Voice of kakkanad

  • Home
  • Voice of kakkanad

Voice of kakkanad Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Voice of kakkanad, News & Media Website, .

27/06/2021

നിങ്ങൾ ഒറ്റയ്ക്കല്ല ; ഞങ്ങളുണ്ട്' പദ്ധതിയുമായി നായരമ്പലം സർവ്വീസ് സഹകരണ ബാങ്ക്

എറണാകുളം : കോവിഡ് സാഹചര്യത്തിൽ നായരമ്പലം വില്ലേജിലെ വില്ലേജിലെ വിദ്യാഭ്യസ സ്ഥാപങ്ങൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ മൊബൈൽ ഫോണുകൾ നൽകുന്നതിനായി 'നിങ്ങൾ ഒറ്റയ്ക്കല്ല ; ഞങ്ങളുണ്ട്' പദ്ധതിയുമായി നായരമ്പലം സർവ്വീസ് സഹകരണ ബാങ്ക്. വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണികൃഷ്ണൻ മൊബൈൽ ഫോണുകളുടെ വിതരണ ഉദ്ഘാടനം നടത്തി. കോവിഡ് സാഹചര്യം നേരിടുന്നതിനു ആവിഷ്‌കരിച്ച ചലഞ്ചുകളിൽ വൈപ്പിൻ നിയോജക മണ്ഡലത്തിലെ സഹകരണ സ്ഥാപനങ്ങൾ സ്‌തുത്യർഹമായ സേവനമാണ് നടത്തിയത് . വാക്‌സിൻ ചലഞ്ചിലേക്ക് മികച്ച സംഭാവനകൾ നൽകിയും ഡിജിറ്റൽ പഠനത്തിനു മൊബൈൽഫോണുകളും കമ്പ്യൂട്ടറുകളും ലഭ്യമാക്കിയും മാതൃകാപരമായ സേവനങ്ങളാണ് സഹകരണ സ്ഥാപനങ്ങൾ കാഴ്ചവെച്ചതെന്നും എംഎൽഎ പറഞ്ഞു.

മംഗല്ല്യ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡൻ്റ് പി കെ.രാജീവ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ ജെ ഫ്രാൻസിസ്, സ്റ്റാഫ് പ്രതിനിധി എം പി ശ്യാംകുമാർ എന്നിവർ സംസാരിച്ചു. ബോർഡ് അംഗങ്ങളായ എം പി സുമോദ്, എൻ എസ് സുഭാഷ് കുമാർ ,ഷൈല ബാബു, കല ബാബുരാജ്, എ ജി ജോസഫ്, ആശ ആശോകൻ, പി എസ് ജയൻ എന്നിവരും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു

# Flash News Channel

10/06/2021

കാക്കനാട്ടെ കുളങ്ങൾ
ഇനി തെളിനീർ തടാകം

തൃക്കാക്കര: തൃക്കാക്കര നഗരസഭാ പരിധിയിൽ മാലിന്യം നിറഞ്ഞു കാടു കയറി കിടക്കുന്ന പൊതുകുളങ്ങൾ തെളിനീർ തടാകങ്ങളാക്കുന്ന പദ്ധതിക്കു തുടക്കമായി.
ആദ്യ ഘട്ടത്തിൽ 3 പൊതുകുളങ്ങ ളാണ് നവീകരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം പടമുകൾ സാറ്റലൈറ്റ്‌ ടൗൺഷിപ്പിനു സമീപത്തെ പൊതു കുളത്തിൽ നഗരസഭാ സ്ഥിരം സമിതി ചെയർമാൻ നൗഷാദ് പല്ലച്ചി നിർവഹിച്ചു. ഈ കുളത്തിന്റെ നവീകരണം പൂർത്തിയായാലുടൻ എൻജിഒ ക്വാർട്ടേഴ്സ്, കലക്ടറേറ്റ് പരിസരങ്ങളിലെ ഓരോ കുളങ്ങൾ കൂടി നവീകരിക്കും. ഹരിത കേരളം പദ്ധതിയോടനുബന്ധിച്ചു ചെറുകിട ജലസേചന വകുപ്പിന്റെ നേതൃത്വത്തിലാണു കുളം നവീകരിക്കുന്നത്. പരമ്പരാഗത ജല സ്രോതസുകളിലൂടെ മാത്രമേ വരും കാലങ്ങളിൽ വരൾച്ചയെ ഫലപ്രദമായി നേരിടാനാകൂവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു പദ്ധതിക്കു രൂപം നൽകിയത്.
പ്രാദേശികാടിസ്ഥാനത്തിൽ കുളങ്ങൾ ഉൾപ്പെടെയുള്ള ജലസ്രോതസുകൾ നവീകരിച്ചു നിലനിർത്തിയാൽ മഴ വെള്ള സംഭരണം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഇതു പ്രയോജനപ്പെടുത്താം. പൊതുകുളങ്ങളെയാണ് പ്രധാനമായും പദ്ധതിയിൽ ഉൾപ്പെടുത്തുന്നതെങ്കിലും പൊതു ഉപയോഗത്തിനു വിട്ടു കൊടുക്കാൻ തയ്യാറുള്ള സ്വകാര്യ കുളങ്ങളും ജന പങ്കാളിത്തത്തോടെ നവീകരിക്കുന്ന കാര്യം പരിഗണനയിലുണ്ട്. കുളങ്ങളും ചിറകളും തോടുകളും നിറ‍ഞ്ഞു കിടന്നാൽ കിണറുകളിലും മറ്റും ശുദ്ധജല ഉറവ കൂടുമെന്നാണ് വിലയിരുത്തൽ.

