08/08/2021
സിബി മലയിൽ സംവിധാനം ചെയ്ത് 1998ൽ പുറത്തിറങ്ങിയ 'സമ്മർ ഇൻ ബത് ലഹേം' എന്ന സൂപ്പർഹിറ്റ് സിനിമയിൽ സുരേഷ് ഗോപി അവതരിപ്പിച്ച ഡെന്നീസ് എന്ന കഥാപാത്രം ചിത്രത്തിലെ നായികയായ മഞ്ജു വാര്യരോട് സിനിമയിലെ ഏറ്റവും മർമപ്രധാനമായൊരു രംഗത്ത് ഒരു സംഭാഷണശകലം പറയുന്നുണ്ട്
അത് ഇങ്ങനെയാണ്
👇👇
"മാന്ത്രികവിദ്യ കൊണ്ട് രാജകുമാരനായി മാറിയ തെണ്ടിച്ചെറുക്കന്റെ കഥ ഒരു മുത്തശ്ശിക്കഥ പോലെ വിചിത്രം..വേദനിക്കുകയും കണ്ണീരൊഴുക്കുകയും ചെയ്ത ആ കാലം പണ്ടേ പോയി..ഇന്ന് ഞാൻ ശ്രമിക്കുന്നത് ആരെയും വേദനിപ്പിക്കാതിരിക്കാനാണ്,കഴിയുമെങ്കിൽ ആർക്കെങ്കിലും നന്മകൾ ചെയ്യാനാണ്,ആരെയെങ്കിലും സ്നേഹിക്കാനാണ്..ഇന്ന് എനിക്കത് കഴിയുന്നുമുണ്ട്"
😊
സ്വപ്നങ്ങൾ നഷ്ടപ്പെട്ടവർക്ക് ജീവിതത്തെ സ്നേഹിക്കാൻ അവകാശമില്ല എന്ന് നിങ്ങൾ കരുതുന്നുണ്ടോ??
നിങ്ങൾ അങ്ങനെ കരുതുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ഒന്നുറപ്പാണ്
കൂടുതൽ വാശിയോടെ..കൂടുതൽ തീവ്രതയോടെ ജീവിതത്തെ സമീപിക്കാൻ കഴിയുന്നത് അവർക്കായിരിക്കും..രവി വർമൻ എന്ന തമിഴ്നാട്ടുകാരൻ അതിന് ഏറ്റവും വലിയ ഉദാഹരണമാണ്
രവി വർമനെ അറിയാത്തവർക്കായി..
ആരാണ് രവി വർമൻ ???
തമിഴ്നാട്ടിലെ തഞ്ചാവൂർ സ്വദേശി..
ഭാഷാഭേദമന്യേ ഇന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള ഛായാഗ്രാഹകരിൽ ഒരാൾ..
മലയാളം,തമിഴ്,ഹിന്ദി,തെലുങ്ക്,കന്നഡ സിനിമകളിലെ നിരവധി സൂപ്പർഹിറ്റ് സിനിമകൾക്കായി ക്യാമറ ചലിപ്പിച്ചയാൾ...
ഇന്ത്യൻ സിനിമയിലെ തന്നെ ഇതിഹാസ സംവിധായകരായ മണിരത്നത്തിന്റെയും ശങ്കറിന്റെയും ഏറ്റവും പ്രിയപ്പെട്ട ക്യാമറാമാന്മാരിൽ ഒരാൾ..അവരുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാൾ
ഹ്രസ്വമായ കാലയളവിൽ നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ഛായാഗ്രാഹകൻ..23ആം EME ഫ്രാൻസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌ക്കാരം നേടിയ ആദ്യ ഇന്ത്യക്കാരൻ..കൂടാതെ തമിഴ്നാട് സർക്കാരിന്റെ മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം..ഫിലിംഫെയർ,വികടൻ,SIIMA,TOIFA,IIFA,സീ സിനിമ അവാർഡ്സ്,വിജയ് അവാർഡ്സ് എന്നിങ്ങനെ എണ്ണമറ്റ അംഗീകാരങ്ങളും വേറെയും
രവി വർമൻ ഛായാഗ്രഹണം നിർവഹിച്ച ഏതാനും സിനിമകൾ,നിങ്ങളുടെ അറിവിലേക്കായി പരിചയപ്പെടുത്താം
ദശാവതാരം (തമിഴ്)
ബർഫി (ഹിന്ദി)
ജഗ്ഗാ ജാസൂസ് (ഹിന്ദി)
മിഷൻ മംഗൾ (ഹിന്ദി)
അന്ന്യൻ (തമിഴ്)
സഞ്ജു (ഹിന്ദി)
തമാശ (ഹിന്ദി)
ഉഗ്രം (കന്നഡ)
രാമലീല (ഹിന്ദി)
വല്യേട്ടൻ (മലയാളം)
വേട്ടയാട് വിളയാട് (തമിഴ്)
ഓട്ടോഗ്രാഫ് (തമിഴ്)
കാട്ര് വെളിയിടൈ (തമിഴ്)
ബദ്രിനാഥ് (തെലുങ്ക്)
ഇന്ത്യൻ സിനിമയുടെ നക്ഷത്രനഭസ്സിൽ ഇന്ന് തന്റേതായൊരിടം ഉറപ്പിച്ച രവി വർമന് പറയാനുള്ള കഥ,പക്ഷേ ആരെയും അമ്പരപ്പെടുത്തുന്ന ഒന്നാണ്..അയാൾ കടന്നുവന്ന വഴി ആരെയും അത്ഭുതപ്പെടുത്തുന്നതും
കാരണം..
അയാൾക്ക് പറയാനുള്ള കഥ ഇന്ത്യൻ സിനിമയിൽ മറ്റാർക്കും പറയാനില്ലാത്ത..ഹൃദയഭേദകമാം വിധമുള്ള ഒന്നാണ്
ഒരു മനുഷ്യന് ഇത്രത്തോളം Inspiring ആയൊരു Survival സാധ്യമാണോ എന്ന ചോദ്യത്തിന് തന്റെ 47ആം വയസ്സിൽ ചിരിച്ചു കൊണ്ട് അയാൾ മറുപടി പറയുന്നത് സ്വന്തം ജീവിതം നമുക്ക് മുന്നിൽ പാടേ സമർപ്പിച്ചു കൊണ്ടാണ്
അതിൽ..
അയാളുടെ തിരിച്ചറിവുകൾ കാണാം...
പൊരുതാനുറച്ച അയാളുടെ നിശ്ചയദാർഢ്യം കാണാം...
തോറ്റു കൊടുക്കാൻ ഒരുക്കമല്ലാത്ത അയാളുടെ ഉരുക്കുമനസ്സ് കാണാം...