Indian Orthodox Sabha-Media Wing

  • Home
  • Indian Orthodox Sabha-Media Wing

Indian Orthodox Sabha-Media Wing മലങ്കര ഓർത്തഡോക്സ്‌ സഭയുടെ ലോകം മുഴുവൻ ഉള്ള വിശ്വാസികൾക്കായി ഞങ്ങൾ സമർപ്പിക്കുന്നു

20/07/2024

ആ വചന നാദം നിലച്ചു...
മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ കോട്ടയം ഭദ്രാസനത്തിലെ സീനിയർ വൈദീകനായിരുന്ന ഗുരുരത്നം റവ ഫാ ഡോ.റ്റി ജെ ജോഷ്വ(97) കർത്താവിൽ നിദ്രപ്രാപിച്ചു.കോട്ടയം പഴയസെമിനാരിയിലെ സീനിയർ അദ്ധ്യാപകനായിരുന്നു.കുറിച്ചിയിലെ വസതിയിൽ വച്ചായിരുന്നു മരണം. മലങ്കര സഭയുടെ കൺവെൻഷൻ രംഗത്തെ പ്രഗൽഭ ആചാര്യ ശ്രേഷ്ഠനായിരുന്നു.
നിലവിൽ മലങ്കര സഭയുടെ വർക്കിംഗ് കമ്മിറ്റി അംഗമാണ് .പള്ളം സെന്റ് പോൾസ് ഓർത്തഡോക്സ്‌ പള്ളി ഇടവകാംഗമാണ് .
പത്തനംതിട്ട കോന്നി തെക്കിനേത്ത് ജോണിന്റെയും റേച്ചലിന്റെയും മകനായി 1929 ഫെബ്രുവരി 13ന് ജനനം. കോന്നിയിൽ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോട്ടയം സിഎംഎസ് കോളജിൽ ഇന്റർമീഡിയറ്റ് പഠനം, ആലുവ യുസി കോളജിൽ നിന്ന് ഇക്കണോമിക്‌സിൽ ബിഎ, കൊൽക്കത്ത ബിഷപ്സ് കോളജിൽ നിന്ന് ബിഡി, അമേരിക്കയിലെ യൂണിയൻ തിയോളജിക്കൽ സെമിനാരിയിൽ നിന്ന് എസ്ടിഎം ബിരുദം, ജറുസലമിലെ എക്യുമെനിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണപഠനം. 1956ൽ വൈദികൻ, 1954 മുതൽ 2017 വരെ കോട്ടയം ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിൽ അധ്യാപകൻ ആയിരുന്നു. പരിശുദ്ധ കാതോലിക്കാ ബാവ തിരുമേനിയുടെയും,അഭിവന്ദ്യരായ മെത്രാപ്പോലീത്തമാരുടെയും,വൈദികരുടെയും ഗുരു.
64 വർഷമായി ലോകത്തിന്റെ പല ഭാഗങ്ങളിൽ പ്രഭാഷണങ്ങൾ നടത്തുന്നു. 65 പുസ്തകങ്ങൾ ഇതിനോടകം പ്രസിദ്ധീകരിച്ചു. കൂടാതെഇന്നത്തെ ചിന്താവിഷയം പുസ്തകരൂപത്തിൽ 14 വാല്യങ്ങൾ.
പരേതയായ ഡോ മറിയാമ്മ ജോഷ്വാ കൊച്ചമ്മയാണ് ഭാര്യ.
അമേരിക്കയിൽ പ്രഫസറായ ഡോ. റോയി, ഗൈനക്കോളജിസ്‌റ്റ് ഡോ. രേണു എന്നിവരാണു മക്കൾ.
സംസ്‌കാരശുശ്രുഷ പിന്നീട്
https://qrgo.page.link/Pe76L
ആചാര്യേശ മശിഹ ! കൂദാ-ശകളർപ്പിച്ചോ-
രാചാര്യൻമാർകേകുക പുണ്യം-നാഥാ ! സ്തോത്രം
ആദരാഞ്ജലികൾ ;
ഇന്ത്യൻ ഓർത്തഡോക്സ്‌ സഭ മീഡിയ വിംഗ്

