TV21

TV21 TV21 is a digital news platform in Malayalam based in kochi. Interactive and credible journalism with pioneering outlook and idea is our priority.

‘ഒരുപാട് സന്തോഷം, എന്നെ ചേര്‍ത്തുപിടിച്ചു’ ; ആശുപത്രിയിൽ കാണാനെത്തിയ മുഖ്യമന്ത്രിയോട് ഉമാ തോമസ്17/1/2025കലൂർ സ്റ്റേഡിയത്...
17/01/2025

‘ഒരുപാട് സന്തോഷം, എന്നെ ചേര്‍ത്തുപിടിച്ചു’ ; ആശുപത്രിയിൽ കാണാനെത്തിയ മുഖ്യമന്ത്രിയോട് ഉമാ തോമസ്

17/1/2025

കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി ഉമാ തോമസിൻ്റെ ആരോ​ഗ്യ വിവരങ്ങൾ തിരക്കിയത്. ഉച്ചക്ക് ഒരു മണിയോടെയായിരുന്നു മുഖ്യമന്ത്രി ആശുപത്രിയിലെത്തിയത്.

എന്നെ ചേര്‍ത്തുപിടിച്ചു, ഒരുപാട് സന്തോഷം. എല്ലാവരും ഒപ്പമുണ്ടായിരുന്നുവെന്ന് ഉമാ തോമസ് പറഞ്ഞു. നാട് ഒന്നാകെ തന്നെ ഉണ്ടായിരുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഇതിനുള്ള മറുപടി. മികച്ച ചികിത്സ ലഭ്യമാക്കിയതിന് ഉമാ തോമസ് മുഖ്യമന്ത്രിയ്ക്ക് നന്ദി അറിയിച്ചു. എന്നാൽ ഇത് തൻ്റെ കടമയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ചികിത്സയിൽ കഴിയുന്ന ഉമാ തോമസിൻ്റെ ആരോ​ഗ്യനിലയിൽ പുരോ​ഗതിയുണ്ട്. അടുത്തയാഴ്ച്ച ആശുപത്രി വിടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉമ തോമസിന്‍റെ ആശുപത്രിയിൽ നിന്നുള്ള പുതിയ വീഡിയോ എംഎല്‍എയുടെ ഫേസ്ബുക്ക് ടീം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

സെയ്ഫ് അലിഖാനെ കുത്തിയ പ്രതി മുംബൈ പൊലീസിന്റെ പിടിയിൽ17/1/2025നടന്‍ സെയ്ഫ് അലിഖാനെ ഫ്ലാറ്റിൽ കയറി കുത്തിയ പ്രതിയെ മുംബൈ ...
17/01/2025

സെയ്ഫ് അലിഖാനെ കുത്തിയ പ്രതി മുംബൈ പൊലീസിന്റെ പിടിയിൽ

17/1/2025

നടന്‍ സെയ്ഫ് അലിഖാനെ ഫ്ലാറ്റിൽ കയറി കുത്തിയ പ്രതിയെ മുംബൈ പൊലീസ് പിടികൂടി.
പ്രതിയെ ബാന്ദ്ര പൊലീസ് സ്റ്റേഷനിലെത്തിച്ചുവെന്നാണ് വിവരം. പൊലിസ് പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ്. 20 സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. അക്രമത്തിന് ശേഷം പ്രതി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് ഇന്നലെ പുറത്തുവിട്ടിരുന്നു.

മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടന്റെ ആരോഗ്യനില മെച്ചപ്പെട്ടു. ദിവസങ്ങൾക്കുള്ളിൽ ആശുപത്രി വിടാൻ ആകും എന്നാണ് പ്രതീക്ഷ . ഇന്നലെ നട്ടെല്ലിന്റെ ഭാഗത്ത് ശസ്ത്രക്രിയ നടത്തിയിരുന്നു. കത്തിയുടെ ഭാഗം നീക്കം ചെയ്തു. മറ്റു പരിക്കുകളിൽ പ്ലാസ്റ്റിക് സർജറി അടക്കം പൂർത്തിയായിട്ടുണ്ട്.

മോഷണ ശ്രമത്തിനിടെയാണ് ആക്രമണം നടന്നതെന്ന് സയ്ഫ് അലിഖാന്റെ മക്കളുടെ കാര്യങ്ങൾ നോക്കുന്ന മലയാളി നേഴ്സ് ഏലിയമ്മ ഫിലിപ്പ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇവരാണ് പ്രതിയെ ആദ്യം കാണുന്നതും നേരിട്ടതും. നടന്റെ ഇളയ മകനെ ആക്രമിക്കാൻ പ്രതി ശ്രമിച്ചു. ചെറുക്കാൻ ശ്രമിച്ചതോടെയാണ് താനും ആക്രമിക്കപ്പെട്ടത്. എന്താണ് വേണ്ടതെന്ന് ചോദിച്ചപ്പോൾ പണം എന്നു പറഞ്ഞു.
എത്ര വേണമെന്ന് ചോദിച്ചപ്പോൾ ഒരു കോടി എന്നും പ്രതി പറഞ്ഞതായി ഏലിയാമ്മ മൊഴിനൽകി.
പ്രതിയെ കണ്ടാൽ തിരിച്ചറിയുമെന്നും ഏലിയാമ്മ പറഞ്ഞു.

