The Kasaragod Post

  • Home
  • The Kasaragod Post

The Kasaragod Post Online Media Page

- കാസർഗോഡ് പോസ്റ്റ് ന്യൂസ് ഓൺലൈൻ -

പ്രൊഫഷണൽ ജേർണലിസത്തിന്റെ “കോഡ് ഓഫ് എത്തിക്സ്"

അറിയേണ്ടത് മാത്രം അറിയിക്കാനുള്ള ഒരു മാധ്യമമായിട്ടാണ് കാസർഗോഡ് പോസ്റ്റിനെ ഞങ്ങൾ കാണുന്നത്. ഇതര ഓൺലൈൻ മാധ്യമങ്ങളിനിന്നും തികച്ചും വ്യത്യസ്തത കൈക്കൊള്ളാനുള്ള ശ്രമം.

അറിയാനുള്ള ജനങ്ങളുടെ
അവകാശത്തിന്‍റെ ബഹിസ്ഫുരണമായോ , സാമൂഹിക സേവനമായോ, ജനാധിപത്യത്തിന്‍റെ കാവല്‍ സ്ഥാപനമായോ അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ ജിഹ്വയായോ കാസറഗോഡ് പോസ്റ്റിനെ വിലയിരുത്താം.

കാസർകോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മെയ് 1 മുതൽ 20 വരെ നടത്തുന്ന സമ്മർ കോച്ചിംങ് ക്യാമ്പ് കാസർകോട് മ...
01/05/2024

കാസർകോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മെയ് 1 മുതൽ 20 വരെ നടത്തുന്ന സമ്മർ കോച്ചിംങ് ക്യാമ്പ് കാസർകോട് മുനിസിപ്പൽ സ്റ്റേഡിയത്തിൽ കെ സി എ മെമ്പർ ടി എം ഇക്ബാൽ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി തളങ്കര നൗഫൽ അധ്യക്ഷത വഹിച്ചു. പ്രവർത്തക സമിതി അംഗം അസീസ് പെരുമ്പള സ്വാഗതം പറഞ്ഞു. ആസിഫ് പള്ളം, സമീർ പുഞ്ചിരി, ഷാദാബ് ഖാൻ, മുഹമ്മദ് ഇജാസ് എന്നിവർ സംസാരിച്ചു.

കാസർകോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മെയ് 1 മുതൽ 20 വരെ നടത്തുന്ന സമ്മർ കോച്ചിംങ് ക്യാമ്പ് കാ...

കാസർകോട്: മുഹിസ്സുൽ ഇസ്ലാം എ.എൽ.പി.സ്കൂൾ  വാർഷികാഘോഷവും ജോലിയിൽ നിന്നും വിരമിക്കുന്ന അറബിക് അദ്ധ്യാപകൻ എ.മുഹമ്മദ് മാസ്റ്...
02/03/2024

കാസർകോട്: മുഹിസ്സുൽ ഇസ്ലാം എ.എൽ.പി.സ്കൂൾ വാർഷികാഘോഷവും ജോലിയിൽ നിന്നും വിരമിക്കുന്ന അറബിക് അദ്ധ്യാപകൻ എ.മുഹമ്മദ് മാസ്റ്റർക്കുള്ള യാത്രയയപ്പ് സമ്മേളനവും നടത്തി. കാസറഗോഡ് നഗരസഭ മുൻ ചെയർമാനും സ്കൂൾ മാനേജറുമായ അഡ്വ.വി.എം. മുനീർ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുഹിസ്സുൽ ഇസ്ലാം സഭ പ്രസിഡണ്ട് കെ.എം.അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. സതിശൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. ട്രഷറർ കെ.എം. ഹനീഫ് മാനേജ്മെൻറ് കമ്മിറ്റിയുടെ ഉപഹാരം നൽകി. പി.ടി.എ.യുടെ ഉപഹാരം പി.ടി.എ.ഭാരവാഹികളായ അബ്ദു മാസ്റ്റർ, നൂറുദ്ദീൻ മിനാർ, സമീർ പടാൻസ് എന്നിവർ നൽകി. എ.ഇ.ഒ അഗസ്റ്റിൻ ബർണാഡ്, ബി.പി.സി.കാസിം മാസ്റ്റർ, കൗൺസിലർ ആഫില ബഷീർ, ഷരീഫ ടീച്ചർ, ടി.എ.ഷാഫി, കെ.എം.ബഷീർ, മുസ്തഫ കണ്ടത്തിൽ, ഹനീഫ്.കെ.എ, അഷ്റഫ്.കെ.എച്ച്, സത്താർ ഹാജി പള്ളിക്കാൽ, അമാനുള്ള അങ്കാർ, ഫൈസൽ എ.എസ്, അഷ്റഫ് ഓട്ടോ, അഷ്കർ, സാജിദ്, വി.എം.അസ്ലം, സാഹിറ, പി.എ.മജീദ്, ഗംഗ ,സംഗീത, രജനി, രാജ്ഞിത, പ്രമോദിനി, ഉഷ, ജയ എന്നിവർ സംസാരിച്ചു. എ. മുഹമ്മദ് മാസ്റ്റർ യാത്രയയപ്പിന് നന്ദി പറഞ്ഞു. അൽമാഹിർഅറബിക് സ്കോളർഷിപ്പ് വിജയികളെയും സബ് ജില്ല വർക് എക്സ്പീരിയൻസ് മത്സര വിജയികളെയും കലാപരിപാടികൾ അവതരിപ്പിച്ച കുട്ടികളെയും ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.

കാസർകോട്: മുഹിസ്സുൽ ഇസ്ലാം എ.എൽ.പി.സ്കൂൾ വാർഷികാഘോഷവും ജോലിയിൽ നിന്നും വിരമിക്കുന്ന അറബിക് അദ്ധ്യാപകൻ എ.മുഹമ്മ...

കാസർകോട്: തളങ്കര മുഹിസ്സുൽ ഇസ്ലാം എ.എൽ.പി സ്കൂളിൽ നിന്നും 2023- 2024 വർഷത്തെ അൽ മാഹിർ അറബിക് സ്കോളർഷിപ്പ് പരീക്ഷയിൽ വിജയ...
22/02/2024

കാസർകോട്: തളങ്കര മുഹിസ്സുൽ ഇസ്ലാം എ.എൽ.പി സ്കൂളിൽ നിന്നും 2023- 2024 വർഷത്തെ അൽ മാഹിർ അറബിക് സ്കോളർഷിപ്പ് പരീക്ഷയിൽ വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികളേയും കെ.എം.ഹസ്സൻ മെമ്മോറിയൽ കൾച്ചറൽ സെന്റർ അനുമോദിച്ചു. കൾച്ചറൽ സെന്റർ ചെയർമാൻ അഡ്വ. വി.എം. മുനീർ വിജയികൾക്ക് മെമെന്റോ നൽകി അനുമോദിച്ചു. കൺവീനർ അമാനുള്ള അങ്കാർ പ്രത്യേക സമ്മാനങ്ങൾ വിതരണം ചെയ്തു. 'സ്കൂളിന്റെ ഓരോ വളർച്ചയിലും അസ്സുച്ചയുടെ ദൈനംദിന ഇടപെടലുകളുണ്ടായിരുന്നുവെന്നും സ്കൂളിനെ ആധുനിക രീതിയിൽ ഉന്നത നിലവാരത്തിലെത്തിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും' പ്രധാനധ്യാപകൻ ഇൻ ചാർജ് പി.സതീശൻ മാസ്റ്റർ പറഞ്ഞു. ചടങ്ങിൽ പി.ടി.എ പ്രതിനിധികളായ നൂറുദ്ദീൻ മിനാർ, സമീർ.പി.എം.പടാൻസ്, സലീം ബീഡി, മദർ പി.ടി.എ.പ്രസിഡണ്ട് ആയിഷത്ത് സാഹിറ. എ.കെ, സിയാദ്.കെ.എ, ഷുഹൈൽ.എം.എം, അദ്ധ്യാപകരായ എ.മുഹമ്മദ്, ഗംഗ, കാവ്യ, രജനി, രഞ്ജിത എന്നിവർ സംബന്ധിച്ചു.

