07/01/2022
വളരെഎളുപ്പത്തിൽതയ്യാറാക്കാൻ പറ്റിയ സ്വാധിഷ്ടമായ വറുത്തരച്ച വെണ്ടയ്ക്ക കറി.
ചേരുവകൾ
*************
വെണ്ടയ്ക്ക അരിഞ്ഞത് -250 gm
ചെറിയ ഉള്ളി അരിഞ്ഞത് -10
പച്ചമുളക് അരിഞ്ഞത് -2
കറി വേപ്പില
വറ്റൽമുളക് അരിഞ്ഞത് -2
മഞ്ഞൾപ്പൊടി -1/4 tsp
തക്കാളി അരിഞ്ഞത് -1
അരപ്പിന് ആവശ്യമായ ചേരുവകൾ
തേങ്ങ ചിരകിയത് -1/2 മുറി
ചെറിയ ഉള്ളി -3
പെരും ജീരകം -1/2 tsp
മുളക് പൊടി -1 tsp
മഞ്ഞൾപ്പൊടി -1/2 tsp
മല്ലിപ്പൊടി -1 1/2 tbsp
വാളൻ പുളി -ചെറുനാരങ്ങ വലുപ്പത്തിൽ ഉള്ളത് കുറച്ചു വെള്ളം ഒഴിച്ചു കുതിർക്കാൻ വെക്കാം
ഉപ്പ് -ആവശ്യത്തിന്
വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
**********************
ഒരു പാൻ ചൂടാക്കിയ ശേഷം ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു വെണ്ടയ്ക്ക ചേർത്ത് സോഫ്റ്റ് ആയി വരുന്ന വരെ വഴറ്റിയെടുക്കാം. അത് പാനിൽ നിന്ന് മാറ്റിയ ശേഷം ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു തേങ്ങയും, ജീരകവും, ഉള്ളിയും ചേർത്തു മീഡിയം തീയിൽ ഗോൾഡൻ ബ്രൗൺ നിറം ആകുന്ന വരെ നന്നായിട്ട് ഇളക്കി കൊടുത്തു വറുത്തെടുക്കാം. അതിനു ശേഷം ചെറിയ തീയിൽ ഇട്ട് പൊടികൾ എല്ലാം ചേർത്തു കൊടുത്ത് നന്നായിട്ട് മൂത്തു വരുന്ന വരെ വറുത്തെടുക്കാം. അതിനു ശേഷം അടുപ്പിൽ നിന്ന് മാറ്റി നന്നായിട്ട് തണുത്ത ശേഷം കുറച്ച് വെള്ളം ചേർത്തു നന്നായിട്ട് അരച്ചെടുത്തുമാറ്റി വെക്കാം. ഇനി നമുക്ക് കറി തയ്യാറാക്കാം. കറി ഞാനിവിടെ മൺചട്ടിയിലാണ് തയ്യാറാക്കുന്നത്. ചട്ടി നന്നായിട്ട് ചൂടായ ശേഷം 2 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ചു കൊടുത്ത്, എണ്ണ നന്നായിട്ട് ചൂടായ ശേഷം 1/2 tsp കടുക് ഇട്ടു പൊട്ടിയ ശേഷം വറ്റൽ മുളകും, കറി വേപ്പിലയും ചേർത്തു വഴറ്റിയെടുക്കാം. എല്ലാം കൂടി പൊട്ടി വന്ന ശേഷം ചെറിയ ഉള്ളി ചേർത്തു നന്നായിട്ട് വഴറ്റിയെടുക്കാം. ഇനി നമുക്ക് തക്കാളി ചേർത്തു നന്നായിട്ട് സോഫ്റ്റ് ആകുന്ന വരെ വഴറ്റി മഞ്ഞൾ പ്പൊടി ചേർത്തു ഒരു മിനിറ്റോളം ഒന്നൂടി ഒന്നു ചെറിയ തീയിൽ വഴറ്റിയെടുക്കാം. ഇനി നമുക്ക്കുതിർക്കാൻ വെച്ചിരുന്ന പുളി പിഴിഞ്ഞ വെള്ളം ഒഴിച്ചു കൊടുത്ത് നന്നായിട്ട് തിളപ്പിച്ചെടുക്കാം.നമ്മൾ തയ്യാറാക്കി വെച്ചിരുന്ന തേങ്ങയുടെ അരപ്പ് ഇനി ചേർത്തു കൊടുക്കാം. തേങ്ങ അരച്ച ജാറിൽ തന്നെ കുറച്ചു വെള്ളം ഒഴിച്ചു ആ അരപ്പ് മുഴുവൻ കിട്ടുന്ന വിധത്തിൽ ആ വെള്ളം കൂടി ഇതിലേക്ക് ഒഴിച്ചു കൊടുത്തു കറിയിലേക്ക് ആവശ്യമായ ഉപ്പ് ചേർത്തു കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്തു തിളപ്പിച്ചെടുക്കാം. അതിനു ശേഷം വെണ്ടയ്ക്ക ചേർത്തു കൊടുത്ത് വെണ്ടയ്ക്കയിൽ മസാല ഒക്കെ പിടിച്ചു കറിയും വെണ്ടയ്ക്കയും നന്നായിട്ട് യോജിച്ചു വരുന്ന വരെ വളരെ കുറച്ചു സമയം മീഡിയം തീയിൽ ഒന്നു തിളപ്പിച്ചെടുക്കാം. ഇപ്പൊ നമ്മുടെ കറി എണ്ണയൊക്ക തെളിഞ്ഞു പാകത്തിന് തയ്യാറായി വന്നിട്ടുണ്ട്.നമുക്കിത് ചൂടോടു കൂടി തന്നെ ചോറിന്റെ കൂടെ സെർവ് ചെയ്യാം.