Peringome news

  • Home
  • Peringome news

Peringome news പെരിങ്ങോത്തെ വാർത്തകൾ വിശേഷങ്ങൾ നിങ?

പെരിങ്ങോത്ത് പ്രകാശം പരക്കും.*പെരിങ്ങോം ന്യൂസ്* വാർത്തകൾ വാട്സ് ആപ്പിലൂടെ    വേഗത്തിലറിയാൻ ഈ ലിങ്കിലൂടെ പ്രവേശിക്കുകhttp...
22/02/2021

പെരിങ്ങോത്ത് പ്രകാശം പരക്കും.

*പെരിങ്ങോം ന്യൂസ്* വാർത്തകൾ വാട്സ് ആപ്പിലൂടെ വേഗത്തിലറിയാൻ ഈ ലിങ്കിലൂടെ പ്രവേശിക്കുക

https://chat.whatsapp.com/KHTSuAoC2Ss2OTANEvV6uB

സി കൃഷ്ണൻ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 3 ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 6.30 മുതൽ നടക്കും. പെരിങ്ങോം താലൂക്ക് ആശുപത്രി കോമ്പൗണ്ട്, പൊന്നമ്പാറ ജംഗ്ഷൻ, പാടിയോട്ടുചാൽ ബസ്റ്റാന്റ് എന്നിവിടങ്ങളിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളാണ് ഇന്ന് മുതൽ പ്രകാശം പരത്തുക. ഇതിന് പുറമെ ഞെക്ലി, തട്ടുമ്മൽ, പാടിയോട്ടുചാൽ മേലെ ബസാർ എന്നിവിടങ്ങളിലും ഹൈമാസ്റ്റ് സ്ഥാപിക്കാൻ സി കൃഷ്ണൻ എം എൽ എ ഫണ്ട് അനുവദിച്ചിട്ടുണ്ട്.

ഉദ്ഘാടന മാമാങ്കത്തിന് ഒരുങ്ങി പെരിങ്ങോംപെരിങ്ങോം ന്യൂസ് വാർത്തകൾ വാട്സ് ആപ്പിലൂടെ    വേഗത്തിലറിയാൻ ഈ ലിങ്കിലൂടെ പ്രവേശിക...
05/02/2021

ഉദ്ഘാടന മാമാങ്കത്തിന് ഒരുങ്ങി പെരിങ്ങോം

പെരിങ്ങോം ന്യൂസ് വാർത്തകൾ വാട്സ് ആപ്പിലൂടെ വേഗത്തിലറിയാൻ ഈ ലിങ്കിലൂടെ പ്രവേശിക്കുക

https://chat.whatsapp.com/I4G9Zil4CFzEvduQnNXDVk

പെരിങ്ങോം – വയക്കര ഗ്രാമപഞ്ചായത്തിൽ വരുന്ന ഒരാഴ്ചക്കിടെ നടക്കാൻ പോകുന്നത് നിരവധി പദ്ധതികളുടെ ഉദ്ഘാടനങ്ങൾ. പെരിങ്ങോം ഗവണ്മെന്റ് കോളേജ്, പെരിങ്ങോം ഗവ. ഐ ടി ഐ, പെരിങ്ങോം ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ, പെരിങ്ങോം ഫയർ സ്റ്റേഷൻ, മടക്കാം പൊയിൽ അംബേദ്കർ കോളനി, പോത്താംകണ്ടം ഗവ. യു പി സ്കൂൾ ഓഡിറ്റോറിയം, വയക്കര ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ലാബ് തുടങ്ങീ 7 പദ്ധതികളുടെ ഉദ്ഘാടനമാണ് വരും ദിവസങ്ങളിൽ നടക്കുക. 7 പദ്ധതികളിൽ 6 ഉം പ്രവർത്തി പൂർത്തിയായി നാടിന് സമർപ്പിക്കുന്ന ചടങ്ങാണ്. ഏറെക്കാലത്തെ ആവശ്യമായിരുന്ന പെരിങ്ങോം ഫയർസ്റ്റേഷന് സ്വന്തമായി നിർമ്മിക്കുന്ന ഫയർ സ്റ്റേഷന്റെ നിർമ്മാണ പ്രവർത്തി ഉദ്ഘാടനമൊഴികെ മറ്റുള്ളതെല്ലാം പൂർത്തിയായി. കോടിക്കണക്കിന് രൂപയുടെ ഫണ്ടാണ് സംസ്ഥാന സർക്കാർ ഈ പദ്ധതികൾക്ക് വേണ്ടി ചിലവഴിച്ചിട്ടുള്ളത്. ഈ പദ്ധതികൾ യാഥാർത്ഥ്യമാക്കുന്നതിനു അഹോരാത്രം യജ്ഞിച്ച സി കൃഷ്ണൻ എം എൽ എ യുടെ പ്രവർത്തനം ഈ നാടിന്റെ മുഖം തന്നെ മാറ്റിയിട്ടുണ്ട്. ഒരു കിലോമീറ്റർ ചുറ്റളവിലാണ് പെരിങ്ങോം ഗവ. കോളേജും, ഐ ടി ഐ യും, റസിഡൻഷ്യൽ സ്കൂളും പ്രവർത്തി പൂർത്തിയായി ഉദ്ഘാടനത്തിന് തയ്യാറായി നിൽക്കുന്നത്. അതിനോട് ചേർന്നാണ് പെരിങ്ങോം ഫയർ സ്റ്റേഷനും വരുന്നത്. പെരിങ്ങോം – കരിന്തടം പ്രദേശം ഒരു എഡുക്കേഷണൽ ഹബ് ആയി ഇതോടെ മാറും. മുഖ്യമന്ത്രി ഉൾപ്പെടെ വിവിധ മന്ത്രിമാർ ഓൺ ലൈൻ ആയും അല്ലാതെയും ഈ പദ്ധതികൾ വരുന്ന ആഴ്ചയിൽ ഉദ്ഘാടനം ചെയ്യും.

⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔

*PERINGOM NEWS*

🟡🔵🟢🟣🟡🔵🟢🟣🟡🔵🟢🟣

Address


Website

Alerts

Be the first to know and let us send you an email when Peringome news posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share