17/08/2023
ആരാണ് ക്നാനായക്കാർ?
A.D.345-ൽ, മെസോപ്പൊട്ടോമിയയിലെ. കിനാ, കാനാ.. എന്ന സ്ഥലത്തു നിന്നും.ക്നായിത്തൊമ്മൻ എന്ന കച്ചവട പ്രമാണിയുടെ നേതൃത്വത്തിൽ. കൊടുങ്ങല്ലൂർ , കുടിയേറിയ,7, ഇല്ലത്തിൽ പെട്ട,72, കുടുംബങ്ങളിലെ. 400 പേരുടെ പിൻതലമുറക്കാർ.
കുടിയേറ്റ കാലം..
പുരാതന പാട്ടുകളിൽ.... ഇങ്ങനെ കാണുന്നു
" മാറാൻ വന്നു പിറന്നതിനു ശേഷം,ശോവാല എന്ന കാലത്ത്,,
മാറാൻ ക്രിസ്തു... ശോവാല എന്നത് സംഖ്യാ സൂത്രം.. അതായത് ദ്രാവിഡ അക്ഷരങ്ങൾക്ക് സംഖ്യ കൊടുക്കുക..
ഉദാഹ..യ= 1,ര=2,ഇതനുസരിച്ച് ശോവാല, എന്നത് 543..ആണ്. പരൽ ഭേദം അനുസരിച്ച് ഇത് തിരിച്ച് ആണ് വായിക്കേണ്ടത്.. അതായത് 345.
2.. ക്നായിത്തൊമ്മൻ ചെപ്പേട്..
മഹാദേവർ പട്ടണത്തിൽ ഇന്നത്തെ കൊടുങ്ങല്ലൂർ വന്നിറങ്ങിയ ക്നായി തോമായെയും കൂട്ടരെയും അന്നത്തെ ഭരണാധികാരി, ചേരമാൻ പെരുമാൾ, സ്വീകരിക്കുകയും.72 പദവികൾ സമൂഹത്തിനും, കോ ചേരകോൻ എന്ന പദവി, തോമായിക്കു നല്കുകയും ചെയ്തു.. ചെമ്പുതകിടിൻമേൽ എഴുതപ്പെട്ട ഈ പട്ടയത്തിന്റെ പകർപ്പ് ബ്രിട്ടീഷ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു.
കുടിയേറ്റ കാരണം.. സെന്റ് തോമസിനാൽ സ്ഥാപിക്കപ്പെട്ട, കേരളത്തിലെ സഭ, കാലക്രമത്തിൽ നേതാക്കൻമാർ ഇല്ലാതെ ജീർണ്ണാവസ്ഥയിലേയ്ക്ക് നീങ്ങി, കേരളവുമായി വ്യാപാര ബന്ധമുണ്ടായിരുന്ന, തോമായ്ക്ക്, ഇതിനെപ്പറ്റി അറിവുണ്ടാകുകയും, സഭയ്ക്ക് നേതൃത്വം കൊടുക്കാനായി ആത്മീയ ദൗത്യവുമായി, കൂട്ടാളികളുമൊത്ത് ഇങ്ങോട്ട് കുടിയേറി എന്ന് ഇവർ വിശ്വസിക്കുന്ന. അതു കൊണ്ട്. അവരുടെ കൂട്ടത്തിൽ
ഉറഹമാർ യൗസേപ്പ്. എന്ന മെത്രാനും
4 വൈദികരും
അനേകം ഡീക്കൻമാരും ഉണ്ടായിരുന്നു.
" ഉറഹാമാർ യൗസേപ്പ് എഴുന്നള്ളുന്നു,
കത്തങ്ങൾ നാലാലരികിലുണ്ട്
ശെമ്മാശ്ശൻമാരവർപലരുമുണ്ട് "
പുരാതന പാട്ടിൽ.. ഇവരെക്കുറിച്ച് പറഞ്ഞിരിക്കുന്ന ഭാഗം.
