AnchalOnline

AnchalOnline കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു പട്ട

ഗൗരിലക്ഷ്മിക്ക് മരുന്നിന് വേണ്ടത് 16 കോടി സ്പൈനൽ മസ്കുലർ അട്രോഫി എന്ന അപൂർവ രോഗം ബാധിച്ച കുഞ്ഞിനായി കൈകോർക്കാം സഹായം അയക...
29/03/2022

ഗൗരിലക്ഷ്മിക്ക് മരുന്നിന് വേണ്ടത് 16 കോടി
സ്പൈനൽ മസ്കുലർ അട്രോഫി എന്ന അപൂർവ രോഗം ബാധിച്ച കുഞ്ഞിനായി കൈകോർക്കാം

സഹായം അയക്കുക :
K. L. LIJU
ACCOUNT NUMBER: 4302001700011823
IFSC CODE: PUNB0430200
PHONE: 9847200415

ഇത് രവീന്ദ്ര യാധവ് മധ്യ പ്രേദേശ് സ്വദേശിയാണ്   ഇദ്ദേഹം റോഡ് ടാറിങ് വർക്ക്‌ ചെയ്യുന്ന ആളാണ്. ഇപ്പോൾ പെരിയ ഒടയൻ ചാൽ റോഡ് ട...
26/03/2022

ഇത് രവീന്ദ്ര യാധവ് മധ്യ പ്രേദേശ് സ്വദേശിയാണ് ഇദ്ദേഹം റോഡ് ടാറിങ് വർക്ക്‌ ചെയ്യുന്ന ആളാണ്. ഇപ്പോൾ പെരിയ ഒടയൻ ചാൽ റോഡ് ടാറിങ് വർക്ക്‌ ചെയ്യുന്നു.കഴിഞ്ഞ ദിവസം ഇദ്ദേഹം കാഞ്ഞിരടുക്കത്തു ഞാൻ നടത്തുന്ന ഷോപ്പിൽ റീചാർജ് ചെയ്യാൻ വന്നിരുന്നു. അദേഹത്തിന്റെ സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് ചെറിയ ഒരു തുക ഗൂഗിൾ പേ ചെയ്യാൻ ആവശ്യപ്പെടുകയും ഞാൻ അത് ചെയ്തു കൊടുക്കുകയും ചെയ്തു. പിന്നീട് ഞാൻ എന്റെ ബിസിനസ്സ് സംബന്ധമായ ആവശ്യത്തിന് വലിയ ഒരു തുക ട്രാൻസ്ഫർ ചെയ്തപ്പോൾ അത് അറിയാതെ തെറ്റി തൊട്ടു മുമ്പ് ട്രാൻസ്ഫർ ചെയ്ത ഇദ്ദേഹത്തിന്റെ സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് പോവുകയും ചെയ്തു.ഇന്ന് രാവിലെ ഇദ്ദേഹം ജോലി ചെയുന്ന സ്ഥലത്തു പോയി പണം മാറി ക്രെഡിറ്റ്‌ ആയ കാര്യം അറിയാവുന്ന ഹിന്ദിയിൽ പറഞ്ഞു ധരിപ്പിച്ചു. ഉടനെ അദ്ദേഹം സുഹൃത്തിനെ വിളിക്കുകയും പണം അക്കൗണ്ടിലേക്ക് കയറിയിട്ടുണ്ടെന്നു ഉറപ്പിക്കുകയും അദേഹത്തിന്റെ സുഹൃത്ത്‌ ഉടനെ ടാറിങ് ജോലിക്ക് ഇവർക്കൊപ്പം ചേരുമെന്നും രണ്ടു ദിവസത്തിനകം എത്തുമെന്നും അദ്ദേഹം എത്തിയ ശേഷം പണം ഷോപ്പിൽ എത്തിക്കാം എന്നും പറഞ്ഞു. പക്ഷെ ഇന്ന് വൈകുന്നേരം തന്നെ ടാറിങ് ജോലിക്ക് ശേഷം ഇദ്ദേഹം ഷോപ്പിൽ വരുകയും അക്കൗണ്ടിലേക്ക് തെറ്റായി കയറിയ തുക എന്നെ ഏൽപ്പിക്കുകയും അദ്ദേഹം ആ തുക സുഹൃത്തിനോട് വാങ്ങിക്കൊള്ളാം എന്ന് പറയുകയും ചെയ്തു. അഥിതി തൊഴിലാളികളെ അവജ്ഞയോടെ നോക്കി കണ്ടിരുന്ന എനിക്ക് ഇത് ഒരു പ്രേത്യേക അനുഭവമായി തോന്നി. ഈ ലോകം അത്ര മോശമൊന്നും ആയിട്ടില്ല സുഹൃത്തുക്കളെ, രവീന്ദ്ര യാധവിനെ പോലെ യുള്ള ചുരുക്കം ചിലർ ഉള്ളതുകൊണ്ട് ആണ് ലോകം എന്നും നിലനിൽക്കുന്നത് എന്ന് തോന്നിപോകുന്നു. എന്തായാലും ഇദ്ദേഹത്തിന്റെ സത്യ സന്ധതയ്ക്ക് മുമ്പിൽ ശിരസ് നമിക്കുന്നു 🙏

കോവിഡ്  മൂലം  ഓണാഘോഷം  മുടങ്ങിയോ, വിഷമിക്കേണ്ട , അടിപൊളി മത്സരം ഞങ്ങൾ നടത്തുന്നു , വെറും മത്സരമല്ല  സ്വർണ നാണയം സമ്മാനമാ...
17/08/2021

കോവിഡ് മൂലം ഓണാഘോഷം മുടങ്ങിയോ, വിഷമിക്കേണ്ട , അടിപൊളി മത്സരം ഞങ്ങൾ നടത്തുന്നു , വെറും മത്സരമല്ല സ്വർണ നാണയം സമ്മാനമായി കിട്ടുകയും ചെയ്യും
സയാൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ് നിങ്ങൾക്കായി ഒരുക്കുന്ന പൊന്നോണ മത്സരം , കിഡ്സ് ഫോട്ടോ കോണ്ടെസ്റ് , 10 വയസിന് താഴെയുള്ള നിങ്ങളുടെ കുട്ടിയുടെ അടിപൊളി ഫോട്ടോയെടുത്തു , ഈ പോസ്റ്റിനു കമന്റ് ചെയ്യുക , ഞങ്ങളുടെ ഫേസ്ബുക്ക് പേജും , ഈ പോസ്റ്റും ലൈക്ക് ചെയ്തു ഷെയർ ചെയ്തു എല്ലാവരിലേക്കും എത്തിക്കുക , , ഏറ്റവും കൂടുതൽ ലൈക്ക് ലഭിക്കുന്ന മൂന്നു ഭാഗ്യശാലികൾക്കു ഗോൾഡ് കോയിൻ സമ്മാനമായി ലഭിക്കും ,
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം :
10 വയസിന് താഴെയുള്ള നിങ്ങളുടെ കുട്ടിയുടെ ചിത്രം ഈ പോസ്റ്റിന് താഴെ കമെന്റ് ചെയുക,
ചിത്രത്തിന് പരമാവധി ലൈക്ക് നേടി വിജയി ആകുക.
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക , മത്സര പോസ്റ്റ് ഷെയർ ചെയുക. 17 / 08 / 2021 മുതൽ 31 / 08 / 2021 വരെ മാത്രമാണ് മത്സരം.
ഇക്കൊല്ലമല്ലേ ശരിക്കും പൊന്നോണം , എത്രയും പെട്ടെന്ന് ഫോട്ടോകൾ കമന്റ് ചെയ്യു, ഗോൾഡ് കോയിൻ സമ്മാനമായി നേടൂ .
നിബന്ധനകൾ :
ഞങ്ങളുടെ ഫേസ്ബുക്ക് പേജും , ഈ പോസ്റ്റും ലൈക്ക് ചെയ്തു ഷെയർ ചെയ്യാത്ത എൻട്രികൾ സമ്മാനത്തിനായി പരിഗണിക്കില്ല.
പത്തുവയസിന് താഴെയുള്ള കുട്ടികളുടെ കളർ ഫോട്ടോകൾ മാത്രം പോസ്റ്റ് ചെയ്യുക
പോസ്റ്റിൽ കൂട്ടുകാരെ മെൻഷൻ ചെയ്തുള്ള ലൈക്കുകൾ പരിഗണിക്കില്ല.
വിധി കർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും
ഓണത്തിന്റെ ഭാഗമായി ഏറ്റവും പുതിയ
ഡിസൈനുകളിലുള്ള സ്വർണ, വെള്ളി , ഡയമണ്ട്
ആഭരണങ്ങൾ ഞങ്ങളുടെ ഷോറൂമിൽ എത്തിയിരിക്കുന്നു , വിവാഹ പാർട്ടികൾക്ക് , മികച്ച ആനുകൂല്യങ്ങളോടെ , ഏറ്റവും പുതിയ കളക്ഷൻസ് സ്വന്തമാക്കാനുള്ള അവസരം , കൂടുതൽ വിവരങ്ങൾക്കും ഷോപ്പിംഗിനും,
Zayaan Gold & Diamonds
Opposite KSRTC Bus Stand, Karunagappally
0476-2621262 , 099462 66555
www.zayangold.com

ലോകത്തിലെ ഏറ്റവും വിലയേറിയ ബിരിയാണി ഇതാണ്.....24 കാരറ്റ് സ്വർണത്തിൽ പൊതിഞ്ഞ ‘റോയൽ ഗോൾഡ് ബിരിയാണി’ദുബായ് ഇന്റർനാഷണൽ ഫിനാൻ...
01/03/2021

ലോകത്തിലെ ഏറ്റവും വിലയേറിയ ബിരിയാണി ഇതാണ്.....24 കാരറ്റ് സ്വർണത്തിൽ പൊതിഞ്ഞ ‘റോയൽ ഗോൾഡ് ബിരിയാണി’

ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിലെ ആഢംബര ഹോട്ടലായ ബോംബെ ബൊറോയാണ് സ്വർണം കൊണ്ട് ബിരിയാണി ഒരുക്കിയത്. 23 കാരറ്റ് ഭക്ഷ്യയോഗ്യമായ സ്വർണ്ണത്തോടുകൂടിയാണ് ഈ ബിരിയാണി ഒരുക്കുന്നത്. ഈ ബിരിയാണിയുടെ വില ഏകദേശം 19,707 ഇന്ത്യൻ രൂപയാണ്.