10/06/2021

# Flash News Live

ജില്ലാ കളക്ടർ എസ്. സുഹാസ് സിയാൽ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റു

എറണാകുളം :എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ് സിയാൽ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റു. താത്‌കാലിക ചുമതലയാണ് നൽകിയിട്ടുള്ളത്. മുൻ മാനേജിങ് ഡയറക്ടർ വി.ജെ. കുര്യൻ ജില്ലാ കളക്ടർ എസ്‌ സുഹാസിന് അധികാരം കൈമാറി. എയർപോർട്ട് ഡയറക്ടർ എ.സി.കെ. നായർ , എക്സിക്യൂട്ടീവ് ഡയറക്ടർമാരായ സജി കെ ജോർജ്, ടി ആർ ഗോപാലകൃഷ്ണൻ , ജനറൽ മാനേജർമാരായ സി ദിനേശ് കുമാർ, വി ജയരാജൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു .

09/06/2021

# Flash News Live

കൊറോണ കാലത്തെ തീവെട്ടി കൊളള
പെട്രോൾ, ഡീസൽ വില വർദ്ധനവിൽ പ്രതിക്ഷേധവുമായി എ.ഐ.വൈ.എഫ്

കൊച്ചി : പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിക്ഷേധിച്ച് എ.ഐ.വൈ.എഫ് തൃക്കാക്കര വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പടമുകൾ പെട്രോൾ പമ്പിന് മുൻപിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.പ്രതിഷേധ ധർണ എ.ഐ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡൻ്റ് പി.എ നവാസ് ഉദ്ഘാടനം ചെയ്തു.മൻസൂർ കണ്ടക്കൽ അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ അജിത് അരവിന്ദ്,നഗരസഭ കൗൺസിലർ കെ.എക്സ് സൈമൺ,നാസർ പനച്ചിക്കൽ ,ബാബു കൂത്തേടത്ത്,പി.ജി സജീവൻ,ജോളി ജോസഫ് എന്നിവർ സംസാരിച്ചു..

08/06/2021

# Flash News Live

കൊവിഡ് മരണം
ഇടപ്പളളി ടോൾ : എ .കെ .ജി റോഡിൽ ചൂരക്കൊട്ടായിൽ മോഹനൻ (76) നിര്യാതനായി. മരണത്തിന് ശേഷം നടത്തിയ പരിശോധനയിൽ കൊവിഡ് പോസിറ്റീവ് ആയിരുന്നു. കൊവിഡ് പ്രോട്രോക്കോൾ പാലിച്ച് കളമശ്ശേരി മുൻസിപ്പൽ ശ്മശാനത്തിൽ സംസ്കാരം നടത്തി . വാർഡ് കൗൺസിലർ കെ .ടി 'മനോജിന്റെ നേതൃത്വത്തിൽ പൊതുപ്രവർത്തകനായ മനു.സി. മോഹനൻ,സന്തോഷ്, നിഥിൻ വിലാസൻ എന്നിവർ ചേർന്ന് സംസ്കാരം നടത്തിയത് ഭാര്യ: ലളിത ,മക്കൾ: രാജേഷ് ,രൂപേഷ് ,ദീപേഷ് , ലതീഷ് , മരുമക്കൾ ;ജയലക്ഷ്മി ,രമിത, സൗമ്യ ,

pappai anywhere app install ചെയ്ത് ഓർഡർ ചെയ്യാൻ ലിങ്ക് ക്ലിക്ക് ചെയ്യു .👇( ഓഫർ ഈ മാസം 10 വരെ മാത്രം )https://pappai.page...
08/06/2021

