Bharath Vision

  • Home
  • Bharath Vision

Bharath Vision online media

22/04/2021

Dr.സുവിധ് വിൽസൻ സംവിധാനം ചെയ്തു ഗൗതം നായകനായെത്തുന്ന ഫാന്റസി കോമഡി ത്രില്ലർ മിനി മൂവി


Premiering on APRIL 25th sunday 6pm

ONLY ON TV

20/04/2021
19/03/2021

പ്രവർത്തിക്കുന്നതല്ല പറയുന്നത് പറയുന്നതല്ല പ്രവർത്തിക്കുന്നത്......

#2021

12/03/2021

അടുത്ത അഞ്ചുകൊല്ലം സർവ്വേ ഫലം ...

07/03/2021

അന്താരാഷ്ട്ര വനിതാദിനമായ തിങ്കളാഴ്ച സംസ്ഥാനത്തെ പരമാവധി പോലീസ് സ്റ്റേഷനുകളില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ ചുമതല വനിതാ ഓഫീസര്‍മാര്‍ വഹിക്കും. ഈ ദിവസം കഴിയുന്നത്ര പോലീസ് സ്റ്റേഷനുകളുടെ നിയന്ത്രണം നിര്‍വ്വഹിക്കുന്നതും വനിതകളായ പോലീസ് ഉദ്യോഗസ്ഥരായിരിക്കും.

വനിതാ ഇന്‍സ്പെക്ടര്‍മാരും സബ് ഇന്‍സ്പെക്ടര്‍മാരും ഉള്ള സ്റ്റേഷനുകളില്‍ അവര്‍ ഈ ദിവസം സ്റ്റേഷന്‍റെ ചുമതല വഹിക്കും. സ്റ്റേഷനില്‍ ഒന്നിലധികം വനിതാ സബ് ഇന്‍സ്പെക്ടര്‍മാര്‍ ഉണ്ടെങ്കില്‍ അവരുടെ സേവനം സമീപത്തെ മറ്റു സ്റ്റേഷനുകളില്‍ ലഭ്യമാക്കും. വനിതാ ഓഫീസര്‍മാര്‍ ആവശ്യത്തിന് ഇല്ലാത്ത സ്ഥലങ്ങളില്‍ വനിതകളായ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരെയും സിവില്‍ പോലീസ് ഓഫീസര്‍മാരെയും നിയോഗിക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ നടപടി സ്വീകരിക്കും. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ നിയന്ത്രണത്തില്‍ അവര്‍ പൊതുജനങ്ങളുമായി ഇടപഴകുകയും പരാതികളില്‍ അന്വേഷണം നടത്തുകയും ചെയ്യും. കഴിയുന്നത്ര പോലീസ് സ്റ്റേഷനുകളില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറും ആ ദിവസം വനിതാ ഉദ്യോഗസ്ഥയായിരിക്കും.

അന്താരാഷ്ട്ര വനിതാദിനത്തില്‍ മുഖ്യമന്ത്രിയുടെ അകമ്പടിവാഹനത്തില്‍ വനിതാ കമാന്‍ഡോകള്‍ ആയിരിക്കും ഡ്യൂട്ടിയില്‍ ഉണ്ടാകുക. മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസില്‍ ആ ദിവസം സുരക്ഷാഡ്യൂട്ടിക്ക് വനിതാ കമാന്‍ഡോമാരെ നിയോഗിക്കും. കൂടാതെ രാജ്ഭവനിലും ആ ദിവസം വനിതാ കമാന്‍ഡോകളെ ഗാര്‍ഡ് ഡ്യൂട്ടിയില്‍ ഉള്‍പ്പെടുത്തും. ഹൈവേ പട്രോള്‍ വാഹനങ്ങളിലും അന്താരാഷ്ട്ര വനിതാദിനത്തില്‍ വനിതാപോലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കും.

വനിതാ ദിനത്തോടനുബന്ധിച്ച് ഓരോ ജില്ലയിലും സി.സി.റ്റി.എന്‍.എസ്, കുറ്റാന്വേഷണം, ഗതാഗത നിയന്ത്രണം, ബീറ്റ് പട്രോളിംഗ്, പിങ്ക് പട്രോളിംഗ് തുടങ്ങിയ മേഖലകളില്‍ മികവ് തെളിയിച്ച അഞ്ച് വനിതാ ഉദ്യോഗസ്ഥരെ കണ്ടെത്തി പുരസ്കാരം നല്‍കും. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് കേരളാപോലീസ് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഈ നടപടികള്‍.