കാസർകോട്: തളങ്കര മുഹിസ്സുൽ ഇസ്ലാം എ.എൽ.പി സ്കൂളിൽ നിന്നും 2023- 2024 വർഷത്തെ അൽ മാഹിർ അറബിക് സ്കോളർഷിപ്പ് പരീക്ഷയിൽ വി...

കാസർകോട്: നഗരസഭ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട അബ്ബാസ് ബീഗത്തിനും വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെട...
19/02/2024

കാസർകോട്: നഗരസഭ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട അബ്ബാസ് ബീഗത്തിനും വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട സഹീർ ആസിഫിനും മുസ്‌ലിം ലീഗ് തളങ്കര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. തളങ്കര കുന്നിൽ ലീഗ് ഓഫീസിൽ നടന്ന പരിപാടി മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹ്മാൻ ഉൽഘാടനം ചെയ്തു. ഖത്തർ കെ.എം.സി.സി ജില്ലാ പ്രസിഡന്റ് ലുഖ്മാനുൽ ഹക്കീം അദ്ധ്യക്ഷത വഹിച്ചു. എം.എച്ച് അബ്ദുൽ ഖാദർ സ്വാഗതം പറഞ്ഞു. ലീഗ് മുനിസിപ്പൽ പ്രസിഡന്റ് കെ.എം ബഷീർ, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീർ, മുസ്‌ലിം ലീഗ് മണ്ഡലം സെക്രട്ടറി ടി.ഇ മുക്താർ, ജില്ലാ കമ്മിറ്റി അംഗം കെ.എം അബ്ദുൾ റഹ്മാൻ, ഖത്തർ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ആദംകുഞ്ഞി തളങ്കര, ബഹ്റൈൻ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് സലീം തളങ്കര, അസ്‌ലം പടിഞ്ഞാർ, എ.എ അസീസ്, അമീർ പള്ളിയാൻ, അജ്മൽ തളങ്കര, റഹ്മാൻ തൊട്ടാൻ, ഗഫൂർ തളങ്കര, ഫിറോസ് കടവത്ത്, ഗഫൂർ ഊദ്, ബഷീർ കെ.എഫ്.സി, ബി.യു അബ്ദുല്ല, അബ്ദുൾ റഹ്മാൻ ഊദ്, മൊയ്തീൻ പള്ളിക്കാൽ, റസാഖ് എൻ.എ, അഷ്റഫ് കെ.എച്ച്, അബ്ദുല്ല പടിഞ്ഞാർ, മുഹമ്മദ് കുഞ്ഞി ഡിഗ്രി, അബ്ദുൾ റഹ്മാൻ കൊറക്കോട്, അബ്ദുല്ല മാഹിൻ, ഷംസുദ്ധീൻ പി.എം, കുഞ്ഞിമൊയ്തീൻ ബാങ്കോട്, ഫൈസൽ പടിഞ്ഞാർ, നാസർ കൊറക്കോട്, കെ.എം അബ്ദുൾ അസീസ്, അൻവർ പി.എം, റഷീദ് ഗസ്സാലിനഗർ, ഇഖ്ബാൽ ബാങ്കോട്, സിദ്ധീഖ് ചക്കര, അനസ് കണ്ടത്തിൽ, ശിഹാബ് ഊദ് തുടങ്ങിയവർ പ്രസംഗിച്ചു.

കാസർകോട്: നഗരസഭ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട അബ്ബാസ് ബീഗത്തിനും വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമ.....

കാസർകോട്: മുൻസിപ്പൽ ചെയർമാനായി തിരഞ്ഞെടുത്ത അബ്ബാസ് ബീഗത്തിനും സ്വതന്ത്ര കർഷകസംഘം മണ്ഡലം പ്രസിഡണ്ടായി തിരഞ്ഞെടുത്ത വെൽക്...
14/02/2024

കാസർകോട്: മുൻസിപ്പൽ ചെയർമാനായി തിരഞ്ഞെടുത്ത അബ്ബാസ് ബീഗത്തിനും സ്വതന്ത്ര കർഷകസംഘം മണ്ഡലം പ്രസിഡണ്ടായി തിരഞ്ഞെടുത്ത വെൽക്കം മുഹമ്മദ് ഹാജിക്കും മുൻസിപ്പൽ മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറിയായി തിരഞ്ഞെടുത്ത നൗഷാദ് പ്ലാനറ്റിനും 21-ാംവാർഡ് ഹൊന്നമൂല മുസ്ലിം ലീഗ് കമ്മിറ്റി സ്വീകരണം നൽകി. സ്വീകരണയോഗത്തിൽ വാർഡ് പ്രസിഡണ്ട് പി.എം.എം. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. മുസ്ലി ലീഗ് കാസർകോട് മണ്ഡലം പ്രസിഡണ്ട് മാഹിൻ കേളോട്ട്ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് കെ. എം.ബഷീർ, മുൻസിപ്പൽ മുസ്ലിം ലീഗ് സെക്രട്ടറി അമീർ പള്ളിയൻ, ലത്തീഫ് കാട്ടു, മുൻ...

കാസർകോട്: മുൻസിപ്പൽ ചെയർമാനായി  തിരഞ്ഞെടുത്ത അബ്ബാസ് ബീഗത്തിനും സ്വതന്ത്ര കർഷകസംഘം മണ്ഡലം പ്രസിഡണ്ടായി തിരഞ.....

കാസർകോട്: സംസ്കൃതി കാസർകോട് സംഘടിപ്പിച്ച 'മോയിൻ കുട്ടി വൈദ്യരുടെ കാവ്യപ്രപഞ്ചം' എന്നവൈജ്ഞാനിക കൃതിയുടെ ചർച്ചയിൽ സംബന്ധിച...
11/02/2024

കാസർകോട്: സംസ്കൃതി കാസർകോട് സംഘടിപ്പിച്ച 'മോയിൻ കുട്ടി വൈദ്യരുടെ കാവ്യപ്രപഞ്ചം' എന്നവൈജ്ഞാനിക കൃതിയുടെ ചർച്ചയിൽ സംബന്ധിച്ചുകൊണ്ട് പ്രശസ്ത മാപ്പിള സാഹിത്യ ഗവേഷകനായ ഫൈസൽ എളേറ്റിൽ 'മുഖ്യധാരാ സാഹിത്യവുമായി കിടപിടിക്കുന്ന സാഹിത്യ ശാഖയാണ് മാപ്പിള സാഹിത്യം' എന്ന് അഭിപ്രായപ്പെട്ടു. യോഗത്തിൽ ബാലകൃഷ്ണൻ ചെർക്കള അദ്ധ്യക്ഷത വഹിച്ചു. അമീർ പളളിയാൻ സ്വാഗതം പറഞ്ഞു. മുൻ എം.എൽ.എ. എം.സി. കമറുദ്ദീൻ, പി.എസ്. ഹമീദ്, എ.എസ്. മുഹമ്മദ് കുഞ്ഞി, സിദ്ദീഖ് പടപ്പിൽ,സി. എൽ. ഹമീദ്, എം.എ.മുംതാസ് ടീച്ചർ, ഹമീദ് കോളിയടുക്കം, അബ്ദു കാവുഗോളി, മുനീർ മാഷ്, യൂസുഫ് കട്ടത്തടുക്ക എന്നിവർ സംസാരിച്ചു. ഗ്രന്ഥകാരന്മാർ സമുചിതമായി മറുപടി പ്രസംഗം നടത്തി.

കാസർകോട്: സംസ്കൃതി കാസർകോട് സംഘടിപ്പിച്ച ‘മോയിൻ കുട്ടി വൈദ്യരുടെ കാവ്യപ്രപഞ്ചം’ എന്നവൈജ്ഞാനിക കൃതിയുടെ ചർച്....

