OtherSide

OtherSide Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from OtherSide, News & Media Website, .

എം ടി.മലയാളത്തിൻ്റെ അക്ഷരവിളക്ക്.ആ ദീപമണഞ്ഞിരിക്കുന്നു.എഴുതാൻ വാക്കുകൾ കിട്ടുന്നില്ല. ഹൃദയമിടിപ്പ് കൂടുന്നു...കൈകൾ വിറയ്...
25/12/2024

എം ടി.
മലയാളത്തിൻ്റെ അക്ഷരവിളക്ക്.
ആ ദീപമണഞ്ഞിരിക്കുന്നു.
എഴുതാൻ വാക്കുകൾ കിട്ടുന്നില്ല.
ഹൃദയമിടിപ്പ് കൂടുന്നു...കൈകൾ വിറയ്ക്കുന്നു..
എഴുത്തിൻ്റെ തമ്പുരാന്
കണ്ണീർ പ്രണാമം..

സ്നേഹം മണ്ണിൽ മനുഷ്യനായി പിറന്നതിൻറെ ഓർമ്മക്കായ്. നാടെങ്ങും ആഘോഷതിരികൾ തെളിയുന്ന ഈ വേളയിൽ .OtherSide നവമാധ്യമകൂട്ടായ്മയു...
24/12/2024

സ്നേഹം മണ്ണിൽ മനുഷ്യനായി പിറന്നതിൻറെ ഓർമ്മക്കായ്. നാടെങ്ങും ആഘോഷതിരികൾ തെളിയുന്ന ഈ വേളയിൽ .

OtherSide നവമാധ്യമകൂട്ടായ്മയുടെ
ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ

*വടകര എം പി എവിടെ*⁉️രണ്ടാഴ്ചയോളമായി ഒരു കേന്ദ്രസർക്കാർ സ്ഥാപനം വടകരക്ക് നഷ്ടപ്പെട്ടിട്ട് 🥲വടകര ആർ.എം.എസ്. (റെയിൽവേ മെയിൽ...
24/12/2024

*വടകര എം പി എവിടെ*⁉️
രണ്ടാഴ്ചയോളമായി ഒരു കേന്ദ്രസർക്കാർ സ്ഥാപനം വടകരക്ക് നഷ്ടപ്പെട്ടിട്ട് 🥲

വടകര ആർ.എം.എസ്. (റെയിൽവേ മെയിൽ സർവീസ്) ഓഫീസിലെ സേവനങ്ങളെല്ലാം നിർത്തിയിട്ട് രണ്ടാഴ്ചയിലേറെയായി. തപാൽ ഉരുപ്പടികൾ വേഗത്തിൽ എത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബ്രിട്ടീഷ് ഭരണകാലത്ത് ഇത്തരമൊരു സംവിധാനം ആരംഭിച്ചത് അര നൂറ്റാണ്ടോളം കാലം വടകരയിൽ പ്രവർത്തിച്ച ഒരു കേന്ദ്രസർക്കാർ സ്ഥാപനമായ ആർഎംഎസ് ഓഫീസാണ് പ്രവർത്തനം അവസാനിപ്പിച്ചത്.
വടകരയിൽനിന്ന് തപാൽ ഉരുപ്പടികൾ തീവണ്ടിവഴി അയ" ക്കുന്ന സംവിധാനം ഇതോടെ ഇല്ലാതായിട്ട് രണ്ട് ആഴ്ചയോളമായി..🥲💙

കേരളത്തിലെ ബിജെപി‌ മുൻ പ്രസിഡണ്ടായിരുന്ന അഡ്വക്കേറ്റ് PS ശ്രീധരൻ പിള്ള 2018 ൽ  കേന്ദ്രസർക്കാരിന് ഒരു കത്തയച്ചിരുന്നു .ദേ...
24/12/2024