റോയൽ ഗോൾഡ് ബിരിയാണി ഒരു വലിയ സ്വർണ്ണ തളികയിലാണ് വിളമ്പുന്നത്. ബിരിയാണി ചോറ് തന്നെ മൂന്നു കിലോ വരും. അതിനൊപ്പം ഉരുളക്കിഴങ്ങ്, വേവിച്ച മുട്ട, വറുത്ത കശുവണ്ടി, മാതളനാരങ്ങ, ഉള്ളി, പുതിന എന്നിവയുമുണ്ട്.കശ്മീരി സീഖ് കബാബ്, രജപുത് ചിക്കൻ കബാബ്, മുഗളായ് കോഫ്ത, മലായ് ചിക്കൻ റോസ്റ്റ്, ഓൾഡ് ഡെൽഹി ലാമ്പ് ചോപ്‌സ് തുടങ്ങിയ ഗ്രിൽഡ് ഇറച്ചികളാണ് ചോറിനൊപ്പം വിളമ്പുന്നത്. എന്തായാലും സോഷ്യൽ ലോകത്ത് ഹിറ്റാകുകയാണ് ഈ സ്വർണ ബിരിയാണി.

"ജ്യേഷ്ഠൻ വീട്ടുമുറ്റത്ത് ഒരു മരത്തൈ കൊണ്ടു നട്ടു...🌱 ഞാവൽപ്പഴം ആണെന്നു പറഞ്ഞാണ് തൈ വെച്ചത്....അല്പം വളർച്ചയായപ്പോൾ അമ്മ...
30/01/2021

"ജ്യേഷ്ഠൻ വീട്ടുമുറ്റത്ത് ഒരു മരത്തൈ കൊണ്ടു നട്ടു...🌱 ഞാവൽപ്പഴം ആണെന്നു പറഞ്ഞാണ് തൈ വെച്ചത്....അല്പം വളർച്ചയായപ്പോൾ അമ്മ പറഞ്ഞു: ഇത് ഞാവൽപ്പഴമല്ല, ഇല കണ്ടിട്ട് റമ്പുട്ടാൻ ആണെന്ന് തോന്നുന്നു.... ചേച്ചി പറഞ്ഞു അത് സബർ ജല്ലി ആണെന്ന്....

എന്നാൽ ഞാൻ മരത്തെ ആകെ അടിമുടി നോക്കി. ഒരിലയെടുത്ത് ചവച്ചു നോക്കി.... വല്ലാത്തൊരു ചവർപ്പ്....!😖 "ഇതൊരു പാഴ്മരമാണ്, ഇതിൽ കായ്കൾ ഒന്നും ഉണ്ടാകാൻ പോകുന്നില്ല, അതിനാൽ വെട്ടിക്കളഞ്ഞേക്കാം..."
എന്തായാലും ചാച്ചന്റെ അഭിപ്രായം എന്തുമരമായാലും അവിടെ നിൽക്കട്ടെ എന്നതായിരുന്നു.....
ഏതായാലും അത്രയൊക്കെ പറഞ്ഞതല്ലേ മരത്തിന് വല്ല മാറ്റവുമുണ്ടോ എന്നു ഞാൻ അടുത്ത ദിവസം ചെന്നു നോക്കി....അതിന് ഒരു വാട്ടവുമില്ല...മാത്രമല്ല, പുതിയ ചില ചില്ലകൾ കൂടി പുറത്തേയ്ക്കു വന്നതല്ലാതെ മരത്തിന് ഒരു കുലുക്കവുമില്ല....

അങ്ങനെ ചില നാളുകൾ പിന്നിട്ടു.....മരത്തിന് അല്പം വലുപ്പം വെച്ചതോടെ രാത്രിയിൽ പക്ഷികൾ ചേക്കേറാൻ തുടങ്ങി....🐥 പകൽ നല്ല വെയിലുള്ളപ്പോൾ ഞാൻ അതിന്റെ ചുവട്ടിൽ കട്ടിൽ കൊണ്ടു വന്നിട്ട് ഇളം കാറ്റേറ്റ് ഉറങ്ങുന്നതും പതിവായി....😴

ചില വർഷങ്ങൾ കടന്നു പോയി.....ഒരു ദിവസം അമ്മ വിളിച്ചു പറഞ്ഞു: "ദേ നമ്മുടെ മരം കായ്ച്ചു. "എന്തോ കായ്കൾ അതിന്റെ ചില്ലകളിൽ തൂങ്ങി നിൽക്കുന്നു...🍇 എന്നിട്ടും അതെന്താണെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല... കാത്തിരിപ്പിനൊടുവിൽ കായ്കൾ പഴുത്തു ....പറിച്ചെടുത്തു കഴിച്ചു നോക്കി....😛രുചികരമായ "പനിനീർ ചാമ്പക്ക... "

ആരും കാണാതെ ഞാൻ അടുത്ത ദിവസം മരത്തോട് ചോദിച്ചു....🤔ഞങ്ങൾ അത്രയൊക്കെ പറഞ്ഞിട്ടും നീ വീണുപോകാതിരുന്നതെന്തുകൊണ്ടാണ്? അതിന്റെ മറുപടി എന്നെ അത് ഭുതപ്പെടുത്തി...😮

' ഞാൻ ആരാണ് എന്ന് എനിയ്ക്കറിയാമായിരുന്നു...... നിങ്ങളുടെ വാക്കുകൾ എന്റെ വളർച്ചയ്ക്ക് തടസ്സമായതേയില്ല.....എന്നാൽ നിങ്ങൾ അറിയാതെ എന്റെ ഇലകൾ സൂര്യപ്രകാശം സ്വീകരിച്ചു.....🌞 വേരുകൾ വളവും വെള്ളവും....💦 എനിയ്ക്കാവശ്യം അതായിരുന്നു..... നിങ്ങൾ എന്നെ വിമർശിച്ചപ്പോഴും വെട്ടിക്കളയാൻ പറഞ്ഞപ്പൊഴും ഞാൻ തണൽ🌳 തന്നതോർമയില്ലേ?ചില പക്ഷികൾക്കെങ്കിലും🐤 അഭയം നൽകാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷിയ്ക്കുന്നു....
ഞാൻ ആരാണ് എന്ന് തെളിയിയ്ക്കാൻ അന്നെനിയ്ക്ക് കഴിയില്ലായിരുന്നു....😋.... ഒടുവിൽ എന്റെ ഫലം പുറപ്പെടുന്നതു വരെ ഞാൻ കാത്തിരുന്നു."...

പ്രിയ സുഹൃത്തേ.... നിന്നെക്കുറിച്ച് ആരും എന്തും പറയട്ടെ.... !! മുഖം വാടേണ്ട,മറുപടി പറയാനും പോകേണ്ട.... അവർ വിമർശിയ്ക്കുമ്പോഴും കുലുങ്ങരുത്..... വീണുപോകരുത് ....മറിച്ച് അവർക്കായ് തണലേകുക.....🌳 സഹായഹസ്തം നീട്ടുക....🤝 ഒടുവിൽ നിന്റെ ഫലത്തിലൂടെ, പ്രവൃത്തിയിലൂടെ, അത് വെളിപ്പെടുമ്പോൾ നിന്നെ പരിഹസിച്ചവർ അവരുടെ വാക്കുകൾ തിരുത്തുന്ന ഒരു കാലം വരും....!👍

" നീ ആരെന്ന് നിനക്കറിയുന്നിടത്തോളം നിശബ്ദനായിരിയ്ക്കുക..😷... നാളെയുടെ നാൾ നിന്നെ നിന്ദിച്ചവർ നിന്നിൽ നിന്നും നന്മയനുഭവിയ്ക്കുന്ന ഒരു ദിനമുണ്ട്'........👍 കാത്തിരിയ്ക്കുക."

ഈ സ്വയം പ്രതിരോധ മാർഗ്ഗങ്ങൾ പഠിച്ചു വയ്ക്കുക. ഷെയർ ചെയ്ത് എല്ലാവരിലുമെത്തിക്കു.
28/10/2020

ഈ സ്വയം പ്രതിരോധ മാർഗ്ഗങ്ങൾ പഠിച്ചു വയ്ക്കുക.

ഷെയർ ചെയ്ത് എല്ലാവരിലുമെത്തിക്കു.

കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ പിനാക്കിൾ വ്യൂ പോയിൻ്റിൽ എത്തിയവരെ പോലീസ് പിടികൂടി പിഴയീടാക്കി. കുറേ നാളായി കോവിഡ് നിയന്...
27/09/2020

കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ പിനാക്കിൾ വ്യൂ പോയിൻ്റിൽ എത്തിയവരെ പോലീസ് പിടികൂടി പിഴയീടാക്കി. കുറേ നാളായി കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെയും ബൈക്കുകൾ അമിത വേഗത്തിൽ ഓടിച്ചും പരിസരവാസികൾക്ക് ശല്യമുണ്ടാക്കുന്നതായി പരാതികൾ ഉയർന്നിരുന്നു. വരും ദിവസങ്ങളിലും നീരീക്ഷണം കർശനമാക്കുമെന്ന് പോലീസ് അറിയിച്ചു.

"After 600 meter take the right turn " ഗൂഗിൾ മാപ്പ് (GPS ലൊക്കേഷൻ) ഇട്ട് വാഹനം ഓടിക്കുമ്പോൾ അതിൽ നിർദ്ദേശം തരുന്ന ഒരു സ്...
27/09/2020

"After 600 meter take the right turn "
ഗൂഗിൾ മാപ്പ് (GPS ലൊക്കേഷൻ) ഇട്ട് വാഹനം ഓടിക്കുമ്പോൾ അതിൽ നിർദ്ദേശം തരുന്ന ഒരു സ്ത്രീ ശബ്ദം ഇല്ലേ?...

