22/06/2023
ആണ്ടോളം നീണ്ട വായനയുമായി വിദ്യാപോഷിണിയുടെ *വായനാമൃതം 2023*
*പെരിങ്ങാവ്* : വായനപക്ഷാചരണത്തിന്റെ ഭാഗമായി വിദ്യാപോഷിണി വായനശാലയും പെരിങ്ങാവ് AUP സ്കൂളും സംയുക്തമായി വായനദിന പരിപാടികൾ നടത്തി.സ്കൂൾ അസംബ്ലിയിൽ വെച്ച് നടന്ന പരിപാടിയിൽ പ്രധാനാദ്ധ്യാപകൻ കെ.രാജു മാസ്റ്റർ സ്വാഗതം പറഞ്ഞു.പരിപാടികളുടെ ഉദ്ഘാടനവും പി.എൻ പണിക്കർ അനുസ്മരണവും MDLC എക്സി.അംഗം കെ.കൃഷ്ണൻ നിർവ്വഹിച്ചു.നിലക്കാത്ത വായന ലക്ഷ്യം വെച്ച്, ആസ്വാദനക്കുറിപ്പ് എഴുതിയിടാനായി വിദ്യാലയത്തിൽ എഴുത്തുപെട്ടി സ്ഥാപിച്ചു. LPവിഭാഗം വായനമത്സരപുസ്തകങ്ങൾ ലൈബ്രറി എക്സി.അംഗം പി.വി അലവിയും UP വിഭാഗം വായനമത്സരപുസ്തകങ്ങൾ വനിതവേദി കൺവീനർ കെ ഹേമകുമാരിയും സ്കൂൾലീഡർക്ക് കൈമാറി.വിദ്യാലയത്തിലെ അദ്ധ്യാപികയായ ശ്രീജ ടീച്ചർ *ഹാപ്പി ബുക്ക്* പദ്ധതിയുടെ ഭാഗമായി ഗ്രന്ഥശാലക്ക് ലൈബ്രറി പുസ്തകങ്ങൾ കൈമാറി.