കേരളത്തിലെ ബിജെപി‌ മുൻ പ്രസിഡണ്ടായിരുന്ന അഡ്വക്കേറ്റ്
PS ശ്രീധരൻ പിള്ള 2018 ൽ
കേന്ദ്രസർക്കാരിന് ഒരു കത്തയച്ചിരുന്നു .
ദേശീയ പാതാ വികസനത്തിനുള്ള നടപടികൾ നിർത്തിവെക്കണമെന്നായിരുന്നു കത്തിലെ ആവശ്യം.അതേ തുടർന്ന് NHAI കേരളത്തിലെ ദേശീയപാതാ വികസനപദ്ധതികൾ ഉപേക്ഷിച്ച്
പോയതാണ്. കേരളത്തിൽ സ്ഥലം ഏറ്റെടുക്കാനായി വലിയ ചെലവുണ്ടെന്നും അതുകൊണ്ട് പദ്ധതിയിൽ നിന്നും പിന്മാറുന്നു എന്നുമായിരുന്നു ഔദ്യോഗിക ഭാഷ്യം. പദ്ധതി ഏറ്റെടുക്കണമെങ്കിൽ സ്ഥലം ഏറ്റെടുക്കുന്നതിലെ പാതി ചെലവ് കേരളം വഹിക്കണമെന്ന , രാജ്യത്തെ ഒരു സംസ്ഥാനത്തിലുമില്ലാതിരുന്ന ഒരു കണ്ടീഷനും കൂടെ NHAI വെച്ചു.
പക്ഷേ ഒട്ടും നീതീകരിക്കാനാകാത്ത
ഈ കണ്ടീഷൻ കണ്ടിട്ടും പിന്നോട്ടു പോകാൻ സംസ്ഥാനവും LDFസർക്കരും തയ്യാറായില്ല. കാരണം,63% ജനങ്ങളും സേവന മേഖലയെ ആശ്രയിക്കുന്ന കേരളത്തിലെ സാധാരണ ജീവിതം തന്നെ മുന്നോട്ടുപോകാൻ ഈ പദ്ധതി അനിവാര്യമാണെന്ന തിരിച്ചറിവിൽ, ചെലവിന്റെ കാൽഭാഗം ഏറ്റെടുക്കാമെന്ന് സംസ്ഥാനം സന്നദ്ധത അറിയിച്ചു.

ഈ പദ്ധതിയെ ദില്ലി ഓഫീസുകളിലെ ചുവപ്പ് നാടയിൽ കുരുക്കിയിട്ടിട്ടും ഒടുവിൽ നിരന്തരം കയറിയിറങ്ങിയാണ് മുഖ്യമന്ത്രി ഈ അനങ്ങാപ്പാറ നയത്തെ മറികടന്നത്. അങ്ങനെയാണ് ദശകങ്ങളായി മുടങ്ങി കിടന്ന ദേശീയപാതാ വികസനം LDF യാഥാർത്ഥ്യമാക്കിയത്. ദേശീയപാതാ വികസനത്തിന്റെ ക്രെഡിറ്റ് പിണറായി വിജയന് നൽകാതിരിക്കാനുള്ള ബിജെപിക്കാരുടെ അജണ്ട അങ്ങനെ പൊളിഞ്ഞു പാളീസായി.
ഇന്ന്, ഒട്ടുമിക്ക റീച്ചുകളിലും പ്രവൃത്തിയിലേക്ക്
കടന്നു കഴിഞ്ഞു.

ദേശീയപാതാ വികസനത്തെ മാത്രമല്ല ബിജെപി /UDF ഫാൻസ് അള്ളുവച്ച് തകർക്കാൻ ശ്രമിച്ചത്.
കിഫ്ബിക്കെതിരെ എന്തെല്ലാം കളികൾ കളിച്ചു നോക്കിയില്ല ? അന്ന് നന്ദിഗ്രാമിലെ മണ്ണുമായി വന്ന BJP,UDF,ജാനകിയേടത്തിയും,
കീഴാറ്റൂരിൽ വയൽക്കിളികളുമായി ചേർന്ന് വിധ്വംസക നീക്കം വരെ നടത്തിയില്ലേ?
കഴിഞ്ഞ എട്ടര വർഷമായി VDസതീശൻ
എതിർക്കാത്ത , പരിഹസിക്കാത്ത ഏതെങ്കിലും
വികസന പദ്ധതികൾ കേരളത്തിന് നടപ്പാക്കാനായിട്ടുണ്ടോ ..?

