26/10/2020
ഇംഗ്ലീഷ് ഫിലോസഫറായ വില്യം ഗോഡ്വിൻ്റെ ഒരു പ്രശസ്തമായ വാക്യമുണ്ട് "നിങ്ങൾക്ക് കഴിവുണ്ടെങ്കിൽ എത്ര കാലം കഴിഞ്ഞാലും അവസരങ്ങൾ നിങ്ങളെ തേടിയെത്തിയിരിക്കും'
വർഷങ്ങൾക്കിപ്പുറം ഇങ്ങ് നമ്മുടെ മലയാളത്തിൽ റിലീസായ ബെസ്റ്റ് ആക്ടർ എന്ന സിനിമയിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിനോട് ഒരു സംവിധായകൻ പറയുന്നതും ഇങ്ങനെയാണ്.
"നിങ്ങൾക്ക് കഴിവുകളുണ്ടെങ്കിൽ ആർക്കും നിങ്ങളെ തടയുവാനാവില്ല, അവസരങ്ങൾ നിങ്ങളെ തിരഞ്ഞെത്തിയിരിക്കും''
തിടനാട് പഞ്ചായത്തിലെ വാരിയാനിക്കാട് സ്വദേശിയായ ഷെറിൻ ജോബി എന്ന വീട്ടമ്മയെ സംബന്ധിച്ചിടത്തോളം ഇത് സത്യമായിരിക്കുകയാണ്. ഫേസ്ബുക്കിൽ കോറിയിട്ട കവിതാ ശകലങ്ങളും പ്രാർത്ഥനകളും കാവ്യാത്മകതയുടെ പുതുമഴ പൊഴിയിച്ച് സംഗീത പ്രേമികളുടെ മനസുകൾ കീഴടക്കിയപ്പോൾ അവസരങ്ങളുടെ വീഥി തുറന്ന് സംഗീത ആൽബം നിർമ്മാതാക്കൾ. ദൈവാനുഗ്രഹം വഴിഞ്ഞൊഴുകുന്ന മനോഹര ഗീതങ്ങൾ കേൾക്കുമ്പോൾ ഒരു കൊച്ചുഗ്രാമത്തിൽ വസിക്കുന്ന ഒരു വീട്ടമ്മയുടെ തൂലികയിൽ പിറന്നതാണ് ഈ ഗാനങ്ങൾ എന്ന അമ്പരപ്പ്.
ആവണിപ്പുലരികളെ കുടപിടിച്ചാനയച്ച് ഷെറിൻ ജോബി രചിച്ച ഓണക്കാല കവിതകളും ശ്രോതാക്കളെ ഭക്തിയുടെ പരകോടിയിലെത്തിക്കുന്ന ഭക്തിഗാനങ്ങളും സംഗീത പ്രേമികൾ ഏറ്റെടുത്തു കഴിഞ്ഞു. അവസരങ്ങൾ ലഭിച്ചാൽ മലയാള സിനിമാ സംഗീത ലോകത്തിന് തനതായ കാവ്യാത്മകത പകരുവാൻ ഷെറിൻ ജോബിക്ക് കഴിയുമെന്നാണ് എല്ലാ പിന്തുണയും നൽകുന്ന സുഹൃത്തുക്കൾ പറയുന്നത്.
ലോക് ഡൗൺ കാലത്ത് Plus Two കാലയളവിലെഴുതിയ ചില കവിതകൾ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തതോടെ ക്രിസ്ത്യൻ ഡിവോഷണൽ രംഗത്തെ പ്രശസ്ത സംഗീത സംവിധായകർ വിളിക്കുകയായിരുന്നു.
ആദ്യം പുറത്തിറങ്ങിയ ഗാനം AIMA classic banner ൽ കുരിശിൻ ചുവട്ടിലെ സഹന പുത്രി എന്ന ആൽബത്തിലെ വി.അൽഫോൻസാമ്മയുടെ ഗാനമായിരുന്നു
പിന്നീട് റ്റിബി മാരിപ്പുറത്ത് സംവിധാനം ചെയ്ത് പ്രശസ്ത ഗായിക അന്ന ബേബി പാടിയ 'അമ്മേ മാതാവേ എന്ന ഗാനം .
ഓണപ്പുലരി എന്ന കവിതയും തിരുവോണ ദിവസം റിലീസ് ചെയ്തിരുന്നു. കവിത ആലപിച്ചത് സംഗീത അധ്യാപികയായ ബിൻസി ബിനോയി ആണ്.ഉടൻ റിലീസ് ആകാൻ പോകുന്നത് Aima classicനു വേണ്ടി ഒരു ഗാനം, Bibin heavenly music ചെയ്യുന്ന ഒരു ഗാനം എന്നിവയാണ്.
ഷോർട്ട് ഫിലിമുകൾക്ക് വേണ്ടിയും നിരവധി പേർഗാനങ്ങൾ ആവശ്യപ്പെട്ട് ഷെറിനെ സമീപിച്ചിട്ടുണ്ട്.
ഒരുപാട് കവിതകളും ഇതിനോടകം എഴുതിക്കഴിഞ്ഞു.
ഭാവിയിൽ തിടനാട് പഞ്ചായത്തിൻ്റെ മാത്രമല്ല മലയാളത്തിൻ്റെ അഭിമാനമാകുവാനും മലയാള സംഗീത ലോകത്തിന് നല്ല നല്ല ഗാനങ്ങൾ സംഭാവന നൽകുന്നതിനും ഷെറിന് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പിണ്ണാക്കനാട് പ്ലാത്തോട്ടത്തിൽ ജോബിയാണ് ഷെറിൻ്റെ ഭർത്താവ് .ചെമ്മലമറ്റം LFHS വിദ്യാർത്ഥിയായ ഷാരോൺ മകൻ.
share