25/01/2024
നായ്ക്കൊല്ലി ഭദ്രകാളി ക്ഷേത്ര പൂര മഹോത്സവം കൊടിയിറങ്ങി.
സർവ്വാഭരണ വിഭൂഷിതയായി അമ്മ എല്ലാ ഭക്ത ജനങ്ങൾക്കും അനുഗ്രവർഷം ചൊരിഞ്ഞു, ദേവന്മാരുടെ ചിലമ്പൊലിയും, വാദ്യ മേളങ്ങളുടെ അലയൊലിയും
ഇനിയും നിലച്ചിട്ടില്ല.അണിയറയിൽ
പ്രവർത്തിച്ച, അനുഗ്രഹിച്ച, നിരവധിപേരുണ്ട്, സ്ഥാപനങ്ങളുണ്ട് വലിയ പ്രയത്നത്തെ ചെറിയ നന്ദിവാക്കിലൊതുക്കാനാവില്ലെങ്കിലും നന്ദി പറയാതിരിക്കാനാവില്ലല്ലൊ....!
പൂര മഹോത്സവത്തിന്റെ
വിജയത്തിനായി അഹോരാത്രം പ്രയത്നിച്ച
ക്ഷേത്ര ഭരണസമിതി
അംഗങ്ങൾ, ഉത്സവാഘോഷകമ്മിറ്റി ഭാരവാഹികൾ, സബ് കമ്മിറ്റികൾ,
താങ്ങും തണലുമായി കൂടെ നിന്ന കുടുംബാംഗങ്ങൾ, കുഞ്ഞുങ്ങൾ, താലപ്പൊലിയേന്തിയവർ.
പൂര മഹോത്സവം
കാണാൻ ദേശ, ഭാഷാ, മത, സാമൂഹിക അതിർത്തികൾ ഭേദിച്ച് ആവേശത്തൊടെ എത്തിചേർന്ന പതിനായിരക്കണക്കിനു
ഭക്ത ജനങ്ങൾ എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി.
ക്ഷേത്ര പൂജാവിധികൾ കൊണ്ട് ഭക്തരുടെ സകല ദുരിതങ്ങളും മാറ്റി അവരുടെ മനസ് ധന്യമാക്കിയ ക്ഷേത്രം മേൽശാന്തി ശ്രീരഞ്ജൻ തേനാരമ്പത് തിരുമേനിക്കും, ക്ഷേത്രം തന്ത്രി ഈശ്വരൻ നമ്പൂതിരിക്കും അനന്തകോടി നമസ്കാരം....
പൂര മഹോത്സവത്തിന്റെ
സുഗമമായ നടത്തിപ്പിനു വേണ്ട അനുമതികൾ കൃത്യമായി തന്നു പിന്തുണ നൽകിയ സർക്കാർ മന്ത്രാലയങ്ങൾക്ക് നന്ദി.
പൂര മഹോത്സവം
യാഥാർത്ഥ്യമാക്കുന്നതിന് എന്നും ക്ഷേത്രത്തോടൊപ്പം
നിന്ന, നിസ്വാർത്ഥമായ സഹായവും, സ്ഥലസൗകര്യങ്ങൾ അനുവദിച്ചു തന്ന നമ്മെ വിട്ടു പിരിഞ്ഞ യോയാക്കി ചേട്ടനും കുടംബത്തിനും, തണ്ടേക്കാട്ട് സണ്ണിചേട്ടനും കുടുംബത്തിനും നന്ദി.
മഹോത്സവത്തിന് വേണ്ട ധനസഹായവും സ്പോൺസർഷിപ്പും തന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും, ക്ഷേത്ര മഹോത്സവം ജനങ്ങളിലേക്ക് എത്തിച്ച വയനാട് വിഷൻ, മലനാട് ചാനൽ, മറ്റു പത്ര മാധ്യമങ്ങൾ ഫേസ്ബുക്ക് , വാട്സാപ്പ് നവമാധ്യമ കൂട്ടായ്മക്കും നന്ദി. ഗജ പത്മ പട്ടം സമർപ്പണം ചെയ്ത ഡോ ഓമന മധുസൂദനൻ വിനായക ഹോസ്പിറ്റൽ പ്രത്യേകം നന്ദി അറിയിക്കുന്നു..
ഗുരുവായൂർ കണ്ണന്റെ വശ്യ സൗന്ദര്യ ചാരുത
ഗുരുവായൂർ ദേവസ്വം ഇന്ദ്രസെൻ, കണ്ണന്റെ ആനകളിലെ ഗജരാജ സുന്ദരൻ ഗുരുവായൂർ ദേവസ്വം ബൽറാം, നായ്ക്കൊല്ലി അമ്മയുടെ മനസപുത്രി വടക്കേകര റാണി,
ആനപ്പുറം ജ്യോതിഷ് & ടീം, രാജാപ്പട്ടൻ വടക്കേക്കരയോടും നന്ദി..
ആലിൻ കീഴിൽ മേള വിസ്മയമൊരുക്കിയ ശ്രീ കാഞ്ഞിലശ്ശേരി വിനോദ് മാരാർ, വെളിയന്നൂർ സത്യൻ മാരാർ, മൂച്ചുകുന്ന് ശശി മാരാർ മറ്റു വാദ്യ കലാകാരന്മാർക്കും നന്ദി.