22/02/2021

ശുഭദിനം ആശംസിക്കുന്നു #ശുഭദിനം ആശംസിക്കുന്നു

21/02/2021

ദൃശ്യം 3 ലോഡിംഗ്.....

18/02/2021
15/02/2021

ഇത് പോലെ ഉള്ള സത്യം എല്ലാവരും അറിയട്ടെ.... ...

13/02/2021

സാജൻ ബേക്കറി കണ്ടിട്ട് ഇറങ്ങിയ താരങ്ങൾ......

കെഎസ്ആർടിസി ടിക്കറ്റ് നിരക്കുകളിൽ ഇളവ്‌കെഎസ്ആർടിസി ടിക്കറ്റ് നിരക്കുകളിൽ ഇളവ്‌ തിരുവനന്തപുരം: കെ എസ് ആർ ടി സി ടിക്കറ്റ് ...
13/02/2021

കെഎസ്ആർടിസി ടിക്കറ്റ് നിരക്കുകളിൽ ഇളവ്‌
കെഎസ്ആർടിസി ടിക്കറ്റ് നിരക്കുകളിൽ ഇളവ്‌

തിരുവനന്തപുരം: കെ എസ് ആർ ടി സി ടിക്കറ്റ് നിരക്കുകളിൽ ഇളവ് . ഇളവുകൾ ഇന്ന് മുതൽ നിലവിൽ വരും. അന്തർ സംസ്ഥാന വോൾവോ, സ്‌കാനിയ, മൾട്ടി ആക്സിൽ ബസ് ടിക്കറ്റ് നിരക്കിൽ 30 ശതമാനം താൽക്കാലിക ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.എസി ജന്റം ലോ ഫ്ളോർ ബസുകളിലും ടിക്കറ്റ് നിരക്കിൽ ഇളവ് ഉണ്ടാകും.

കോവിഡ് കാലത്താണ് ബസിൽ ചാർജ് വർധിപ്പിച്ചത്. ബസിലെ യാത്രക്കാരുടെ എണ്ണത്തിൽ നിയന്ത്രണം ഉണ്ടായിരുന്ന സമയത്ത് എസി ജന്റം ലോ ഫ്ളോർ ബസുകളിൽ ആദ്യ അഞ്ച് കിലോമീറ്ററിന് മിനിമം ചാർജ് 26 രൂപയായിരുന്നു.പിന്നെ വരുന്ന ഓരോ കിലോമീറ്ററിലും 187 പൈസയുമാണ് ഈടാക്കിയത്. ഇത് 125 പൈസയുമായി കുറക്കാനാണ് തീരുമാനം.

12/02/2021

BREAKING NEWS കിളിമാനൂർ പാപ്പാലയ്ക്ക് സമീപം ആക്രി കടയ്ക്ക് തീപിടിച്ചു (video)

പുനലൂർ താലൂക്ക് ആശുപത്രിയിൽ നിന്നുള്ള ലൈവ് ...https://youtu.be/el0HhS5M5_4
10/02/2021

പുനലൂർ താലൂക്ക് ആശുപത്രിയിൽ നിന്നുള്ള ലൈവ് ...

https://youtu.be/el0HhS5M5_4

മലയോര മേഖലയ്ക്ക് കരുതലായി രാജ്യാന്തര നിലവാരത്തിലേക്ക് നവീകരിച്ച പുനലൂര്‍ താലൂക്ക് ഫൈവ് സ്റ്റാര്‍ ആശുപത്രി ഈ ...

പുനലൂർ  താലൂക്ക് ആശുപത്രി...ഇന്ന് നാടിന് സമർപ്പിക്കും....അത്യാധുനിക സൗകര്യങ്ങളോടെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ  പുതിയ ...
10/02/2021

പുനലൂർ താലൂക്ക് ആശുപത്രി...ഇന്ന് നാടിന് സമർപ്പിക്കും....