ആ ശബ്ദത്തിന് ഉടമ ആരായിരിക്കും എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?....

നമ്മൾക്ക് GPS ലൊക്കേഷൻ ഗൂഗിൾ മാപ്പിൽ പറഞ്ഞു തരുന്ന ആ സ്ത്രീ ശബ്ദത്തിന് ഉടമ ഈ ചിത്രത്തിൽ ഉള്ള "Karen Elisabeth Jacobsen " ആണ്...

ഓസ്‌ട്രേലിയയിൽ ആണ് ജനനം എങ്കിലും അമേരിക്കയിൽ സ്ഥിരതാമസക്കാരി ആണ്....

"GPS Girl" എന്നാണ് ഗായിക ആയ കരെൻ എലിസബത്ത് ജേക്കബ്സണിനെ അറിയപ്പെടുന്നത്.....

എസ്.പി. ബാലസുബ്രഹ്മണ്യം അന്തരിച്ചു; ഇനിയില്ല‍ പാട്ടിലെ വിസ്മയംപ്രശസ്ത ഗായകന്‍ എസ്.പി.ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസാ...
25/09/2020

എസ്.പി. ബാലസുബ്രഹ്മണ്യം അന്തരിച്ചു; ഇനിയില്ല‍ പാട്ടിലെ വിസ്മയം

പ്രശസ്ത ഗായകന്‍ എസ്.പി.ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ചതിനെ തുടർന്ന് ഒരുമാസമായി ചികിത്സയിലായിരുന്നു. ഇന്നലെ ആരോഗ്യ നില വഷളായതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.കഴിഞ്ഞ ഏഴിന് എസ്.പി.ബിയുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും ഹൃദയവും ശ്വാസകോശവും സ്വയം പ്രവര്‍ത്തിക്കാന്‍ കഴിയാത്തവിധം ദുര്‍ബലമായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഓഗസ്റ്റ് അ‍ഞ്ചാം തിയ്യതി ആശുപത്രിയില്‍ പ്രവേശിപ്പിച്ച എസ്.പിബിയെ എട്ടാം തിയ്യതിയാണ് വെന്റിലേറ്ററിലേക്കു മാറ്റിയത്. അടുത്ത ദിവസം തന്നെ ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ ഉപകരണങ്ങളുടെ സഹായത്തോടെ ആക്കിയിരുന്നു.

രാജ്യത്തിന്റെ സിനിമാ സംഗീത്തിലെ സ്വരനിറവായിരുന്നു, സംഗീതം പഠിക്കാത്ത എസ്.പി. ബാലസുബ്രഹ്മണ്യം. ഏതാണ്ട് എല്ലാഭാഷകളിലും പാടിയിട്ടുള്ള എസ്.പി.ബി നാല്‍പ്പതിനായിരത്തിലേറെ പാട്ടുകളാണ് റെക്കോഡ് ചെയ്തിട്ടുള്ളത്. ഇന്ത്യന്‍ സിനിമയെ ഇതുപോലെ പതിറ്റാണ്ടുകള്‍ കീഴടക്കിയ മറ്റൊരുഗായകനില്ല.

31/08/2020
24/08/2020

അഞ്ചൽ പോലീസിന്റെ അറിയിപ്പ്.

അഞ്ചൽ ഠൗണിലെ അനധികൃത പാർക്കിംഗ് പൂർണമായും ഒഴുവാക്കിരിക്കുന്നു.

കടകക്ക് മുന്നിൽ വാഹനങ്ങൾ പാർക്ക് പാടില്ല.

കടകളിൽ വരുന്ന കസ്റ്റമേഴ്സിനെ ഇറക്കിയ ശേഷം പഞ്ചായത്ത് ഗ്രൗഡിലോ ബൈപ്പാസ് റോഡിലോ പാർക്ക് ചെയുക .

വ്യാപാര സ്ഥാപനങ്ങളിലെ ഉടമകളുടെയും തൊഴിലാളികളുടെയും വാഹനങ്ങൾ ഒരു കാരണവശാലും കടകളുടെ മുന്നിൽ പാർക്ക് ചെയ്യാൻ പാടുള്ളതല്ല.

റോഡ് സൈഡുകളിൽ പാർക്ക് ചെയുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് മാറ്റുകയും നിയമ നടപടി സ്വീകരിച്ച ശേഷം ഓണം കഴിഞ്ഞ് മാത്രമ വാഹനം തിരികെ ഉടമകൾക്ക് വിട്ട് നൽകുകയുള്ളു.

വ്യാപാരസ്ഥാപനങ്ങളിൽ സാനി ടൈസർ നൽകുകയും കടയിൽ വരുന്നവരുടെ പേരും വിവരവും ശേഖരിച്ച് വെക്കേണ്ടതുമാണ്.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാലിയ്ക്കാത്ത വ്യാപാര സ്ഥാപന ഉടമകൾ ക്കൊതിരെ കർശന നിയമ നടപടി സ്വീകരി ക്കുന്നതാണ്.

ആട്ടോകൾ ഠൗണിൽ കറങ്ങി ഓടാൻ പാടില്ല. അങ്ങനെ ഓടുന്ന ആട്ടോകൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും.

ഫുഡ് ബാത്തുകളിൽ സാധനങ്ങൾ ഇറക്കി വെക്കാൻ പാടില്ല.

വഴിയോരകച്ചവടവും കൊണ്ട് നടന്നുള്ള കച്ചവടവും അഞ്ചലിൽ നിരോധിചിരിക്കുന്നു.

കോവിഡ് മാനതണ്ടങ്ങൾ പാലിച്ച് കോവിഡിനെ പ്രതിരോധിയ്ക്കാൻ സർക്കാറിന്റെ നിർദേശങ്ങൾ പാലിച്ച് പൊതുജനങ്ങൾ അഞ്ചൽ പോലീസുമായി സഹകരിക്കണം മെന്ന് അറിയിക്കുന്നു

സൂം ആപ്പിന് ബദലായി മലയാളി ഡിസൈൻ ചെയ്ത വി കൺസോൾ ആപ്പിന് കേന്ദ്ര അംഗീകാരം. ഇതോടെ ഈ മലയാളി ആപ്പ് ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ...
20/08/2020

സൂം ആപ്പിന് ബദലായി മലയാളി ഡിസൈൻ ചെയ്ത വി കൺസോൾ ആപ്പിന് കേന്ദ്ര അംഗീകാരം. ഇതോടെ ഈ മലയാളി ആപ്പ് ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോൺഫറൻസിംഗ് ടൂളായി മാറും.

ആലപ്പുഴ സ്വദേശി ജോയ് സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള ടീം ഡിസൈൻ ചെയ്ത വീ കൺസോൾ അപ്ലിക്കേഷൻ ഇന്ത്യ ഇന്നൊവേഷൻ ചലഞ്ചിൽ ഒന്നാം സ്ഥാനം നേടിയ വാർത്ത കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദാണ് ഔദ്യോഗികമായി അറിയിച്ചത്.

"മേക്ക് ഇൻ ഇന്ത്യ" വീഡിയോ കോൺഫറൻസിംഗ് പ്രോഡക്ട് നിർമ്മിക്കാൻ ഇന്ത്യൻ കമ്പനികൾക്കും സ്റ്റാർട്ട് അപ്പുകൾക്കുമായി ഇന്ത്യാ ഗവണ്മെന്റിന്റെ മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സംഘടിപ്പിച്ച ചലഞ്ചിലാണ് ആലപ്പുഴയിലെ ടെക്ജെൻഷ്യ ഈ അത്യുജ്വല നേട്ടം സ്വന്തമാക്കിയത്.

ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോൺഫറൻസ് അപ്ലിക്കേഷൻ എന്ന ബഹുമതിക്ക് പുറമെ ഒരു കോടി രൂപയുടെ സമ്മാന തുകയും വിജയികൾക്ക് ലഭിക്കും... 👌👌👌👌🙏🙏🙏🙏💪💪💪

 #നന്മകൾ കരിപ്പൂർ വിമാനത്താവളത്തിൽ അപകടം നടന്ന സാഹചര്യത്തിൽ കരിപ്പൂരിലേക്ക് ചാർട്ട് ചെയ്ത വിമാനങ്ങൾ  #കണ്ണൂർ വിമാനത്താവള...
08/08/2020

#നന്മകൾ കരിപ്പൂർ വിമാനത്താവളത്തിൽ അപകടം നടന്ന സാഹചര്യത്തിൽ കരിപ്പൂരിലേക്ക് ചാർട്ട് ചെയ്ത വിമാനങ്ങൾ #കണ്ണൂർ വിമാനത്താവളത്തിൽ ഇറക്കാൻ തീരുമാനിച്ചു. അപകടത്തെ തുടർന്ന് വൈകിയെത്തുന്ന വിമാനങ്ങളിലെ യാത്രക്കാർക്ക് ഭക്ഷണം ഒരുക്കുകയാന് മട്ടന്നൂരിലെ ചെറുപ്പുക്കാർ. ഏത് സാഹചര്യത്തേയും മറികടക്കാൻ നമുക്ക് കരുത്താകുന്നത് ഇത്തരത്തിൽ മുന്നോട്ടുവരുന്ന യുവത്വമാണ്‌. കരിപ്പൂരിൽ കൃത്യസമയത്ത് നടത്തിയ രക്ഷാപ്രവർത്തനം അപകടത്തിന്റെ വ്യാപ്തി കുറച്ചു. അവിടെയും നമ്മുടെ ചെറുപ്പക്കാരാണ് രക്ഷാദൗത്യത്തിൽ മുന്നിൽ നിന്നത്. ആശുപത്രികളിൽ രക്തം ലഭ്യക്കാനും മറ്റു സഹായങ്ങൾക്കും എല്ലാവരും കർമ്മനിരതരായി രംഗത്തുണ്ട്. ഏത് ദുർഘടത്തേയും നമ്മൾ അതിജീവിക്കും.