പേരുകൾ,
।.. സുറിയാനിക്കാർ.. സുറിയാനി ഭാഷയും. ആരാധനാക്രമവും. കൊണ്ടുവന്നതിനാൽ.
2. തെക്കുംഭാഗർ.. കൊടുങ്ങല്ലൂർ പട്ടണത്തിന്റെ തെക്ക് ഭാഗത്ത് താമസിച്ചതിനാൽ.ജൂതക്രിസ്ത്യാനികളിലും,, ഇങ്ങനെ പണ്ടൊരു തിരിവുണ്ടായിരുന്നു എന്നൊരഭിപ്രായമുണ്ട്.
3 ക്നാനായക്കാർ.. കിനായി എന്ന സ്ഥലത്തു നിന്നു വന്നതിനാൽ
പ്രത്യേകതകൾ.
1 സ്വവംശവിവാഹം..
ഹിന്ദുവിൽ പോയാലും മക്കളെ നിങ്ങൾ
ബന്ധങ്ങൾ പേർപിടാതോർക്കണം എപ്പോഴും. എന്ന ഉപദേശമാണ് ഉറ്റവർ, പിരിയാൻ നേരം കൊടുത്തത്.
എന്നാൽ ഒരു വ്യക്തിയ്ക്ക് പ്രായപൂർത്തിയാവുന്നതോടെ സ്വയം തീരുമാനിക്കാം..
ക്നാനായ വിവാഹ ആഘോഷങ്ങൾ.
സീറോ ഓറിയന്റൽ'
ജൂവിഷ്
ഇന്ത്യൻ
എന്നിവയുടെ ത്രിവേണിസംഗമമാണ് ക്നാനായ വിവാഹങ്ങൾ
ചെറുക്കന്റെ വീട്ടിൽ തലേന്ന്
ചന്തം ചാർത്തൽ ചടങ്ങ്.
ചെറുക്കനെ സുന്ദരനാക്കുന്ന,, പ്രക്രീയ. അപ്പന്റെ അനിയൻമാർ, വെൺപാച്ചോർ, തേങ്ങാപ്പാലിൽ വേവിച്ച ചോർ ശർക്കര കൂട്ടികൊടുക്കുന്നു
പെണ്ണിന്റെ വീട്ടിൽ മൈലാഞ്ചി ഇടൽ..
വല്യമ്മ പെൺ കുട്ടിയെ മയിലാഞ്ചി അണിയിക്കുന്നു.. മധുരം കൊടുക്കുന്നു.
ഓരോ സന്ദർഭത്തിനും പാടാനുള്ള, പാട്ടുകളുണ്ട്.
പിന്നെ നട വിളി
നെല്ലും നീരും വെക്കൽ
താ ലി
ജൂവിഷ്Huppa, യെ അനുസ്മരിക്കുന്ന, മണർക്കോലം..
ചെറുക്കനും, പെണ്ണിനും.. ഒരുക്കുന്ന ഉയർന്ന പീ0 മാണിത്.
കൂനൻ കുരിശ് സത്യം.
ഉദയംപേരൂർ സൂനഹദോസ് വരെ, പൗരസ്ത്യ മെത്രാൻമാരാണ്, കേരളത്തിൽ ഉണ്ടായിരുന്നത്. ഡോം മെനേസ്സിന്റെ പാശ്ചാത്യവൽക്കരണത്തിൽ പ്രതിഷേധിച്ച്.മട്ടാഞ്ചേരിയിലെ കുരിശിൽ ആലാത്തുകെട്ടി ഇനിമേൽ ഞങ്ങൾ മെനേസിനു കീഴിലല്ല എന്ന പ്രതിജ്ഞയോ ടെ, ഒരു വിഭാഗം യാക്കോബിറ്റ് വിശ്വാസം സ്വീകരിച്ചു.അതു വരെ സിറിയൻ ക്രിസ്ത്യൻസ് എന്ന ഒരു വിഭാഗത്തിൽ നിന്ന ക്നാനായക്കാർ രണ്ടായി പിരിഞ്ഞു
കത്തോലിക്കരും
യാക്കോബിറ്റും
അതിൽ, കുറച്ചു പേർ 1921..ൽ പുനരൈക്യപ്പെട്ടു.. അവർ ക്നാനായ, മലങ്കരക്കാർ എന്ന പേരിൽ തങ്ങളുടെ ആരാധനാ രീതികൾ നിലനിർത്തുന്നു.
