'''പ്രകൃതിസംരക്ഷണ സംഘം ഗ്രീൻ ഫുൾഡേ - സംസ്ഥാന തല ദിനാചരണം ഉദ്ഘാടനം ചെയ്തു.
മരം വെച്ച് പിടിപ്പിക്കുന്നത് വലിയ നന്മ പ്രവർത്തിയാണെന്നും, മരങ്ങൾ ഇല്ലാതെ വന്നാൽ മനുഷ്യ ജീവൻ തന്നെ അപകടത്തിലാണെന്നും കിഡ്നി ഫെഡറേഷൻ ഓഫ് ഇൻഡ്യ ചെയർമാൻ ഫാ.ഡേവിസ് ചിറമ്മൽ .
പ്രകൃതിസംരക്ഷണത്തിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ 7 വർഷങ്ങളായി സംസ്ഥാന വ്യാപകമായി നടത്തിവന്നിരുന്ന ഗ്രീൻ ഫുൾഡേ -- ഒരു മരം നടാം , നാളെയുടെ നന്മയ്ക്കായ് എന്ന സന്ദേശവുമായ് 14 ജില്ലകളിലും നടപ്പിലാക്കുന്നതിൻ്റെ സംസ്ഥാന തല ഉദ്ഘാടനം കുന്നംകുളത്ത് നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിസംരക്ഷണ സംഘം സ്റ്റേറ്റ് പ്ലാനിംങ് ബോർഡ് ഡയറക്ടർ ഡോ. ജോൺസൻ ആളൂർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പാസ്റ്റർ ഇമ്മാനുവേൽ എം. ജി മുഖ്യ അതിഥിയായി പങ്കെടുത്തു. പദ്ധതി വിശദീകരണവും വൃക്ഷ തൈ കൈമാറ്റവും പ്രകൃതിസംരക്ഷ
കല്ലുംപുറം സിറാജുൽ ഉലും സ്കൂളിൻ്റെ പതിനെഴാമത് വാർഷികാഘോഷത്തിൽ കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ മുഖ്യാതിഥിയായി പങ്കെടുത്തു. 💚🌳🌳🌳
കുന്നംകുളം ഗേൾസ് ഹൈസ്കൂളിൽ പ്രകൃതി സംരക്ഷണ സംഘത്തിന്റെ ഗാന്ധി സ്മൃതി സംഘടിപ്പിച്ചു.
കുന്നംകുളം :
പ്രകൃതി സംരക്ഷണ സംഘത്തിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ച് സെപ്തംബർ 29 മുതൽ ഒക്ടോബർ 7 വരെ തൃശൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ചു വരുന്ന ഗാന്ധി സ്മൃതി പദ്ധതിയുടെ ഭാഗമായി കുന്നംകുളം ഗേൾസ് ഹൈസ്കൂളിൽ ഗാന്ധി ദർശൻ ക്ലബിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഗാന്ധി സ്മൃതി 2023 പദ്ധതിയുടെ ഉദ്ഘാടനം എഴുത്തുക്കാരനും പ്രഭാഷകനുമായ റഫീക് പട്ടേരി നിർവ്വഹിച്ചു. പ്രധാന അധ്യാപിക ശ്രീമതി ബീന ജോസ് സി അദ്ധ്യക്ഷത വഹിച്ച ചടങ്ങുകൾക്ക് കുന്നംകുളം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മഹേഷ് എം മുഖ്യപ്രഭാഷണം നടത്തി. പ്രകൃതി സംരക്ഷണ സംഘം ജില്ലാ സെക്രട്ടറി
ഷാജിതോമസ് എൻ ഗാന്ധി സ്മൃതി പ്രതിജ്ഞ ചൊല്ലി ഗാന്ധി സന്ദേശം കൈമാറി. ഗാന്ധിദർശൻ ക്ലബ്ബ് കൺവീനർ ശ്രീമത
കുന്നംകുളം ഗേൾസ് ഹൈസ്കൂളിൽ പ്രകൃതി സംരക്ഷണ സംഘത്തിന്റെ ഗാന്ധി സ്മൃതി സംഘടിപ്പിച്ചു.