ഗ്രീഷ്മ കുറ്റക്കാരി; അമ്മയെ വെറുതെ വിട്ടു; ഷാരോൺ കേസിൽ നിർണ്ണായക വിധി17/1/2025തിരുവനന്തപുരം: കേരളം ഞെട്ടിയ പാറശ്ശാല ഷാരോ...
17/01/2025

ഗ്രീഷ്മ കുറ്റക്കാരി; അമ്മയെ വെറുതെ വിട്ടു; ഷാരോൺ കേസിൽ നിർണ്ണായക വിധി

17/1/2025

തിരുവനന്തപുരം: കേരളം ഞെട്ടിയ പാറശ്ശാല ഷാരോൺ വധക്കേസിൽ നിർണായക വിധിയുമായി കോടതി. പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി വിധിച്ചു. ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മൽ കുമാറും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. മതിയായ തെളിവുകൾ പ്രോസിക്യൂഷന് ഹാജരാക്കാൻ കഴിയാത്തതിനാൽ കേസിൽ ഗ്രീഷ്മയുടെ അമ്മയെ കോടതി കുറ്റവിമുക്തയാക്കി. കേസിൽ രണ്ടാം പ്രതിയായിരുന്നു ഗ്രീഷ്മയുടെ അമ്മ സിന്ധു. കേസിലെ ശിക്ഷാവിധി നാളെ. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പ്രഖ്യാപിച്ചത്.

ഒന്നാം പ്രതി ഗ്രീഷ്മയ്‌ക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിഞ്ഞെന്ന് കോടതി പ്രഖ്യാപിച്ചു. ഷാരോണിനെ തട്ടിക്കൊണ്ട് പോയി, ഷാരോണിനെ വിഷം കൊടുത്ത് കൊലപ്പെടുത്തി, ഗ്രീഷ്മ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് തെളിഞ്ഞത്. അമ്മാവൻ നിർമ്മൽ കുമാറിനെതിരെ തെളിവ് നശിപ്പിച്ചെന്ന കുറ്റമാണ് തെളിഞ്ഞിരിക്കുന്നത്.

ഭാരതപ്പുഴയിൽ നാലംഗ കുടുംബം ഒഴുക്കിൽപ്പെട്ടു; അച്ഛനും 2 കുട്ടികൾക്കുമായി തിരച്ചിൽ, അമ്മ മരിച്ചു16/1/2025തൃശൂർ | പാഞ്ഞാൾ പ...
16/01/2025

ഭാരതപ്പുഴയിൽ നാലംഗ കുടുംബം ഒഴുക്കിൽപ്പെട്ടു; അച്ഛനും 2 കുട്ടികൾക്കുമായി തിരച്ചിൽ, അമ്മ മരിച്ചു

16/1/2025

തൃശൂർ | പാഞ്ഞാൾ പൈങ്കുളത്ത് ഭാരതപ്പുഴയിൽ നാലംഗ കുടുംബ ഒഴുക്കിൽപ്പെട്ടു. ഇന്ന് വൈകിട്ടോടെ ശ്മശാനം കടവിലായിരുന്നു അപകടം. ചെറുതുരുത്തി സ്വദേശികളായ കബീർ(44), ഭാര്യ റഹാന, മകൾ സൈറ(10), സഹോദരിയുടെ മകൻ എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. ഇതിൽ റഹാനയെ നാട്ടുകാരുടെ നേതൃത്വത്തിൽ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബീറിനെയും കുട്ടികളെയും ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല.

ഭാരതപ്പുഴ കാണാനാണ് കുടുംബം എത്തിയതെന്നാണു വിവരം. കുട്ടികളിൽ ഒരാൾ പുഴയിൽ വീണതോടെ രക്ഷിക്കാനായി ബാക്കിയുള്ളവരും പുഴയിലേക്ക് ഇറങ്ങുകയായിരുന്നു. ഇതോടെ ഇവർ ഒഴുക്കിൽപ്പെടുകയും കബീറിനെയും മക്കളെയും കാണാതാവുകയുമായിരുന്നു.

പുഴയിൽ ധാരാളം കുഴികൾ ഉണ്ടെന്നാണു നാട്ടുകാർ പറയുന്നത്. പ്രത്യേക മുന്നറിയിപ്പ് ബോർഡുകൾ തീരത്ത് ഉണ്ടായിരുന്നില്ല. ഇവർ വീണ ഭാഗത്ത് ആഴം കൂടുതലാണെന്നും ചെറിയ കുഴികൾ ധാരാളം ഉള്ളതായും പറയുന്നു. വടക്കാഞ്ചേരി, ഷൊർണൂർ അഗ്നിരക്ഷാ സേനാംഗങ്ങൾ പുഴയിൽ തിരച്ചിൽ നടത്തുകയാണ്. ചെറുതുരുത്തി പൊലീസും മേഖലയിലേക്ക് എത്തിയിട്ടുണ്ട്. ഇരുട്ടായതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായി മാറിയിരിക്കുകയാണ്.

‘ഡ്രൈവിംഗ് ടെസ്റ്റ് പാസായ ഉടൻ ലൈസന്‍സ് കിട്ടും, ആർസി ബുക്കും ലൈസെൻസും ഡിജിറ്റലാക്കും’; കെ ബി ഗണേഷ് കുമാർ16/1/2025മോട്ടാര...
16/01/2025

‘ഡ്രൈവിംഗ് ടെസ്റ്റ് പാസായ ഉടൻ ലൈസന്‍സ് കിട്ടും, ആർസി ബുക്കും ലൈസെൻസും ഡിജിറ്റലാക്കും’; കെ ബി ഗണേഷ് കുമാർ

16/1/2025

മോട്ടാര്‍ വാഹന വകുപ്പിലെ ആധുനികവത്കരണത്തിന്റെ ഭാഗമായി മാര്‍ച്ച് 31 നകം ആര്‍സി ബുക്ക് ഡിജിറ്റലാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍.റോഡ് സുരക്ഷാ ഫണ്ട് ഉപയോഗിച്ച് മോട്ടോര്‍ വാഹന വകുപ്പ് വാങ്ങിയ 20 ബൊലേറോ വാഹനങ്ങള്‍ കനകക്കുന്നില്‍ ഫ്‌ളാഗ് ഓഫ് ചെയ്യുകയായിരുന്നു മന്ത്രി.

