04/07/2023
അനുഭവമാണ് എഴുത്തിന്റെ കരുത്ത്. നാം അനുഭവിച്ചതോ, അനുഭവിച്ച മറ്റൊരാള്‍ പകര്‍ന്നു തന്നതോ ആയ അറിവുകള്‍ ആണ് ഓരോ പുസ്തക പിറവിക്കു പിന്നിലുമുള്ള ഗ്രന്ഥകാരന്റെ പ്രചോദനം. ഒരു പ്രത്യേ ക വിഷയത്തില്‍ വൈദഗ്ദ്യം നേടിയ ഡോക്ടര്‍ക്ക് പോലും രോഗി അനുഭ വിച്ച മാനസിക, ശാരീരിക വൈഷമ്യങ്ങള്‍ വേണ്ടവിധം മറ്റൊരാളോട് പറ ഞ്ഞു ഫലിപ്പിക്കാന്‍ കഴിയില്ല. ഇത്തരത്തിലുള്ള ഒരു പുസ്തക പിറവിക്ക് പിന്നിലുള്ള പ്രധാന കാരണം രോഗത്തിന്റെ ധ്രുതഗതിയിലുള്ള വ്യാപന മാണ്്. ഇന്ത്യയില്‍ ഏറ്റവും സാധാരണമായ രണ്ടാമത്തെ മരണ കാരണമാ ണ് സ്‌ട്രോക്ക്. ഓരോ 40 സെക്കന്‍ഡിലും ഒരു സ്‌ട്രോക്ക് എന്ന വിധം ഓരോ 4 മിനിറ്റിലും ഒരു സ്‌ട്രോക്ക് മരണവും സംഭവിക്കുന്നു. ഓരോ വര്‍ഷ വും യുണൈറ്റഡ്‌സ്റ്റേറ്റ്‌സില്‍ മാത്രം 7,95,000ത്തിലധികം ആളുകള്‍ക്ക് സ്‌ട്രോക്ക് ഉണ്ടാവുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ പഠനം.
തലച്ചോറിന്റെ ഒരു ഭാഗത്തേക്കുള്ള രക്തപ്രവാഹം ഏതെങ്കിലും തരത്തില്‍ തടസ്സപ്പെടുമ്പോഴോ, തലച്ചോറിലെ ഒരു രക്തക്കുഴല്‍ പൊട്ടിത്തെറിക്കുമ്പോഴോ ചിലപ്പോള്‍ ബ്രെയിന്‍ അറ്റാക്ക് എന്ന് വിളിക്കപ്പെടുന്ന ഒരു സ്‌ട്രോക്ക് സംഭവിക്കുന്നു. ഏത് സാഹചര്യത്തിലും, തലച്ചോറിന്റെ ഭാഗങ്ങള്‍ തകരാറിലാകുന്നു. മസ്തിഷ്‌കാഘാതം ദീര്‍ഘകാല വൈകല്യ മോ, മരണമോ സംഭവിക്കാന്‍ ഇടയാക്കുന്നു. കോവിഡിന് ശേഷം സ്‌ട്രോക്ക്, ഹൃദയാഘാതം എന്നിവ അധികരിച്ചതായി മെഡിക്കല്‍ വിദഗ്ദര്‍ തന്നെ ചൂണ്ടികാട്ടുമ്പോള്‍ ഇത്തരം രോഗാവസ്ഥകളെ കുറിച്ച് അവബോധം ഓരോരുത്തര്‍ക്കും ഉണ്ടായിരിക്കുക എന്നുള്ളത് അത്യാവശ്യമാണ്. വിശിഷ്യാ സ്‌ട്രോക്കിനെ കുറിച്ചും അതിന്റെ ലക്ഷണങ്ങളെ കുറിച്ചുമുള്ള പൊതുജനത്തിന്റെ അറിവ് രോഗാവസ്ഥക്ക് വിധേയമാകുന്ന വ്യക്തിയുടെ ജീവന്‍ രക്ഷിക്കാനും അപകട ശാരീരിക ആഘാതം കുറയ്ക്കാനും ഉപകരിക്കും. അങ്ങാടികളില്‍ ഓഫീസുകളില്‍ എന്നുവേണ്ട യാത്ര ഇടങ്ങളില്‍ വെച്ചുവരെ ഏത് പ്രായക്കാരിലും സ്‌ട്രോക് സംഭവിച്ചേക്കാം. തൊട്ടടുത്തുള്ള വ്യക്തിക്ക് ഈ രോഗലക്ഷണത്തെ കുറിച്ച് അവബോധം ഉണ്ടെങ്കില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പെട്ടെന്ന് ഹോസ്പിറ്റലില്‍ എത്തിക്കാനും ചികിത്സ ലഭ്യമാക്കാനും രോഗിയെ രക്ഷപ്പെടുത്താനും സഹായിച്ചേക്കാം. മാത്രവുമല്ല നമ്മുടെ ശരീരം, ആരോഗ്യ സ്ഥിതി, ശീലങ്ങള്‍ എന്നിവ ഇത്ത രം രോഗ കാരണങ്ങളിലേക്ക് കൈപിടിച്ച് നടത്തിക്കുന്നവയാണോ എന്ന് മനസ്സിലാക്കി തിരുത്താന്‍ ശ്രമിക്കാനും ഇത്തരം പുസ്തകങ്ങളിലൂടെയുള്ള അറിവ് സഹായകമാവും.ആരോഗ്യ ബോധമുള്ള മലയാളിക്ക് മുന്നില്‍ അഭിമാനത്തോടെ ഈ പുസ്തകം സമര്‍പ്പിക്കുന്നു. ഉടൻ വിപണിയിൽ.. വില 180 പ്രസാധനം പേജ് ഇന്ത്യ...
✍️അമ്മാർ കിഴുപറമ്പ് ✍️