Voice of Voiceless

  • Home
  • Voice of Voiceless

Voice of Voiceless Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Voice of Voiceless, Media/News Company, .

06/10/2022
യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി ബിജു അന്തരിച്ചു43 വയസായിരുന്നുഹൃദയാഘാതത്തേത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് അ...
04/11/2020

യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി ബിജു അന്തരിച്ചു

43 വയസായിരുന്നു

ഹൃദയാഘാതത്തേത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് അന്ത്യം

കോവിഡി നേത്തുടർന്നുള്ള ഗുരുതരാവസ്ഥയിലായിരുന്നു

സി പി എം ജില്ലാ കമ്മിറ്റിയംഗമാണ്

എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറിയാണ്

03/11/2020

*വിജയ് യേശുദാസ് സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു; ആർക്കും പരിക്കില്ല*

ഗായകൻ വിജയ് യേശുദാസ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ആലപ്പുഴ തുറവൂരിലാണ് സംഭവം. വിജയ് യേശുദാസ് സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആർക്കും പരിക്കില്ല.

ഇന്നലെ രാത്രി 11.30 ഓടെയാണ് അപകടം നടന്നത്. തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്ക് സുഹൃത്തുമായി കാറിൽ പോകുന്നതിനിടെ മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. വിജയ് യേശുദാസ് ആണ് വാഹനം ഓടിച്ചിരുന്നത്.

അപകടത്തിൽ രണ്ട് കാറുകളുടേയും മുൻഭാഗം തകർന്നു.കുത്തിയതോട് പൊലീസ് എത്തി വാഹനങ്ങൾ റോഡരികിലേക്ക് മാറ്റി.

ഹരിപ്പാട്: കൊല്ലം ശൂരനാട്ടു നിന്ന് പെരുമ്പാവൂരേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറിൽ കരുവാറ്റ കന്നുകാലിപ്പാല...
31/10/2020

ഹരിപ്പാട്: കൊല്ലം ശൂരനാട്ടു നിന്ന് പെരുമ്പാവൂരേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറിൽ കരുവാറ്റ കന്നുകാലിപ്പാലത്തിനടുത്ത് വെച്ച്
ഇൻസുലേറ്റഡ് ലോറിയിടിച്ചു യുവതി മരിച്ചു.
കാറിലുണ്ടായിരുന്ന അച്ഛൻ അമ്മ സഹോദരൻ എന്നിവർക്ക് പരുക്കേറ്റു.

കൊല്ലം ശൂരനാട് നടുവിലേമുറി അരുണോദയത്തിൽ വാസുദേവൻ നായരുടെ മകൾ അഞ്ജു സുധീഷ് (26) ആണ് മരിച്ചത്.

കാറിലുണ്ടായിരുന്ന വാസുദേവൻ നായർ ,ഭാര്യ രേണുക ദേവി, മകൻ അരുൺ വി ദേവ് എന്നിവർക്ക് പരുക്കേറ്റു.
മൂവരും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്
രേണുകാദേവിയുടെ നില ഗുരുതരമാണ്.
ശനിയാഴ്ച 10.45 നായിരുന്നു അപകടം
പെരുമ്പാവൂർ ഓടക്കാലി പനിച്ചയം കോലാഞ്ഞിക്കുടിയിൽ സുധീഷിൻ്റെ ഭാര്യയായ അഞ്ജു ഒരു മാസമായി ശൂരനാട്ടെ കുടുംബ വീട്ടിലായിരുന്നു
ഭർതൃപിതാവ് കോറൻ്റയിനിലായതോടെ ശൂരനാട്ടേക്ക് പോയ അഞ്ജുവിനെ പെരുമ്പാവൂരിലെ ഭർത്തൃഗൃഹത്തിലേക്കു തിരികെകൊണ്ടുവരുകയായിരുന്നു.
ഇവർ സഞ്ചരിച്ചിരുന്ന കാറിൽ കൊല്ലത്തേക്കു പോവുകയായിരുന്ന വാൻ ഇടിച്ചുകയറുകയായിരുന്നു
ഇടിയുടെ ആഘാതത്തിൽ കാർ റോഡരുകിലെ താഴ്ചയിലേക്ക് തെറിച്ചു പോയി
പിൻ സീററിൽ അമ്മക്കൊപ്പമായിരുന്നു അഞ്ജു
ഓടിക്കൂടിയ നാട്ടുകാർ കാറിലുണ്ടായിരുന്നവരെ ഉടൻ തന്നെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ അഞ്ജു മരണപ്പെടുകയായിരുന്നു
മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ

