13/09/2022
ഫാ.ഡോ. ഒ. തോമസ്
അന്തരിച്ചു
ചേപ്പാട്: മലങ്കര ഓര്‍ത്തഡോക്സ് സഭാ മുന്‍ വൈദിക ട്രസ്റ്റിയും ഓര്‍ത്തഡോക്സ് സെമിനാരി മുന്‍ പ്രിന്‍സിപ്പാളും സണ്ഡേസ്കൂള് അസോസിയേഷന് മുന്‍ ഡയറക്ടര്‍ ജനറലുമായ കീരിക്കാട്, രാമപുരം, ഊടത്തില്‍ ഫാ. ഡോ. ഒ. തോമസ് (68) അന്തരിച്ചു.
സംസ്കാര ശുശ്രൂഷയുടെ മൂന്നാം ക്രമം നാളെ (14 സെപ്റ്റംബര്‍ 2022) 12.30-ന് പരുമല ആശുപത്രി ചാപ്പലില്‍ പ.ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കും. 2.30-ന് മാവേലിക്കര സെന്റ് പോള്‍സ് മിഷന് സെന്ററിലും 3.30-ന് ഹരിപ്പാട് സെന്റ് തോമസ് മിഷന് സെന്ററിലും പൊതുദര്‍ശനത്തിന് വെച്ചശേഷം 4.30-ന് രാമപുരം ഊടത്തില്‍ ഭവനത്തില്‍ കൊണ്ടുവരും.
സംസ്കാരത്തിന്റെ സമാപന ശുശ്രൂഷകള്‍ 15-ന് വ്യാഴാഴ്ച രാവിലെ 8.30-ന് ഭവനത്തിലും തുടര്‍ന്ന് 11-ന് ചേപ്പാട് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലും നടത്തും.
കേരളാ സര്‍വ്വകലാശാലയില്‍ നിന്നും സോഷ്യോളജിയില്‍ എം. എ.യും, സെറാമ്പൂര്‍ സര്‍വ്വകലാശാലയില്‍ നിന്നു ബി.ഡി.യും, പാസ്റ്ററല്‍ കൗണ്‍സലിംഗില്‍ എം.ടി.എച്ചും, വെല്ലൂര്‍ ക്രിസ്ത്യന്‍ കൗണ്‍സലിംഗ് സെന്ററില്‍ നിന്നും കൗണ്‍സലിംഗില്‍ ഡിപ്ലോമയും, ലണ്ടന്‍ ഹിത്രോപ്പ് കോളേജില്‍ നിന്നും മനഃശാസ്ത്രത്തില്‍ ബിരുദാനന്തര ഡിപ്ലോമയും നേടി. സെറാമ്പൂര്‍ സര്‍വ്വകലാശാലയില്‍ നിന്ന് കൗണ്‍സിലിംഗില്‍ ഡോക്ടറേറ്റും കരസ്ഥമാക്കി.
സെന്റ് പോള്‍സ് മിഷന് ട്രെയിനിംഗ് സെന്റര്‍ പ്രിന്‍സിപ്പാള്‍, ഓര്‍ത്തഡോക്സ് യുവജനപ്രസ്ഥാനം ജനറല്‍ സെക്രട്ടറി, ഓര്‍ത്തഡോക്സ് സിറിയന്‍ സണ്ഡേസ്കൂള് അസോസിയേഷന് ഡയറക്ടര്‍ ജനറല്‍, ഓര്‍ത്തഡോക്സ് വൈദിക സെമിനാരി പ്രത്യാശാ കൗണ്‍സലിംഗ് സെന്റര്‍ ഡയറക്ടര്‍, പരുമല കൗണ്‍സലിംഗ് സെന്റര്‍ ഡയറക്ടര്‍, സ്നേഹലോകം, ദൂതന് മാസികകളുടെ ചീഫ് എഡിറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
മലങ്കര ഓർത്തഡോക്സ് സഭയുടെ
നിരണം, മാവേലിക്കര ഭദ്രാസനങ്ങളിലെ വിവിധ ഇടവകകളിൽ വികാരിയും പ്രസിദ്ധ വാഗ്മിയും ചിന്തകനും കൗണ്‍സിലറും ഗ്രന്ഥകാരനുമായിരുന്നു.
ജീവിതപാതയില്, ഭൂമിയില്‍ പറുദീസ, അവര്‍ ഒന്നാകുന്നു, മനസ്സും ജീവിതവും, ഇടയലേഖനങ്ങള്‍ ഒരു വ്യാഖ്യാനം, കൈവിളക്ക്, ജീവചരിത്രങ്ങള്‍: പരുമല തിരുമേനി, വട്ടശ്ശേരില്‍ തിരുമേനി, ക്രിസ്തുദര്‍ശനവും ജനകീയ ആത്മീയതയും എന്നിവയാണ് പ്രധാന ഗ്രന്ഥങ്ങള്‍.
മാവേലിക്കര പടിഞ്ഞാറേ തലയ്ക്കല്‍ എലിസബത്ത് തോമസാണ് സഹധര്‍മ്മിണി.
മക്കള്‍: അരുണ്‍ തോമസ് ഉമ്മന്‍ (ടെക്നോപാര്‍ക്ക്, തിരുവനന്തപുരം), അനില എല്‍സാ തോമസ് (ഗ്രോയിന്‍ സ്റ്റാര്‍സ്, എറണാകുളം), അനിഷ സൂസന് തോമസ് (മുതുകുളം)
മരുമക്കള്‍: ടീമാ മേരി അരുണ്‍ (ഇ ആന്‍ഡ് വൈ, ടെക്നോപാര്‍ക്ക്, തിരുവനന്തപുരം), ഫാ. ഡോ. തോമസ് ജോര്‍ജ് (വികാരി, സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളി, പൂയപ്പള്ളി), റെജോ ജോസഫ് വര്‍ഗ്ഗീസ് (ബംഗ്ലാവില്‍, മുതുകുളം)
കൊച്ചുമക്കള്‍: അനന് തോമസ് ഉമ്മന്‍, അല്മാ എലിസബത്ത് അരുണ്‍, അഹറോന് ജോര്‍ജ് തോമസ്, ആശേര്‍ ജോസഫ് റെജോ, എയിഡന് ജോസഫ് റെജോ