വി കെ പ്രശാന്ത് എംഎല്‍എ അദ്ധ്യക്ഷനായിരുന്ന ചടങ്ങില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നാഗരാജു, അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറും കെഎസ്ആര്‍ടിസി സിഎംഡി പിഎസ് പ്രമോജ് ശങ്കര്‍, സിബിസി മഹീന്ദ്ര വൈസ് പ്രസിഡന്റ് ഗോപകുമാര്‍, എംവിഡി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഡ്രൈവിംഗ് ടെസ്റ്റ് പാസായി ഇറങ്ങുമ്പോള്‍ തന്നെ ലൈസന്‍സുമായി പോകാവുന്ന സംവിധാനം ഒരുക്കും. ഇതിനായി മോട്ടാര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ടാബ് നല്‍കും. ടെസ്റ്റ് പാസാകുന്നതോടെ ഇന്‍സ്‌പെക്ടര്‍മാര്‍ ടാബില്‍ ഇന്‍പുട്ട് നല്‍കുന്നതിനനുസരിച്ചാണ് ഉടനടി ലൈസന്‍സ് ലഭ്യമാകുക. ബാങ്ക് ഹൈപ്പോത്തിക്കേഷന്‍ ലിങ്ക് ചെയ്യുന്നതോടെ ആര്‍സി ബുക്ക് പ്രിന്റ് ചെയ്ത് എടുക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

ക്ലറിക്കല്‍ സ്റ്റാഫുകളുടെ ജോലിഭാരം ഏകീകരിച്ച് ജോലിതുല്യത ഉറപ്പുവരുത്താന്‍ സോഫ്റ്റ് വെയര്‍ ഉപയോഗപ്പെടുത്തും. കെഎസ്ആര്‍ടിസി ആരംഭിച്ച ഡ്രൈവിംഗ് സ്‌കൂളുകളിലൂടെ ആറുമാസത്തിനുളളില്‍ പതിനൊന്നര ലക്ഷം രൂപ ലാഭം നേടാനായതായും മന്ത്രി അറിയിച്ചു. അഞ്ചുദിവസത്തിനകം ഒരു ഫയലില്‍ തീരുമാനമെടുക്കാതെ കയ്യില്‍വച്ചിരിക്കുന്ന വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ഇന്റേണല്‍ വിജിലന്‍സ് സ്‌ക്വാഡിന്റെ പരിശോധനയിലൂടെ നടപടി സ്വീകരിക്കും.

റോഡ് സുരക്ഷാ നിയമ പാലനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് റോഡ് സുരക്ഷാ ഫണ്ടില്‍ നിന്നും 20 വാഹനങ്ങള്‍ വാങ്ങിയത്. അന്‍പത് വാഹനങ്ങള്‍ കൂടി വാങ്ങുന്നതിനുള്ള അപേക്ഷ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. വാങ്ങിയ വാഹനങ്ങളില്‍ ബ്രത്ത് അനലൈസര്‍, മുന്നിലും പിന്നിലും ക്യാമറ, റഡാര്‍, ഡിസ്‌പ്ലേ യൂണിറ്റ് തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ കൂട്ടിച്ചേര്‍ക്കും.

ഡിസ്‌പ്ലേയില്‍ ആറു ഭാഷകളില്‍ നിയമലംഘനവും പിഴയും പ്രദര്‍ശിപ്പിക്കും. പരിശോധനക്കായി എംവിഡി ഉദ്യോഗസ്ഥര്‍ക്ക് വാഹനത്തില്‍ നിന്നിറങ്ങേണ്ടതില്ല. വാഹനമോടിക്കുന്നവരുടെ യാത്ര തടസ്സപ്പെടുത്തേണ്ട ആവശ്യവുമില്ലെന്നും മന്ത്രി വ്യക്തമാക്കി.

മൃതദേഹം ഇരുത്തിയ നിലയിൽ, ഗോപൻ സ്വാമിയുടെത് സ്വാഭാവിക മരണം, പോസ്റ്റുമോര്‍ട്ടം പൂർത്തിയായി16/1/2025നെയ്യാറ്റിന്‍കര ഗോപൻ സ്...
16/01/2025

മൃതദേഹം ഇരുത്തിയ നിലയിൽ, ഗോപൻ സ്വാമിയുടെത് സ്വാഭാവിക മരണം, പോസ്റ്റുമോര്‍ട്ടം പൂർത്തിയായി

16/1/2025

നെയ്യാറ്റിന്‍കര ഗോപൻ സ്വാമിയുടെ പോസ്റ്റുമോര്‍ട്ടം പൂർത്തിയായി. ഗോപൻ സ്വാമിയുടെത് സ്വാഭാവിക മരണമെന്ന് മെഡിക്കൽ കോളജ് ഡോക്ടർമാർ വിലയിരുത്തി. പ്രാഥമിക പരിശോധനയിലാണ് സ്വാഭാവിക മരണമെന്ന് വിലയിരുത്തിയത്.

മരിച്ച ശേഷമാണ് സമാധിയിലിരുത്തിയെന്നാണ് മെഡിക്കൽ കോളജിൽ നിന്നും ലഭിക്കുന്ന വിവരം. നിലവിൽ ശരീരത്തിൽ മുറിവുകളില്ല, വിഷം ഉള്ളിൽ ചെന്നിട്ടില്ലെന്നുമാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. എന്നാൽ ആന്തരിക അവയവങ്ങളുടെ ശാസ്ത്രീയ പരിശോധനകൾ ഇനിയും പൂർത്തിയാകാനുണ്ട്. മൃതദേഹത്തില്‍ പരുക്കുകള്‍ ഉണ്ടോ എന്ന് കണ്ടെത്താന്‍ റേഡിയോളജി, എക്സറെ പരിശോധന നടത്തിയിരുന്നു.