അത്യാധുനിക സൗകര്യങ്ങളോടെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ പുതിയ ഹൈടെക് ബഹുനില മന്ദിരം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിയുന്നതോടെ മലയോര മേഖലയിലെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് കൂടുതല്‍ കരുതല്‍ നല്‍കാനാകും.

333 കിടക്കകളുള്ള കെട്ടിടത്തില്‍ ഫിസിയോളജി, ഓങ്കോളജി, മൈക്രോബയോളജി തുടങ്ങിയ വിവിധ ചികിത്സാ വിഭാഗങ്ങളും ഏഴ് ഓപ്പറേഷന്‍ തീയറ്ററുകളുമുണ്ട്. കൂടാതെ പോസ്റ്റുമോര്‍ട്ടം റൂമും, എക്‌സ് റേ, എം ആര്‍ ഐ, സി ടി സ്‌കാന്‍, ദന്തല്‍ എക്‌സ്-റേ, ബ്ലഡ് ബാങ്ക്, ലാബ്, പാലിയേറ്റീവ് യൂണിറ്റ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. 94 ഐ സി യു ബെഡുകളും ആറ് ലിഫ്റ്റുകളുമുണ്ട്. ശുചീകരണ സംവിധാനം, മാലിന്യസംസ്‌കരണ പ്ലാന്റ്, അഗ്‌നിരക്ഷാ സംവിധാനം, മൂന്ന് ജനറേറ്ററുകള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്

ബഹുമാനപ്പെട്ട KSRTC അധികൃതരോട് രാവിലെ ഡ്രൈവർമാർക്ക് താക്കോൽ കൊടുക്കുമ്പോൾ റോഡ് KSRTC മാത്രം ഓടാൻ ഉള്ളതല്ല എന്നും, മറ്റ് ...
09/02/2021

ബഹുമാനപ്പെട്ട KSRTC അധികൃതരോട് രാവിലെ ഡ്രൈവർമാർക്ക് താക്കോൽ കൊടുക്കുമ്പോൾ റോഡ് KSRTC മാത്രം ഓടാൻ ഉള്ളതല്ല എന്നും, മറ്റ് വാഹനങ്ങൾക്കും ഓടാൻ ഉള്ള അവകാശം ഉണ്ടെന്നും എതിരെ വരുന്ന വാഹനങ്ങൾ ജീവൻ വേണമെങ്കിൽ മാറ്റിക്കൊ എന്ന തരത്തിൽ ഉള്ള ഓവർ ടേക്കിംഗ് നിർത്തണം എന്നും ഓവർ ടേക്ക് ചെയ്യുമ്പോൾ ചെയ്യപ്പെടുന്ന വാഹനത്തെ കുഴിയിൽ ചാടിക്കുന്ന തരത്തിൽ ഉള്ള പരിപാടി നിർത്തണം എന്നും നിശ്ചിത ട്രാക്കിൽ കൂടി വാഹനം ഓടിക്കണം എന്നും സ്റ്റോപ്പുകളിൽ റോഡിൻ്റെ നടുക്ക് നിർത്തി ആളെ ഇറക്കുന്ന പരിപാടി നിർത്തണം എന്നും മാനുഷിക പരിഗണനക്ക് പ്രാധാന്യം നൽകണം എന്ന് പറയുക, അപകടങ്ങൾ പകുതി കുറയും.സർക്കാർ വണ്ടി എന്ന അഹങ്കാരത്തോടെയുള്ള ഡ്രൈവിംഗ് കൂടി നിർത്തിയാൽ നന്ന്. ഇതിനും സാധാരണ ബസിന് ഉള്ളതുപോലെ ഉള്ള സാധനങ്ങൾക്കൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത് എന്ന് ബോധ്യപ്പെടുത്തുവാൻ അപേക്ഷിക്കുന്നു '. .

സ്വർണ്ണവില  കൂടി തുടങ്ങി....
09/02/2021

സ്വർണ്ണവില കൂടി തുടങ്ങി....

എല്ലാവർക്കും നല്ല ഒരു ദിവസം നേരുന്നു.....
07/02/2021

എല്ലാവർക്കും നല്ല ഒരു ദിവസം നേരുന്നു.....