വിലകൂടിയ കാന്‍സര്‍ മരുന്നുകള്‍ ജനങ്ങള്‍ക്ക് പരമാവധി വില കുറച്ച് ലഭ്യമാക്കാൻ ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന 'കാരുണ്യ സ്പര്‍...
22/12/2024

വിലകൂടിയ കാന്‍സര്‍ മരുന്നുകള്‍ ജനങ്ങള്‍ക്ക് പരമാവധി വില കുറച്ച് ലഭ്യമാക്കാൻ ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന 'കാരുണ്യ സ്പര്‍ശം - സീറോ പ്രോഫിറ്റ് ആന്റി കാന്‍സര്‍ ഡ്രഗ്‌സ്' പദ്ധതി വഴി മൂന്നര മാസം കൊണ്ട് 2.01 കോടി രൂപയുടെ മരുന്നുകള്‍ വിതരണം ചെയ്തു. അതില്‍ 1.34 കോടി രൂപ കുറച്ചാണ് കാരുണ്യസ്പര്‍ശം കൗണ്ടറുകള്‍ വഴി വിതരണം ചെയ്തത്. ഇക്കഴിഞ്ഞ ആഗസ്റ്റ് 29നാണ് പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്.

കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ കാരുണ്യ ഫാര്‍മസികളിലെ 'കാരുണ്യ സ്പര്‍ശം - സീറോ പ്രോഫിറ്റ് ആന്റി കാന്‍സര്‍ ഡ്രഗ്‌സ്' പ്രത്യേക കൗണ്ടര്‍ വഴിയാണ് കാന്‍സര്‍ മരുന്നുകള്‍ വിതരണം ചെയ്ത് വരുന്നത്. 40,000 രൂപ വിലവരുന്ന മരുന്നുകള്‍ പോലും 6,000 രൂപ മാത്രം ഈടാക്കിയാണ് ഈ കൗണ്ടര്‍ വഴി വില്‍പന നടത്തി വരുന്നത്.

കാന്‍സര്‍ ചികിത്സയ്ക്കുള്ള ബഹുഭൂരിപക്ഷം മരുന്നുകളും സീറോ പ്രോഫിറ്റായാണ് ഈ കൗണ്ടറുകളിൽ ലഭ്യമാക്കുന്നത്. ആരംഭത്തില്‍ 247 ബ്രാന്‍ഡഡ് ഓങ്കോളജി മരുന്നുകളാണ് ലാഭമില്ലാതെ പ്രത്യേക കൗണ്ടര്‍ വഴി ലഭ്യമാക്കിയത്. ഇപ്പോഴത് 252 മരുന്നുകളാക്കി. കാരുണ്യസ്പര്‍ശം കൗണ്ടറുകളില്‍ പ്രത്യേകം ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.

ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും തെരഞ്ഞെടുത്ത 14 കാരുണ്യ ഫാര്‍മസികളിലെ കാരുണ്യ സ്പര്‍ശം കൗണ്ടറുകള്‍ വഴിയാണ് ആന്റി കാന്‍സര്‍ മരുന്നുകള്‍ വില കുറച്ച് ലഭ്യമാക്കിയിട്ടുള്ളത്. കൂടുതല്‍ കൗണ്ടറുകള്‍ സ്ഥാപിക്കാനാണ് ആരോഗ്യ വകുപ്പിന്റെ ശ്രമം.