പോസ്റ്റുമോര്‍ട്ടം പൂർത്തിയായി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. പോസ്റ്റ്‌മോര്‍ട്ടത്തില്‍ മൂന്നു തലത്തിലുള്ള പരിശോധനയാണ് നടത്തുക എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.

വിഷം ഉള്ളില്‍ ചെന്നിട്ടുണ്ടോ, പരുക്കേറ്റാണോ, സ്വഭാവിക മരണം ആണോയെന്ന് പരിശോധിക്കും. വിഷാശം ഉണ്ടോയെന്ന് അറിയാന്‍ ആന്തരിക അവയവങ്ങളുടെ സാമ്പിള്‍ ശേഖരിക്കും. പരിശോധനയുടെ ഫലം വരാന്‍ ഒരാഴ്ച എങ്കിലും എടുക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

മൂന്നാമത്തെ പരിശോധന സ്വാഭാവിക മരണമാണോ എന്ന് കണ്ടെത്താനാണ്.
രോഗാവസ്ഥ അടക്കം പല സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് ഇതില്‍ തീരുമാനം. മരിച്ചത് ഗോപന്‍ തന്നെ എന്ന് ഉറപ്പു ശാസ്ത്രീയമായി തെളിയിക്കാന്‍ DNA പരിശോധനയും നടത്തുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

പാടത്ത് ഭീമൻ ബലൂണിന്റെ അടിയന്തര ലാൻഡിങ്; ബലൂണിലുണ്ടായിരുന്നത് അമ്മയും മകളും സാങ്കേതിക വിദഗ്ധരും16/1/2025പാലക്കാട്‌ വടവന്...
16/01/2025

പാടത്ത് ഭീമൻ ബലൂണിന്റെ അടിയന്തര ലാൻഡിങ്; ബലൂണിലുണ്ടായിരുന്നത് അമ്മയും മകളും സാങ്കേതിക വിദഗ്ധരും

16/1/2025

പാലക്കാട്‌ വടവന്നൂർ വട്ടച്ചിറയിൽ ബലൂണിന് വീണ്ടും അടിയന്തര ലാൻഡിങ്. വട്ടച്ചിറ സ്വദേശി ഉദയന്റെ പാടത്താണ് ബലൂൺ പറന്നിറങ്ങിയത്. ചെന്നൈ സ്വദേശിയായ അമ്മയും മകളും സാങ്കേതിക വിദഗ്ധരും ആയിരുന്നു കൂറ്റൻ ബലൂണിൽ ഉണ്ടായിരുന്നത്. സുരക്ഷിതമായി പാടത്ത് ഇറക്കിയ ബലൂൺ പിന്നീട് കൊണ്ടുപോയി. അടിയന്തര ലാൻഡിങ്ങിന്റെ കാരണം വ്യക്തമായിട്ടില്ല.

ബലൂണിൽ ഉണ്ടായിരുന്ന ആർക്കും പരുക്കുകളില്ല. ബെൽജിയത്തിന്റെ ബലൂൺ ആണ് പാലക്കാട് പറന്നിറങ്ങിയത്. തമിഴ്നാട് ടൂറിസം വകുപ്പ് നടത്തുന്ന ഫെസ്റ്റിൽ പങ്കെടുത്ത ബലൂൺ ആണ് അടിയന്തര ലാൻഡിങ് നടത്തിയത്. വിവിധ രാജ്യങ്ങളാണ് ഫെസ്റ്റിൽ പങ്കെടുക്കുന്നത്. പത്താമത് അന്തരാഷ്ട്ര ബലൂൺ ഫെസ്റ്റാൺ തമിെഴ്നാട്ടിൽ നടക്കുന്നത്. 7 രാജ്യങ്ങളിൽ നിന്ന് 11 ബലൂണുകളാണ് ഫെസ്റ്റിന്റെ ഭാ​ഗമാകുന്നത്.

കഴിഞ്ഞദിവസവും സമാനമായി ഭീമൻ ബലൂൺ പാലക്കാട് പാലക്കാട് കന്നിമാരി മുളളൻതോട് ഇടിച്ചിറക്കിയിരുന്നു. പൊളളാച്ചിയിൽ നിന്ന് 20 കിലോമീറ്ററോളം പറന്നാണ് ബലൂൺ കന്നിമാരിയിൽ ഇറക്കിയത്. പറക്കാനാവശ്യമായ ഗ്യാസ് തീർന്നുപോയതിനെ തുടർന്നാണ് പെരുമാട്ടിയിൽ ബലൂൺ അടിയന്തര ലാന്റിംഗ് നടത്തിയത്. പിന്നീട് കമ്പനി അധികൃതർ എത്തി ബലൂൺ ചുരുട്ടിയെടുത്ത് കൊണ്ടുപോയി.

സെയ്ഫ് അലി ഖാന് മോഷണ ശ്രമത്തിനിടെ കുത്തേറ്റു; നടൻ‌ ആശുപത്രിയിൽ16/1/2025ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു. മോഷണ ശ്ര...
16/01/2025

സെയ്ഫ് അലി ഖാന് മോഷണ ശ്രമത്തിനിടെ കുത്തേറ്റു; നടൻ‌ ആശുപത്രിയിൽ

16/1/2025

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു. മോഷണ ശ്രമത്തിനിടെയാണ് താരത്തിന് കുത്തേറ്റത്. പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ബാന്ദ്രയിലെ വസതിയിൽ മോഷ്ടാക്കൾ ആക്രമിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് നടൻ. ശരീരത്തിൽ ആറ് മുറിവുകളുണ്ട്. രണ്ടെണ്ണം ആഴത്തിലുള്ളതാണ്.