05/02/2021

#ഇടുക്കിയിൽ തകരാർ
#വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി

ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നാലാം നമ്പർ മെഷീനുമായി ബന്ധപ്പെട്ട സാങ്കേതിക തകരാർ കാരണം ഇടുക്കി നിലത്തിലെ വൈദ്യുത ഉത്പാദനം താൽക്കാലികമായി നിറുത്തി വക്കേണ്ടി വന്നിരിക്കുകയാണ് ആയതിനാൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിളിലും വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തിയതായി കെ എസ് ഇ ബി
ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ അറിയിച്ചു. തകരാർ പരിഹരിച്ചു ഉല്പാദനം പുനസ്ഥാപിക്കുവാനുള്ള ശ്രമം നടന്നു വരുന്നതായി അറിയിപ്പിൽ പറയുന്നു.

https://youtu.be/KV5t0V3CMUM
03/02/2021

https://youtu.be/KV5t0V3CMUM

രാഷ്ട്രീയക്കാരൻമൂലം വരാത്ത കോവിഡ് സാധാരണക്കാരൻ വിചാരിച്ചാൽ വരുമോ? Click To Watch More Videos:-ടെസ്റ്റ് പാസാകുന്നതില്‍ ഭൂരിപക.....

02/02/2021

എല്ലാ എപ്പിസോഡിലും ആനിക്കു എന്തെങ്കിലും ഓക്കേ ഇങ്ങനെ കിട്ടും 😜

15/01/2021

*സംസ്ഥാന സര്‍ക്കാരിന്റെ 2021--22 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ്*

*പ്രധാന പ്രഖ്യാപനങ്ങള്‍*

►സൗജന്യ ഭക്ഷ്യക്കിറ്റ്‌ വിതരണം തുടരും; നീല-വെള്ള കാര്‍ഡുകാര്‍ക്ക് 10 കിലോ അരി 15 രൂപ നിരക്കില്‍

►8 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. 5 ലക്ഷം അഭ്യസ്തവിദ്യര്‍ക്കും, 3 ലക്ഷം മറ്റുള്ളവര്‍ക്കും

►സാമൂഹ്യക്ഷേമ പെന്‍ഷന്‍ 1600 രൂപയാക്കി; ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍

►ആരോഗ്യവകുപ്പില്‍ 4,000 തസ്തികകള്‍ സൃഷ്ടിക്കും

►15,000 കോടിയുടെ കിഫ്ബി പദ്ധതികള്‍ പൂര്‍ത്തീകരിക്കും

►നെല്ല് സംഭരണ വില 28 രൂപയാക്കും, റബറിന്റെ തറവില ഉയര്‍ത്തി

►കിഫ്ബി ഉത്തേജന പാക്കേജിന് 60, 000 കോടി

►നാളികേരത്തിന്റെ സംഭരണ വില 32 രൂപയായി ഉയര്‍ത്തി

►ആരോഗ്യ സർവകലാശാല ഗവേഷണ കേന്ദ്രത്തിന്‌ ഡോ. പൽപ്പുവിന്റെ പേര്‌ നൽകും

►സ്ത്രീ പ്രൊഫഷണലുകള്‍ക്ക് ഹ്രസ്വപരിശീലനം നല്‍കി ജോലിക്ക് പ്രാപ്തരാക്കും

►വര്‍ക്ക് ഫ്രം ഹോം പദ്ധതിക്ക് ഐകെഎഫ്സി, കെഎസ്എഫ്ഇ, കേരള ബാങ്ക് വായ്പകള്‍ ലഭ്യമാക്കും

►20 ലക്ഷം പേര്‍ക്ക് അഞ്ച് വര്‍ഷംകൊണ്ട് ഡിജിറ്റല്‍ പ്ലാ്റ്റ്ഫോം വഴി ജോലി നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിക്കും

►സന്നദ്ധരായ പ്രൊഫഷണലുകളുടെയും പരിശീലനം സിദ്ധിച്ചവരുടെയും വിവരങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി ലഭ്യമാക്കും

►കമ്പനികള്‍ക്ക് കേന്ദ്രീകൃതമോ, വികേന്ദ്രീതമോ ആയി ജോലിക്കാരെ തിരഞ്ഞെടുക്കുന്നതിനുളള അവസരം ഒരുക്കും

