05/01/2024
അതിപ്രശസ്തനായ ഒരു ഗണിതശാസ്ത്രജ്ഞനും, ജ്യോതിശാസ്ത്രജ്ഞനും, ലൂവൈന്‍ കത്തോലിക്കാ സര്‍വകലാശാലയിലെ ഭൗതികശാസ്ത്ര പ്രൊഫസറുമായിരുന്നുബെല്‍ജിയന്‍ കത്തോലിക്കാ പുരോഹിതനായിരുന്ന ജോര്‍ജെ ലെമെട്ര. സമീപത്തുള്ള താരാപഥങ്ങളുടെ മാന്ദ്യം, പ്രപഞ്ച വികാസ സിദ്ധാന്തത്തിലൂടെ വിശദീകരിക്കാമെന്ന് ആദ്യമായി തിരിച്ചറിഞ്ഞത് അദ്ദേഹമാണ്. ഏറെ താമസിയാതെ തന്നെ എഡ്വിന്‍ഹബിള്‍ തന്റെ നിരീക്ഷണങ്ങളിലൂടെ അത് ശരിയാണെന്നു തെളിയിക്കുകയും ചെയ്തു. പ്രപഞ്ചത്തിന്റെ ഉത്ഭവത്തെ വിശദീകരിക്കുന്ന ബിഗ് ബാംഗ് സിദ്ധാന്തം ആദ്യമായി മുന്നോട്ടു വച്ചതും ഈ കത്തോലിക്കാ പുരോഹിതന്‍ തന്നെയാണ്. പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് ലെമെട്രയാണ്. ഇതാണ് പിന്നീട് ഹബിള്‍സ് നിയമം എന്നറിയപ്പെട്ടത്. ഹബിള്‍ സ്ഥിരാങ്കത്തിന്റെനിരീക്ഷണ എസ്റ്റിമേറ്റ് ആദ്യമായി നല്‍കിയതും ലെമെട്ര തന്നെയാണ്. 1936-ല്‍ പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സയന്‍സസില്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1960 മുതല്‍ മരണം വരെ അതിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു.
By Juhi G
For English Posts Visit page Church and Science