20/07/2024

പെരുമ്പാവൂർ നഗരസഭയുടെ ചെയർമാനായി ശ്രീ.പോൾ പത്തിക്കൽ തിരഞ്ഞെടുക്കപ്പെട്ടു.
മലങ്കര സഭയുടെ പെരുമ്പാവൂർ ബെഥെൽ സുലോക്കോ ഓർത്തഡോക്സ്‌ പള്ളി ഇടവകാംഗമാണ്.
അഭിനന്ദനങ്ങൾ;
ഇന്ത്യൻ ഓർത്തഡോക്സ്‌ സഭ മീഡിയ വിംഗ്

20/07/2024
20/07/2024

ഇസ്രായേലിന്റെ പ്രവാചകനിരയിലെ ആദ്യസാന്നിധ്യമായ ഏലീയാ പ്രവാചകൻ ദൈവസ്നേഹത്തെപ്രതി ജ്വലിച്ച ജീവിതം കൊണ്ടും സത്യദൈവത്തെ പ്രസാദിപ്പിച്ച ബലികൊണ്ടും ക്രിസ്തുവിന്റെ ബലിവഴികളിൽ മുന്നേ നടന്നവനാണ്.

https://qrgo.page.link/Pe76L

ഇസ്രായേലിന്റെ വടക്കന്‍ പ്രദേശം ഭരിച്ചിരുന്ന അഹാബ് എന്ന രാജാവിന്റെ കാലത്ത് ജീവിച്ചിരുന്ന ഏലീയാവ് എന്ന പ്രവാചകന്‍ ഇസ്രായേലിന്റെ ദൈവത്തെക്കുറിച്ച് രാജാവിനെ മനസ്സിലാക്കാന്‍ അപേക്ഷിച്ചു, അതിനായി ശ്രമിച്ചു. എന്നാല്‍ രാജാവ് ബാല്‍ എന്ന ദൈവത്തില്‍ വിശ്വസിച്ച്‌കൊണ്ട് ഏലീയാവിനെ ശ്രദ്ധിച്ചില്ല. ബാല്‍ കാനാന്‍ കാരുടെ ദൈവമായിരുന്നു. ഏലീയാവിന്റെ ജീവിതം സത്യ ദൈവത്തെ ആരാധിക്കേണ്ട കര്‍ത്തവ്യം ജനങ്ങളെ ബോധിപ്പിക്കുന്നതിനും വ്യാജ ദൈവത്തെ ആരാധിക്കരുതെന്നു മനസ്സിലാക്കിപ്പിക്കുന്നതിനു വേണ്ടിയും സമര്‍പ്പിച്ചതാണ്. ഏലീയാവ് ഒരു പ്രാര്‍ത്ഥന പുരുഷനായിരുന്നു. ഏലീയാവ് എന്ന പേരിനു എന്റെ ദൈവം യഹോവയാകുന്ന എന്നാണര്‍ത്ഥം.
തന്റെ പരസ്യജീവിതകാലത്തു “താൻ ആരെന്നാണ് ജനങ്ങൾ പറയുന്നത്?” എന്ന യേശുവിന്റെ ചോദ്യത്തിന് “ചിലർ സ്നാപകയോഹന്നാൻ എന്നും മറ്റു ചിലർ എലിയാ എന്നും” ഉള്ള ശിഷ്യരുടെ മറുപടിയിൽ, യേശുവിന്റെ ജീവിതം എത്രമാത്രം ഏലീയായെ ഓർമ്മപ്പെടുത്തി എന്നതിന് സാക്ഷ്യമാണ്.

