Malayaali Stories

  • Home
  • Malayaali Stories

Malayaali Stories "ₘₐₗₐyₐₐₗᵢ ₘₐgᵢc ᵢₙ ₑᵥₑᵣy fᵣₐₘₑ! ✨ 🎥
ₗₑₜ ᵤₛ wₑₐᵥₑ ₛₜₒᵣᵢₑₛ ⱼᵤₛₜ fₒᵣ yₒᵤ."
© 𝕄𝕒𝕝𝕒𝕪𝕒𝕒𝕝𝕚 𝕊𝕥𝕠𝕣𝕚𝕖𝕤

09/07/2024

ചാർപ്പ 🤍 Charpa Waterfalls

28/04/2024

Experience the rich heritage of Kerala through the vibrant colors and graceful movements of Kathakali. 🌟


ഇപ്പോൾ മുഖം മൂടിയൊക്കെ തിരിച്ചറിയാനുള്ള പ്രായം ആയി...♥
22/05/2023

ഇപ്പോൾ മുഖം മൂടിയൊക്കെ തിരിച്ചറിയാനുള്ള പ്രായം ആയി...♥

 #ഹൃദയം😊ശരിക്കും?
28/01/2022

#ഹൃദയം

😊

ശരിക്കും?

വിട.. നെടുമുടി വേണു 💔പക്ഷേ ചുമ്മാ പറയുകയല്ല.. നിങ്ങൾക്കൊന്നും മരണമില്ല ചേട്ടാ.. 💓
11/10/2021

വിട.. നെടുമുടി വേണു 💔

പക്ഷേ ചുമ്മാ പറയുകയല്ല.. നിങ്ങൾക്കൊന്നും മരണമില്ല ചേട്ടാ.. 💓

ഇദ്ദേഹത്തെ നമ്മൾ അറിയും. വേമ്പനാട്ട് കായലിന്റെ ശുചിത്വ കാവല്‍ക്കാരന്‍.. രാജപ്പന്‍ ചേട്ടന് അന്താരാഷ്ട്ര അവാര്‍ഡ്... പതിനാ...
04/06/2021

ഇദ്ദേഹത്തെ നമ്മൾ അറിയും.

വേമ്പനാട്ട് കായലിന്റെ ശുചിത്വ കാവല്‍ക്കാരന്‍.. രാജപ്പന്‍ ചേട്ടന് അന്താരാഷ്ട്ര അവാര്‍ഡ്... പതിനായിരം ഡോളറും, (7,30,081 രൂപ) പ്രശംസാപത്രവും ഫലകവും അടങ്ങിയ സുപ്രീം മാസ്റ്റര്‍ ചിങ് ഹായ് ഇന്‍റര്‍നാഷണലിന്‍റെ ഷൈനിംഗ് വേള്‍ഡ് എര്‍ത്ത് പ്രൊട്ടക്ഷന്‍ അവാര്‍ഡ് ആണ് രാജപ്പന്‍ ചേട്ടനെ തേടിയെത്തിയത്.

ഇദ്ദേഹം തന്റെ അവശയതയിലും സ്വന്തം വള്ളത്തിൽ കായലിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു പുനരുപയോഗത്തിന് നൽകുന്നത് നമ്മൾ പ്രമുഖ മാധ്യമ ങ്ങളുടെ വാർത്തയിൽ കണ്ടിരുന്നു

രാജപ്പൻ ചേട്ടന് അഭിനന്ദനങ്ങൾ... ❤️

😊
22/02/2021

😊

20/12/2020

തീർച്ചയായും കണ്ടിരിക്കേണ്ട, അറിഞ്ഞിരിക്കേണ്ട, ചർച്ച ചെയ്യ പെടേണ്ട ഒരു കാര്യം.. #വേണ്ട

29/11/2020

❤️❤️❤️❤️❤️❤️

ᴀᴄᴛᴏʀ ,ᴅɪʀᴇᴄᴛᴏʀ ,sɪɴɢᴇʀ ,ᴘʀᴏᴅᴜᴄᴇʀʜᴀᴘᴘʏ ʙɪʀᴛʜᴅᴀʏ  Prithviraj Sukumaran 💙
16/10/2020

ᴀᴄᴛᴏʀ ,ᴅɪʀᴇᴄᴛᴏʀ ,sɪɴɢᴇʀ ,ᴘʀᴏᴅᴜᴄᴇʀ

ʜᴀᴘᴘʏ ʙɪʀᴛʜᴅᴀʏ Prithviraj Sukumaran 💙

💙
07/09/2020

💙

Lets unite India beyond politics ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കുക
21/06/2020

Lets unite India beyond politics

ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കുക

There will be people coming after some more hours mocking Sushant's death and they will put a "Coward" seal in his foreh...
14/06/2020

There will be people coming after some more hours mocking Sushant's death and they will put a "Coward" seal in his forehead. Before all that s**t, you must know, you must realise, "DEPRESSION IS NOT A JOKE, IT'S A TERRIBLE MENTAL STATE". 🙏

©Vinesh vishwnath

പിറന്നാൾ ആശംസകൾ ലാലേട്ടാ ♥💙💕മലയാളത്തിന്റെ അഭിമാനം.. മലയാളിയുടെ അഭിമാനം..
21/05/2020

പിറന്നാൾ ആശംസകൾ ലാലേട്ടാ ♥💙💕
മലയാളത്തിന്റെ അഭിമാനം.. മലയാളിയുടെ അഭിമാനം..

💙നന്ദി.. RIP
21/04/2020

💙

നന്ദി.. RIP

14/04/2020

എല്ലാ സുഹൃത്തുകൾക്കും വിഷു ആശംസകൾ., 💙

ആഘോഷങ്ങളില്ല.. ഓർമ്മകളും പിന്നെ കാത്തിരിപ്പും .. ♥



12/04/2020


05/02/2020

🖋️📝സലിം കുമാർ എഴുതിയത്📝🖋️

"സിനിമയാണെന്റെ ചോറ്..അത് ഉണ്ണാതെ ഞാൻ പോകില്ല"..ഈ ഡയലോഗ് ഞാൻ പച്ചക്കുതിര എന്ന സിനിമയിൽ,ദിലീപിനോട് പറയുന്നതാണ്.എനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞ് ഒരിക്കൽ എന്നെ മലയാളസിനിമയിൽ നിന്ന് പുറത്താക്കിയപ്പോൾ സിനിമയുടെ ചോറ് ഒരിക്കലും ഉണ്ണാൻ കഴിയില്ല എന്ന് കരുത്തിയവനാണ് ഞാൻ.

