താലിബാന്റെ തോക്ക് ഡാന്‍സ്; വിശ്വസിക്കരുതേ.., ഭീകരനുണയാണ്
അഫ്ഗാനിസ്ഥാന് ഭരണം താലബാന് ഭീകരര്‍ പിടിച്ചെടുത്തതോടെ കൊടും ഭീകരതയുടെ പലകഥകളും പുറത്തുവന്നുതുടങ്ങി. എന്നാല്‍ ഇതിനൊപ്പം നിറംപിടിപ്പിച്ച നുണകളും പ്രചരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതില്‍ നുണയേത് നേരേത് എന്നറിയാന്‍ കഴിയാത്ത അവസ്ഥയിലാണ്.
അത്തരത്തിലൊരു നുണയാണ് കഴിഞ്ഞ ദിവസങ്ങളില്‍ താലിബാന് ഭീകരരുടെ ഡാന്‍സ് എന്ന പേരില്‍ പ്രചരിച്ച വീഡിയോ. തോക്ക് കൈയിലേന്തി ഏതാനും പുരുഷന്മാര് നൃത്തം ചെയ്യുന്ന വീഡിയോയാണ് താലിബാന്റേത് എന്ന തരത്തില്‍ പ്രചരിച്ചത്. അഫ്ഗാന് പിടിച്ചടക്കിയ ശേഷം താലിബാന് ഭീകരരുടെ സന്തോഷ നൃത്തം എന്ന അടിക്കുറിപ്പോടെയാണ് സമൂഹമാധ്യമങ്ങളില്‍ ഈ വീഡിയോ വൈറലായത്.
ഹിന്ദി വാര്‍ത്താ ചാനലായ ടിവി 9 ഭരതവര്ഷും ഈ വീഡിയോ സംപ്രേഷണം ചെയ്തു. വര്‍ദാക് പ്രവിശ്യ പിടിച്ചെടുത്ത
അഫ്ഗാൻ മുൻ പ്രസിഡന്റ് പേടിച്ചോടിയതോ, കൂളായി രാജ്യംവിട്ടതോ; ഗനിയുടെ രക്ഷപെടലും വ്യാജൻമാർ ഒപ്പിയെടുത്തത്രെ!
കാബൂൾ: അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതോടെ അഫ്ഗാൻ മുൻ പ്രസിഡന്റ് അഷറഫ് ഗനി രാജ്യംവിട്ടു. താലിബാൻ കാബൂൾ വളഞ്ഞതിനു പിന്നാലെയാണ് ഗനി ഒളിച്ചോടിയത്. ഗനി രാജ്യംവിട്ടേക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും അതീവരഹസ്യമായ ഒളിച്ചോട്ടത്തിന്റെ ദൃശ്യങ്ങളൊന്നും തന്നെ ലഭ്യമല്ല. എന്നാൽ സമൂഹമാധ്യമങ്ങളിലെ വ്യാജൻമാർ ഗനി രക്ഷപെട്ടതെങ്ങനെയെന്ന് ഗവേഷണം ചെയ്തു കണ്ടെത്തിയിട്ടുണ്ട്.
അഫ്ഗാൻ വിമാനമായ കാം എയറിൽ കയറി എല്ലാവരെയും കൈവീശിക
ഐക്യമലപ്പുറത്തിന്റെ പ്രധാനമന്ത്രി കുഞ്ഞാലിക്കുട്ടി, പ്രത്യേക സൈന്യവും; സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം കൊഴുക്കുന്നു
കേരളത്തിലെ ആറ് ജില്ലകള്‍ ചേര്‍ത്ത് ഐക്യമലപ്പുറം രൂപീകരിക്കുകയും അതിന് ഇസ് ലാമിക് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുകയും പ്രത്യേക സൈന്യം ഉണ്ടാക്കുകയും ചെയ്തതായി പ്രചാരണം. പച്ച യൂണിഫോം ധരിച്ച യുവാക്കള്‍ പ്രതിജ്ഞ ചെയ്യുന്നതിന്റെ വീഡിയോ പങ്കുവച്ചാണ് വ്യാജപ്രചാരണം. മുസ് ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി ഐക്യമലപ്പുറത്തിന്റെ പ്രധാനമന്ത്രിയെന്നും വീഡിയോയില്‍ പറയുന്നു. ട്വിറ്ററിലൂടെയാണ് മത സ്പര്‍ദ വളര്‍ത്താന്‍ ലക്ഷ്യമിട്ട വ്യാജപ്രചാരണം കൊഴുക്കുന്നത്. സപ്പോര്‍ട്ട് എന്‍ആര്‍സി എന്ന 1.5 ലക്ഷം അംഗങ്ങളുള്ള ഫേസ്ബുക്ക് പേജിലും ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്. 2008 ല്‍ യൂത്ത് ലീഗിന്റെ സമ്മേളനവുമായി ബന്ധപ്പെട്ട പരേഡില്നിന്
വാക്സിനെടുത്താല്‍ ശരീരത്തില്‍ കാന്തവും വൈദ്യുതിയും; തമാശയ്ക്കുപോലും ഇതൊന്നും പ്രചരിപ്പിക്കരുതേ
കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതുമുതല്‍ ഇതുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകളും സജീവമാണ്. വാക്സിന് എത്തിയതും ഇതിനെതിരെയും വ്യാജസന്ദേശങ്ങള്‍ പ്രചരിച്ചുതുടങ്ങി. ഇതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് കോവിഡ് വാക്സിന് എടുക്കുന്നത് മനുഷ്യശരീരത്തില്‍ കാന്തിക, വൈദ്യുത പ്രതിപ്രവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുമെന്നത്. വീഡിയോ സഹിതമാണ് തെറ്റിദ്ധാരണപരത്തല്‍.