കാസർകോട്: കാസർകോട് ജില്ലാ മുൻ മുസ്ലീം ലീഗ് പ്രസിഡൻ്റും മുൻസിപ്പൽ ചെയർമാനുമായിരുന്ന ടി.ഇ. അബ്ദുല്ല വികസന വിപ്ലവത്തിന് തുട...
06/02/2024

കാസർകോട്: കാസർകോട് ജില്ലാ മുൻ മുസ്ലീം ലീഗ് പ്രസിഡൻ്റും മുൻസിപ്പൽ ചെയർമാനുമായിരുന്ന ടി.ഇ. അബ്ദുല്ല വികസന വിപ്ലവത്തിന് തുടക്കം കുറിച്ച രാഷ്ട്രീയ നേതാവായിരുന്നുവെന്ന് മുസ്ലിം ലീഗ് കാസർകോട് മുൻസിപ്പൽ വൈസ്. പ്രസിഡൻ്റ് എം.എച്ച്.അബ്ദുൽ ഖാദർ പറഞ്ഞു. തളങ്കര കെ.കെ. പുറം 28-ാം വാർഡ് സംഘടിപ്പിച്ച ടി.ഇ. അബ്ദുല്ല അനുസ്മരണ യോഗത്തിൽ മുഖ്യപ്രഭാഷണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാർഡ് പ്രസിഡൻ്റ് അബ്ദുല്ല മാഹിൻ അദ്ധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി മുജീബ്. കെ.കെ. പുറം സ്വഗതം പറഞ്ഞു. മുസ്ലിം ലീഗ് കാസർകോട് മുൻസിപ്പൽ സെക്രട്ടറി അമീർ പള്ളിയാൻ, തളങ്കര നൗഫൽ, ഖലീൽ കെ.കെ. പുറം, ഖലീൽ കടവത്ത്, രമേശ് കൊപ്പൽ, അബുബക്കർ (അക്കി), ബഷീർ കരാട്ടെ, അബ്ദുല്ല കെ.എ. (എം.എസ്), കബീർ തൊട്ടിയിൽ, സവാദ് പള്ളിയാൻ, റഖീബ്, നൂറുദ്ദീൻ, അബ്ദുൽ റഹ്മാൻ ഔഫ് എന്നിവർ സംസാരിച്ചു.

കാസർകോട്: കാസർകോട് ജില്ലാ മുൻ മുസ്ലീം ലീഗ് പ്രസിഡൻ്റും മുൻസിപ്പൽ ചെയർമാനുമായിരുന്ന ടി.ഇ. അബ്ദുല്ല വികസന വിപ്ലവ...

പരിശുദ്ധ ഉംറ നിർവഹിക്കുവാൻ പോകുന്ന തളങ്കര ആർട്സ് ആൻ്റ് സ്പോർട്സ് സൊസൈറ്റി പ്രസിഡൻ്റ് തളങ്കര അജ്മലിന് ടാസ് യാത്രയയപ്പ് നൽ...
22/01/2024

പരിശുദ്ധ ഉംറ നിർവഹിക്കുവാൻ പോകുന്ന തളങ്കര ആർട്സ് ആൻ്റ് സ്പോർട്സ് സൊസൈറ്റി പ്രസിഡൻ്റ് തളങ്കര അജ്മലിന് ടാസ് യാത്രയയപ്പ് നൽകി. യോഗത്തിൽ ഫിറോസ് കടവത്ത്, സവാദ് പള്ളിയാൻ, വസീം തളങ്കര, അബ്ദുല്ല കെ.എസ്, മഹമൂദ് പാലം, അബ്ദുല്ല എ.എം, അഷ്ഫാഖ് കടവത്ത്, നൂറുദ്ദീൻ പ്രിൻസസ്, റഖീബ്, അമീർ കൊപ്പൽ, ഷബീർ അലി, ഫിറു ക്രസൻ്റ് റോഡ്, നാച്ചു.ടി.ടി, ഷുക്കൂർ, തുടങ്ങിയവർ പങ്കെടുത്തു.

പരിശുദ്ധ ഉംറ നിർവഹിക്കുവാൻ പോകുന്ന തളങ്കര ആർട്സ് ആൻ്റ് സ്പോർട്സ് സൊസൈറ്റി പ്രസിഡൻ്റ് തളങ്കര  അജ്മലിന് ടാസ് യാ...

കാസർകോട്: കാർഷിക ഉൽപ്പന്നങ്ങൾക്ക് മതിയായ വില ലഭിക്കാതെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കർഷകരെ കൊല്ലാകൊല ചെയ്യുന്നുവെന്ന് മണ്ഡ...
14/12/2023

കാസർകോട്: കാർഷിക ഉൽപ്പന്നങ്ങൾക്ക് മതിയായ വില ലഭിക്കാതെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കർഷകരെ കൊല്ലാകൊല ചെയ്യുന്നുവെന്ന് മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ മാഹിൻ കേളോട്ട് പറഞ്ഞു. സ്വതന്ത്ര കർഷക സംഘം കാസറഗോഡ് മണ്ഡലം കമ്മിറ്റി ജനറൽ ബോഡി യോഗം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസറഗോഡ് മണ്ഡലം സ്വാതന്ത്ര കർഷക സംഘത്തിന് പുതീയ നേതൃത്വം നിലവിൽ വന്നു. മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടന്ന ജനറൽ ബോഡി യോഗം ഹാജി ഇ. അബൂബക്കർ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് കാസറഗോഡ് മണ്ഡലം പ്രസിഡന്റ്‌ മാഹിൻ കേളോട്ട് ഉദ്ഘാടനം ചെയ്തു....

കാസർകോട്: കാർഷിക ഉൽപ്പന്നങ്ങൾക്ക് മതിയായ വില ലഭിക്കാതെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കർഷകരെ കൊല്ലാകൊല ചെയ്യുന്ന...

കാസർകോട്: തളങ്കര കെ.കെ. പുറം 28-ാം വാർഡ് കുടിവെള്ള പദ്ധതി മുൻസിപ്പൽ ചെയർമാൻ അഡ്വ. വി.എം. മുനീർ ഉത്ഘാടനം ചെയ്തു. കെ.കെ. പ...
09/12/2023

കാസർകോട്: തളങ്കര കെ.കെ. പുറം 28-ാം വാർഡ് കുടിവെള്ള പദ്ധതി മുൻസിപ്പൽ ചെയർമാൻ അഡ്വ. വി.എം. മുനീർ ഉത്ഘാടനം ചെയ്തു. കെ.കെ. പുറത്ത് വെച്ച് ചേർന്ന ചടങ്ങിൽ മുൻസിപ്പൽ ക്ഷേമകാര്യ ചെയർപേഴ്സൺ ആർ. റീത്ത അദ്ധ്യക്ഷത വഹിച്ചു. ഖലീൽ കെ.കെ. പുറം സ്വാഗതം പറഞ്ഞു. ഹാഷിം കടവത്ത്, അമീർ പള്ളിയാൻ, തളങ്കര അജ്മൽ, മുൻസിപ്പൽ കൗൺസിലർ ഇഖ്ബാൽ, അബ്ദുല്ല മാഹിൻ, മുജീബ് കെ.കെ. പുറം, തളങ്കര നൗഫൽ, നസീറ ഇസ്മായിൽ, ഫൗസിയ, ജമീല, ജയന്തി, ഫസ്ലുദ്ധീൻ, മനാസിർ പള്ളിയാൻ, സവാദ് പള്ളിയാൻ, ഹാഷിം ബിലാത്തി, എം.എസ്....

കാസർകോട്: തളങ്കര കെ.കെ. പുറം 28-ാം വാർഡ് കുടിവെള്ള പദ്ധതി മുൻസിപ്പൽ ചെയർമാൻ അഡ്വ. വി.എം. മുനീർ ഉത്ഘാടനം ചെയ്തു. കെ.കെ....