ക്ലിനിക്കൽ സൈക്കോളജിയിൽഎംഎസ് സി കഴിഞ്ഞ അഞ്ജു ഗവേഷണ വിദ്യാർഥിനിനിയായിരുന്നു

16/10/2020

പമ്പാനദിയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം


ആലപ്പുഴ: പത്തനംതിട്ട ജില്ലയില്‍ കക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴയുള്ളതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു വരികയാണ്. കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ അധീനതയിലുള്ള കക്കി- ആനത്തോട് റിസര്‍വോയറിലെ പരമാവധി ജലനിരപ്പ് 981.46 മീറ്റര്‍ ആണ്. ഇന്ന് (ഒക്ടോബര്‍ 16) നാലിന് ജലനിരപ്പ് 978.29 മീറ്ററിലെത്തി. വൃഷ്ടി പ്രദേശത്ത് മഴതുടരുന്നതിനാല്‍ റിസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനാല്‍ റിസര്‍വോയറിലെ അധികജലം സ്പില്‍വേയിലൂടെ ഒഴുക്കിവിടുന്ന നടപടിയുടെ ഭാഗമായി ഇന്ന് വൈകിട്ട് ആറു മുതല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ സാഹചര്യത്തില്‍ പമ്പാനദിയുടെ തീരത്തും കൈവഴികളുടെ തീരത്തും താമസിക്കുന്ന പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല കളക്ടര്‍ എ അലക്‌സാണ്ടര്‍ അറിയിച്ചു

16/10/2020

*സ്കൂളുകൾ 25% ഫീസിളവ് നൽകണമെന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ*

കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ഈ ​വ​ർ​ഷം നി​ല​വി​ലു​ള്ള ഫീ​സി​ൽ ഇ​രു​പ​ത്ത​ഞ്ച് ശ​ത​മാ​നം ഇ​ള​വ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ.

പൊ​തു​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പു​റ​മെ സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ സ്കൂ​ളു​ക​ൾ​ക്കും ഉ​ത്ത​ര​വ് ബാ​ധ​ക​മാ​യി​രി​ക്കും.

ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ൾ ഒ​ഴി​കെ സ്കൂ​ൾ 500 രൂ​പ ഇ​ള​വ് ന​ൽ​കി​യെ​ങ്കി​ലും ഫീ​സ് അ​ട​യ്ക്കാ​ത്ത കു​ട്ടി​ക​ളെ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യെ​ന്നാ​യി​രു​ന്നു ആ​ക്ഷേ​പം.

നി​ല​വി​ലു​ള്ള​തി​ൽ 25 ശ​ത​മാ​നം കു​റ​വ് ചെ​യ്ത് ര​ക്ഷി​താ​ക്ക​ൾ ഫീ​സ് അ​ട​യ്ക്ക​ണം. അ​ങ്ങ​നെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് സ്കൂ​ൾ അ​ധി​കൃ​ത​ർ വി​ദ്യാ​ഭ്യാ​സ അ​വ​സ​രം നി​ഷേ​ധി​ക്ക​രു​തെ​ന്നും ഇ​ക്കാ​ര്യം സി​ബി​എ​സ്ഇ റീ​ജി​യ​ന​ൽ ഡ​യ​റ​ക്ട​ർ ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

മലയാള സിനിമയ്ക്ക് പാർവതി തിരുവോത്തിനെ ആവശ്യമില്ല ഹേ..................................................................എപ്...
14/10/2020

മലയാള സിനിമയ്ക്ക് പാർവതി തിരുവോത്തിനെ ആവശ്യമില്ല ഹേ..................................................................