ചേർത്തുപിടിക്കൽ💚 ഈ കെട്ടകാലത്തെ പ്രതീക്ഷകൾ 💚
08/08/2020

ചേർത്തുപിടിക്കൽ💚 ഈ കെട്ടകാലത്തെ പ്രതീക്ഷകൾ 💚

കരിപ്പൂർ വിമാനത്താവളത്തിൽ  വിമാനപകടം
07/08/2020

കരിപ്പൂർ വിമാനത്താവളത്തിൽ വിമാനപകടം

പ്രശസ്ത സിനിമാ നടൻ അനിൽ മുരളി എറണാകുളത്ത് ആശുപത്രിയിൽ വെച്ച് കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് നിര്യാതനായി...ആദരാഞ്ജലികൾ
30/07/2020

പ്രശസ്ത സിനിമാ നടൻ അനിൽ മുരളി എറണാകുളത്ത് ആശുപത്രിയിൽ വെച്ച് കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് നിര്യാതനായി...

ആദരാഞ്ജലികൾ

"നിനച്ചിരിക്കാതെ" (കഥയല്ല, നടന്ന സംഭവം).തിയതി : 16/ 7/2020സമയം : വൈകിട്ട് നാലു മണി സ്ഥലം :  അടുക്കളസന്ദർഭം : അത്താഴത്തിന...
20/07/2020

"നിനച്ചിരിക്കാതെ" (കഥയല്ല, നടന്ന സംഭവം).

തിയതി : 16/ 7/2020
സമയം : വൈകിട്ട് നാലു മണി
സ്ഥലം : അടുക്കള
സന്ദർഭം : അത്താഴത്തിനുള്ള ചപ്പാത്തി ഉണ്ടാക്കുന്ന തിരക്ക്.

അപ്പോൾ അതാ ഒരു ഭും ശബ്ദം! 😲😲

എന്താണെന്ന് മനസിലാക്കി വരുംമുമ്പ്‌
കുപ്പിച്ചില്ലുകൾ അടുക്കളയാകെ ചിന്നിച്ചിതറി.
പഞ്ചാരപൊട്ടുകൾ പോലെ തിളങ്ങുന്ന കുപ്പിതരികളാൽ അടുക്കളയുടെ നിലവും സ്ലാബ്ബും അഭിഷിക്തമായി.
ഉചിതമായ റിഫ്ലെക് പെട്ടന്ന് ഗ്യാസ് അണക്കാൻ സഹായിച്ചു.
ഈശ്വരാധിനം ആൾ അപായം ഉണ്ടായില്ല.

രണ്ടു മിനിറ്റ് മൗനം

അതിനുശേഷം കാര്യം പിടികിട്ടി

Prestige Glass Top Gas stove പൊട്ടിത്തെറിച്ചിരിക്കുന്നു.

ഗ്യാസ് സിലഡർ പൊട്ടിത്തെറിച്ചു എന്നു വാർത്തകൾ കേട്ടിട്ടുണ്ടെങ്കിലും, ഗ്യാസ് സ്റ്റോവ് ടോപ്പ് പൊട്ടിത്തെറിക്കും എന്നു ആരും പറഞ്ഞു കേട്ടിട്ടില്ല.

പത്തു വർഷത്തോളം പഴക്കമുണ്ട് stove ന് എന്നത് യാഥാർദ്ധ്യം. പക്ഷെ ഇന്നേവരെ ഒരു ചെറിയ complaint പോലും ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ അതു മാറ്റണം എന്നു തോന്നിയതും ഇല്ല.

അവസാനത്തെ ചപ്പാത്തി ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോൾ ആണ് സംഭവം.
ഉണ്ടാക്കിവച്ച ചപ്പാത്തി മുഴുവൻ എടുത്തു കളയാതെ വേറെ നിവർത്തിയിയുണ്ടായില്ല, ഗ്ലാസ് സ്റ്റഫഡ് ചപ്പാത്തി ആയി അതു മാറിക്കഴിഞ്ഞിരുന്നു.

ആ അടുക്കള വൃത്തിയാക്കാനുള്ള ബുദ്ധിമുട്ട് എഴുതണ്ടല്ലോ.

എല്ലാം ഒന്നു ഒതുക്കിയിട്ടു സമാധാനമായി ഗൂഗിളിൽ തിരഞ്ഞു. ഇത് ഒറ്റപ്പെട്ട സംഭവം ആണോ?

അല്ല!

അതിശയം എന്നു പറയട്ടെ ചപ്പാത്തി ഉണ്ടാക്കിക്കൊണ്ടിരിക്കുബോഴാണ് പലർക്കും ഈ അപകടം ഉണ്ടായിരിക്കുന്നത്.

ഇതിനു കാരണം വ്യക്തമല്ല.

മൂന്നു burner ഉള്ള അടുപ്പിൽ ഒരു അടുപ്പ് മാത്രം കത്തിക്കുമ്പോൾ അങ്ങനെ സംഭവിക്കാം എന്ന അത്ര വിശ്വസനീയമല്ലാത്ത മറുപടി മാത്രമാണ് കാണാൻ കഴിഞ്ഞത്.

ആഘാതത്തിൽ നിന്നും ഒരുവിധം ഒന്നു പുറത്തു വന്നു അപ്പോൾ കരുതി നിങ്ങളുമായി ഇതൊന്നു പങ്കുവെക്കാം എന്നു.

വേറെ ഒന്നുംകൊണ്ടല്ല.

Glass Top Gas Stove ഉള്ള എന്റെ സുഹൃത്തുക്കൾ വളരെ അധികം സൂക്ഷിക്കുക, എത്ര നല്ല brand ആണെങ്കിലും.

Prestige ഏറ്റവും വിശ്വാസമുള്ള brand കളിൽ ഒന്നല്ലേ? എന്റെ അടുക്കളയിലെ ഒരു നല്ല ശതമാനം സാധനങ്ങളും Prestige ന്റെ ആണ്.

(വാസ്തവത്തിൽ ഈ അടുത്ത കാലത്തു വാങ്ങിയ വളരെ ഉപകാരപ്രദമായ ഒരു Prestige ഉപകരണത്തെകുറിച്ചു എഴുതണം എന്നു വിചാരിച്ചിരുന്നപ്പോഴാണ് ഇത് സംഭവിച്ചത്. തീർച്ചയായും അതു share ചെയ്യുന്നുണ്ട്, പിന്നീട്.)

ഏതു brand ആണെങ്കിലും ഇത്തരം അപകടങ്ങൾ ഉണ്ടാകാം എന്നാണ് ഗൂഗിൾ പറയുന്നത്. പഴക്കം ഒരു കാരണമായി പറയുന്നതും ഇല്ല.
ശ്രദ്ധിക്കുക. സൂക്ഷിക്കുക.

അപകടം എപ്പോൾ ഏതു രൂപത്തിൽ വരും എന്നു ഊഹിച്ചെടുക്കാൻ പോലും പറ്റാത്ത ഒരു കാലത്താണ് നാം ജീവിക്കുന്നത്.

പരിഭ്രമവും പേടിയും അപകടമാണ് പക്ഷെ ജാഗ്രത അതി അത്യാവശ്യവും.

NB : പുതിയ ഒരു gas stove വാങ്ങുവാൻ ഈ ലോക്ക് ഡൗണ് കാലത്തു, ഇന്നലെ ഒരു പകൽ മുഴുവൻ ഞാനും ബാലുവും കൂടി അലഞ്ഞുതിരിഞ്ഞതിനെക്കുറിച്ചുകൂടി എഴുതണം എന്നുണ്ട്, അത്രക്കും വലഞ്ഞു പോയത് കൊണ്ടു എഴുതാനുള്ള ആർജവം പോലും നഷ്ടപ്പെട്ടുപോയി.

(ഇതിനിടയിൽ എപ്പോഴോ, തന്റെ all time crush ഉം Prestige brand ambassador ഉം ആയ Vidya Balan ഈ പടങ്ങൾ👇👇 കണ്ടാൽ, ഞെട്ടുമോ എന്ന ആശങ്ക ബാലു പ്രകടിപ്പിക്കുകയുണ്ടായി എന്ന സത്യംകൂടെ, വെളിപ്പെടുത്താതെ, വിട്ടുപോയൽ ഈ കലർപ്പില്ലാത്ത കുറിപ്പെങ്ങനെ പൂർത്തിയാകും?😜😜)

ഒരു second കൊണ്ടു സംഭവിച്ച damage ആണ് ഇത് ഇത്രയും, 👇👇

കൊല്ലത്ത് ചില ഭാഗങ്ങൾ റെഡ് സോണിൽ; ചടയമംഗലം, കരവാളൂർ പനയം എന്നീ പഞ്ചായത്തുകളും കണ്ടെയ്ൻമെന്റ് സോണിൽ
20/07/2020

കൊല്ലത്ത് ചില ഭാഗങ്ങൾ റെഡ് സോണിൽ; ചടയമംഗലം, കരവാളൂർ പനയം എന്നീ പഞ്ചായത്തുകളും കണ്ടെയ്ൻമെന്റ് സോണിൽ

kollam some parts classified into red zone സമ്പർക്കത്തിലൂടെ രോഗബാധയേറുന്ന പശ്ചാത്തലത്തിൽ കൊല്ലം ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ. ചടയമംഗല...

19/07/2020

കോവിഡ് 19 എന്ന ഇത്തിരി കുഞ്ഞന്‍ വൈറസ് നാട്ടുകാരെ മുഴുവനും വീട്ടില്‍ ഇരുത്തി , ഒന്നിന്നും സമയം ഇല്ലാതെ ഓടിയവരൊക്....