കാസർകോട് :മർച്ചൻ്റ്സ് അസോസിയേഷൻ നഗരത്തിൽ വഴിയോര കച്ചവടം നടത്താൻ തീരുമാനിച്ചത് നിയമത്തിലുള്ള അജ്ഞതകൊണ്ടും സ്വന്തം കഴിവ് ക...
24/11/2023

കാസർകോട് :മർച്ചൻ്റ്സ് അസോസിയേഷൻ നഗരത്തിൽ വഴിയോര കച്ചവടം നടത്താൻ തീരുമാനിച്ചത് നിയമത്തിലുള്ള അജ്ഞതകൊണ്ടും സ്വന്തം കഴിവ് കേട് മറക്കാൻ വേണ്ടിയുമാണെന്ന് എസ്. ടി. യു ദേശീയ വൈസ് പ്രസിഡണ്ട് എ.അബ്ദുൽ റഹ്മാൻ പറഞ്ഞു.2014 ൽ പാർലമെൻ്റ് പാസാക്കിയ സ്ട്രീറ്റ് വെണ്ടേഴ്സ് ആക്റ്റും അതിനോടനുബന്ധിച്ച് സംസ്ഥാനത്ത് ഉണ്ടാക്കിയ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് മാത്രമേ നിയമം നടപ്പാക്കിയ പട്ടണങ്ങളിൽ വഴിയോര കച്ചവടം നടത്താൻ കഴിയുകയുള്ളൂ.അതിൻ്റെ നിയന്ത്രണങ്ങൾക്കും നടത്തിപ്പിനും ടൗൺ വെൻറിംഗ് കമ്മിറ്റികൾ നിലവിലുണ്ട്. ജില്ലാതലത്തിൽ അവലോകനത്തിനായി കലക്ടർ അദ്ധ്യക്ഷനായ സമിതിയുമുണ്ട്.കമ്മിറ്റികളിൽ സർക്കാർ ഉദ്യോഗസ്ഥരോടൊപ്പം വ്യാപാരി പ്രതിനിധികളും അംഗങ്ങളാണെന്നിരിക്കെ നഗരത്തിൽ പാർക്കിംഗ് ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി വ്യാപാരം വർദ്ധിപ്പിക്കാൻ പ്രവർത്തിക്കുന്നതിന് പകരം എല്ലാ പ്രശ്നങ്ങൾക്കും കാരണം തെരുവ് കച്ചവടമാണെന്ന പ്രചരണം നടത്തുന്നത് അപഹാസ്യവും സ്വന്തം കഴിവ് കേട് മറച്ച് വെക്കലുമാണ്....

കാസർകോട് :മർച്ചൻ്റ്സ് അസോസിയേഷൻ നഗരത്തിൽ വഴിയോര കച്ചവടം നടത്താൻ തീരുമാനിച്ചത് നിയമത്തിലുള്ള അജ്ഞതകൊണ്ടും സ്....

കാസർകോട്: വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ സംസ്ഥാന വ്യാപകമായി മുസ്ലിം ലീഗ് നടത്തുന്ന സമര പരിപാടിയുടെ ഭാഗമായി മുസ്ലിം ലീഗ് ക...
09/11/2023

കാസർകോട്: വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ സംസ്ഥാന വ്യാപകമായി മുസ്ലിം ലീഗ് നടത്തുന്ന സമര പരിപാടിയുടെ ഭാഗമായി മുസ്ലിം ലീഗ് കാസർകോട് മുൻസിപ്പൽ കമ്മിറ്റി കെഎസ്ഇബി സെക്ഷൻ ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ അബ്ദുൽ റഹിമാൻ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ മുസ്ലിംലീഗ് പ്രസിഡണ്ട് കെ എം ബഷീർ അധ്യക്ഷത വഹിച്ചു. എ എം കടവത്ത്, വി എം മുനീർ, അഷ്റഫ് എടനീർ, കെഎം അബ്ദുൽ റഹ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു. എം.എച്ച് മുസമ്മിൽ സ്വാഗതവും എ.എ അസീസ് നന്ദിയും പറഞ്ഞു....

കാസർകോട്: വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ സംസ്ഥാന വ്യാപകമായി മുസ്ലിം ലീഗ് നടത്തുന്ന സമര പരിപാടിയുടെ ഭാഗമായി മു.....

തുരുത്തി: മുസ്ലിം യൂത്ത് ലീഗ് തുരുത്തി ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡി.ഡി.സി ലാബ് കാസർകോടിന്റെ സഹകരണത്തോടെ എം.എം.എ.യു...
30/10/2023

തുരുത്തി: മുസ്ലിം യൂത്ത് ലീഗ് തുരുത്തി ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡി.ഡി.സി ലാബ് കാസർകോടിന്റെ സഹകരണത്തോടെ എം.എം.എ.യു.പി സ്കൂൾ തുരുത്തിയിലെ വിദ്യാർത്ഥികൾക്ക് സൗജന്യ രക്ത നിർണ്ണയ ക്യാമ്പ് കാസർകോട് നഗരസഭാ 14ാം വാർഡ് കൗൺസിലർ ബി.എസ് സൈനുദ്ദീൻ ഉത്ഘാടനം നിർവ്വഹിച്ചു. മുസ്ലീം യൂത്ത് ലീഗ് കാസർകോട് മുനിസിപ്പൽ ജനറൽ സെക്രടറി അഷ്ഫാഖ് അബൂബക്കർ, സ്കൂൾ ഹെഡ്മിസ്സിസ് ശ്രീവിദ്യ, അധ്യാപകരായ ഷിനോ ജോർജ്ജ്, ജബ്ബാർ, ബിജു, നജ്മുന്നിസ, ഉഷ, ശ്യാമ, പി.ടി.എ പ്രസിഡൻറ് ഹാരിസ്, അബൂബബക്കർ മെഡിക്കൽ, ഹാരിസ് ടി.എ, റഷീദ് ഗ്രീൻ, ഹബീബ് എ.എച്ച്, ജസീൽ ടി.എം തുടങ്ങിയവർ സംബന്ധിച്ചു.

തുരുത്തി: മുസ്ലിം യൂത്ത് ലീഗ് തുരുത്തി ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡി.ഡി.സി ലാബ് കാസർകോടിന്റെ സഹകരണത്തോടെ ...

കാസർകോട് : മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പത്തനംത്തിട്ടയിലെ ചരൽക്കുന്നിൽ നടത്തുന്ന വൈറ്റ് ഗാർഡ് റാപ്പിഡ് ആക്ഷൻ ഫ...
26/10/2023

കാസർകോട് : മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പത്തനംത്തിട്ടയിലെ ചരൽക്കുന്നിൽ നടത്തുന്ന വൈറ്റ് ഗാർഡ് റാപ്പിഡ് ആക്ഷൻ ഫോഴ്‌സിന്റെ ട്രെയിനിംഗ് ക്യാമ്പിലേക്ക് തെരെഞ്ഞെടുത്ത ബഷീർ കടവത്തിന് കാസർകോട് മുനിസിപ്പൽ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി സർവീസ് യൂണിഫോം കൈമാറി. തളങ്കര ഹകീം അജ്മൽ അധ്യക്ഷത വഹിച്ചു. സർവീസ് യൂണിഫോം മുനിസിപ്പൽ വൈറ്റ് ഗാർഡ് കോർഡിനേറ്റർ മുസ്സമിൽ ഫിർദൗസ് നഗർ കൈമാറി. ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സഹീർ ആസിഫ്, മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ടി എം ഇഖ്‌ബാൽ, മുൻസിപ്പൽ മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ കെ എം ബഷീർ, മുസ്‌ലിം ലീഗ് മുൻസിപ്പൽ സെക്രട്ടറിമരായ അമീർ പള്ളിയാൻ, ഫിറോസ് അടുക്കത്ത്ബയൽ, മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഹാരിസ് ബെദിര, റഹ്‌മാൻ തൊട്ടാൻ, അഷ്ഫാഖ് അബൂബക്കർ തുരുത്തി, ഖലീൽ ഷെയ്ഖ് കൊല്ലമ്പാടി, ഖലീൽ അബൂബക്കർ തുരുത്തി തുടങ്ങിയവർ പങ്കെടുത്തു.കാസർകോട് : മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പത്തനംത്തിട്ടയിലെ ചരൽക്കുന്നിൽ നടത്തുന്ന വൈറ്റ് ഗാർഡ് റാപ്പിഡ് ആക്ഷൻ ഫോഴ്‌സിന്റെ ട്രെയിനിംഗ് ക്യാമ്പിലേക്ക് തെരെഞ്ഞെടുത്ത ബഷീർ കടവത്തിന് കാസർകോട് മുനിസിപ്പൽ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി സർവീസ് യൂണിഫോം കൈമാറി....

കാസർകോട് : മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പത്തനംത്തിട്ടയിലെ ചരൽക്കുന്നിൽ നടത്തുന്ന വൈറ്റ് ഗാർഡ് റാപ്.....