യുവതി തന്റെ തോള് ഭാഗത്ത് കാന്തം വച്ചപ്പോള്‍ ഒട്ടിപ്പിടിച്ചതായി അവകാശപ്പെടുന്നു. ഇത് വാക്സിന് എടുത്ത ഭാഗമാണെന്നും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ കാന്തംവച്ചാല് ഒട്ടിപ്പിടിക്കില്ലെന്നും ഇവര്‍ പറയുന്നു.
വാക്സിനുകളില്‍ ലോഹങ്ങളോ മൈക്രോചിപ്പുകളോ അടങ്ങിയിരിക്കുന്നു. അതിനാല
ബാങ്കില്‍ ക്യൂ നില്ക്കുന്ന മുസ് ലിം സ്ത്രീകളുടെ ദൃശ്യങ്ങള്‍ വിദ്വേഷ പ്രചരണത്തിന്; വീഡിയോ വൈറല്‍
ന്യൂഡല്‍ഹി: വിദ്വേഷ പരാമര്‍ശവുമായി വീണ്ടും സുദര്ശന് ടിവി. സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ വാങ്ങുന്നതിനായി മുസ് ലിം സ്ത്രീകള്‍ വരിയായി നില്ക്കുന്നു എന്ന അവകാശവാദവുമായി ഒരു മിനിറ്റ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചാണ് വിദ്വേഷ പ്രചരണം. സുദര്ശന് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് സുരേഷ് ചവങ്കെയാണ് ട്വിറ്ററിലൂടെ വിദ്വേഷ പ്രചരണത്തിന് തുടക്കമിട്ടത്.
നിങ്ങളുടെ നികുതികള്‍ കൃത്യസമയത്ത് അടയ്ക്കുക. സൗജന്യ റേഷനായുള്ള വരിയിലേക്ക് നോക്കുക. നിങ്ങളുടെ കണ്ണുകള്‍ തുറക്കട്ടെയെന്ന് ചവങ്കെ വീഡിയോ പങ്കുവച്ച് ട്വീറ്റ് ചെയ്തു. ഈ വീഡിയോ ഷെയര്‍ ചെയ്ത ബിജെപി അനുഭാവിയായ രേണുക ജെയ്ന്‍ ഇങ്ങനെ ട്വീറ്റ് ചെയ്തു: സര്‍ക്കാര്‍ നല്കുന്ന സൗജന്യ റേഷന്‍ വാങ്ങുന്ന
യാസ് കേരളത്തെ ചുഴറ്റിയടിക്കുന്നു; വൈറല്‍ വീഡിയോ വ്യാജം
ന്യൂഡല്‍ഹി: ദുരന്തങ്ങള്‍ മാറിമാറി വീശിയടിക്കുന്ന കേരളത്തില്‍ യാസ് ചുഴലിക്കാറ്റും നാശംവിതയ്ക്കുന്നതായി സമൂഹമാധ്യമങ്ങളില്‍ പ്രചരണം. ചുഴലിക്കാറ്റ് വീശിയടിക്കുന്നതിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്.
