CPIM Kerala Fans

  • Home
  • CPIM Kerala Fans

CPIM Kerala Fans Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPIM Kerala Fans, Video Creator, .

16/09/2022

ഗവർണർക്കുള്ളത് പിണറായി ആവശ്യത്തിന് കൊടുത്തിട്ടുണ്ട്. Pinarayi Vinayan and Governor fight

11/09/2022

എന്തിനൊവേണ്ടി തിളക്കുന്നചാമക്കാല, കോൺഗ്രസ് സംസ്കാരം...

കേരളത്തിൽ ഡിജിറ്റൽ വിഭജനം ഇല്ലാതാക്കാനും മിതമായ നിരക്കിൽ അതിവേഗ ഇന്റർനെറ്റ്‌ കണക്ടിവിറ്റി ഉറപ്പുവരുത്താനും എൽഡിഎഫ് സർക്ക...
08/09/2022

കേരളത്തിൽ ഡിജിറ്റൽ വിഭജനം ഇല്ലാതാക്കാനും മിതമായ നിരക്കിൽ അതിവേഗ ഇന്റർനെറ്റ്‌ കണക്ടിവിറ്റി ഉറപ്പുവരുത്താനും എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച കെ–ഫോൺ (കേരള ഫൈബർ ഒപ്റ്റിക്‌ നെറ്റ്‌വർക്‌) ഉദ്ഘാടനത്തിന്‌ സജ്ജമായി. ‘ഒരു നിയോജകമണ്ഡലത്തിൽ നൂറ്‌ പാവപ്പെട്ട വീട്‌’ പദ്ധതിയിൽ 4000 കുടുംബത്തിന്‌ ഇപ്പോൾ കണക്‌ഷൻ നൽകും. ആകെ 14,000 വീട്ടിലാണ്‌ എത്തുക. അർഹരായ കുടുംബങ്ങളുടെ പട്ടിക സെപ്റ്റംബർ 20നു മുമ്പ്‌ തദ്ദേശ സ്ഥാപനങ്ങൾ കെ–ഫോണിന്‌ കൈമാറും.

സർക്കാർ ഓഫീസുകളിൽ ഇൻസ്റ്റലേഷൻ നേരത്തേ കഴിഞ്ഞിരുന്നു. 8000 ഓഫീസിൽ കണക്‌ഷൻ നടപടികളുമായി. ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ കാറ്റഗറി വൺ ലൈസൻസും ഇന്റർനെറ്റ്‌ സർവീസ്‌ പ്രൊവൈഡിങ്‌ ലൈസൻസും പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുവദിച്ചു. പദ്ധതിയുടെ 83 ശതമാനം നിർമാണം പൂർത്തിയായതായി മുഖ്യമന്ത്രി സ. പിണറായി വിജയൻ നേരത്തേ തന്നെ അറിയിച്ചിരുന്നു. ധനസമ്പാദനം സംബന്ധിച്ചും സേവനം ലഭ്യമാക്കാനുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും രൂപീകരിക്കാനും സെക്രട്ടറിതല സമിതി രൂപീകരിച്ചിട്ടുണ്ട്. പദ്ധതിക്ക്‌ 476.41 കോടി രൂപയാണ് ചെലവഴിച്ചത്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് നേതൃത്വം നൽകുന്ന കൺസോർഷ്യത്തിനാണ്‌ കെ-ഫോണിന്റെ നടത്തിപ്പുചുമതല.

കേരളത്തിന്റെ സ്വപ്നപദ്ധതി പൂർത്തിയാകുന്നതോടെ പിന്നാക്കം നിൽക്കുന്ന 20 ലക്ഷം വീട്ടിലും 30,000 സർക്കാർ ഓഫീസിലും മികച്ച ഇന്റർനെറ്റ് കണക്ടിവിറ്റി ലഭിക്കും. ഇതോടെ ഡിജിറ്റൽ സൗകര്യങ്ങളുടെ കാര്യത്തിൽ കേരളം രാജ്യത്ത് ഏറ്റവും മികച്ച സംസ്ഥാനമാകും. 8551 കിലോമീറ്റർ അടിസ്ഥാന കേബിളും 26,410 കിലോമീറ്റർ കണക്‌ഷൻ കേബിളുകളുമാണ്‌ കെ-ഫോണിനായി സ്ഥാപിച്ചത്‌.

മാധ്യമങ്ങൾ പറയുന്നതാണ്‌ ആത്യന്തിക സത്യമെന്ന്‌ ഇന്നാരും കരുതുന്നില്ല. സത്യം പറഞ്ഞാൽ അംഗീകരിക്കും. ബോധപൂർവം കള്ളം പ്രചരിപ്...
08/09/2022

മാധ്യമങ്ങൾ പറയുന്നതാണ്‌ ആത്യന്തിക സത്യമെന്ന്‌ ഇന്നാരും കരുതുന്നില്ല. സത്യം പറഞ്ഞാൽ അംഗീകരിക്കും. ബോധപൂർവം കള്ളം പ്രചരിപ്പിച്ചാൽ ആ മാധ്യമത്തെ ജനങ്ങൾ വെറുക്കും. അതിന്‌ ഒട്ടേറെ ഉദാഹരണമുണ്ടെന്നത്‌ മാധ്യമങ്ങൾ ഓർത്തുവയ്‌ക്കണം. വാർത്തകളേക്കാളുപരി വ്യക്തികളിലേക്കും, വിഷയങ്ങളേക്കാൾ വിവാദങ്ങളിലേക്കും, വിചാരങ്ങളേക്കാൾ വികാരങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചതാണ്‌ മാധ്യമങ്ങളുടെ വിശ്വാസ്യത കുറയാനുള്ള അടിസ്ഥാന കാരണം. വിവരങ്ങളറിയാൻ അവരുടേതായ മാർഗം തേടിപ്പിടിക്കുന്ന അവസ്ഥ കേരളത്തിൽ ഉയർന്നുവരുന്നു.
പത്രം, ചാനൽ, എഫ്‌എം സ്‌റ്റേഷൻ ഗണങ്ങളിലായി 124 മാധ്യമസ്ഥാപനത്തിന്‌ കേരളത്തിൽ പ്രാതിനിധ്യമുണ്ട്‌. ഇതിനുപുറമേ സമൂഹമാധ്യമ സാധ്യതകൾ പ്രയോജനപ്പെടുത്തി മറ്റു സംരംഭങ്ങളുമുണ്ട്. അപ്പോഴും ഒന്നുപോലും അന്താരാഷ്ട്രതലത്തിൽ ഏറ്റവും മികച്ചതെന്ന ഖ്യാതി നേടിയിട്ടില്ല. നമ്മുടെ മാധ്യമപ്രവർത്തകരും ലോക ശ്രദ്ധയാകർഷിക്കുന്ന ഇടപെടലുകൾ നടത്തിയിട്ടില്ല. ഇത്‌ എന്തുകൊണ്ടെന്ന്‌ വിലയിരുത്തണം.

സ. പിണറായി വിജയൻ
മുഖ്യമന്ത്രി

08/09/2022

Address


Website

Alerts

Be the first to know and let us send you an email when CPIM Kerala Fans posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share