കാസർകോട്: സ്വതന്ത്ര കർഷക സംഘം മുൻസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി പ്രവർത്തക സമിതി യോഗം ചേർന്നു. ഒക്ടോബർ 26 ന് മുസ്ലിം ലീഗ് ...
24/10/2023

കാസർകോട്: സ്വതന്ത്ര കർഷക സംഘം മുൻസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി പ്രവർത്തക സമിതി യോഗം ചേർന്നു. ഒക്ടോബർ 26 ന് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് വച്ച് സംഘടിപ്പിക്കുന്ന ഐക്യദാർഢ്യ മഹാറാലി വിജയിപ്പിക്കുവാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ കർഷക സംഘം മുൻസിപ്പൽ പ്രസിഡന്റ് സൈനുദ്ദീൻ പട്ടേരിവളപ്പ് അദ്ധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ഐഡിയൽ മുഹമ്മദ് സ്വാഗതം പറഞ്ഞു. സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡന്റ് സി.എ.അബ്ദുല്ല കുഞ്ഞി യോഗം ഉത്ഘാടനം ചെയ്തു. മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് കെ.എം.ബഷീർ, ജന.സെക്രട്ടറി ഹമീദ് ബെദിര, മുഹമ്മദ് വെൽക്കം, അമീർ പള്ളിയാൻ, ഫിറോസ് അട്ക്കത്ത് വയൽ, തളങ്കര അജ്മൽ, ബി.എം.സി. ബഷീർ, അഷ്ഫാഖ് തുരുത്തി, ഖലീൽ ഷെയ്ഖ്, യു.കെ. യൂസുഫ്, മുഹമ്മദ് പട്ല എന്നിവർ സംബന്ധിച്ചു.

കാസർകോട്: സ്വതന്ത്ര കർഷക സംഘം മുൻസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി പ്രവർത്തക സമിതി യോഗം ചേർന്നു. ഒക്ടോബർ 26 ന് മുസ്ല.....

കാസർകോട്: കാലംകാത്ത് വെച്ച പ്രവർത്തനമാണ് എസ്.ടി.യു നടത്തുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാ...
21/10/2023

കാസർകോട്: കാലംകാത്ത് വെച്ച പ്രവർത്തനമാണ് എസ്.ടി.യു നടത്തുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ബഹുസ്വര ഇന്ത്യക്കായ് ദുർഭരണങ്ങൾക്കെതിരെ എന്ന പ്രമേയത്തിൽ എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഡ്വ.എം റഹ്മത്തുള്ള നയിക്കുന്ന സമര സന്ദേശ യാത്ര കാസർകോട് ഉൽഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു തങ്ങൾ. കേവലമായ തൊഴിൽ പ്രശ്നങ്ങൾക്കുപരി നാടും സമൂഹവും നേരിടുന്ന പ്രശ്നങ്ങളിൽ എസ്.ടി.യു നടത്തുന്ന മുന്നേറ്റങ്ങൾ അഭിനന്ദനീയമാണ്. എല്ലാ വിഭാഗം ആളുകളും ഒരുമിച്ച് ചേരുന്ന തൊഴിലിടങ്ങൾ ബഹുസ്വരതയുടെ പ്രതീകമാണെന്നും തങ്ങൾ പറഞ്ഞു. ബഹുസ്വര ഇന്ത്യക്കായ്, ദുർഭരണങ്ങൾക്കെതിരെ എന്ന പ്രമേയമുയർത്തി സ്വതന്ത്ര തൊഴിലാളി യൂനിയൻ (എസ്.ടി.യു) സംസ്ഥാന പ്രസിഡന്റ് അഡ്വ.എം.റഹ്മത്തുള്ള ക്യാപ്റ്റനും ജനറൽ സെക്രട്ടറി യു.പോക്കർ വൈസ് ക്യാപ്റ്റനും ട്രഷറർ കെ.പി മുഹമ്മദ് അഷ്റഫ് ഡയരക്ടറുമായ സമര സന്ദേശ യാത്രക്ക് കാസർകോട് വെച്ച് ഉജ്ജ്വല തുടക്കം....

കാസർകോട്: കാലംകാത്ത് വെച്ച പ്രവർത്തനമാണ് എസ്.ടി.യു നടത്തുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട.....

കാസർകോട്: ചന്ദ്രിക പ്രചാരണ ക്യാമ്പയിൻ കാസർകോട് മുൻസിപ്പൽ തല ഉദ്ഘാടനം മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് കെ.എം. ബഷീർ മുൻ ക...
20/10/2023

കാസർകോട്: ചന്ദ്രിക പ്രചാരണ ക്യാമ്പയിൻ കാസർകോട് മുൻസിപ്പൽ തല ഉദ്ഘാടനം മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് കെ.എം. ബഷീർ മുൻ കാസർകോട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് മർഹും ടി.ഇ. അബ്ദുല്ലയുടെ മകൻ ആശിക്ക് ഇബ്രാഹിമിന് ടി.ഇ. അബ്ദുല്ലയുടെ വസതിയി വെച്ച് പത്രത്തിന്റെ കോപ്പി നൽകി നിർവഹിച്ചു. ചടങ്ങിൽ മുൻസിപ്പൽ ചെയർമാൻ അഡ്വ. വി.എം.മുനീർ, മുൻസിപ്പൽ മുസ്ലിം ലീഗ് ജന. സെക്രട്ടറി ഹമീദ് ബെദിര, അസീസ് എ.എ, ടി.ഇ. മുക്താർ, ആസിഫ് സഹീർ, മുസമ്മിൽ, അമീർ പള്ളിയാൻ, ഫിറോസ് അടക്കത്ത് വയൽ, തളങ്കര അജ്മൽ, ടി.എ.മുഹമ്മദ് കുഞ്ഞി, സിദ്ദീഖ് ചക്കര, ഫിറോസ് കടവത്ത്, നൗഫൽ തായൽ, ഗഫൂർ തളങ്കര, ഹസ്സൻ കുട്ടി പതിക്കുന്നിൽ, ഖിളർ, അബ്ദുൽ സത്താർ തൊട്ടിയിൽ, അബു പോയക്കര എന്നിവർ പങ്കെടുത്തു.

കാസർകോട്: ചന്ദ്രിക പ്രചാരണ ക്യാമ്പയിൻ കാസർകോട് മുൻസിപ്പൽ തല ഉദ്ഘാടനം മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് കെ.എം. .....

കാസർകോട്: ചന്ദ്രിക പ്രചാരണ ക്യാമ്പയിൻ കാസർകോട് മുൻസിപ്പൽ തല ഉദ്ഘാടനം മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് കെ.എം. ബഷീർ മുൻ ക...
20/10/2023

കാസർകോട്: ചന്ദ്രിക പ്രചാരണ ക്യാമ്പയിൻ കാസർകോട് മുൻസിപ്പൽ തല ഉദ്ഘാടനം മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് കെ.എം. ബഷീർ മുൻ കാസർകോട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് മർഹും ടി.ഇ. അബ്ദുല്ലയുടെ മകൻ ആശിക്ക് ഇബ്രാഹിമിന് ടി.ഇ. അബ്ദുല്ലയുടെ വസതിയി വെച്ച് പത്രത്തിന്റെ കോപ്പി നൽകി നിർവഹിച്ചു. ചടങ്ങിൽ മുൻസിപ്പൽ ചെയർമാൻ അഡ്വ. വി.എം.മുനീർ, മുൻസിപ്പൽ മുസ്ലിം ലീഗ് ജന. സെക്രട്ടറി ഹമീദ് ബെദിര, അസീസ് എ.എ, ടി.ഇ. മുക്താർ, ആസിഫ് സഹീർ, മുസമ്മിൽ, അമീർ പള്ളിയാൻ, ഫിറോസ് അടക്കത്ത് വയൽ, തളങ്കര അജ്മൽ, ടി.എ. മുഹമ്മദ് കുഞ്ഞി, സിദ്ദീഖ് ചക്കര, ഫിറോസ് കടവത്ത്, നൗഫൽ തായൽ, ഗഫൂർ തളങ്കര, ഹസ്സൻ കുട്ടി പതിക്കുന്നിൽ, ഖിളർ, അബ്ദുൽ സത്താർ തൊട്ടിയിൽ, അബു പോയക്കര എന്നിവർ പങ്കെടുത്തു.

കാസർകോട്: ചന്ദ്രിക പ്രചാരണ ക്യാമ്പയിൻ കാസർകോട് മുൻസിപ്പൽ തല ഉദ്ഘാടനം മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് കെ.എം. .....