►എല്ലാ വീട്ടിലും ലാപ്‌ടോപ് ഉറപ്പാക്കും

►കെ ഫോണ്‍ പദ്ധതി ഒന്നാം ഘട്ടം ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കും; കേരളത്തില്‍ ഇന്റര്‍നെറ്റ് ആരുടേയും കുത്തകയാകില്ല

►മികച്ച യുവ ശാസ്ത്രജ്ഞന്‍മാരെ ആകര്‍ഷിക്കാന്‍ ഒരു ലക്ഷം രൂപയുടെ ഫെല്ലോഷിപ്പ്

►സര്‍ക്കാര്‍ കോളേജുകളുടെ പശ്ചാത്തല സൗകര്യ വികസനത്തിന് 56 കോടി

►30 ഓട്ടോണമസ് കേന്ദ്രങ്ങള്‍ സര്‍വകലാശാലകളില്‍ തുടങ്ങും, ഇതിനായി കിഫ്ബി വഴി 500 കോടി നല്‍കും

►കൈത്തറി മേഖലയ്ക്ക് 52 കോടി രൂപ

►തൊഴിലുറപ്പ് പദ്ധതിയില്‍ മൂന്ന് ലക്ഷം പേര്‍ക്ക് കൂടി തൊഴില്‍

►അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 100 കോടി രൂപ

►കരകൗശല മേഖലയ്ക്ക് 4 കോടി. ബാംബു കോര്‍പറേഷന് 5 കോടി. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അഞ്ച് കോടി

►തൊഴിലുറപ്പ് പദ്ധതിയില്‍ ക്ഷേമനിധി ഫെബ്രുവരിയില്‍ തുടങ്ങും

►പ്രവാസികള്‍ക്കുള്ള ഏകോപിത തൊഴില്‍ പദ്ധതിക്ക് 100 കോടി; പ്രവാസി പെന്‍ഷന്‍ 3500 രൂപയാക്കി

►കയര്‍മേഖലയ്ക്ക് 112 കോടി വകയിരുത്തി

►കാര്‍ഷിക വികസനത്തിന് മൂന്നിന കര്‍മപദ്ധതി

►കാര്‍ഷിക മേഖലയില്‍ 2 ലക്ഷം തൊഴില്‍ അവസരങ്ങള്‍

►തരിശുരഹിത കേരളം ലക്ഷ്യം.

►കേരള വിനോദ സഞ്ചാര തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആരംഭിക്കും

►ചാമ്പ്യന്‍സ് ബോട്ട് ലീഗ് പുനരാരംഭിക്കും.
ഇതിനായി 20 കോടി

►മൂന്ന് വ്യവസായ ഇടനാഴികള്‍ക്ക് 50000 കോടി

►ടൂറിസം നിക്ഷേപകര്‍ക്ക് പലിശ ഇളവോടെ വായ്പ

►കാന്‍സര്‍ മരുന്നുകള്‍ക്കുള്ള പ്രത്യേക പാര്‍ക്ക് 2021-22ല്‍ യാഥാര്‍ഥ്യമാകും. ഈ വര്‍ഷം തറക്കല്ലിടും

►ജനപ്രതിനിധികളുടെ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ചു

►വയോജനക്ഷേമത്തിന് കാരുണ്യ അറ്റ് ഹോം. 500 വയോജന ക്ലബ്ബുകള്‍. മരുന്ന് വീട്ടിലെത്തും

►ഭഷ്യസുരക്ഷക്ക് 40 കോടി . ഗാര്‍ഹിക തൊഴിലാളികള്‍ക്ക് 5 കോടി രൂപ

►കേരള ബാങ്ക്, കെഎസ്എഫ്ഇ, കെഎഫ്‌സി, കെഎസ്‌ഐഡിസി, എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്ന് ഫണ്ടിന് രൂപം നല്‍കും. ഇതിലേക്കായി 50 കോടി ബജറ്റില്‍നിന്ന് അനുവദിക്കും

►കടല്‍ഭിത്തി നിര്‍മ്മാണത്തിന് 150 കോടി. മത്സ്യമേഖലയില്‍ മണ്ണെണ്ണ വിതരണത്തിന് 60 കോടി

►മൂന്നാറിലേക്ക് പൈതൃക തീവണ്ടി.തിരുവനന്തപുരത്തും കോഴിക്കോടും പൈതൃക പദ്ധതി

►കേരള ഇന്നവേഷന്‍ ചലഞ്ച് പദ്ധതിക്കായി 40 കോടി. യുവ ശാസ്ത്രജ്ഞര്‍ക്ക് ഒരു ലക്ഷംരൂപയുടെ ഫെലോഷിപ്പ്