pappai anywhere app install ചെയ്ത് ഓർഡർ ചെയ്യാൻ ലിങ്ക് ക്ലിക്ക് ചെയ്യു .👇
( ഓഫർ ഈ മാസം 10 വരെ മാത്രം )

https://pappai.page.link/TG78

07/06/2021
06/06/2021

# Flash News Live

വിദ്യാർഥികൾക്ക്
പുസ്തകങ്ങൾ വിതരണം ചെയ്തു

തൃക്കാക്കര:തൃക്കാക്കര നഗരസഭ 12 - ആം ഡിവിഷനിലിൽ നിർധനരായ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു.പുസ്തക വിതരണം പി.ടി തോമസ് എം.എൽ .എ നിർവഹിച്ചു.വാർഡ് കൗൺസിലർ വി.ഡി സുരേഷ് അദ്ധ്യക്ഷത വഹിച്ചു.തൃക്കാക്കര മുൻസിപ്പൽ ചെർപേഴ്സൺ അജിത തങ്കപ്പൻ മുഖ്യാതിഥിയായിരുന്നു.വർഡിലെ നൂറോളം കുട്ടികൾക്കാണ് പുസ്തക വിതരണം ചെയ്തത്.വാർഡ് പ്രസിഡന്റ്‌ മുഹമ്മദ്‌ ഖസിം, ബൂത്ത്‌ പ്രസിഡന്റ്‌ കവിരാജ്, സാദിഖ്, വിജീഷ് കൂടാതെ റസിഡൻ് അസോസിയേഷൻ ഭാരവാഹികൾ, സന്നദ്ധ പ്രവർത്തകർ എന്നിവരും പങ്കെടുത്തു.

*pappai anywhere app install ചെയ്ത് ഓർഡർ ചെയ്യാൻ ലിങ്ക് ക്ലിക്ക് ചെയ്യു .*👇  Avail 60% offer for your first Purchasehttp...
06/06/2021

*pappai anywhere app install ചെയ്ത് ഓർഡർ ചെയ്യാൻ ലിങ്ക് ക്ലിക്ക് ചെയ്യു .*👇 Avail 60% offer for your first Purchase

https://pappai.page.link/TG78

 # Flash News Live കൊച്ചി :പപ്പായ് ഉൽപ്പന്നങ്ങൾ  ഇനി  ഓർഡർ  ചെയ്താൽ വീട്ടിലെത്തും. 'Pappai Anywhere'  എന്ന ആപ്പാണ് ഇതിനാ...
05/06/2021

# Flash News Live

കൊച്ചി :പപ്പായ് ഉൽപ്പന്നങ്ങൾ ഇനി ഓർഡർ ചെയ്താൽ വീട്ടിലെത്തും. 'Pappai Anywhere' എന്ന ആപ്പാണ് ഇതിനായി കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഐസ്‌ക്രീംസ്,റെഡി ടു കുക്ക് ഫ്രോസൺ സ്‌നാക്‌സ്, ഫ്രോസൺ വെജിറ്റമ്പിൾ എല്ലാം തന്നെ ഈ ആപ്പ് വഴി നിങ്ങൾക്ക് ഓർഡർ ചെയ്യാവുന്നതാണ്.
കാക്കനാടിന്റെ എട്ട് കിലോമീറ്റർ ചുറ്റളവിൽ ഫ്രീ ഹോംഡെലിവറിയിലൂടെ നിങ്ങൾക്ക് ഉൽപന്നങ്ങൾ ലഭ്യമാകും.നിങ്ങളുടെ ആദ്യ പർച്ചേസിന് 60 ശതമാനം ഓഫറും ഇപ്പോൾ Pappai Anywhere നല്കുന്നുണ്ട്.

Pappai Anywhere app Install ചെയ്ത് ഓർഡർ ചെയ്യാൻ ലിങ്ക് ക്ലിക്ക് ചെയ്യു .👇

https://pappai.page.link/TG78

Pappai Anywhere app ന്റെ ബിസിനസ്സില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം ബന്ധപ്പെടുക :- 8593040051

02/06/2021

കഞ്ചാവ് ഇടപാട് വിവരം പൊലിസിൽ അറിയിച്ചെന്ന് ആരോപിച്ച് സി.പി.ഐ പ്രാദേശിക നേതാവിനെ ജാമ്യത്തിനിറങ്ങിയ പ്രതിയും മ.....

Address


Website

Alerts

Be the first to know and let us send you an email when Voice of kakkanad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share