https://qrgo.page.link/Pe76L

ദൈവസ്നേഹത്താൽ ജ്വലിച്ച ഏലീയായുടെ ജീവിതം സത്യദൈവത്തിലുള്ള വിശ്വാസത്തിന്റെയും സമർപ്പണത്തിന്റെയും നിദർശനമാണ്. ആഹാബ് രാജാവ് തിന്മയുടെ മൂർത്തീഭാവമായി മാറുകയും ബാൽദേവന് ബലിപീഠം നിർമ്മിക്കുകയും ചെയ്തപ്പോൾ ഏലീയ ദൈവത്തിന്റെ സ്വരമായി. നാബോത്തിന്റെ മുന്തിരിത്തോപ്പ് അന്യായമായി ആഹാബ് കൈവശപ്പെടുത്തിയപ്പോൾ ഏലീയാ നീതിയുടെ ഗർജ്ജിക്കുന്ന ശബ്ദമായി. കർത്താവിന്റെ ബലിപീഠങ്ങൾ തകർത്തവരോടുള്ള കോപം ആ തീക്ഷ്ണമതിയെ ജ്വലിപ്പിച്ചു.

https://qrgo.page.link/Pe76L

കർമ്മേൽ മലയിലെ ബലിക്കായി കർത്താവിന്റെ തകർന്നു കിടന്നിരുന്ന ബലിപീഠം കേടുപാടുകൾ നീക്കി സജ്ജമാക്കി. ബാൽദേവന്റെ നാന്നൂറ്റമ്പതും അശ്ശേരായുടെ നാന്നൂറും പ്രവാചകന്മാരെ ഒറ്റയ്ക്ക് നേരിട്ട് ഏലീയാ സത്യദൈവത്തിന്റെ ധീരപോരാളിയായി. ഏലീയായുടെ ദഹനബലി ദൈവസാന്നിധ്യത്തിന്റെ ശക്തമായ അടയാളമായി മാറി.

ഏലീയാ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പലപ്പോഴും ക്രിസ്തുവിലേക്കു വിരൽ ചൂണ്ടുന്നുണ്ട്. അനീതിക്കും അക്രമത്തിനും ചൂഷണത്തിനുമെതിരെയുള്ള ഏലീയായുടെ തീവ്രപ്രതികരണങ്ങൾ ക്രിസ്തുവിനെ പ്രതിധ്വനിപ്പിക്കുന്നു. “നിങ്ങൾ എത്ര നാൾ രണ്ടു വഞ്ചിയിൽ കാൽവയ്ക്കും” എന്ന ഏലീയായുടെ ചോദ്യത്തിന്റെ ധ്വനി തന്നെയല്ലേ “ദൈവത്തെയും മാമോനെയും ഒരുമിച്ചു സേവിക്കാൻ ആർക്കും സാധ്യമല്ല” എന്ന ക്രിസ്തുവചനങ്ങൾക്കുമുള്ളത്.

https://qrgo.page.link/Pe76L

സറേഫാത്തിലെ വിധവയുടെ മകനെ ജീവനിലേക്കു തിരിയേ കൊണ്ട് വരികയും അത്ഭുതകരമായി ആ ഭവനത്തിൽ അപ്പം വർധിപ്പിക്കുകയും ഭൂമിയിൽ മഴ പെയ്യിക്കുന്നതുവരെ അവരുടെ കലത്തിലെ മാവു തീർന്നുപോകാതെയും ഭരണിയിലെ എണ്ണ വറ്റിപ്പോകാതെയും ഇരുത്തുന്ന അത്ഭുതകരമായ സ്ഥിതിവിശേഷം സൃഷ്ടിക്കുകയും ചെയ്യുന്ന ഏലീയാ, മരിച്ചവരെ ഉയിർപ്പിക്കുകയും അപ്പം വർദ്ധിപ്പിക്കുകയും ചെയ്ത ക്രിസ്തുവിന്റെ മുന്നോർമ്മ തന്നെയാണ്.