കോഴിക്കോട് ബാലുശേരിയിൽ മദ്യ ലഹരിയിൽ അച്ഛൻ മകനെ കൊലപ്പെടുത്തി
19/07/2020

കോഴിക്കോട് ബാലുശേരിയിൽ മദ്യ ലഹരിയിൽ അച്ഛൻ മകനെ കൊലപ്പെടുത്തി

കോവിഡ് മഹാമാരിയെ നേരിടുന്നതിനായി കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ സജ്ജമാക്കേണ്ടതുണ്ട്. പതിനായിരത്തോളം കിടക്കകളാണ് തദ...
18/07/2020

കോവിഡ് മഹാമാരിയെ നേരിടുന്നതിനായി കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ സജ്ജമാക്കേണ്ടതുണ്ട്. പതിനായിരത്തോളം കിടക്കകളാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ മുഖേന സജ്ജമാക്കുന്നത് . ഈ ഉദ്യമത്തിൽ ജില്ലാ ഭരണകൂടത്തിനൊപ്പം പങ്കു ചേരാൻ നിങ്ങളെയും ക്ഷണിക്കുന്നു . ആശുപത്രികളിലേക്കാവശ്യമായ സാമഗ്രികൾ കളക്ടറേറ്റിലേക്ക് എത്തിച്ചു തരുകയോ അതാത് പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപ്പറേഷൻ സെക്രട്ടറിമാർക്ക് ലഭ്യമാക്കുകയോ ചെയ്യാൻ അഭ്യർത്ഥിക്കുന്നു . താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ അറിയാം.
കളക്ടറേറ്റ്, കൊല്ലം
8590626278, 8590618121, 0474 2950055
ആർഡിഒ, പുനലൂർ
0475 222 8880
0475 222 2605
കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റമെന്റ് സെന്ററുകളിലേക്ക് അത്യാവശ്യമായി എത്തിക്കേണ്ട അവശ്യ സാധനങ്ങൾ

കട്ടിൽ
മെത്ത
തലയിണ
പുതപ്പ്
ബക്കറ്റ്
ബെഡ് ഷീറ്റ്
മഗ്ഗ്
ഡസ്റ്റ് ബിൻ
വാഷിങ്ങ് മെഷീൻ
ടി വി
വാട്ടർ പ്യൂരിഫയർ....

പുനലൂർ തൂക്കുപാലം.....    ഒരു എൻജിനീയറിങ്ങ് അത്ഭുതം.....  സ്കോട്ട്‌ലൻഡ് കാരനായ ആൽബർട്ട് ഹെൻട്രിയാണ് പുനലൂർ തൂക്കു പാലത്ത...
12/07/2020

പുനലൂർ തൂക്കുപാലം.....
ഒരു എൻജിനീയറിങ്ങ് അത്ഭുതം.....

സ്കോട്ട്‌ലൻഡ് കാരനായ ആൽബർട്ട് ഹെൻട്രിയാണ് പുനലൂർ തൂക്കു പാലത്തിന്റെ ശില്പി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 1871-ൽ പണി ആരംഭിക്കുകയും 2212 ദിവസം ഇരുന്നൂറിലധികം തൊഴിലാളികൾ അക്ഷീണം പണിയെടുത്തു 1877- ൽ പൂർത്തീകരിച്ച ഇന്ത്യയിലെ ആദ്യ തൂക്കുപാലവും, എൻജിനീയറിങ്ങ് അത്ഭുതവുമാണ് നമ്മുടെ പുനലൂർ തൂക്കുപാലം.

ഇന്ത്യാ ചരിത്രത്തിൽ കേരളമെന്ന കൊച്ചു സംസ്ഥാനത്ത് കൊല്ലം ജില്ലയുടെ തിലകക്കുറിയായി പ്രൗഢിയോടെ തലയുയർത്തി നിൽക്കുകയാണ് നമ്മുടെ തൂക്കുപാലം. സഹ്യന്റെ മടിത്തട്ടിൽ ഉള്ള പുനലൂരിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ. ആയില്യം തിരുനാൾ രാമവർമ തീരുമനസാണ്‌ ഇങ്ങനെ ഒരു പാലം നിർമിക്കാൻ അനുമതി നൽകിയത്. ശ്രീ. നാണുപിള്ള ദിവാനായിരുന്ന സമയത്താണ് പാലം നിർമിക്കുന്നതിനുള്ള അന്തിമ അനുമതി നൽകിയത്.

കൊല്ലം-തിരുമംഗലം ദേശീയപാതയിൽ പുനലൂർ പട്ടണത്തെ തഴുകി ഒഴുകുന്ന കല്ലടയാറിനു കുറുകെയാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്. പൂർണമായും കല്ലും തടിയും ചുണ്ണാമ്പ് മിശ്രിതവും കൊണ്ടാണ് 143 വർഷം പഴക്കമുള്ള ഈ പാലം നിർമ്മിച്ചിരിക്കുന്നത്. ഇരുമ്പ് ഗാർഡറുകൾ മാത്രമാണ് ബ്രിട്ടനിൽ നിന്നും ഇറക്കുമതി ചെയ്തിരിക്കുന്നത്. കൊല്ലം പോർട്ടിൽ ഇറക്കിയ ഗാർഡറുകൾ ആനകൾ വലിക്കുന്ന വണ്ടികളിലാണ് പുനലൂരിൽ എത്തിച്ചത്. അന്നത്തെ കാലത്ത് മൂന്നു ലക്ഷം രൂപയായിരുന്നു പാലത്തിന്റെ അടങ്കൽ തുക.

പാലത്തിന്റെ ഇരുകരകളിലുമായി 100 അടി താഴ്ചയുള്ള നാലു കിണറുകളാണ് ഉള്ളത് ഈ കിണറുകളിൽ സ്ഥാപിച്ചിട്ടുള്ള കൊളുത്തുകളിലാണ് നാലു ചങ്ങലകളിലായി പാലം തൂക്കി ഇട്ടിരിക്കുന്നത്. പാലത്തിന്റെ നീളം 400 അടിയാണ്.

പാലം പണി പൂർത്തിയായിട്ടും ആളുകൾ പാലത്തിന്റെ ബലത്തെക്കുറിച്ച് സംശയിച്ചു പാലത്തിലൂടെ സഞ്ചരിക്കുന്നതിന് മടിച്ചിരുന്നു. കാരണം പാലത്തിൽ ഭാരം കയറ്റുമ്പോൾ പാലം കുലുങ്ങുമായിരുന്നു. പാലത്തിന്റെ ബലത്തെപ്പറ്റി ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതിന് വേണ്ടി പാലത്തിന്റെ നിർമാതാവായ ആൽബർട്ട് ഹെൻട്രി എന്ന എൻജിനീയറും കുടുംബവും ഒരു വള്ളത്തിൽ പാലത്തിനടിയിൽ നിലയുറപ്പുച്ചു. ആറോളം വരുന്ന ആനകളെ തലങ്ങും വിലങ്ങും പാലത്തിലൂടെ നടത്തിക്കുകയും ചെയ്തു. ഇതിനു ശേഷമാണു ജനങ്ങൾക്ക് പാലത്തിന്റെ ബലത്തെ പറ്റി ബോദ്ധ്യമായത്.

കല്ലടയാറ്റിലൂടെ ഭയാനകമായ മലവെള്ളപാച്ചിലും, അതിലൂടെ ഒഴുകിയെത്തുന്ന വന്മരങ്ങളും മഴക്കാലത്ത് ആരെയും ഭീതിപ്പെടുത്തുന്നതാണ്. ഇവിടെ സാധാരണ പാലം കാലവർഷത്തെയും മറ്റും അതിജീവിക്കാൻ പ്രാപ്തമായിരിക്കില്ല എന്ന് മനസ്സിലാക്കിയാണ് ഇത്തരമൊരു തൂക്കുപാലത്തിന് എൻജിനീയർമാർ രൂപകല്പന നൽകിയത്. കാലവർഷ കെടുതിയെ അതിജീവിക്കുക കമ്പക തടി പലകകളാണ്. മഴയും വെയിലും അതിജീവിക്കാൻ കമ്പകത്തിനു കഴിയും. കമ്പകമാണ് പാലത്തിനു ഫ്ലാറ്റ്‌ഫോംമായി ഉപയോഗിച്ചിരിക്കുന്നത്. ഇതിനു മുകളിലൂടെയാണ് പാലം പ്രവർത്തിച്ചിരുന്ന കാലംവരെ വാഹനഗതാഗതം നടത്തിയിരുന്നത്.

ചലിക്കുന്ന പാലം എന്ന സങ്കൽപ്പത്തിന് പിന്നിൽ മറ്റൊരു ഉദ്ദേശ ലക്ഷ്യം കൂടി ഉണ്ടായിരുന്നു കല്ലടയാറിനു കിഴക്കുവശം നിബിഡവനമായിരുന്നു ക്രൂരമൃഗങ്ങളുടെ ആവാസ കേന്ദ്രവും കൂടിയായിരുന്നു. വന്യമൃഗങ്ങൾ ജനസാന്ദ്രതയുള്ള കല്ലടയാറിന് പടിഞ്ഞാറ് വശത്തേക്ക് എത്താതിരിക്കുന്നതിനാണ് ഇപ്രകാരം ചങ്ങലയിൽ തൂങ്ങുന്ന ഒരു പാലം ബ്രിട്ടീഷ് എഞ്ചിനീയർ രൂപകല്പന ചെയ്തത്. പാലത്തിൽ വന്യ മൃഗങ്ങൾ പ്രവേശിച്ചാൽ പാലത്തിന് ചെറിയ അനക്കം സംഭവിക്കുകയും ഭയം മൂലം വന്യമൃഗങ്ങൾ പാലത്തിൽ പ്രവേശിക്കാതിരിക്കുകയും ചെയ്യുമായിരുന്നു. വന്യമൃഗങ്ങളെ അകറ്റുന്നതിന് കൂടിയായിരുന്നു പാലത്തിന്റെ അപൂർവ്വമായ ഈ സൃഷ്ടി.