കുന്നംകുളം :
പ്രകൃതി സംരക്ഷണ സംഘത്തിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ച് സെപ്തംബർ 29 മുതൽ ഒക്ടോബർ 7 വരെ തൃശൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ചു വരുന്ന ഗാന്ധി സ്മൃതി പദ്ധതിയുടെ ഭാഗമായി കുന്നംകുളം ഗേൾസ് ഹൈസ്കൂളിൽ ഗാന്ധി ദർശൻ ക്ലബിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഗാന്ധി സ്മൃതി 2023 പദ്ധതിയുടെ ഉദ്ഘാടനം എഴുത്തുക്കാരനും പ്രഭാഷകനുമായ റഫീക് പട്ടേരി നിർവ്വഹിച്ചു. പ്രധാന അധ്യാപിക ശ്രീമതി ബീന ജോസ് സി അദ്ധ്യക്ഷത വഹിച്ച ചടങ്ങുകൾക്ക് കുന്നംകുളം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മഹേഷ് എം മുഖ്യപ്രഭാഷണം നടത്തി. പ്രകൃതി സംരക്ഷണ സംഘം ജില്ലാ സെക്രട്ടറി
ഷാജിതോമസ് എൻ ഗാന്ധി സ്മൃതി പ്രതിജ്ഞ ചൊല്ലി ഗാന്ധി സന്ദേശം കൈമാറി. ഗാന്ധിദർശൻ ക്ലബ്ബ് കൺവീനർ ശ്രീമത
പ്രകൃതി സംരക്ഷണ സംഘം തൃശൂർ ജില്ലാ കമ്മറ്റിയും തലക്കോട്ടുകര അസ്സീസി ഇംഗ്ലീഷ് മീഡീയം സ്ക്കൂളും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വിട പറയാം ലഹരിയോട് എന്ന പ്രോഗ്രാമിന്റെ ഔദ്യോഗികമായ ഉദ്ഘാടനവും മത്സര വിജയികൾക്കുള്ള സമ്മാനദാനവും കുന്നംകുളം സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എം ആർ അരുൺ കുമാർ നിർവ്വഹിച്ചു.
പ്രകൃതി സംരക്ഷണ സംഘം ജില്ലാ പ്രസിഡണ്ട് മിഷാ സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിനു പ്രിൻസിപ്പൽ സിസ്റ്റർ ഷാന്റി ജോസഫ് സ്വാഗതം പറഞ്ഞു. മുഖ്യാതിഥിയായി പങ്കെടുത്ത മേജർ ജോസഫ് കെ പി ലഹരി വിരുദ്ധ ക്ലാസുകൾക്ക് നേതൃത്വം നൽകി. പ്രകൃതി സംരക്ഷണ സംഘം ജില്ലാ സെക്രട്ടറി ഷാജി തോമസ് എൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ഓർമ മരം കൈമാറ്റം ചെയ്യുകയും ചെയ്തു. ചടങ്ങുകൾക്ക് സ്കൂൾ ലീഡർ അഭിനവ് കെ ആന്റു നന്ദി പറഞ്ഞു.
പ്രകൃതിസംരക്ഷണ സംഘം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം കുറ്റൂർ ഹരിശ്രീ അക്കാദമി അങ്കണത്തിൽ വച്ച് കാർഗിൽ വീരയോദ്ധാവ് കൂടിയായ മേജർ ജോസഫ് കെ പി ഫ്ലാഗ് ഉയർത്തി ഉദ്ഘാടനം ചെയ്തു. ആസാദി ക അമൃത മഹോത്സവത്തിന്റെ ഭാഗമായി പ്രകൃതിസംരക്ഷണ സംഘം കാർഗിൽ യുദ്ധരംഗത്ത് പടപൊരുതിയ മേജർ ജോസഫിനെ കർമയോഗി പുരസ്കാരം നൽകി ആദരിച്ചു .പുരസ്കാരം പ്രകൃതിസംരക്ഷണ സംഘം തൃശൂർ ജില്ലാ സെക്രട്ടറി ശ്രീ ഷാജി തോമസ് N മേജർ ജോസഫിന് നൽകി .