എന്റെ കഥ കേൾക്കാൻ ഞാൻ നിങ്ങളെയെല്ലാവരേയും കുറച്ച് പിന്നോട്ട് നടത്തുകയാണ്.ഞാൻ സിനിമയിലെത്തി കുറച്ച് കാലം കഴിഞ്ഞിട്ടും അഭിനയം ഒരു സ്ഥിരം തൊഴിൽ ആയിട്ടോ,അതിൽ നിന്ന് കിട്ടുന്ന കാശ് സ്ഥിരവരുമാനമായോ കണ്ടിരുന്നില്ല. #ഇഷ്ടമാണ്_നൂറുവട്ടം, #മേരാ_നാം_ജോക്കർ എന്നീ സിനിമകൾക്ക് ശേഷം ഞാൻ നന്ദു പൊതുവാൾ,ജോർജ് ഏലൂർ,സന്തോഷ് കുറുമശ്ശേരി എന്നീ സുഹൃത്തുക്കൾക്കൊപ്പം കൊച്ചിൻ യൂണിവേഴ്സൽ എന്ന പേരിൽ ഞങ്ങളുടെ ട്രൂപ്പിൽ മിമിക്രി അവതരിപ്പിച്ചു വരികയാണ്.അന്ന് എന്റെ വീട്ടിൽ ഫോൺ ഇല്ല.എന്റെ കോണ്ടാക്ട് നമ്പർ,ചിറ്റാട്ടുകര എന്ന എന്റെ നാട്ടിലെ ഒരു മരണാനന്തര സഹായസംഘത്തിന്റേതാണ്.ഒരു ദിവസം അവിടെ എനിക്കൊരു കോൾ വന്നു.കോട്ടയത്ത് സിബി മലയിലിന്റെ #നീ_വരുവോളം എന്ന സിനിമയുടെ സെറ്റിൽ നിന്ന് പ്രൊഡക്ഷൻ കൺട്രോളർ സിത്തു പനക്കൽ ആയിരുന്നു എന്നെ വിളിച്ചത്.ആ സിനിമയിൽ എനിക്ക് ഒരു വേഷമുണ്ടെന്നും കലാഭവൻ മണി ചെയ്യാനിരുന്ന വേഷമാണെന്നും മണിക്ക് ഡേറ്റ് ഇല്ലാത്തത് കൊണ്ടാണ് എന്നെ വിളിക്കുന്നതെന്നും ഉടൻ തന്നെ വണ്ടി കയറണമെന്നും അദ്ദേഹം എന്നോട് പറഞ്ഞു

സിബി മലയിലിനെ പോലൊരു വലിയ സംവിധായകന്റെ ചിത്രത്തിൽ എന്നെപ്പോലെ ഒരു തുടക്കക്കാരന് നല്ലൊരു വേഷം ലഭിക്കുകയെന്നത് എന്റെ ഭാഗ്യമായി ഞാൻ കരുതി.ഒട്ടും താമസിച്ചില്ല.അടുത്ത ദിവസം തന്നെ ഞാൻ കോട്ടയത്തേക്ക് തിരിച്ചു.ആരോടും ഒന്നും പറയാൻ പോലും സമയം കിട്ടിയില്ല.കയ്യിൽ കിട്ടിയ ഷർട്ടും പാന്റ്സും പൊതിഞ്ഞെടുത്ത് ഞാൻ നേരെ സെറ്റിലെത്തി.ഒരു പാരലൽ കോളേജിലെ പ്യൂണിന്റെ വേഷമാണ്.സിബി സർ എന്റെ സ്റ്റേജ് പ്രകടനമോ ഏഷ്യാനെറ്റിൽ ഞാൻ മുൻപ് അവതരിപ്പിച്ചിരുന്ന കോമഡി പരിപാടികളോ ഒന്നും കണ്ടിട്ടുണ്ടായിരുന്നില്ല.ഏഷ്യാനെറ്റിലെ ഞാൻ അവതരിപ്പിച്ച പ്രോഗ്രാമുകളെല്ലാം കണ്ട് ഇഷ്ടപ്പെട്ട ആ ചിത്രത്തിന്റെ പ്രൊഡ്യൂസർ കറിയാച്ചൻ(നടൻ പ്രേം പ്രകാശ്)ചേട്ടന്റെ പ്രത്യേക താൽപര്യത്തിലാണ് മണിക്ക് പകരക്കാരനായി എന്നെ ആ സിനിമയിലേക്ക് വിളിപ്പിച്ചത്

നീ വരുവോളം എന്ന സിനിമയിൽ എനിക്ക് ഏതാണ്ട് 11ഓളം സീനുകൾ ഉണ്ടായിരുന്നു.അതിൽ 9 സീനുകൾ ചിത്രീകരിച്ചു.അടുത്തത് ജഗതി ചേട്ടനും തിലകൻ ചേട്ടനും തമ്മിലുള്ള ഒരു സീനായിരുന്നു.എനിക്കാ സീൻ പറഞ്ഞു തന്നു.ഞാൻ പറയേണ്ട ഡയലോഗ് കാണാതെ പഠിച്ചു.പക്ഷേ എത്ര കിണഞ്ഞു പരിശ്രമിച്ചിട്ടും ആ ടേക്ക് ഓക്കെ ആയില്ല.സംവിധായകൻ കട്ട് പറയുന്നു.ജഗതി ചേട്ടന്റെയും തിലകൻ ചേട്ടന്റെയും ടൈമിംഗ് എനിക്കില്ല എന്ന് പറഞ്ഞാണ് ഷോട്ട് കട്ട് ചെയ്യുന്നത്.അന്ന് രാത്രി ഞാൻ ലോഡ്ജിൽ തങ്ങി.പിറ്റേ ദിവസം സിത്തു പനക്കലിന്റെ അസിസിറ്റന്റ് ആയ പ്രഭാകരൻ എന്റെ മുറിയിൽ വന്ന് എന്നോട് പറഞ്ഞു.."തിലകൻ ചേട്ടൻ ഇന്നലെ രാത്രി പോയി..ഡ്രസ്സ് എടുത്തോ..തിലകൻ ചേട്ടൻ വരുമ്പോൾ ഇനി ഞങ്ങൾ അറിയിക്കാം..അപ്പോൾ വന്നാൽ മതി".ഞാൻ അത് വിശ്വസിച്ചു.സിനിമക്കുള്ളിലെ സിനിമ അന്ന് എനിക്ക് അറിയില്ലല്ലോ!!

പ്രഭാകരൻ എന്നെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ കൊണ്ടിറക്കി.അദ്ദേഹം ടിക്കറ്റുമായി വരുന്നതും കാത്ത് ഞാൻ പ്ലാറ്റ്ഫോമിൽ നിന്നു.മണിക്കൂർ ഒന്ന് കഴിഞ്ഞു,രണ്ട് കഴിഞ്ഞു.പ്രഭാകരനെ കാണുന്നില്ല.എന്റെ കയ്യിലാണെങ്കിൽ പത്ത് പൈസ പോലുമില്ല.ഷൂട്ടിങ്ങിന് വന്നത് തന്നെ കടം വാങ്ങിയ കാശുമായിട്ടാണ്.ട്രെയിൻ ടിക്കറ്റുമായി വരുന്ന പ്രഭാകരനെ കാത്ത് മണിക്കൂറുകളോളം ഞാൻ റെയിൽവേ സ്റ്റേഷനിൽ നിന്നു.ആരും വന്നില്ല.ഒടുവിൽ പ്ലാറ്റ്ഫോമിൽ കണ്ട ഒരു നല്ല മനുഷ്യനോട് വണ്ടിക്കൂലിക്കുള്ള 20 രൂപ കടം ചോദിച്ചു.നാട്ടിലെത്തിയാൽ ഉടൻ തന്നെ ആ തുക അയച്ചു തരാമെന്ന് താഴ്മയായി ഞാൻ അദ്ദേഹത്തോട് പറഞ്ഞു

