Anchalonline

Anchalonline വാര്‍ത്തകള്‍ സത്യസന്ധമായി

27/05/2025
അഞ്ചല്‍ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ളക്സ് ഇനി ഓര്‍മ.അഞ്ചല്‍ -അരനൂറ്റാണ്ട് കാലമായി അഞ്ചല്‍ പട്ടണത്തിന്റെ തിലകക്കുറിയായിരുന്...
27/05/2025

അഞ്ചല്‍ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ളക്സ് ഇനി ഓര്‍മ.

അഞ്ചല്‍ -അരനൂറ്റാണ്ട് കാലമായി അഞ്ചല്‍ പട്ടണത്തിന്റെ തിലകക്കുറിയായിരുന്ന പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ളക്സ് ഇനി ഓര്‍മയില്‍.
ഷോപ്പിംങ് കോംപ്ളക്സ് പൊളിച്ചുമാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.
കാലപ്പഴക്കം കൊണ്ട് ജീര്‍ണ്ണാവസ്ഥയിലായ കെട്ടിടം ഏറെ ശ്രമങ്ങള്‍ക്കൊടുവിലാണ് പൊളിച്ചുമാറ്റാന്‍ അനുവാദം ലഭിച്ചത്.
നാല്‍പ്പതോളം കടകളും കമ്മ്യൂണിറ്റിഹാളുമുണ്ടായിരുന്ന കെട്ടിടമാണ് വേണ്ടത്ര പരിചരണമോ അറ്റകുറ്റപ്പണികളോ നടത്താതെ നശിച്ചുകിടന്നത്.കോണ്‍ക്രീറ്റ് അടര്‍ന്നും കമ്പിതെളിഞ്ഞും അപകടഭീതിയിലായിരുന്ന കെട്ടിടത്തില്‍ നിന്നും വ്യാപാരികള്‍ ഒഴിഞ്ഞു പോവുകയായിരുന്നു.
ഇതിനിടയില്‍ പൊളിച്ച സ്ഥലത്ത് പുതിയ കെട്ടിടം പണിയുന്നതിനും തടസമായി സ്ഥലം സംബന്ധിച്ച തര്‍ക്കങ്ങള്‍.ഭൂമിയെ സംബന്ധിച്ച രേഖകള്‍ പഞ്ചായത്തിന്റെ പക്കലില്ലന്നും ഭൂമി പുറമ്പോക്കാണന്നുമുള്ള വിവരങ്ങള്‍ വെളിയില്‍ വന്നു.ഭൂമി ഗ്രാമപഞ്ചായത്തിന്റെ പേരിലാക്കാനുള്ള
ശ്രമങ്ങളും നടന്നുവരുന്നുണ്ട്.
പഴയ കെട്ടിടം നിലനിന്ന സ്ഥലത്ത് ആധുനിക രീതിയിലുള്ള ഷോപ്പിംഗ് മാള്‍ നിര്‍മ്മിക്കാനാണ് ഗ്രാമപഞ്ചായത്ത് നീക്കം.

SAJEESH VADAMON
JANMABHUMI ANCHAL BUREAU
Mobile: 9446181939

പ്ലസ് വൺ വിദ്യാർത്ഥിനി തൂങ്ങിമരിച്ചനിലയിൽഅഞ്ചൽ : പ്ലസ് വൺ വിദ്യാർഥിനിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു ....
05/05/2025

പ്ലസ് വൺ വിദ്യാർത്ഥിനി തൂങ്ങിമരിച്ചനിലയിൽ

അഞ്ചൽ : പ്ലസ് വൺ വിദ്യാർഥിനിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു .
കരുകോൺ കുറവന്തേരി അരുണോദയത്തിൽ ബിജു - രജിത ദമ്പതികളുടെ മകൾ അഞ്ജന (17)യാണ് മരിച്ചത്. ഞായറാഴ്ച പകൽ മൂന്നുമണിയോടുകൂടിയാണ് സംഭവം. ഉടൻ തന്നെ ബന്ധുക്കൾ അഞ്ചലില സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
കരുകോൺ ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർഥിനിയാണ് അഞ്ജന. പരീക്ഷയ്ക്ക് മാർക്ക് കുറയുമെന്നുമുള്ള ആശങ്ക കുട്ടിക്ക് നിലനിന്നിരുന്നതായും ഇതിനെ തുടർന്നുള്ള മാനസിക സമ്മർദ്ദം ആയിരിക്കാം മരണകാരണന്ന്
പറയപ്പെടുന്നു.
മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