വീട്ടിലുണ്ടായിരുന്നവർ ഉണർന്നതിനെ തുടർന്ന് മോഷ്ടാവ് ഓടി രക്ഷപ്പെട്ടതായും ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പോലീസ് പറഞ്ഞു. ബാന്ദ്ര പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള നീക്കത്തിലാണ്. പ്രതിയെ പിടികൂടാൻ നിരവധി പോലീസ് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. മോഷ്ടാവുമായുള്ള ഏറ്റുമുട്ടലിൽ താരത്തിന് കുത്തേറ്റതാണെന്നാണ് കരുതുന്നത്. സംഭവത്തിൽ മുംബൈ ക്രൈംബ്രാഞ്ചും സമാന്തര അന്വേഷണം നടത്തുന്നുണ്ട്.

“പുലർച്ചെ 3-30 ന് സെയ്ഫ് അലി ഖാനെ ലീലാവതിയിലേക്ക് (ആശുപത്രി) കൊണ്ടുവന്നു. അദ്ദേഹത്തിന് ആറ് പരിക്കുകളുണ്ട്, അതിൽ രണ്ടെണ്ണം ആഴത്തിലുള്ളതാണ്. ഒരു മുറിവ് നട്ടെല്ലിനോട് അടുത്താണ്. ശസ്ത്രക്രിയക്ക് വിധേയനാക്കണം. ന്യൂറോ സർജൻ നിതിൻ ഡാങ്കെ, കോസ്‌മെറ്റിക് സർജൻ ലീന ജെയിൻ അനസ്‌തറ്റിസ്റ്റ് നിഷാ ഗാന്ധി എന്നിവരാണ് ശസ്ത്രക്രിയ നടത്തുന്നത്”ലീലാവതി ആശുപത്രി സിഇഒ നിരജ് ഉത്തമാനി പറഞ്ഞു.

റഹീമിന്റെ മോചനം ; കേസ് നാളെ വീണ്ടും റിയാദ് കോടതിയിൽ14/1/2025റിയാദ് : സൗദി ജയിലില്‍ 18 വര്‍ഷമായി കഴിയുന്ന കോഴിക്കോട് ഫറോക...
14/01/2025

റഹീമിന്റെ മോചനം ; കേസ് നാളെ വീണ്ടും റിയാദ് കോടതിയിൽ

14/1/2025

റിയാദ് : സൗദി ജയിലില്‍ 18 വര്‍ഷമായി കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് റിയാദ് കോടതി നാളെ വീണ്ടും പരിഗണിയ്ക്കുന്നു. അഞ്ച് തവണ മാറ്റിവച്ച കേസാണ് വീണ്ടും പരിഗണിക്കുന്നത്. പ്രാദേശിക സമയം രാവിലെ 8 മണിക്കാണ് കോടതി കേസ് പരിഗണനയ്‌ക്കെടുക്കുക. സൗദി കൗമാരക്കാരന്‍ അബദ്ധത്തില്‍ മരിച്ച കേസില്‍ വധശിക്ഷ റദ്ദാക്കിയിട്ടും ആറ് മാസമായി റിയാദ് ജയിലില്‍ തുടരുകയാണ് റഹീം. 15 മില്യന്‍ റിയാല്‍ മോചനദ്രവ്യം നല്‍കിയതോടെ വധശിക്ഷയെന്ന ആവശ്യത്തില്‍ നിന്ന് കൊല്ലപ്പെട്ട സഊദി പൗരന്റെ കുടുംബം പിന്‍വാങ്ങിയിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് തടവ് അടക്കമുള്ള ശിക്ഷകളിലാണ് ഇനി കോടതി തീരുമാനം വരേണ്ടത്.

പൊളളാച്ചിയില്‍ നിന്ന് പറത്തിയ ഭീമന്‍ ബലൂണ്‍ പാലക്കാട് ഇടിച്ചിറക്കി; ബലൂണില്‍ ഉണ്ടായിരുന്ന 4 പേര്‍ സുരക്ഷിതര്‍14/1/2025പൊ...
14/01/2025

പൊളളാച്ചിയില്‍ നിന്ന് പറത്തിയ ഭീമന്‍ ബലൂണ്‍ പാലക്കാട് ഇടിച്ചിറക്കി; ബലൂണില്‍ ഉണ്ടായിരുന്ന 4 പേര്‍ സുരക്ഷിതര്‍

14/1/2025

പൊളളാച്ചിയില്‍ നിന്ന് പറത്തിയ ഭീമന്‍ ബലൂണ്‍ പാലക്കാട് കന്നിമാരി മുളളന്‍തോട് ഇടിച്ചിറക്കി. ബലൂണില്‍ ഉണ്ടായിരുന്ന നാല് തമിഴ്നാട് സ്വദേശികളെ സുരക്ഷിതമായി മുളളന്‍തോട്ടെ പാടത്തിറക്കി. പൊളളാച്ചിയില്‍ നിന്ന് 20 കിലോമീറ്ററോളം പറന്നാണ് ബലൂണ്‍ കന്നിമാരിയില്‍ ഇറക്കിയത്.

തമിഴ്‌നാട് ടൂറിസം വകുപ്പ് സ്വകാര്യ സംഘടനയുമായി ചേര്‍ന്ന് നടത്തിയ ഫെസ്റ്റിന്റെ ഭാഗമായാണ് ബലൂണ്‍ പറത്തിയത്. പത്താമത് അന്താരാഷ്ട്ര ബലൂണ്‍ ഫെസ്റ്റിന്റെ ഭാഗമായായിരുന്നു പരിപാടി. ഏഴ് രാജ്യങ്ങളില്‍ നിന്നായി 11 ബലൂണുകളാണ് പരിപാടിക്കായി എത്തിച്ചിരുന്നത്. തമിഴ്‌നാട് പൊലീസിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ രണ്ട് മക്കളും പറക്കലിന് നേതൃത്വം നല്‍കിയ രണ്ട് പേരുമായിരുന്നു ബലൂണില്‍ ഉണ്ടായിരുന്നത്.