എപ്പോഴാണ് നടി പാർവതി മലയാളിക്ക് ഇത്ര വെറുക്കപ്പെട്ടവളായത്?
ബാംഗ്ലൂർ ഡെയ്സിലെ സാറയായി മലയാളത്തിലേക്ക് തിരിച്ചുവരവ് നടത്തിയപ്പോൾ,
ടെസ ആയി വിസ്മയിച്ചപ്പോൾ, കാഞ്ചനയായി കരയിച്ചപ്പോൾ.. നെഞ്ചേറ്റിയ കേരളം
എപ്പോഴാണ് ഈ പെൺകുട്ടിയെ തള്ളിപ്പറഞ്ഞത്?

2017..
പാർവതി മേനോൻ പാർവതി തിരുവോത്ത് എന്ന് തിരുത്തിയെഴുതിയ വർഷം.
അടിയുറച്ച നിലപാടുകളും അതിനോടുള്ള വിശ്വാസവും കൊണ്ട് ഒരു പെൺകുട്ടി താൻ വേറിട്ടുനിൽക്കുന്നവളാണെന്ന് ഉറക്കെ പ്രഖ്യാപിച്ച വർഷം..
തുറന്നുപറച്ചിലിന്റെ രാഷ്ട്രീയം കൊണ്ട് തുന്നിക്കെട്ടിയ കൊടിക്കൂറകളെ താഴ്ത്തിക്കെട്ടിയ വർഷം...

നേട്ടങ്ങളുടെ നെറുകയിലായിരുന്നു പാർവതി എന്ന നടി..
മികച്ച കഥാപാത്രങ്ങൾ,
ആരാധകർ നെഞ്ചേറ്റുന്ന അഭിനയത്തികവ്,
അംഗീകാരങ്ങൾ..

സിനിമകളിലെ സ്ത്രീവിരുദ്ധത ആഘോഷിക്കപ്പെടേണ്ടതല്ല എന്ന്
മമ്മൂട്ടി ചിത്രം കസബയെ പരാമർശിച്ചുള്ള പാർവതിയുടെ പ്രതികരണമാണ്
മലയാളിയുടെ തൊണ്ടയിൽ കുടുങ്ങിയ ആദ്യത്തെ മുള്ള്.

കേൾക്കാനറയ്ക്കുന്ന വാക്കുകൾക്കൊണ്ടാണ് ഇന്റർനെറ്റ് ഗുണ്ടകൾ പാർവതിയെ നേരിട്ടത്. സിനിമാ മേഖലയിലെ പ്രമുഖരും പങ്കുചേർന്ന സൈബർ യുദ്ധത്തിനെതിരെ നിയമത്തിന്റ വഴിയിൽ പോരാട്ടം.

അടുത്ത ആയുധം മൈ സ്റ്റോറി എന്ന സിനിമയിലെ ഗാനത്തിന് കീഴിൽ
കുമിഞ്ഞുകൂടുന്ന ഡിസ്ലൈക്കുകളായിരുന്നു.
സിനിമയെ സിനിമയായി കാണണമെന്ന് കസബയ്ക്ക് കുടപിടിച്ചവർ ഏത്
നിലപാടിന്റെ തണലിലാണ് ആ വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിച്ചത്?
തെറ്റ് തെറ്റാണെന്ന് ഒരു നടി ഉറക്കെപ്പറഞ്ഞാൽ
ഒന്നുമല്ലാതെയാക്കിക്കളയുമെന്ന ഭീഷണി തന്നെയാണ് സൈബർ ലോകം പാർവതിക്ക്
നേരെയും പ്രയോഗിച്ചത്.