▶️ മരുന്നുകള്‍ ലഭിക്കുന്ന കാരുണ്യ ഫാര്‍മസികള്‍:

1. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്
2. ഗവ. കൊല്ലം വിക്ടോറിയ ആശുപത്രി
3. പത്തനംതിട്ട ജനറല്‍ ആശുപത്രി
4. ആലപ്പുഴ മെഡിക്കല്‍ കോളേജ്
5. കോട്ടയം മെഡിക്കല്‍ കോളേജ്
6. ഇടുക്കി നെടുങ്കണ്ടം താലൂക്ക് ആശുപത്രി
7. എറണാകുളം മെഡിക്കല്‍ കോളേജ്
8. തൃശൂര്‍ മെഡിക്കല്‍ കോളേജ്
9. പാലക്കാട് ജില്ലാ ആശുപത്രി
10. മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രി
11. കോഴിക്കോട് മെഡിക്കല്‍ കോളേജ്
12. മാനന്തവാടി ജില്ലാ ആശുപത്രി
13. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ്
14. കാസര്‍ഗോഡ് ജനറല്‍ ആശുപത്രി.

നിലവില്‍ സംസ്ഥാനത്ത് 74 കാരുണ്യ ഫാര്‍മസികളാണ് ഉള്ളത്. ഇന്ത്യയിലെ വിവിധ ബ്രാന്‍ഡഡ് കമ്പനികളുടെ 7,000ത്തോളം മരുന്നുകളാണ് ഏറ്റവും വിലകുറച്ച് കാരുണ്യ ഫാര്‍മസികള്‍ വഴി നല്‍കുന്നത്. ഇത് കൂടാതെയാണ് കാന്‍സറിനുള്ള മരുന്നുകള്‍ പൂര്‍ണമായും ലാഭം ഒഴിവാക്കി നല്‍കുന്നത്.

#നവകേരളം #കേരളം

ഊർജ്ജ സംരക്ഷണത്തിലെ കേരള മാതൃകയ്ക്ക് ദേശീയതലത്തിൽ അംഗീകാരം. 2024 ലെ നാഷണൽ എനർജി കൺസർവേഷൻ അവാർഡിലെ സംസ്ഥാന ഊർജ കാര്യക്ഷമത...
20/12/2024

ഊർജ്ജ സംരക്ഷണത്തിലെ കേരള മാതൃകയ്ക്ക് ദേശീയതലത്തിൽ അംഗീകാരം. 2024 ലെ
നാഷണൽ എനർജി കൺസർവേഷൻ അവാർഡിലെ സംസ്ഥാന ഊർജ കാര്യക്ഷമത പെർഫോമൻസ് അവാർഡിൽ കേരളം രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഊർജ്ജ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനായി സർക്കാർ നടപ്പാക്കിവരുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിത്.

കാർഷിക രംഗം, വൈദ്യുത വിതരണരംഗം, ഗതാഗതം, വ്യവസായികരംഗം, വൻകിട കെട്ടിടങ്ങൾ, ഗാർഹിക മേഖല എന്നീ വിഭാഗങ്ങളിൽ ഊർജ്ജ കാര്യക്ഷമത ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളും, ഈ മേഖലയിലെ ഊർജ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി സർക്കാർ ഇതര സ്ഥാപനങ്ങളുടെ ധന സഹായത്തോടെ നടത്തിവരുന്ന പദ്ധതികളും പ്രവർത്തനങ്ങളും കണക്കിലെടുത്താണ് കേരളത്തിന് പുരസ്കാരം ലഭിച്ചത്. ഈ മേഖലയിൽ കൂടുതൽ മികവോടെ മുന്നോട്ടുപോകാൻ ഈ അംഗീകാരം പ്രചോദനം പകരും.