അഞ്ചല്‍ പട്ടണത്തില്‍ സ്വകാര്യ ബസുകളുടെ  അപകടയോട്ടവും തമ്മിലടിയും.അഞ്ചല്‍ -അഞ്ചല്‍ പട്ടണത്തില്‍ സ്വകാര്യബസുകളുടെ അപകടയോട്...
09/04/2025

അഞ്ചല്‍ പട്ടണത്തില്‍ സ്വകാര്യ ബസുകളുടെ അപകടയോട്ടവും തമ്മിലടിയും.

അഞ്ചല്‍ -അഞ്ചല്‍ പട്ടണത്തില്‍ സ്വകാര്യബസുകളുടെ അപകടയോട്ടവും ജീവനക്കാരുടെ തമ്മിലടിയും പതിവാകുന്നു.
അഞ്ചല്‍ -പുനലൂര്‍ -ആയൂര്‍ റോഡില്‍ സര്‍വീസ് നടത്തുന്ന ബസുകളും കടയ്ക്കല്‍ ,കുളത്തൂപ്പുഴ റൂട്ടിലോടുന്ന ബസുകളുമാണ് നിശ്ചിത ഇടവേളകളില്‍ പട്ടണത്തിലെത്തുന്നത്.
സമയക്രമത്തിന്റെ പേരില്‍ ജീവനക്കാര്‍ തമ്മില്‍ പൊതു നിരത്തില്‍ വാക്കേറ്റവും ചീത്തവിളിയും സംഘര്‍ഷവും പതിവാണ്.
കഴിഞ്ഞദിവസം രണ്ട് സ്വകാര്യ ബസുകള്‍ ഠൗണില്‍ യാത്രക്കാരുമായി റോഡില്‍ കുറുകേയിടുകയും വാക്കേറ്ററമായി.
ഡവൈവര്‍ ട്രയിനികളും മൊബൈലില്‍ സംസാരിച്ച് വാഹനമോടിക്കുന്നവരും കുറവല്ല.ചില ബസുകള്‍ ഉച്ച സമയത്തും രാത്രിയിലും പാതിവഴിയില്‍ യാത്ര അവസാനിച്ച് വിശ്രമിക്കുകയാണ്.ഈ നിയമലംഘനം ചൂണ്ടിക്കാണിച്ചാല്‍ നിയമലംഘകര്‍ക്കൊപ്പമാണ് മോട്ടോര്‍ വാഹന വകുപ്പെന്നാണ് ആക്ഷേപം.ചില ബസ് മുതലാളിമാരുടെ ബന്ധുക്കള്‍ തന്നെയാണ് മോട്ടോര്‍ വാഹന വകുപ്പിലെന്നതുകൊണ്ടാണ് സ്വകാര്യ ബസ് മുതലാളിമാര്‍ നിയമലംഘനം നടത്തുന്നതെന്നാണ് പരാതി.
എയര്‍ ഹോണ്‍മുഴക്കിയും സ്പീഡ് ഗവര്‍ണറില്ലാതെയുമാണ് ബസുകള്‍ പായുന്നത്.ചിലരാകട്ടെ ജിപിഎസും പാനിക് ബട്ടണുമില്ലാതെയും.നഗ്നമായ നിയമലംഘനം നടത്തുകയാണ്.
ഈ നിയമലംഘനങ്ങള്‍ക്ക് സാഷിയായി നില്‍ക്കുകയാണ് നിയമപാലകരും.

അഞ്ചലില്‍ ബൈപാസിനോട് ചേര്‍ന്നുള്ള വീട്ടില്‍ വെള്ളം കയറി.
04/04/2025

അഞ്ചലില്‍ ബൈപാസിനോട് ചേര്‍ന്നുള്ള വീട്ടില്‍ വെള്ളം കയറി.

03/04/2025

എമ്പുരാൻ സിനിമയിലെ പൃഥ്വിരാജ് എന്ന കഥാപാത്രം ഭീകരവാദത്തെ വെള്ളപൂശുന്നു, മാപ്പ് പറയേണ്ടത് പൃഥ്വിരാജ്!…

Address


Website

Alerts

Be the first to know and let us send you an email when Anchalonline posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share