ഇവളിൽ നിന്നല്ലാതെ മറ്റാരിൽ നിന്നാണ്
തിരുത്തലുകളുടെ, തുറന്ന പറച്ചിലിന്റെ പ്രതിരോധം നാം പ്രതീക്ഷിക്കേണ്ടത്?
അതോ മറുത്തൊരക്ഷരവും മിണ്ടാതെ കുറേ സൂപ്പർ താരങ്ങളും ഇതാണുലകമെന്ന്
ധരിച്ചുവശായ ആരാധകവൃന്ദവും ചേർന്ന് കെട്ടിപ്പൊക്കിയ മൂഢസ്വർഗത്തിലെ
മിണ്ടാമൂളികളായി എന്നും തുടരേണ്ടവരാണോ മലയാളത്തിലെ അഭിനേത്രികൾ?

കാസ്റ്റിങ് കൗച്ച് എന്ന വാക്ക് മലയാളി അത്രയൊന്നും ചർച്ച ചെയ്യാതിരുന്നത് അങ്ങനെയൊന്നില്ലാത്തതുകൊണ്ടല്ല, അത് ഉറക്കെപ്പറയാൻ ആരുമില്ലാതെ പോയതുകൊണ്ടാണ്..

ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടിയെ മാനഭംഗം ചെയ്യപ്പെട്ടവളെന്ന് വിളിച്ച മലയാളി നിഷ്കളങ്കത തന്നെയാണ് ജീവത്യാഗം ചെയ്യുന്ന കുലോത്തമ കുടുംബിനികളെ മലയാള സിനിമയിൽ സൃഷ്ടിച്ചു വെച്ചത്. അതേ വഴുവഴുപ്പൻ വഷളത്തമാണ് കഴിഞ്ഞ ദിവസം താര സംഘടനയുടെ തലവനിൽ നിന്നുണ്ടായത്..
ആരെങ്കിലും മിണ്ടിയോ?
മറുത്തൊരക്ഷരം മൊഴിഞ്ഞോ?
മുട്ടിടിക്കും...
മുട്ട് കൂട്ടിയിടിക്കും...
അവൾ മാത്രമേ ഉണ്ടായുള്ളൂ..
അവൾക്ക് മാത്രമേ അതിനുള്ള നട്ടെല്ലുണ്ടായുള്ളു..

പക്ഷെ.. നമ്മളുണ്ടല്ലോ..നമ്മൾ...
കാണാതെ പോകുന്നൊരു കാര്യമുണ്ട്..
എന്തിന് വേണ്ടി നിലകൊള്ളുന്നുവോ, അതിന് വേണ്ടി പാർവതി എന്ന കലാകാരി കൊടുക്കേണ്ടി വരുന്ന വില..
അവൾക്ക് നഷ്ടപ്പെടുന്ന അവസരങ്ങൾ, വർഷങ്ങൾ..
താൻ അഭിനയിച്ചു എന്ന ഒറ്റക്കാരണം കൊണ്ട് ഒരുപാടുപേരുടെ അധ്വാനത്തിന്റെ
വില തിരസ്കരിക്കപ്പെടുന്നു എന്ന വേദന നാമവളുടെ കൈവെള്ളയിൽ
വെച്ചുകൊടുത്തു ഒരിക്കൽ..
ലാഭം മാത്രം പ്രതീക്ഷിച്ചിറങ്ങുന്ന കച്ചവട സിനിമകളുടെ നിർമാതാക്കൾക്ക് കണ്ടില്ലെന്ന് വെക്കാൻ കഴിയുന്ന ഒന്നല്ല അത്..
അവർക്കെളുപ്പമുള്ള തിരഞ്ഞെടുപ്പ് ഒരിക്കലും അവൾക്കൊപ്പമാകില്ല.