അദ്ദേഹം ഉടനെ എന്റെ തോളിൽ തട്ടി പറഞ്ഞു."എടോ,തന്നെ ഞാൻ അറിയും..തന്റെ ടി.വി.പ്രോഗ്രാമുകൾ എല്ലാം ഞാൻ കാണാറുണ്ട്.താൻ കാശൊന്നും അയച്ചു തരണ്ട..തന്നെ സഹായിക്കാൻ സാധിച്ചുവെന്നത് എന്നെ സംബന്ധിച്ചിടത്തോളം അഭിമാനമുണ്ട്" ഇത്രയും പറഞ്ഞ് ആ മനുഷ്യൻ എനിക്ക് 20 രൂപ എടുത്തുതന്നു.ആ കാശ് കൊണ്ട് ടിക്കറ്റെടുത്ത് ഞാൻ ട്രെയിനിൽ കയറി.സത്യത്തിൽ വണ്ടി മുന്നോട്ട് പോകുമ്പോൾ ഞാൻ പൊട്ടിക്കരയുകയായിരുന്നു.വീട്ടിലെത്തിയിട്ടും ഞാൻ ഇക്കാര്യം ആരോടും പറഞ്ഞില്ല.എന്റെ തലവിധിയായിരിക്കും എന്ന് കരുതി സ്വയം സമാധാനിച്ചു.പക്ഷേ ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് ഞാൻ അറിയുന്നത് ആ ചിത്രത്തിൽ നിന്ന് എന്നെ മാറ്റിയെന്ന്.പി.ആർ.ഒ വാഴൂർ ജോസ് ആണ്,എന്നോട് പറഞ്ഞത് ആ വേഷം എനിക്ക് പകരം ഇന്ദ്രൻസ് അവതരിപ്പിച്ചെന്ന്.എന്റെ സുഹൃത്തായ ദിലീപ് പോലും എന്നെ മാറ്റിയ കാര്യം എന്നോട് പറഞ്ഞില്ല.സിനിമയിൽ സ്നേഹത്തിനും ബന്ധത്തിനും ഒരു വിലയുമില്ലെന്ന് അന്ന് എനിക്ക് മനസ്സിലായി

കാലം കുറേ കഴിഞ്ഞു പോയി.ഞാൻ തിരക്കുള്ള നടനായി.ഒരു ദിവസം കറിയാച്ചൻ(പ്രേം പ്രകാശ്)ചേട്ടന്റെ ഫോൺ എനിക്ക് വന്നു.രണ്ട് ദിവസത്തേക്ക് എന്റെ ഡേറ്റ് വേണം.സിബി മലയിൽ സർ ആണ് സംവിധാനം.സിനിമയുടെ പേര് #എന്റെ_വീട്_അപ്പൂന്റേം.ഒരു നിമിഷം ഞാൻ ദൈവത്തെ ഓർത്തു,ഒപ്പം കോട്ടയം റെയിൽവേ സ്റ്റേഷനെയും.ഞാൻ അദ്ദേഹത്തോട് പറഞ്ഞു,ഇപ്പോൾ എന്തായാലും എനിക്ക് ഡേറ്റ് ഇല്ല.ഞാൻ അഭിനയിക്കുന്ന കിളിച്ചുണ്ടൻ മാമ്പഴം,തിളക്കം എന്നീ സിനിമകളുടെ ഷൂട്ട് ഒരേ സമയം നടക്കുകയാണ്.രണ്ട് ദിവസം കൂടി വെയ്റ്റ് ചെയ്താൽ ഡേറ്റ് തരാം.കറിയാച്ചൻ ചേട്ടൻ വീണ്ടും റിക്വസ്റ്റ് ചെയ്തു.ഞാൻ അപ്പോൾ ഞാൻ അന്ന് വാങ്ങുന്നതിന്റെ ഇരട്ടി പ്രതിഫലം ആവശ്യപ്പെട്ടു.അദ്ദേഹം അതും സമ്മതിച്ചു.ആലുവയായിരുന്നു ലൊക്കേഷൻ.ഞാൻ ചെന്നിറങ്ങുമ്പോൾ യൂണിറ്റിലുള്ള ആളുകൾ ഓരോരുത്തരും വന്നു എനിക്ക് ഷേക്ക് ഹാൻഡ് തന്നു.എനിക്ക് സത്യത്തിൽ കാര്യം മനസ്സിലായില്ല.അപ്പോൾ അവർ എന്നോട് പറഞ്ഞു,"സാർ ഓർക്കുന്നുണ്ടോ എന്നറിയില്ല,നീ വരുവോളം എന്ന ചിത്രത്തിന്റെ സെറ്റിൽ നിന്നും സാറിനെ പറഞ്ഞു വിടുമ്പോൾ ഞങ്ങൾ തന്നെയായിരുന്നു യൂണിറ്റ്.ഇന്നിപ്പോൾ രണ്ട് ദിവസമായി സെറ്റ് മുഴുവൻ നിങ്ങൾക്കായി കാത്തിരിക്കുകയാണ്.ഇപ്പോഴും ഞങ്ങൾ തന്നെയാണ് യൂണിറ്റ്".എന്റെ കണ്ണു നിറഞ്ഞു പോയി.ഞാൻ അവരോട് പറഞ്ഞു,"അന്ന് എന്റെ മോശം സമയമായിരുന്നു..ഇന്ന് നല്ല സമയവും..മോശം സമയത്ത് എന്ത് ചെയ്താലും മങ്ങിപ്പോകും,സമയം നന്നാകുമ്പോൾ അഭിനയം നന്നാകും..എല്ലാതും നന്നാകും.."

ആ സിനിമയിൽ അഭിനയിച്ചു കുറച്ച് കാലം കഴിഞ്ഞാ അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ അഭിനയത്തിന് സിബി സർ ചെയർമാനായിട്ടുള്ള ജൂറി കമ്മിറ്റി എന്നെ മികച്ച രണ്ടാമത്തെ നടനായി തിരഞ്ഞെടുത്തു.അവാർഡ് ദാനത്തിന്റെ അന്ന് രാത്രി നടന്ന ഡിന്നറിൽ ഞാനും സിബി സാറും ഒരുമിച്ച് ഒരേ ടേബിളിൽ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ,അഭിനയിക്കാൻ അറിയാത്തത് കൊണ്ട് പുറത്താക്കപ്പെട്ട് കോട്ടയം റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിൽ 7 മണിക്കൂറുകളോളം ട്രെയിൻ ടിക്കറ്റിനായി കാത്തു നിന്ന സലിം കുമാർ എന്ന സാധുമനുഷ്യൻ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു

(സലിംകുമാർ എഴുതിയ അച്ഛനുറങ്ങാത്ത വീട് എന്ന ഓർമക്കുറിപ്പുകളിൽ നിന്ന്)

📝 കടപ്പാട് : unknown

 #നാഗവല്ലിക്ക് രൂപം നൽകിയ ശില്പി !!  കൊട്ടാരക്കെട്ടുകളുടെ പശ്ചാത്തലത്തിൽ മിത്തും ഫാന്റസിയും കോർത്തിണക്കി ഫാസിൽ ഒരുക്കിയ ...
06/01/2020