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. വലിയ ശബ്ദം കേട്ട് കര്‍ഷകരായ കൃഷ്ണന്‍കുട്ടിയും രാമന്‍കുട്ടിയും പാടത്തേക്കിറങ്ങിയപ്പോഴാണ് ആനയുടെ രൂപത്തിലുളള ഭീമന്‍ ബലൂണ്‍, തന്റെ കൃഷിയിടത്തിലേക്കിറങ്ങാന്‍ പാകത്തിന് താഴെക്കിറങ്ങി വരുന്നതായി ശ്രദ്ധയില്‍പ്പെട്ടത്..കൃഷി നശിക്കുമെന്ന ആശങ്കയൊന്നും കൃഷ്ണന്‍കുട്ടിക്കുണ്ടായില്ല,സുരക്ഷിതമായി താഴേക്കിറങ്ങാന്‍ സംഘത്തെ കൃഷ്ണന്‍കുട്ടിയും രാമന്‍കുട്ടിയും സഹായിച്ചു

പറക്കാനാവശ്യമായ ഗ്യാസ് തീര്‍ന്നുപോയതിനെതുടര്‍ന്നാണ് പെരുമാട്ടിയില്‍ ബലൂണ്‍ അടിയന്തര ലാന്റിംഗ് നടത്തിയത്. പിന്നീട് കമ്പനി അതികൃതര്‍ എത്തി ചുരുട്ടിയെടുത്ത് കൊണ്ടുപോയി.

#ബലൂൺ

ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് കോടതി; ഉത്തരവ് മൂന്നരയ്ക്ക്14/1/2025കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേ...
14/01/2025

ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് കോടതി; ഉത്തരവ് മൂന്നരയ്ക്ക്

14/1/2025

കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസിൽ ബോബി ചെമ്മണ്ണൂർ നൽകിയ ജാമ്യാപേക്ഷയിൽ ഉത്തരവ് മൂന്നരയ്ക്ക്. ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് കോടതി വാക്കാൽ പറഞ്ഞു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ബോബിയുടെ ജാമ്യഹര്‍ജി പരിഗണിച്ചത്. ദ്വയാർത്ഥ പ്രയോഗം ഇല്ലെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജാമ്യാപേക്ഷയിലൂടെയും ബോബി ചെമ്മണ്ണൂർ പരാതിക്കാരിയെ അധിക്ഷേപിക്കുന്നുവെന്നും കോടതി പറഞ്ഞു. ബോബിക്കായി മുതിര്‍ന്ന അഭിഭാഷകന്‍ ബി രാമന്‍പിള്ളയാണ് ഹാജരായത്.

ബോബിയുടെ ജാമ്യഹര്‍ജിയെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു. ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയില്‍ വിടുന്നതെന്തിനെന്ന് കോടതി ചോദിച്ചു. പ്രതി നടിയെ തുടര്‍ച്ചയായി അപമാനിച്ചെന്നും നിരന്തരം അശ്ലീലപരാമര്‍ശം നടത്തിയെന്നും സർക്കാർ അഭിഭാഷകൻ മറുപടി നൽകി. ഈ സംഭവം സമൂഹത്തിന് ഒരു സന്ദേശമാകണമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. എന്നാല്‍ പ്രതി റിമാന്‍ഡിലായപ്പോള്‍ തന്നെ സമൂഹത്തിന് സന്ദേശം ലഭിച്ചുകഴിഞ്ഞെന്നാണ് കോടതി നൽകിയ മറുപടി. ആര്‍ക്കെതിരെ എന്തും സമൂഹമാധ്യമങ്ങളില്‍ എഴുതാം എന്ന അവസ്ഥയാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

നേരത്തെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും ബോബിയുടെ ഹര്‍ജി അടിയന്തരമായി പരിഗണിക്കാനാകില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. തുടര്‍ന്ന് ജാമ്യഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു14/1/2025കോഴിക്കോട് | പാൻക്രിയാസ് ...
14/01/2025

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

14/1/2025

കോഴിക്കോട് | പാൻക്രിയാസ് അസുഖത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന യുവാവ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു. തലശ്ശേരി സ്വദേശി വൈദ്യരെ വീട്ടിൽ അസ്കർ ആണ് മരിച്ചത്. രണ്ടു ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒമ്പതാം വാർഡിൽ അഡ്മിറ്റായിരുന്ന അസ്കർ ഇന്നലെ രാത്രി 31ാം വാർഡിൽ എത്തി ജനൽ വഴി ചാടുകയായിരുന്നു. ഉടൻ തന്നെ സെക്യൂരിറ്റി ജീവനക്കാർ എത്തി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


എല്‍ ക്ലാസിക്കോ ഫൈനലില്‍ റയല്‍ മാഡ്രിഡിനെ വീഴ്ത്തി; സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ബാഴ്‌സലോണ ചാമ്പ്യന്‍സ്13/1/20252025 സ്പാന...
13/01/2025

എല്‍ ക്ലാസിക്കോ ഫൈനലില്‍ റയല്‍ മാഡ്രിഡിനെ വീഴ്ത്തി; സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ബാഴ്‌സലോണ ചാമ്പ്യന്‍സ്

13/1/2025

2025 സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ബാഴ്‌സലോണ ചാമ്പ്യന്മാര്‍. എല്‍ ക്ലാസിക്കോ ഫൈനലില്‍ റയല്‍ മാഡ്രിഡിനെ വീഴ്ത്തിയാണ് ബാഴ്‌സ കിരീടം ചൂടിയത്. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ബാഴ്‌സ വിജയം സ്വന്തമാക്കിയത്. ബാഴ്സലോണയ്ക്ക് വേണ്ടി രണ്ട് ഗോളുകളും അസിസ്റ്റുകളും നേടി തിളങ്ങിയ സൂപ്പർ താരം റാഫീഞ്ഞ മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു.