ഇപ്പോൾ പുനലൂർ തൂക്കുപാലം സംസ്ഥാന പുരാവസ്തു വകുപ്പിന്റെ വകയാണ് 1970 വരെ പാലത്തിലൂടെ വാഹനഗതാഗതം നടത്തിയിരുന്നു. ഇതിനു സമാന്തരമായി സംസ്ഥാനസർക്കാർ കോൺക്രീറ്റ് പാലം നിർമ്മിച്ചു. ഇപ്പോൾ ഇതിലൂടെയാണ് വാഹന ഗതാഗതം. വനം വകുപ്പിന്റെ ഇടപെടലിനെതുടർന്ന് മഴയെയും വെയിലിനെയും അതിജീവിക്കാൻ കഴിയുന്ന കമ്പക തടികൾ വീണ്ടും ലഭ്യമായതിനാൽ അവകൊണ്ട് വീണ്ടും പാതയൊരുക്കി പൊതുജനങ്ങൾക്കും.വിനോദ സഞ്ചാരികൾക്കുമായി പാലം തുറന്നു കൊടുത്തു. ഇന്ന് പ്രതിദിനം പരശ്ശതം പേരെ ആകർഷിക്കുന്ന ഒരു സ്മാരകമാണ് പുനലൂർ തൂക്കുപാലം.

തൂക്കുപാലം ഇന്ന് തദ്ദേശീയരും വിദേശിയരുമായ പരശ്ശതം വിനോദ സഞ്ചാരികളുടെ ആകർഷണ കേന്ദ്രമാണ്. നിരവധി നാട്ടുകാരും, മറുനാട്ടുകാരും ആണ് ഈ വിസ്മയം കാണുന്നതിനായി പുനലൂരെത്തുന്നത്.

വന മദ്ധ്യത്തിലൂടെ നാണംകുണുങ്ങി ഒഴുകുന്ന കല്ലടയാർ കാലവർഷത്തിൽ രൗദ്രഭാവം സ്വീകരിക്കാറുണ്ട്. പക്ഷേ പഴയതുപോലെ സംഹാര രുദ്രയായി താഴേക്ക് പാഞ്ഞെത്തുവാൻ തെന്മല പരപ്പാർ അണക്കെട്ട് അനുവദിക്കാറില്ല എന്നത് മൺറോതുരുത് വരെയുള്ള കല്ലടയാറിന്റെ തീരവാസികൾക്കും ആശ്വാസം പകരുന്നു. ജില്ലയിലെ കിഴക്കൻ മലമുകളിൽ നിന്നെത്തുന്ന കല്ലടയാർ 121കി.മി താണ്ടിയാണ് അഷ്ടമുടി കായലിലെത്തുന്നത്.

ഈ വനസുന്ദരി നാണംകുണുങ്ങി ഒഴുകുന്നത് വീക്ഷിച്ചു 143 വയസ്സുള്ള മുത്തച്ഛനായ പുനലൂർ തൂക്കുപാലം ഇന്നും പ്രൗഢിയോടെ നിലകൊള്ളുന്നു. രണ്ടു സംസ്ഥാനങ്ങളിലെ വ്യാപാരവ്യവസായങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിന് കടന്നു പോയിട്ടുള്ള ഭാരവണ്ടികൾ എത്രയെന്ന് യാതൊരു കണക്കുമില്ല. തൂക്കുപാലത്തിനു സമാന്തരമായി കൊല്ലം എഗ്മോർ റെയിൽവേ പാലവും കോൺക്രീറ്റ് പാലവും തലയെടുപ്പോടെ സഹോദരങ്ങളെ പോലെ നിൽപ്പുണ്ട്. പുനലൂർ നഗരസഭ, സാമ്പത്തിക സ്ഥാപനങ്ങൾ എന്നിവയുടെ എല്ലാം മുഖമുദ്ര തൂക്കുപാലം തന്നെ

ഈ പാല മുത്തച്ഛന് മരണമില്ല.....
പുനലൂരിന്റെ പാദ നമസ്കാരം.....

✍🏻ഭാരതീപുരം ശശി

അമ്മ ആണ് ദൈവം💚ഇത് ധനീഷ്,ജൻമംകൊണ്ട് വിധി വിവിധ തരത്തിലാണ് ഈ കുട്ടിയെ പരീക്ഷിച്ചത് മുച്ചുണ്ടോടു കൂടി ജനിച്ച ഈ കുട്ടിയെ അതി...
11/07/2020

അമ്മ ആണ് ദൈവം💚

ഇത് ധനീഷ്,
ജൻമംകൊണ്ട് വിധി വിവിധ തരത്തിലാണ് ഈ കുട്ടിയെ പരീക്ഷിച്ചത് മുച്ചുണ്ടോടു കൂടി ജനിച്ച ഈ കുട്ടിയെ അതിന്റെ മാതാപിതാക്കൾ വിവിധ ആശുപത്രികളിൽ കൊണ്ടുപോയെങ്കിലും ഹൃദയത്തിന് തകരാർ കണ്ടുപിടിക്കപ്പെട്ടതോടുകൂടി ഹോസ്പിറ്റലുകൾ ധനീഷിനെ കൈയൊഴിയുകയായിരുന്നു .
ഈ അവസരത്തിൽ താങ്ങും തണലുമാകേണ്ട ധനീഷിന്റെ പിതാവ് ഇത്തരത്തിൽ ഒരു കുട്ടി ജനിച്ചതിന്റെ കുറ്റം മുഴുവനും ആ മാതാവിൽ ആരോപിച്ചു കൊണ്ട് സൂത്രശാലിയായ ആ മനുഷ്യൻ അവരെ ഉപേക്ഷിച്ചു കടന്നു കളഞ്ഞു.

തന്റെ മകനെ പോറ്റിവളർത്തുന്നതിനു വേണ്ടി ചെങ്ങന്നൂർ മുൻസിപ്പൽ നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ വളരെയധികം കഷ്ടപ്പാടും വേദനകളും സഹിക്കുന്നതിനിടയിലാണ് ഒരു ദിവസം സെന്റ് തോമസ് ആശുപത്രിയിലെ മുഖവൈകല്യ വിഭാഗം ഡയറക്ടർ ഡോക്ടർ മാത്യു ചെറിയാനെ കാണാൻ ഇടയായത്. കുട്ടികളുടെ അനസ്തീഷിയ വിഭാഗം മേധാവിയും ആശുപത്രിയുടെ ഇപ്പോഴത്തെ ഡയറക്ടറുമായ ഡോക്ടർ ചാർലീ ചെറിയാനുമായുള്ള കൂടികാഴ്ചയിൽ ഒരു പ്രത്യേക തരം സെഡേഷൻ കൊടുത്തു കൊണ്ട് ഡോക്ടർ മാത്യുവിന്റെ നേതൃത്വത്തിൽ അതിവിദഗ്ദ്ധമായി പ്രാഥമിക ശസ്ത്രക്രിയ നടത്തുകയും വികൃതമായി ക്കൊണ്ടിരുന്ന മുഖത്തിന്റെ പ്രധാന വൈകല്യം മാറ്റിയെടുക്കുകയും ചെയ്തു.

മുഖത്തെ തുടർ ശസ്ത്രക്രിയകൾ ചെയ്യുന്നതിനു മുൻപ് ധനീഷിനെ ബാംഗ്ലൂരിലെ പ്രശ്സ്തമായ ഒരു ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ അയച്ച് ഹൃദയ ശസ്ത്രക്രിയ നടത്താൻ സെന്റ് തോമസ് ആശുപത്രി അധികൃതർ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ഓപ്പറേഷൻ സമയത്ത് അനസ്തീഷിയ മരുന്നുകളുടെ ശക്തി താങ്ങാനുള്ള ശേഷി ആഹൃദയത്തിന് ഇല്ല എന്നതാണ് അതിനു കാരണമായി അവർ അറിയിച്ചത്.

അതിനു ശേഷം സെന്റ് തോമസ് ആശുപത്രി കുട്ടിയുടെ വിദ്യാഭ്യാസത്തിന്റെ പരിപൂർണ്ണ ചുമതലകൾ ഏറ്റെടുക്കുകയും ധനീഷിനെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനായുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്.

കേരളത്തിലെ അനേകം കുട്ടികളുടെ മിന്നിത്തിളങ്ങുന്ന വിജയത്തിനിടയിൽ മാന്യമായ ഒരു വിജയം ഈ കഴിഞ്ഞ SSLC പരീക്ഷയിൽ ധനീഷും കരസ്ഥമാക്കിയിരിക്കുന്ന വിവരം സസന്തോഷം ഈയവസരത്തിൽപങ്കു വെച്ചു കൊള്ളട്ടെ .

St.Thomas Hospital Malakkara Chengannur with
Central Travancore club Chengannur.