സാംസ്ക്കാരിക സംഭാവനകൾ,
ക്രിസ്ത്യൻ ഫോക് ലോർ വിഭാഗത്തിൽ, ഒപടുന്നവയാണ്.. പുരാതന പാട്ടുകൾ ക്രിസ്ത്യൻ കലാരൂപമായ മാർഗ്ഗം കളി, ഇവരുടെ സംഭാവനയാണ്.
സൽക്കാര പ്രിയരും, ആഘോഷ പ്രിയരുമായ ഇവർ,എല്ലാവരോടും, സഹകരിച്ച്, ജീവിക്കാൻ, ശ്രമിക്കുന്നവരാണ്
ചരിത്രം താൽപ്പര്യമുള്ളവർക്ക്
DIAMPER SYNOD - ഒരെത്തിനോട്ടം
DEVIDE & RULE - യൂറോപ്യന്മാരുടെ ഒന്നാംനമ്പർ വിഭജന തന്ത്രം. 15ആം നൂറ്റാണ്ടുവരെ കേരളക്കരയിൽ ജീവിച്ചിരുന്ന ആദിമസുറിയാനിക്രിസ്ത്യാനികളുടെ മനസ്സിൽ വെള്ളിടി വീഴ്ത്തി സുറിയാനിക്രിസ്ത്യാനികളെ വിഭജിച്ചു കുടുംബബന്ധങ്ങൾ തകർത്ത് സുറിയാനിസഭയെ വെട്ടിമുറിച്ച ദാരുണ സംഭവമായിരുന്നു ഉദയംപേരൂർ സൂനഹദോസ് അഥവാ DIAMPER SYNOD . AD 1599 ജൂൺ മാസം 20 മുതൽ 26 വരെ ക്നാനായക്കാരുടെ സ്വന്തം പള്ളിയായിരുന്ന ഉദയംപേരൂർ കന്തീശാപള്ളിയിൽ വച്ചായിരുന്നു ആ മഹാ സംഭവം.
MC റോഡിൽ വൈക്കത്തുനിന്നും എറണാകുളത്തേക്കു പോകുന്ന വഴിയോരത്തുതന്നെ പൗരാണിക സിറിയൻ ആർക്കിടെക്ടറൽ രീതിയിൽ പണിത ഈ മനോഹരമായ പള്ളി
ഇന്നും പഴയകാല പ്രൗഡിയോടുകൂടി നിലനിൽക്കുന്നു. ഉദയംപേരൂർ സൂനഹദോസിനെ ത്തുടർന്ന് സുറിയാനിസഭയുടെ വിഭജനം AD 1653ലെ കൂനൻകുരിശൂ സത്യത്തോടുകൂടി പൂർണമായതിനെത്തുടർന്നു പള്ളികൾ പങ്കിട്ടെടുക്കുന്നതിന്റെഭാഗമാ യി പ്രസിദ്ധമായ ഈ പള്ളി ഇപ്പോൾ ഓർത്തഡോക്സ് വിഭാഗത്തിന് സ്വന്തമായി.