#നവകേരളം

18/12/2024

ഹൈക്കോടതിയിൽ നിന്നേറ്റ തിരിച്ചടിയിൽ പഠിക്കുമോ മോദി സർക്കാർ ?;
ദുരന്തത്തിലും കേന്ദ്രം കേരളത്തെ നിരന്തരം വേട്ടയാടുമ്പോൾ...😡

18/12/2024

ചാൻസലർ ശ്രമിക്കുന്നത് കേരളത്തിലെ സർവകലാശാലകളെ തകർക്കാൻ, സംഘപരിവാർ ക്രമിനലുകളെ ഭരണസമിതിയിലേക്ക് തിരുകികയറ്റുന്നു':
ഗവർണർക്കെതിരെ രൂക്ഷവിമർശനവുമായി
#എം_സ്വരാജ്🔥🔥

9 വർഷമായി ഭരണമില്ല പ്രതിപക്ഷത്താണ് കക്കാനും മുക്കാനും കഴിയുന്നില്ല, യൂത്ത് കോൺഗ്രസിനും മൂത്തകോൺഗ്രസിനും ഇപ്പോ ഇതാണ് പണി😲...
18/12/2024

9 വർഷമായി ഭരണമില്ല പ്രതിപക്ഷത്താണ് കക്കാനും മുക്കാനും കഴിയുന്നില്ല, യൂത്ത് കോൺഗ്രസിനും മൂത്തകോൺഗ്രസിനും ഇപ്പോ ഇതാണ് പണി😲 *അപ്പോ കച്ചോടം M**A യാ ഹൗലവലാ😲😲🙄🙄*

ഹാഷിം കരുളായി.നിലംബൂർ മണ്ഡലം യൂത്ത് സെക്രട്ടറിയും ആര്യാടൻ ഷൗക്കത്തിന്റെയും വണ്ടൂർ MLA AP അനിൽകുമാറിൻറെയും വലംകൈ, രാഹുലിൻറെ അനുയായി🤣🤣 സന്തതസഹചാരിയുമായ ഹാഷിം കരുളായി എന്ന ഹാഷിംTK യും കൂട്ടാളികളും 325 ഗ്രാം M**A ആയി എക്സൈസ് പിടിയിൽ. മലബാറിലെ പ്രമുഖ രാഷ്ട്രീയ മേലാളന്മാരുടെ തണലിൽ കുറച്ചു കാലങ്ങളായി നടത്തി വരുന്ന ലഹരി വ്യാപാരം മലപ്പുറം ജില്ലയുടെ പല സ്ഥലങ്ങളിലേക്കുമായി വ്യാപിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു ഈ സംഘം...

2020 ഡിസംമ്പർ 17 ലെ വാർത്തകെട്ടിപ്പൊക്കിയ കള്ളക്കഥകളിൽ ഒന്ന് പൊളിഞ്ഞു വീണ ദിനം." #ബിനീഷനെ  #പ്രതിയാക്കാൻ  #തെളിവില്ല "  ...
18/12/2024

2020 ഡിസംമ്പർ 17 ലെ വാർത്ത
കെട്ടിപ്പൊക്കിയ കള്ളക്കഥകളിൽ ഒന്ന് പൊളിഞ്ഞു വീണ ദിനം.

" #ബിനീഷനെ #പ്രതിയാക്കാൻ #തെളിവില്ല "
നാർക്കോട്ടിക് ബ്യൂറോ

അതെ കടുത്ത രോഗിയായ കൊടിയേരിയെ പ്രതിപക്ഷവും മാധ്യമങ്ങളും കേന്ദ്ര ഏജൻസികളും മകനെതിരെ കള്ളക്കേസെടുത്തും ജയിലിലടച്ചും വ്യാജ വാർത്തകൾ നിരത്തിയും പരമാവധി പിഡിപ്പിച്ചു. യഥാർത്ഥത്തിൽ അദ്ദേഹത്തിൻ്റെ മരണത്തിൽ ഇവർക്കെതിരെ കേസെടുക്കേണ്ടതാണ്.

എന്ത് പറയുന്നു മാധ്യമ ശിഖന്ധികളെ?
അന്തി ചർച്ച വേണ്ടേ ?
എന്ന് അന്ന് ചോദിച്ചതാണ്.

Cpm നേതാക്കൾക്കും അവരുടെ കുടുംബങ്ങൾക്കും എതിരെഇനിയും എത്ര യെത്ര കള്ളകഥകൾ വരാൻ ഇരിക്കുന്നു.!?

