02/01/2024
സംസാരവുമായി ബന്ധപ്പെട്ട വിശുദ്ധ ഖുർആനിന്റെ നിയമങ്ങൾ.
1 . നേരായ കാര്യങ്ങൾ മാത്രം സംസാരിക്കുക. (ഖുർആൻ 33 :70 )
2. ആളുകളിൽ നിന്ന് മുഖം തിരിച്ചു സംസാരിക്കരുത്. (ഖുർആൻ 31 :18)
3. ഒച്ചയിട്ടു സംസാരിക്കാതിരിക്കുക.(ഖുർആൻ 31 :19)
4. പറയുന്നത് സത്യമായിരിക്കുക.(ഖുർആൻ 9 :119 )
5. കേട്ടുകേൾവി പ്രചരിപ്പിക്കരുത്. സത്യമാണെന്നു ഉറപ്പിക്കുന്നത് വരെ.(ഖുർആൻ 49 :6)
6. സംസാരത്തിൽ പരദൂഷണം, പരിഹാസം തുടങ്ങിയവ ഉണ്ടാകരുത്.(ഖുർആൻ 49 :11,12)
7. ചീത്ത പേരുകൾ വിളിയ്ക്കരുത്.(ഖുർആൻ 49 :11)
8. മാതാപിതാക്കളോടാണ് സംസാരിക്കുന്നതെങ്കിൽ 'ഛെ' എന്ന വാക്കു പോലും പറയരുത് .(ഖുർആൻ 17 :23)
9. സ്ത്രീകൾ അന്യപുരുഷന്മോരോട് സംസാരിക്കുമ്പോൾ, അനുനയ സ്വരത്തിൽ സംസാരിക്കരുത്.മാന്യമായ വാക്ക് പറയുക.(ഖുർആൻ 33 :32)
10. പ്രവർത്തിക്കാത്തത് പറയരുത്.(ഖുർആൻ 61 :2)
11. സ്വന്തത്തെ മറന്നു കൊണ്ട് അന്യരെ ഉപദേശിയ്ക്കരുത്. (ഖുർആൻ 2 :44)
مَا يَلْفِظُ مِنْ قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌ
അവന്‍ ഒരു വാക്ക് പോലും ഉച്ചരിക്കുന്നില്ല, അവന്‍റെ അടുത്ത് (അത് രേഖപ്പെടുത്തുവാൻ) തയ്യാറായി നിൽക്കുന്ന നിരീക്ഷകനില്ലാതെ.( ഖുർആൻ 50 :18)