" പത്രോസേ നീ പാറയാകുന്നു " , " നീയാകുന്ന പാറമേൽ ഞാനെന്റെ പള്ളി പണിയും" എന്നൊരുവാചകം കർത്താവ് ഉച്ചരിച്ചുപോയതിനാൽ ഉത്തരവാദിത്വം മുഴുവൻ പത്രോസിന്റെ തലയിലായി. യേശൂവിന്റെ സ്വർഗ്ഗാരോഹണത്തെത്തുടർന്നു 41 വർഷംകൂടി പത്രോസ്ശ്ലീഹാ തനിക്കെത്തിപ്പെടാവുന്ന സ്ഥലങ്ങളിലെല്ലാം സത്യവിശ്വാസം പ്രചരിപ്പിച്ചു. AD 42ഇൽ പത്രോസിന്റെ മരണത്തെത്തുടർന്ന് സഭ കെട്ടിപ്പടുക്കുന്നതിനെചൊല്ലി തർക്കങ്ങൾ തുടങ്ങി. തർക്കങ്ങൾ 300 വർഷം തുടർന്നു. തർക്കങ്ങൾക്ക് പരിസമാപ്തിയുണ്ടാക്കാൻ AD 325ഇൽ റോമൻ ചക്രവർത്തി കോൺസ്റ്റന്റയിൻ ഒന്നാമന്റെ ഉത്തരവിൽ സഭാപിതാക്കന്മാർ തുർക്കിയിലെ ബർസാ പ്രൊവിൻസിലെ നിഖ്യായിൽ ഒത്തുചേർന്നു.
യെരുശലേമിലെ പാർത്രിയാർക്കീസ്, കോൺസ്റ്റാന്റിനോപ്പിളിലെ പാർത്രിയാർക്കീസ്,
അന്ത്യോഖ്യായിലെ പാർത്രിയാർക്കീസ്, അലക്സാൻഡ്രിയായിലെ പാർത്രിയാർക്കീസ് , റോമ്മായിലെ ആർച്ചുബിഷപ്പ് ഇങ്ങനെ 5 സഭാപിതാക്കന്മാർ നിഖ്യാ സൂനഹദോസിൽ പങ്കെടുത്തു. സത്യവിശ്വാസപ്രമാണം ലോകത്തിലെ വിഭിന്ന സഭകൾ അംഗീകരിച്ചു വിശുദ്ധ കുർബ്ബാനക്രമത്തിൽ എഴുതിച്ചേർത്തതും, വിശ്വാസികൾ വിശ്വാസപ്രമാണം ചൊല്ലാൻ തുടങ്ങിയതും നിഖ്യാ സൂനഹദോസിലൂടെയാണ്.
ആദ്യനൂറ്റാണ്ടികളിൽ മതവിശ്വാസഗോപുരം കെട്ടിപ്പടുത്ത പ്രബലമായ മൂന്നു സിംഹാസനങ്ങളായിരുന്നു ഈജിപ്തിലെ അലക്സാൻഡ്രിയാ, ഇറാക്കിന്റെയും സിറിയയുടെയും അതിർത്തിയോടടുത്തു സ്ഥിതിചെയ്തിരുന്ന അന്ത്യോഖ്യാ, യൂറോപ്പിൽപ്പെട്ട ഇറ്റലിയിലെ റോമാ. പത്രോസ് പണിതുയർത്തിയ സഭയുടെ പിതൃത്വം ഏറ്റെടുക്കാൻ ഈ മൂന്നു മതസിംഹാസനങ്ങൾ തമ്മിൽ കടുത്ത കിടമത്സരമായിരുന്നു. ദൈവത്തിന്റെ പേരിൽ, വിശ്വാസത്തിന്റെ പേരിൽ ഈ മൂന്നു സിംഹാസനങ്ങൾ തമ്മിൽ യുദ്ധങ്ങൾ വരെ ഉണ്ടായിട്ടുണ്ട്.
യേശുക്രിസ്തുവിന്റെ കാലഘട്ടം തുടങ്ങുന്നതിനു മുൻപുതന്നെ റോമാക്കാർ പേർഷ്യാ ആക്രമിച്ചു കീഴടക്കി അധിനിവേശം തുടങ്ങിയിരുന്നു. സുറിയാനിസഭയുടെമേലും സുറിയാനി ആരാധനാ - ആചാര - പാരമ്പര്യങ്ങൾക്കുമെതിരെ മേൽക്കോയ്മയും അടിച്ചമർത്തലും തുടങ്ങിവച്ചതും റോമാക്കാർതന്നെ. " ഈ നീതിമാന്റെ രക്ത്തത്തിൽ എനിക്ക് പങ്കില്ലായെന്നുപറഞ്ഞു " കൈകൾ കഴുകി ദൈവപുത്രനെ കൊലക്കളത്തിലേക്കു പറഞ്ഞുവിട്ട പന്തിയോസ് പീലാത്തോസും റോമ്മാക്കാരനായിരുന്നു. റോമൻ ആധിപത്യത്തിലായിരുന്ന യഹൂദ്യയിലേക്കു (JUDAEA ) റോമൻചക്രവർത്തി ടൈബീരിയസ്സിനാൽ നിയമിക്കപ്പെട്ട ഗവർണ്ണറായിരുന്നു പീലാത്തോസ്.