►വയനാടിന് കോഫി പാര്‍ക്ക്‌

►ലൈഫ് മിഷനില്‍ 1.5 ലക്ഷം വീടുകള്‍ കൂടി. ഭൂരഹിതരും ഭവനരഹിതരുമായവര്‍ക്കാണ് ഈ ഘട്ടത്തില്‍ വീടുകള്‍ നല്‍കുന്നത്. 20000 പേര്‍ക്ക് ഭൂമി ലഭ്യമായി. 6000 കോടി രൂപ ഇതിനായി വകയിരുത്തും

►ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് 320 കോടി. ന്യുനപക്ഷ ക്ഷേമത്തിന് 42 കോടി

►റോഡ് അപകടങ്ങളില്‍ പരിക്കേറ്റവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ സൗജന്യ ചികിത്സ

►ആരോഗ്യ കേന്ദ്രങ്ങളില്‍ ഒ.പി ഇനി ഉച്ചയ്ക്ക് ശേഷവും

►കൊച്ചി കാന്‍സര്‍ സെന്റര്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കും. റീജിയണല്‍ കാന്‍സര്‍ സെന്ററിന് 71 കോടി, മലബാര്‍ കാന്‍സര്‍ സെന്ററിന് 25 കോടി

►ആശ പ്രവര്‍ത്തകരുടെ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ചു

►കെഎസ്ആര്‍ടിസിയില്‍ 3,000 പ്രകൃതി സൗഹൃദ ബസുകള്‍; 3000 ബസുകള്‍ക്ക് 50 കോടി

►ഇ വാഹനങ്ങള്‍ക്ക് 50 ശതമാനം നികുതിയിളവ്

►കെഎസ്എഫ്ഇ ചിട്ടികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ. കെഎഫ്സി പുനസംഘടിപ്പിക്കും

►ക്രൈം മാപ്പ് ഉണ്ടാക്കും ജാഗ്രതാസമിതികള്‍ ശക്തിപ്പെടുത്തു. ഇതിനായി കുടുംശ്രീകള്‍ക്ക് 20 കോടി

►മത്സ്യത്തൊഴിലാളികള്‍ക്ക് 5000 കോടി

►ട്രാന്‍സ്ജെന്‍ഡേഴ്സിനുള്ള മഴവില്ല് പദ്ധതിക്ക് 5 കോടി

മനോഹരമായ ഒരു പ്രണയ ഗാനം....https://youtu.be/c47G5eTmDdkHello .....ദേവദാസ്   രചനയും സംവിധാനം ചെയ്ത ഹൃദയതാളത്തിനും ചാരെ .....
14/01/2021

മനോഹരമായ ഒരു പ്രണയ ഗാനം....

https://youtu.be/c47G5eTmDdkHello .....

ദേവദാസ് രചനയും സംവിധാനം ചെയ്ത ഹൃദയതാളത്തിനും ചാരെ .....
എല്ലാവരും കാണുക
പ്രോത്സാഹിപ്പിക്കുക

A MELODIOUS LOVE SONG WRITTEN AND DIRECTED BY P. DEVADAS| MUSIC COMPOSED BY PRANAVAM MADHU| SINGERS VIDHU PRATHAP AND SARITHA RAJIV| ACTORS SREERAG DAS AND D...

13/01/2021

വീണാ ജോര്‍ജ് എംഎല്‍എയുടെ സഹോദരന്‍ വിജയ് കുര്യാക്കോസ് അന്തരിച്ചു

മലയാളികളുടെ മുൻഷി അമ്മാവൻ
10/01/2021

മലയാളികളുടെ മുൻഷി അമ്മാവൻ

https://youtu.be/GqQzh-iF1xsപുതിയ മദ്യം വിപണിയിൽ എത്തുന്നു..ഇത് കുടിക്കാൻ മത്സരിക്കും .....
08/01/2021

https://youtu.be/GqQzh-iF1xs

പുതിയ മദ്യം വിപണിയിൽ എത്തുന്നു..ഇത് കുടിക്കാൻ മത്സരിക്കും .....