#നാഗവല്ലിക്ക് രൂപം നൽകിയ ശില്പി !!
കൊട്ടാരക്കെട്ടുകളുടെ പശ്ചാത്തലത്തിൽ മിത്തും ഫാന്റസിയും കോർത്തിണക്കി ഫാസിൽ ഒരുക്കിയ #മണിച്ചിത്രത്താഴ് (1993) മലയാളിക്ക് നൽകിയ ചലച്ചിത്ര അനുഭവം വേറിട്ടതായി.
സിനിമയിൽ കേന്ദ്ര കഥാപാത്രമായ നാഗവല്ലി എന്ന അഭൗമ സൗന്ദര്യവതിയെ സംവിധായകൻ പ്രേക്ഷകരിലേക്ക് പകർത്തിയത് നാഗവല്ലിയുടെ ഒരു "life size" ചിത്രത്തിലൂടെയാണ്.
സിനിമയും നാഗവല്ലിയും വലിയ ഹിറ്റ് ആയെങ്കിലും, നാഗവല്ലിയുടെ ആ ചിത്രം വരച്ചത് ആര് എന്ന് അധികം ആരും ചിന്തിച്ചിട്ട് ഉണ്ടാകില്ല.
തിരുവനന്തപുരം പേട്ട സ്വദേശിയും, ചെന്നൈയിൽ 1960-70 കാലഘട്ടത്തിൽ ബാനർ ആര്ട്ട് വർക്കിലൂടെ പ്രശസ്തനായ artist ശ്രീ R. #മാധവൻ ആണ് നാഗവല്ലിക്ക് രൂപം നൽകിയത്.
"Live model" ഇല്ലാതെ വരച്ച ചിത്രം എന്ന പ്രത്യേകത നാഗവല്ലിക്കുണ്ട്.
അദ്ദേഹത്തിന്റെ മരുമകൻ മണി സുചിത്രയാണ് മണിച്ചിത്രത്താഴിന്റെ ആര്ട്ട് ഡയറക്ഷൻ നിർവഹിച്ചത്. മാന്നാർ മത്തായി സ്പീകിംഗ്, ക്രോണിക് ബാച്ചിലർ, ഫ്രണ്ട്‌സ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ആര്ട്ട് ഡയറക്ടർ ആണ് മണി സുചിത്ര.
ഇന്ത്യയിലെ ഇതിഹാസ തുല്യനായ കലാകാരൻ Artist K. മാധവന്റെ അമ്മാവന്റെ മകനാണ്

Artist R. Madhavan.
Pic courtesy: Aswini (Grand Daughter of Sri R. Madhavan)
- Hari Shankar T S

2018 ൽ ഇറങ്ങിയ " #കുഞ്ഞുദൈവം" എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയപുരസ്കാരം നേടി "ആദീഷ് പ്രവീൺ"
04/12/2019

2018 ൽ ഇറങ്ങിയ " #കുഞ്ഞുദൈവം" എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയപുരസ്കാരം നേടി "ആദീഷ് പ്രവീൺ"

സത്യൻ അന്തികാട് സർ ഫേസ്ബുക്കിൽ പോസ്റ്റിയതാണ്  ഒരു ഗന്ധർവന്റെ കുറുമ്പുകൾ :❤അന്തിക്കാട് അന്ന് കുറെക്കൂടി വിശാലമായ ഗ്രാമമായ...
21/09/2019

സത്യൻ അന്തികാട് സർ ഫേസ്ബുക്കിൽ പോസ്റ്റിയതാണ്


ഒരു ഗന്ധർവന്റെ കുറുമ്പുകൾ :❤

അന്തിക്കാട് അന്ന് കുറെക്കൂടി വിശാലമായ ഗ്രാമമായിരുന്നു. വീടുകളും കെട്ടിടങ്ങളുമൊക്കെ താരതമ്യേന കുറവ്. പാടങ്ങളും നാട്ടുവഴികളും ധാരാളം. അത്തരമൊരു നാട്ടുവഴിക്കരികിലായിരുന്നു എന്റെ വീട്. കാറുകളും അത്യാവശ്യം ചെറിയ ലോറികളും പോകാവുന്ന ഇടവഴി. അവിടെനിന്ന് അല്പം മുകളിലേക്ക് കയറിയാൽ ചെറിയൊരു തെങ്ങിൻ തോപ്പ്. അതിന്റെ അറ്റത്തൊരു ഓടിട്ട വീട്. വരാന്തയിലിരുന്നാൽ റോഡിലൂടെ പോകുന്നവരുടെ തല കാണാം. അച്ഛന്റെ ചാരുകസേരയിലിരുന്ന് വഴി പോക്കരെ നോക്കിയിരിക്കുക എന്റെ പതിവായിരുന്നു.

ചിലർ അവിടെ നിന്ന് വിളിച്ചു ചോദിക്കും-
'ഇപ്പോ പടമൊന്നുമില്ല അല്ലേ?'

തിരക്കുപിടിച്ച ഷൂട്ടിങ് കഴിഞ്ഞ് അന്ന് രാവിലെ ഞാൻ വീട്ടിലെത്തിയിട്ടേ ഉണ്ടാകൂ. എങ്കിലും അവരെ സമാധാനിപ്പിക്കാനായി പറയും-
'ഇല്ല'

അങ്ങനെ ഒരുച്ചനേരത്ത് വരാന്തയിലിരിക്കുമ്പോഴാണ് വഴിയരികിൽ ഒരു കാർ വന്നുനിൽക്കുന്നത്.
കാറിന്റെ മുകൾ ഭാഗമേ കാണാൻ പറ്റൂ.
രണ്ടുപേർ ഇറങ്ങി പറമ്പിലേക്കുകയറി എന്റെ വീട് ലക്ഷ്യമാക്കി നടന്നുവരുന്നു.
ഒരാൾ തോൾ അല്പം ചരിച്ചിട്ടാണ് നടക്കുന്നത്. ഒരു മോഹൻലാൽ സ്‌റ്റൈൽ. മുറ്റത്തെത്തുമ്പോൾ ഞെട്ടലോടെ മനസ്സിലാക്കുന്നു, സ്‌റ്റൈലല്ല, അത് മോഹൻലാൽ തന്നെയാണ്. ഒപ്പമുള്ളത് സെഞ്ച്വറി ഫിലിംസിലെ കൊച്ചുമോനും
ഞാൻ ചാടിയെഴുന്നേറ്റു.

'എന്താ ഒരു മുന്നറിയിപ്പുമില്ലാതെ?'

'വരേണ്ടി വന്നു.' ലാൽ പറഞ്ഞു.

അവർക്ക് ഇരിക്കാൻ കസേരയിട്ടുകൊടുത്തുകൊണ്ട് ഞാൻ ചോദിച്ചു-

''ലാലു വരുന്നത് നാട്ടുകാർ ആരെങ്കിലും കണ്ടോ?''

''ഇല്ല. ഞാൻ മുഖം മറച്ചുപിടിച്ചിട്ടാണ് വഴി ചോദിച്ചത്.''

എത്ര മുഖം മറച്ചുപിടിച്ചാലും മോഹൻലാലിന്റെ കൈവിരൽ കണ്ടാൽപോലും ജനം തിരിച്ചറിയുമല്ലോ എന്ന് ഞാൻ ഭയന്നു. 'നാടോടിക്കാറ്റ്' തിയേറ്ററുകളിൽ തകർത്ത് ഓടികൊണ്ടിരിക്കുന്ന സമയമാണ്.

''എന്നാലും വരുന്നത് ഒന്നറിയിക്കാമായിരുന്നു.''

''ഒന്നിനും സമയമുണ്ടായിരുന്നില്ല. പെട്ടെന്നാണ് ഒരത്യാവശ്യം വന്നത്''.

''അല്ലെങ്കിലും ഒന്ന് വിളിച്ചുപറയണമെങ്കിൽ ഇവിടെ ഫോണൊന്നുമില്ലല്ലോ'' എന്ന് കൊച്ചുമോൻ പറഞ്ഞു.