കാതോലിക്കോസ് എന്നാൽ ഒരു മതവിഭാഗത്തിന്റെ ആസ്ഥാനമാകുന്ന
ഭദ്രാസനത്തിന്റെ അധിപൻ എന്നർദ്ധം. കാതോലിക്കോസിന്റെ കീഴിൽ അനേകം DIOCESEകളും, പള്ളികളും, BISHOPSഉം, വൈദീകരും മറ്റു സന്യസ്ഥരുമുണ്ട്. ക്നാനായക്കാരുടെ പൂർവ്വപിതാക്കന്മാർ കീനായി, ഉറഹാ, എസ്രാ, ഊസ്, ഇറാക്കിലെ നിനെവെ, ഇന്നത്തെ ബാഗ്ദാദ് ആകുന്ന ഇറാക്കിലെ ബാഗദാശി, എഡേസ്സാ, ഓർശലേം എന്നീ സ്ഥലങ്ങളിൽനിന്നും പുറപ്പെട്ടു പോന്നു എന്നത് തർക്കമറ്റ വസ്തുതയാണ്. യഹൂദാഗോത്രത്തിനു തലമുറതലമുറകളായി പാരമ്പര്യമായി ലഭിച്ച അവകാശമനുസരിച്ചു ഏദോമിന്റെ അതിർത്തിക്കരികെ തെക്കേ അറ്റത്തു യഹൂദാഗോത്രത്തിനു 29 പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളുമുണ്ടായിരുന്നു.
29 പട്ടണങ്ങളിലൊന്നായിരുന്നു കീനാ. ഇതേ കീനാ ദേശക്കാരനായിരുന്നു ക്നായിതോമ്മാ. യഹൂദാഗോത്രത്തിന്റെ സന്തതിപരമ്പരകളിൽപ്പെട്ട തോമ്മാ, കീനാ ദേശക്കാരനായിരുന്നതിനാലാണ് തൊമ്മൻ കീനാൻ എന്നറിയപ്പെടുന്നത്. യഹൂദാഗോത്രത്തിനു 24 ഉപഗോത്രങ്ങൾ ( SUB TRIBES ) ഉണ്ടായിരുന്നതിൽ 7 ഗോത്രങ്ങളിൽപ്പെട്ട 72 കുടുംബങ്ങളിലെ നാനൂറിൽപ്പരം ആൾക്കാരാണ് മലങ്കരയിലേക്കു കുടിയേറിപ്പോന്നത്. ഈ 7 ഗോത്രങ്ങളാണ് ഹദായി, കുജാലിക്ക്, കോജാ, തെജ് മുത്ത്, മജ് മുത്ത്, ജീബാ, ബെൽക്കൂത്ത്. സിറിയൻ ഭൂപ്രദേശത്തുനിന്നു പോന്നവരും, സുറിയാനി സംസ്കാരവും പാരമ്പര്യവും ഉള്ളവരായതുകൊണ്ടാണല്ലോ ക്നാനായക്കാരെ ആദിമ സുറിയാനി ക്രിസ്ത്യാനികൾ എന്നറിയപ്പെടുന്നത്.