സത്യ ദൈവത്തിന്റെ അത്ഭുത പ്രവര്‍ത്തികള്‍ ഏലീയാവ് അഹാബിന് കാണിച്ച് കൊടുത്തിട്ടും രാജാവ് വിശ്വസിക്കാന്‍ തയ്യാറായില്ല. ദൈവം അഹാബിന്റെ രാജ്യത്ത് വരള്‍ച്ച ഉണ്ടാകാന്‍ കല്‍പ്പിച്ചു. മഴ നിന്നു, ധാന്യവിളകള്‍ മുരടിച്ചു, മനുഷ്യരും മൃഗങ്ങളും കഷ്ടപ്പെട്ടു, ഇതില്‍ നിന്നും രക്ഷ നേടാന്‍ രാജാവ് കിണഞ്ഞ് ശ്രമിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല.
രാജാവിന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ദൈവം ഏലീയാവിലൂടെ അത്ഭുത പ്രവര്‍ത്തികള്‍ കാണിച്ചെങ്കിലും നിഷേധിയും ദുര്‍വാശിക്കാരനുമായ രാജാവ് അതൊന്നും കാണാനോ കേള്‍ക്കാനോ സമ്മതിച്ചില്ല. ക്ഷമാശീലനായ ദൈവം വേറൊരു അത്ഭുത പ്രവര്‍ത്തിയിലൂടെ സത്യ ദൈവത്തെ രാജാവിന് ബോധ്യപ്പെടുത്താന്‍ വേണ്ടി ഏലീയാവിനു അറിവ് നല്‍കി. ഏലീയാവ് രാജാവിനോട് പറഞ്ഞു : രാജാവേ ഞാന്‍ ഇതാ മഴയുടെ ശബ്ദം കേള്‍ക്കുന്നു.

https://qrgo.page.link/Pe76L

എന്നാല്‍ തെളിഞ്ഞ ആകാശം നോക്കി ചിരിച്ച്‌കൊണ്ട് രാജാവ് പറഞ്ഞു ആകാശം മൂന്ന് വര്‍ഷമായി എങ്ങനെയോ അങ്ങനെ തന്നെ. അഹാബ് തന്റെ അത്താഴത്തിനും ഏലീയാവ് തന്റെ പ്രാര്‍തഥനക്കായി പര്‍വ്വത മുകളിലേക്കും പോയി.

https://qrgo.page.link/Pe76L

ഏലീയാവും ഭൃത്യന്മാരും ദൈവത്തോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഇടക്കിടെ അവര്‍ ആകാശത്തേക്കു നോക്കി മഴയുടെ ലക്ഷണമുണ്ടോ എന്നാരാഞ്ഞിരുന്നു. ഏലീയാവ് അചഞ്ചലമായി തന്റെ പ്രാര്‍തഥന തുടര്‍ന്നു. എന്നാല്‍ ഭൃത്യന്മാര്‍ക്ക് സമയം വൈകും തോറും വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരുന്നു. അവര്‍ ചോദിച്ചു. ദൈവം തീര്‍ച്ചയായും മഴ പെയ്യിക്കുമോ? നിനക്കുറപ്പാണോ? പത്ത് കല്പനകളിലെ ആദ്യത്തെ കല്പനയായ ഞാനല്ലാതെ വേറെ ദൈവം നിനക്കുണ്ടാകരുതെന്ന കല്‍പ്പന ശിരസ്സാ വഹിച്ച വ്യക്തിയായിരുന്നു ഏലീയാവ്. അവന്‍ നന്മകള്‍ പ്രവര്‍ത്തിക്കുമെന്ന് പൂര്‍ണ്ണ വിശ്വാസമുണ്ടായിരുന്നു,ദൈവം തന്റെ പ്രാര്‍ത്ഥന കേള്‍ക്കുമെന്നുറുപ്പുണ്ടായിരുന്നു.ഏഴു തവണ അവന്‍ തന്റെ ഭൃത്യന്മാരെ ആകാശം നിരീക്ഷിക്കാന്‍ അയച്ചു. അവസാനം ഒരു ഭൃത്യന്‍ ആവേശത്തോടെ ആ കാഴ്ച്ച അറിയിച്ചു. ഒരു മനുഷ്യന്റെ കൈയുടെ വലുപ്പത്തില്‍ കാര്‍മേഘം ഉരുണ്ട് വരുന്നു. ഏലീയാവ് തന്റെ ഭൃത്യന്മാരോട് പറഞ്ഞു. പോയി അഹാബിനെ ഈ വിവരം അറിയിക്കുക. ഭൃത്യന്‍ ഈ വിവരവുമായി അഹാബിന്റെ അടുത്ത് ചെല്ലുന്നതിനു മുമ്പ് ആകാശം കറുത്തിരുണ്ട്, തണുത്ത കാറ്റ് വീശി, കനത്ത മഴ പെയ്യാന്‍ തുടങ്ങി. അഹാബ് ജസ്‌റീല്‍ എന്ന പട്ടണത്തിലേക്ക് കുതിരപ്പുറത്ത് യാത്രയായെങ്കിലും യഹോവ ഏലീയാവിനെ അവിടെ മുന്നേ എത്തിച്ചു. ഏലീയാവ് ഉച്ചത്തില്‍ ദൈവത്തോട് വിളിച്ച് പറഞ്ഞു. മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ നീ എന്നോട് ആവശ്യപ്പെട്ടു. പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കാന്‍ നീ ആവശ്യപ്പെട്ടു കാരണം നീ പ്രാര്‍ത്ഥന കേള്‍ക്കുന്ന ദൈവമാണ്. പ്രാര്‍ത്ഥന ഫലിക്കുന്നു എന്ന് നീ സാക്ഷ്യപ്പെടുത്തുന്നു.