ശരിയാണ് അന്നെന്റെ വീട്ടിൽ ഫോണില്ല. ഇലക്ട്രിസിറ്റിതന്നെ ആയിടയ്ക്കാണ് വന്നത്. സംവിധാനം തുടങ്ങിയിട്ട് കൊല്ലം ആറായെങ്കിലും കാറും വാങ്ങിച്ചിട്ടില്ല. സിനിമകൾ റിലീസ് ചെയ്താൽ റിപ്പോർട്ട് അറിയണമെങ്കിൽ അന്തിക്കാട്ടുനിന്ന് കെ.കെ. മേനോൻ ബസ്സിൽ കയറി തൃശ്ശൂർ ടൗണിലെ പോസ്റ്റോഫീസിലെത്തും. അവിടെ അന്ന് എസ്.ടി.ഡി. ബൂത്ത് ഉണ്ട്. വിളിക്കാവുന്നവരെയൊക്കെ വിളിച്ച് തിരിച്ചുപോരും. അതാണ് പതിവ്. അതിന്റെ ഒരു ശാന്തത പക്ഷേ, മനസ്സിനുണ്ടായിരുന്നു. വീട്ടിലെത്തിക്കഴിഞ്ഞാൽ നിശ്ശബ്ദതയുടെ ഉത്സവമാണ്. ഫോൺ വിളികളില്ല; വാട്സ് ആപ്പ് സന്ദേശങ്ങളില്ല. സ്വസ്ഥം! സിനിമ, ദൂരെ മറ്റേതോ ലോകത്തുനടക്കുന്ന ഒന്നാണെന്ന് തോന്നും.
എന്നാലും മോഹൻലാലും കൊച്ചുമോനുമൊക്കെ പെട്ടെന്ന് അന്തിക്കാട് വരാനുള്ള അത്യാവശ്യമെന്താണ്?

ലാൽ എന്നെ വിളിച്ച് മാറ്റി നിർത്തി ചെവിയിൽ സ്വകാര്യം പറഞ്ഞു-

''ഒരാളെ കുറച്ചു ദിവസം സത്യേട്ടന്റെ വീട്ടിലൊന്ന് ഒളിച്ച് താമസിപ്പിക്കണം. കാറിലിരിപ്പുണ്ട്. വേറെ വഴിയില്ലാത്തതുകൊണ്ടാണ്. എതിര് പറയരുത്.''

ആളുടെ പേര് കേട്ടപ്പോൾ എന്റെ പാതി ജീവൻ പോയി.
അക്കാലത്ത് പ്രമാദമായ കൊലക്കേസിലെ ഒന്നാം പ്രതി മോഹൻലാൽ നായകനായി അഭിനയിച്ച സിനിമയുടെ നിർമാതാവായിരുന്നു. എനിക്ക് വ്യക്തിപരമായി ഒരു പരിചയവുമില്ലാത്ത ആളാണ്. എന്നും പത്രങ്ങളിൽകാണാം - പ്രതി ഒളിവിലാണ്, പോലീസ് നാട്ടിലാകെ അരിച്ചുപെറുക്കുന്നു, ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നു എന്നൊക്കെ. അയാളെയാണ് എന്റെ വീട്ടിൽ ഒളിപ്പിക്കണമെന്ന ദൗത്യവുമായി ലാൽ എത്തിയിരിക്കുന്നത്.

'നടക്കില്ല' ഞാൻ തറപ്പിച്ചു പറഞ്ഞു.

''അങ്ങനെ പറയരുത്. സത്യേട്ടനുമായി യാതൊരു ബന്ധവുമില്ലാത്ത ആളാണെന്ന് എല്ലാവർക്കുമറിയാം. അതുകൊണ്ട് ഇവിടെ സേഫ് ആണ്. രണ്ടുദിവസം മതി. മുൻകൂർ ജാമ്യത്തിനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.''

''ലാലേ, ഒരു കൊലക്കേസ് പ്രതിയെ ഒളിപ്പിക്കുക എന്ന് പറയുന്നതും വലിയ കുറ്റം തന്നെയാണ്. കേസിൽ പ്രതി ചേർക്കപ്പെടാവുന്ന കുറ്റം. വെറുതെ എന്റെ സമാധാനം കളയരുത്.''

ലാൽ എന്റെ രണ്ടുകൈയും നെഞ്ചിൽ ചേർത്തുപിടിച്ച് ഇടറിയ ശബ്ദത്തിൽ പറഞ്ഞു.

''ഞാനദ്ദേഹത്തിന് വാക്കുകൊടുത്തു. അതുകൊണ്ടാണ്. രണ്ടേ രണ്ടുദിവസം.''

മറുപടിക്ക് വാക്കുകൾ കിട്ടാതെ ഞാൻ പതറി. എങ്കിലും പെട്ടെന്ന് കിട്ടിയ ന്യായം പറഞ്ഞു.

''ഇതെന്റെ തറവാടാണ്. ഇവിടെയെന്റെ ചേട്ടനും കുടുംബവുമൊക്കെയുണ്ട്. അവർക്ക് ബുദ്ധിമുട്ടാകും. ഞാനൊരു വീട് പണിതുകൊണ്ടിരിക്കുകയാണ്. അത് പൂർത്തിയായിട്ടാണെങ്കിൽ എനിക്കുമാത്രം തീരുമാനമെടുക്കാമായിരുന്നു. ഇവിടെ എന്തായാലും പറ്റില്ല. ചേട്ടനും അമ്മയുമൊന്നും സമ്മതിക്കില്ല.''

അപ്പൊ ലാലിന്റെ അടുത്ത നിർദേശം-

''വീട്ടുപണിക്കാരുടെകൂടെ നിർത്തിയാൽ മതി. ഒരു കൈലിമുണ്ടും ബനിയനും കൊടുത്താൽ പുള്ളി അവിടെ പണിക്കാരനായി നിന്നോളും. മണ്ണ് ചുമക്കുകയോ സിമന്റ് കൂട്ടുകയോ എന്തുവേണമെങ്കിലും ചെയ്യും. രണ്ടുദിവസം ഒന്ന് കടന്നു കിട്ടിയാൽ മതി.''

സൗമ്യത വെടിയാൻതന്നെ ഞാൻ തീരുമാനിച്ചു. ഇനിയിപ്പൊ ഈ കാരണംകൊണ്ട് മോഹൻലാൽ പിണങ്ങിയാലും വിരോധമില്ല.

''പറ്റില്ല ലാലേ. വേറേ ഏതെങ്കിലും വഴി നോക്ക്. അയാളെ കാറിലിരുത്തി വെറുതെ പ്രശ്നമുണ്ടാക്കണ്ട. വേഗം സ്ഥലംവിട്.''

''അയ്യോ.. ഇവിടെവരെ എത്തിയിട്ട് ഒരു ചായപോലും തരാതെ പറഞ്ഞുവിടുകയാണോ?''

അപ്പോൾ ലാലിന്റെ കണ്ണുകളിൽ ഒരു കള്ളച്ചിരി ഞാൻ കണ്ടു. കള്ളച്ചിരി പൊട്ടിച്ചിരിയായി മാറി. കൊച്ചുമോനും ആർത്തലച്ച് ചിരിക്കാൻ തുടങ്ങി.