കാസർകോട്: അമിത വേഗതയിൽ വന്ന മീൻ ലോറി ഇടിച്ചതിനെ തുടർന്ന് ഓട്ടോ റിക്ഷ ഡിവൈഡറിലേക്ക് ഇടിച്ച് കയറി. അപകടത്തിൽ ഓട്ടോ ഡ്രൈവർക...
18/10/2023

കാസർകോട്: അമിത വേഗതയിൽ വന്ന മീൻ ലോറി ഇടിച്ചതിനെ തുടർന്ന് ഓട്ടോ റിക്ഷ ഡിവൈഡറിലേക്ക് ഇടിച്ച് കയറി. അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. ചെമ്മനാട് സ്വദേശി സിദ്ദീഖി (42) നാണ് പരിക്കേറ്റത്. മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8.45 മണിയോടെ ചെമ്മനാട് മുണ്ടാങ്കുലത്താണ് അപകടമുണ്ടായത്. ഇടിച്ചതിന് ശേഷം മീൻ ലോറി നിർത്താതെ പോയി. സംഭവം കണ്ട കാസർകോട് നഗരത്തിലെ ബദരിയ ഹോട്ടൽ മാനേജർ അൽത്താഫ് സുൽത്താൻ ഡ്രൈവറെ ഓട്ടോയിൽ നിന്ന് പുറത്തെടുക്കുകയും നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. പിന്നീട് അൽത്താഫ് സുൽത്താൻ തന്റെ കാറിൽ മീൻ ലോറിയെ പിന്തുടരുകയും ഹൊസങ്കടിയിൽ വെച്ച് കാർ കുറുകെയിട്ട് ലോറി തടയുകയും ഡ്രൈവറെ പോലീസിൽ ഏൽപിക്കുകയും ചെയ്തു. സാഹസികമായി മീൻ ലോറിയെ പിടികൂടിയെ അൽത്താഫ് സുൽത്താനെ വിവിധ സന്നദ്ധ സംഘടനകൾ ധീരതയ്ക്കുള്ള അംഗീകാരം നല്കി.

കാസർകോട്: അമിത വേഗതയിൽ വന്ന മീൻ ലോറി ഇടിച്ചതിനെ തുടർന്ന് ഓട്ടോ റിക്ഷ ഡിവൈഡറിലേക്ക് ഇടിച്ച് കയറി. അപകടത്തിൽ ഓട്.....

കാസർകോട്: കാസർകോട് നഗരസഭയുടെ ആദ്യ നഗര ജനകീയ ആരോഗ്യ കേന്ദ്രം തളങ്കരയിൽ എൻ. എ. നെല്ലിക്കുന്ന് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കാ...
06/10/2023

കാസർകോട്: കാസർകോട് നഗരസഭയുടെ ആദ്യ നഗര ജനകീയ ആരോഗ്യ കേന്ദ്രം തളങ്കരയിൽ എൻ. എ. നെല്ലിക്കുന്ന് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കാസറഗോഡ് നഗരസഭ സമ്പൂർണ ആരോഗ്യം ലക്ഷ്യം വെച്ച് കൊണ്ട് ദേശീയ ആരോഗ്യ മിഷൻെറ സഹായത്തോടെ നഗര ആരോഗ്യ കേന്ദ്രത്തിൻെറ കീഴിൽ നടപ്പിലാക്കുന്ന ഹെൽത്ത് വെൽനസ് സെന്ററിന്റെ പ്രഥമ കേന്ദ്രമാണ് ഇന്ന് എൻ. എ. നെല്ലിക്കുന്ന് എം.എൽ.എ തളങ്കര നുസ്റത്ത് നഗറിൽ ഉദ്ഘാടനം ചെയ്തത്. നഗരസഭാ ചെയർമാൻ അഡ്വ. വി.എം. മുനീർ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ഖാലിദ് പച്ചക്കാട് സ്വാഗതം പറഞ്ഞു....

കാസർകോട്: കാസർകോട് നഗരസഭയുടെ ആദ്യ നഗര ജനകീയ ആരോഗ്യ കേന്ദ്രം തളങ്കരയിൽ എൻ. എ. നെല്ലിക്കുന്ന് എം.എൽ.എ. ഉദ്ഘാടനം ചെയ....

തളങ്കര: കെ എം എച്ച് സാംസ്കാരിക കേന്ദ്രം സൗജന്യ ആധാർ കാർഡ് പുതുക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 75 പേരുടെ ആധാർ കാർഡ...
17/09/2023

തളങ്കര: കെ എം എച്ച് സാംസ്കാരിക കേന്ദ്രം സൗജന്യ ആധാർ കാർഡ് പുതുക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 75 പേരുടെ ആധാർ കാർഡുകൾ സൗജന്യമായ പുതുക്കി നൽകി.സത്താർ ഹാജി പള്ളിക്കാൽ ക്യാമ്പ് ഉത്ഘാടനം ചെയ്തു. അമാനുള്ള അങ്കാർ, സഫിയ മൊയ്തീൻ, സിയാദ് പള്ളിക്കാൽ ക്യാമ്പിന് നേതൃത്വം നൽകി.

തളങ്കര: കെ എം എച്ച് സാംസ്കാരിക കേന്ദ്രം സൗജന്യ ആധാർ കാർഡ് പുതുക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 75 പേരുടെ ആ.....

കാസറഗോഡ്: ലോകത്തെമ്പാടുമുള്ള ഖുർആൻ സ്നേഹികൾക്ക് അവരുടെ ഭവനങ്ങളിൽ തന്നെ ഇരുന്ന് തജ്‌വീദോട് കൂടി ഒരു ജൂസുഹ് പദ്ധതിയും മുപ്...
14/09/2023

കാസറഗോഡ്: ലോകത്തെമ്പാടുമുള്ള ഖുർആൻ സ്നേഹികൾക്ക് അവരുടെ ഭവനങ്ങളിൽ തന്നെ ഇരുന്ന് തജ്‌വീദോട് കൂടി ഒരു ജൂസുഹ് പദ്ധതിയും മുപ്പത് ജൂസുഹ് പദ്ധതിയും ഖുർആൻ മനപ്പാഠമാക്കുവാൻ അവസരം ഒരുക്കുകയാണ് തൻസീൽ ഹിഫ്ളുൽ ഖുർആൻ അക്കാദമി. അൽ ഖാരി ഹാഫിള് മുഹമ്മദ്‌ ഹാരിസ് ഫാളിലിയും അവരുടെ ഭാര്യയും ഹാഫിളത്തുമായ ഫാത്വിമ നഈമയുമാണ് അക്കാദമി ആരംഭിച്ച് വിജയകരമായി മുന്നോട്ട് കൊണ്ട്പോവുന്നത്. 2016ൽ സ്വന്തം വീട്ടിലിരുന്ന് കേവലം ഒരു ചെറിയ ചിന്തയിൽ നിന്നും ഉദിച്ച ആശയം പിന്നീട് തൻസീൽ ഖുർആൻ അക്കാദമി എന്ന മികച്ച സംരംഭമായി വളർന്ന് വരികയായിരുന്നു. തൻസീൽ സന്തതികളായ 30 വയസ്സിന് മുകളിലുള്ള കുടുംബിനികളും ജോലിക്കാരും അടക്കം നിലവിൽ അവസാനമായി ഹിഫ്ള് പൂർത്തിയാക്കിയ 11 വയസ്സുള്ള ഹവ്വയും പൂർണ്ണമായും ഓൺലൈനായി അക്ഷര പഠനം മുതൽ ഹിഫ്ള് പൂർത്തിയാക്കിയവരാണ്....

കാസറഗോഡ്: ലോകത്തെമ്പാടുമുള്ള ഖുർആൻ സ്നേഹികൾക്ക് അവരുടെ ഭവനങ്ങളിൽ തന്നെ ഇരുന്ന് തജ്‌വീദോട് കൂടി ഒരു ജൂസുഹ് പദ.....