എല്‍ ക്ലാസിക്കോ മത്സരത്തിന്റെ എല്ലാ ആവേശവും നിറച്ചായിരുന്നു ജിദ്ദയിലെ കിങ് അബ്ദുള്ള സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തില്‍ പന്തുരുണ്ടത്. ആവേശപ്പോരാട്ടത്തിന്റെ തുടക്കം തന്നെ ലീഡെടുത്തത് റയലായിരുന്നു. അഞ്ചാം മിനിറ്റില്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയാണ് റയലിന്റെ ആദ്യ ഗോള്‍ നേടിയത്. മികച്ച കൗണ്ടര്‍ അറ്റാക്കിലൂടെയായിരുന്നു എംബാപ്പെ ബാഴ്‌സയുടെ വല കുലുക്കിയത്.

എന്നാല്‍ ഏതാനും മിനിറ്റുകള്‍ മാത്രമാണ് റയലിന് ലീഡ് കാത്തുസൂക്ഷിക്കാൻ സാധിച്ചത്. 22-ാം മിനിറ്റില്‍ ലാമിന്‍ യമാലിലൂടെ ബാഴ്സയുടെ മറുപടിയെത്തി. മികച്ച ക്ലിനിക്കല്‍ ഫിനിഷിലൂടെ താരം വലകുലുക്കി. പിന്നാലെ ബാഴ്സ 36-ാം മിനിറ്റില്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയുടെ പെനാല്‍റ്റിയിലൂടെ ലീഡെടുത്തു. ലീഡ് വഴങ്ങിയതിന്റെ ആഘാതം മാറും മുമ്പ് റയലിന്റെ വല വീണ്ടും കുലുങ്ങി. 39-ാം മിനിറ്റില്‍ റാഫീഞ്ഞ ബാഴ്സയുടെ ലീഡുയര്‍ത്തി. ആദ്യ പകുതിയുടെ അധിക സമയത്ത് അലെജാന്‍ഡ്രോ ബാല്‍ഡേയുടെ ഗോളിലൂടെ ബാഴ്സ 1-4ന് മുന്നിലെത്തി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബാഴ്‌സയുടെ അഞ്ചാം ഗോളും പിറന്നു. 48-ാം മിനിറ്റില്‍ റാഫീഞ്ഞ തന്റെ രണ്ടാം ഗോളും സ്വന്തമാക്കി. നാല് ഗോളുകൾക്ക് പിറകിലെന്ന വലിയ നാണക്കേട് മാറ്റാൻ റയൽ കിണഞ്ഞു പരിശ്രമിക്കാൻ തുടങ്ങി. ഇതിനിടെ ബോക്സിലേക്ക് പന്തുമായെത്തിയ എംബാപ്പെയെ വീഴ്ത്തിയതിന് 56-ാം മിനിറ്റില്‍ ബാഴ്സ ഗോള്‍കീപ്പര്‍ വോയ്സെച് ഷെസ്നി റെഡ് കാര്‍ഡ് കണ്ട് പുറത്തുപോയി.

ഇതോടെ ബാഴ്‌സ പത്തു പേരായി ചുരുങ്ങിയത് റയലിന് ആശ്വാസം നൽകി. 60-ാം മിനിറ്റിൽ തന്നെ റോഡ്രിഗോയിലൂടെ റയൽ ഒരു ഗോൾ തിരിച്ചടിച്ചു. എന്നാല്‍ ഇതിന് ശേഷം കൂടുതല്‍ കരുതലോടെ കളിച്ച ബാഴ്‌സലോണ റയലിന് തിരിച്ചുവരാന്‍ ഒരവസരവും നല്‍കാതെ പിടിച്ചുനിന്നു. ഇതോടെ ബാഴ്‌സ വിജയവും കിരീടവും ഉറപ്പിച്ചു.

ബാഴ്‌സലോണയുടെ ഈ വര്‍ഷത്തെ ആദ്യ കിരീട കിരീടനേട്ടമാണിത്. 15-ാം തവണയാണ് ബാഴ്സ സൂപ്പര്‍ കപ്പിൽ മുത്തമിടുന്നത്. ഇതോടെ ഏറ്റവും കൂടുതല്‍ തവണ സൂപ്പര്‍ കപ്പ് കിരീടം സ്വന്തമാക്കിയെന്ന നേട്ടവും ബാഴ്സ നിലനിര്‍ത്തി. ഹാന്‍സി ഫ്ളിക്ക് പരിശീലകനായി എത്തിയ ശേഷമുള്ള ആദ്യ കിരീടം എന്ന പ്രത്യേകതയും ഈ കപ്പിനുണ്ട്.

പത്തനംതിട്ടയിലെ കൂട്ട ബലാത്സം​ഗത്തിൽ 58 പേർ പ്രതികൾ, എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞു13/1/2025പത്തനംതിട്ട: കായികതാരമായ ദള...
13/01/2025

പത്തനംതിട്ടയിലെ കൂട്ട ബലാത്സം​ഗത്തിൽ 58 പേർ പ്രതികൾ, എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞു

13/1/2025

പത്തനംതിട്ട: കായികതാരമായ ദളിത് പെൺകുട്ടിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞുവെന്ന് ജില്ലാ പൊലീസ് മേധാവി വി ജി വിനോദ്കുമാർ. കേസിൽ 58 പ്രതികളാണ് ഉളളത്. ഇതുവരെ അറസ്റ്റിലായത് 43 പേരാണെന്നന്നും എസ് പി വ്യക്തമാക്കി. പ്രതികളിലൊരാൾ വിദേശത്താണെന്നും ഇയാളെ നാട്ടിലെത്തിക്കും. കസ്റ്റഡിയിലുളളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു.