ആ മാതാവിന് ഹൃദയത്തിൽ നിന്നും ഒരു സല്യൂട്ട്💚 മാതാവ് ആണ് ഏറ്റവും വലിയ ദൈവം💚

ആ മോൻ നേടുന്ന എല്ലാ വിജയങ്ങൾക്കും അവകാശി ആ ഉമ്മ ആയിരിക്കും🙏💚

ദൈവം അനുഗ്രഹിക്കട്ടെ💚

പാലക്കാട്‌ യാക്കര പാലത്തിൽ നിന്നും പുഴയിലേക്ക് വീണ സ്ത്രീയെ സ്വന്തം ജീവൻ പോലും പണയംവച്ചു  രക്ഷിച്ച കാക്കയൂർ സ്വദേശി വിനു...
09/07/2020

പാലക്കാട്‌ യാക്കര പാലത്തിൽ നിന്നും പുഴയിലേക്ക് വീണ സ്ത്രീയെ സ്വന്തം ജീവൻ പോലും പണയംവച്ചു രക്ഷിച്ച കാക്കയൂർ സ്വദേശി വിനുവിന് അഭിനന്ദനങ്ങൾ...👏👏

കൊട്ടാരക്കര പുലമൺ ട്രാഫിക്ക് സിഗ്നലിൽ വാഹനാപകടം. പരിക്കേറ്റവരെ താലൂക്ക് അശുപത്രിയിൽ പ്രവേശിപ്പിച്ചു.
06/07/2020

കൊട്ടാരക്കര പുലമൺ ട്രാഫിക്ക് സിഗ്നലിൽ വാഹനാപകടം. പരിക്കേറ്റവരെ താലൂക്ക് അശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊട്ടാരക്കര : കേരള പോലീസിന്റെ "ഓപ്പറേഷൻ ചൈൽഡ് പോണൊഗ്രാഫി ഹണ്ടിന്റെ" ഭാ​ഗമായി കൊല്ലം റൂറൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ജില്...
28/06/2020

കൊട്ടാരക്കര : കേരള പോലീസിന്റെ "ഓപ്പറേഷൻ ചൈൽഡ് പോണൊഗ്രാഫി ഹണ്ടിന്റെ" ഭാ​ഗമായി കൊല്ലം റൂറൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ജില്ലാ സൈബർസെല്ലിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 6 കേസുകൾ രജിസ്റ്റർ ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിൽ ശാസ്താംകോട്ട മനക്കര കിഴക്ക് ശ്രീമന്ദിരത്തിൽ ശ്രീകുമാർ മകൻ 20 വയസ്സുള്ള അഭിൻ, കടയ്ക്കൽ ​ഗോവിന്ദമംഗംലം കോക്കോട്ടുകോണം അംബിക വിലാസത്തിൽ ബാബുരാജ് മകൻ 25 വയസ്സുള്ള അനുരാജ്, കൊട്ടാരക്കര കിഴക്കേക്കര നേതാജി ആഞ്ഞിലിവേലിൽ കുരുവിള മാത്യു മകൻ 25 വയസ്സുള്ള അഖിൽ എബ്രഹാം, പുത്തൂർ വെണ്ടാർ പാണ്ടറ എന്ന സ്ഥലത്ത് പാലന്റഴികത്ത് താഴതിൽ വീട്ടിൽ മോഹനൻ മകൻ 21 വയസ്സുള്ള അഭിജിത്ത്, അഞ്ചൽ അലയമൺ തടത്തിൽ പുത്തൻ വീട്ടിൽ സെൽവൻ ജോർജ്ജ് മകൻ അനുസെൽജിൻ, അഞ്ചൽ സ്വദേശിയായ 16 വയസ്സുള്ള ആൺകുട്ടി എന്നിവർക്കെതിരെയാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ടെലിഗ്രാം എന്ന ആപ്ലിക്കേഷൻ വഴിയാണ് പ്രതികൾ ഇത്തരത്തിലുള്ള ചിത്രങ്ങളും വീഡിയോയും കാണുകയും പ്രചരിപ്പിക്കുകയും ചെയ്തത്. ചിത്രങ്ങളും വീഡിയോകളും സ്റ്റോറു ചെയ്യാൻ ക്ലൗഡ് സർവ്വീസുകളും പ്രതികൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.പ്രതികൾക്കെതിരെ 67B IT ആക്ട് പ്രകാരവും, പോക്സോ ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കൊല്ലം റൂറൽ സൈബർസെല്ലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനകൾ നടത്തി കേസുകൾ എടുത്തത്. പരിശോധനകൾക്ക് എ.എസ്.ഐ. മാരായ
ജ​ഗദീപ്, ബിനു.സി.എസ്, എസ്.സി.പി.ഒ മാരായ സുനിൽകുമാർ, വിബു.എസ്.വി സി.പി.ഒ മാരായ രജിത്ത് ബാലകൃഷ്ണൻ, മഹേഷ് മോഹൻ എന്നിവർ നേതൃത്വം നൽകി.

അഞ്ചൽ പോലീസ് സബ് ഇൻസ്‌പെക്ടർ ആയി ശ്രീ. ഇ. എം.  സജീർ ചുമതലയേറ്റു.  ശ്രീ. പുഷ്പകുമാർ  പ്രമോഷൻ ട്രാൻസ്ഫർ ആയ ഒഴിവിലേക്കാണ്  ...
21/06/2020

അഞ്ചൽ പോലീസ് സബ് ഇൻസ്‌പെക്ടർ ആയി ശ്രീ. ഇ. എം. സജീർ ചുമതലയേറ്റു. ശ്രീ. പുഷ്പകുമാർ പ്രമോഷൻ ട്രാൻസ്ഫർ ആയ ഒഴിവിലേക്കാണ് നിയമനം, തിരുവനന്തപുരം ആര്യനാട് സ്വദേശിയായ ഇദ്ദേഹം മുൻപ് ഇടുക്കി, കൊട്ടാരക്കര, കടയ്ക്കൽ എന്നീ സ്ഥലങ്ങളിൽ SI ആയിരുന്നു. ശ്രീ സജീർ അവർകൾക്ക് അഞ്ചുചൊല്ലിന്റെ മണ്ണിലേക്ക് സ്നേഹം നിറഞ്ഞ സ്വാഗതം

സൂര്യഗ്രഹണം 2020 ജൂൺ 21കേരളത്തിൽ ഭാഗികം ഉത്തരേന്ത്യയിൽ പൂർണ വലയംജൂൺ 21 ന്  വീണ്ടും സൂര്യഗ്രഹണം.  വ്യത്യസ്ത തോതിൽ  ഇന്ത്യ...
20/06/2020

സൂര്യഗ്രഹണം 2020 ജൂൺ 21
കേരളത്തിൽ ഭാഗികം ഉത്തരേന്ത്യയിൽ പൂർണ വലയം

ജൂൺ 21 ന് വീണ്ടും സൂര്യഗ്രഹണം. വ്യത്യസ്ത തോതിൽ ഇന്ത്യയൊട്ടാകെ ഈ ഗ്രഹണം ദൃശ്യമാവും. രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ചിലഭാഗങ്ങളിൽ വലയ ഗ്രഹണമായിരിക്കും അനുഭവപ്പെടുക. സൂര്യന്റെ മധ്യഭാഗം മാത്രം മറയുകയും അരികുഭാഗം അഗ്നി വലയം പോലെ കാണപ്പെടുകയും ചെയ്യുന്ന പ്രതിഭാസമാണ് വലയ സൂര്യഗ്രഹണം. ചന്ദ്രൻ ഭൂമിയിൽ നിന്ന് ഏറെ അകലെയാകുമ്പോഴും (Apogee) സൂര്യൻ ഭൂമിയോട് ഏറെ അടുത്തു വരുമ്പോഴും (Perihelion) പൂർണ ഗ്രഹണം നടന്നാൽ ആ സമയത്ത് സൂര്യബിംബത്തിൻ്റെ വക്കുകൾ മറയ്ക്കാൻ ചന്ദ്രനു കഴിയില്ല. ഇത്തരം ഘട്ടങ്ങളിലാണ് വലയ ഗ്രഹണമുണ്ടാവുന്നത്. ഈ സമയത്ത് വലയഗ്രഹണ പാതയിൽ നിന്ന് അകന്ന് കിടക്കുന്ന പ്രദേശങ്ങളിൽ ഭാഗിക ഗ്രഹണവും ദൃശ്യമാകും.

കേരളം ഉൾപ്പെടെ ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിൽ ഭാഗിക ഗ്രഹണമായിരിക്കും കാണാനാവുക. തൃശൂരിൽ 10.10.06 നാണ് ഗ്രഹണം ആരംഭിക്കുന്നത്. 11.39.21 ന് ഗ്രഹണം ഏറ്റവും ശക്തമാവുകയും ഉച്ചക്ക് 13.19.43 ന് അവസാനിക്കുകയും ചെയ്യും. 31.6 ശതമാനം സൂര്യബിംബമാണ് ഗ്രഹണത്തിന്റെ പീക്ക് ടൈമിൽ തൃശൂരിൽ മറയുക. കാസർകോഡ് രാവിലെ 10.05നു ഗ്രഹണം ആരംഭിക്കും. 11.37 ന് പാരമ്യതയിലെത്തും.13.21.00 ന് അവസാനിക്കും.തിരുവനന്തപുരത്ത് 10.15.00 ന് തുടങ്ങി 11.40.00 ന് പാരമ്യതയിലെത്തി 13.15.00 ന് അവസാനിക്കും. തിരുവനന്തപുരം ഗ്രഹണ പാതയുടെ മധ്യരേഖയിൽ നിന്നും കൂടുതൽ അകന്നു സ്ഥിതി ചെയ്യുന്നതിനാൽ പാരമ്യതയുടെ സമയത്ത് 23.2 ശതമാനം സൂര്യബിംബമേ മറയൂ. ഗ്രഹണം മൂന്നു മണിക്കൂറിലേറെ സമയം നീണ്ടു നിൽക്കുന്നതിനാൽ മഴക്കാലമാണെങ്കിലും ഗ്രഹണത്തിൻ്റെ ഏതെങ്കിലും ഘട്ടം കാണാനാവുമെന്ന് പ്രതീക്ഷിക്കാം.

ഇന്ത്യയെ കൂടാതെ സുഡാൻ, എത്യോപ്യ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക്, ഒമാൻ, പാകിസ്ഥാൻ , ടിബറ്റ്, ചൈന, ഫിലിപൈൻസ് എന്നിവിടങ്ങളിലും ഗ്രഹണം ദൃശ്യമാവും. കേരളത്തിൽ ഇനിയൊരു സൂര്യഗ്രഹണം ദൃശ്യമാവുക 2022 ഒക്ടോബർ 25 ന് ആയിരിക്കും. അതും നമുക്ക് ഭാഗിക ഗ്രഹണമായിരിക്കും.