കർത്താവിന്റെ ബലിപീഠത്തെക്കുറിച്ചുള്ള ഏലീയായുടെ തീക്ഷ്ണത ദേവാലയം ശുദ്ധീകരിക്കുന്ന ക്രിസ്തുവിലുമുണ്ട്. അന്യദേവന്മാരെ ആരാധിക്കുന്നവരോട് സന്ധിയില്ലാസമരം ചെയ്യുന്ന ഏലീയായെപ്പോലെ ദൈവികമല്ലാത്തതിനെയെല്ലാം ക്രിസ്തുവും അടിച്ചോടിക്കുന്നു. ദൈവത്തിന് വേണ്ടി പോരാടിയവന്റെമേൽ ദൈവം പ്രസാദിച്ചതിന്റെ അടയാളമാണ് ഏലീയായുടെ ബലി. തന്നോടുള്ള തീക്ഷ്ണതയാൽ എരിഞ്ഞവന്റെ പ്രാർത്ഥന കേട്ടു അവന്റെ ബലിയിലേക്കു ദൈവം അഗ്നിയായി ഇറങ്ങി വന്നു. ഭൂമിയിൽ തിന്മകളുടെ ശക്തികളുടെമേൽ വിജയം വരിച്ചു

അനുഗ്രഹമാരി ചൊരിയാൻ ദൈവം വരുമെന്ന് ഏലീയായുടെ ബലി തെളിയിച്ചു. അങ്ങനെ അതു ക്രിസ്തുവിന്റെ ബലിയുടെ പ്രതീകമായി.

ഏലീയാ ബലിവസ്തുവായ കാളയെ സമർപ്പിച്ചു പ്രാർത്ഥിച്ചെങ്കിൽ ക്രിസ്തു എന്ന നിത്യപുരോഹിതൻ സ്വയം ബലിവസ്തുവും ബലിയർപ്പകനുമായി. ഏലീയായും ഏലീയായുടെ ബലിയും തീർച്ചയായും ക്രിസ്തുവിന്റെ ബലിവഴികളിമുണ്ട്, രക്ഷയിലേക്കും രക്ഷകനിലേക്കും വഴിതെളിക്കുന്ന ദൈവസ്നേഹത്തിന്റെ ജ്വാലയുമായി. ഏതു പ്രതിബന്ധൾക്കും പ്രതിസന്ധികൾക്കും ഇടയിലും അഗ്നിരൂപനായും മന്ദമാരുതനായും കടന്നുവരാൻ ദൈവത്തിനാകുമെന്നു ഏലീയാ ഓർമ്മിപ്പിക്കുന്നു

ഏലീയാവ് എന്ന പ്രവാചകന്റെ ജീവിതത്തില്‍ പ്രാര്‍ത്ഥന അദ്ദേഹത്തിന്റെ ശക്തിയായിരുന്നിട്ടുണ്ട്.