കാറ്റില്‍ വലിയ വാട്ടര്‍ ടാങ്കുകള്‍ പറന്നുപോകുന്നതാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. വാട്ടര്‍ ടാങ്ക് കൊണ്ടുപോകുന്ന മിനി ട്രക്കിനെയും കാറ്റ് വലിച്ചിഴയ്ക്കുന്നതു കാണാം. കേരളത്തില്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതയ്ക്കുകയാണെന്ന അറിയിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. കേരളത്തിനു പുറത്ത് മറ്റ് സംസ്ഥാനങ്ങളിലാണ് ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നത്. എന്നാല്‍ ഇത് വ്യാജവീഡിയോയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
മഹാരാഷ്ട്രയിലെ ധുലെയില്‍ 2019 ജൂണില്‍ ഉണ്ടായ ശക്തമായ കാറ്റിന്റെ ദൃശ്യങ്ങളാണിത്.
പാക്കിസ്ഥാനിലെ കൊലപാതകം മതസ്പര്‍ദ വളര്‍ത്താന്‍ ഉപയോഗിച്ച് ഇന്ത്യന്‍ മാധ്യമങ്ങള്‍
പാക്കിസ്ഥാനിലെ ഹിന്ദുകുടുംബത്തിലെ അഞ്ച് പേര് കൊല്ലപ്പെട്ട വാര്‍ത്ത മതസ്പര്‍ദ വളര്‍ത്താന്‍ ഉപയോഗിച്ച് ഇന്ത്യന്‍ മാധ്യമങ്ങള്‍. പാക്കിസ്ഥാനിലെ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കെതിരായ മറ്റൊരു അതിക്രമം എന്ന നിലയിലാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ ഈ വാര്‍ത്ത ആഘോഷിച്ചത്. പാക്കിസ്ഥാനില്‍ ഹിന്ദുക്കള്‍ക്കെതിരായ അതിക്രമം തുടരുന്നു എന്നാണ് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തത്.
പാക് പഞ്ചാബില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട ഹിന്ദു കുടുംബത്തിലെ അഞ്ച് അംഗങ്ങളുടെ കഥയാണിത്. നിര്‍ഭാഗ്യകരമായ കാര്യം ഇക്കാര്യത്തില്‍ ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ല എന്നതാണ്. നമ്മള് കണ്ടുകൊണ്ടിരിക്കുന്ന ഒരു കാര്യം ഇമ്രാന് ഖാന് ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് പ്രഭാഷണം നടത്തു
മാധ്യമപ്രവര്ത്തകന് ചതിയില്‍ വീണ കഥ; സൈബര്‍ പോലീസ് ഉദ്യോഗസ്ഥന് പറയുന്നത് കേള്‍ക്കൂ
വ്യാജന്മാര് പലരൂപത്തില്‍ പലവേഷത്തില്‍ പലഭാവത്തില്‍ വരും. അതില്‍ തലവച്ചാല്‍ പണവും മാനവും പോകുന്ന വഴിയറിയില്ല. വേറൊന്നും കൂടുതലായി പറയുന്നില്ല. സൈബര്‍ പോലീസ് ഉദ്യോഗസ്ഥന് പറയുന്നത് കേള്‍ക്കൂ.
വ്യാജ കശുവണ്ടി പരിപ്പ് നിര്‍മാണം; വൈറല്‍ വീഡിയോയുടെ സത്യമറിയാം
മുട്ട, അരി, പച്ചക്കറികള്‍ എന്തിനും ഏതിനും വ്യാജന് ഉണ്ടാക്കുന്ന ഫാക്ടറിയായി സമൂഹമാധ്യമങ്ങള്‍ മാറിക്കഴിഞ്ഞിട്ടുണ്ട്. അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത് വ്യാജ കശുവണ്ടി പരിപ്പിന്റെ വീഡിയോ ആണ്. വ്യാജ കശുവണ്ടി പരിപ്പ് നിര്‍മാണം വെളിപ്പെടുത്തുന്നു എന്നു അവകാശപ്പെടുന്ന ഒരു വീഡിയോയാണ് പ്രചരിക്കുന്നത്.
കശുവണ്ടി പരിപ്പിനും ഡ്യൂപ്ലിക്കറ്റ് ഇറങ്ങി, സൂക്ഷിക്കുക എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോയില്‍ ഹിന്ദിയില്‍ വിവരണവും നല്‍കുന്നുണ്ട്. വ്യാജ കശുവണ്ടി നിര്‍മാണമെന്നാണ് ഹിന്ദി വിവരണത്തിലുമുള്ളത്.
എന്നാല്‍ ഇത് വ്യാജ വീഡിയോ ആണെന്ന് കണ്ടെത്തി. കാഷ്യൂ ബിസ്കറ്റ് മെഷീന് എന്ന് യൂട്യൂബില്‍ തെരഞ്ഞാല്‍ കാണാന്‍ കഴിയുന്ന വീഡിയോ ആണ് വ്യാജ അവകാശവ