ഇന്നലത്തെ മനോഹര സായാഹ്നത്തിൽ വെൽഫിറ്റ് മാനറിന്റെ പുൽത്തകിടി റഹ്മാൻ തായലങ്ങാടിയുടെ 'വാക്കിന്റെ വടക്കൻ വഴികൾ' എന്ന നാടൻ സം...
05/09/2023

ഇന്നലത്തെ മനോഹര സായാഹ്നത്തിൽ വെൽഫിറ്റ് മാനറിന്റെ പുൽത്തകിടി റഹ്മാൻ തായലങ്ങാടിയുടെ 'വാക്കിന്റെ വടക്കൻ വഴികൾ' എന്ന നാടൻ സംസാര ശൈലി കോർത്തിണക്കി ഡസ്റ്റ്ജാക്കറ്റിൽ പൊതിഞ്ഞ ഒരു രാജകീയ പുസ്തകത്തിന്റെ ചർച്ചാ വേദിയായി. വാക്കുകൾക്ക് പുതിയ മാനം നൽകി അച്ചടി ഭാഷയിൽ പ്രഭാഷണം നടത്തുന്ന റഹ്മാൻച്ചയ്ക്ക് അതേ അളവിൽ തന്നെ വാമൊഴിയും വഴങ്ങുമെന്ന് ഉത്തരദേശത്തിന്റെ വാരാന്ത്യപ്പതിപ്പിൽ വർഷങ്ങൾക്ക് മുമ്പ് പ്രസിദ്ധീകരിച്ച ലേഖനങ്ങൾ വായിച്ചവർക്ക് തോന്നിയിട്ടുണ്ടാവും. ഈ വാമൊഴികൾ ഒരു നിഘണ്ടു രൂപത്തിൽ പ്രസിദ്ധീകരിച്ചിരുന്നുവെങ്കിൽ ഒരിക്കലും ഇത്രത്തോളം സ്വീകാര്യത ലഭിക്കുമായിരുന്നില്ല. പുസ്തകം കൈയിലെടുത്ത് ഇടയിലുള്ള ഏതെങ്കിലും താളുകൾ പോലും മറിച്ച് പൂർണമായ ആസ്വാദനത്തോടെ വായിക്കാൻ പറ്റുന്ന അപൂർവ്വം ഗ്രന്ഥങ്ങളിൽ ഒന്നാണിത്....

ഇന്നലത്തെ മനോഹര സായാഹ്നത്തിൽ വെൽഫിറ്റ് മാനറിന്റെ പുൽത്തകിടി റഹ്മാൻ തായലങ്ങാടിയുടെ ‘വാക്കിന്റെ വടക്കൻ വഴികൾ.....

ഹസ്സൈനാർ താൻ സ്വയം ഏറ്റെടുത്ത കർത്തവ്യം തുടർന്നു കൊണ്ടേയിരിക്കുന്നു. ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഈ സേവനം. 1981 മുതൽ തു...
02/09/2023

ഹസ്സൈനാർ താൻ സ്വയം ഏറ്റെടുത്ത കർത്തവ്യം തുടർന്നു കൊണ്ടേയിരിക്കുന്നു. ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഈ സേവനം. 1981 മുതൽ തുടങ്ങിയതാണ്. റോഡിനിരുവശവും വൃത്തിയാക്കുന്ന തന്റെ ഈ സേവനത്തിന് മഴയോ വെയിലോ ഒരിക്കലും ഹസ്സൈനാറിന് തടസ്സമായിരുന്നില്ല. നാല്പത്തി രണ്ട് വർഷം നീണ്ട് നിന്ന സേവനം ഇന്നും തന്റെ ഈ 69-ാം വയസ്സിലും തുടർന്ന് കൊണ്ടേയിരിക്കുന്നു. ജദീദ് റോഡ്, ഖാസിലേൻ, ബാങ്കോട്, പട്ടേൽ റോഡ് എന്നീ സ്ഥലങ്ങളിലെ കാടുപിടിച്ച വഴി വൃത്തിയാക്കൽ, റോഡിനിരുവശവും വളരുന്ന പാഴ്ചെടികൾ വെട്ടൽ, റോഡു തൂത്തു വാരൽ, പ്ലാസ്റ്റിക്കുകൾ ബാഗിലാക്കി ഹരിത കർമ്മ സേനയ്ക്ക് നൽകൽ ഇതൊക്കെയും ഒരു ഒറ്റയാൾ പട്ടാളം പോലെ യാതൊരു ലാഭേച്ഛയുമില്ലാതെ ഹസ്സൈനാർ സ്വയം ഏറ്റെടുത്ത സേവനങ്ങളാണ്....

ഹസ്സൈനാർ താൻ സ്വയം ഏറ്റെടുത്ത കർത്തവ്യം  തുടർന്നു കൊണ്ടേയിരിക്കുന്നു. ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഈ സേവനം. 19...

കാസർകോട്: ഖായിദേ  മില്ലത്ത് സെന്റർ ഫണ്ട് സമാഹരണത്തിൽ കാസർകോട് മുനിസിപ്പാലിറ്റിയിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സംഭാവന നൽകിയ ...
31/08/2023

കാസർകോട്: ഖായിദേ മില്ലത്ത് സെന്റർ ഫണ്ട് സമാഹരണത്തിൽ കാസർകോട് മുനിസിപ്പാലിറ്റിയിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സംഭാവന നൽകിയ യഹ്‌യ തളങ്കരക്ക് മുൻസിപ്പൽ മുസ്ലിംലീഗ് കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് കെ.എം. ബഷീറിന്റെ നേതൃത്വത്തിൽ കമ്മിറ്റി ഭാരവാഹികൾ കൈമാറി. യഹ് യ തളങ്കരയുടെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡന്റ് കെ എം ബഷീർ അദ്ധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ഹമീദ് ബെദിര സ്വാഗതം പറഞ്ഞു. മുൻസിപ്പൽ ഭാരവാഹികളായ എ എ അസീസ്, ടി. കെ. അഷ്റഫ്, ഹനീഫ് നെല്ലിക്കുന്ന്, എം എച്ച് അബ്ദുൽ ഖാദർ, ടി.എച്ച്. മുസമ്മിൽ, അമീർ പള്ളിയാൻ, ഫിറോസ് അടുക്കത്ത് വയൽ പ്രസംഗിച്ചു. യഹ്‌യ തളങ്കര ഉപഹാര സമർപ്പണത്തിന് നന്ദി പറഞ്ഞു.

കാസർകോട്: ഖായിദേ മില്ലത്ത് സെന്റർ ഫണ്ട് സമാഹരണത്തിൽ കാസർകോട് മുനിസിപ്പാലിറ്റിയിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സം...

കാസർകോട്: തളങ്കര കെ.കെ. പുറം 28-ാം വാര്‍ഡിലെ വിദ്യാഭ്യാസ കായിക മേഖലകളിൽ വളർന്ന് വരുന്ന പ്രതിഭകളെ 28-ാം വാർഡ് മുസ്ലിം ലീഗ...
28/08/2023

കാസർകോട്: തളങ്കര കെ.കെ. പുറം 28-ാം വാര്‍ഡിലെ വിദ്യാഭ്യാസ കായിക മേഖലകളിൽ വളർന്ന് വരുന്ന പ്രതിഭകളെ 28-ാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി അനുമോദിച്ചു. തളങ്കര നൗഫൽ കോമ്പൗണ്ടിൽ നടന്ന അനുമോദന ചടങ്ങിൽ വാർഡ് വൈ.പ്രസിഡന്റ് അബ്ദുല്ല മാഹിൻ അദ്ധ്യക്ഷത വഹിച്ചു. ഖത്തർ കെ.എം.സി.സി. കാസർകോട് ജില്ലാ പ്രസിഡന്റ് ലുഖ്മാൻ തളങ്കര യോഗം ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ ചെയർമാൻ അഡ്വ. വി.എം. മുനീർ പ്രതിഭകൾക്ക് ഉപഹാരം നൽകി. യോഗത്തിൽ ബഹ്റൈൻ കെ.എം.സി.സി നേതാവ് സലീം ബഹ്റൈൻ, മുൻസിപ്പൽ സെക്രട്ടറി അമീർ പള്ളിയാൻ, മുൻസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് തളങ്കര അജ്മൽ, മുജീബ് കെ.കെ....

കാസർകോട്: തളങ്കര കെ.കെ. പുറം 28-ാം വാര്‍ഡിലെ വിദ്യാഭ്യാസ കായിക മേഖലകളിൽ വളർന്ന് വരുന്ന പ്രതിഭകളെ 28-ാം വാർഡ് മുസ്ലി....