പൊതുമുതൽ നശിപ്പിക്കുന്ന എല്ലാവനേയും പൊക്കിയെടുത്ത് ജീപ്പിലിടാൻ ധൈര്യമുണ്ടോ പോലീസേ?വൈറ്റിലയിലെ ജനകീയ ഉദ്ഘാടനം....!..https...
07/01/2021

പൊതുമുതൽ നശിപ്പിക്കുന്ന എല്ലാവനേയും പൊക്കിയെടുത്ത് ജീപ്പിലിടാൻ ധൈര്യമുണ്ടോ പോലീസേ?
വൈറ്റിലയിലെ ജനകീയ ഉദ്ഘാടനം....!..

https://youtu.be/ljzFrWQ22tk

പൊതുമുതൽ നശിപ്പിക്കും പൊക്കിയെടുത്ത് ജീപ്പിലിടാൻ ധൈര്യമുണ്ടോ പോലീസേ? - BHARATH VISIONClick to Watch 👇👉 മസാല പരസ്യത്തിൽ അവസരം കി....

ഓരോ നിമിഷവും വിലപ്പെട്ടതാണ് എത്രയും വേഗം ഇതു ബന്ധപ്പെട്ടവരിൽ എത്തക്കുക.
06/01/2021

ഓരോ നിമിഷവും വിലപ്പെട്ടതാണ് എത്രയും വേഗം ഇതു ബന്ധപ്പെട്ടവരിൽ എത്തക്കുക.

05/01/2021

Malayalam Poem - Anil PanachooranAnil Panachooran was an Indian poet and lyricist, who worked in the Malayalam film industry.Click to Watch 👇👉 മസാല പരസ...

27/06/2020

ഞായറാഴ്ചകളിലെ സമ്പൂർണ്ണ ലോക്ക് ഡൗൺ ഒഴിവാക്കി

കിഴക്കൻ ലഡാക്കിൽ  ഗൽവാനിൽ  വീരമൃത്യു വരിച്ച  ഇന്ത്യൻ  സൈനികർക്ക്  പ്രണാമം..!!
17/06/2020

കിഴക്കൻ ലഡാക്കിൽ ഗൽവാനിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് പ്രണാമം..!!

09/06/2020

സ്റ്റേറ്റ് പോലീസ് മീഡിയ സെന്‍റര്‍
പത്രക്കുറിപ്പ്
08.06.2020

*കേരള പൊലീസ് ഓൺ ലൈൻ പ്രതികരണം നിർത്തി; ഇനി പുതിയ രൂപത്തിൽ ഉടൻ*

ഫെയ്സ്ബുക്കിലൂടെ ജനങ്ങളെ ബോധവത്കരിച്ച് ലോകശ്രദ്ധ ആകർഷിച്ച കേരള പൊലീസിലെ സോഷ്യൽ മീഡിയ സെൽ പുതിയതായി ആരംഭിച്ച ഓൺലൈൻ പ്രതികരണ പരിപാടി നിർത്തി. പകരം കൂടുതൽ നവീനമായ ബോധവത്കരണ പരിപാടി ആരംഭിക്കുമെന്ന് കേരള പോലീസിന്റെ സോഷ്യൽ മീഡിയ ടീം അറിയിച്ചു.

നിലവിൽ കേരള പോലീസിന്റെ ഔദ്യോ​ഗിക ഫെയ്സ്ബുക്ക്, യുട്യൂബ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പൊതുജനങ്ങൾക്ക് ബോധവത്കരണ പരിപാടികളാണ് നടത്തി വന്നിരുന്നത്. പുതിയതായി അവതരിപ്പിച്ച ഓൺലൈൻ പ്രതിവാര പരിപാടി ബോധവത്കരണത്തിന് ഉതകുന്നതല്ല എന്ന് കണ്ടാണ് പരിപാടിയുടെ ഉള്ളടക്കം മാറ്റാൻ തീരുമാനിച്ചത്.

വി.പി. പ്രമോദ് കുമാര്‍
ഡെപ്യൂട്ടി ഡയറക്റ്റര്‍
സ്റ്റേറ്റ് പോലീസ് മീഡിയ സെന്‍റര്

Address


Alerts

Be the first to know and let us send you an email when Bharath Vision posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share