എന്താണ് ഗ്രഹണം എന്ന് നോക്കാം. ഭൂമിയിലുള്ള നിരീക്ഷകന് ആപേക്ഷികമായി ആകാശത്ത് സംഭവിക്കുന്ന നിഴൽ നാടകമാണ് ഗ്രഹണങ്ങൾ. സൂര്യൻ, ചന്ദ്രൻ, ഭൂമി എന്നീ ആകാശ ഗോളങ്ങൾ നേർരേഖയിൽ ക്രമീകരിക്കുമ്പോൾ സൂര്യപ്രകാശം തടയപ്പെടുകയും നിഴൽ വീഴുകയും ചെയ്യുന്ന മേഖലയാണ് ഗ്രഹണ ബാധിത പ്രദേശങ്ങൾ. ഇവിടെ സൂര്യന്റെയും ഭൂമിയുടെയും ഇടയിൽ ചന്ദ്രൻ വന്നാൽ ചന്ദ്രൻ ഉണ്ടാക്കുന്ന നിഴലിനെ സൂര്യഗ്രഹണമെന്നും സൂര്യന്റെയും ചന്ദ്രന്റെയും ഇടയിൽ ഭൂമി വന്നാൽ ഭൂമി ചന്ദ്രനിൽ ഉണ്ടാക്കുന്ന നിഴലിനെ ചന്ദ്രഗ്രഹണ മെന്നും വിളിക്കുന്നു.

ഭൂമിക്ക് അപേക്ഷികമായി ബുധൻ, ശ്രുക്രൻ എന്നീ ഗ്രഹങ്ങൾ സൂര്യബിംബത്തിന് മുന്നിലൂടെ കടന്നുപോകുന്നതിന് ട്രാൻസിറ്റ് എന്നും ഇതേ സംഭവം സൗരയൂഥത്തിന് വെളിയിലുള്ള ഗ്രഹങ്ങൾ അവയുടെ മാതൃനക്ഷത്രത്തിന് മുന്നിലൂടെ കടന്നുപോകുന്നതിന് ഒക്കൾട്ട് എന്നുമാണ് പറയുന്നത്.

എല്ലാ പൗർണമികളിലും അമാവാസികളിലും ഈ മൂന്ന് ഗോളങ്ങളും ഈ രീതിയിൽ തന്നെയാണ് ക്രമീകരിക്കപ്പെടുന്നത്. പക്ഷെ അപ്പോഴെല്ലാം ഗ്രഹണം സംഭവിക്കില്ല. കാരണം സൂര്യന് ചുറ്റുമുള്ള ഭൂമിയുടെ ഭ്രമണപഥവും ഭൂമിക്കു ചുറ്റുമുള്ള ചന്ദ്രന്റെ ഭ്രമണപഥവും തമ്മിൽ 5 ഡിഗ്രി 6 മിനിട്ടിന്റെ ചെരിവുണ്ട്. അതുകൊണ്ട് രണ്ട് ബിന്ദുക്കളിൽ മാത്രമേ ഈ ഭ്രമണപഥങ്ങൾ സന്ധിക്കുകയുള്ളൂ. ഈ നോഡുകളിൽ ചന്ദ്രൻ എത്തുമ്പോഴാണ് ഗ്രഹണമുണ്ടാകുന്നത്. പഴമക്കാർ രാഹു, കേതു എന്നെല്ലാം വിളിക്കും. ഒരു വർഷം പരമാവധി അഞ്ച് വരെ സൂര്യഗ്രഹണങ്ങൾ ഉണ്ടാകാം. ഇതിൽ ചന്ദ്രന്റെ കടും നിഴൽ അഥവ അംബ്ര പതിക്കുന്ന പ്രദേശത്ത് പൂർണ സൂര്യഗ്രഹണവും മങ്ങിയ നിഴൽ അഥവ പെനംബ്ര പതിക്കുന്ന പ്രദേശത്ത് ഭാഗിക ഗ്രഹണവും സംഭവിക്കും.

ഇനി ജൂൺ 21 ന് നടക്കുന്ന വലയ ഗ്രഹണം എങ്ങനെയുണ്ടാകുന്നു എന്ന് നോക്കാം.
സൂര്യന് ചുറ്റുമുള്ള ഭൂമിയുടെ ഭ്രമണപഥം ഒരു എല്ലിപ്സ് ആണെന്ന് അറിയുമല്ലൊ. ഈ പാതയിൽ ഭൂമി സൂര്യന്റെ അടുത്തെത്തുന്ന ദുരത്തെ പെരിഹീലിയൻ എന്നും അകലെയായിക്കുന്ന അവസ്ഥയെ അപ്ഹീലിയൻ എന്നുമാണ് വിളിക്കുന്നത്. അപ്ഹീലിയനിൽ വച്ച് ഗ്രഹണം നടന്നാൽ ചന്ദ്രന് സൂര്യനെ പൂർണമായി മറയ്ക്കാൻ കഴിയും. പെരിഹീലിയനിൽ അത് കഴിയില്ല. സൂര്യൻ ഒരു സ്വർണ മോതിരം പോലെ കാണപ്പെടും. ഗ്രഹണ പാതയിൽ നിന്ന് അകന്ന് നിൽക്കുന്നതു കൊണ്ട് കേരളത്തിൽ ഭാഗിക ഗ്രഹണമായിരിക്കും ദൃശ്യമാവുക.

എന്താണ് ഗ്രഹണത്തിന് ശാസ്ത്രലോകം നൽകുന്ന പ്രാധാന്യം എന്നു നോക്കാം.

സൂര്യന്റെ ഉപരിതലത്തെ മൂന്ന് മണ്ഡലങ്ങളായി തിരിക്കാം. ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ, കൊറോണ.
ഇതിൽ ഫോട്ടോസ്ഫിയർ മാത്രമേ നമുക്ക് ദൃശ്യമാവുകയുള്ളൂ. സൂര്യപ്രഭ തന്നെ കാരണം. എന്നാൽ ഗ്രഹണ സമയത്ത് മറ്റു രണ്ട് മണ്ഡലങ്ങളും കാണാൻ കഴിയും. ക്രോമോസ്ഫിയറിലും കൊറോണയിലും ഉണ്ടാകുന്ന പ്രക്ഷുബ്ധതകൾ ഗ്രഹണ സമയത്ത് സോളാർ സയൻറിസ്റ്റുകൾക്ക് മനസ്സിലാക്കാൻ കഴിയും. കൊറോണൽ മാസ് ഇജക്ഷൻ, സോളാർ വിൻഡ്സ് തുടങ്ങിയ പ്രതിഭാസങ്ങൾ ആഗോള കാലാവസ്ഥയിലും സോളാർ സിസ്റ്റത്തിലുമുണ്ടാക്കുന്ന മാറ്റങ്ങൾ പഠിക്കാൻ ഈ അവസരം പ്രയോജനപ്പെടും. കൂടാതെ വാർത്താവിനിമയ ഉപഗ്രഹങ്ങളെയും വൈദ്യുത വിതരണ ഗ്രിഡുകളെയും ഭൂമിയുടെ കാന്തിക ക്ഷേത്രത്തെയും പ്രതികൂലമായി ബാധിക്കുന്ന ചാർജ്ഡ് കണികകളുടെ സ്വഭാവത്തെക്കുറിച്ചും പഠിക്കാൻ അനുകൂലമാണ് ഈ സമയം. സൂര്യന്റെ പിന്നിലുള്ള നക്ഷത്രങ്ങളെ കാണാൻ കഴിയുന്നതുകൊണ്ട് റിലേറ്റിവിസ്റ്റുകളും ഗ്രഹണത്തിനായി കാത്തിരിക്കും.

ഗ്രഹണ നിരീക്ഷണം

ഏത് സമയത്തും സൂര്യനെ നഗ്നനേത്രങ്ങൾ കൊണ്ട് നോക്കരുത്. സൂര്യപ്രകാശത്തിനൊപ്പം പ്രവഹിക്കുന്ന അൾട്രാവയലറ്റ് രശ്മികൾ റെറ്റിനയ്ക്ക് പൊള്ളലേൽപ്പിക്കുകയും അന്ധതയ്ക്ക് കാരണമാവുകയും ചെയ്യും. ഗ്രഹണ സമയത്ത് പ്രകാശ തീവ്രത കുറയുന്നതു കൊണ്ട് കണ്ണ് ചിമ്മാതെ കൂടുതൽ സമയം സൂര്യനെ നോക്കാൻ കഴിയും. ഇത് കണ്ണിൽ പൊള്ളലേൽപിക്കും. ഇതു മാത്രമാണ് ഗ്രഹണത്തിലുണ്ടാകുന്ന അപകടം. പക്ഷെ ഇടവിട്ട് നോക്കിയാൽ വലിയ കുഴപ്പമൊന്നുമുണ്ടാകില്ല. പക്ഷെ ഒരു റിസ്ക്ക് എടുക്കാതിരിക്കാൻ പ്രത്യേകിച്ചും കുട്ടികൾ ശ്രദ്ധിക്കണം. സൺ പ്രൊട്ടക്ഷൻ ഷീൽഡ് ഉള്ള കണ്ണടകൾ എല്ലായിടത്തും ലഭ്യമാകും. എക്സ് റേ ഫിലിം, സ്മോക്ക്ഡ് ഗ്ലാസ്, സൺഗ്ലാസ്, കളർ ഫിലിം, ബൈനോക്കുലർ, ടെലസ്കോപ്പ്, മൊബൈൽ ഫോൺ എന്നിവ ഉപയോഗിച്ചുള്ള നിരീക്ഷണം സുരക്ഷിതമല്ല. ജൂൺ മാസം പൊതുവെ മഴക്കാലമായതുകൊണ്ട് മേലങ്ങൾ ഗ്രഹണക്കാഴ്ച തടസ്സപ്പെടുത്താൻ സാധ്യതയുമുണ്ട്.

ഒരു കാര്യം ഓർമിക്കുക. ഗ്രഹണം ഒരു നിഴൽ നാടകം മാത്രമാണ്. ഒരു അപകടവും അതു കാരണം ഉണ്ടാകില്ല.

ഭക്ഷണം കഴിക്കാം
ജോലി ചെയ്യാം
പുറത്തിറങ്ങി നടക്കാം

ഇത്തരമൊരു പ്രപഞ്ച പ്രതിഭാസം നേരിട്ട് കാണാനുള്ള അവസരമുണ്ടാകുമ്പോൾ അത് ആസ്വദിക്കുക.

Address


Website

Alerts

Be the first to know and let us send you an email when AnchalOnline posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share