സോപാന സംഗീതത്തിന്റെ ആലാപന മാധുര്യവുമായി എന്നും ഞങ്ങളോടൊപ്പം ഉള്ള ഞങ്ങളുടെ പ്രിയപ്പെട്ട സനിലേട്ടന് നന്ദി.
ദേവി ദേവന്മാരുടെ ചൈതന്യം സ്വന്തം ശരീരത്തിലേക്ക് ആവാഹിച്ചു ദേവതാ
രൂപങ്ങളായി ഉറഞ്ഞാടി ഭക്തരുടെ ആധി വ്യാധികൾ അകറ്റിയ ബിജു പൊങ്ങിനി, ബാബു,വിജയൻ പുറക്കാടി, , സുമേഷ് മറ്റു തെയ്യ കലാകാരന്മാർക്കും നന്ദി.
കലാസന്ധ്യ
അവിസ്മരണീയമാക്കിയ
സ്നേഹ മനോജിനോടും, തിരുവാതിര, മെഗാ ഡാൻഡിയ റാസ് ടീമംഗങ്ങൾ
ശിവലാസ്യ ഡാൻസ് സ്ക്കൂളിലെ
മറ്റ് കലാകാരന്മാരോടും നന്ദി.
താലപ്പൊലിയിൽ ദൃശ്യ ശ്രവ്യ വർണ്ണ വിസ്മയം
തീർത്ത,മണിപൂരി ടീം,ചെമ്പട ടീം, ആഞ്ജനേയ കലാസമിതി, നാഗരികൻ കലാസമിതി, ടീം പാണ്ടവാസ്, വിസ്മയ ക്രിയേഷൻ, ശ്രീ ദുർഗ്ഗ കലാസമിതി, ആകാശ വിസ്മയം sp:സന്തോഷ് ടി എസ് വെൽ വർക്സ്, കരിമരുന്ന് (കതിന) വർക്കി ചേട്ടനും നന്ദി....
ഗതാഗത സൗകര്യം ഒരുക്കി തന്നവരോടും,കുടിവെള്ള സൗകര്യം ഒരുക്കി തന്നവരോടും അന്നദാനത്തിനു ആവശ്യമായ ഭക്ഷണമൊരുക്കി തന്ന ബാബു പുറക്കാടി,
ഷീ ഹാൻറ് ടീമംഗങ്ങളോടും, ക്ഷേത്രത്തിലെ കഴകം പ്രിയപ്പെട്ട വിനീതിനോടും
പാത്രങ്ങൾ നൽകിയ ശ്രീ വള്ളിയൂർകാവ് ക്ഷേത്രം , ശ്രീ മത്സ്യാവതാര മഹാവിഷ്ണു ക്ഷേത്രം, ശ്രീ മാനികാവ് ക്ഷേത്രം, ശ്രീ പുറക്കാടി ക്ഷേത്രത്തോടും, ഫ്ളക്സ് നോട്ടീസ്, ഗ്രാഫിക്സും, മൊമന്റോകളും ചെയ്തു തന്നവരോടും, പരസ്യപ്രചാരണ പരിപാടികളിൽ സഹകരിച്ചവരോടും നന്ദി.
ഗാനമേള ഗംഭീരമാക്കിയ ശ്രീരാഗം ഓർക്കസ്ട്ര മീനങ്ങാടിക്കും ശ്രീ സാബുവിനും നന്ദി.
മഹോത്സവത്തിന്
ശബ്ദവും, വെളിച്ചവും, വേദിയും ഒരുക്കിയ ഷാജി ലൈറ്റ് & സൗണ്ട് ശ്രീ.മകബൂൽ,
അലങ്കാരങ്ങൾ ചെയ്തവർ, ആശംസാ സന്ദേശമയച്ച വിവിധ മേഖലയിലുള്ള ആളുകൾ തുടങ്ങിയവർക്കും നിരവധിയാളുകൾ പിന്നെയും ....!
കൂട്ടായ്മയുടെ വിജയമാണിത്.....! സ്വന്തം സംസ്കാരത്തെയും, ആചാര അനുഷ്ടാനങ്ങളെയും, കലയേയും സ്നേഹിക്കുന്ന ഒരു കൂട്ടം നടത്തിയ നിസ്വാർത്ഥ പ്രവർത്തനം. പിഴവുകളും പോരായ്മകളും ഉണ്ടാവാം..... കുറ്റങ്ങളും കുറവുകളും ഉണ്ടാകാം... പൂർണ്ണത അവകാശപെടാനുമാകില്ല...! പൂർണ്ണത തേടിയുള്ള തുടർ യാത്രയിലാണ്... താങ്ങായും തണലായും എല്ലാവരും ഇനിയും കൂടെ ഉണ്ടാകണം......
പിഴകളെല്ലാം പൊറുത്തുകൊണ്ടു അനുഗ്രഹിക്കണം🙏
Waiting വയനാടൻ പൂരം 2k 25 😍😍😍