17/12/2024

കാലാനുസൃതമായ മാറ്റത്തോടെ പുതുമുഖമണിയുകയാണ് എറണാകുളം മാർക്കറ്റ്. സംസ്ഥാന സർക്കാരിന്റെയും, കൊച്ചി കോർപറേഷന്റെയും, കൊച്ചിൻ സ്മാർട് മിഷൻ ലിമിറ്റഡന്റെയും ഇച്ഛാശക്തിയോടെ ഒന്നിച്ചുള്ള പ്രവർത്തനമാണ് അത്യാധുനിക മാർക്കറ്റ് യാഥാര്‍ത്ഥ്യമാകുന്നതിന് കരുത്തായത്. കൊച്ചി കോർപറേഷന്റെ ഉടമസ്ഥതയിലുള്ള നിലവിലെ മാർക്കറ്റ് സ്ഥിതിചെയ്യുന്ന സ്ഥലത്ത് തന്നെയാണ് പുതിയ മാർക്കറ്റും ഒരുങ്ങിയിരിക്കുന്നത്.

72.69 കോടി രൂപ ചെലവിൽ 1.63 ഏക്കർ സ്ഥലത്ത് 19,990 ചതുരശ്രമീറ്റർ വിസ്തീർണത്തിൽ മൂന്ന് നിലകളിലായുളള മാർക്കറ്റ് കോംപ്ലക്സിന്‍റെ നിര്‍മ്മാണം കാലതാമസം കൂടാതെതന്നെ പൂർത്തിയാന്‍ കൊച്ചിൻ സ്മാർട്മിഷൻ ലിമിറ്റഡ് സാധിച്ചു. ഷോപ്പുകള്‍, ഫുഡ് കോര്‍ട്ടിനുള്ള സൗകര്യം, മൾട്ടിലെവൽ കാർ പാർക്കിംഗ്, റാംപ് സൗകര്യം, അത്യാധുനിക മാലിന്യ സംസ്കരണ സംവിധാനം, ലിഫ്റ്റുകൾ, എല്ലാനിലകളിലും ശുചിമുറികള്‍ തുടങ്ങി എല്ലാവിധ സൗകര്യങ്ങളോടെയുമാണ് പുതിയ എറണാകുളം മാർക്കറ്റ് പ്രവര്‍ത്തനസജ്ജമായിരിക്കുന്നത്.

14/12/2024

എല്ലാവരും കേട്ടിരിക്കേണ്ട വീഡിയോ സഖാവ് MB Rajesh ✊🏿

🌹 4,22,000 വീടാണ് സംസ്ഥാന സർക്കാർ മാത്രം പണിത് കൊടുത്തത്, LIFE പദ്ധതിക്ക് കീഴിൽ..

ഒരു വീടിനു പിണറായി സർക്കാർ കൊടുക്കുന്ന പൈസ എത്ര ആണ്❓

🌹 4,00,000 രൂപ.

ആ പണം വച്ചു എത്ര പേർക്ക് വീട് കെട്ടി കൊടുത്തു താക്കോൽ കൈമാറി..❓

🌹 4,22,000 പേർക്ക്..
5,18,000 പേർക്ക് എഗ്രിമെന്റ് വയ്ക്കുകയും ചെയ്തു.

എത്രയാണ് മോഡി കൊടുക്കുന്നത് ❓

😐 വെറും 72,000 രൂപ.

കേരളത്തിൽ എത്ര പേർക്കാണ് മോഡിയുടെ 72,000 രൂപ കിട്ടിയത് ❓

😐 33,989 പേർക്ക് (കൃത്യമായി പറഞ്ഞാൽ)

ആട്ടികൂടിനു കേരളം 98,000 രൂപ കൊടുക്കുന്ന സംസ്ഥാനം ആണ് കേരളം.. അവിടെയാണ് മോഡി ഒരു വീട് കെട്ടാൻ വെറും 72,000 രൂപ കൊടുക്കുന്നത്..