മലയാള സിനിമയ്ക്ക് പാർവതി തിരുവോത്തിനെ ആവശ്യമില്ല ഹേയ്..
വെള്ളമടിച്ചു കോൺതിരിഞ്ഞു വരുന്ന നായകന് കാലുമടക്കി ചുമ്മാ തൊഴിക്കാനുള്ള, അത് കൊണ്ട് കോൾമയിർ കൊള്ളാനുള്ള കോലങ്ങൾ മതി..
എന്നിട്ടും... നഷ്ടപ്പെടാൻ ഏറെയുണ്ടെന്ന തിരിച്ചറിവിലും നട്ടെല്ല് നിവർത്തിനിൽക്കാൻ ഒരു സ്ത്രീക്ക് കഴിയുന്നു എന്നതിൽ ഞാൻ അതിരറ്റ് സന്തോഷിക്കുന്നു.
ഹൃദയം നിറഞ്ഞ് അവളെ സ്നേഹിക്കുന്നു..🙏

Mathu Saji

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍: മികച്ച ചിത്രം വാസന്തി, സുരാജ് മികച്ച നടന്‍, കനി നടിതിരുവനന്തപുരം: 50-ാമത് സംസ്ഥാന പ്ര...
13/10/2020

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍: മികച്ച ചിത്രം വാസന്തി, സുരാജ് മികച്ച നടന്‍, കനി നടി

തിരുവനന്തപുരം: 50-ാമത് സംസ്ഥാന പ്രഖ്യാപിച്ചു. വികൃതി, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ സിനിമകളിലെ പ്രകടനത്തിന് സുരാജ് വെഞ്ഞാറമൂട് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ബിരിയാണി എന്ന സിനിമയിലെ കഥാപാത്രത്തിന് കനി കുസൃതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സ്വഭാവ നടനായി ഫഹദ് ഫാസില്‍ (കുമ്ബളങ്ങി നൈറ്റ്സ്), സ്വാസിക (വാസന്തി) മികച്ച സ്വഭാവ നടിയായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനായി ജല്ലിക്കട്ട് സംവിധാനം ചെയ്ത ലിജോ ജോസ് പല്ലിശ്ശേരി അര്‍ഹനായി.

ഇത്തവണ 119 ചിത്രങ്ങളാണ് അവാര്‍ഡിനായി മത്സരരംഗത്തുണ്ടായിരുന്നത്. 2019ല്‍ നിര്‍മ്മിച്ച ചിത്രങ്ങള്‍ക്കാണ് പുരസ്‌കാരം. റിലീസ് ചെയ്തതും അല്ലാത്തതുമായ ചിത്രങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. കോവിഡ് സാഹചര്യത്തെ തുടര്‍ന്ന് പുരസ്‌കാര പ്രഖ്യാപനം നീട്ടി വയ്ക്കുകയായിരുന്നു. മികച്ച നടനുള്ള പുരസ്‌കാരത്തിനായി മോഹന്‍ലാല്‍ (മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, ലൂസിഫര്‍), മമ്മൂട്ടി (ഉണ്ട, മാമാങ്കം) ഉള്‍പ്പെടെ മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം മത്സരരംഗത്ത് പരിഗണിക്കപ്പെട്ടിരുന്നു. നിവിന്‍ പോളി (മൂത്തോന്‍), സുരാജ് വെഞ്ഞാറമൂട് (ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ഡ്രൈവിംഗ് ലൈസന്‍സ്, വികൃതി), ആസിഫ് അലി (കെട്ട്യോളാണെന്റെ മാലാഖ, വൈറസ്), ഷെയ്ന്‍ നിഗം (കുമ്ബളങ്ങി നൈറ്റ്സ്, ഇഷ്ഖ്) എന്നിവര്‍ തമ്മില്‍ കടുത്ത മത്സരം തുടക്കം മുതലേ പ്രതീക്ഷിച്ചിരുന്നു.

