കാത്തിരിപ്പിന്റെ സുഖം അതൊന്നു വേറെ തന്നെയാ ല്ലെ....
പക്ഷെ ഒരു കാര്യവും ഇല്ലാണ്ട് കാത്തിരിക്കുന്നതിന്റെ സുഖം അത് ഒരു ഒന്നൊന്നര സുഖം തന്നെയാണ് 😍
കാത്തിരിക്കാം നല്ല നാളേയ്ക്കായ്...
31/03/2024
*
*നീതിപീഠങ്ങൾ വിശ്വാസ്യത നഷ്ടപ്പെടുത്തിയാൽ സമൂഹത്തിൽ അരാജകത്വം വളരും.*
❤️
22/03/2024
*
*അക്രമവും അനീതിയും അരങ്ങുവാഴുന്ന അഭിനവകാലത്ത്.. അധർമ്മങ്ങളെ ആർജ്ജവത്തോടെ പ്രതിരോധിച്ച്, അകം നിറയുന്ന പ്രാർത്ഥനകൾ കൊണ്ട് ആത്മവിശുദ്ധി കൈവരിക്കാൻ നമുക്ക് സാധിക്കട്ടെ.*
❤️
18/03/2024
_ സന്തോഷവും ആത്മാര്‍ത്ഥതയും പണം കൊടുത്ത് നേടാനാവില്ല.., പണം കൊണ്ടു നേടുന്ന സന്തോഷത്തിന്നും ആത്മാര്‍ത്ഥതയ്ക്കും അല്പായുസ്സേ ഉണ്ടാവുകയുള്ളൂ..._
08/03/2024
*സ്നേഹം ഭിക്ഷയായി ചോദിച്ചു വാങ്ങരുത്. വിലകുറഞ്ഞ നാണയത്തുട്ടുകളേ പലപ്പോഴും യാചകന് ലഭിക്കാറുള്ളൂ.*
❤️
Rashid Fardan
07/03/2024
_ പിന്നിട്ട പാതകൾ സൗന്ദര്യവഴികളാണെന്നതുകൊണ്ട് എത്തിച്ചേരുന്ന സ്ഥലം സുന്ദരമാകണമെന്നില്ല.., സങ്കടവഴികളുടെ അവസാനം സന്തോഷത്തിന്റെ ഉറവിടവുമാകാം...
05/03/2024
ചിന്തിക്കുന്നതെല്ലാം പറയരുത്....
എന്നാൽ പറയുന്നതെല്ലാം ചിന്തിച്ചിട്ട് ആയിരിക്കണം
03/03/2024
പൂത്തുനിൽക്കുന്ന പൂവിനും
പറയാനുണ്ടാവും
അതിനെ
കാത്തുസുക്ഷിക്കുന്ന
ചെടിയുടെ മഹത്വം
23/02/2024
*ശരി നിങ്ങളുടെ ഭാഗത്താണെങ്കിൽ നിങ്ങൾ അരിശപ്പെടേണ്ട കാര്യമില്ല. തെറ്റ് നിങ്ങളുടെ ഭാഗത്താണെങ്കിൽ അരിശപ്പെടുന്നത് നിങ്ങൾക്ക് നഷ്ടവുമാണ്.*
21/02/2024
*നമുക്ക് നീതി ലഭിക്കാനുള്ള ഏറ്റവും എളുപ്പമാർഗ്ഗം അപരനോട് നീതി കാണിക്കുക എന്നതാണ്.*
Be the first to know and let us send you an email when Rashid Fardan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.