ക്നാനായക്കാരുടെ പൂർവ്വപിതാക്കന്മാരായ സുറിയാനിക്രിസ്ത്യാനികൾ കിഴക്കിന്റെ പാർത്രിയാർക്കീസിന്റെ അനുഗ്രഹാശിസ്സുകളോടുകൂടി എഡേസ്സായിലെ മെത്രാനായിരുന്ന മാർ ഔസേപ്പ് ( ജോസഫ് )ന്റെയും, വാണിജ്യശ്രേഷ്ഠൻ ക്നായിതോമ്മായുടെയും നേതൃത്വത്തിൽ മലങ്കരയിലേക്കു പോന്നു എന്നത് ചരിത്രസത്യം തന്നെ. അവർ പുറപ്പെട്ടുപോരുന്നതിന് മുൻപ് എസ്രാ പ്രവാചകന്റെ ശവകുടീരത്തിൽ പോയി പ്രാർത്ഥിച്ചു അനുഗ്രഹം വാങ്ങി, ശപഥം ചെയ്തു " ഹിന്ദുവിൽ പോയാലും മക്കളെ നിങ്ങൾ ബന്ധങ്ങൾ വേർപെടാതോർക്കേണമെപ്പോഴും " ," പത്തുമോരേഴുമത് എപ്പോഴുമോർത്തു
ചിന്തിപ്പിൻപാട് മറിയാതിരിക്കേണം നിങ്ങൾ ". എന്താണീ പത്തുമൊരെഴും?. ( 10 കല്പനകളും 7 കൂദാശകളും, 7 ഇല്ലങ്ങളും എന്നർദ്ധം). ഇവ ഇപ്പോഴും ഓർത്ത് ചിന്തിച്ചു മറ്റു ജാതികളിലേക്കു മറിയരുതേ എന്നർദ്ധം.
ക്നാനായ പൂർവ്വപിതാക്കന്മാർ പുറപ്പെട്ടുപോന്നത് കിഴക്കിന്റെ പാർത്രിയാർക്കീസിന്റെ പക്കൽ നിന്ന് എന്നുള്ളത് യെരുശലേമിലെ പാർത്രിയാർക്കീസായിരുന്നു എന്ന് കേരളത്തിലെ ക്രിസ്ത്യാനികളിൽ ഒരു വിഭാഗം, അതല്ല സെലൂഷ്യ - സ്റ്റീസിഫോണിലെ പാർത്രിയാർക്കീസായിരുന്നുവെന്നു മറ്റൊരുവിഭാഗം, അലക്സാൻഡ്രിയായിലെ പാർത്രിയാർക്കീസായിരുന്നുവെന്നു വേറൊരു വിഭാഗം. ഓർശ്ലേമിലെ കാതോലിക്കായെ കത്തോലിക്കനായി ചിത്രീകരിച്ചു ക്നാനായക്കാര് കത്തോലിക്കാവിശ്വാസവുമായി വന്നു എന്നൊരു കള്ളചരിത്രവും ഇന്ന് നിലനിൽക്കുന്നുണ്ട്. ഏതായാലും സുറിയാനിക്കാരായ ക്നാനായ പൂർവ്വപിതാക്കന്മാർ റോമാ സിംഹാസനത്തിൽനിന്നും അനുഗ്രഹവും വാങ്ങി പോന്നിട്ടില്ല. റോമിന്റെ കീഴിൽ HOLY SEE യുടെ പൗരോഹിത്യ അധികാരക്രമപട്ടികയിൽ പാർത്രിയാർക്കീസ് എന്നൊരു സ്ഥാനവുമില്ല. ഇന്നിപ്പോൾ ലോകം പൊതുവെ അംഗീകരിക്കുന്ന കിഴക്കിന്റെ പാർത്രിയാർക്കീസ് എന്നത്
" വിശുദ്ധ പത്രോസിന്റെ സിംഹാസനം " എന്ന് അറിയപ്പെടുന്ന അന്ത്യോഖ്യ സിംഹാസനമാകുന്നു, അതേസമയംതന്നെ യേശുവിന്റെ സഭ കെട്ടിപ്പടുത്തത് തങ്ങളാണെന്നും വിശുദ്ധ പത്രോസിന്റെ സിംഹാസനം റോമ്മാസിംഹാസനമാണെന്നു റോമ്മാക്കാര് പഠിപ്പിച്ചതുകൊണ്ടു അതാണ് ശരിയെന്നു കത്തോലിക്കരും.