പെൺകുട്ടി അഞ്ച് തവണ കൂട്ടബലാത്സംഗത്തിന് ഇരയായതായും പൊലീസ് കണ്ടെത്തി. അറസ്റ്റിലായവരിൽ നാല് പേർ പ്രായപൂർത്തിയാകാത്തവരാണ്. കേസ് അന്വേഷണം പത്തനംതിട്ട ജില്ലയ്ക്ക് പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. കുട്ടിയുടെ വെളിപ്പെടുത്തലുകളില്‍ അന്വേഷണത്തിന് എഡിജിപി പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട്. തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാ ബീഗം അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.

42 പേർ പ്രതികളായ സൂര്യനെല്ലി കേസിനേക്കാൾ ക്രൂരമായ കുറ്റകൃത്യമാണ് പത്തനംതിട്ടയിൽ നടന്നത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഞായറാഴ്ച മാത്രം പത്ത് പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പെണ്‍കുട്ടി പ്ലസ്ടുവിന് പഠിക്കുമ്പോള്‍ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ദീപു എന്നയാളും സുഹൃത്തുക്കളും റാന്നി മന്ദിരംപടിക്കു സമീപം കാറില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ ആറു പേരെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ഫെബ്രുവരിയില്‍ ഒരു ദിവസം നേരില്‍ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച ദീപു വിളിച്ചുവരുത്തി കാറില്‍ രണ്ടു കൂട്ടുകാര്‍ക്കൊപ്പം കയറ്റിക്കൊണ്ടുപോകുകയായിരുന്നു. അവര്‍ മൂവരും, പിന്നീട് ഓട്ടോറിക്ഷയില്‍ എത്തിയ മറ്റ് മൂന്ന് പ്രതികളും പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു.

എണ്‍പത് കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കാം, ചെലവ് 2,400 കോടിരൂപ; കശ്മീരിലെ ‘Z’ മോഡ് തുരങ്കം മോദി ഉദ്ഘാടനം ചെയ്തു13/1/2025...
13/01/2025

എണ്‍പത് കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കാം, ചെലവ് 2,400 കോടിരൂപ; കശ്മീരിലെ ‘Z’ മോഡ് തുരങ്കം മോദി ഉദ്ഘാടനം ചെയ്തു

13/1/2025

രാജ്യത്തിന്റെ സുപ്രധാന പദ്ധതിയായ Z മോഡ് തുരങ്കം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ശ്രീനഗർ-ലേ ദേശീയ പാതയിലെ സോനാമാർ​ഗിൽ 2,400 കോടി രൂപ ചെലവിലാണ് Z മോർ​ഹ് ​തുരങ്കപാത നിർമിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, കശ്മീർ ലഫ്റ്റനന്റ് ​ഗവർണർ മനോജ് സിൻഹ എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രധാനമന്ത്രി തുരങ്കപാത ഉദ്ഘാടനം ചെയ്തത്.

മണിക്കൂറില്‍ എണ്‍പത് കിലോമീറ്റര്‍ വേഗത്തില്‍, ആയിരം വാഹനങ്ങള്‍ക്ക് കടന്നുപോകാൻ കഴിയുന്ന രീതിയിലാണ് തുരങ്കം നിര്‍മിച്ചിരിക്കുന്നത്. ഇതിന് സമാന്തരമായി 7.5 മീറ്റര്‍ വിസ്തൃതിയുള്ള മറ്റൊരു തുരങ്കവും നിര്‍മിച്ചിട്ടുണ്ട്.

സമുദ്രനിരപ്പിൽ നിന്ന് 8,650 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന Z-മോർഹ് തുരങ്കത്തിന് 12 കിലോമീറ്റർ നീളമുണ്ട്. വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് Z -മോർഹ് തുരങ്കം സഹായിക്കുമെന്നാണ് വിലയിരുത്തൽ.

ഇംഗ്ലീഷ് അക്ഷരമാലയിലെ Z എന്ന അക്ഷരത്തിന്റെ ആകൃതിയിലുള്ള റോഡിന് പകരം വരുന്ന തുരങ്കമായതിനാലാണ് തുരങ്കത്തിന് Z മോഡ് എന്ന പേര് ലഭിച്ചത്. പദ്ധതി 2023 ആഗസ്റ്റില്‍ പൂര്‍ത്തീകരിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും വൈകുകയായിരുന്നു.

സോജില ടണൽ പദ്ധതിയുടെ ഭാഗമാണ് ഇസഡ്- മോർഹ് തുരങ്കം. 2028 ഓടെ ഇത് പൂർത്തിയാകും. സോജില ടണൽ യാഥാർത്ഥ്യമാവുന്നതോടെ ശ്രീനഗർ താഴ്വരയ്‌ക്കും ലഡാക്കിനും ഇടയിലെ ദൈർഘ്യം 49 കിലോമീറ്ററിൽ നിന്ന് 43 കിലോമീറ്ററായി കുറയും.


13/01/2025

പ്രീമിയം ബ്രാണ്ടിൽ ഇറങ്ങുന്ന അരിയുടെ ചാക്ക് പൊട്ടിച്ചപ്പോൾ ഉള്ള അവസ്ഥ

Address


Alerts

Be the first to know and let us send you an email when TV21 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to TV21:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share