പ്രകൃതിസംരക്ഷണ സംഘം ജില്ലാ കോഡിനേറ്റർ ജയപ്രകാശ് കേച്ചേരി പൊന്നാടയണിയിച്ചു .
ഹരിശ്രീ കമ്പ്യൂട്ടർ അക്കാദമി മാനേജർ ബിനു എസ് നായർ വൃക്ഷത്തൈ നൽകി സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുത്ത എല്ലാവർക്കും ദേശീയ പതാകയും
വൃക്ഷ തൈകളും മധുരവും നൽകി.
തിരൂർ ചമ്രവട്ടം കാവിലക്കാട് ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ഇടി വെട്ടിയപ്പോൾ തെങ്ങ് കത്തുന്ന ദൃശ്യങ്ങൾ:
26/4/20
നേർസാക്ഷി ന്യൂസ്
റിപ്പോർട്ട് വിനു അക്കിക്കാവ്
തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് ആളെ കടത്തിയ വാഹനം ചെക്പോസ്റ്റിൽ വെച്ച് പോലീസ് പൊക്കി,... ഇത്തരത്തിൽ കബളിപ്പിച്ചു കൊണ്ടിരിക്കുന്നവന്മാർക്കു തക്ക ശിക്ഷ കൂടി നൽകാൻ നിയമത്തിനു സാധ്യമാകണം...
കോവിഡ് 19 ന്റെ സാമൂഹിക വ്യാപനം തടയാനായി അഹോരാത്രം പ്രവർത്തിക്കുന്ന പോലീസ് സഹോദരന്മാർക്ക് പ്രകൃതി സംരക്ഷണ സംഘത്തിന്റെ പ്രത്യേകം അഭിനന്ദനങ്ങൾ നേരുന്നു.
ദൃശ്യങ്ങൾ മുനീർ കാശാമുക്ക്
നേർസാക്ഷി ന്യൂസ്
8111907901
നമുക്കു പ്രതീക്ഷിക്കാം നമ്മുടെ ആശുപത്രിയെ സർക്കാർ കൈവിടില്ല :
തൃത്താല :
മുൻ കാലങ്ങളിൽ നല്ലരീതിയിൽ പ്രവർത്തിച്ചിരുന്ന തൃത്താല ഗവ ആശുപത്രി ഇപ്പോൾ പേരിനു മാത്രമായി തീർന്നിരിക്കുകയാണ്.. ആരെ സഹായിക്കാനാണ് സർക്കാർ ആശുപത്രിയെ അവഗണിക്കുന്നു ..അതുകൊണ്ട് എന്തു നേട്ടമാണ് സർക്കാറിന് ഉള്ളത് .ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന മഹാമാരി ,... ഇനി വരാൻ ഇരിക്കുന്ന മഴക്കാലം ..വളരെ പ്രയാസകരമായ നിമിഷങ്ങൾ ...തൃത്താല പഞ്ചായത്ത് ഉൾപ്പടെ ഒരുപാട് പഞ്ചായത്ത് നിവാസികൾക്ക് ആശ്രയമായ തൃത്താല ഗവ ആശുപത്രിയിൽ സൗകര്യങ്ങൾ കൊണ്ടുവന്നാൽ എല്ലാം കൊണ്ടും സമാധാനമാണ് .സാധാരണകാരായ ജനങ്ങളെ ഇനിയും കണ്ടില്ലന്നു നടിക്കല്ലേ ,
ഒരുപാട് പാവപെട്ട രോഗികളുടെ കുടുംബങ്ങൾക്ക് വളരെ പ്രതീക്ഷയാണ് ഈ ഗവ ആശുപത്രി ..