കാറിൽ പ്രതി പോയിട്ട് ഒരു സാക്ഷിപോലുമില്ലെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലാവുന്നത്. അഭിനയം മോഹൻലാലിനെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ. പിന്നീട് ഷൂട്ടിങ് ലൊക്കേഷനുകളിൽ ഈ കഥ പറഞ്ഞ് ലാൽ എന്നെ കളിയാക്കിയിരുന്നത് ഇങ്ങനെയാണ്-

''സാധാരണ ഇതുപോലെ അപ്രതീക്ഷിതമായി എന്തെങ്കിലും കേട്ടാൽ ആളുകൾ വിളറിവെളുത്തു എന്നൊക്കെ പറയാറില്ലേ? സത്യേട്ടന്റെ അപ്പോഴത്തെ മുഖം വിളറിവെളുപ്പായി, മഞ്ഞയായി, പിന്നെ നീലയും പച്ചയും ചുവപ്പുമൊക്കെയായി.''

ആയിക്കാണണം. കാരണം ഞാനൊരു അർധബോധാവസ്ഥയിലായിരുന്നല്ലോ. മോഹൻലാൽ വീട്ടിലെത്തിയ വാർത്ത അതിനുള്ളിൽ അന്തിക്കാടാകെ പരന്നുകഴിഞ്ഞിരുന്നു. വീടിനുചുറ്റും വലിയൊരു ജനക്കൂട്ടം തന്നെ രൂപപ്പെട്ടു. ചെടികളും പുതുതായി നട്ട തെങ്ങിൻതൈകളുമൊക്കെ ചവിട്ടിക്കൂട്ടി ഒരു പരുവമായി. ചാലക്കുടിയിൽ ഐ.വി.ശശിയുടെ സിനിമയിൽ അഭിനയിക്കാൻ വന്നതാണ് മോഹൻലാൽ. ഷൂട്ടിങ് നേരത്തെ കഴിഞ്ഞപ്പോൾ കൊച്ചുമോനെയും കൂട്ടി അന്തിക്കാട്ടേക്ക് ഇറങ്ങിയതാണ്.
ചായ മാത്രം കൊടുത്ത് വളരെ പെട്ടെന്ന് കാറിൽകയറ്റി ഞാൻ ലാലിനെ തിരിച്ചയച്ചു. ആരാധകർ എന്റെ വീടിനകത്തുപോലും കയറിപ്പറ്റിയിരുന്നു.

സീൻ നമ്പർ 2

ഇതിൽ കഥാപാത്രമായി എന്നോടൊപ്പം ശ്രീനിവാസനുമുണ്ട്. 'പട്ടണപ്രവേശ'ത്തിന്റെ എഡിറ്റിങ് മദ്രാസിൽ നടക്കുന്ന സമയം. ന്യൂ വുഡ്ലാൻഡ്സ് ഹോട്ടലിൽ ഞാനും ശ്രീനിയും ഒരു മുറിയിലാണ് താമസം. ഹോട്ടലിലെ ഫോൺ റിംഗ് ചെയ്തു. എടുത്തപ്പോൾ രവി എന്ന മലയാളിയായ ടെലിഫോൺ ഓപ്പറേറ്റർ പറഞ്ഞു-

''കവിതാലയയിൽനിന്ന് കെ. ബാലചന്ദർ വിളിക്കുന്നു.''

ബാലചന്ദർസാർ അന്ന് തമിഴ്സിനിമയിലെ പുലിയാണ്. രജനീകാന്തും കമലഹാസനുമടക്കമുള്ള താരങ്ങൾ ആ വ്യക്തിത്വത്തിനു മുന്നിൽ തൊഴുകൈയോടെ മാത്രമേ നിൽക്കാറുള്ളൂ. നൂതനമായ ആശയങ്ങൾ അതിമനോഹരമായി ആവിഷ്‌കരിക്കുന്ന ചലച്ചിത്രകാരൻ. ഞങ്ങൾ ആരാധനയോടെ നോക്കിക്കാണുന്ന സംവിധായകൻ.

ഒരു ഉൾക്കിടിലത്തോടെ ഞാൻ അദ്ദേഹത്തിന്റെ ശബ്ദത്തിനായി കാതോർത്തു.

''നീങ്ക താനെ സത്യൻ അന്തിക്കാട്?''
''ആമാ സർ''
''പുതുശാ ഏതോ മലയാളപടം എടുത്തിട്ടിര്ക്ക് എന്റ് കേൾവിപ്പെട്ടേൻ. അന്ത പടത്തിനുടെ പേരെന്നാ?''
''പട്ടണപ്രവേശം'' ഞാൻ പറഞ്ഞു.

ആ പേരിൽ മുമ്പ് താനൊരു സിനിമയെടുത്തിട്ടുണ്ടെന്ന കാര്യം താങ്കൾ ഓർക്കുന്നുണ്ടോ എന്ന് ശുദ്ധമായ തമിഴിൽ അദ്ദേഹം ചോദിച്ചു. എനിക്കറിയാവുന്ന തമിഴിൽ ഞാൻ മറുപടി പറഞ്ഞു.

''അത് തമിഴല്ലേ സാർ, ഇത് മലയാളമാണല്ലോ,'' എന്നൊക്കെ.

ബാലചന്ദറിന്റെ ശബ്ദം കനത്തു. തന്റെ സിനിമയുടെ പേര് അനുവാദമില്ലാതെ അടിച്ചെടുത്ത മര്യാദകെട്ടവരാണ് ഞങ്ങളെന്ന അർഥത്തിൽ അദ്ദേഹം ശകാരിച്ചുതുടങ്ങിയപ്പോൾ ഞാൻ പറഞ്ഞു-

''സാർ, എനക്ക് തമിഴ് നല്ല, തെരിയാത്. തെരിഞ്ച ആൾ ഇങ്കെ ഇരുക്ക്. റൈറ്റർ ശ്രീനിവാസൻ. അവര് താൻ പടത്ത്ക്ക് പേര് പോട്ടത്.''

ഫോൺ ഞാൻ സൂത്രത്തിൽ ശ്രീനിവാസന് കൈമാറി. തമിഴ് ഒരുവിധം നന്നായി കൈകാര്യം ചെയ്യാറുള്ള ശ്രീനിവാസൻ ബാലചന്ദറിന്റെ മുമ്പിൽ പതറുന്നത് ഞാൻ കണ്ടു. അദ്ദേഹം ശ്രീനിവാസനോട് കഥ പറയാൻ ആവശ്യപ്പെട്ടു.

''അത് വന്ത്... രണ്ട് സി.ഐ.ഡി.കൾ...'' ശ്രീനിവാസന് അറിയാവുന്ന തമിഴും മറന്നുപോയോ എന്നെനിക്ക് സംശയം തോന്നി. കഥ മുഴുവൻപറഞ്ഞുകഴിഞ്ഞപ്പോഴേക്കും ശ്രീനിവാസൻ വിയർത്തു. പക്ഷേ, ആ വിയർപ്പിനിടയിലും ശ്രീനിവാസനിലെ പോരാളി തലയുയർത്തുന്നതു ഞാൻ കണ്ടു. പഴയ ഒരു തമിഴ് സിനിമയുടെ പേര് മലയാളത്തിന് ഉപയോഗിച്ചതുകൊണ്ട് നിയമപരമായി ഒരു തെറ്റുമില്ലെന്ന് ശ്രീനിവാസൻ വാദിച്ചു. തിരിച്ചും അങ്ങനെ സംഭവിച്ചിട്ടുണ്ട്. ശ്രീനി അതിന്റെ ഉദാഹരണങ്ങളും നിരത്തി. രണ്ടും രണ്ട് കഥയാണ്. ഒരു കോടതിയും അതിനെ എതിർക്കില്ല. ഫോൺ ഡയറക്ടർക്ക് കൊടുക്കാൻ ബാലചന്ദർ പറഞ്ഞു. വേണ്ടിവന്നാൽ ഒരു യുദ്ധത്തിന് തയ്യാറാകാൻ ഞാനും ഒരുങ്ങിക്കഴിഞ്ഞിരുന്നു.