https://qrgo.page.link/Pe76L

ഇന്ത്യൻ ഓർത്തഡോക്സ്‌ സഭ മീഡിയ വിംഗ്

20/07/2024

കർണാടക:
അർജുൻ എവിടെ?
മണ്ണിൽ പൂണ്ട് ലോറിയും അർജുനും, മൊബൈല് റിംഗ് ആയിട്ട് എടുക്കാൻ കഴിയാത്തത് ആശങ്ക വർധിപ്പിക്കുന്നു. 72 മണിക്കൂർ പിന്നിട്ടിട്ടും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ജൂലൈ 16നു തടിയുമായി മലപ്പുറത്തേക്ക് വരുന്ന വഴിയാണ് അപകടം നടന്നത്. കർണാടകയിലെ അങ്കോല എന്ന മലയടിവാരത്തിലൂടെ ലോറിയിൽ തടിയുമായി പോകുമ്പോഴാണ് അപകടം നടന്നത് സ്ഥലത്ത് കനത്ത മഴയായിരുന്നു, കൂറ്റൻ മല താഴേക്ക് പതിച്ചു.

കർണാടകയിലെ അങ്കോലയിലെ മണ്ണിടിച്ചിലിൽ ഉൾപ്പെട്ട അർജുനെ കണ്ടെത്താൻ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ചു. തിരച്ചിൽ, രക്ഷാനടപടികൾ വേഗത്തിൽ ആക്കണമെന്നും മുഖ്യമന്ത്രി കത്തിൽ അഭ്യർഥിച്ചു.
അങ്കോല മണ്ണിടിച്ചിലിൽ കാണാതായ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ താൽകാലികമായി അവസാനിപ്പിച്ച സാഹചര്യത്തിൽ ആശങ്ക രേഖപ്പെടുത്തി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു.

ഇന്ന് രാവിലെ അതിവിദഗ്ധമായി വീണ്ടും പരിശോധന തുടരും.ആധുനിക സംവിധാനങ്ങൾ, പരിശീലനം സാധിച്ച നായ്ക്കൾ എന്നിവയും ഇവിടെ തിരച്ചിൽ നടത്തും . തിരികെ വരുന്നതും കാത്ത് കേരളം ഒന്നടങ്കം പ്രാർത്ഥനയിലാണ്.
ഇന്ത്യൻ ഓർത്തഡോക്സ്‌ സഭ മീഡിയ വിംഗ്

20/07/2024
20/07/2024

മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭ:
സഭാ പഞ്ചാംഗം - ജൂലൈ20

ആലഞ്ചേരി പള്ളയിൽമാർ ദീയസ്ക്കോറോസ് തിരുമേനിയുടെഓർമ്മപ്പെരുന്നാൾ.ആലഞ്ചേരി സെന്റ് മേരീസ് ഓർത്തഡോക്സ് തീർത്ഥാടന പള്ളിയിൽ, പ്...
19/07/2024

ആലഞ്ചേരി പള്ളയിൽ
മാർ ദീയസ്ക്കോറോസ് തിരുമേനിയുടെ
ഓർമ്മപ്പെരുന്നാൾ.

ആലഞ്ചേരി സെന്റ് മേരീസ് ഓർത്തഡോക്സ് തീർത്ഥാടന പള്ളിയിൽ, പ്രഥമ തിരുവനന്തപുരം ഭദ്രാസനാധിപനും മുൻ ഇടവക മെത്രാപ്പോലീത്തയുമായിരുന്ന ഭാഗ്യസ്മരണാർഹനായ അഭി. ഗീവർഗ്ഗീസ് മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്തായുടെ 25-ാം ഓർമ്മപ്പെരുന്നാൽ ജൂലൈ 21 ഞായറാഴ്ച സമുചിതം ആചരിക്കുന്നു.

രാവിലെ 7മണിക്ക് പ്രഭാത നമസ്കാരത്തെ തുടർന്ന് വിശുദ്ധ കുർബ്ബാനയ്ക്കും ധൂപപ്രാർത്ഥനയ്ക്കും ഇടവക വികാരി റവ. ഫാ. വർഗ്ഗീസ് ടി. വർഗ്ഗീസ് കാർമ്മികത്വം വഹിക്കും. ഡോ. വിനോദ് ജോൺ
അനുസ്മരണ പ്രഭാഷണം നടത്തും. നേർച്ച വിളമ്പോടെ പെരുന്നാൾ സമാപിക്കും.