കേരള സർക്കാർ 4,22,000 വീടുകൾ നിർമ്മിച്ച് ആളുകളിലേക്ക് കൈമാറിയപ്പോൾ, മോദി സർക്കാർ വെറും 34,000 വീടുകൾക്കായാണ് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തത്. എന്നാൽ അതിലും വിഷമകരമായ കാര്യമാണ്, ആ വാഗ്ദാനത്തിലുള്ള തുക ഇതുവരെ കൈമാറിയിട്ടില്ല എന്നതാണ്..

കാരണം, മോദി സർക്കാർ ഈ വീടുകൾ “PM CARES” എന്ന ലേബലോടെ അടയാളപ്പെടുത്തണമെന്നും മോദിയുടെ ഫോട്ടോ ഉൾപ്പടെ സ്ഥാപിക്കണമെന്നും ആണ് നിർബന്ധം പിടിക്കുന്നത്..😢

അതേസമയം, കേരള സർക്കാർ ഇത്തരത്തിലുള്ള രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക്‌ വഴങ്ങാതെ, സഗൗരവം വീടുകൾ നിർമിച്ച് അർഹതപ്പെട്ട ജനങ്ങൾക്ക്‌ കൊടുക്കുകയാണ്‌ ചെയ്തത്.

വീടില്ലാത്തവർ താമസത്തിനുള്ള സുരക്ഷ ഉറപ്പാക്കുക എന്നത് ഒരു കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ പ്രതിബദ്ധതയും മാനവികമായ സമീപനവുമാണ്.

വളർച്ചയും സുരക്ഷയുമാണ്‌ ജനങ്ങൾക്ക് വേണ്ടത്‌, അല്ലാതെ പ്രതിമകളും കട്ടൗട്ടുകളും അല്ല... ‼️

14/12/2024
ഞങ്ങൾക്കായി, ഈ നാടിനായി ജീവൻ നൽകിയവരെ....രക്തസാക്ഷികളെ....ഞങ്ങൾക്ക് എന്നും ആവേശം.സിപിഐ(എം)തിരുവനന്തപുരം ജില്ലാ സമ്മേളനത്...
12/12/2024

ഞങ്ങൾക്കായി, ഈ നാടിനായി ജീവൻ നൽകിയവരെ....
രക്തസാക്ഷികളെ....
ഞങ്ങൾക്ക് എന്നും ആവേശം.

സിപിഐ(എം)
തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കോവളം ചപ്പാത്തിൽ സംഘടിപ്പിച്ച
രക്തസാക്ഷി കുടുംബ സംഗമം
സംസ്ഥാന കമ്മറ്റി അംഗം
സഖാവ് പി ജയരാജൻ
ഉദ്ഘാടനം ചെയ്തു.

തമിഴ്നാട് മുഖ്യമന്ത്രി ശ്രീ. സ്റ്റാലിൻ. മുഖ്യമന്ത്രി ശ്രീ.പിണറായി വിജയനെ സന്ദർശിച്ചപ്പോൾ.✊🏿വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ...
12/12/2024

തമിഴ്നാട് മുഖ്യമന്ത്രി ശ്രീ. സ്റ്റാലിൻ. മുഖ്യമന്ത്രി ശ്രീ.പിണറായി വിജയനെ സന്ദർശിച്ചപ്പോൾ.✊🏿

വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് നവീകരിച്ച തന്തൈ പെരിയാര്‍ രാമസ്വാമി സ്മാരകം മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

12/12/2024

*'ഒരു ഭൂമി വഖ്ഫ് ആണോ എന്ന് തീരുമാനിക്കേണ്ടത് വി.ഡി സതീശനോ അഡ്വ മുഹമ്മദ് ഷായോ കെമാൽ പാഷയോ അല്ല'.*
*മുനമ്പം വഖ്ഫ് വിവാദം സാമുദായിക പ്രശ്നമല്ല.*
**_മുഹമ്മദലി കിനാലൂരിൻ്റെ കൃത്യമായ മറുപടി_*👌🏻* 👍🏻
(മാതൃഭുമി ചാനൽ ചർച്ചയിൽ നിന്നും)
09/12/2024