ഇനീ ഉദയംപേരൂർ സൂനഹദോസിലേക്കു മടങ്ങിവരാം. AD 1599 ജൂൺമാസം 20 മുതൽ 26 വരെ 6 ദിവസങ്ങളിലായിട്ടാണ് സൂനഹദോസ് നടന്നത്. ഫാ . ആദോപ്പള്ളിയുടെ സങ്കര പാരലൽ പള്ളിയിൽ ന്യൂയോർക്ക് റോക്‌ലാന്റിലെ പോലീസ് സേനയെ വിളിച്ചുവരുത്തിയതുപോലെ, കൊച്ചിയിലെ പോർച്ചുഗീസ് ഗവർണറും അദ്ദേഹത്തിൻറെ പടയാളികളും അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സൂനഹദോസിന്റെ കാവൽ ഭടന്മാരായിരുന്നു. കേരളത്തിന്റെ തെക്കേ അറ്റത്തുനിന്നും വടക്കേ അറ്റത്തുനിന്നും ഉദയംപേരൂരിൽ എത്തിപ്പെടാൻ സാധിച്ച 152 വൈദീകശ്രേഷ്ടരും, 663 അല്മായ പ്രമുഖരും സിനഡിൽ പങ്കുചേർന്നു. റോമിൽ നിന്നും ഗോവയിലേക്ക് വാഴിക്കപ്പെട്ട കത്തോലിക്കാ മെത്രാനായിരുന്ന ദോം അലക്സിസ് മെനെസിസ്സ് മെത്രാനായിരുന്നു സൂനഹദോസ് വിളിച്ചുകൂട്ടിയത്. സൂനഹദോസ് വിളിച്ചുകൂട്ടാൻ അദ്ദേഹത്തിന് പല കാരണങ്ങളുമുണ്ടായിരുന്നു. AD 1498ഇൽ പോർച്ചുഗീസുകാർ കേരളക്കരയിൽ വന്നതോടുകൂടി കത്തോലിക്കാവിശ്വാസം അടിച്ചേൽപ്പിക്കാൻ തുടങ്ങി. അതുവരെ കിഴക്കിന്റെ പാർത്രിയാർക്കീസിന്റെ അന്ത്യോഖ്യ സിംഹാസനത്തിൽ നിന്നുമായിരുന്നു മലങ്കരയിലേക്കു ആബൂൻമാരെയും (മെത്രാൻ ) മേല്പട്ടക്കാരെയും വാഴിച്ചു വിട്ടിരുന്നത്.
മലങ്കരയിലെ ക്രിസ്തീയവിശ്വാസികളുടെ സുറിയാനി പാരമ്പര്യങ്ങളും, സുറിയാനി ആരാധനാ ക്രമങ്ങളും, അനുഷ്ഠാനങ്ങളും, അന്ത്യോഖ്യാ പാർത്രിയാർക്കീസിന്റെ ആധിപത്യവും റോമാ മെത്രാന് സഹിച്ചില്ല. ഇതിനൊരു മാറ്റമുണ്ടാക്കാൻ അദ്ദേഹം ശ്രമിച്ചു. ( റോക്‌ലാൻഡ് ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ നിന്നും ആദോപ്പള്ളി അനുചരന്മാരെ അണിചേർത്തു സങ്കര- പാരലൽ പള്ളി സൃഷ്ടിച്ചതുപോലെ ).