മികച്ച നടിക്കുള്ള മത്സരരംഗവും ഇഞ്ചോടിഞ്ച് പോരാട്ടത്തിന് സാക്ഷ്യം വഹിച്ചു. പാര്‍വതി (ഉയരെ), രജിഷ വിജയന്‍ (ജൂണ്‍, ഫൈനല്‍സ്), അന്ന ബെന്‍ (ഹെലന്‍, കുമ്ബളങ്ങി നൈറ്റ്സ്), മഞ്ജു വാര്യര്‍ (പ്രതി പൂവങ്കോഴി) എന്നിവരുടെ പേരുകള്‍ അവസാന നിമിഷം വരെയും ഉയര്‍ന്ന് കേട്ടു.

മുതിര്‍ന്ന സംവിധായകനും ഛായാഗ്രാഹകനുമായ മധു അമ്ബാട്ട് ചെയര്‍മാനായ ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. ചലച്ചിത്ര സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, നടി ജോമോള്‍, എഡിറ്റര്‍ എല്‍.ഭൂമിനാഥന്‍, സൗണ്ട് എഞ്ചിനീയര്‍ എസ്. രാധാകൃഷ്ണന്‍, ഗായിക ലതിക, ഗ്രന്ഥകര്‍ത്താവ് ബെന്യാമിന്‍, സംസ്ഥാന ചലച്ചിത്ര അക്കാദമി മെമ്ബര്‍ സെക്രട്ടറി സി. അജോയ് എന്നിവരാണ് മറ്റു ജൂറി അംഗങ്ങള്‍.

10/10/2020

*തുലാമാസ ശബരിമല ദർശനത്തിനുള്ള രജിസ്ട്രേഷൻ ഞായറാഴ്ച തുടങ്ങും*

വെർച്വൽ ക്യൂവിലും രജിസ്റ്റർ ചെയ്യാം

ഒരു ദിവസം 250 പേർക്ക് പ്രവേശനം

07/10/2020

#നിനക്കുമില്ലേടാ.. ഈ പ്രായമുള്ള ഒരച്ഛൻ.. #ഹെല്‍മറ്റില്ലാതെ ബൈക്കിന്റെ പിന്നില്‍ യാത്ര ചെയ്തിന് പൊലീസ് വയോധികന്റെ കരണത്തടിച്ചു. ചടയമംഗലം പൊലീസ് സ്‌റ്റേഷനിലെ പ്രൊബേഷന്‍ എസ്.ഐ ഷജീമാണ് വൃദ്ധന്റെ മുഖത്തടിച്ചത്.കൂടുതൽ വിഡിയോസിനായി ഈ പേജ് ലൈക് ചെയ്യൂ..

04/10/2020

newes.. കൊച്ചിയിൽ നാവികസേനയുടെ ഗ്ലൈഡർ തകർന്നു വീണ് രണ്ട് പേർ മരിച്ചു. സുനിൽകുമാർ, രാജീവ്ഝാ എന്നിവരാണ് മരിച്ചത്. രാവിലെ 7 മണിയോടെ ബി ഒ ടി പാലത്തിന് സമീപത്താണ് അപകടം സംഭവിച്ചത്

04/10/2020

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിൽ ജീവനക്കാരെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് മെഡിക്കൽകോളേജുകളിലെ ഡോക്ടർമാർ സമരത്തിൽ . സസ്പെൻഷൻ നടപടി തിങ്കളാഴ്ചക്കകം പിൻവലിച്ചില്ലെങ്കിൽ ചൊവ്വാഴ്ച മുതൽ കോവിഡ് ഇതര ഡ്യൂട്ടി ഡോക്ടർമാർ ബഹിഷ്കരിക്കും. അതേസമയം മെഡിക്കൽകോളേജ് അധികൃതർക്കെതിരേ കൃത്യവിലോപത്തിന് കോവിഡ് രോഗിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി.

Address


Website

Alerts

Be the first to know and let us send you an email when Voice of Voiceless posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share