ഫോൺ വാങ്ങിയ ഉടനെ ഞാൻ പറഞ്ഞു -

''ഞങ്ങളെന്തായാലും പേര് മാറ്റാൻ ഉദ്ദേശിക്കുന്നില്ല സാർ. ആദ്യഭാഗത്തിന് 'നാടോടിക്കാറ്റ്' എന്ന് പേരിട്ടതുകൊണ്ടാണ് ഇതിന് 'പട്ടണപ്രവേശം' എന്ന് ഇട്ടത്. പോസ്റ്ററൊക്കെ അടിച്ചുകഴിഞ്ഞു.''

''അപ്പടിയാ'' എന്ന് ചോദിച്ച് ബാലചന്ദർ ഒരു നിമിഷം നിശ്ശബ്ദനായി.

പിന്നെ കേൾക്കുന്നത് മോഹൻലാലിന്റെ സൗമ്യമായ സ്വരമാണ്-
''ഇത് ബാലചന്ദറും ഭാരതിരാജയുമൊന്നുമല്ല. മോഹൻലാലാണ്.''

ഇതും പൊടിപ്പും തൊങ്ങലും ചേർത്ത് ചെല്ലുന്ന ലൊക്കേഷനിലാകെ ലാൽ പ്രചരിപ്പിച്ചു. പ്രിയദർശനും നെടുമുടിവേണുവിനും ഇന്നസെന്റിനുമൊക്കെ ഞങ്ങളെ കളിയാക്കാൻ ഒരായുധമായി.
അതു കഴിഞ്ഞും ഫോണിലൂടെ ലാൽ ഒരുപാട് ചതിക്കുഴികൾ കുഴിച്ചിട്ടുണ്ട്.
ആ കുഴികളിലൊക്കെ കൃത്യമായി ഞാൻ വീണിട്ടുമുണ്ട്.

ഒരുദിവസം അതിരാവിലെ അന്തിക്കാട്ടെ എന്റെ ലാൻഡ്ഫോണിലേക്ക് പൊള്ളാച്ചി പോലീസ്സ്റ്റേഷനിൽനിന്ന് സർക്കിൾ ഇൻസ്പെക്ടർ രാമലിംഗം വിളിക്കുന്നു.
തമിഴും ഇത്തിരി മലയാളവും കലർന്നതാണ് ഭാഷ. പൊള്ളാച്ചിഭാഗത്തുള്ളവർക്ക് അത്യാവശ്യം മലയാള വാക്കുകളറിയാം. ആവശ്യം ഇതാണ്- ഷോറൂമുകളിൽനിന്ന് വ്യാജപേരിൽ കാറുകൾ മോഷ്ടിക്കുന്ന ഒരു യുവതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷിച്ചുവന്നപ്പോൾ ആ പെൺകുട്ടിയുടെ നാട് അന്തിക്കാടാണെന്ന് പറഞ്ഞു. അവളെ ഇന്ന് കോടതിയിൽ ഹാജരാക്കും. അതിനുമുൻപ് താങ്കളെ എനിക്കൊന്ന് കാണണം. കാരണം, അവൾ പറയുന്നത് സത്യൻ അന്തിക്കാടിന്റെ ബന്ധുവാണെന്നാണ്.
ഞാൻ ശരിക്കും ഞെട്ടി.

പൊള്ളാച്ചിയിൽവെച്ച് കാർമോഷണക്കേസിൽ ഒരു യുവതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അവളുടെ കുടുംബവേരുകൾ അന്തിക്കാടാണെന്നും തലേദിവസത്തെ പത്രത്തിൽ വായിച്ചതാണ്. അതേത് പെണ്ണ് എന്ന് ഞാനും ഭാര്യയും തലപുകഞ്ഞ് ആലോചിക്കുകയും ചെയ്തു. പക്ഷേ, ഒരു ക്രിസ്ത്യൻ പേരായിരുന്നു അവളുടെത്.

ഇൻസ്പെക്ടറോട് ഞാൻ പറഞ്ഞു, ''എനിക്കങ്ങനെ ഒരാളെ അറിയില്ല. ഒരു ബന്ധവുമില്ല. മാത്രമല്ല, അവൾ മറ്റൊരു മതവിഭാഗത്തിൽപെട്ടതാണെന്ന് പത്രത്തിൽ വായിക്കുകയും ചെയ്തു.''

പക്ഷേ, രാമലിംഗം വിടുന്നില്ല.

സ്വരം താഴ്ത്തി അയാൾ പറഞ്ഞു-
''നിങ്ങളെന്തായാലും ഉടനെ ഇവിടംവരെ വരണം. നിങ്ങളുമായി ബിസിനസ് ഡീൽ ഉണ്ടെന്നാണവൾ പറയുന്നത്. ഞങ്ങൾക്കത് രേഖപ്പെടുത്താതിരിക്കാൻ പറ്റില്ല. വരാൻ തയ്യാറല്ലെങ്കിൽ ഞങ്ങൾക്ക് വേറെ വഴി നോക്കേണ്ടിവരും.''

ഇപ്പോൾ ഞാൻ ശരിക്കും ചൂടായി. തമിഴും മലയാളവുമൊക്കെ ചേർത്ത് തിരിച്ചും കുറെ പറഞ്ഞു. അത്യാവശ്യം ഉയർന്ന ചില പോലീസ് ഉദ്യോഗസ്ഥരെയും മന്ത്രിമാരെയുമൊക്കെ നമുക്കും അറിയാമല്ലോ. ആ വിരട്ടലിൽ രാമലിംഗം നിശ്ശബ്ദനായി. ഒടിയൻ യഥാർഥരൂപം കൈക്കൊണ്ടു.

''ഒരു പോലീസ് ഓഫീസറോട് കുറച്ചുകൂടി മയത്തിൽ പെരുമാറിക്കൂടെ ചേട്ടാ? ഞാൻ മോഹൻലാലാണ്.''
ഞാൻ വീണ്ടും തലയിൽ കൈവെച്ച് ഇരുന്നുപോയി.

പത്രത്തിൽ ആ യുവതിയെക്കുറിച്ചുള്ള വാർത്ത കണ്ടപ്പോൾ തോന്നിയ കുസൃതിയാണ്. പിന്നെ കുറെ കാലത്തേക്ക് ആര് ഫോൺ ചെയ്താലും അത് ലാലല്ല എന്ന് ഉറപ്പിച്ചിട്ടേ ഞാൻ പ്രതികരിക്കാറുള്ളൂ. അഥവാ ലാലാണെന്ന് ബോധ്യമായാൽ അതിനനുസരിച്ച രീതിയിൽ തിരിച്ച് നാല് ഡയലോഗ് പറയാനും തീരുമാനിച്ചു.

