ പിടിക്കേണ്ട കാര്യമില്ല. എത്രയും പെട്ടന്ന് കടിയേറ്റ ആളിനെ ആശുപത്രിയിൽ എത്തിക്കുകയാണ് വേണ്ടത്.
🔥 ഉടനെ ചെയ്യേണ്ടത് :-
1. പാമ്പ്കടിയേറ്റാൽ ആദ്യം ചെയ്യേണ്ടത് പരിഭ്രമിക്കാതിരിക്കുകയാണ് വേണ്ടത്. കടിയേറ്റ ആൾ ഭയന്ന് ഓടരുത്. ഓടിയാൽ വിഷം പെട്ടന്ന് ശരീരഭാഗങ്ങളിലേക്കു വ്യാപിക്കാൻ കാരണമാകും.
2. ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ തന്നെ (സാരിയോ, മുണ്ടോ, തോർത്തോ) അരിക് കീറി കടിയേറ്റ ഭാഗത്തിനുമുകളിൽ ചെറുതായി കെട്ടുക. രക്തചംക്രമണം തടസപ്പെടും വിധം മുറുകെ കെട്ടരുത്.
3. കടിയേറ്റഭാഗത്തെ വിഷംകലർന്ന രക്തം ഞെക്കികളയുകയോ കീറി എടുക്കാനോ ശ്രമിക്കരുത്.
4. രോഗിയെ കിടത്തരുത്, കടിയേറ്റഭാഗം ഹൃദയത്തിന്റെ താഴെ വരുന്ന രീതിയിൽ വെയ്ക്കുക.
5. എത്രയും വേഗം ASV (Anti Snake Venom) ഉള്ള ആശുപത്രിയിൽ എത്തിക്കുക.
മാക്സിമം ഷെയർ ചെയ്യുക