കെ. പി.ആർ റാവു റോഡിലെ സ്വാമിയുടെ ഓംലെറ്റ് കട കാസർകോട്ടുകാർക്ക് പരിചിതമാണ്. ഇവിടെ സന്ദർശിക്കുന്ന ഓരോ കാസർകോട്ടുകാരനും പോയ...
23/08/2023

കെ. പി.ആർ റാവു റോഡിലെ സ്വാമിയുടെ ഓംലെറ്റ് കട കാസർകോട്ടുകാർക്ക് പരിചിതമാണ്. ഇവിടെ സന്ദർശിക്കുന്ന ഓരോ കാസർകോട്ടുകാരനും പോയ കാലത്തിന്റെ ഓർമ്മകൾ അയവിറക്കും. പഴയ ഓർമ്മകൾ തിരികെ കൊണ്ടുവരും. കുട്ടിക്കാലത്തെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നിന്റെ രുചി വീണ്ടും തിരിച്ചറിയും. ഒരു കാലത്ത് കാസർകോടിന്റെ ഫാസ്റ്റ് ഫുഡ് മുഖമായിരുന്നു ഈ കട. ഇംഗ്ലണ്ടുകാരുടെ ഫിഷ് ആൻഡ് ചിപ്‌സിന് തുല്യമായിരുന്നുകാസർകോട്ടുകാർക്ക് സ്വാമിയുടെ ഓംലെറ്റ്-ബ്രെഡ്. ഇവിടെ ഒരിക്കലെങ്കിലും സന്ദർശിക്കാത്ത കാസർകോട്ടുകാർ വിരളമായിരിക്കും. 1972 ലാണ് നമ്മൾ സ്വാമിയെന്ന് വിളിച്ചിരുന്നകൃഷ്ണ (ബട്ടംപാറ കൃഷ്ണ) ഈ കട തുടങ്ങുന്നത്. അത് വരെ ഓംലെറ്റ്-ബ്രെഡ് കോമ്പിനേഷന് ഇങ്ങനെയൊരു മുഖമുണ്ടെന്ന് അധികമാരും തിരിച്ചറിഞ്ഞിരുന്നില്ല....

കെ. പി.ആർ റാവു റോഡിലെ സ്വാമിയുടെ ഓംലെറ്റ് കട കാസർകോട്ടുകാർക്ക് പരിചിതമാണ്. ഇവിടെ സന്ദർശിക്കുന്ന  ഓരോ കാസർകോട്ട....

ഒരിക്കൽ അസംഭവ്യമെന്ന് ധരിച്ചിരുന്ന പലതും ഇന്ന് തളങ്കരയ്ക്ക് സംഭവ്യമാണ്. അത് കായിക മേഖലയിൽ മാത്രമല്ല മറ്റു പല മേഖലകളിലും ...
20/08/2023

ഒരിക്കൽ അസംഭവ്യമെന്ന് ധരിച്ചിരുന്ന പലതും ഇന്ന് തളങ്കരയ്ക്ക് സംഭവ്യമാണ്. അത് കായിക മേഖലയിൽ മാത്രമല്ല മറ്റു പല മേഖലകളിലും പ്രകടവുമാണ്. തളങ്കരയിൽ നിന്നും വളർന്നു വന്ന കളിക്കാരുടെ നേട്ടങ്ങൾ ഏതെങ്കിലും വിധത്തിലുള്ള നിമിത്തമോ യാദൃശ്ചികതയോ ആയിരുന്നില്ല, മറിച്ച് കളിക്കാരുടെ പ്രയത്ന പാടവവും തങ്ങൾക്ക് പിറകിൽ നിന്ന് പ്രോത്സാഹനം നൽകി വന്ന തളങ്കരക്കാരെന്ന വലിയ ഒരു ജനസഞ്ചയവുമാണ്. ഈ നേട്ടങ്ങളൊക്കെയും കൈവരിക്കുന്നത് ഒരു മെട്രോപോളിസിന്റെ പരിസരത്ത് നിന്നല്ല മറിച്ച് തളങ്കരയുടെ പരിമിതമായ പരിസരത്ത് നിന്ന് തന്നെയാണെന്ന് കൂടി ഓർക്കണം. ലോകോത്തര ക്രിക്കറ്റിലേക്ക് തളങ്കരയുടെ പേര് ഉയർന്നതിന് ശേഷം ഇപ്പോൾ ഇതാ മറ്റൊരു പേര് കൂടി പ്രസിദ്ധിയുടെ പടിവാതിൽക്കൽ എത്തിയിരിക്കുകയാണ്....

ഒരിക്കൽ അസംഭവ്യമെന്ന് ധരിച്ചിരുന്ന പലതും ഇന്ന് തളങ്കരയ്ക്ക് സംഭവ്യമാണ്. അത് കായിക മേഖലയിൽ മാത്രമല്ല മറ്റു പല ....

കാസർകോട്: ഇബ്രാഹിം ബേവിഞ്ചയുടെ എഴുത്ത് പാർശ്വവൽക്കരിക്കപ്പെട്ടു എങ്കിലും  മലയാള സാഹിത്യത്തിൽ അദ്ദേഹം  കൈവെച്ച ആ മേഖല അദ്...
15/08/2023

കാസർകോട്: ഇബ്രാഹിം ബേവിഞ്ചയുടെ എഴുത്ത് പാർശ്വവൽക്കരിക്കപ്പെട്ടു എങ്കിലും മലയാള സാഹിത്യത്തിൽ അദ്ദേഹം കൈവെച്ച ആ മേഖല അദ്ദേഹത്തിന്റെ മരണത്തോടെ ശൂന്യമായി തന്നെ കിടക്കുമെന്ന് എ എസ് മുഹമ്മദ്‌കുഞ്ഞി പറഞ്ഞു. സംസ്‌കൃതി കാസർകോട്, ഒ എസ് എ, ജി എച്ച് എസ് എസ്. കാസർകോട് സംയുക്തമായി സംഘടിപ്പിച്ച ബേവിഞ്ച അനുസ്മരണ യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള സാഹിത്യത്തിൽ മുസ്ലിം, ദളിത് എഴുത്തുകാരുടെ സംഭാവനകളെയാണ് മുഖ്യമായും അദ്ദേഹം അഭിസംബോധന ചെയ്തതെന്ന് എ എസ്. കൂട്ടിച്ചേർത്തു. സംസ്‌കൃതി കാസർകോട് പ്രസിഡന്റ് ബാലകൃഷ്ണൻ ചെർക്കള അധ്യക്ഷനായി. ഒ എസ് എ സെക്രട്ടറി ഷാഫി എ നെല്ലിക്കുന്ന് സ്വാഗതം പറഞ്ഞു....

കാസർകോട്: ഇബ്രാഹിം ബേവിഞ്ചയുടെ എഴുത്ത് പാർശ്വവൽക്കരിക്കപ്പെട്ടു എങ്കിലും മലയാള സാഹിത്യത്തിൽ അദ്ദേഹം കൈവെച്.....

കാസർകോട്: ഇന്ത്യൻ യുനിയൻ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട യഹ് യ തളങ്കരയ്ക്ക് മുസ്ലിം ലീഗ...
15/08/2023

കാസർകോട്: ഇന്ത്യൻ യുനിയൻ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട യഹ് യ തളങ്കരയ്ക്ക് മുസ്ലിം ലീഗ് തളങ്കര മേഖല കമ്മിറ്റി സ്വീകരണം നൽകി. ബാങ്കോട് ലാ ഗാർഡൻ കോമ്പൗണ്ടിൽ വെച്ച് നടന്ന സ്വീകരണ ചടങ്ങോടനുബന്ധിച്ച് ജി.സി.സി. കെ.എം.സി.സി. ബാങ്കോട് കമ്മിറ്റിയും മുസ്ലിം ലീഗ് ബാങ്കോട് കമ്മിറ്റിയും ചേർന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു, മദ്രസ പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.യോഗത്തിൽ ഖത്തർ കെ.എം.സി.സി. ജില്ലാ പ്രസിഡന്റ് ലുഖ്മാൻ തളങ്കര അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ യോഗം ഉത്ഘാടനം ചെയ്തു....

കാസർകോട്: ഇന്ത്യൻ യുനിയൻ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട യഹ് യ തളങ്കരയ്ക്ക് ....

Address


Alerts

Be the first to know and let us send you an email when The Kasaragod Post posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share