അങ്ങനെയിരിക്കേ കൃത്യമായി ഒരു ഫോൺ കോൾ.
ഞാനും എന്റെ മകൻ അനൂപും എറണാകുളത്തുനിന്ന് കാറിൽ വരികയാണ്. അനൂപാണ് കാറ് ഡ്രൈവ് ചെയ്യുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്ന സമയം. പരിചയമില്ലാത്ത നമ്പറായതുകൊണ്ട് സംശയിച്ചാണ് ഫോണെടുത്തത്.

''സത്യൻ അന്തിക്കാടല്ലേ?''

''അതെ.''

''പിണറായി സഖാവിന് സംസാരിക്കാനാണ്. ഞാൻ ഫോൺ കൊടുക്കാം.''

ചൂണ്ടയിൽ കൊത്തുവീണു എന്ന് ഞാനുറപ്പിച്ചു. കക്ഷി മോഹൻലാൽതന്നെ. സഖാവ് പിണറായി വിജയനുമായി അന്ന് നേരിട്ടെനിക്ക് പരിചയമില്ല. ഒന്നുരണ്ട് മീറ്റിങ്ങുകളിൽ ഒന്നിച്ച് പങ്കെടുത്തിട്ടുണ്ട്; ഔപചാരികമായി ഒന്നോരണ്ടോ വാക്കുകൾ സംസാരിച്ചിട്ടുണ്ട്. അതിനപ്പുറത്ത് ഇങ്ങോട്ട് ഫോൺ വിളിക്കാവുന്ന ഒരു ബന്ധവും ഞങ്ങൾ തമ്മിലില്ല.

അനൂപിനോട് ഞാൻ പറഞ്ഞു- ''മോഹൻലാലാണ്. ഇന്നെന്തായാലും നല്ല മറുപടി കൊടുത്തേക്കാം.''

അപ്പോൾ ഫോണിൽ സൗമ്യമായ ശബ്ദം- ''ഈ വരുന്ന ഇരുപത്തഞ്ചാം തീയതി സത്യപ്രതിജ്ഞ ചെയ്യുകയാണ്. തിരുവനന്തപുരത്ത് സെൻട്രൽ സ്റ്റേഡിയത്തിലാണ് ചടങ്ങ്. നിങ്ങളൊക്കെ ഉണ്ടാകണം എന്നാണാഗ്രഹം. പങ്കെടുക്കാനെത്തിയാൽ വലിയ സന്തോഷം.''

മോഹൻലാലിനുപോലും അനുകരിക്കാനാവാത്ത തനി വടക്കൻ ഭാഷ. അളന്ന് മുറിച്ച് ക്രമപ്പെടുത്തിയ വാക്കുകൾ.

''എടാ വിജയാ, നിനക്കെന്താ ഈ ബുദ്ധി നേരത്തെ തോന്നാതിരുന്നത്.'' എന്നുപറയാൻ ഓങ്ങിയതായിരുന്നു. പകരം മര്യാദവിടാതെത്തന്നെ മറുപടി പറഞ്ഞു. ഫോൺ വെച്ചിട്ടും ശങ്ക മാറിയില്ല.
ലാലിന്റെ നമ്പറിൽ വിളിച്ചു. കിതപ്പോടെയാണ് ലാൽ ഫോണെടുത്തത്.

''എന്താ കിതയ്ക്കുന്നത്?''

''വർക്കൗട്ടിലാണ്. ട്രെഡ്മില്ലിൽ ഓടുകയായിരുന്നു.''

''അല്ല, ഞാൻ സത്യപ്രതിജ്ഞയ്ക്ക് വരുന്നുണ്ടെന്ന് പറയാൻ വിളിച്ചതാ.''

ലാലിന് പെട്ടെന്ന് മനസ്സിലായില്ലെന്നുതോന്നി.

''പിണറായി വിജയൻ ഇപ്പൊ എന്നെ ഫോണിൽ വിളിച്ചിരുന്നു.''

''എന്നേയും വിളിച്ചിരുന്നു. സാംസ്‌കാരികരംഗത്തുള്ള കുറെ പേരെ ക്ഷണിക്കുന്നുണ്ടെന്ന് തോന്നുന്നു. എനിക്കന്ന് പോകാൻ പറ്റുമെന്ന് തോന്നുന്നില്ല. ഷൂട്ടിങ്ങുണ്ട്. പിന്നീടൊരു ദിവസം പോയി കാണാം.''

സത്യസന്ധമായ മറുപടി. എന്റെ ഉള്ളിലൂടെ ഒരു മിന്നൽപ്പിണർ പാഞ്ഞു. സത്യമായും അത് സാക്ഷാൽ പിണറായി തന്നെ ആയിരുന്നു.

ഇതാ, ഇപ്പോൾ ഇതെഴുതിക്കൊണ്ടിരിക്കുമ്പോഴും എന്റെ ഫോൺ റിങ് ചെയ്യുന്നു. ചിലപ്പോൾ മോഹൻലാൽതന്നെ ആയിരിക്കും. മാനാകാനും മയിലാകാനും ചിത്രശലഭമാകാനും നിമിഷാർധംപോലും വേണ്ടാത്ത ഗന്ധർവൻ.
എടുത്തുനോക്കട്ടെ. ആണെങ്കിൽ ആ കഥ പിന്നീട് പറയാം.

- മാതൃഭൂമി സ്റ്റാർ & സ്റ്റൈൽ | സെപ്തംബർ 2019

Sathyan anthikad

♥💙🤗
27/08/2019

♥💙🤗

😲എവിടെ??
17/06/2019

😲

എവിടെ??

 #വൈറസ് സിനിമ,  കഥാപാത്രങ്ങൾ.. ജീവിതത്തിലും,  വെള്ളിത്തിരയിലും ഉള്ളവർ♥💙കടപ്പാട് 💉
10/06/2019

#വൈറസ് സിനിമ, കഥാപാത്രങ്ങൾ.. ജീവിതത്തിലും, വെള്ളിത്തിരയിലും ഉള്ളവർ
♥💙

കടപ്പാട് 💉

മാമാങ്കം വരുന്നു. മമ്മുക്ക,  ഉണ്ണി മുകുന്ദൻ 💙♥First look poster
08/06/2019

മാമാങ്കം വരുന്നു.

മമ്മുക്ക, ഉണ്ണി മുകുന്ദൻ 💙♥

First look poster

  Mubarak
04/06/2019

Mubarak

02/06/2019

Idhu Thalaivarin   🔥🔥🔥രജനികാന്ത് പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഇതാ
09/04/2019

Idhu Thalaivarin 🔥🔥🔥
രജനികാന്ത് പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഇതാ



31/03/2019

അങ്ങനെ ആഗ്രഹിച്ചതെല്ലാം നേടിയാൽ പിന്നെ ജീവിതത്തിനെന്തർത്ഥം?????

Watch in HD : https://youtu.be/l4FfSlF6N-s
#തനിയെ

കണ്ടു നോക്കു
അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യൂ

പ്രിത്വിയുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്? 🤗നന്ദി പൃഥ്‌വി,  ഈ സിനിമ തന്നതിന്
28/03/2019

പ്രിത്വിയുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്? 🤗

നന്ദി പൃഥ്‌വി, ഈ സിനിമ തന്നതിന്

Address


Website

Alerts

Be the first to know and let us send you an email when Malayaali Stories posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Malayaali Stories:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share