ഉദയംപേരൂർ സൂനഹദോസിൽ 267 തീരുമാനങ്ങൾ കൈക്കൊണ്ടു. സിനഡിന്റെ അവസാനദിവസം അന്നുവരെ ലഭ്യമായിരുന്ന സുറിയാനി ആരാധനാ ക്രമങ്ങളും, പുസ്തകങ്ങളും, താളിയോല ഗ്രന്ഥങ്ങളും എന്നുവേണ്ട ലഭ്യമായ സർവ്വ ക്നാനായ ചരിത്രരേഖകളും തീയിട്ടു കത്തിച്ചു നശിപ്പിച്ചുകളഞ്ഞു. ചേരമാൻപെരുമാൾ രാജാവ് ക്നായി തോമ്മായ്ക്കു ചെമ്പുതകിടിൽ ആലേഖനം ചെയ്തുകൊടുത്ത ചെപ്പേടുകൾ അലക്സിസ് മെത്രാന്റെ ഉത്തരവിൽ കൊച്ചിരാജാവിന്റെ പട്ടാളവൃന്ദം പിടിച്ചെടുത്തു. അവ കൊച്ചിയിലെ പോർച്ചുഗീസ് ഡിപ്പോയിൽ സൂക്ഷിച്ചിരുന്നു. അക്കാലത്ത് മലങ്കരസഭയെ ഭരിച്ചിരുന്ന കൽദായമെത്രാനായിരുന്നു മാർ യാക്കോബ്. ഈ മെത്രാൻ ക്നായി തോമ്മായുടെ ചെപ്പേടുകളെ 20 ക്രൂസാദെയ്‌ക്കു മലബാറിലൊരാൾക്കു പണയപ്പെടുത്തിയിരുന്നു. അക്കാലത്ത് കൊച്ചിക്കോട്ടയുടെ ചുമതലയുണ്ടായിരുന്ന റോമൻ പടത്തലവനായിരുന്നു പെരോ-ദേ-സെക് വേര. പണയപ്പെടുത്തിയ ചെപ്പേടുകൾ എങ്ങിനെയെങ്കിലും തിരിച്ചെടുക്കണമെന്നതായിരുന്നു മാർ യാക്കോബ് മെത്രാന്റെ ആഗ്രഹം. അങ്ങനെ പെരോ-ദേ- സെക്‌വേരയുടെ സഹായത്തോടുകൂടി കടം വീട്ടി തിരിച്ചെടുത്ത ചെപ്പേടുകൾ കണ്ടു സന്തുഷ്ടനായാണ് മാർ യാക്കോബ് മെത്രാൻ 1552ഇൽ മരിച്ചത്. പിന്നീട് ഈ ചെപ്പേടുകൾ കൊച്ചിയിലെ പോർച്ചുഗീസ് ഡിപ്പോയിൽനിന്നും കാണാതായി. അവ ഫ്രാൻസീസ്‌കൻ മിഷനറിമാർ പോർചുഗലിലെ ലിസ്ബണിലെയ്ക്ക് കൊണ്ടുപോയി.
കേരളത്തിലെ സുറിയാനി സഭയെ രണ്ടായി വെട്ടിമുറിച്ചു ഒരു വിഭാഗത്തെ റോമിന്റെ വരുതിയിൽ കത്തോലിക്കാ വിശ്വാസത്തിലാക്കിയശേഷം മെനെസിസ് മെത്രാൻ ആർച്ചുബിഷപ്പായി സ്ഥാനക്കയറ്റം ലഭിച്ചു പോർചുഗലിലെ ബ്രാഗാ അതിരൂപതയുടെ തലവനായി തിരികെ പോർച്ചുഗലിൽ വന്നു. AD1617ഇൽ മെനെസിസ് മെത്രാൻ ദിവംഗതനായി. ക്നായിതോമ്മായുടെ ചെപ്പേടുകൾ മെനെസിസ് മെത്രാൻ ലിസ്ബണിലോ, ബ്രാഗായിലോ വച്ച് കത്തിച്ചു ഉരുക്കിക്കളഞ്ഞു എന്ന് വിശ്വസിക്കപ്പെടുന്നു. അല്ലെങ്കിൽ ആ വിലമതിക്കാനാവാത്ത ചെപ്പേടുകൾ ലോകത്തിലെ ഏതെങ്കിലും കോണിൽ പുരാവസ്ത്തു
ശേഖരങ്ങളിൽ മറഞ്ഞിരിപ്പുണ്ടാവും.