ഉടനെ ഒരു നടപടി എടുത്തില്ലെങ്കിൽ ആശുപത്രിക്കു മുനിൽ നിരാഹാരം ഇരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് മുനീർ കാശാമുക്ക് എന്ന പൊതുപ്രവർത്തകൻ .
ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ ഉണ്ടാകും എന്ന പ്രതീക്ഷയിൽ അധികാരികളെ അറിയിക്കുന്ന വീഡിയോ നവമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്.
സത്യസന്ധമായ വാർത്തകൾക്ക് ......
നേരോടെ നിർഭയം എന്നും .....
നേർസാക്ഷി ന്യൂസ്
8111907901
കുന്നംകുളം യുണൈറ്റഡ് പെന്തക്കൊസ്ത് കൂട്ടായ്മ ഭാരവാഹികൾ കമ്മ്യൂണിറ്റി കിച്ചനിലേക്ക് കൈമാറിയ ഭക്ഷണസാധനങ്ങൾ കുന്നംകുളം നഗര സഭ അധ്യക്ഷ ശ്രീമതി സീതാ രവിന്ദ്രൻ സാജൻ സി ജേക്കബിൽ നിന്നും സ്വീകരിച്ചു.
NERSAKSHI NEWS
8111907901
വാടാനപള്ളിയിൽ നിന്നും പിടിച്ചെടുത്ത പഴകിയ മത്സ്യം കുഴിച്ചിടുന്നു...
വീഡിയോ
സാബീർ വാടാനപള്ളി നേർസാക്ഷി റിപ്പോർട്ടർ
നേർസാക്ഷി ന്യൂസ്
8111907901
ഫോർമാലിൻ ഉപയോഗിച്ച് വരുന്ന മത്സ്യം തിരിച്ചറിയാൻ സ്ട്രിപ്പ് ഇറക്കും എന്ന് നാളുകൾക്ക് മുൻപ് ആരോഗ്യ മന്ത്രി ഷൈലജ ടീച്ചർ പറഞ്ഞെങ്കിലും ...... പിന്നീട് വന്ന പല പല പ്രശ്ന സങ്കീർണ്ണമായ വിഷയങ്ങളിൽ ഫോർമാലിനെ കുറിച്ച് എല്ലാവരും മറന്ന വാർത്തയായിരുന്നു.. ഇത്തരത്തിൽ ഉള്ള വിഷം തീറ്റിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ നമ്മുടെ നാട്ടിൽ ഒരു നിയമം ഇല്ലാത്തതു കൊണ്ടാണൊ ഇത്തരക്കാർ അതെ തെറ്റുകൾ ആവർത്തിച്ചു കൊണ്ടിരിക്കുന്നത്...
ഷാജി തോമസ് N
പ്രകൃതി സംരക്ഷണ സംഘം
അതിജീവിക്കാം നമുക്ക് കൊറോണയെന്ന മഹാ വിപത്തിനെ , ഭയമല്ല നമുക്കാവശ്യം... ആശങ്ക ഇല്ലാതെ അതിജീവിക്കാം കൊറോണയെ .....
ബ്രേക്ക് ചെയ്യാം കൊറോണയുടെ ആ കണ്ണിയെ ..
പ്രകൃതി സംരക്ഷണ സംഘം കേരളം..
അതിവിദൂരമല്ല നമ്മുടെ നാട്ടിലും ......
Fake news ഷെയർ ചെയ്യുന്നതിനു മുൻപ് ഒരു തവണ ശ്രദ്ധിക്കുക ...
ഇനി ശരിക്കും പണി കിട്ടും : .
നേർസാക്ഷി ന്യൂസ്
8111907901
ദേവനന്ദയെ ഇപ്പോഴും കണ്ടെത്താനാനായിട്ടില്ല ....
പലരും കണ്ടു കിട്ടിയെന്ന വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ട്...
നേർസാക്ഷി വാർത്തകൾ
8111907901