19/07/2024
19/07/2024
News - Deshabhimani 18/07/2024
18/07/2024

News - Deshabhimani 18/07/2024

17/07/2024
16/07/2024


ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട വിധവകൾ/ വിവാഹബന്ധം വേർപെടുത്തിയ / ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനുരുദ്ധരണ പദ്ധതി 2024- 25

ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട വിധവകൾ/ വിവാഹബന്ധം വേർപെടുത്തിയ / ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള ഇമ്പിച്ചി ബാവ പദ്ധതി മൂലം ന്യൂനപക്ഷ ഷേമ വകുപ്പ് ഭവന പുനുരുദ്ധരണത്തിന് ധനസഹായം നൽകുന്നു. ശെരിയായ ജനലുകൾ/വാതിലുകൾ /മേൽക്കൂര /ഫ്ലോറിങ് /ഫിനിഷിങ് /പ്ലബിങ് /സാനിറ്റേഷൻ /ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപെടുത്തുന്നതിന് 50,000 രൂപ വരെയാണ് ധനസഹായം
ഇത് തിരിച്ച് അടക്കേണ്ടതില്ല.
- വീടിന്റെ വിസ്തീരണം 1200 sqft കവിയരുത്.
- അപേഷ്ക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. - സർക്കാർ / അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിര വരുമാനക്കാർ, സർക്കാരിൽ നിന്നോ മറ്റു ഏജൻസികളിൽ നിന്നോ *10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണ സഹായം ലഭിച്ചവർ എന്നിവർ അപേക്ഷിക്കേണ്ടതില്ല
- ⁠അപേക്ഷ ഫോറം മുഖേനയാണ് അപേക്ഷിക്കേണ്ടത്. (അപേക്ഷ ഫോറം https://minoritywelfare.kerala.gov.in നിന്ന് ഡൌൺലോഡ് ചെയ്യാവുന്നതാണ്.)
- ⁠2024-25 വർഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീതിന്റെ പകർപ്പ്, റേക്ഷൻ കാർഡിന്റെ പകർപ്പ്, എന്നിവയോടൊപ്പം വീട് റിപ്പയർ ചെയ്യേണ്ടതിനും വീടിന്റെ വിസ്തീർണം 1200sqft കുറവാണ് എന്ന് സാക്ഷ്യപെടുത്തുന്നതിനും വില്ലേജ് ഓഫീസർ /തദേശ സ്വൊയംഭരണ സ്ഥാപനത്തിന്റെ അസിസ്റ്റന്റ് എഞ്ചിനിയർ /ബന്ധപെട്ട അധികാരികൾ ആരുടേയെങ്കിലും സാക്ഷ്യപത്രം.
- ⁠സർക്കാരിൽ നിന്നോ മറ്റു എജൻസികളിൽ നിന്നോ ഭവന നിർമാണത്തിന് സഹായം ലഭിച്ചിട്ടില്ല എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (ബന്ധപെട്ട വില്ലേജ് എക്സ്റ്റഷൻ ഓഫീസർ /പഞ്ചായത്ത്‌ സെക്രട്ടറിഎന്നിവരിൽ ആരുടേയെങ്കിലും പക്കൽ നിന്നുള്ളത്)

പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം അതാത് ജില്ല കളക്ട്റേറ്റിലെ
ന്യൂനപക്ഷ ഷേമ സെഷനിൽ നേരിട്ടോ ഡെപ്യൂട്ടി കളക്ടർ(ജനറൽ), ജില്ലാ നുനപക്ഷ സെഷൻ,ജില്ലാ കളക്ടറേറ്റ്* എന്ന വിലാസത്തിൽ അതാത് ജില്ല കല്ലെക്ടറേറ്റിലേക്ക് തപാൽ മൂകാന്തിരമോ അപേക്ഷിക്കാം.
അവസാന തിയതി - 31 ജൂലൈ 2024

Address


Website

Alerts

Be the first to know and let us send you an email when Indian Orthodox Sabha-Media Wing posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Indian Orthodox Sabha-Media Wing:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share