10/12/2024

മുനമ്പത്തേത്

വഖഫ് ഭൂമിയല്ല
-സതീശൻ

വഖഫ് ഭൂമിയാണ്
-കെ എം ഷാജി

ആരും സ്വയം പാർട്ടി ആവേണ്ട
-കുഞ്ഞാലികുട്ടി

ഷാജി പറഞ്ഞതാണ് ശരി വഖഫ് ഭൂമിയാണ്
-മുനീർ

എല്ലാരും സംയമനം പാലിക്കണം
-സാദിഖലി

അത് വഖഫ് ഭൂമി തന്നെ
-ഇടി മുഹമ്മദ്‌ ബഷീർ

പത്ത് മിനിറ്റ് കൊണ്ട് മുനമ്പം വിഷയം തീർക്കാൻ പറ്റുമെന്ന് പറഞ്ഞ സതീശൻ യുഡിഎഫിലെ കലാ@പം തീർക്കാൻ ഫയർഫോഴ്‌സിനെ വിളിക്കാൻ പോയെന്നാണ് കേട്ടത്.. 😄😄🤗

💢 *അറിഞ്ഞോ? ഇല്ലെങ്കിൽ അറിയണം!**2015ലെ UDF സർക്കാരിൻ്റെ ദാന ധർമ്മം!*5.5358 ഹെക്ടർ ( 16 ഏക്കർ)  പള്ളി കയ്യേറിയ വനഭൂമി അങ്...
09/12/2024

💢 *അറിഞ്ഞോ? ഇല്ലെങ്കിൽ അറിയണം!*
*2015ലെ UDF സർക്കാരിൻ്റെ ദാന ധർമ്മം!*
5.5358 ഹെക്ടർ ( 16 ഏക്കർ) പള്ളി കയ്യേറിയ വനഭൂമി അങ്ങ് പതിച്ചു കൊടുത്തു.

💢വില അറിയുമോ?
ഏക്കറ്റിന് 100 രൂപയത്രെ!
ഇത്രയും ഭൂമിക്ക് 1,600 രൂപ.
കോഴ എത്ര വാങ്ങിയോ എന്തോ?

💢കോടതി അങ്ങ് കുടഞ്ഞു!
ആദിവാസി സമൂഹത്തിൻ്റെ ഭരണഘടനാപരമായ അവകാശ ത്തിന്മേൽ ഉള്ള കയ്യേറ്റമാണെന്നും
ആയിരക്കണക്കിന് അദിവാസികൾ ഭൂരഹിതരായി ഉള്ളപ്പോൾ ആണ് ഈ കൊടും ചതി ചെയ്തത് എന്നും കോടതി പറഞ്ഞു കളഞ്ഞു.

💢വിൽപന റദ്ദാക്കി.
ഭൂരഹിതർക്ക് ഭൂമി നൽകാതെ പള്ളിക്ക് ഭൂമി നൽകിയ സർക്കാർ ഉത്തരവ് റദ്ദാക്കാൻ വിധിയാകുകയും ചെയ്തു.

💢 ഓർമിക്കുക.
2003 ൽ ആദിവാസി ഭൂമി സമരത്തിന് നേരെ വെടി ഉതിർത്തത് UDF ൻ്റെ ആൻ്റെണി സർക്കാർ ആണ്.

💢അറിയുക.
1.50 ലക്ഷം ഭൂരഹിതർക്ക് / കൈവശ രേഖകൾ ഇല്ലാത്തവർക്ക് പട്ടയം കൊടുക്കുന്ന LDF സർക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത്.
🟣ഇതാണ് UDF ഉം LDF ഉം തമ്മിൽ ഉള്ള വ്യത്യാസം

Address


Website

Alerts

Be the first to know and let us send you an email when OtherSide posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share